- യുകെയിൽ ‘ദൃശ്യം 3’ തരംഗം: റിലീസിന് നാല് ആഴ്ച മുമ്പ് അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ച് RFT ഫിലിംസ്
- സമസ്ത ബഹ്റൈൻ ത്രൈമാസ കാമ്പയിൻ പ്രഖ്യാപിച്ചു.
- ഇപിഎസിനെ മുഖ്യമന്ത്രി ആക്കണമെന്ന് ആവശ്യം, വിജയുടെ ഭൂരിപക്ഷം ഉറപ്പായില്ലെന്ന് ലോക്ഭവൻ; ഭൂരിപക്ഷം ഉറപ്പിക്കാതെ സത്യപ്രതിജ്ഞ അനുവദിക്കില്ല
- പട്ടിക പുറത്തായി; കെപിസിസി അധ്യക്ഷനടക്കമുള്ള എംഎൽഎമാരുടെ പിന്തുണ കെ.സി. വേണുഗോപാലിന്. യഥാർത്ഥ പേപ്പർ അതല്ലന്ന് നിരീക്ഷകർ
- വി.ഡി. സതീശന് പിന്തുണയും ഐക്യദാർഢ്യവുമായി ബഹ്റൈനിലെ കോൺഗ്രസ് പ്രവർത്തകർ
- വിദ്യാഭ്യാസ വകുപ്പ് കോണ്‍ഗ്രസുമായി വെച്ചുമാറുന്ന പ്രശ്നമില്ലെന്ന് മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി
- ഇന്ത്യൻ ക്ലബ് ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റ് മെയ് 15 മുതൽ 21 വരെ
- ഭാസ്കര കാരണവർ വധക്കേസ് പ്രതി ഷെറിനെതിരെ ജയിലിലെ രഹസ്യങ്ങൾ പുറത്തുവിട്ട സഹതടവുകാരി സുനിതയുടെ മരണത്തിൽ ദുരൂഹത
Author: News Desk
മലയാളത്തിന്റെ ശ്രീനിക്ക് വിട; സംസ്കാര ചടങ്ങുകൾ വീട്ടുവളപ്പിൽ, അന്ത്യാഞ്ജലി അർപ്പിച്ച് മലയാളക്കര
തിരുവനന്തപുരം: അന്തരിച്ച നടൻ ശ്രീനിവാസന്‍റെ സംസ്കാര ചടങ്ങുകൾ തൃപ്പൂണിത്തുറ കണ്ടനാട്ടെ വീട്ടുവളപ്പിൽ നടക്കുന്നു. അതുല്യ പ്രതിഭയ്ക്ക് മലയാളക്കരയാകെ അന്ത്യാഞ്ജലി അർപ്പിച്ചു. ഇന്നലെ രാവിലെ ഡയാലിസിസിനായി സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ശ്വാസതടസം അനുഭവപ്പെട്ട ശ്രീനിവാസനെ തൃപ്പൂണിത്തുറ താലൂക്ക് ആശുപ്തരിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് അന്ത്യം സംഭവിച്ചത്. ടൗൺ ഹാളിലും വീട്ടിലുമായി പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ സമൂഹത്തിന്‍റെ വിവിധ മേഖലകളിൽ നിന്നുള്ള നിരവധിപ്പേരാണ് എത്തിച്ചേർന്നത്. മലയാളിയുടെ ഏത് ഭാവത്തേയും ഒട്ടും നാടകീയതകളില്ലാതെ വെള്ളിത്തിരയിലെത്തിച്ച ബുദ്ധിമാനായ സിനിമാക്കാരനാണ് വിടവാങ്ങിയത്. നർമവും, പരിഹാസവും വിമർശനവും, പ്രണയവും, സൗഹൃദവും, സ്നേഹവും, സങ്കടവും, നിരാശയും അതിന്‍റെ തീവ്രതയിൽ പ്രേക്ഷകരിലേക്കെത്തിച്ച ജീനിയസ്. ദീർഘകാലമായി അസുഖ ബാധിതനായി ഉദയംപേരൂരിലെ വീട്ടിൽ വിശ്രമത്തിലായിരുന്നു ശ്രീനിവാസൻ. ഡയാലിസിസിനായി സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ശ്വാസതടസം അനുഭവപ്പെട്ടു. തുടർന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപ്തരിയിൽ പ്രവേശിപ്പിച്ചു. രാവിലെ 8.30 യോടെ മരണം സ്ഥിരീകരിച്ചു. ആശുപത്രിയിൽ നിന്ന് കണ്ടനാട്ടെ വീട്ടിലേക്ക് മൃതദേഹം എത്തിച്ചപ്പോൾ പ്രിയപ്പെട്ടവനെ കാണാൻ എത്തിച്ചേർന്നത് നിരവധിപ്പേരാണ്. വൈകാരിക രംഗങ്ങൾക്കാണ് അദ്ദേഹത്തിന്‍റെ…
മനാമ : ഒരു പതിറ്റാണ്ടിലേറെയായി ബഹ്റൈൻ പ്രവാസിയായ സുനിൽ തോമസ് റാന്നി ആദ്യമായി എഴുതിയ ക്രിസ്മസ് കരോൾ ഗാനം സംഗീത ആൽബം”സുകൃത ജനനം”പുൽക്കൂട്ടിൽ പിറന്നൊരു പൈതൽഎന്ന് തുടങ്ങുന്ന കരോൾ ഗാനം സ്വന്തം യൂട്യൂബ് ചാനൽ ആയസുനിൽ റാന്നി എന്ന ചാനലിൽ റിലീസിന് തയ്യാറെടുക്കുന്നു. ക്രിസ്മസ് കരോൾ സംഗീത ആൽബംഡിസംബർ 20- ന് വൈകിട്ട് ഇന്ത്യൻ ക്ലബ്ബിൽ വച്ച് നടക്കുന്ന ക്രിസ്മസ് ആഘോഷത്തിൽഇന്ത്യൻ ക്ലബ് പ്രസിഡൻറ് ജോസഫ് ജോയ് ഗാനത്തിന്റെ യൂട്യൂബ് റിലീസ് നിർവഹിക്കും. ക്രിസ്മസ് കരോൾ ഗാനത്തിന്റെ പോസ്റ്റർബഹ്റൈൻ നാഷണൽ ഡേ, ക്രിസ്തുമസ് ആഘോഷങ്ങൾ സംഘടിപ്പിച്ച ബഹ്റൈൻ മീഡിയ സിറ്റിയിൽ വച്ച് നടന്ന ചടങ്ങിൽബഹ്റൈൻ പാർലമെൻറ് മെമ്പർ ഹസൻ ബുക്കാമസ് എംപി ബിഎംസി ചെയർമാൻ ഫ്രാൻസിസ് കൈതാരത്തിന് നൽകി പ്രകാശനം ചെയ്തു.ഇതിനു മുൻപ് സുനിൽ തോമസ് റാന്നി എഴുതിയ ട്രാവൽ ഫീൽസ് ആൻഡ് ഫീഡ്സ് എന്നയാത്ര വിവരണ പുസ്തകം ഇറക്കിയത് ശ്രദ്ധ നേടിയിരുന്നു.വായനയോടൊപ്പം എഴുത്തിലും കവിതയിലും ശ്രദ്ധ നേടി ഗാനരചനാ രംഗത്തേക്ക്…
മനാമ: ഇന്ത്യൻ സ്‌കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സ്റ്റാർ വിഷൻ അവതരിപ്പിക്കുന്ന ഐ.എസ്.ബി പ്ലാറ്റിനം ജൂബിലി വർഷ സാംസ്കാരിക മേളയുടെ ടിക്കറ്റ് പ്രകാശനം വ്യഴാഴ്ച നടന്നു. ജനുവരി 15,16 തീയതികളിൽ നടക്കുന്ന മേളയുടെ ടിക്കറ്റ് പ്രകാശന ചടങ്ങിൽ സയാനി മോട്ടോഴ്‌സ് ജനറൽ മാനേജർ റിസ്‌വാൻ താരിഖ് ടിക്കറ്റ് കൈമാറി. സംഘാടക സമിതി ജനറൽ കൺവീനർ ആർ രമേശ് ടിക്കറ്റ് ഏറ്റുവാങ്ങി. സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സ്റ്റാർ വിഷൻ ചെയർമാൻ സേതുരാജ് കടയ്ക്കൽ, സ്‌കൂൾ സെക്രട്ടറി വി. രാജപാണ്ഡ്യൻ, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, വൈസ് ചെയർമാനും സ്‌പോർട്‌സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസൽ, അസി.സെക്രട്ടറിയും അക്കാദമിക് അംഗവുമായ രഞ്ജിനി മോഹൻ, ഫിനാൻസ് & ഐടി അംഗം ബോണി ജോസഫ്, പ്രോജക്ട് & മെയിന്റനൻസ് അംഗം മിഥുൻ മോഹൻ, ട്രാൻസ്‌പോർട്ട് അംഗം മുഹമ്മദ് നയാസ് ഉല്ല, ജൂനിയർ വിങ് പ്രിൻസിപ്പൽ പമേല സേവ്യർ, സീനിയർ സ്‌കൂൾ അക്കാദമിക് അഡ്മിനിസ്ട്രേഷൻ…
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസ്: സന്ദീപ് വാര്യർക്കും രഞ്ജിത പുളിയ്ക്കനും ഉപാധികളോടെ ജാമ്യം
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിനെതിരായ ബലാത്സംഗ കേസിൽ പരാതിക്കാരിയെ അവഹേളിച്ചന്ന കേസിൽ സന്ദീപ് വാര്യർക്കും രഞ്ജിത പുളിയ്ക്കലിനും ഉപാധികളോടെ ജാമ്യം അനുവദിച്ചു. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. അഡീ. ഒന്നാം സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസിൽ, അതിജീവിതയുടെ പരാതിയനുസരിച്ച് സന്ദീപ് വാര്യരടക്കം ആറ് പേർക്കെതിരെയാണ് സൈബർ പൊലീസ് കേസെടുത്തത്. മഹിളാ കോൺഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി രഞ്ജിത പുളിക്കനാണ് ഒന്നാം പ്രതി. കോൺഗ്രസ് അനുകൂലിയായ അഭിഭാഷക ദീപ ജോസഫ് രണ്ടാം പ്രതിയും ദീപ ജോസഫ് എന്ന് പേരുള്ള മറ്റൊരു അക്കൗണ്ട് ഉടമ മൂന്നാം പ്രതിയുമാണ്. സന്ദീപ് വാര്യർ നാലാം പ്രതിയും രാഹുൽ ഈശ്വർ അഞ്ചാം പ്രതിയുമാണ്. പാലക്കാട് സ്വദേശിയായ വ്ലോഗറാണ് കേസിലെ ആറാം പ്രതി. അതേ സമയം, ആദ്യ ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം. ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനുള്ള വിലക്ക് നീട്ടി. ജനുവരി ഏഴ് വരെ വിലക്ക് തുടരും. രാഹുലിനെതിരെയുള്ള ആദ്യ ബലാത്സംഗക്കേസിലെ അറസ്റ്റിനുള്ള വിലക്കാണ്…
നഞ്ചന്‍കോട്ട് കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.
ബംഗളൂരു: കര്‍ണാടകയില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു. ബെംഗളൂരുവില്‍ നിന്നും കോഴിക്കോടേക്ക് വരികയായിരുന്ന കെഎല്‍ 15 എ 2444 എന്ന നമ്പറിലുള്ള ബസാണ് അപകടത്തില്‍പ്പെട്ടത്. മൈസൂരിന് സമീപം നഞ്ചന്‍കോട്ട് പുലര്‍ച്ചെ രണ്ട് മണിക്കായിരുന്നു അപകടം. അപകടസമയത്ത് ബസില്‍ 44 യാത്രക്കാരുണ്ടായിരുന്നു. ബസില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ യാത്രക്കാരെ പുറത്തിറക്കിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ആര്‍ക്കും പരിക്കുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തീ പടര്‍ന്നതോടെ ബസ് പൂര്‍ണമായും അഗ്നിക്കിരയായി.
ധാക്ക: വിദ്യാര്‍ഥി നേതാവും ഇന്‍ക്വിലാബ് മോര്‍ച്ച വക്താവുമായ ഷരീഫ് ഒസ്മാന്‍ ഹാദിയുടെ മരണത്തിന് പിന്നാലെ ബംഗ്ലദേശില്‍ വ്യാപക പ്രക്ഷോഭം. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കഴിഞ്ഞയാഴ്ച വെടിയേറ്റ ഹാദിയുടെ മരണവാര്‍ത്ത വന്നതിന് പിന്നാലെ രാജ്യത്ത് പല ഇടങ്ങളിലായി അക്രമ സംഭവങ്ങള്‍ അരങ്ങേറി. രാജ്യതലസ്ഥാനമായ ധാക്കയുടെ തെരുവുകളിലിറങ്ങിയ പ്രതിഷേധക്കാര്‍ വ്യാപക അക്രമം അഴിച്ചുവിട്ടു. മാധ്യമ ഓഫിസുകള്‍ ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങള്‍ക്കു തീയിട്ടു. അവാമി ലീഗുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ക്കു നേരെയും ആക്രമണമുണ്ടായി. അക്രമികള്‍ ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്. ബംഗ്ലദേശി പത്രങ്ങള്‍ക്കും മാധ്യമസ്ഥാപനങ്ങള്‍ക്കും ജനക്കൂട്ടം തീയിട്ടു. പ്രമുഖ മാധ്യമ സ്ഥാപനങ്ങളായി ഡെയ്‌ലി സ്റ്റാര്‍, പ്രഥം ആലോ എന്നിവയുടെ ഓഫിസ് സ്ഥിതിചെയ്യുന്ന കെട്ടിടത്തിനു അക്രമികള്‍ തീയിട്ടു. നൂറുകണക്കിന് പ്രതിഷേധക്കാര്‍ ധാക്കയിലെ ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമ്മിഷണറുടെ ഓഫിസിനു മുന്നില്‍ സംഘടിച്ചിരുന്നു. ഹാദിയുടെ കൊലപാതകികള്‍ ഇന്ത്യയിലേക്കു കടന്നെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. ഇവരെ തിരിച്ചെത്തിക്കും വരെ ഹൈക്കമ്മിഷന്‍ ഓഫിസ് അടച്ചുപൂട്ടണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചാണ് ഇവരെ പിരിച്ചുവിട്ടത്. 2024ല്‍ ബംഗ്ലദേശില്‍…
കൊല്ലം: ശബരിമല സ്വർണക്കൊള്ളയിൽ ഇഡി കേസെടുത്ത് അന്വേഷിക്കും. കൊല്ലം വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്. ഇഡിക്ക് മുഴുവൻ രേഖകളും നൽകാൻ കോടതി ഉത്തരവിട്ടു. റിമാൻഡ് റിപ്പോർട്ടും എഫ്ഐആറും അടക്കമുള്ള രേഖകൾ ഇഡിക്ക് കൈമാറും. കേസ് ഇഡിക്ക് കൈമാറുന്നതിനുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ എതിർപ്പ് വിജിലൻസ് കോടതി തള്ളി. ഇഡി സമാന്തര അന്വേഷണം നടത്തുന്നതിനെ എസ്ഐടി എതിർത്തിരുന്നു. ശബരിമല സ്വർണക്കൊള്ളയിൽ കേസ് രേഖകൾ ആവശ്യപ്പെട്ടുകൊണ്ടുള്ള ഇഡിയുടെ അപേക്ഷയിലാണ് കൊല്ലം വിജിലൻസ് കോടതി വിധി പറഞ്ഞത്. കള്ളപ്പണ ഇടപാട് അന്വേഷിക്കുന്നതിനാണ് എഫ്ഐആറും റിമാൻഡ് റിപ്പോർട്ടും അടക്കമുള്ള രേഖകൾ ആവശ്യപ്പെട്ട് ഇ ഡി കോടതിയെ സമീപിച്ചത്. എന്നാൽ, മുഴവൻ രേഖകൾ കൈമാറുന്നതിൽ എസ്ഐടി എതിർപ്പ് അറിയിച്ചിരുന്നു.
പാലക്കാട്: പാലക്കാട് ധോണിയില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാര്‍ കത്തി ഒരാള്‍ മരിച്ചു. വൈകീട്ട് നാലുമണിയോടെയാണ് അപകടം ഉണ്ടായത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ആളൊഴിഞ്ഞ സ്ഥലത്തുവച്ചാണ് സംഭവം ഉണ്ടായത്. കാര്‍ കത്തുന്നത് കണ്ട് ഓടിയെത്തിയ ആളുകള്‍ വിവരം അഗ്നിരക്ഷാസേനയെ അറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സ് എത്തുമ്പോഴെക്കും കാര്‍ ഏകദേശം പൂര്‍ണമായി കത്തിയിരുന്നു ഫയര്‍ഫോഴ്‌സ് തീയണച്ചപ്പോഴാണ് കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് വിവരം പൊലീസിനെ അറിയിക്കുയായിരുന്നു. വേലിക്കാട് സ്വദേശിയുടെതാണ് കാര്‍ എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കാറിന് തീയിട്ട ശേഷം ആത്മഹത്യ ചെയ്തതാകമെന്നാണ് പൊലീസിന്റെ നിഗമനം.
മഴയും കാറ്റും മൂലം നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ കയറിനിന്നു; റാസൽഖൈമയിൽ കല്ല് ദേഹത്ത് പതിച്ച് മലയാളി യുവാവ് മരിച്ചു.
ദുബായ്: യുഎഇയിലെ റാസൽഖൈമയിൽ നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ നിന്ന് കല്ല് ദേഹത്ത് പതിച്ച് മലയാളി യുവാവ് മരിച്ചു. മലപ്പുറം കൊടിഞ്ഞി സ്വദേശി സൽമാൻ ഫാരിസാണ് മരിച്ചത്. 27 വയസായിരുന്നു. ഇന്ന് പുലർച്ചെയാണ് അപകടം ഉണ്ടായത്. മഴയും കാറ്റും കാരണം നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ അഭയം തേടിയതായിരുന്നു. ഷവർമ കടയിലെ ജീവനക്കാരനായിരുന്നു സൽമാൻ ഫാരിസ്. റാസല്‍ഖൈമയിലെങ്ങും കനത്ത കാറ്റും മഴയുമാണ് അനുഭപ്പെടുന്നത്. കാറ്റിൽ വ്യാപകനാശം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഗൾഫ് രാജ്യങ്ങളിൽ മഴ കനക്കുന്നു ശക്തമായ മഴയിൽ കുളിച്ച് സൗദിയും യുഎഇയും ഖത്തറും ഒമാനും. ഖത്തറിലും സൗദിയിലും യുഎഇയിലും വിവിധ ഭാഗങ്ങളിൽ പലയിടത്തും ആലിപ്പഴ വീഴ്ച്ചയുണ്ടായി. വരും ദിവസങ്ങളിലും അസ്ഥിരമായ കാലാവസ്ഥ തുടരുമന്നാണ് മുന്നറിയിപ്പ്. കാലാവസ്ഥയിലെ അസ്ഥിരതയെ തുടർന്ന് ദുബായിൽ നാളെ വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു. ഖത്തറിൽ ദോഹയിലുൾപ്പടെ മഴ പെയ്തു. ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ദുബായിൽ കഴിഞ്ഞ വർഷം ഏപ്രിലിന് ശേഷമുള്ള ഏറ്റവും ശക്തമായ മഴയാണിത്. ഒപ്പം ഇടിമിന്നലും ശക്തമായ കാറ്റമുണ്ട്. ഒമാനിലു യുഎഇ മലയോര…
മസ്കറ്റ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരമോന്നത ബഹുമതി നൽകി ആദരിച്ച് ഒമാൻ. ‘ഓർഡർ ഓഫ് ഒമാൻ’ പുരസ്കാരമാണ് ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് മോദിക്കു സമ്മാനിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിൽ ഇന്ത്യൻ പ്രധാനമന്ത്രി നൽകിയ സംഭാവനകൾ മാനിച്ചാണ് ബഹുമതി. എലിസബത്ത് രാജ്ഞി, നെൽസൺ മണ്ടേല, ജോർദാൻ രാജാവ് അബ്ദുല്ല അടക്കമുള്ളവർക്ക് നേരത്തെ ഈ ബഹുമതി ലഭിച്ചിട്ടുണ്ട്. ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളും തമ്മിൽ വ്യാപാര കരാറിലും മോദി ഒപ്പുവച്ചു. വ്യാപാരം, നിക്ഷേപം, ഊർജ്ജം, പ്രതിരോധം തുടങ്ങിയ തന്ത്ര പ്രധാന മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കാൻ കൂടിക്കാഴ്ചയിൽ ധാരണയായി. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് മോദി ഒമാനിൽ എത്തിയത്. ഇന്ത്യയും ഒമാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ എഴുപതാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് പ്രധാനമന്ത്രിയുടെ സന്ദർശനം എന്ന സവിശേഷതയുമുണ്ട്. ഒമാൻ കൺവൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ വച്ചു മോദി ഇന്ത്യൻ സമൂഹത്തെ…
