- തലസ്ഥാനത്ത് സംഘർഷം: എസ്എഫ്ഐയും -കെഎസ്യുവും പരസ്പരം കല്ലെറിഞ്ഞു: ജലപീരങ്കിയും ലാത്തിച്ചാര്‍ജുമായി പൊലീസ്
- പത്തനംതിട്ടയിൽ കടന്നൽ കുത്തേറ്റ് നവവരൻ മരിച്ചു; ഗൾഫിലേക്ക് പോകാനിരിക്കെ ദുരന്തം
- കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു
- യു.പി.പി സംഘടിപ്പിച്ച വിഷു ഈസ്റ്റര്‍ ആഘോഷവും, വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദന സമ്മേളനവും നടന്നു
- അൽ ഫുർഖാൻ സെന്റർ സംഘടിപ്പിക്കുന്ന ഈദ് ഗാഹ് ഒരുക്കങ്ങൾ പൂർത്തിയായി
- നടൻ മമ്മൂട്ടിക്ക് എംജി സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ്
- 60 ദിവസം വെടിനിർത്തൽ, ഹുർമുസ് തുറക്കും, യു.എസ് ഉപരോധം പിൻവലിക്കും; സമാധാന കരാർ ഉടനെന്ന് റിപ്പോർട്ട്
- സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ ഫാ. ജേക്കബ് തോമസ് അച്ചന് യാത്രയയപ്പ് നൽകി
Author: News Desk
തായ്‌പേയ്: തയ്‌വാനില്‍ വന്‍ഭൂചലനം. 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായം ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. തലസ്ഥാനമായ തായ്പേയിലെ കെട്ടിടങ്ങളെ ഭൂകമ്പം സാരമായി ബാധിച്ചു. തയ്‌വാന്റെ വടക്കുകിഴക്കന്‍ തീരദേശ നഗരമായ യിലാനില്‍ നിന്ന് ഏകദേശം 32 കി.മീ. അകലെയാണു ഭൂചലനമുണ്ടായത്. ഈ ആഴ്ച ദ്വീപില്‍ അനുഭവപ്പെടുന്ന രണ്ടാമത്തെ വലിയ ഭൂകമ്പമാണിത്. ഭൂകമ്പങ്ങള്‍ക്ക് സാധ്യത കൂടുതലുള്ള സ്ഥലമാണ് തയ്‌വാന്‍. 2016-ല്‍ തെക്കന്‍ തയ്വാനിലുണ്ടായ ഒരു ഭൂകമ്പത്തില്‍ നൂറിലധികം പേരാണു മരിച്ചത്. 1999-ല്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ രണ്ടായിരത്തിലധികം പേര്‍ക്ക് ജീവന്‍ നഷ്ടമായി.
ഗുരുവായൂര്‍: മണ്ഡലകാലത്തിന് പരിസമാപ്തി കുറിച്ച് ഗുരുവായൂരിൽ ഭക്തി സാന്ദ്രമായ ചടങ്ങിൽ കളഭാട്ടം നടന്നു. കളഭത്തിലാറാടിയ കണ്ണനെ കാണാൻ ഭക്തസഹസ്രങ്ങളെത്തി. ദർശന സായൂജ്യം നേടിയ ആനന്ദത്തിലാണ് ഭക്തർ മടങ്ങിയത്. കോഴിക്കോട് സാമൂതിരി പികെ കേരളവർമ്മ രാജായുടെ വഴിപാടായാണ് കളഭാട്ടം നടന്നത്. പഞ്ചഗവ്യാഭിഷേക ത്തോടെ എന്നും ഉച്ചപൂജയ്ക്ക് ഭഗവാന് കളഭംചാര്‍ത്തുന്നുണ്ടെങ്കിലും മണ്ഡല സമാപന ദിനത്തിലെ കളഭാട്ടം വിശിഷ്ടവും പുണ്യ പ്രസിദ്ധിയാർജ്ജിച്ചതുമാണ്. സാധാരണയേക്കാൾ ഇരട്ടി അനുപാതത്തിൽ ആണ് ചന്ദനവും കുങ്കുമവും അഭിഷേകത്തിന് തയ്യാറാക്കുന്ന കളഭത്തിൽ ഉപയോഗിക്കുക. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി.സി.ദിനേശൻ നമ്പൂതിരിപ്പാടിൻ്റെ സാന്നിധ്യത്തിൽ തന്ത്രി ബ്രഹ്മശ്രീ കൃഷ്ണൻ നമ്പൂതിരിപ്പാട് പൂജിച്ച കളഭം ഗുരുവായൂരപ്പന് അഭിഷേകം ചെയ്തു. നാളെ നിര്‍മ്മാല്യദര്‍ശനം വരെ ഭഗവാന്‍ ഈ കളഭത്തിലാറാടി ഭക്തർക്ക് അനുഗ്രഹം ചൊരിയും. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ഭരണ സമിതി അംഗം സി.മനോജ്, കെ.പി.വിശ്വനാഥൻ, അഡ്മിനിസ്ട്രറ്റർ ഒ.ബി.അരുൺകുമാർ ,ക്ഷേത്രം ഡി.എ പ്രമോദ് കളരിക്കൽ, അസി.മാനേജർ ലെജുമോൾ എന്നിവർ സന്നിഹിതരായി
നേത്രക്കുല കൊണ്ട് തുലാഭാരം തൂക്കുന്ന പ്രിയങ്ക, ആനയ്ക്ക് ഭക്ഷണം കൊടുക്കുന്ന പ്രിയങ്ക…; വയനാട്ടുകാർക്ക് പുതുവത്സര സമ്മാനമായി കോൺഗ്രസിന്റെ കലണ്ടർ
കൽപ്പറ്റ: പുതുവർഷ കലണ്ടറുമായി വയനാട് എംപി പ്രിയങ്കാ ഗാന്ധി. വയനാടിനെ പ്രമേയമാക്കി പ്രിയങ്കയുടെ ചിത്രങ്ങൾ ഉപയോഗിച്ചാണ് കോൺഗ്രസ് പാർട്ടി കലണ്ടർ പുറത്തിറക്കിയത്. പ്രിയങ്ക എംപിയായിട്ട് ഒരുവർഷമാകുന്നുവെന്നും എംപിയായതിന് ശേഷമുള്ള പുതുവത്സരമാണെന്നും നേരത്തെ രാഹുൽ ഗാന്ധിയുടെ ചിത്രങ്ങൾ ഉപയോഗിച്ചും കലണ്ടർ പുറത്തിറക്കിയിരുന്നുവെന്നും ചടങ്ങിൽ വണ്ടൂർ എംഎൽഎ എപി അനിൽകുമാർ പറഞ്ഞു. എംപി സ്ഥാനത്ത് എത്തിയതിന് ശേഷം വയനാട്ടിൽ പ്രിയങ്കാ ഗാന്ധി നടത്തിയ യാത്രകളടക്കമാണ് ചിത്രരൂപത്തിൽ കലണ്ടറിൽ പ്രദർശിപ്പിച്ചിരിക്കുന്നത്. മുക്കം മണാശേരി ശ്രീ കുന്നത്ത് മഹാവിഷ്ണു ക്ഷേത്രത്തിൽ നേന്ത്രക്കുലകൾ ഉപയോഗിച്ച് പ്രിയങ്ക ഗാന്ധി എംപി നടത്തിയ തുലാഭാരം വഴിപാടാണ് ജനുവരി മാസത്തിന്റെ മുഖചിത്രം. കരുളായിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മണിയുടെ സഹോദരൻ അയ്യപ്പന്റെ കൈ പിടിച്ച് നിലമ്പൂർ ചോലനായ്ക്കർ ഉന്നതിയിൽ നടക്കുന്ന ചിത്രമാണ് ഫെബ്രുവരി മാസത്തിൽ ഉപയോഗിച്ചത്. കൊട്ട നെയ്യുന്നത് നോക്കി പഠിക്കുന്ന പ്രിയങ്ക ഗാന്ധിയുടെ ചിത്രവും ചെറുവയൽ രാമനോടൊപ്പം കൃഷിയിടത്തിൽ നടക്കുന്ന ചിത്രവും ഉൾപ്പെടുത്തി. ആനയ്ക്ക് ഭക്ഷണം നൽകുന്ന ചിത്രങ്ങളും ഉൾപ്പെടുത്തി. വണ്ടൂരിൽ വച്ച്…
ദുബൈ: പുതുവർഷത്തെ വരവേൽക്കാൻ ഒരുങ്ങി യു എ ഇ. വെടിക്കെട്ട് മുതൽ വിവിധ ആഘോഷ പരിപാടികളാണ് വിവിധ ഇടങ്ങളിൽ ഒരുക്കിയിരിക്കുന്നത്. പൊതു ജനങ്ങളുടെ യാത്ര സൗകര്യത്തിനായി മെട്രോയുടെ സമയം നീട്ടിയതായും സുരക്ഷ ഉറപ്പാക്കാൻ കർശന നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. ദുബൈ മെട്രോ ഡിസംബർ 31 ബുധനാഴ്ച രാവിലെ 5 മണിക്ക് ആരംഭിക്കുന്ന മെട്രോ സർവീസുകൾ ജനുവരി 1 വ്യാഴാഴ്ച അർധരാത്രി 11.59 വരെയുണ്ടാകും. അതായത് തുടർച്ചയായി 43 മണിക്കൂർ മെട്രോ സർവീസ് നടത്തും. ഈ സേവനം റെഡ്, ഗ്രീൻ ലൈനുകളിൽ ലഭ്യമാകും. ദുബൈ ട്രാമും ബുധനാഴ്ച രാവിലെ 6 മുതൽ വെള്ളിയാഴ്ച പുലർച്ചെ 1 മണി വരെ സർവീസ് നടത്തുമെന്ന് അധികൃതർ വ്യക്തമാക്കി. ബുർജ് ഖലീഫ ഉൾപ്പെടെയുള്ള 40 കേന്ദ്രങ്ങളിൽ 43 വെടിക്കെട്ട് പ്രദർശനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സുരക്ഷ ഉറപ്പാക്കാൻ ആയിരക്കണക്കിന് പൊലീസിനേയും പട്രോളിങ് വാഹനങ്ങളെയും നിയോഗിച്ചിട്ടുണ്ട്. ആഘോഷങ്ങളുടെ ഭാഗമായി ഡിസംബർ 31 ന് വൈകുന്നേരം നാല് മുതൽ ബുർജ് ഖലീഫ…
കൊല്ലം: മുതിർന്ന മാധ്യമ പ്രവർത്തകൻ മാത്യു.എ.തോമസ് അന്തരിച്ചു. 60 വയസായിരുന്നു. ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ് തിരുവനന്തപുരം മുൻ ബ്യൂറോ ചീഫ് ആണ്. ദീർഘകാലം കോട്ടയത്ത് ന്യൂ ഇന്ത്യൻ എക്സ്പ്രസിൽ പ്രവർത്തിച്ചു. മലയാള മനോരമയിലാണ് പത്രപ്രവർത്തനം തുടങ്ങിയത്. കൊല്ലം പുനലൂരിലെ വീട്ടിലാണ് ഉച്ചയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബാംഗങ്ങൾ ബന്ധുവീട്ടിലായിരുന്ന സമയത്തായിരുന്നു അന്ത്യം. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കുശേഷം പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. നാളെ പാരിപ്പള്ളി മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കാരം നടക്കും.
ഗ്രൂപ്പ് പോര്; രമേശ് ചെന്നിത്തലയുടെ മണ്ഡലമായ ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് മാറ്റിവച്ചു
ഹരിപ്പാട്: കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് രൂക്ഷമായതിനെത്തുടര്‍ന്ന് ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് മാറ്റിവച്ചു. ദേശീയ നിര്‍വാഹക സമിതി അംഗം രമേശ് ചെന്നിത്തലയുടെ മണ്ഡലമായ ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്തില്‍ വൈസ് പ്രസിഡന്‍റിനെ തീരുമാനിക്കുന്നതിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ പങ്കെടുക്കാതിരുന്നതോടെ ക്വാറം തികയാതെ വരണാധികാരി തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കുകയായിരുന്നു. പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയിലെ സീനിയറും തൃക്കുന്നപ്പുഴ ഡിവിഷനില്‍ നിന്നും വിജയിച്ച മുഹമ്മദ് അസ്ലമിനെ ഒഴിവാക്കി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനായ വി കെ നാഥനെ പ്രസിഡന്‍റാക്കിയതാണ് തര്‍ക്കങ്ങള്‍ക്ക് തുടക്കമിട്ടത്. കെ സി വേണുഗോപാല്‍ വിഭാഗക്കാരനാണ് മുഹമ്മദ് അസ്ലം. യുഡിഎഫ് അംഗങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് വി കെ നാഥനെ പ്രസിഡന്‍റാക്കിയതെന്ന് ആക്ഷേപമുണ്ട്. യുഡിഎഫില്‍നിന്ന് ജയിച്ച നാല് വനിതാ അംഗങ്ങള്‍ക്കും രമേശ് ചെന്നിത്തല വൈസ് പ്രസിഡന്‍റ് സ്ഥാനം വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍, പള്ളിപ്പാട് ഡിവിഷനില്‍നിന്ന് വിജയിച്ച അശ്വതിയെ വൈസ് പ്രസിഡന്‍റ് ആക്കണമെന്ന നിര്‍ദേശം വന്നതോടെ മറ്റ് മൂന്നുപേര്‍ രാജിഭീഷണി മുഴക്കി രംഗത്തെത്തി. ഇതേത്തുടര്‍ന്ന് ബ്ലോക്ക് പഞ്ചായത്തില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍…
ശബരിമല: ശബരിമലയില്‍ ഇത്തവണ റെക്കോര്‍ഡ് വരുമാനം. മണ്ഡലകാലമായ 40 ദിവസത്തില്‍ 30 ലക്ഷത്തിലേറെ ഭക്തര്‍ ദര്‍ശനം നടത്തിയതായി ദേവസ്വം ബോര്‍ഡ് അറിയിച്ചു. 332.77 കോടി രൂപ (332,77,05,132)യാണ് ശബരിമലയില്‍ വെള്ളിയാഴ്ച വരെയുള്ള വരുമാനം. കഴിഞ്ഞ സീണണിലെ മണ്ഡലമഹോത്സവകാലത്തെ വരുമാനത്തേക്കാള്‍ കൂടുതലാണിത്. കാണിക്കയായി 83.17 കോടി ലഭിച്ചു. കഴിഞ്ഞ വര്‍ഷത്തെ ആകെ വരുമാനം 297.06 കോടിയായിരുന്നു. തിരക്കുള്ള ദിവസങ്ങളില്‍ പോലും ഭക്തര്‍ക്ക് സുഖദര്‍ശനം ഉറപ്പാക്കാനായെന്ന്് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍ പറഞ്ഞു. ആദ്യത്തെ ഒരു ദിവസത്തെ ആശയക്കുഴപ്പമൊഴിച്ചാല്‍ അയ്യപ്പന്റെ അനുഗ്രഹം കൊണ്ട് ബാക്കി എല്ലാം ഭംഗിയായി നടന്നു. പൊലീസും ജീവനക്കാരും ഒത്തൊരുമിച്ചു കഴിഞ്ഞ 40 ദിവസവും സുഗമദര്‍ശനം ഉറപ്പാക്കിയെന്നും കെ. ജയകുമാര്‍ പറഞ്ഞു. സദ്യ ഉള്‍പ്പെടുത്തി അന്നദാനത്തില്‍ ചെറിയ ഭേദഗതികള്‍ വരുത്താനായി. ചെറിയ കാര്യമാണെങ്കിലും ഇതിലെ മനോഭാവമാണ് പ്രധാനം. അന്നദാനപ്രഭുവായ അയ്യപ്പനെ കാണാന്‍ വരുന്ന ഭക്തര്‍ക്കു രുചികരമായ ഭക്ഷണം നല്‍കുക എന്ന ചിന്തയാണ് ഈ മാറ്റത്തിനു പിന്നില്‍. പരാതികള്‍ അപ്പേപ്പോള്‍…
കുവൈത്ത് സിറ്റി: എനർജി ഡ്രിങ്കുകളുടെ വിൽപ്പനയും വിതരണവുമായി ബന്ധപ്പെട്ട് നിർണ്ണായക നീക്കവുമായി കുവൈത്ത്. 18 വയസിന് താഴെയുള്ളവർക്ക് ഇനി മുതൽ എനർജി ഡ്രിങ്കുകൾ വിൽക്കാൻ പാടില്ല. പ്രായപൂർത്തിയായ വ്യക്തികൾക്ക് ഒരു ദിവസം രണ്ട് എനർജി ഡ്രിങ്കുകൾ മാത്രമേ വിൽക്കാൻ പാടുള്ളു എന്നും സർക്കാർ പുറത്തിയ ഉത്തരവിൽ പറയുന്നു. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി. പുതിയ നിയമം നടപ്പിലാക്കാൻ എല്ലാവരും സഹകരിക്കണമെന്ന് ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ അവാദി അറിയിച്ചു. പലചരക്ക് കടകൾ, ഫുഡ് ട്രക്കുകൾ, റസ്റ്റോറന്റുകൾ, കഫേകൾ,വെൻഡിങ് മെഷീനുകൾ, ഓൺലൈൻ പ്ലാറ്റ്ഫോമുകൾ എന്നിവയിലൂടെയുള്ള വിൽപ്പനയ്ക്കും വിലക്ക് ബാധകമാണ്. എനർജി ഡ്രിങ്കുകളുടെ പാക്കേജിംഗിൽ ആരോഗ്യ മുന്നറിയിപ്പുകൾ നിർബന്ധമായും ഉൾപ്പെടുത്തണം. എനർജി ഡ്രിങ്കുകളുമായി ബന്ധപ്പെട്ട എല്ലാ തരത്തിലുള്ള വാണിജ്യ പരസ്യങ്ങളും സ്പോൺസർഷിപ്പുകളും പൂർണമായും നിരോധിക്കുമെന്നും സർക്കാർ അറിയിച്ചു.
കുവൈത്തിലെ കബ്ദിൽ സംയുക്ത സുരക്ഷാ പരിശോധന, കൈയേറ്റങ്ങൾക്കെതിരെ കർശന നടപടി, മയക്കുമരുന്നും മദ്യവും പിടിച്ചെടുത്തു
കുവൈത്ത് സിറ്റി: കുവൈത്തിലെ ജഹ്‌റ ഗവർണറേറ്റിലെ കബ്ദ് മരുഭൂമി മേഖലകളിൽ കുവൈത്ത് ആഭ്യന്തര മന്ത്രാലയവും മുനിസിപ്പാലിറ്റിയും സംയുക്തമായി വൻ സുരക്ഷാ പരിശോധന നടത്തി. സർക്കാർ ഭൂമിയിലെ അനധികൃത കൈയേറ്റങ്ങൾ നീക്കം ചെയ്യുന്നതിനും നിയമലംഘകരെ പിടികൂടുന്നതിനുമായി തയ്യാറാക്കിയ സമഗ്ര സുരക്ഷാ പദ്ധതിയുടെ ഭാഗമായാണ് ഈ നടപടി. ക്രിമിനൽ സെക്യൂരിറ്റി സെക്ടർ (ജഹ്‌റ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ്), കുവൈത്ത് മുനിസിപ്പാലിറ്റി, ജഹ്‌റ സെക്യൂരിറ്റി ഡയറക്ടറേറ്റ് എന്നിവ സംയുക്തമായാണ് റെയ്ഡ് നടത്തിയത്. പബ്ലിക് സെക്യൂരിറ്റി അഫയേഴ്‌സ് അസിസ്റ്റന്‍റ് അണ്ടർസെക്രട്ടറി മേജർ ജനറൽ ഹമദ് അൽ-ദവാസിന്‍റെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു പരിശോധന. മരുഭൂമി പ്രദേശങ്ങളിൽ സർക്കാർ ഭൂമി കയ്യേറി നിർമ്മിച്ച താൽക്കാലിക ഷെഡുകൾ, കന്നുകാലി തൊഴുത്തുകൾ, മറ്റ് അനധികൃത നിർമ്മാണങ്ങൾ എന്നിവ നീക്കം ചെയ്യുക കൂടാതെ താമസ നിയമങ്ങൾ ലംഘിച്ച് കഴിയുന്നവരെയും പിടികിട്ടാപ്പുള്ളികളെയും കണ്ടെത്തുക എന്നതും പരിശോധനയുടെ ലക്ഷ്യമാണ്. പരിശോധനയിൽ മദ്യം, മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തുക്കൾ, വാണ്ടഡ് വാഹനങ്ങൾ എന്നിവ പിടിച്ചെടുക്കുന്നതിനും, നിരവധി വാണ്ടഡ് വ്യക്തികളെയും നിയമലംഘകരെയും അറസ്റ്റ് ചെയ്യുന്നതിനും…
തിരുവനന്തപുരം: നഗരത്തിലെ ക്രിസ്മസ്-പുതുവര്‍ഷാഘോഷത്തിന് മാറ്റുകൂട്ടി കനകക്കുന്നില്‍ നടക്കുന്ന വസന്തോല്‍സവത്തിലെ ദീപാലങ്കാരം സന്ദര്‍ശകരില്‍ വിസ്മയം തീര്‍ക്കുന്നു. വൈവിധ്യമാര്‍ന്ന ഇലുമിനേഷനുകളും ഇന്‍സ്റ്റലേഷനുകളും കൊണ്ട് കനകക്കുന്ന് കൊട്ടാരവളപ്പിനെ അലങ്കരിക്കുന്ന തരത്തിലാണ് ദീപാലങ്കാരങ്ങളും ഒരുക്കിയിട്ടുള്ളത്. ‘ഇലുമിനേറ്റിംഗ് ജോയ് സ്പ്രെഡ്ഡിംഗ് ഹാര്‍മണി’ എന്ന ആശയത്തില്‍ സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ചിട്ടുള്ള ദീപവിതാനം കാണാന്‍ അവധിക്കാലത്ത് വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. കനകക്കുന്നില്‍ വസന്തോത്സവത്തിന്‍റെ പ്രവേശന കവാടത്തില്‍ അതിഥികളെ സ്വാഗതം ചെയ്യുന്നത് ഭീമാകാരമായ മഞ്ഞുവണ്ടിയോടു കൂടിയ കമാനമാണ്. ആറ് റെയിന്‍ഡിയറുകള്‍ ഉള്‍പ്പെടുന്ന കമാനമാണ് ഇന്‍സ്റ്റലേഷന്‍റെ സവിശേഷത. ഇവ ഓരോന്നും 12 മുതല്‍ 15 അടി വരെ ഉയരമുള്ളതാണ്. ഇവ ഒരുമിച്ച് തറനിരപ്പില്‍ നിന്ന് 50 മുതല്‍ 60 അടി വരെ ഉയരമുണ്ട്. തുടര്‍ന്ന് പ്രകാശം നിറഞ്ഞ നടപ്പാതയിലൂടെയാണ് സന്ദര്‍ശകര്‍ സഞ്ചരിക്കേണ്ടത്. വിളക്കുകളുടെ ഒരു തുരങ്കപാതയിലേക്കും അത് ആനയിക്കും. പ്രകാശിതമായ ഒരു വനത്തെ ഉള്‍ക്കൊള്ളുന്ന ഹൈടെക് ലൈറ്റിംഗ് സോണ്‍ ആണ് മറ്റൊരു സവിശേഷത. അതിഥികളെ ഭാവിയിലേക്കുള്ള അനുഭവത്തിലൂടെ കൊണ്ടുപോകുന്നതാണ് വസന്തോത്സവത്തിലെ കോസ്മിക്-തീം ലൈറ്റ്…
