
ന്യൂഡല്‍ഹി: മുഖ്യമന്ത്രിയായതിന് ശേഷം വി ഡി സതീശന് പ്രധാനമന്ത്രിയുമായി നടത്തുന്ന ആദ്യ ഔദ്യോഗിക കൂടിക്കാഴ്ചയാണിത്. ന്യൂഡല്‍ഹിയിലെ പ്രധാനമന്ത്രിയുടെ സേവാതീര്‍ത്ഥിലെ ഓഫീസില്‍ നടന്ന കൂടിക്കാഴ്ച ഏകദേശം 20 മിനിറ്റ് നീണ്ടു.

ചീഫ് സെക്രട്ടറിയടക്കമുള്ള ഉന്നത ഉദ്യോഗസ്ഥ സംഘവും മുഖ്യമന്ത്രിയെ അനുഗമിച്ചു. സംസ്ഥാനത്തിന്റെ വികസന ആവശ്യങ്ങളും വിവിധ അടിസ്ഥാന സൗകര്യ പദ്ധതികളും ചര്‍ച്ചയിലെ പ്രധാന വിഷയങ്ങളായി.

റെയില്‍വേ വികസനം, തുറമുഖ വികസന പദ്ധതികള്‍, എയിംസ് സ്ഥാപനം, മെട്രോ വികസനം തുടങ്ങി കേരളവുമായി ബന്ധപ്പെട്ട വിവിധ പദ്ധതികള്‍ക്കായി കേന്ദ്രസഹായവും പിന്തുണയും മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചു.

സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനും നിക്ഷേപ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതിനുമായി കേന്ദ്ര സര്‍ക്കാരിന്റെ സഹകരണം നിര്‍ണായകമാണെന്ന നിലപാടും മുഖ്യമന്ത്രി മുന്നോട്ടുവച്ചു.



