- യുകെയിൽ ‘ദൃശ്യം 3’ തരംഗം: റിലീസിന് നാല് ആഴ്ച മുമ്പ് അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ച് RFT ഫിലിംസ്
- സമസ്ത ബഹ്റൈൻ ത്രൈമാസ കാമ്പയിൻ പ്രഖ്യാപിച്ചു.
- ഇപിഎസിനെ മുഖ്യമന്ത്രി ആക്കണമെന്ന് ആവശ്യം, വിജയുടെ ഭൂരിപക്ഷം ഉറപ്പായില്ലെന്ന് ലോക്ഭവൻ; ഭൂരിപക്ഷം ഉറപ്പിക്കാതെ സത്യപ്രതിജ്ഞ അനുവദിക്കില്ല
- പട്ടിക പുറത്തായി; കെപിസിസി അധ്യക്ഷനടക്കമുള്ള എംഎൽഎമാരുടെ പിന്തുണ കെ.സി. വേണുഗോപാലിന്. യഥാർത്ഥ പേപ്പർ അതല്ലന്ന് നിരീക്ഷകർ
- വി.ഡി. സതീശന് പിന്തുണയും ഐക്യദാർഢ്യവുമായി ബഹ്റൈനിലെ കോൺഗ്രസ് പ്രവർത്തകർ
- വിദ്യാഭ്യാസ വകുപ്പ് കോണ്‍ഗ്രസുമായി വെച്ചുമാറുന്ന പ്രശ്നമില്ലെന്ന് മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി
- ഇന്ത്യൻ ക്ലബ് ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റ് മെയ് 15 മുതൽ 21 വരെ
- ഭാസ്കര കാരണവർ വധക്കേസ് പ്രതി ഷെറിനെതിരെ ജയിലിലെ രഹസ്യങ്ങൾ പുറത്തുവിട്ട സഹതടവുകാരി സുനിതയുടെ മരണത്തിൽ ദുരൂഹത
Author: News Desk
കിഫ്ബി മസാല ബോണ്ട് കേസില്‍ ഇഡിക്ക് തിരിച്ചടി; മുഖ്യമന്ത്രിക്കെതിരായ നോട്ടീസിന് സ്റ്റേ, തോമസ് ഐസക്കിനും കെ എം എബ്രഹാമിനും ആശ്വാസം
കൊച്ചി: കിഫ്ബി മസാല ബോണ്ട് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് തിരിച്ചടി. കിഫ്ബി ചെയര്‍മാന്‍ എന്ന നിലയില്‍ മുഖ്യമന്ത്രി പിണറായി വിജയന് അയച്ച നോട്ടീസ് ഹൈക്കോടതി സ്റ്റേ ചെയ്തു. മുൻ ധനമന്ത്രി തോമസ് ഐസക്ക്, കിഫ്‌ബി സിഇഒ കെ എം എബ്രഹാം എന്നിവർക്കെതിരായ നോട്ടീസും ഹൈക്കോടതി സ്റ്റേ ചെയ്തിട്ടുണ്ട്. കിഫ്‌ബിക്കെതിരായ നോട്ടീസ് കഴിഞ്ഞ ദിവസം സ്റ്റേ ചെയ്തിരുന്നു. കിഫ്ബി മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട് ഇഡി അഡ്ജുഡിക്കേഷൻ അതോറിറ്റിയുടെ നോട്ടീസിനെതിരെ ഇന്നലെയാണ് മുഖ്യമന്ത്രി ഹൈക്കോടതിയെ സമീപിച്ചത്. ഇഡി നൽകിയ നോട്ടീസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് മുഖ്യമന്ത്രി ഹൈക്കോടതിയിൽ ഹര്‍ജി നൽകിയത്. മസാല ബോണ്ട് ഇടപാടിൽ ഫെമ ചട്ട ലംഘനം നടന്നിട്ടില്ലെന്ന് ഹര്‍ജിയിൽ മുഖ്യമന്ത്രി വ്യക്തമാക്കുന്നു. ഇഡി നടപടി രാഷ്ട്രീയ പ്രേരിതമെന്നാണ് ഹര്‍ജിയിലെ വാദം മസാല ബോണ്ട് കേസിൽ ഇഡി കിഫ്ബിക്ക് നൽകിയ നോട്ടീസ് കഴിഞ്ഞ ദിവസം ഹൈക്കോടതി മൂന്ന് മാസത്തേക്ക് സ്റ്റേ ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് മുഖ്യമന്ത്രി ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം, ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്‍റെ ഉത്തരവിനെതിരെ ഇഡി…
ദോഹ: ദേശീയ ദിനാഘോഷ നിറവിൽ ഖത്തർ. രാജ്യത്ത് വിപുലമായ ആഘോഷങ്ങളാണ് ദേശീയ ദിനത്തോട് അനുബന്ധിച്ച് നടക്കുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ രാജ്യമെമ്പാടുമുള്ള പ്രധാന കേന്ദ്രങ്ങളിലും റോഡുകളിലും അലങ്കാര ലൈറ്റുകള്‍ തെളിഞ്ഞിരുന്നു. പ്രവാസികളും ദേശീയ ദിനാഘോഷങ്ങളില്‍ സജീവമായി പങ്കുചേരുന്നുണ്ട്. രാജ്യത്ത് പൊതു അവധിയാണ്. വെള്ളി, ശനി ദിവസങ്ങളിലെ വാരാന്ത്യ അവധിയും കഴിഞ്ഞ് ഞായറാഴ്ചയാവും അടുത്ത പ്രവൃത്തി ദിനം തുടങ്ങുക. മൂന്ന് വർഷങ്ങൾക്കു ശേഷം നടക്കുന്ന ദേശീയദിന പരേഡ് കോർണിഷിൽ ഇന്ന് രാവിലെ ഒമ്പതിന് ആരംഭിക്കും. പൊതുജനങ്ങൾക്കായി പ്രവേശന കവാടങ്ങൾ രാവിലെ അഞ്ചിന് തുറന്ന് 7.30ഓടെ ഗേറ്റ് അടക്കുമെന്നും സംഘാടക സമിതി അറിയിച്ചിട്ടുണ്ട്. ഗാസയിലെ ഇസ്രായേൽ ആക്രമണം ഉൾപ്പെടെ, പ്രാദേശിക വെല്ലുവിളികളും ആഗോള പ്രതിസന്ധികളും കണക്കിലെടുത്തായിരുന്നു കഴിഞ്ഞ മൂന്നു വർഷവും ദേശീയ ദിന പരേഡ് ഒഴിവാക്കിയത്. ഇത്തവണത്തെ ദേശീയ ദിന മുദ്രാവാക്യമായ ‘രാഷ്ട്രം നിങ്ങളോടൊപ്പം ഉയരുന്നു, നിങ്ങള്‍ക്കായി കാത്തിരിക്കുന്നു’ എന്നര്‍ത്ഥം വരുന്ന അറബി വാചകമായ ‘ബികും തഅ്‌ലൂ വ മിന്‍കും തന്‍ളുര്‍’എന്നതിൽ നിന്ന് പ്രചോദനം…
മുഖ്യമന്ത്രി ഗവര്‍ണര്‍ക്കു വഴങ്ങി, പാര്‍ട്ടിയില്‍ വിമര്‍ശനം, സെക്രട്ടേറിയറ്റില്‍ ഒരാള്‍ പോലും പിന്തുണച്ചില്ല
തിരുവനന്തപുരം: വിസി നിയമനത്തില്‍ ഗവര്‍ണറുമായി ഒത്തുതീര്‍പ്പുണ്ടാക്കിയതില്‍ സിപിഎം നേതൃയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് വിമര്‍ശനം. തിങ്കളാഴ്ച ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ്, വിസി നിയമനത്തില്‍ ഗവര്‍ണറുമായി ഒത്തുതീര്‍പ്പിലെത്തിയ കാര്യം മുഖ്യമന്ത്രി അറിയിച്ചത്. അതിന്റെ ആവശ്യം ഉണ്ടോയെന്നും, വിസി നിയമനത്തിലെ സമവായം ഗുണം ചെയ്യില്ലെന്നുമാണ് ഏതാനും അംഗങ്ങള്‍ വിമര്‍ശനം ഉയര്‍ത്തിയത്. സെക്രട്ടേറിയറ്റ് യോഗത്തില്‍ വൈകിയെത്തിയ മുഖ്യമന്ത്രി ഏതാനും വാക്കുകളിലാണ് വിഷയം അവതരിപ്പിച്ചത്. സുപ്രീംകോടതിയില്‍ കേസ് നിലനില്‍ക്കെ ഗവര്‍ണര്‍ക്ക് വഴങ്ങിക്കൊടുക്കേണ്ടി വരുന്നതു പാര്‍ട്ടി ഇതുവരെ എടുത്തു പോന്ന നിലപാടുകള്‍ക്കു ചേരുന്നതാകില്ലെന്നാണ് എതിര്‍പ്പ് ഉന്നയിച്ചവര്‍ ചൂണ്ടിക്കാട്ടിയത്. പിഎം ശ്രീ പദ്ധതിയിലുണ്ടായതിനു സമാനമായ വിമര്‍ശനം ഇക്കാര്യത്തിലും ഉണ്ടാകുമെന്നും അഭിപ്രായം ഉയര്‍ന്നു. ആർഎസ്എസ് അജൻഡ നടപ്പാക്കുന്നതിനെതിരെയുള്ള രാഷ്ട്രീയ പ്രതിരോധംകൂടിയാണ് സുപ്രീംകോടതിയിലെ പോരാട്ടമെന്നും അതിൽനിന്ന് മാറുന്നത് തിരിച്ചടിയാകുമെന്നും മുഖ്യമന്ത്രിയെ എതിർത്ത നേതാക്കൾ നിലപാടെടുത്തു. യോഗത്തിൽ ഒരാൾ പോലും മുഖ്യമന്ത്രിയെ അനുകൂലിച്ച് സംസാരിച്ചില്ലെന്നാണ് സൂചന. വിസി നിയമന വിട്ടുവീഴ്ച പാർട്ടി ചർച്ച ചെയ്തിരുന്നില്ലെന്നും, സമവായം പാർട്ടി അറിഞ്ഞില്ലെന്നും വിമര്‍ശനം ഉയര്‍ന്നു. ഗവർണറുമായി സമവായത്തിന്…
ഒമാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള വരവേൽപ്പ്, സമഗ്ര സാമ്പത്തിക സഹകരണ കരാർ പ്രഖ്യാപനമുണ്ടാകുമോ?
മസ്‌കത്ത്: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഒമാനിലെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള വരവേല്‍പ്പ്. മസ്‌കത്ത് വിമാനത്താവളത്തില്‍ പ്രതിരോധകാര്യ ഉപപ്രധാന മന്ത്രി സയ്യിദ് ശിഹാബ് ബിന്‍ താരിക് അല്‍ സഈദ് പ്രധാന മന്ത്രിയെയും സംഘത്തെയും സ്വീകരിച്ചു. ഇന്ത്യയും ഒമാനും തമ്മിലുള്ള നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്‍റെ 70-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക്കുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർണായക കൂടിക്കാഴ്ച ഇന്നാണ്. ഉഭയകക്ഷി ബന്ധങ്ങളുടെ മുഴുവന്‍ മേഖലകളും അവലോകനം ചെയ്യുകയും പരസ്പര താത്പ്പര്യമുള്ള പ്രാദേശിക, അന്തര്‍ദേശീയ വിഷയങ്ങളില്‍ കാഴ്ചപ്പാടുകള്‍ കൈമാറുകയും ചെയ്യും. സുല്‍ത്താന്‍റെ വിരുന്നിലും പ്രധാനമന്ത്രി പങ്കെടുക്കും. ബിസിനസ് ഫോറത്തില്‍ ഇരു രാജ്യങ്ങളിലെയും ബിസിനസ്സ് നേതാക്കളുമായി പ്രധാനമന്ത്രി സംസാരിക്കുകയും ഒമാനിലെ ഇന്ത്യന്‍ സമൂഹവുമായി സംവദിക്കുകയും ചെയ്യും. ഇന്ത്യ-ഒമാൻ സമഗ്ര സാമ്പത്തിക സഹകരണ കരാർ പ്രഖ്യാപനം ആണ് എല്ലാവരും ഉറ്റു നോക്കുന്നത്. ഒമാനുമായി സ്വതന്ത്ര വ്യാപാര കരാർ പ്രഖ്യാപനം ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രി പീയൂഷ്…
‘വിളയാതെ ഞെളിയരുത്, ആര്യയ്ക്ക് ധാർഷ്ട്യവും അഹങ്കാരവും, പണ്ടത്തെ കാലമല്ല, നന്നായി പെരുമാറണം’; ആര്യക്കെതിരെ വെള്ളാപ്പള്ളി
തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെതിരെ രൂക്ഷവിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വിളയാതെ ഞെളിയരുതെന്നാണ് വെള്ളാപ്പള്ളിയുടെ വിമർശനം. ആര്യയ്ക്ക് ധാർഷ്ട്യവും അഹങ്കാരവുമാണ്. അധികാരത്തിൽ ഇരുന്ന് ഞെളിയരുതെന്ന് പറഞ്ഞ വെള്ളാപ്പള്ളി പണ്ടത്തെ കാലമല്ല, നന്നായി പെരുമാറണമെന്നും കൂട്ടിച്ചേർത്തു.
മനാമ: ബഹ്‌റൈൻ നാഷണൽ ദിനാഘോഘോഷത്തിൽ കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ ഭാരവാഹികളും പ്രവർത്തകരും കേക്ക് മുറിച്ചു ആഘോഷിച്ചു പങ്കാളികളായി. പ്രവാസികൾക്ക് ബഹ്‌റൈൻ നൽകുന്ന തണൽ ഏറെ ബഹുമാനത്തോടെയാണ് കാണുന്നതെന്ന് ഭാരവാഹികൾ അഭിപ്രായപ്പെട്ടു.
സ്‌കാൻ ചെയ്യുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം, പൊതു ഇടങ്ങളിലെ വ്യാജ ക്യുആർ കോഡുകളെ കുറിച്ച് മുന്നറിയിപ്പ് നൽകി അബുദാബി പൊലീസ്
അബുദാബി: ചില സ്ഥലങ്ങളിൽ വ്യാജ ക്യുആർ കോഡ് സ്റ്റിക്കറുകൾ പ്രചരിക്കുന്നതിനെക്കുറിച്ച് അബുദാബി പൊലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി, ബാങ്കിങ് വിവരങ്ങളും വ്യക്തിഗത വിവരങ്ങളും മോഷ്‌ടിക്കാൻ ലക്ഷ്യമിട്ടുള്ള ഡിജിറ്റൽ തട്ടിപ്പ് പദ്ധതികളിൽ അവ ഉപയോഗിച്ചേക്കാമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. ചില സ്ഥലങ്ങളിലെ പേയ്മെന്റ് ഉപകരണങ്ങളിലോ പൊതു സൈനേജുകളിലോ ഔദ്യോഗിക ക്യുആർ കോഡുകളോട് സാമ്യമുള്ള വ്യാജ ക്യുആർ കോഡുകൾ തട്ടിപ്പുകാർ സ്ഥാപിക്കുന്നതായി പൊലീസ് അറിയിച്ചു.സ്‌കാൻ ചെയ്യുമ്പോൾ, ഈ കോഡുകൾക്ക് അത് ചെയ്യുന്നവരുടെ കാർഡ് വിശദാംശങ്ങളോ വ്യക്തിഗത ഡാറ്റയോ അഭ്യർത്ഥിക്കുന്ന വ്യാജ വെബ്‌സൈറ്റുകളിലേക്ക് റീഡയറക്‌ടു ചെയ്യാനാകും. ഇതുവഴി ലഭിക്കുന്ന വിവരങ്ങൾ ഉപയോഗിച്ച് തട്ടിപ്പുകാർ ഹാക്കിങ്ങും സാമ്പത്തിക തട്ടിപ്പും നടത്തും. ഔദ്യോഗികമായതോ അംഗീകൃതമായ വഴിയോ സർക്കാർ ചാനലുകൾ വഴിയോ മാത്രമായി പണമിടപാടുകൾ നടത്തണമെന്ന് അബുദാബി പൊലീസ് ആവർത്തിച്ചു. ഉറവിടം വ്യക്തമല്ലാത്തതോ ഔദ്യോഗിക സൈനേജിന്റെ ഭാഗമായി പ്രദർശിപ്പിക്കാത്തതോ ആയ ഏതെങ്കിലും QR കോഡ് സ്‌കാൻ ചെയ്യുകയോ അതിൽ ഇടപാട് നടത്തുകയോ ചെയ്യരുതെന്ന് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. ഏതെങ്കിലും പേയ്മെന്റ് പൂർത്തിയാക്കുന്നതിന് മുമ്പ് ഓപ്പറേറ്റിങ്…
മനാമ: അൻപത്തി നാലാമത് ബഹ്‌റൈൻ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി കെ എം സി സി ബഹ്റൈൻ ഈദുൽ വതൻഎന്ന ശീർഷകത്തിൽ സംഘടിപ്പിച്ച ആഘോഷത്തിനോടാനുബന്ധി ച്ചുബഹ്റൈൻ ആരോഗ്യ വകുപ്പ് മായി സഹകരിച്ച് സൽമാനിയ മെഡിക്കൽ സെന്ററിൽ നടത്തിയ മെഗാ രക്തധാന ക്യാമ്പ് ചരിത്രമായി . ഇരുപത്തിയഞ്ചിലധികം വനിതകൾ രക്തം ധനം നൽകുന്നതിന് എത്തിയത് ശ്രദ്ദേയമായിരുന്നു അന്നം തരുന്ന നാടിന്ന്ജീവ രക്തം സമ്മാനംഎന്ന പേരിൽഇരുന്നൂറി ലധികം പേർ രക്തം നൽകി ബഹറൈ നോടുള്ള ഐക്യദാർഢ്യം പ്രഖ്യാപിച്ചു. 2009 ൽ ആരംഭിച്ച കെ എം സി സിയുടെ “ജീവസ്പർശം ” രക്തധാന ക്യാമ്പിൽ ഇതിനോടകം സ്വദേശികളും വിദേശികളുമടക്കംഏഴായിരത്തിൽപരം പേർ പങ്കാളികളായി . രാവിലെ 7 മണിക്ക് ആരംഭിച്ച രക്തദാനക്യാമ്പ് ഉച്ചക്ക് 1 മണി വരെ നീണ്ടു നിന്നുമലബാർ ഗോൾഡ് ആന്റ് ഡയമണ്ട് ആയിരുന്നു ക്യാമ്പിന്റെ സഹകാരി.രക്തദാനത്തിന്റെ പ്രസക്തി നാൾക്കുനാൾ വർദ്ധിച്ചു വരികയാണെന്നും, ഓരോ മനുഷ്യ ജീവനുകളുടെയും രോഗപ്രതിരോധ ഘട്ടങ്ങളിൽ രക്തത്തിനുള്ള പ്രസക്തിയെ കുറിച്ചും സ്വമേധയ രക്ത…
റിയാദ്: സൗദിയിൽ പ്രവാസികളായ ഫാക്ടറി തൊഴിലാളികൾക്കും തൊഴിൽ ദായകർക്കും ആശ്വാസം. ഫാക്ടറികളില്‍ ജോലി ചെയ്യുന്ന വിദേശതൊഴിലാളികൾക്കുള്ള പ്രതിമാസ ലെവി റദ്ദാക്കും. സൗദി മന്ത്രിസഭായോഗത്തിേൻറതാണ് തീരുമാനം. ബുധനാഴ്ച കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരെൻറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് സുപ്രധാന തീരുമാനം. ലെവി പിന്‍വലിക്കുന്നതോടെ സ്ഥാപനങ്ങളുടെ ചെലവ് ഗണ്യമായി കുറയും. ഇതുപ്രകാരം ഇന്‍ഡസ്ട്രിയല്‍ ലൈസന്‍സുള്ള വ്യവസായ സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികളുടെ ഇഖാമ പുതുക്കുമ്പോള്‍ ലെവി നല്‍കേണ്ടതില്ല. 9700 റിയാല്‍ ആയിരുന്നു ഒരു തൊഴിലാളിക്ക് ഒരു വര്‍ഷം നല്‍കേണ്ട പരമാവധി ലെവി. ഇതാണ് ഇനി മുതൽ ഇല്ലാതാകുക. നേരത്തെ ഇത്തരം സ്ഥാപനങ്ങള്‍ക്ക് ലെവി ആനുകൂല്യം നല്‍കിയിരുന്നെങ്കിലും സ്ഥിരമായി പിന്‍വലിച്ചിരുന്നില്ല. ഇനി ഇത്തരം സ്ഥാപനങ്ങള്‍ തൊഴിലാളികളുടെ ഇഖാമ പുതുക്കുമ്പോള്‍ ലെവി തീരെ നല്‍കേണ്ടതില്ല.
തിരുവനന്തപുരം: സ്ഥാനാര്‍ഥികളുടെ നിര്യാണത്തെത്തുടര്‍ന്ന് വോട്ടെടുപ്പ് മാറ്റിവച്ച മൂന്ന് തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്കുള്ള പ്രത്യേക തെരഞ്ഞെടുപ്പ് ജനുവരി 12ന്. രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. ഡിസംബര്‍ 24 വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. നാമനിര്‍ദ്ദേശ പത്രികയുടെ സൂക്ഷമ പരിശോധന ഡിസംബര്‍ 26ന് നടക്കും. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുള്ള അവസാന തിയതി ഡിസംബര്‍ 29 ആണ്. ജനുവരി 13 ന് രാവിലെ 10 മുതലാണ് വോട്ടെണ്ണല്‍. മലപ്പുറം ജില്ലയിലെ മൂത്തേടം ഗ്രാമപഞ്ചായത്തിലെ പായിംപാടം, എറണാകുളം ജില്ലയിലെ പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ ഓണക്കൂര്‍, തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞം എന്നീ വാര്‍ഡുകളിലാണ് പ്രത്യേക തെരഞ്ഞെടുപ്പ് നടത്തുന്നത്.ഡിസംബര്‍ 9, 11 തീയതികളിലെ വോട്ടെടുപ്പ് റദ്ദാക്കുന്ന സമയത്ത് സ്ഥാനാര്‍ഥിയായിരുന്നവര്‍ വീണ്ടും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ടതില്ല. പുതുതായി പത്രിക സമര്‍പ്പിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഡിസംബര്‍ 24 വരെ സമര്‍പ്പിക്കാം. എന്നാല്‍ വോട്ടെടുപ്പ് റദ്ദാക്കുന്നതിന് മുമ്പ് സ്ഥാനാര്‍ഥിത്വം പിന്‍വലിക്കുന്നതിന് നോട്ടീസ് നല്‍കിയിട്ടുള്ളവരുടെ സ്ഥാനാര്‍തിത്വം നിലനില്‍ക്കില്ല. അവര്‍ വീണ്ടും മത്സരിക്കാന്‍ താല്പര്യപ്പെടുന്നപക്ഷം പുതുതായി നാമനിര്‍ദ്ദേശം…
