- ‘ഞങ്ങള്‍ കയറിയിട്ട് കുറച്ച് ദിവസമല്ലേ ആയുള്ളൂ. എസ്എഫ്ഐക്കാരും സിപിഎമ്മും കുറച്ച് ക്ഷമിക്ക്: രമേശ് ചെന്നിത്തല
- അബ്ദുല്‍ റഹീം ഇന്ന് മോചിതനാകില്ല; എക്സിറ്റ് ഉത്തരവ് പുറത്തിറങ്ങിയില്ല
- പ്ലസ് ടു, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു
- പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുഖ്യമന്ത്രി വി ഡി സതീശൻ കൂടിക്കാഴ്ച നടത്തി
- തലസ്ഥാനത്ത് സംഘർഷം: എസ്എഫ്ഐയും -കെഎസ്യുവും പരസ്പരം കല്ലെറിഞ്ഞു: ജലപീരങ്കിയും ലാത്തിച്ചാര്‍ജുമായി പൊലീസ്
- പത്തനംതിട്ടയിൽ കടന്നൽ കുത്തേറ്റ് നവവരൻ മരിച്ചു; ഗൾഫിലേക്ക് പോകാനിരിക്കെ ദുരന്തം
- കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു
- യു.പി.പി സംഘടിപ്പിച്ച വിഷു ഈസ്റ്റര്‍ ആഘോഷവും, വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദന സമ്മേളനവും നടന്നു
Author: News Desk
കുവൈത്ത് സിറ്റി: ഡിസംബർ 15 മുതൽ കുവൈത്ത് സർക്കാർ മേഖലയിൽ ജോലിക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് മയക്കുമരുന്ന് അല്ലെങ്കിൽ സൈക്കോട്രോപിക് വസ്തുക്കൾ (ഡോക്ടറുടെ നിർദേശമില്ലാതെ ഉപയോഗിക്കുന്നവ) എന്നിവയുടെ ഉപയോഗം കണ്ടെത്തുന്നതിനുള്ള ലഹരി പരിശോധന നിർബന്ധമാക്കാൻ സർക്കാർ വകുപ്പുകൾക്ക് അധികാരം ഉണ്ടായിരിക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. മയക്കുമരുന്നും സൈക്കോട്രോപിക് വസ്തുക്കളും നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട 2025 ലെ ഡിക്രി-ലോ നമ്പർ 159-ന്‍റെ 66-ാം വകുപ്പ് പ്രകാരമാണ് ഈ നടപടി. ഈ നിയമം ഡിസംബർ 15 മുതൽ പ്രാബല്യത്തിൽ വന്നു. കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള നിയമന നടപടികളിൽ ലഹരി പരിശോധന ഉൾപ്പെടുത്തണമോയെന്ന് അതത് സർക്കാർ സ്ഥാപനങ്ങളിലെ നിയമന അധികാരികൾ തീരുമാനിക്കും. സർക്കാർ ജോലിക്കായി ആവശ്യമായ ശാരീരിക യോഗ്യത സിവിൽ സർവീസ് നിയമത്തിലെ ആർട്ടിക്കിൾ 1-ൽ വ്യക്തമാക്കിയിട്ടുണ്ട്. ആരോഗ്യപരമായി അയോഗ്യരായി കണ്ടെത്തുന്ന ജീവനക്കാരുടെ സേവനം അവസാനിപ്പിക്കുന്നതിന് 1979 ലെ നിയമം നമ്പർ 15-ന്‍റെ ആർട്ടിക്കിൾ 32 വ്യവസ്ഥ ചെയ്യുന്നു. ഇതിന് സമാനമായ വ്യവസ്ഥകൾ സുരക്ഷാ വിഭാഗങ്ങൾക്കും ബാധകമാണ്. പൊലീസ്…
റിയാദ്: സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിൽ നേരിയ ഭൂചലനം. ബുധനാഴ്ച പുലർച്ചെയാണ് റിക്ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. നാഷണൽ സീസ്മിക് മോണിറ്ററിങ് നെറ്റ്‍വർക്കിന്‍റെ സ്റ്റേഷനുകളില്‍ സൗദി സമയം പുലർച്ചെ 1.11നാണ് ഭൂചലനം രേഖപ്പെടുത്തിയതെന്ന് സൗദി ജിയോളജിക്കൽ സർവേ അറിയിച്ചു. സൗദിയിലെ ഹറദിന്‍റെ കിഴക്ക് ഒമ്പത് കിലോമീറ്റര്‍ ദൂരപരിധിയിലാണ് ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം. 50 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം രേഖപ്പെടുത്തിയത്. അതേസമയം ഭൂചലനത്തിന്‍റെ പ്രത്യാഘാതങ്ങളൊന്നും യുഎഇയിൽ അനുഭവപ്പെട്ടിട്ടില്ലെന്ന് നാഷണൽ സീസ്മിക് നെറ്റ്‍വർക്ക് വ്യക്തമാക്കി. താമസക്കാർക്ക് പ്രകമ്പനം അനുഭവപ്പെട്ടില്ല.
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയറെ തീരുമാനിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്കായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഡല്‍ഹിയ്ക്ക് പോകും. ഇന്നോ നാളെയോ രാജീവ് ഡല്‍ഹിയിലെത്തി ബിജെപി കേന്ദ്ര നേതാക്കളുമായി ചര്‍ച്ച നടത്തുമെന്നാണ് വിവരം. മേയര്‍ സ്ഥാനത്തേക്ക് മുന്‍ ഡിജിപി ആര്‍ ശ്രീലേഖയ്ക്കാണ് സാധ്യതയെന്ന് പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കം കേന്ദ്ര നേതാക്കളുമായി കൂടിയാലോചനകള്‍ക്ക് ശേഷമായിരിക്കും അന്തിമ തീരുമാനമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ശ്രീലേഖയെ മേയര്‍ സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടുന്നത് ബിജെപിക്ക് രാഷ്ട്രീയമായ മേല്‍ക്കൈ ലഭിക്കുമെന്നാണ് വിലയിരുത്തല്‍. സ്ത്രീകളെ നേതൃസ്ഥാനങ്ങളിലേക്ക് കൊണ്ടുവരാനുള്ള പാര്‍ട്ടിയുടെ പ്രതിജ്ഞാബദ്ധതയായി ഉയര്‍ത്തിക്കാട്ടാനാകുമെന്നും കണക്കുകൂട്ടുന്നു. മേയര്‍ സ്ഥാനത്തേക്ക് ഉയര്‍ന്നു കേട്ടിരുന്ന പേരുകളിലൊന്ന് മുന്‍ ജില്ലാ പ്രസിഡന്റ് വിവി രാജേഷിന്റേതാണ്. എന്നാല്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനം വനിതാ സംവരണം ആയതിനാല്‍ രാജേഷിനെ ആ പദവിയിലേക്ക് പരിഗണിക്കാനാകില്ല. അതിനാല്‍ തുടക്കത്തില്‍ ശ്രീലേഖയെ ഡെപ്യൂട്ടി മേയറാക്കുന്നതും പരിഗണിച്ചിരുന്നു. എന്നാല്‍ മേയര്‍, ഡെപ്യൂട്ടി മേയര്‍ പദവികളില്‍ സ്ത്രീകളെ നിയമിക്കുക വഴി ‘നാരി ശക്തി’യുടെ (സ്ത്രീശക്തി) മാതൃകയായി…
ബഹ്റൈനിലെ ഏക എസ്.ആർ.സി. അംഗീകൃത മെറ്റബോളിക് ആൻ്റ് ബാരിയാട്രിക് സർജറി സെന്റർ ഓഫ് എക്സലൻസായി അൽ ഹിലാൽ പ്രീമിയർ ഹോസ്പിറ്റൽ
മനാമ: അമേരിക്കയിലെ സർജിക്കൽ റിവ്യൂ കോർപ്പറേഷന്റെ (എസ്.ആർ.സി) സെന്റർ ഓഫ് എക്‌സലൻസ് ഇൻ മെറ്റബോളിക് ആൻ്റ് ബാരിയാട്രിക് സർജറി അക്രഡിറ്റേഷൻ ലഭിച്ചതോടെ ഈ അഭിമാനകരമായ അന്താരാഷ്ട്ര അംഗീകാരമുള്ള ബഹ്‌റൈനിലെ ഏക ആശുപത്രിയായി അൽ ഹിലാൽ പ്രീമിയർ ഹോസ്പിറ്റൽ മാറി.എസ്.ആർ.സി. ചീഫ് മെഡിക്കൽ ഓഫീസർ ഡോ. നീൽ ഹച്ചറും എസ്.ആർ.സിയിലെ ഇന്റർനാഷണൽ ബിസിനസ് ഡെവലപ്‌മെന്റ് മാനേജർ ഡോ. ഡാനിയേല കാസഗ്രാൻഡെയും പങ്കെടുത്ത ചടങ്ങിൽ അൽ ഹിലാൽ ഹെൽത്ത്‌കെയർ ഗ്രൂപ്പ് സി.ഇ.ഒ. ഡോ. ശരത് ചന്ദ്രനും അൽ ജനറൽ സർജറി (ബാരിയാട്രിക് സർജറി) ആൻ്റ് മെഡിക്കൽ സർവീസസ് ഗ്രൂപ്പ് മേധാവി ഡോ. അമർ അൽഡെറാസിയും ചേർന്ന് അക്രഡിറ്റേഷൻ സ്വീകരിച്ചു.അൽ ഹിലാൽ പ്രീമിയർ ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങൾ, ക്ലിനിക്കൽ പാതകൾ, ശസ്ത്രക്രിയാ ഫലങ്ങൾ, മെറ്റബോളിക്, ബാരിയാട്രിക് സേവനങ്ങളുടെ പൂർണ്ണ വ്യാപ്തി എന്നിവയുടെ സമഗ്രമായ വിലയിരുത്തലിനെ തുടർന്നാണ് എസ്.ആർ.സി. അക്രഡിറ്റേഷൻ സർവേ നടത്തിയത്. രോഗികളുടെ സുരക്ഷ, ഗുണനിലവാരം, ക്ലിനിക്കൽ മികവ് എന്നിവയ്ക്കായി അന്താരാഷ്ട്രതലത്തിലുള്ള മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന്…
മനാമ: ഷിഫ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ്പ് ബഹ്‌റൈന്‍ വര്‍ണശബളമായ പരിപാടികളോടെ ദേശീയ ദിനം സമുചിതമായി ആഘോഷിച്ചു. ബഹ്‌റൈന്‍ ദേശീയ ഗാനാലാപനത്തോടെയാണ് പരിപാടികള്‍ ആരംഭിച്ചത്. കേക്ക് മുറിച്ചാണ് ആഘോഷം സമാപിച്ചത്.ഷിഫ അല്‍ ജസീറ ഹോസ്പിറ്റലില്‍ നടന്ന ചടങ്ങില്‍ മെഡിക്കല്‍ ഡയരക്ടര്‍ ഡോ. സല്‍മാന്‍ ഗരീബ്, കണ്‍സള്‍ട്ടന്റന്റ് അനസ്‌തേഷ്യസ്റ്റ്് ഡോ. അഷ്‌റഫ് വസീര്‍ റഫായി എന്നിവര്‍ ദേശീയ ദിന സന്ദേശം നല്‍കി. വൈസ് ചെയര്‍മാന്‍ ആന്റ് മാനേജിംഗ് ഡയരക്ടര്‍ സിയാദ് ഉമ്മറിന്റെ സന്ദേശവും ചടങ്ങില്‍ വായിച്ചു.ബഡിഎം മാനേജര്‍ സുല്‍ഫീക്കര്‍ കബീര്‍, മാര്‍ക്കറ്റിംഗ് എക്‌സിക്യുട്ടീവ് മുഹ്‌സിന മൂസ എന്നിവര്‍ അവതാരകരായി. ആഘോഷത്തിന് ഡോക്ടര്‍മാരും ജീവനക്കാരും നേതൃത്വം നല്‍കി.. ആഘോഷത്തിന്റെ ഭാഗമായി ഏഴുനി ആശുപത്രി കെട്ടിടം ദീപാലംകൃതമാക്കിയിരുന്നു.54-ാമത് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി പ്രത്യേക ഓഫറുകളും ആശുപത്രി നല്‍കിയിട്ടുണ്ട്. 54 ടെസ്റ്റുകള്‍ 5.4 ദിനാറിന് ബുധനാഴ്ച വരെ നല്‍കും. കൂടാതെ ഡിസംബര്‍ 20 വരെ ലേസര്‍ ഹെയര്‍ റിമൂവല്‍ 5.4 ദിനാറിനും കണ്ണട ഫ്രെയിമുകള്‍ക്ക് 54 ശതമാനം…
മനാമ: സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റി ബഹറിൻറെ 54മത് ദേശീയ ദിനം വിപുലമായ രീതിയിൽആഘോഷിച്ചുരാവിലെ സൊസൈറ്റി അങ്കണത്തിൽ നടന്ന ചടങ്ങിൽ സൊസൈറ്റി ചെയർമാൻ സനീഷ് കൂറുമുള്ളില്‍ ബഹറിൻ ദേശീയ പതാക ഉയർത്തി. സൊസൈറ്റി ജനറൽ സെക്രട്ടറി ബിനുരാജ് രാജൻ, വൈസ് ചെയർമാൻ സതീഷ് കുമാർ, മറ്റ് ഡയറക്ടർ ബോർഡ് അംഗങ്ങളും കുടുംബാംഗങ്ങളും കുട്ടികളും പങ്കെടുത്ത ചടങ്ങിൽ കുട്ടികളുടെ ദേശീയ ഗാനാലാപനവും മധുര വിതരണവും ഉണ്ടായിരുന്നു.
മനാമ: ഇന്ത്യൻ സ്കൂൾ ബഹ്റൈൻ (ഐഎസ്ബി) ജൂനിയർ വിംഗ് ഇന്ന് (ഡിസംബർ 15,2025) റിഫയിലെ കാമ്പസിൽ ഔദ്യോഗികമായി ഗോൾഡൻ ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ (ജിബിഡബ്ല്യുആർ) പ്രവേശിച്ചു. സ്കൂൾ ഗ്രൗണ്ടിൽ ഏറെ അഭിമാനത്തോടെയും ദേശസ്നേഹത്തോടെയും നടന്ന ബഹ്റൈൻ ദേശീയ ദിനാഘോഷ വേളയിലാണ് ട്രിപ്പിൾ റെക്കോർഡുകൾ നേടിയത്. ഇന്ത്യൻ സ്‌കൂൾ ഈ ഒരു ദിവസം വിജയകരമായി സ്ഥാപിച്ച മൂന്ന് ലോക റെക്കോർഡുകൾ ഇവയാണ്: ഒരു ദേശീയ പതാകയുടെ ഏറ്റവും വലിയ മനുഷ്യ ചിത്രീകരണം ഏറ്റവും കൂടുതൽ കുട്ടികൾ ഒരേസമയം ദേശീയ പതാകയെ അഭിവാദ്യം ചെയ്യുന്നു ഏറ്റവും കൂടുതൽ കുട്ടികൾ മൂന്ന് ഭാഷകളിൽ ഒരു ആലാപനം നടത്തുന്നുപ്രൈമറി, കിന്റർഗാർട്ടൻ വിഭാഗങ്ങളിൽ നിന്നുള്ള മൊത്തം 3,700 വിദ്യാർത്ഥികൾ ബഹ്റൈൻ ദേശീയ പതാകയുടെ മഹത്തായ മനുഷ്യ രൂപീകരണത്തിൽ പങ്കെടുത്തു. ഇത് ഐക്യം, ദേശീയ അഭിമാനം, രാജ്യത്തോടുള്ള ആദരവ് എന്നിവയെ പ്രതീകപ്പെടുത്തുകയും സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് തിളക്കം നൽകുകയും ചെയ്തു. ആഷാത്-അൽ ബഹ്‌റൈൻ, വി ലവ് ബഹ്‌റൈൻ,…
എ.കെ.സി.സി.റിഫാ ഏരിയ കമ്മിറ്റി ഭാരവാഹികളായി ജെയിംസ് ജോസഫിനെ കൺവീനറായും, ബോബൻ ജോണിനെ ജോയിന്റ് കൺവീനറായും, മെമ്പർഷിപ്പ് സെക്രട്ടറിയായി ബൈജു തോമസിനെയും തെരഞ്ഞെടുത്തു. തിരഞ്ഞെടുപ്പിന് ശേഷം കൺവീനർ ജെയിംസ് ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം എ.കെ. സി.സി.ഗ്ലോബൽ സെക്രട്ടറിയും ബഹറിൻ പ്രസിഡണ്ടുമായ ചാൾസ് ആലുക്ക ഉദ്ഘാടനം ചെയ്തു. പുതിയതായി തെരഞ്ഞെടുത്ത റിഫാ ഭാരവാഹികളെ അഭിനന്ദിച്ചുകൊണ്ട് വൈസ് പ്രസിഡന്റ് ശ്രീ പോളി വിതത്തിൽ, ഭാരവാഹികളായ ജോൺ ആലപ്പാട്ട്, ജസ്റ്റിൻ ജോർജ്, ജിജോ ജോർജ്, സെലിൻ ജെയിംസ്, ലിവിൻ ജിബി, മെയ് മോൾ ചാൾസ്,അജിത ജസ്റ്റിൻ,റോബിൻ.കെ. സെബാസ്റ്റൃൻ, ജോൺസൺ എന്നിവർ സംസാരിച്ചു. ജോത്സ്യനയുടെയും അലീനയുടെയും ജോജി കുര്യന്റെയും മനോഹരമായ ഗാനാലാപനം സദസ്സിന് നവ്യാനുഭവമായി…. ജോളി ജോജി,സിന്ധു ബൈജു, റോഷി, ജോസ്, ബെസ്റ്റോ പോൾ, ജോയ് വി എം, ബിജു ജോൺ, മാനു ജോൺ, ബിപിൻ, സ്റ്റാൻലി ജോർജ്, വർഗീസ് എന്നിവർ നേതൃത്വം നൽകി. ജോജി കുര്യൻ സ്റ്റേജ് നിയന്ത്രിച്ചു. എ കെ സി സി ജനറൽ…
മനാമ: ഇന്ത്യൻ സ്കൂൾ ബഹ്റൈൻ (ഐഎസ്ബി) ജൂനിയർ വിംഗ് ഇന്ന് (ഡിസംബർ 15.2025) റിഫയിലെ കാമ്പസിൽ ഔദ്യോഗികമായി ഗോൾഡൻ ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ (ജിബിഡബ്ല്യുആർ) പ്രവേശിച്ചു. സ്കൂൾ ഗ്രൗണ്ടിൽ ഏറെ അഭിമാനത്തോടെയും ദേശസ്നേഹത്തോടെയും നടന്ന ബഹ്റൈൻ ദേശീയ ദിനാഘോഷ വേളയിലാണ് ട്രിപ്പിൾ റെക്കോർഡുകൾ നേടിയത്. ഇന്ത്യൻ സ്‌കൂൾ ഈ ഒരു ദിവസം വിജയകരമായി സ്ഥാപിച്ച മൂന്ന് ലോക റെക്കോർഡുകൾ ഇവയാണ്: ഒരു ദേശീയ പതാകയുടെ ഏറ്റവും വലിയ മനുഷ്യ ചിത്രീകരണം ഏറ്റവും കൂടുതൽ കുട്ടികൾ ഒരേസമയം ദേശീയ പതാകയെ അഭിവാദ്യം ചെയ്യുന്നു ഏറ്റവും കൂടുതൽ കുട്ടികൾ മൂന്ന് ഭാഷകളിൽ ഒരു ആലാപനം നടത്തുന്നുപ്രൈമറി, കിന്റർഗാർട്ടൻ വിഭാഗങ്ങളിൽ നിന്നുള്ള മൊത്തം 3,700 വിദ്യാർത്ഥികൾ ബഹ്റൈൻ ദേശീയ പതാകയുടെ മഹത്തായ മനുഷ്യ രൂപീകരണത്തിൽ പങ്കെടുത്തു. ഇത് ഐക്യം, ദേശീയ അഭിമാനം, രാജ്യത്തോടുള്ള ആദരവ് എന്നിവയെ പ്രതീകപ്പെടുത്തുകയും സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് തിളക്കം നൽകുകയും ചെയ്തു. ആഷാത്-അൽ ബഹ്‌റൈൻ, വി ലവ് ബഹ്‌റൈൻ,…
മനാമ: ഫ്രൻഡ്‌സ് സോഷ്യല്‍ അസോസിയേഷന്‍ ബഹ്‌റൈനിന്റെ 54മത് ദേശീയ ദിനം വിവിധ പരിപാടികളോടെ ആഘോഷിക്കുമെന്ന് പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ മൂസ കെ.ഹസൻ അറിയിച്ചു. ഡിസംബര്‍ 16 ചൊവ്വ വൈകിട്ട് 3.00 മണിക്ക് സിഞ്ചിലെ അൽ അഹ്‍ലി ക്ലബിലാണ് പരിപാടി നടക്കുക. കുട്ടികൾ, മുതിർന്നവർ, വനിതകൾ എന്നിവർക്ക് വേണ്ടിയുള്ള വിവിധ മത്സര പരിപാടികൾ ഇതിന്റെ ഭാഗമായി നടക്കും. വടംവലി, നടത്തം, പെനാൽറ്റി ഷൂട്ട് ഔട്ട്, പിറകോട്ടുള്ള നടത്തം, സാക്ക് റൈസ്, പുഷ് അപ്പ്, ഓട്ടം തുടങ്ങിയ ഇനങ്ങളിൽ വാശിയേറിയ മത്സരങ്ങൾ അരങ്ങേറും. ബഹ്റൈനിലെ അറബ് പ്രമുഖരും സാമൂഹിക-സാംസ്കാരിക രംഗത്തെ വ്യക്തിത്വങ്ങളും ചടങ്ങില്‍ പങ്കെടുക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
