- ബാധ ഒഴിപ്പിക്കാനെന്ന പേരിൽ 7 സ്ത്രീകളെയും കുട്ടികളെയും പീഡിപ്പിച്ച ഇമാമിന് ജീവപര്യന്തം തടവ്
- കെ സി വേണുഗോപാലിനെ കാണാൻ നിയുക്ത മുഖ്യമന്ത്രി വിഡി സതീശൻ എത്തി
- കാറിന് തീപിടിച്ച് ഗര്‍ഭിണി വെന്തുമരിച്ചു; ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍
- ലോക്കപ്പുകളിലുള്ള പ്രതികളെ അടിവസ്ത്രം മാത്രം ധരിക്കാൻ അനുവദിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി
- പിണറായി വിജയനെ വീട്ടിലെത്തി സന്ദര്‍ശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്
- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
Author: News Desk
റിയാദ്: സൗദിയിൽ പ്രവാസികളായ ഫാക്ടറി തൊഴിലാളികൾക്കും തൊഴിൽ ദായകർക്കും ആശ്വാസം. ഫാക്ടറികളില്‍ ജോലി ചെയ്യുന്ന വിദേശതൊഴിലാളികൾക്കുള്ള പ്രതിമാസ ലെവി റദ്ദാക്കും. സൗദി മന്ത്രിസഭായോഗത്തിേൻറതാണ് തീരുമാനം. ബുധനാഴ്ച കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരെൻറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് സുപ്രധാന തീരുമാനം. ലെവി പിന്‍വലിക്കുന്നതോടെ സ്ഥാപനങ്ങളുടെ ചെലവ് ഗണ്യമായി കുറയും. ഇതുപ്രകാരം ഇന്‍ഡസ്ട്രിയല്‍ ലൈസന്‍സുള്ള വ്യവസായ സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികളുടെ ഇഖാമ പുതുക്കുമ്പോള്‍ ലെവി നല്‍കേണ്ടതില്ല. 9700 റിയാല്‍ ആയിരുന്നു ഒരു തൊഴിലാളിക്ക് ഒരു വര്‍ഷം നല്‍കേണ്ട പരമാവധി ലെവി. ഇതാണ് ഇനി മുതൽ ഇല്ലാതാകുക. നേരത്തെ ഇത്തരം സ്ഥാപനങ്ങള്‍ക്ക് ലെവി ആനുകൂല്യം നല്‍കിയിരുന്നെങ്കിലും സ്ഥിരമായി പിന്‍വലിച്ചിരുന്നില്ല. ഇനി ഇത്തരം സ്ഥാപനങ്ങള്‍ തൊഴിലാളികളുടെ ഇഖാമ പുതുക്കുമ്പോള്‍ ലെവി തീരെ നല്‍കേണ്ടതില്ല.
തിരുവനന്തപുരം: സ്ഥാനാര്‍ഥികളുടെ നിര്യാണത്തെത്തുടര്‍ന്ന് വോട്ടെടുപ്പ് മാറ്റിവച്ച മൂന്ന് തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്കുള്ള പ്രത്യേക തെരഞ്ഞെടുപ്പ് ജനുവരി 12ന്. രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. ഡിസംബര്‍ 24 വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. നാമനിര്‍ദ്ദേശ പത്രികയുടെ സൂക്ഷമ പരിശോധന ഡിസംബര്‍ 26ന് നടക്കും. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുള്ള അവസാന തിയതി ഡിസംബര്‍ 29 ആണ്. ജനുവരി 13 ന് രാവിലെ 10 മുതലാണ് വോട്ടെണ്ണല്‍. മലപ്പുറം ജില്ലയിലെ മൂത്തേടം ഗ്രാമപഞ്ചായത്തിലെ പായിംപാടം, എറണാകുളം ജില്ലയിലെ പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ ഓണക്കൂര്‍, തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞം എന്നീ വാര്‍ഡുകളിലാണ് പ്രത്യേക തെരഞ്ഞെടുപ്പ് നടത്തുന്നത്.ഡിസംബര്‍ 9, 11 തീയതികളിലെ വോട്ടെടുപ്പ് റദ്ദാക്കുന്ന സമയത്ത് സ്ഥാനാര്‍ഥിയായിരുന്നവര്‍ വീണ്ടും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ടതില്ല. പുതുതായി പത്രിക സമര്‍പ്പിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഡിസംബര്‍ 24 വരെ സമര്‍പ്പിക്കാം. എന്നാല്‍ വോട്ടെടുപ്പ് റദ്ദാക്കുന്നതിന് മുമ്പ് സ്ഥാനാര്‍ഥിത്വം പിന്‍വലിക്കുന്നതിന് നോട്ടീസ് നല്‍കിയിട്ടുള്ളവരുടെ സ്ഥാനാര്‍തിത്വം നിലനില്‍ക്കില്ല. അവര്‍ വീണ്ടും മത്സരിക്കാന്‍ താല്പര്യപ്പെടുന്നപക്ഷം പുതുതായി നാമനിര്‍ദ്ദേശം…
റിയാദ്: മൂന്ന് പതിറ്റാണ്ടിലധികമായി സൗദി കിഴക്കൻ പ്രവിശ്യയിലെ അൽ അഹ്സയിൽ പ്രവാസിയായ തിരുവനന്തപുരം പോത്തൻകോട് കൊയ്ത്തൂർകോണം സ്വദേശി അബ്ദുൽ സലീം ഹൃദയാഘാതം മൂലം നിര്യാതനായി. അൽ അ്ഹസയിലെ ജാഫർ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. ഒ.ഐ.സി.സി അൽ അഹ്സ കമ്മിറ്റി എക്സിക്യൂട്ടീവ് മെമ്പറും സാമൂഹിക സാംസ്കാരിക പ്രവർത്തകനുമായിരുന്നു അബ്ദുൽ സലീം. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള നിയമ നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ അൽ അഹ്സ ഒ.ഐ.സി.സി പ്രവർത്തകർ രംഗത്തുണ്ട്. ഭാര്യ: ഹസീന. മക്കൾ: ഹാരിസ്, സുബ്ഹാന.
ശബരിമലയിൽ ഇക്കൊല്ലം വമ്പൻ വരുമാന വർധന, കണക്കുകൾ പുറത്ത് വിട്ട് ദേവസ്വം പ്രസിഡന്‍റ്; ആകെ വരുമാനം 210 കോടി, അരവണയിൽ നിന്ന് മാത്രം 106 കോടി
ശബരിമല: ശബരിമല തീര്‍ഥാടനകാലം ആരംഭിച്ച ശേഷം ഇതുവരെയുള്ള ആകെ വരുമാനം 210 കോടി രൂപയായതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് കെ. ജയകുമാര്‍ അറിയിച്ചു. ഇതില്‍ 106 കോടി രൂപ അരവണ വില്‍പ്പനയിലൂടെയാണ് ലഭിച്ചിരിക്കുന്നത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വരുമാനത്തില്‍ വലിയ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. വലിയ പ്രശ്‌നമില്ലാതെ സുഗമദര്‍ശനം സാധ്യമായ തീര്‍ഥാടന കാലമാണിത്. ഭക്തരും മാധ്യമങ്ങളും സന്തോഷപ്രദമായ അനുഭവമായാണ് ഈ തീര്‍ഥാടനകാലത്തെ കാണുന്നതെന്നും പ്രസിഡന്‍റ് പറഞ്ഞു. ദേവസ്വം ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ ദേവസ്വം ഉദ്യോഗസ്ഥരുടെ യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. റീഫണ്ടിന് പ്രത്യേക കൗണ്ടര്‍ ഇന്നു മുതല്‍ താമസത്തിന് മുറിയെടുക്കുന്നവര്‍ക്ക് മുന്‍കൂറായി നല്‍കുന്ന നിക്ഷേപ തുക തിരികെ ലഭിക്കുന്നില്ലെന്ന് പരാതിക്ക് പരിഹാരമായി തുക തിരിച്ച് നല്‍കുന്നതിന് പ്രത്യേക കൗണ്ടര്‍ തുറക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പറഞ്ഞു. കൗണ്ടറിലെ തിരക്ക് കാരണം പലര്‍ക്കും തുക മടക്കി വാങ്ങാന്‍ കഴിയാതെ വന്നിരുന്നു. ഇതേ തുടര്‍ന്ന് പരാതി ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് റീഫണ്ട് കൗണ്ടര്‍ തുറക്കുന്നത്. അക്കൊമൊഡേഷന്‍…
ശബരിമല സ്വർണക്കൊള്ള; മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ശ്രീകുമാര്‍ റിമാന്‍ഡിൽ, പ്രവാസി വ്യവസായിയുടെ മൊഴിയെടുത്ത് എസ്ഐടി
കൊല്ലം/തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എസ് ശ്രീകുമാര്‍ റിമാന്‍ഡിൽ. 14 ദിവസത്തേക്കാണ് ശ്രീകുമാറിനെ കൊല്ലം വിജിലന്‍സ് കോടതി റിമാന്‍ഡ് ചെയ്തത്. ദ്വാരാകല ശിൽപ്പ കേസിലാണ് ശ്രീകുമാറിനെ അറസ്റ്റ് ചെയ്തത്. ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് ദ്വാരപാലക പാളികള്‍ കൈമാറുമ്പോള്‍ സാക്ഷിയായി ഒപ്പിട്ടത് അന്നത്തെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എസ് ശ്രീകുമാറാണെന്നാണ് എസ്ഐടി കണ്ടെത്തൽ.ഇതിനിടെ സ്വർണ്ണക്കൊള്ളയക്ക് പിറകിൽ അന്താരഷ്ട്ര പുരാവസ്തു കള്ളക്കടത്ത് സംഘത്തിന് ബന്ധമുണ്ടെന്ന വിവരം രമേശ് ചെന്നിത്തലയക്ക് കൈമാറിയ പ്രവാസി വ്യവസായിയുടെ മൊഴി എസ്ഐടി രേഖപ്പെടുത്തി. ഉണ്ണികൃഷ്ണൻ പോറ്റിക്ക് ദ്വാരപാലക പാളികൾ കൈമാറിയപ്പോൾ മഹസറിൽ സാക്ഷിയായി ഒപ്പിട്ട അന്നത്തെ അഡിമിനിസട്രേറ്റീവ് ഓഫീസർക്കും ഗുരുതര വീഴ്ച പറ്റിയെന്നാണ് എസ്ഐടി കണ്ടെത്തൽ. പാളികൾ സ്വർണം പൊതിഞ്ഞതാണെന്നറിഞ്ഞിട്ടും കൊള്ള നടത്താൽ ഉദ്യോഗസ്ഥൻ കൂട്ടുനിന്നുവെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പ്രത്യേക സംഘം രേഖപ്പെടുത്തിയിരിക്കുന്നത്. പാളികൾ തിരികെ എത്തിച്ചപ്പോഴും തൂക്കം പരിശോധിക്കാതെ മഹസറിൽ ഒപ്പിട്ടതിലും വീഴ്ചയുണ്ടെന്നാണ് കണ്ടെത്തൽ.ഇന്ന് രാവിലെ ഓഫീസിലേക്ക് വിളിച്ചു വരുത്തിയാണ് പ്രത്യേക സംഘം ശ്രീകുമാറിനെ അറസ്റ്റ് ചെയ്തത്. നേരത്തെ ഹൈക്കോടതിയും വിചാരണ കോടതിയും…
വലത് കൈ ഇടനെഞ്ചില്‍, ആറടി ഉയരം; മഞ്ജുളാല്‍ത്തറയില്‍ ഭക്തരെ വരവേല്‍ക്കാന്‍ ഇനി കുചേല പ്രതിമയും
തൃശൂര്‍: കുചേല ദിനത്തില്‍ ഗുരുവായൂരിലെ മഞ്ജുളാല്‍ത്തറയില്‍ പുതിയ കുചേല പ്രതിമ സമര്‍പ്പിച്ചു. ദേവസ്വം ചെയര്‍മാന്‍ ഡോ.വി കെ വിജയന്‍ പുതിയ കുചേല പ്രതിമയുടെ അനാച്ഛാദനം നിര്‍വഹിച്ചു. ചടങ്ങില്‍ ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി പി സി ദിനേശന്‍ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിച്ചു. ദേവസ്വം ഭരണസമിതി അംഗങ്ങളായ സി മനോജ്, കെ പി വിശ്വനാഥന്‍, മനോജ് ബി നായര്‍, കെ എസ് ബാലഗോപാല്‍, അഡ്മിനിസ്ട്രറ്റര്‍ ഒ ബി അരുണ്‍കുമാര്‍, കുചേല പ്രതിമ വഴിപാടായി സമര്‍പ്പിച്ച വേണുകുന്നപ്പള്ളി, ശില്‍പ്പി ഉണ്ണി കാനായി, ദേവസ്വം ഉദ്യോഗസ്ഥര്‍, ഭക്തര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകള്‍. ആറടി ഉയരത്തില്‍ കരിങ്കല്ല് മാതൃകയില്‍ നിര്‍മ്മിച്ചതാണ് കുചേല പ്രതിമ. മഞ്ജുളാല്‍ത്തറയിലെ ഗരുഡ ശില്‍പം കാലപ്പഴക്കത്താല്‍ ക്ഷയിച്ചതിനെ തുടര്‍ന്ന് അടുത്തിടെ പുതിയ വെങ്കല ഗരുഡ ശില്‍പ്പം സ്ഥാപിച്ചിരുന്നു. നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കിടെ, ഇവിടെയുണ്ടായിരുന്ന ജീര്‍ണിച്ച പഴയ കുചേല പ്രതിമ മാറ്റിയിരുന്നു. മഞ്ജുളാല്‍ത്തറ നവീകരിച്ച് പുതിയ വെങ്കല ഗരുഡശില്പം വഴിപാടായി സമര്‍പ്പിച്ച ചലച്ചിത്രനിര്‍മ്മാതാവ് വേണു കുന്നപ്പള്ളിയാണ് പുതിയ കുചേല ശില്‍പ്പവും വഴിപാടായി…
‘ദിലീപും പള്‍സര്‍ സുനിയും ഒരുമിച്ചുള്ള ചിത്രം ഫോട്ടോ ഷോപ്പ്, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള പരാതിയില്‍ ഞാന്‍ പറഞ്ഞത് ശരിയായില്ലേ’
കൊച്ചി: നടി ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായിരുന്ന ദിലീപിനൊപ്പം ഒന്നാം പ്രതിയായ പള്‍സര്‍ സുനി നില്‍ക്കുന്ന ചിത്രം പൊലീസ് ഫോട്ടോ ഷോപ്പ് ചെയ്തതാണെന്ന് രാഹുല്‍ ഈശ്വര്‍. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഈശ്വര്‍. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള ബലാത്സംഗ പരാതിയില്‍ അതിജീവിതയെ അപമാനിച്ച കേസില്‍ രാഹുല്‍ ഈശ്വറിനെ റിമാന്‍ഡ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസമാണ് കേസില്‍ രാഹുല്‍ ഈശ്വറിന് ജാമ്യം ലഭിച്ചത്. ”ദിലീപിന്റെ കാര്യത്തില്‍ ആദ്യം മുതല്‍ ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയായി വന്നില്ലേ. നമ്മുടെ സമൂഹത്തിന് തെറ്റിപ്പോയി എന്നൊരു തിരിച്ചറിവ് വേണം. ആ വീട്ടിലും പുള്ളിക്ക് ഒരു ഭാര്യയും അമ്മയും രണ്ട് പെണ്‍മക്കളുണ്ട്. ഇപ്പഴും ചില ചാനലുകള്‍ പുള്ളി കുറ്റവാളിയാണെന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ്?. കോടതി എടുത്ത് എടുത്ത് പറയുന്നത് നമ്മള്‍ കണ്ടതല്ലേ. 1500 പേജ് വായിച്ചില്ല. ചാറ്റ് ജിപിടിയില്‍ ഇട്ട് സമ്മറൈസ് ചെയ്താണ് വായിച്ചത്. പള്‍സര്‍ സുനിയും ദിലീപും ഒരുമിച്ച് നില്‍ക്കുന്ന ഒരു ഫോട്ടോ ദൈവത്തിന്റെ കയ്യൊപ്പ് എന്ന് പറഞ്ഞല്ലേ…
ഖത്തറിൽ മേഘാവൃത കാലാവസ്ഥ വെള്ളിയാഴ്ച വരെ തുടരും; ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത, മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്
ദോഹ: ന്യൂനമർദത്തിന്റെ ഫലമായി രാജ്യത്ത് ഡിസംബർ 19 വെള്ളിയാഴ്ച വരെ അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്നും ഇടയ്ക്കിടെ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും ഖത്തർ കാലാവസ്ഥ വിഭാഗം (ക്യുഎംഡി) അറിയിച്ചു. ചില പ്രദേശങ്ങളിൽ മഴയ്‌ക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും ഇത് കാഴ്ചപരിധി കുറയാൻ കാരണമായേക്കാമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ഈ ദിവസങ്ങളിൽ ശക്തമായ കാറ്റും കടൽക്ഷോഭവും ഉണ്ടാകുമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും എല്ലാ സമുദ്ര യാത്രകളും ഒഴിവാക്കണമെന്നും ഖത്തർ കാലാവസ്ഥാ വിഭാഗം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. ഇടിയോടുകൂടിയ മഴയുണ്ടാകുന്ന സമയങ്ങളിൽ സ്ഥിതി കൂടുതൽ പ്രതികൂലമാകാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. വരും ദിവസങ്ങളിൽ കാലാവസ്ഥാ വ്യതിയാനങ്ങൾ ഉണ്ടാകുമെന്നതിനാൽ രാജ്യത്തുടനീളമുള്ള തുറന്ന പ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന ഫാമുകളുടെയും ക്യാമ്പുകളുടെയും ഉടമകൾക്കും അധികൃതർ കാലാവസ്ഥാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ശൈത്യകാലം ആരംഭിച്ചതോടെ ഖത്തറിൽ ക്യാമ്പിങ് സീസൺ സജീവമായിട്ടുണ്ട്. താഴ്ന്നു വീഴുന്ന ശക്തമായ കാറ്റിനെതിരെ ടെന്റുകളും മറ്റ് ക്യാമ്പിങ് സംവിധാനങ്ങളും സുരക്ഷിതമാക്കാനും ഉയർന്ന ജാഗ്രത പാലിക്കാനും കാലാവസ്ഥ വകുപ്പ് നിർദ്ദേശിച്ചു. കൂടാതെ ഏറ്റവും…
തിരുവനന്തപുരം: ശബരിമലയിൽ കേരളീയ ഭക്ഷണം നൽകുന്നത് ഈ മാസം 21 മുതൽ ആരംഭിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ. രണ്ട് ദിവസം ഇടവിട്ടായിരിക്കും സദ്യ നൽകുന്നതെന്നും നിയമപ്രശ്നങ്ങൾ പരിഹരിക്കുമെന്നും കെ ജയകുമാർ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, ശബരിമല മാസ്റ്റർ പ്ലാൻ ചർച്ചയ്ക്കായി നാളെ പ്രത്യേക യോഗം നടക്കുമെന്നും അദ്ദേഹം അറിയിച്ചു. നാളെ നടക്കുന്ന യോഗത്തിൽ ഉടൻ നടപ്പാക്കേണ്ടവയുടെ മുൻഗണന നിശ്ചയിക്കും. മാസ്റ്റർ പ്ലാൻ നടപ്പാക്കുന്നതിനാവശ്യമായ പണമില്ലെന്നും അതിനാൽ സ്പോൺസർഷിപ്പ് സ്വീകരിക്കാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ഇടനിലക്കാരില്ലാതെ സ്പോൺസർമാരെ കണ്ടത്തുമെന്നും ജയകുമാർ വ്യക്തമാക്കി. നാളെ തിരുവനന്തപുരത്ത് ബോർഡ് ആസ്ഥാനത്താണ് മാസ്റ്റർ പ്ലാൻ യോഗം നടക്കുന്നത്. ശബരിമലയിൽ ഒന്നിടവിട്ട ദിവസങ്ങളിൽ സദ്യ ശബരിമലയിൽ ഒന്നിടവിട്ട ദിവസങ്ങളിൽ കേരള സദ്യ വിളമ്പുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ അറിയിച്ചിരുന്നു. പുലാവും സദ്യയുമാണ് നൽകുന്നത്. ഒരു ദിവസം പുലാവ് നൽകിയാൽ അടുത്ത ദിവസം സദ്യയായിരിക്കും വിളമ്പുന്നത്. ഡിസംബർ രണ്ട് മുതൽ കേരള…
ശബരിമല സ്വർണ കൊള്ള: വീണ്ടും നിര്‍ണായക അറസ്റ്റ്, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാര്‍ അറസ്റ്റില്‍
തിരുവനന്തപുരം: ശബരിമല സ്വർണ കൊള്ള കേസില്‍ ഒരു മുൻ ഉദ്യോഗസ്ഥൻ കൂടി അറസ്റ്റിൽ. മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാറിനെയാണ് എസ്ഐടി അറസ്റ്റ് ചെയ്തത്. 2019 ല്‍ ദ്വാരപാലക ശിൽപ്പങ്ങൾ പുറത്തേക്ക് കൊണ്ടുപോകുമ്പോൾ ശബരിമല എ ഒ ആയിരുന്നു ശ്രീകുമാര്‍. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത് പിന്നാലെയാണ് അന്വേഷണ സംഘത്തിന്‍റെ നടപടി. ഉദ്യോഗസ്ഥനെന്ന നിലയിൽ മേൽത്തട്ടിൽ നിന്നുളള നിർദേശം അനുസരിച്ച് ഫയൽ നീക്കുകമാത്രമാണ് ചെയ്തതെന്നായിരുന്നു ശ്രീകുമാറിന്‍റെ വാദം. 2019ൽ ദേവസ്വം കമ്മീഷണറായിരുന്ന വാസു നൽകിയ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് കട്ടിളപ്പാളിയിലെ സ്വര്‍ണം ചെമ്പാണെന്ന് രേഖപ്പെടുത്തിയതെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. മുരാരി ബാബു നൽകിയ കത്ത് ഉചിതമായ തീരുമാനമെടുക്കുന്നതിന് ബോർഡിന് കൈമാറുക മാത്രമാണ് ചെയ്തതെന്നും താൻ വിരമിച്ചതിനുശേഷമാണ് പാളികള്‍ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയതെന്നുമായിരുന്നു എൻ വാസുവിന്‍റെ വാദം. രേഖകൾ ആവശ്യപ്പെട്ടുള്ള ഇഡിയുടെ അപേക്ഷയിൽ ഉത്തരവ് മറ്റന്നാൾ ശബരിമല സ്വർണക്കൊള്ളയിൽ കേസ് രേഖകൾ ആവശ്യപ്പെട്ടുള്ള ഇഡിയുടെ അപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതിയുടെ ഉത്തരവ് മറ്റന്നാൾ. ഹർജിയിൽ ഇഡിയുടെയും എസ്ഐടിയുടെയും വാദം…
