Author: News Desk

മസ്കറ്റ്: ഒമാനിലെ മുസന്ദം ഗവർണറേറ്റിലെ ഖസബ് വിലായത്തിൽ വെള്ളം നിറഞ്ഞ വാദി കടക്കാൻ ശ്രമിച്ച ഡ്രൈവറെ റോയൽ ഒമാൻ പൊലീസ് കസ്റ്റഡിയിലെടുത്തു. ഉയർന്ന ജലനിരപ്പ് നിലനിന്നിരുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുകൾ അവഗണിച്ചാണ് ഇയാൾ വാഹനവുമായി വാദിയിലൂടെ കടക്കാൻ ശ്രമിച്ചത്. ശക്തമായ ഒഴുക്കിൽ വാഹനം നിയന്ത്രണം വിട്ട് ഒഴുകിപ്പോകുകയായിരുന്നു. അപകടവിവരം ലഭിച്ച ഉടൻ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി സംഘങ്ങൾ സ്ഥലത്തെത്തി നടത്തിയ അതിവേഗ രക്ഷാപ്രവർത്തനത്തിലൂടെയാണ് ഡ്രൈവറുടെ ജീവൻ രക്ഷപ്പെടുത്തിയത്. തുടർന്ന് സംഭവത്തിൽ ഗുരുതര അശ്രദ്ധ കാട്ടിയെന്ന കാരണത്താൽ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്യുകയുമുണ്ടായി. വടക്കൻ ഗവർണറേറ്റുകളിലുടനീളം തുടർച്ചയായി പെയ്യുന്ന കനത്ത മഴയാണ് അപകടത്തിന് പശ്ചാത്തലമായത്. നിലവിലെ കാലാവസ്ഥാ സാഹചര്യങ്ങൾ പ്രദേശത്ത് ആശങ്ക ഉയർത്തുകയാണ്. വ്യാപകമായ മേഘാവരണം ദൃശ്യപരിധി കുറയ്ക്കുന്നതിനും താപനിലയിൽ മാറ്റങ്ങൾ ഉണ്ടാകുന്നതിനും കാരണമായി. ചില ഇടങ്ങളിൽ ഇടത്തരം മുതൽ ശക്തമായ മഴ വരെ രേഖപ്പെടുത്തി. കനത്ത മഴയെ തുടർന്ന് നിരവധി വാദികളിൽ ശക്തമായ വെള്ളപ്പാച്ചിൽ രൂപപ്പെട്ടു. ചില വാദികളിൽ പരമാവധി…

Read More

കൊച്ചി: ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിനായി സംസ്ഥാന സര്‍ക്കാരിന്റെ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ക്ക് തിരിച്ചടി. ചെറുവള്ളി എസ്റ്റേറ്റും സമീപ പ്രദേശങ്ങളും ഏറ്റെടുക്കുന്നതിനായി സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനങ്ങളും അനുബന്ധ റിപ്പോര്‍ട്ടുകളും കേരള ഹൈക്കോടതി റദ്ദാക്കി. വിമാനത്താവളത്തിനായി 2570 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നത് അത്യാവശ്യമാണോ എന്ന് ശാസ്ത്രീയമായി തെളിയിക്കാന്‍ സര്‍ക്കാരിന് സാധിച്ചില്ലെന്ന് നിരീക്ഷിച്ച് കൊണ്ടാണ് കോടതി നടപടി. ഭാവി വികസനത്തിനായി ഇത്രയും ഭൂമി വേണം എന്ന സര്‍ക്കാരിന്റെ വാദം കോടതി തള്ളി. അയന ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് 2022 ഡിസംബര്‍ 30നാണ് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച് വലിയ വിമാനങ്ങള്‍ ഇറങ്ങുന്ന വിമാനത്താവളങ്ങള്‍ക്ക് പോലും 1200 ഏക്കര്‍ മതിയാകും എന്ന് കോടതി നിരീക്ഷിച്ചു. 2013-ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം ഒരു പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുമ്പോള്‍ അത് ആ പദ്ധതിക്ക് ആവശ്യമുള്ള ഏറ്റവും കുറഞ്ഞ അളവ് മാത്രമായിരിക്കണം. എന്നാല്‍ ഈ കേസില്‍ ഇത്രയധികം ഭൂമി എന്തിനാണ് ഏറ്റെടുക്കുന്നതെന്ന്…

Read More

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഇനി പുതിയ ഭരണാധികാരികള്‍. സംസ്ഥാനത്തെ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. തിരുവനന്തപുരത്തടക്കം ആറു കോര്‍പ്പറേഷനുകളിൽ കൗണ്‍സിൽ അംഗങ്ങളുടെ സത്യപ്രതിജ്ഞ പുരോഗമിക്കുകയാണ്. രാവിലെ പത്തിനാണ് കോര്‍പ്പറേഷനുകള്‍ ഒഴികെയുള്ള തദ്ദേശ സ്ഥാപനങ്ങളിൽ സത്യപ്രതിജ്ഞ ആരംഭിച്ചത്. രാവിലെ 11.30നുശേഷമാണ് കോര്‍പ്പറേഷനുകളിൽ സത്യപ്രതിജ്ഞ ആരംഭിച്ചത്.  തിരുവനന്തപുരം കോര്‍പ്പറേഷനിൽ മുതിർന്ന അംഗം കോൺഗ്രസിന്‍റെ ക്ലീറ്റസ് ആദ്യം സത്യപ്രതിജ്ഞ ചെയ്തു. ബിജെപി കൗണ്‍സിലര്‍ വിവി രാജേഷ്, ആര്‍ ശ്രീലേഖ അടക്കമുള്ളവരും സത്യപ്രതിജ്ഞ ചെയ്തു. ഭരണഘടന കയ്യിലേന്തിയാണ് കവടിയാര്‍ കൗണ്‍സിലര്‍ കെഎസ് ശബരീനാഥൻ സത്യപ്രതിജ്ഞ ചെയ്തത്. വൈഷ്ണ സുരേഷ് അടക്കമുള്ളവരും സത്യപ്രതിജ്ഞ ചെയ്തു. ഭരണഘടന കയ്യിലേന്തിയാണ് വൈഷ്ണയും സത്യപ്രതിജ്ഞ ചെയ്തത്. മുദ്രാവാക്യം മുഴക്കിയാണ് ബിജെപി അംഗങ്ങളുടെ സത്യപ്രതിജ്ഞയെ പ്രവര്‍ത്തകര്‍ വരവേറ്റത്. തിരുവനന്തപുരം കോര്‍പ്പറേഷനിൽ ജനവിധി അട്ടിമറിക്കാനില്ലെന്നാണ് സിപിഎമ്മും കോൺഗ്രസും വ്യക്തമാക്കിയിട്ടുള്ളത്. ക്രിയാത്മക പ്രതിപക്ഷമായി കൗൺസിലിലുണ്ടാകുമെന്നും സിപിഎം, കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി. തിരുവനന്തപുരത്തിന് പുറമെ കൊച്ചി, കൊല്ലം, കോഴിക്കോട്, തൃശൂര്‍,…

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് ത്രിതല പഞ്ചായത്ത്, മുന്‍സിപ്പല്‍ – കോര്‍പ്പറേഷന്‍ ജനപ്രതിനിധികള്‍ സത്യപ്രതിജ്ഞ ചെയ്തു. തിരുവനന്തപുരത്ത് അനന്തപത്മനാഭനെ വണങ്ങി, പാളയത്തെ രക്തസാക്ഷി മണ്ഡലത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം കാല്‍നടയായി നഗരസഭയില്‍ എത്തിയാണ് ബിജെപി അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തത്. സത്യപ്രതിജ്ഞാ ചടങ്ങില്‍ ജില്ലയിലെ മുതിര്‍ന്ന ബിജെപി നേതാക്കളും പങ്കെടുത്തു. ബിജെപി, കോണ്‍ഗ്രസ് അംഗങ്ങള്‍ ദൈവനാമത്തിലും സിപിഎം അംഗങ്ങള്‍ ദൃഢപ്രതിജ്ഞയും ചൊല്ലിയാണ് അധികാരമേറ്റത്. ഇതാദ്യമായാണ് തിരുവന്തപുരം നഗരസഭയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയാകുന്നത്. 101 ഡിവിഷനുകളില്‍ 50 സീറ്റുകളാണ് ബിജെപി നേടിയത്. തിരുവനന്തപുരം നഗരസഭയില്‍ നല്ല ടീമായി പ്രവര്‍ത്തിക്കുമെന്ന് കെഎസ് ശബരിനാഥന്‍ പറഞ്ഞു. ഭരിക്കുന്നവര്‍ നല്ല കാര്യങ്ങള്‍ ചെയ്താല്‍ സപ്പോര്‍ട്ട് ചെയ്യുമെന്നും തെറ്റ് ചെയ്താല്‍ അത് ആദ്യം ചൂണ്ടിക്കാട്ടുന്നത് കോണ്‍ഗ്രസ് ആയിരിക്കുമെന്നും ശബരീനാഥന്‍ പറഞ്ഞു, തെരഞ്ഞെടുക്കപ്പെട്ടവരില്‍ മുതിര്‍ന്ന അംഗമാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. പിന്നാലെ മറ്റ് അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തു. മയര്‍, മുനിസിപ്പല്‍ ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് 26ന് രാവിലെ 10.30നും ഡെപ്യൂട്ടി മേയര്‍, വൈസ് ചെയര്‍മാന്‍…

Read More

തിരുവനന്തപുരം: മുപ്പതാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള തികഞ്ഞ വിജയത്തോടെ സമാപിക്കുമ്പോള്‍, മേളയുടെ ഔദ്യോഗിക മൊബിലിറ്റി പാര്‍ട്ണറായ കേരള സവാരി കാഴ്ചവെച്ച മികച്ച പ്രകടനം ഏറെ അഭിമാനകരമാണെന്ന് മന്ത്രി വി ശിവന്‍കുട്ടി. തൊഴില്‍ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഓണ്‍ലൈന്‍ ടാക്സി സര്‍വീസ് മേളയുടെ വിജയത്തില്‍ നിര്‍ണായക പങ്കാണ് വഹിച്ചത്. മേളക്കാലത്ത് എണ്ണായിരത്തി നാന്നൂറോളം പ്രതിനിധികളാണ് കേരള സവാരിയുടെ സൗജന്യ സേവനം പ്രയോജനപ്പെടുത്തിയത്. ഇത് ഒരു ചെറിയ കാര്യമല്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. 17 ഓട്ടോകളും 4 ക്യാബുകളും ഉപയോഗിച്ച് നാലായിരത്തോളം ട്രിപ്പുകളാണ് കേരള സവാരി നടത്തിയത്. ഒരു തിയറ്ററില്‍ നിന്ന് അടുത്ത വേദിയിലേക്ക് സിനിമ കാണാനായി പായുന്ന ഡെലിഗേറ്റുകള്‍ക്ക് സമയബന്ധിതവും സുരക്ഷിതവുമായ യാത്രയൊരുക്കാന്‍ ഈ സംവിധാനത്തിന് സാധിച്ചു. ടാഗോര്‍, നിശാഗന്ധി, കൈരളി, ശ്രീ തുടങ്ങിയ പ്രധാന വേദികളെ ബന്ധിപ്പിച്ച് നടത്തിയ ഷട്ടില്‍ സര്‍വീസുകള്‍ കൃത്യതയോടെയും സുതാര്യമായും നടപ്പിലാക്കാന്‍ സാധിച്ചത് കേരള സവാരിയുടെ കാര്യക്ഷമത തെളിയിക്കുന്നതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ലാഭേച്ഛയില്ലാതെ, ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന…

Read More

കുവൈത്ത് സിറ്റി: സർക്കാർ സർവീസുകളിൽ വ്യാജ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ ഉപയോഗിക്കുന്നത് തടയാൻ കർശന നടപടികളുമായി കുവൈത്ത് സിവിൽ സർവീസ് കമ്മീഷൻ. ഇതുസംബന്ധിച്ച് എല്ലാ സർക്കാർ ഏജൻസികൾക്കും വകുപ്പുകൾക്കും കമ്മീഷൻ തലവൻ ഡോ. ഇസാം അൽ റുബൈയാൻ ഔദ്യോഗിക സർക്കുലർ അയച്ചു. സർട്ടിഫിക്കറ്റുകളുടെ ആധികാരികത ഉറപ്പുവരുത്തുന്നതിനായി ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അംഗീകരിച്ച പുതിയ ഇലക്ട്രോണിക് ഫോം ഇനി മുതൽ നിർബന്ധമാക്കും. പുതിയ നിബന്ധന പ്രകാരം ഉന്നത വിദ്യാഭ്യാസ മന്ത്രാലയം നൽകുന്ന ഔദ്യോഗിക തുല്യതാ ഫോമുമായി പൊരുത്തപ്പെടുന്ന സർട്ടിഫിക്കറ്റുകൾക്ക് മാത്രമേ ഇനി മുതൽ അംഗീകാരം നൽകുകയുള്ളൂ. നിയമനങ്ങളിലും പ്രമോഷനുകളിലും സുതാര്യത ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് ഈ നീക്കം. സർട്ടിഫിക്കറ്റുകളുടെ കാര്യത്തിൽ എന്തെങ്കിലും തരത്തിലുള്ള അവ്യക്തതയോ വൈരുദ്ധ്യമോ ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ട വകുപ്പുകൾ നേരിട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രാലയവുമായി ബന്ധപ്പെടണമെന്നും ഡോ. ഇസാം അൽ റുബൈയാൻ നിർദ്ദേശിച്ചു.

Read More

കൊച്ചി: കേരളത്തിന് സിംഗപ്പൂരിന് സമാനമായ വികസന വളർച്ച കൈവരിക്കാനുള്ള ശേഷിയുണ്ടെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കൊച്ചി റിനൈ ഹോട്ടലിൽ ചാനൽ അയാം സംഘടിപ്പിച്ച ‘ഷീ പവർ 2025’ വനിതാ ഉച്ചകോടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തിന് വികസനരംഗത്ത് വലിയ സാധ്യതകളാണുള്ളത്. വർക്ക് ഫ്രം ഹോം, വർക്ക് നിയർ ഹോം സംവിധാനങ്ങൾ സംരംഭക മേഖലയിലേക്ക് കൂടുതൽ സ്ത്രീകളെ ആകർഷിക്കുന്നുണ്ട്. ഫുഡ് പ്രൊസസിംഗ്, അപ്പാരൽ മേഖലകളിൽ കേരളത്തിൽ വലിയ സംരംഭക മുന്നേറ്റമാണ് ദൃശ്യമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. മാറുന്ന കാലത്തിന്റെ വെല്ലുവിളികൾ ഏറ്റെടുക്കാനും സാമ്പത്തിക-ഡിജിറ്റൽ മേഖലകളിൽ സ്ത്രീകളെ സ്വയംപര്യാപ്തതയ്ക്ക് പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഉച്ചകോടി സംഘടിപ്പിച്ചത്. വരുമാനം വർദ്ധിപ്പിക്കുന്നതിനൊപ്പം സുരക്ഷിതമായ നിക്ഷേപ രീതികൾ ശീലിക്കുക, സൈബർ ഭീഷണികളെ പ്രതിരോധിക്കുക, തൊഴിലിടങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാധ്യതകൾ പ്രയോജനപ്പെടുത്തുക തുടങ്ങിയ വിഷയങ്ങളിൽ കൃത്യമായ ദിശാബോധം പകർന്നു നൽകുന്നതായിരുന്നു ഷി പവർ 2025. സാമ്പത്തിക ആസൂത്രണത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് ഹെഡ്ജ് ഇക്വിറ്റീസ് സി.എം.ഡി അലക്സ് ബാബു, കിരൺ റിയാസ്, ആക്സിസ്…

Read More

കൊച്ചി: മലയാള സിനിമയില്‍ ഹാസ്യത്തിന്റെ നിലവാരം ഉയര്‍ത്താന്‍ ശ്രീനിവാസന്‍ വഹിച്ച പങ്ക് വലുതാണെന്ന് നടന്‍ ജഗദീഷ്. ജീവിതത്തില്‍ ഇന്നുവരെ ഡബിള്‍ മീനിങ്ങുള്ള ഒരുസംഭാഷണം പോലും അദ്ദേഹം എഴുതിയിട്ടില്ല. തലച്ചോറിന്റെ ഹാസ്യമായിരുന്നു അദ്ദേഹത്തിന്റെതെന്നും ജഗദീഷ് പറഞ്ഞു. ഉദയംപേരൂരെ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘സംസാരിക്കുമ്പോള്‍ ഇത്രയേറെ ഹ്യൂമര്‍സെന്‍സുള്ള ഒരാളെ താന്‍ മലയാള സിനിമയില്‍ കണ്ടിട്ടില്ല. സംവിധാനം ചെയ്ത രണ്ടുചിത്രങ്ങളും മലയാളത്തിലെ മികച്ച ചിത്രങ്ങളാണ്. സിനിമയില്‍ ഒരു വേഷം തരുമ്പോള്‍ ആ കഥാപാത്രം തനിക്ക് എത്ര ഗുണം ചെയ്യുമെന്നറിയില്ല, തരക്കേട് ഇല്ലാത്ത വേഷമാണെന്നും അത് പടത്തിന് ഗുണം ചെയ്യമെന്നാണ് പറയുക. സ്വയം കളിക്കുകയെന്നതാണ് അദ്ദേഹത്തിന്റെ രീതി. ഉദാത്തമായ ഹാസ്യമായിരുന്നു അദ്ദേഹത്തിന്റെത് അതുകൊണ്ടാണ് കുഞ്ചന്‍ നമ്പ്യാരുടെയും സഞ്ജയന്റെയും വികെഎന്റെയും ശ്രേണിയില്‍പ്പെട്ടത്. മറ്റുളളവരെ കളിയാക്കുന്നതില്‍ അല്ല സ്വയം കളിയാക്കുന്നതിലാണ് അദ്ദേഹത്തിന് താത്പര്യം. തന്റെ രൂപം അത്ര സുന്ദരമല്ലായെന്നും തനിക്ക് പൊക്കക്കുറവ് ഉണ്ടെന്നള്ളതും വലിയ പരിമിതിയായിട്ട് പ്രേക്ഷകരുടെ മുന്നില്‍ അറിയിച്ചപ്പോള്‍ അദ്ദേഹത്തിന്റെ രചനകള്‍ പ്രേക്ഷകര്‍ അത് വലിയ…

Read More

മലപ്പുറം: വനംവകുപ്പിന്റെ നിലമ്പൂര്‍ അരുവാക്കോട് സെന്‍ട്രല്‍ ഡിപ്പോയില്‍ തേക്ക് തടികളുടെ റെക്കോര്‍ഡ് വില്‍പ്പന. ഒരു തേക്ക് തടിയുടെ രണ്ട് കഷ്ണങ്ങള്‍ക്കും കൂടി നികുതി ഉള്‍പ്പെടെ ലഭിച്ചത് 31,85,828 രൂപയാണ്. സംസ്ഥാനത്ത് ആദ്യമായാണ് നിലമ്പൂര്‍ തേക്ക് ഇത്രയും വലിയ വിലയ്ക്ക് ലേലത്തില്‍ പോകുന്നത്. ബി കയറ്റുമതി ഇനത്തില്‍പ്പെട്ട 1.836 ഘനമീറ്ററുള്ള തേക്ക് തടിക്ക് ഒരു ഘനമീറ്ററിന് 5,43,000 രൂപ പ്രകാരം 9,96,948 രൂപയാണ് ലഭിച്ചത്. ജിഎസ്ടി ഉള്‍പ്പെടെ 26.5 ശതമാനം നികുതികൂടി കൂട്ടിയാല്‍ ഒറ്റ കഷ്ണത്തിന് 12,59,922 രൂപ. സി ക്ലാസില്‍ കയറ്റുമതി ഇനത്തില്‍പ്പെട്ട 2.925 ഘനമീറ്ററുള്ള രണ്ടാം കഷ്ണത്തിന് ഘനമീറ്ററിന് 5,21,000 രൂപ പ്രകാരം 15,23,925 രൂപ ലഭിച്ചു. 26.5 ശതമാനം നികുതി ഉള്‍പ്പെടെ 19,25,906 രൂപ. ഇതടക്കമാണ് 31,85,828 രൂപ വനം വകുപ്പിന് ലഭിച്ചത്. വഴിക്കടവ് റേഞ്ചിലെ നെല്ലിക്കുത്ത് വനം സ്റ്റേഷന്‍ പരിധിയില്‍ പുഞ്ചക്കൊല്ലി ആദിവാസി നഗറിനുസമീപം ഭീഷണിയായി നിന്നിരുന്ന 100 വര്‍ഷത്തിലേറെ പഴക്കമുള്ള തേക്ക് തടിയാണ് മുറിച്ച് നിലമ്പൂരിലെ അരുവാക്കോട്…

Read More

കൽപ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ദുരന്ത ബാധിതര്‍ക്ക് സുരക്ഷിതവും സമഗ്രവുമായ പുനരധിവാസം ഉറപ്പാക്കാന്‍ എല്‍സ്റ്റണ്‍ എസ്‌റ്റേറ്റില്‍ ഒരുക്കുന്ന ടൗണ്‍ഷിപ്പ് നിര്‍മാണം അതിവേഗം പുരോഗമിക്കുന്നു. എല്‍സ്റ്റണില്‍ 122 സ്വപ്ന ഭവനങ്ങളുടെ വാര്‍പ്പ് പൂര്‍ത്തിയായി. അഞ്ചു സോണുകളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത്. 344 വീടുകള്‍ക്കുള്ള സ്ഥലമൊരുക്കല്‍ പൂര്‍ത്തിയായി. 326 വീടുകളുടെ അടിത്തറയൊരുക്കലും 126 വീടുകളുടെ എര്‍ത്ത് വര്‍ക്ക്, 305 വീടുകള്‍ക്കായുള്ള പ്ലെയിന്‍ സിമന്റ് കോണ്‍ക്രീറ്റ് പ്രവൃത്തികളും ഇതിനോടകം പൂര്‍ത്തിയായി. 303 വീടുകളുടെ അടിത്തറ നിര്‍മ്മാണം, 302 വീടുകളിലെ സ്റ്റമ്പ്, 287 വീടുകളുടെ പ്ലിന്ത്, 243 വീടുകളില്‍ ഷിയര്‍ വാഘ എന്നിവയുടെ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായി. 122 വീടുകളുടെ സ്ലാബ് പ്രവര്‍ത്തനം പൂര്‍ത്തിയായിട്ടുണ്ട്. ഏഴ് വീടുകളുടെ പ്ലാസ്റ്ററിങ് 49 വീടുകളുടെ ഗ്രിഡ് സ്ലാബ് പ്രവൃത്തിയും നിലവില്‍ പൂര്‍ത്തീകരിച്ചു. ടൗണ്‍ഷിപ്പിലൂടെ കടന്നുപോകുന്ന കെഎസ്ഇബിയുടെ വിതരണ ലൈന്‍ മാറ്റി സ്ഥാപിക്കുകയും 110 കെ.വി ലൈനിനായി നാല് പ്രധാന ടവറുകള്‍ ഏല്‍സ്റ്റണില്‍ സ്ഥാപിക്കുകയും ചെയ്തു. ടൗണ്‍ഷിപ്പിലെ റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. മൂന്ന്…

Read More