Author: News Desk

മനാമ: അമ്പത്തിനാലാമത് ബഹ്‌റൈൻ ദേശീയദിനം ഈദുൽവതൻ എന്ന ശീർഷകത്തിൽ കെ എം സി സി ബഹ്‌റൈൻ വിപുലമായി ആഘോഷിക്കും ലോകസമൂഹത്തിനും, വിശ്യഷ്യാ മലയാളികൾക്കും എന്നും സ്വസ്ഥവും, സമ്പൂർണ്ണവുമായ ജീവിതമാർഗംകനിഞ്ഞേകുന്ന ബഹ്റൈൻ രാജ്യത്തിൻ്റെ ദേശീയദിനം ഹൃദയത്തോട് ചേർത്ത് നിർത്തി ആചരിക്കുകയാണ് കെ എം സി സി ബഹ്റൈൻ. വിവിധ ദിവസങ്ങളിലായി വ്യത്യസ്ത പരിപാടികളോട് കൂടിയാണ് ആഘോഷം സംഘടിപ്പിക്കുന്നത്. ദേശീയ ദിനമായ ഡിസംബർ 16 ന് ചൊവ്വാഴ്ച രാവിലെ സൽമാനിയ മെഡിക്കൽ സെൻ്ററിൽ 200 പേരുടെ രക്തദാനം നൽകികൊണ്ടാണ് കെ എം സി സി യുടെ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്നത്. അന്നം തരുന്ന നാടിന് ജീവരക്തം സമ്മാനം എന്ന സമർപ്പണമനോഭാവത്തിൽ ജീവസ്പർശം എന്ന നാമത്തിലാണ് രക്തദാനം നൽകിവരുന്നത്. മലബാർ ഗോൾഡ്‌ന്റെ സഹകരണതോട് കൂടി സംഘ ടിപ്പിക്കുന്ന 42ാം മത് രക്തദാനമാണ് കെ എം സി സി നിർവ്വഹിക്കുന്നത്. ഇതിനോടകം ഏഴായിരത്തോളം പേർ രക്തം ദാനം നൽകി കഴിഞ്ഞു.ദേശീയദിനമായ ഡിസംബർ 16 ന് ചൊവ്വാഴ്ച രാവിലെ…

Read More

തിരുവനനന്തപുരം: കേരള ഗ്രാമീണ ബാങ്കിന്റെ ഔദ്യോഗിക പുനർനാമകരണത്തിന്റെയും ഏകീകൃത ലോഗോയുടെയും പ്രകാശനം കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ നിർവഹിച്ചു. തിരുവനന്തപുരത്തെ കേരള ലോക് ഭവനിൽ നടന്ന ചടങ്ങിലാണ് ബാങ്കിന്റെ പുതിയ മുഖം അവതരിപ്പിച്ചത്. കേരള ഗ്രാമീണ ബാങ്കിന്റെ ജനക്ഷേമപരമായ പ്രവർത്തനങ്ങളെ ഗവർണർ പ്രശംസിച്ചു. ബാങ്ക് കേരളത്തിൽ കാഴ്ചവെക്കുന്നത് തികച്ചും മാതൃകാപരമായ സേവനമാണെന്നും, പ്രത്യേകിച്ച് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്ന ഫിനാൻഷ്യൽ ഇൻക്ലൂഷൻ പോലെയുള്ള സുപ്രധാന മേഖലകളിലെ ബാങ്കിന്റെ പ്രവർത്തനം ശ്രദ്ധേയമാണെന്നും പറഞ്ഞു. കൂടാതെ, ഗവൺമെന്റ് സ്പോൺസർ ചെയ്യുന്ന വിവിധ സബ്സിഡി സ്കീമുകൾ ജനങ്ങളിലേക്ക് കൃത്യമായി എത്തിക്കുന്നതിൽ കേരളാ ഗ്രാമീണ ബാങ്ക് വഹിക്കുന്ന പങ്ക് നിസ്തുലമാണ്. ഗ്രാമീണ ജനതയുടെ വികസനത്തിനായി ബാങ്ക് നടത്തുന്ന സ്തുത്യർഹമായ പ്രവർത്തനങ്ങൾ സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് കരുത്തേകുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, വർധിച്ചു വരുന്ന സൈബർ കുറ്റകൃത്യങ്ങൾ തടയാൻ എല്ലാ ബാങ്കുകളും ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്നും ഗവർണർ നിർദ്ദേശം നൽകി. കേന്ദ്ര സർക്കാർ ഉത്തരവ് പ്രകാരം, പ്രാദേശിക ഗ്രാമീൺ…

Read More

കൊച്ചി: കോര്‍പ്പറേഷന്‍ ഭരണം യുഡിഎഫ് തിരിച്ചു പിടിച്ച കൊച്ചിയില്‍ മേയര്‍ സ്ഥാനത്തേക്ക് കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ തുടങ്ങി. നാലു പേരുകളാണ് പ്രധാനമായും കോണ്‍ഗ്രസ് ക്യാംപുകളില്‍ നിന്നും ഉയരുന്നത്. കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ്, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വി കെ മിനിമോള്‍ എന്നിവരുടെ പേരുകള്‍ക്കാണ് മുന്‍തൂക്കം. ഐ വിഭാഗത്തില്‍ നിന്നാണ് ഈ രണ്ടുപേരുകളും പരിഗണിക്കപ്പെടുന്നത്. എ വിഭാഗത്തില്‍ മുന്‍ കൗണ്‍സിലര്‍ ഷൈനി മാത്യു, സീന ടീച്ചര്‍ എന്നിവരുടെ പേരുകളും ഉയര്‍ന്നു വന്നിട്ടുണ്ട്. ഇവരില്‍ ദീപ്തി മേരി വര്‍ഗീസിനാണ് മുന്‍തൂക്കം. കലൂര്‍ സ്റ്റേഡിയം ഡിവിഷനില്‍ നിന്നാണ് ദീപ്തി മേരി വര്‍ഗീസ് വിജയിച്ചത്. പാലാരിവട്ടത്തു നിന്നാണ് മിനിമോള്‍ വിജയിച്ചത്. സമുദായ പരിഗണനകള്‍ അടക്കം പരിഗണിച്ചാകും മേയറെ തെരഞ്ഞെടുക്കുക. ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്കും നിരവധി പേരുകള്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. കഴിഞ്ഞ കൗണ്‍സിലില്‍ യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയായ എം ജി അരിസ്റ്റോട്ടില്‍, ഡെപ്യൂട്ടി ലീഡറായിരുന്ന ഹെന്‍ട്രി ഓസ്റ്റിന്‍ തുടങ്ങിയവര്‍ രംഗത്തുണ്ട്. അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിക്ക് നറുക്ക്…

Read More

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ​ഗൂഢാലോചന ഉണ്ടെന്ന് ആവർത്തിച്ച് നടി മഞ്ജു വാര്യർ. നീതി നടപ്പായില്ലെന്നും കുറ്റം ചെയ്തവർ മാത്രമാണ് ശിക്ഷിക്കപ്പെട്ടതെന്നും മഞ്ജു വാര്യർ സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. ആസൂത്രണം ചെയ്തവർ പുറത്തുണ്ടന്നത് ഭയപ്പെടുത്തുന്ന യാഥാർത്ഥ്യമാണെന്നും അവർ കൂടി ശിക്ഷിക്കപ്പെട്ടാൽ മാത്രമേ അതിജീവിതയ്ക്കുള്ള നീതി പൂർണമാകുകയുള്ളൂ എന്നും മഞ്ജു വാര്യർ കുറിപ്പിൽ പറഞ്ഞു. നടിയെ ആക്രമിച്ച കേസിലെ കോടതി വിധിക്കെതിരെ അതിജീവിതയും ശക്തമായി ആഞ്ഞടിച്ചിരുന്നു. വിധിയിൽ അത്ഭുതമില്ലെന്നും കോടതിയിലുണ്ടായിരുന്ന വിശ്വാസം നേരത്തെ തന്നെ നഷ്ടപ്പെട്ടിരുന്നെന്നും സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ അതിജീവിത വ്യക്തമാക്കി. ഈ രാജ്യത്ത് നിയമത്തിന് മുന്നിൽ എല്ലാവരും ഒരു പോലെ അല്ലെന്ന് വേദനയോടെ തിരിച്ചറിയുന്നെന്നും തന്റെ മൗലിക അവകാശങ്ങൾ സംരക്ഷിക്കപ്പെട്ടിട്ടില്ലെന്നും അതിജീവിതയുടെ കുറിപ്പിൽ പറയുന്നു. ഇതിന് പിന്നാലെയാണ് മഞ്ജു വാര്യരുടെ പ്രതികരണവും ഉണ്ടായിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ബഹുമാനപ്പെട്ട കോടതിയോട് ആദരവുണ്ട്. പക്ഷെ ഇക്കാര്യത്തിൽ നീതി പൂർണമായി നടപ്പായി എന്ന് പറയാൻ ആവില്ല. കാരണം കുറ്റം…

Read More

ന്യൂഡല്‍ഹി: ബിഹാര്‍ മന്ത്രി നിതിന്‍ നബിനെ ബിജെപി ദേശീയ വര്‍ക്കിങ് പ്രസിഡന്റായി നിയമിച്ചു. നിയമനത്തിന് പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡ് അംഗീകാരം നല്‍കിയതായി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിങ് പറഞ്ഞു. ബിഹാര്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായ നിതിന്‍ പട്നയിലെ ബങ്കിപൂരില്‍ നിന്നുള്ള എംഎല്‍എ ആണ്. നിലവിലെ ദേശീയ പ്രസിഡന്റായ ജെപി നഡ്ഡയുടെ കാലാവധി ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. 2020 ജനുവരിയിലാണ് നഡ്ഡ ദേശീയ പ്രസിഡന്റായത്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പും വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളും നടക്കാനുള്ള സാഹചര്യത്തില്‍ അദ്ദേഹത്തിന് കാലാവധി നീട്ടി നല്‍കുകയായിരുന്നു. ആഴ്ചകള്‍ക്കുള്ളില്‍ നഡ്ഡ സ്ഥാനമൊഴിയുമെന്നാണ് വിവരം. അതിന് മുന്നോടിയായാണ് നിതിനെ വര്‍ക്കിങ് പ്രസിഡന്റായി നിയമിച്ചിരിക്കുന്നത്. ബിഹാറില്‍ നിന്നുള്ള ബിജെപി നേതാവാണ് നിതിന്‍ നബിന്‍. പട്നയില്‍ ജനിച്ച നിതിന്‍ മുതിര്‍ന്ന ബിജെപി നേതാവും മുന്‍ എംഎല്‍എയുമായ പരേതനായ നബിന്‍ കിഷോര്‍ പ്രസാദ് സിന്‍ഹയുടെ മകനാണ്. പിതാവിന്റെ മരണശേഷമാണ് നിതിന്‍ നബിന്‍ രാഷ്ട്രീയരംഗത്ത് സജീവമായത്.2006ലെ ഉപതിരഞ്ഞെടുപ്പ് വിജയത്തിനുശേഷം 2010, 2015, 2020, 2025…

Read More

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ വിധിയില്‍ അത്ഭുതമില്ലെന്ന് അതിജീവിത. കേസ് വിധിയ്ക്ക് ശേഷം ഇതാദ്യമായാണ് അതിജീവിത പ്രതികരിക്കുന്നത്. ട്രയല്‍ കോടതിയില്‍ തനിക്ക് വിശ്വാസം നഷ്ടപ്പെടാനുള്ള കാരണങ്ങള്‍ ഓരോന്നായി എണ്ണി പറയുകയാണ് അതിജീവിത സോഷ്യല്‍ മീഡിയ കുറിപ്പില്‍. അതിജീവിതയുടെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം: ”എട്ടു വര്‍ഷം, ഒമ്പത് മാസം, 23 ദിവസങ്ങള്‍. ഏറ്റവും വേദനാജനകമായ ഈ യാത്രയുടെ അവസാനമെന്നോണം വെളിച്ചത്തിന്റെ നേരിയ ഒരു കണിക ഞാന്‍ കാണുന്നു. പ്രതികളില്‍ ആറു പേര്‍ ശിക്ഷിക്കപ്പെട്ടിരിക്കുന്നു. എന്റെ വേദനകളെ നുണയെന്നും ഈ കേസ് കെട്ടിച്ചമച്ച കഥയെന്നും പരിഹസിച്ചവര്‍ക്കായി ഞാന്‍ ഈ വിധിയെ സമര്‍പ്പിക്കുന്നു. നിങ്ങള്‍ക്ക് ഇപ്പോള്‍ ആശ്വാസം കിട്ടുന്നുണ്ടാകുമെന്ന് ഞാന്‍ കരുതുന്നു. അതുപോലെ ഒന്നാം പ്രതി എന്റെ പേഴ്‌സണല്‍ ഡ്രൈവര്‍ ആയിരുന്നു എന്ന് ഇപ്പോഴും പറയുന്നവരോട്, അത് ശുദ്ധമായ നുണയാണ്. അയാള്‍ എന്റെ ഡ്രൈവറോ എന്റെ ജീവനക്കാരനോ എനിക്ക് ഏതെങ്കിലും രീതിയില്‍ പരിചയമുള്ള വ്യക്തിയോ അല്ല. 2016 ല്‍ ഞാന്‍ വര്‍ക്ക് ചെയ്ത ഒരു സിനിമയ്ക്ക് വേണ്ടി…

Read More

ദില്ലി: വൈകാതെ തിരുവനന്തപുരത്ത് എത്തുമെന്ന് അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ പ്രധാനമന്ത്രി നേരിട്ട് വിളിച്ച് അഭിനന്ദനമറിയിക്കുകയും ചെയ്തു. തിരുവനന്തപുരത്തെ വിജയം വലിയ നേട്ടമെന്ന് മോദി. 1987ൽ അഹമ്മദാബാദ് പിടിച്ച് ബിജെപി ഗുജറാത്തിൽ പിന്നീട് ഭരണം നേടിയത് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

Read More

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ മികച്ച പ്രകടനത്തില്‍ പ്രതിപക്ഷനേതാവ് വി ഡി സതീശനെ അഭിനന്ദിച്ച് നടി റിനി ആന്‍ ജോര്‍ജ്. സതീശന്റെ അചഞ്ചലമായ നിലപാടിന്റെ വിജയമാണ് യുഡിഎഫിനുണ്ടായിരിക്കുന്നതെന്ന് അവര്‍ സാമൂഹികമാധ്യമങ്ങളില്‍ കുറിച്ചു. വി ഡി സതീശനൊപ്പമുള്ള ചിത്രം പങ്കുവെച്ചായിരുന്നു കുറിപ്പ്.’ഇത് എന്റെ നേതാവിന്റെ വിജയം. അചഞ്ചലമായ നിലപാടിന്റെ വിജയം. അപമാനിച്ചവര്‍ക്കുള്ള ശക്തമായ മറുപടി. ഒരേ ഒരു രാജ. ടീം യുഡിഎഫിന് അഭിനന്ദനങ്ങള്‍’, എന്നാണ് റിനിയുടെ കുറിപ്പ്. പ്രതിപക്ഷനേതാവ് വി ഡി സതീശനുമായി തനിക്ക് വളരെക്കാലമായി അടുത്ത ബന്ധമുണ്ടെന്ന് നടി നേരത്തേ വ്യക്തമാക്കിയിരിക്കുന്നു. താന്‍ മകളെപ്പോലെ കാണുന്ന കുട്ടി എന്നാണ് സതീശന്‍ റിനിയെ വിശേഷിപ്പിച്ചത്. മോശമായി പെരുമാറിയെന്ന് യുവനേതാവിനെതിരേ റിനി ആരോപണം ഉന്നയിച്ചപ്പോള്‍, പിതാവ് എങ്ങനെ ഇടപെടുമോ, അത്തരത്തില്‍ കൈകാര്യംചെയ്തിട്ടുണ്ടെന്നായിരുന്നു സതീശന്‍ മറുപടി നല്‍കിയത്. യുവനേതാവിനെതിരായ വെളിപ്പെടുത്തലിന് പിന്നില്‍ സതീശനാണെന്ന ആരോപണത്തിനെതിരേ നടിയും രംഗത്തുവന്നിരുന്നു. ഏറ്റവും ബഹുമാനത്തോടെ കാണുന്ന നേതാവിനെ വലിച്ചിടുന്നത് വലിയ വേദനയാണ് സൃഷ്ടിക്കുന്നതെന്ന് നടി സാമൂഹികമാധ്യമങ്ങളില്‍ കുറിച്ചിരുന്നു. തന്റെ വാക്കുകള്‍,…

Read More

കണ്ണൂര്‍: കണ്ണൂര്‍ പയ്യന്നൂരില്‍ സിപിഎം പ്രവര്‍ത്തകര്‍ യു ഡി എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തകര്‍ത്തതായി ആരോപണം. തദ്ദേശതെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെയാണ് പയ്യന്നൂര്‍ നഗരസഭയിലെ 44-ാം വാര്‍ഡ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തകര്‍ക്കപ്പെട്ടത്. മുങ്ങം ജുമാ മസ്ജിദിനടുത്തുള്ള ഓഫീസാണ് ബൈക്കുകളിലെത്തിയ പതിനഞ്ചോളം വരുന്ന സംഘം അടിച്ചു തകര്‍ത്തത്. അക്രമികള്‍ കമ്മിറ്റി ഓഫീസിനടുത്തേക്ക് പോകുന്നതും അതിക്രമം നടത്തുന്നതുമായ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ യുഡിഎഫ് 44-ാം വാര്‍ഡ് തിരഞ്ഞെടുപ്പ് കമ്മിറ്റി പയ്യന്നൂര്‍ പൊലീസില്‍ പരാതി നല്‍കി. 12 സി പി എം പ്രവര്‍ത്തകര്‍ക്ക് എതിരെ പോലീസ് കേസെടുഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ഥിയുടെ വീടിന് നേരെയും ആക്രമണം ഉണ്ടായി. യുഡിഎഫ് സ്ഥാനാര്‍ഥി പി കെ സുരേഷിന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. വീടിന് നേരെ സ്‌ഫോടക വസതു എറിയുകയായിരുന്നു. രാമന്തളിയില്‍ മഹാത്മ സ്മാരക കള്‍ച്ചറല്‍ സെന്ററിലെ ഗാന്ധി ശില്പത്തിന് നേരെയും അക്രമം ഉണ്ടായി. ഗാന്ധി ശില്പത്തിന്റെ മൂക്കും കണ്ണടയും തകര്‍ത്തു. ഇന്ന് രാവിലെയാണ് ശില്പം ഭാഗികമായി തകര്‍ത്തത് സമീപവാസികളുടെ ശ്രദ്ധയില്‍ പെട്ടത്.…

Read More

ഇർഷാദ്,കുക്കു പരമേശ്വരൻ ,ഡോ:ബിജുഎന്നിവർ പ്രധാന കഥാപാത്രങ്ങളാവുന്നടി.പത്മനാഭന്റെ ചെറുകഥകളായ’സമസ്താലോക’ഇന്നുമുതൽ IFFK യിൽ കാണാം. ഫുൾ മാർക്ക് സിനിമയുടെ ബാനറിൽ ജെഷീദ ഷാജി, രജിത് രഘു എന്നിവർ നിർമ്മിച്ച ചിത്രം ഷെറി ഗോവിന്ദൻ സംവിധാനം ചെയ്തിരിക്കുന്നു. ഇന്ന് വൈകീട്ട്6 ന് കൈരളിയിൽ ആദ്യ പ്രദർശനംനടക്കും. തുടർന്ന്16/12/25 ന്കൃപ – 915 (AM) 18/12/25ന്ന്യൂ-2-12:30 (PM)ചിത്രം പ്രദർശിപ്പിക്കും.

Read More