- കൈക്കൂലി നൽകി രക്ഷപ്പെടാൻ ശ്രമം; രണ്ട് റസ്റ്റോറന്റ് ഉടമകൾക്ക് ജയിൽവാസം
- കേരള മുസ്ലിം അസോസിയേഷൻ അടക്കം ഒമ്പത് സംഘടനകൾ പിരിച്ചുവിട്ടു
- “അനിൽ പനച്ചൂരാന്റെ കവിതകൾ വിപ്ലവവും ആത്മീയതയും ഒന്നിച്ച ഗംഗാ പ്രവാഹം”- വിനോദ് കെടാമംഗലം
- ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു; അഞ്ച് പേർക്ക് പരിക്കേറ്റു
- ‘നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് കൂടി’; കേരളത്തിൽ ബിജെപി അധികാരത്തിൽ എത്തിയേക്കാമെന്ന് ജി സുധാകരൻ
- എല്ലാം ശുഭമായി അവസാനിച്ചു; ചെന്നിത്തലയ്ക്ക് എന്തോ പോരായ്മ ബാക്കിയുണ്ട് അത് കാലക്രമേണേ തീര്‍ത്തുകൊടുക്കും; കെ സുധാകരന്
- മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടില്ല, പരിഗണിച്ചാൽ സ്വീകരിക്കും; ജി സുധാകരൻ
- ബാധ ഒഴിപ്പിക്കാനെന്ന പേരിൽ 7 സ്ത്രീകളെയും കുട്ടികളെയും പീഡിപ്പിച്ച ഇമാമിന് ജീവപര്യന്തം തടവ്
Author: News Desk
ബഹ്റൈൻ ദേശീയ ദിനത്തോട് അനുബന്ധിച്ചു കൊല്ലം പ്രവാസി അസോസിയേഷൻ നടത്തിയ മെഡിക്കൽ അവയർനസ് ക്ലാസും മെഡിക്കൽ ക്യാമ്പും ശ്രദ്ധേയമായി
കൊല്ലം പ്രവാസി അസോസിയേഷൻ മനാമ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബഹ്‌റൈൻ ദേശീയ ദിനത്തോട് അനുബന്ധിച്ചു മനാമ അൽ ഹിലാൽ മെഡിക്കൽ സെന്ററിൽ വെച്ച് സംഘടിപ്പിച്ച മെഡിക്കൽ അവയർനസ് ക്ലാസും മെഡിക്കൽ ക്യാമ്പും ശ്രദ്ധേയമായി. 140-ൽ പരം പ്രവാസികൾ പ്രയോജനപ്പെടുത്തിയ മെഡിക്കൽ ക്യാമ്പ് കെ പി എ പ്രസിഡന്റ് അനോജ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു . ഇന്ത്യൻ ക്ലബ് പ്രസിഡന്റ് ജോസഫ് ജോയ് മുഖ്യാതിഥിയായി പങ്കെടുത്തു. മെഡിക്കൽ അവയർനസ് ക്ലാസിൽ അൽ ഹിലാൽ ഹോസ്പിറ്റൽ ഇന്റെർണൽ മെഡിസിൻ ഡോക്ടർ നൗഫൽ നാസറുദ്ദീൻ കാർഡിയാക് & ലൈഫ് സ്റ്റൈൽ രോഗസംബന്ധമായി സംസാരിക്കുകയും സംശയങ്ങൾക്ക് മറുപടി നൽകുകയും ഉണ്ടായി.കെ . പി . എ മനാമ ഏരിയ പ്രസിഡന്റ് അബ്ദുൽ അഹദ് അധ്യക്ഷനായ ചടങ്ങിൽ മനാമ ഏരിയ കോർഡിനേറ്റർ.ഷമീർ സലീം ആമുഖവും ഏരിയ ജോയിന്റ് സെക്രട്ടറി സുധീർ സുലൈമാൻ സ്വാഗതവും ഏരിയ ട്രഷറെർ അരുൺ പ്രസാദ് നന്ദിയും പറഞ്ഞു. അൽ ഹിലാൽ ഹോസ്പിറ്റൽ…
ബഹ്റൈൻ ദേശീയ ദിനം: ശുചീകരണ തൊഴിലാളികൾക്കൊപ്പം പ്രഭാതഭക്ഷണം പങ്കിട്ട് ഒ.ഐ.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റി
മനാമ: ബഹ്റൈൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി വേറിട്ട മാതൃകയുമായി ഒ.ഐ.സി.സി (OICC) കോഴിക്കോട് ജില്ലാ കമ്മിറ്റി. ‘കോഴിക്കോട് ഫെസ്റ്റ്’ പ്രോഗ്രാമിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിൽ നഗരത്തിലെ ശുചീകരണ തൊഴിലാളികൾക്ക് പ്രഭാതഭക്ഷണം വിതരണം ചെയ്താണ് ജില്ലാ കമ്മിറ്റി ഈ വർഷത്തെ ദേശീയ ദിനം ആഘോഷിച്ചത്. ദേശീയ ദിന ആഘോഷ കമ്മിറ്റി കൺവീനർ സുബിനാസ് കിട്ടു പരിപാടിക്ക് നേതൃത്വം നൽകി. പ്രവാസ ലോകത്തെ സേവന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഇത്തരമൊരു സംരംഭം സംഘടിപ്പിച്ചത്. പരിപാടിയിൽ ഒ.ഐ.സി.സി ജില്ലാ ജനറൽ സെക്രട്ടറി ശ്രീജിത്ത് പനായി, ബഹറൈൻ ഒ.ഐ.സി.സി ദേശീയ കമ്മിറ്റി സെക്രട്ടറിമാരായ രഞ്ജൻ കച്ചേരി, റിജിത് മൊട്ടപ്പാറ എന്നിവർ പങ്കെടുത്തു. മറ്റ് ഭാരവാഹികളായ ജില്ലാ വൈസ് പ്രസിഡന്റ് അനിൽകുമാർ കെ.പി, കുഞ്ഞമ്മദ് കെ.പി, സെക്രട്ടറിമാരായ വാജിദ് എം, വിൻസന്റ് കക്കയം, അഷറഫ് പുതിയപാലം, അസീസ് ടി.പി മൂലാട്, എക്സിക്യൂട്ടീവ് മെമ്പർ ഷൈജാസ് ആലോകോട്ടിൽ, കൊയിലാണ്ടി നിയോജക മണ്ഡലം പ്രസിഡന്റ് ഫാസിൽ, ജനറൽ സെക്രട്ടറി ബിജു കൊയിലാണ്ടി തുടങ്ങിയവർ…
മനാമ :ബഹ്റൈൻ പ്രവാസിയായ സുനിൽ തോമസ് റാന്നി ആദ്യമായി എഴുതിയ ക്രിസ്മസ് കരോൾ ഗാനം സംഗീത ആൽബം”സുകൃത ജനനം” റിലീസ് ചെയ്തു. ‘പുൽക്കൂട്ടിൽ പിറന്നൊരു പൈതൽ’ എന്ന് തുടങ്ങുന്ന കരോൾ ഗാനം സ്വന്തം യൂട്യൂബ് ചാനൽ ആയ സുനിൽ റാന്നി എന്ന ചാനലിൽ മികച്ച പ്രതികരണം ആണ് ലഭിക്കുന്നത്. ക്രിസ്മസ് കരോൾ സംഗീത ആൽബം . ഇന്ത്യൻ ക്ലബ്ബിൽ വച്ച് നടന്ന ക്രിസ്മസ് ആഘോഷത്തിൽ സെൻറ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ വികാരി ഫാദർ ജേക്കബ് തോമസ് കാരക്കലിൻറെ സാന്നിധ്യത്തിൽ ഇന്ത്യൻ ക്ലബ് പ്രസിഡൻറ് ജോസഫ് ജോയ് ഗാനത്തിന്റെ യൂട്യൂബ് റിലീസ് നിർവഹിച്ചു. ക്രിസ്മസ് ആഘോഷങ്ങൾ സംഘടിപ്പിച്ച ഇന്ത്യൻ ക്ലബ്ബിൽ നടന്ന റിലീസ് ചടങ്ങിൽ ഇവൻ്റ് കോഡിനേറ്റർ ബിനോജ് മാത്യു, ഇന്ത്യൻ ക്ലബ് ഭാരവാഹികൾ തുടങ്ങി സാമൂഹിക സാംസ്കാരിക രംഗത്തെ നിരവധിപേർ പങ്കെടുത്തു. എഴുത്തിലും കവിതയിലും തന്റേതായ കയ്യൊപ്പ് ചാർത്തി ഗാനരചനാ രംഗത്തേക്ക് കടക്കുന്ന സുനിൽ തോമസ് റാന്നി എഴുതിയ ആദ്യ കരോൾ…
തിരുവനന്തപുരത്ത് നിന്ന് ഹൃദയവുമായി എയർആംബുലൻസ് പറന്നുയർന്നു; കൊച്ചിയിൽ അതീവ സന്നാഹം, പ്രതീക്ഷയോടെ കേരളം
തിരുവനന്തപുരം: ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് ഹൃദയവുമായി എയർആംബുലൻസ് കൊച്ചിയിലേക്ക് തിരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വച്ച് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലം ഇടവട്ടം ചിറക്കൽ സ്വദേശി ഷിബുവിന്റെ ഹൃദയം, നേപ്പാൾ സ്വദേശി ദുർഗയ്ക്കാണ് മാറ്റിവയ്ക്കുന്നത്. എറണാകുളം ജനറൽ ആശുപത്രിയിലാണ് ശസ്ത്രകിയ നടക്കുന്നത്. അൽപ്പസമയം മുമ്പാണ് ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക് തിരിച്ചത്. കൊച്ചി നഗരം ഇത് എട്ടാംതവണയാണ് ഹൃദയ ശസ്ത്രക്രിയക്കായി ഒരുങ്ങുന്നത്. പൊലീസും ട്രാഫികും ഉൾപ്പെടെ സർവ്വ സന്നാഹങ്ങളാണ് കൊച്ചിയിൽ തയ്യാറായിരിക്കുന്നത്. നേപ്പാളിൽ നിന്ന് ചികിത്സയ്ക്കായി കേരളത്തിൽ എത്തി ഏറെക്കാലമായി കാത്തിരിക്കുന്ന ദുർഗയ്ക്കാണ് ഹൃദയം ലഭിക്കുന്നത്. അപൂർവ ജനിതക രോഗമായ ഡാനൺ ബാധിച്ച് ഹൃദയമാറ്റ ശസ്ത്രക്രിയക്കായി കാത്തിരിക്കുന്ന ദുർഗയുടെ ജീവിതം മൂന്നു മാസം മുൻപ് പുറത്തുവന്നിരുന്നു. പിന്നീട് നിയമപോരാട്ടങ്ങൾക്കൊടുവിലാണ് ഹൃദയം മാറ്റിവെക്കാനുള്ള തീരുമാനമായത്.
ബഹ്റൈനിൽ സർക്കാർ അംഗീകൃത അസോസിയേഷനുകളുടെ ചരിത്രത്തിൽ ആദ്യമായി ഒരു വനിത ജനറൽ സെക്രട്ടറിയായി സ്ഥാനമേൽക്കുന്ന അപൂർവ നേട്ടത്തിന് കെ.എസ്.സി.എ (KSCA) സാക്ഷിയായി. പ്രസിഡന്റ് രാജേഷ് നമ്പ്യാരിൽ നിന്നും ഭരണഘടനയുടെ കോപ്പി സ്വീകരിച്ചു കൊണ്ട് ഡോ. ബിന്ദു നായർ കെ.എസ്.സി.എയുടെ ജനറൽ സെക്രട്ടറിയായി ചുമതല ഏറ്റെടുത്തു. 2025 ഡിസംബർ 19-ന് (വെള്ളിയാഴ്ച) കെ.എസ്.സി.എയിൽ വെച്ച് നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിലാണ് ഡോ. ബിന്ദു നായരെ ഐക്യമത്യത്തോടെ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. ഇതോടെ കെ.എസ്.സി.എയുടെ പ്രഥമ വനിതാ ജനറൽ സെക്രട്ടറിയെന്ന ചരിത്ര നേട്ടം ഡോ. ബിന്ദു നായർ സ്വന്തമാക്കി. എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നേതൃസ്ഥാനത്ത് ഒരു വനിത എത്തുന്നത് അസോസിയേഷന്റെ പ്രവർത്തനങ്ങൾക്ക് പുതിയ ഊർജവും ഗുണപരമായ മാറ്റങ്ങളും കൊണ്ടുവരുമെന്ന് പ്രസിഡന്റ് രാജേഷ് നമ്പ്യാർ അഭിപ്രായപ്പെട്ടു. സാമ്പത്തിക അച്ചടക്കത്തിന്റെ പ്രധാന്യം , സാംസ്കാരികവും സാമൂഹികവുമായ പ്രവർത്തനങ്ങൾ, യുവതി – യുവാക്കളുടെ ശാക്തീകരണം, ക്ഷേമ പദ്ധതികളുടെ പ്രാധാന്യം, കായികവും മാനസിക- ശാരീരിക ക്ഷേമം , സ്ത്രീ ശാക്തീകരണം,…
പാലക്കാട്: രാജ്യസഭാ എംപി ജോണ്‍ ബ്രിട്ടാസിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എതിരെ നിരന്തരം വിമര്‍ശനം ഉന്നയിക്കുന്ന ജോണ്‍ ബ്രിട്ടാസ് എംപിയുടെ നിലപാടിനെയാണ് രൂക്ഷമായ ഭാഷയില്‍ വി ടി ബല്‍റാം വിമര്‍ശിക്കുന്നത്. പിണറായി വിജയനും നരേന്ദ്ര മോദിക്കുമിടയിലെ പാലമാണ് ജോണ്‍ ബ്രിട്ടാസ് എന്ന ‘ചീത്തപ്പേര്’ പുറമേക്കെങ്കിലും മായ്ക്കാനാണ് ഓരോന്ന് വിളിച്ചുകൂവുന്നത്. ഉത്സവപ്പറമ്പിലെ പോക്കറ്റടിക്കാരനാവുകയാണയാള്‍ എന്നും ദല്ലാള്‍ ബ്രിട്ടാസ് എന്ന പരാമര്‍ശത്തോടെ കോണ്‍ഗ്രസ് നേതാവ് പറയുന്നു. പാര്‍ലമെന്റ് സമ്മേളനം പുരോഗമിക്കുന്നതിനിടെ ജര്‍മനി സന്ദര്‍ശിച്ച പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെയും, പ്രധാന മന്ത്രിയുടെ ചായ സത്കാരത്തില്‍ പങ്കെടുത്ത പ്രിയങ്ക ഗാന്ധി, എന്‍ കെ പ്രേമചന്ദ്രന്‍ എന്നിവരെയും രൂക്ഷമായ ഭാഷയില്‍ ബ്രിട്ടാസ് വിമര്‍ശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ബല്‍റാമിന്റെ വിമര്‍ശനം. രാജ്യത്തിന് ഒരു പൂര്‍ണസമയ പ്രതിപക്ഷ നേതാവ് വേണമെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ജര്‍മന്‍ സന്ദര്‍ശനം പരാമര്‍ശിച്ച് ബ്രിട്ടാസ് നടത്തിയ പ്രതികരണം. ജനവിരുദ്ധ ബില്ലുകള്‍ പാര്‍ലമെന്റില്‍ വരുമ്പോള്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി എവിടെയാണെന്നും ജോണ്‍…
പി.ആർ. സുമേരൻ കൊച്ചി: ഇക്കുറി ക്രിസ്മസ് പൊളിക്കും. തെന്നിന്ത്യന്‍ ആക്ഷന്‍ വിസ്മയം അരുണ്‍ വിജയ് തിയേറ്ററുകളെ പ്രകമ്പനം കൊള്ളിക്കാനെത്തുന്നു. താരം മിന്നും പ്രകടനം കാഴ്ച വെയ്ക്കുന്ന ‘രെട്ട തല’ക്രിസ്മസ് ദിനത്തില്‍ ലോകത്ത് എമ്പാടുമുള്ള തിയേറ്ററുകളിലൂടെ പ്രേക്ഷകരിലെത്തും. ചിത്രത്തെ വരവേല്‍ക്കാന്‍ കേരളത്തിലെ തിയേറ്ററുകള്‍ ഒരുങ്ങിക്കഴിഞ്ഞു. രെട്ട തലയുടെ ട്രെയ്ലറിന് ഗംഭീര സ്വീകരണമാണ് പ്രേക്ഷകര്‍ നല്കിയത്. സൂപ്പര്‍ ആക്ഷന്‍ രംഗങ്ങളിലൂടെ അരുണ്‍ വിജയ് യുടെ ത്രസിപ്പിക്കുന്ന പ്രകടനമാണ് ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നതെന്ന് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു. സൂപ്പര്‍ ആക്ഷന്‍ രംഗങ്ങളിലൂടെ തെന്നിന്ത്യയിലെ മിന്നും താരമായ അരുണ്‍ വിജയ് നായകവേഷത്തിലെത്തുന്ന ചിത്രമാണ് രെട്ട തല. ഇക്കുറി ക്രിസ്മസിന് പ്രേക്ഷകരെ കാത്തിരിക്കുന്ന ഏറ്റവും വിസ്മയകരമായ ചിത്രം കൂടിയാണ് രെട്ട തല. 25 ന് ചിത്രം തിയേറ്ററിലെത്തും. ക്രിസ് തുരുകുമാരന്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ മലയാളികളുടെ പ്രിതതാരം ഹരീഷ് പേരടിയും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ഒന്നിനൊന്ന് മികവ് പുലര്‍ത്തുന്ന കഥാപാത്രങ്ങളുടെ പ്രകടനത്തിലൂടെയാണ് ചിത്രം പ്രേക്ഷകരിലെത്തുന്നത്. ബോബി ബാലചന്ദ്രനാണ് ചിത്രം നിര്‍മ്മിക്കുന്നത്.…
ആര്യ രാജേന്ദ്രനും സച്ചിൻ ദേവിനും നോട്ടീസയച്ച് കോടതി; കെഎസ്ആർടിസി ഡ്രൈവർ യദുവിന്റെ പരാതിയിൽ നടപടി
തിരുവനന്തപുരം: മുൻ മേയർ ആര്യാ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎക്കും നോട്ടീസയച്ച് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി. കെഎസ്ആർടിസി ഡ്രൈവർ യദു നൽകിയ പരാതിയിലാണ് നോട്ടീസയച്ചത്. നടുറോഡിൽ കെഎസ് ആർടിസി ബസ് തടഞ്ഞ സംഭവത്തിൽ ഇരുവരെയും ഒഴിവാക്കിയുള്ള കുറ്റപത്രത്തിനെതിരായ ഹർജിയിലാണ് കോടതി നടപടി. തലസ്ഥാനത്ത് നടുറോഡിൽ കെഎസ്ആർടിസി ബസ് തടഞ്ഞ കേസിൽ മേയർ ആര്യാ രാജേന്ദ്രനെയും ഭർത്താവും എംഎൽഎയുമായ സച്ചിൻ ദേവിനെയും ഒഴിവാക്കിയാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. വാഹനം തടഞ്ഞതിന് മേയറുടെ സഹോദരനെതിരെ പെറ്റികേസ് മാത്രം ചുമത്തിയായിരുന്നു കുറ്റപത്രം. അതേ സമയം മേയർക്കെതിരെ അശ്ലീല ആംഗ്യം കാണിച്ചതിന് ബസ് ഡ്രൈവർ യദുവിനെതിരെ ഉടൻ കുറ്റപത്രം നൽകുമെന്നും അറിയിച്ചിരുന്നു. 2024 ഏപ്രിൽ 27ന് പാളയം സാഫല്യം കോംപ്ളക്സിൽ വെച്ചായിരുന്നു വിവാദ സംഭവം. ആര്യയും സച്ചിനും സഞ്ചരിച്ച സ്വകാര്യ വാഹനം കെഎസ്ആർടിസി ബസിനെ തടയുകയായിരുന്നു. പിന്നാലെ തർക്കവുമുണ്ടായി. ജോലി തടസ്സപ്പെടുത്തിയതിനും അസഭ്യം പറഞ്ഞതിനും മേയർക്കും എംഎൽഎക്കുമെതിരെ കെഎസ്ആർടിസി ഡ്രൈവർ യദു പരാതി…
ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്കും പങ്കജ് ഭണ്ഡാരിക്കും ഗോവര്‍ധനും തുല്യ പങ്കെന്ന് എസ്‌ഐടി, ഒരു കോടിയോളം രൂപ വഴിപാടായി നല്‍കിയെന്ന് ഗോവര്ധന്
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സ്മാര്‍ട്ട് ക്രിയേഷന്‍ ഉടമ പങ്കജ് ഭണ്ഡാരിയുമായി വര്‍ഷങ്ങളായി അടുത്ത ബന്ധമുണ്ടെന്ന് എസ്‌ഐടി. പങ്കജ് ഭണ്ഡാരിയും ബെല്ലാരിയിലെ റൊദാം ജ്വല്ലറി ഉടമ ഗോവര്‍ധനും തമ്മില്‍ 15 വര്‍ഷത്തിലധികമായി ബിസിനസ് ബന്ധമുണ്ട്. ഇവര്‍ മൂന്നുപേരും ഒറ്റസംഘമായാണ് പ്രവര്‍ത്തിച്ചിരുന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമലയിലെ സ്‌പോണ്‍സര്‍ ആകുന്നതിനും ഏതാണ്ട് പത്തു വര്‍ഷം മുന്നേ തന്നെ ബന്ധമുണ്ടായിരുന്നതിന്റെ തെളിവുകള്‍ എസ്‌ഐടിക്ക് ലഭിച്ചതായാണ് സൂചന. സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട ഗൂഢാലോചനകള്‍ 2009 മുതല്‍ തന്നെ മൂവരും നടത്തി വന്നുവെന്ന സംശയങ്ങളും അന്വേഷണ സംഘത്തിനുണ്ട്. സ്വര്‍ണക്കൊള്ളയില്‍ പങ്കജ് ഭണ്ഡാരിക്കും ഗോവര്‍ധനും പങ്കുണ്ടെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി വെളിപ്പെടുത്തിയതായി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്. ശബരിമലയിലെ സ്വര്‍ണം ഉരുക്കിയത് എന്ന പേരില്‍ കണ്ടെടുത്ത സ്വര്‍ണക്കട്ടികള്‍, ഉരുക്കിയെടുത്തതാണോ, അതോ അന്വേഷണത്തിന്റെ ദിശമാറ്റി മോഷണക്കേസ് മാത്രമാക്കാന്‍ വേണ്ടി തയ്യാറാക്കിയ തന്ത്രമാണോ എന്നും എസ്‌ഐടി പരിശോധിക്കുന്നുണ്ട്. 470 ഗ്രാം സ്വര്‍ണം ഗോവര്‍ധന്റെ ജ്വല്ലറിയില്‍ നിന്നാണ് കണ്ടെടുത്തത്. അതിനിടെ, സ്വര്‍ണപ്പാളിയില്‍ 9,99,995 രൂപ അഞ്ചു ഡിമാന്‍ഡ് ഡ്രാഫ്റ്റുകളായി…
കേന്ദ്രസർക്കാർ ഗാന്ധിജിയുടെ ചിത്രം ഇന്ത്യൻ കറൻസിയിൽ നിന്ന് നീക്കും,ആർഷഭാരതസംസ്കാരത്തെ പ്രതിനിധീകരിക്കുന്ന ചിഹ്നം ഉപയോഗിക്കാന്‍ ആലോചന:ജോൺ ബ്രിട്ടാസ്
ദില്ലി: കേന്ദ്രസർക്കാർ മഹാത്മാഗാന്ധിയുടെ ചിത്രം ഇനി ഇന്ത്യൻ കറൻസിയിൽ നിന്ന് നീക്കുമെന്ന് ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു.അതിനുള്ള ഒന്നാം ഘട്ട ആലോചനകൾ നടന്നു കഴിഞ്ഞു.ഇന്ത്യയുടെ ആർഷഭാരത സംസ്കാരത്തെ പ്രതിനിധീകരിക്കുന്ന ഒരു ചിഹ്നം ഉപയോഗിക്കാനാണ് ആലോചന.അങ്ങനെ നീക്കം ചെയ്താൽ അതിനുശേഷം ഉള്ള മോദിയുടെ ചായ സൽക്കാരത്തിലും പ്രിയങ്കാ ഗാന്ധിയും മറ്റുള്ളവരും പങ്കെടുക്കുമെന്നാണ് ഇപ്പോൾ കരുതേണ്ടതെന്നും അദ്ദേഹം പരിഹസിച്ചു. പാർലമെന്‍ററി പാർട്ടിയുമായി ബന്ധമില്ലാത്ത പ്രിയങ്ക ഗാന്ധി എന്തിനാണ് മോദിയുർെ ചായ സൽക്കാരത്തിന് പോയത്.എന്ത് സന്ദേശമാണ് കോൺഗ്രസ് ഇതിലൂടെ നൽകുന്നത്.പ്രധാനമന്ത്രിയുടെ വിദേശയാത്രകളെക്കുറിച്ച് ചായ സൽക്കാരത്തിൽ പ്രിയങ്ക ഗാന്ധി പുകഴ്ത്തി പറയുന്നു.രാഹുൽ ഗാന്ധി ഉണ്ടായിരുന്നെങ്കിൽ ഒരുപക്ഷേ ആരും ചായ സൽക്കാരത്തിന് പോകില്ലായിരുന്നു.ബില്ല് പാസാക്കി മണിക്കൂറുകൾക്കകം സ്പീക്കറുടെ ചായ സൽക്കാരത്തിന് പ്രിയങ്ക ഗാന്ധി അടക്കം പോയത് ഇന്ത്യൻ ജനാധിപത്യത്തിന് ഏറ്റ കളങ്കമാണ്.ഇതിനേക്കാൾ പ്രാധാന്യം കുറവുള്ള വിഷയങ്ങളിൽ ചായ സൽക്കാരത്തിൽ നിന്ന് വിട്ടു നിന്നിട്ടുണ്ട് കോൺഗ്രസ്.ചായ സൽക്കാരത്തിന് പോകണമെങ്കിൽ അസാമാന്യ രാഷ്ട്രീയ ഉളുപ്പ് വേണം.മഹാത്മാഗാന്ധിയുടെ ഉദകക്രിയയ്ക്കാണോ അവർ അവിടെ പോയ്തെന്നും…
