Author: News Desk

റിയാദ്: വധശിക്ഷ നടപ്പാക്കുന്നതില്‍ വീണ്ടും റെക്കോര്‍ഡ് സൃഷ്ടിച്ച് സൗദി അറേബ്യ. തുര്‍ച്ചയായ രണ്ടാം വര്‍ഷവും മുന്നൂറില്‍ അധികമാണ് സൗദിയില്‍ വധ ശിക്ഷ നേരിട്ടവരുടെ എണ്ണം. ഈ വര്‍ഷം ഇതുവരെ കുറഞ്ഞത് 347 വധശിക്ഷയെങ്കിലും നടപ്പാക്കിയിട്ടുണ്ടെന്നാണ് കണക്കുകള്‍. 2024 ല്‍ 345 ആയിരുന്നു നടപ്പാക്കിയത്. യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വധശിക്ഷാ വിരുദ്ധ സംഘനയായ റിപ്രൈവ് ആണ് കണക്കുകള്‍ പുറത്തുവിട്ടത്. സംഘടനയുടെ നിരീക്ഷണം ആരംഭിച്ചതിന് ശേഷം ഏറ്റവും കൂടുതല്‍ വധ ശിക്ഷകള്‍ നടപ്പിലാക്കപ്പെട്ട വര്‍ഷം കൂടിയാണിതെന്നും റിപ്പോര്‍ട്ട് പറയുന്നു. മയക്കുമരുന്ന് കേസില്‍ ശിക്ഷിക്കപ്പെട്ട് തടവില്‍ കഴിഞ്ഞിരുന്ന രണ്ട് പാകിസ്ഥാന്‍ പൗരന്‍മാരാണ് പട്ടികയില്‍ അവസാന പേരുകാരെന്നും റിപ്പോര്‍ട്ട് പറയുന്നു. ഈ വര്‍ഷം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരില്‍ മൂന്നില്‍ രണ്ട് ഭാഗവും മയക്കുമരുന്നുമായി ബന്ധപ്പെട്ടതും, മാരകമല്ലാത്ത കുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ടവരുമായിരുന്നു. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണ് ഈ നടപടിയെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു. ഈ വര്‍ഷം ശിക്ഷയ്ക്ക് വിധേയരായവരില്‍ ഒരു മാധ്യമ പ്രവര്‍ത്തകനും അഞ്ച് സ്ത്രീകളും ഉള്‍പ്പെടുന്നു. സൗദിയില്‍ ഉണ്ടായ പ്രതിഷേധങ്ങളുടെ പേരില്‍ പിടിക്കപ്പെട്ട…

Read More

ഇന്ത്യൻ ഓട്ടോമൊബൈൽ വിപണിയിൽ ഇലക്ട്രിക് ഇരുചക്ര വാഹന വിഭാഗം അതിവേഗം വളരുകയാണ്. ഇന്ധന വിലയിലെ വർദ്ധനവും പരിസ്ഥിതി അവബോധവും ഇലക്ട്രിക് സ്‍കൂട്ടറുകളുടെ ആവശ്യകതയിൽ ദ്രുതഗതിയിലുള്ള വർദ്ധനവിന് കാരണമായി. അതുകൊണ്ടുതന്നെ വിവിധ ബജറ്റ് വിഭാഗങ്ങളിൽ പുതിയ മോഡലുകൾ അവതരിപ്പിക്കാൻ കമ്പനികൾ തയ്യാറെടുക്കുകയാണ്. ബജാജ് ഓട്ടോ, ആതർ എനർജി, യമഹ എന്നിവ സമീപഭാവിയിൽ ഇന്ത്യൻ വിപണിയിൽ പുതിയ ഇലക്ട്രിക് സ്‍കൂട്ടറുകൾ പുറത്തിറക്കാൻ ഒരുങ്ങുന്നു. ഈ മൂന്ന് കമ്പനികളിൽ നിന്നുള്ള ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചില ഇലക്ട്രിക് സ്‍കൂട്ടറുകളെക്കുറിച്ച് അറിയാം ബജാജ് ചേതക് ഫെയ്‌സ്‌ലിഫ്റ്റ് ബജാജ് ഓട്ടോ തങ്ങളുടെ ജനപ്രിയ ഇലക്ട്രിക് സ്‍കൂട്ടറായ ചേതക്കിന്‍റെ അടുത്ത തലമുറ മോഡലിന്‍റെ പണിപ്പുരയിലാണ്. നിലവിൽ, രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് സ്‍കൂട്ടറുകളിൽ ഒന്നാണ് ബജാജ് ചേതക്, നിരവധി തവണ വിൽപ്പന ചാർട്ടിൽ ഒന്നാമതെത്തിയിട്ടുണ്ട്. പുതുതലമുറ ചേതക് 2026 ൽ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ ടെയിൽലൈറ്റ്, പിൻ ടയർ ഹഗ്ഗർ, ഫ്ലാറ്റ് സീറ്റ്, പുതിയ സ്വിച്ച് ഗിയർ എന്നിവ…

Read More

സന്നിധാനം: പ്രായം മറന്ന് ഭക്തിയുടെയും വിശ്വാസത്തിന്റെയും കരുത്തില്‍ പാറുക്കുട്ടി മുത്തശ്ശി പതിനെട്ടാംപടി കയറി അയ്യപ്പ സന്നിധിയിലെത്തി ദര്‍ശന പുണ്യം നേടി. 102 -ാം വയസില്‍ ഇത് മൂന്നാം തവണയാണ് പാറുക്കുട്ടി മുത്തശ്ശി ശബരീ സന്നിധിയിലെത്തുന്നത്. 2023 ല്‍ 100 ാം വയസിലാണ് കന്നി മാളികപ്പുറമായി സന്നിധാനത്ത് എത്തിയത്. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷവും ഇപ്പോള്‍ ഈ വര്‍ഷവും അയ്യപ്പനെ തൊഴുതു. പതിനെട്ടാംപടി വരെ ഡോളിയിലാണ് എത്തിയത്. പിന്നീട് പൊലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ പടി കയറി മുകളിലെത്തി. സുഖമായി അയ്യപ്പനെ തൊഴാന്‍ കഴിഞ്ഞുവെന്നും പോലീസിന്റെയും മറ്റ് ഉദ്യോഗസ്ഥരുടെയും സഹായം സുഖദര്‍ശനം സാധ്യമാക്കിയെന്ന് മുത്തശ്ശി പറഞ്ഞു. വയനാട് മീനങ്ങാടിക്ക് സമീപം കോളേരി സ്വദേശിയാണ് പാറുക്കുട്ടി. പേരക്കുട്ടികളും ബന്ധുക്കളും മലയ്ക്ക് പോകാനൊരുങ്ങുമ്പോള്‍ പേരമകന്‍ ഗിരീഷ് കുമാര്‍ ആണ് മുത്തശ്ശിയും പോരുന്നോ എന്ന് ചോദിച്ചത്. അങ്ങനെയാണ് 2023 ല്‍ ആദ്യമായി അയ്യപ്പ സന്നിധിയിലെത്തിയത്. പേരക്കുട്ടികളും ബന്ധുക്കളുമടക്കം 12 അംഗ സംഘത്തോടൊപ്പമാണ് ഇത്തവണ മുത്തശ്ശി മലയിലെത്തിയത്. 19 ന് രാവിലെ…

Read More

റിയാദ്: സൗദി അറേബ്യയിൽ വീട്ടുജോലിക്കാരുടെ ശമ്പളം ജനുവരി ഒന്ന് മുതൽ ബാങ്കുവഴിയേ നൽകാൻ പാടുള്ളൂ എന്ന നിയമം പ്രാബല്യത്തിലാകും. തൊഴിലുടമകൾ നിയമം കർശനമായി പാലിക്കണമെന്നും എല്ലാ ഗാർഹിക തൊഴിലാളികൾക്കും ബാങ്ക് അകൗണ്ട് തുടങ്ങി അതുവഴി ശമ്പളം വിതരണം ചെയ്യണമെന്നും മാനവശേഷി സാമൂഹിക വികസന മന്ത്രാലയം ഉത്തരവിട്ടു. തൊഴിലാളികളുടെ ശമ്പള സുരക്ഷ ഉറപ്പാക്കുന്നതിനും തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ സുതാര്യത കൊണ്ടുവരുന്നതിനുമാണ് ഈ തീരുമാനം. ‘മുസാനിദ്’ പ്ലാറ്റ്‌ഫോം വഴിയുള്ള ഡിജിറ്റൽ വാലറ്റുകളോ അംഗീകൃത ബാങ്കുകളോ വഴി മാത്രമേ ഇനി മുതൽ വേതനം കൈമാറാൻ അനുവാദമുണ്ടാകൂ. തൊഴിലാളികൾക്ക് അവരുടെ ശമ്പളം കൃത്യസമയത്ത് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനൊപ്പം, കരാർ അവസാനിക്കുമ്പോഴോ മറ്റോ ഉണ്ടാകാനിടയുള്ള സാമ്പത്തിക തർക്കങ്ങൾ ഒഴിവാക്കാനും ഈ സംവിധാനം സഹായിക്കും. നേരത്തെ വിവിധ ഘട്ടങ്ങളിലായി നടപ്പിലാക്കിയ ഈ നിയമം 2026 ജനുവരി ഒന്നോടെ പൂർണ്ണമായും നിർബന്ധമാകും. ഡിജിറ്റൽ സംവിധാനം വഴി ലഭിക്കുന്ന ശമ്പളം തൊഴിലാളികൾക്ക് എടിഎം കാർഡുകൾ ഉപയോഗിച്ച് പിൻവലിക്കാനോ തങ്ങളുടെ നാട്ടിലേക്ക്…

Read More

കോന്നി: ബഹ്‌റൈനിലെ പ്രമുഖ പ്രവാസി സംഘടനയായ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ (പാപ്പാ) നിർമ്മിച്ചു നൽകുന്ന ‘സ്വപ്നഭവനം 2025’ പദ്ധതിയുടെ താക്കോൽദാനം നാളെ നടക്കും. കോന്നി മെഡിക്കൽ കോളേജിന് സമീപം നിർമ്മിച്ച വീടിൻ്റെ താക്കോൽദാനം രാവിലെ കോന്നി എം.എൽ.എ അഡ്വ. കെ.യു. ജനീഷ് കുമാർ നിർവ്വഹിക്കും. ബഹ്‌റൈനിൽ ഗാർഹിക ജോലിക്കാരിയായി ജോലി ചെയ്യുന്ന, അസോസിയേഷൻ തിരഞ്ഞെടുത്ത നിർദ്ധനയായ ഒരു പ്രവാസി സഹോദരിക്കാണ് സംഘടന ഈ വീട് നിർമ്മിച്ച് നൽകുന്നത്. പ്രവാസ ലോകത്തെ കാരുണ്യമുള്ള മനസ്സുകളുടെ സഹായത്തോടെയാണ് ഈ സ്വപ്നഭവനം യാഥാർത്ഥ്യമായത്. താക്കോൽദാന ചടങ്ങിൽ പങ്കെടുക്കുന്നതിനായി അസോസിയേഷൻ പ്രസിഡന്റ് വിഷ്ണു വി., ജനറൽ സെക്രട്ടറി സുനു കുരുവിള എന്നിവർ ഉൾപ്പെടെയുള്ള ഭാരവാഹികൾ ബഹ്‌റൈനിൽ നിന്നും ഇന്ന് നാട്ടിലെത്തി. അസോസിയേഷൻ്റെ മറ്റ് ഭാരവാഹികളും നാട്ടിലെ സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖരും ചടങ്ങിൽ സന്നിഹിതരായിരിക്കും. ബഹ്‌റൈനിലെ പ്രവാസികൾക്കിടയിൽ സജീവമായ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ്റെ ഏറ്റവും ശ്രദ്ധേയമായ പദ്ധതികളിലൊന്നാണ് ‘പാപ്പാ സ്വപ്നഭവനം’.…

Read More

വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്‌റൈൻ ഫോറം ബഹ്‌റൈൻ ന്റെ 54 ൦മതു ദേശീയ ദിനം സമുചിതമായി ആഘോഷിച്ചു . പ്രസിഡന്റ് സിബി കുര്യൻ , വൈസ് പ്രസിഡന്റ് മനോജ് വർക്കല , സെക്രട്ടറി അരവിന്ദ് , ട്രെഷറർ മണിലാൽ എന്നിവർ ആശംസകൾ അറിയിച്ചു.

Read More

മലയാള സിനിമാ ലോകത്തിന് അമൂല്യമായ സംഭാവനകൾ നൽകിയ നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ നിലകളിൽ ഒരുപോലെ തിളങ്ങിയ ശ്രീനിവാസന്റെ വിയോഗവാർത്ത അത്യന്തം ദുഃഖകരമാണെന്നും കൊല്ലം പ്രവാസി അസോസിയേഷന്‍റെ അനുശോചനം രേഖപ്പെടുത്തുന്നതായും പ്രസിഡന്റ് അനോജ് മാസ്റ്റർ, ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ, കലാ–സാഹിത്യ വിഭാഗം സൃഷ്ടി ജനറൽ കൺവീനർ ജഗത് കൃഷ്ണകുമാർ എന്നിവർ അറിയിച്ചു. സ്വതസിദ്ധമായ അഭിനയശൈലിയിലൂടെയും ആഴമുള്ള തിരക്കഥകളിലൂടെയും സാമൂഹിക പ്രസക്തിയുള്ള സിനിമകളിലൂടെയും മലയാള സിനിമയ്ക്ക് എല്ലാമായിരുന്ന ഒരു സമ്പൂർണ്ണ കലാകാരനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ സംഭാവനകൾ തലമുറകളോളം മലയാള സിനിമാ പ്രേക്ഷകരുടെ മനസ്സിൽ നിലനിൽക്കും. മലയാള സിനിമാ ലോകത്തിന് വിലമതിക്കാനാകാത്ത സംഭാവനകൾ നൽകിയ വ്യക്തിത്വമായിരുന്നു ശ്രീനിവാസന്‍. ലളിതമായ കഥാപാത്രങ്ങളിലൂടെ സാധാരണക്കാരന്‍റെ ജീവിതത്തെ അഭ്രപാളിയില്‍ എത്തിക്കാന്‍ ശ്രീനിവാസന് കഴിഞ്ഞിരുന്നു. അതിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ജീവിതത്തെകുറിച്ചുള്ള ചിന്തകള്‍ക്ക് ആഴത്തിലുള്ള സ്വാധീനം ചെലുത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു . അദ്ദേഹത്തിന്റെ നിര്യാണം മലയാള സിനിമയ്ക്കും കലാസാംസ്കാരിക രംഗത്തിനും തീരാനഷ്ടമാണ്. അദ്ധേഹത്തിന്‍റെ ആത്മാവിന് ശാന്തി നേരുന്നതോടൊപ്പം കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും…

Read More

മനാമ: ഇന്ത്യൻ സ്കൂൾ ഇസ ടൗൺ കാമ്പസിൽ  ബഹ്‌റൈൻ ദേശീയ ദിനം ഏറെ  അഭിമാനത്തോടെയും സാംസ്കാരിക പരിപാടികളോടെയും  ആഘോഷിച്ചു. രാജ്യത്തോടുള്ള സ്‌കൂളിന്റെ ആഴമേറിയ ബന്ധവും  സമൂഹത്തിനുള്ളിൽ സാംസ്കാരിക ഐക്യം വളർത്തിയെടുക്കുന്നതിനുള്ള പ്രതിബദ്ധതയും ഈ ചടങ്ങിൽ പ്രതിഫലിച്ചു. സ്‌കൂൾ  ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്,  സെക്രട്ടറി വി രാജപാണ്ഡ്യൻ,  അസി. സെക്രട്ടറിയും അക്കാദമിക് അംഗവുമായ രഞ്ജിനി മോഹൻ, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, സീനിയർ സ്കൂൾ  അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി സതീഷ്, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ്, അറബിക് വിഭാഗം മേധാവി സഫ അബ്ദുള്ള ഖംബർ, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ സന്നിഹിതരായിരുന്നു.  ദേശീയ പതാക ഉയർത്തിയതോടെയും തുടർന്ന് ദേശീയ ഗാനാലാപനത്തോടെയും പരിപാടി ആരംഭിച്ചു. വിശുദ്ധ ഖുർആനിൽ നിന്നുള്ള പാരായണം നടന്നു.അറബി  വിഭാഗം മേധാവി സഫ അബ്ദുള്ള ഖംബർ സ്വാഗതം പറഞ്ഞു. 4, 5 ക്ലാസുകളിലെ വിദ്യാർത്ഥികൾ ഊർജ്ജസ്വലമായ നൃത്തം അവതരിപ്പിച്ചു.  മറ്റുള്ളവർ ബഹ്‌റൈന്റെ ചരിത്രത്തെയും പാരമ്പര്യങ്ങളെയും ആഘോഷിക്കുന്ന കവിതകൾ ചൊല്ലി.…

Read More

മനാമ:  ഇന്ത്യൻ സ്‌കൂൾ   പൂർവ്വ വിദ്യാർത്ഥിനിയായ അമേയ ദാസ്, നിറ്റെ  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷനിൽ നിന്നും   ബിഎ (ഓണേഴ്‌സ്) മീഡിയ ആൻഡ് കമ്മ്യൂണിക്കേഷനിൽ ഒന്നാം റാങ്ക് നേടി, രണ്ട് സ്വർണ്ണ മെഡലുകൾ കരസ്ഥമാക്കി . മംഗളൂരുവിലെ നിറ്റെ  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷനിൽ പഠനം   പൂർത്തിയാക്കി മികച്ച അക്കാദമിക് മെറിറ്റോടെ ബിരുദം നേടിയ അമേയക്ക്  നിറ്റെയുടെ സ്വർണ്ണ  മെഡൽ കൂടാതെ  നേട്ടത്തിനുള്ള അംഗീകാരമായി,  ഹീരൂർ പത്മനാഭ ഷെട്ടി മെമ്മോറിയൽ എൻഡോവ്‌മെന്റ് സ്വർണ്ണ മെഡലും   ലഭിച്ചു.  മംഗളൂരുവിൽ നടന്ന 15-ാമത് കോൺവൊക്കേഷനിൽ  വൈസ് ചാൻസലർ പ്രൊഫ. ഡോ. എം.എസ്. മൂദിത്തായയിൽ നിന്ന് അമേയ സ്വർണ്ണ മെഡലുകൾ സ്വീകരിച്ചു. ബഹ്‌റൈനിലെ അൽ മായസൻ ട്രേഡിംഗ് കമ്പനിയിൽ ജോലി ചെയ്യുന്ന  ഹരിദാസ് സിവിയുടെയും എസ്‌ ടി   സിയിൽ ജോലി  ചെയ്യുന്ന ഷീന ഹരിദാസിന്റെയും മകളാണ് അമേയ.  കണ്ണൂരിൽ നിന്നുള്ള കുടുംബമാണിത്. 2021 ലാണ്  അമേയ  ഇന്ത്യൻ സ്കൂളിൽ   സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. നിലവിൽ ബെംഗളൂരുവിൽ ഡിജിറ്റൽ സ്ട്രാറ്റജിസ്റ്റായും…

Read More

ബഹ്‌റൈൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി, കൊല്ലം പ്രവാസി അസോസിയേഷൻ മുഹറഖ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹിദ്ദ് പ്രദേശത്തെ വിവിധ ലേബർ ക്യാമ്പുകളിൽ മധുരവിതരണം സംഘടിപ്പിച്ചു. പ്രവാസി സഹോദരങ്ങളുമായി ആഘോഷത്തിന്റെ സന്തോഷം പങ്കിടുകയും, സഹജീവിതത്തിന്റെ കരുതലും ഐക്യവും പ്രകടിപ്പിക്കുകയും ചെയ്യുന്ന ഈ പരിപാടി, കെ . പി എ യുടെ സാമൂഹിക പ്രതിബദ്ധതയുടെ തെളിവായി മാറി. പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് കെ.പി.എ മുഹറഖ് ഏരിയ കോർഡിനേറ്റർ ഷാഹിൻ മഞ്ഞപ്പാറ, ഏരിയ പ്രസിഡന്റ് മുനീർ, ഏരിയ സെക്രട്ടറി ഷെഫീഖ് എബ്രാഹിംകുട്ടി, ഏരിയ വൈസ് പ്രസിഡന്റ് അജൂബ്, ഏരിയ ട്രഷറർ അജി അനിരുദ്ധൻ എന്നിവർ നേതൃത്വം നൽകി. കൂടാതെ, കെ.പി.എ പ്രവാസി ശ്രീ അംഗങ്ങൾ സജീവ പങ്കാളികളായി.

Read More