- യുകെയിൽ ‘ദൃശ്യം 3’ തരംഗം: റിലീസിന് നാല് ആഴ്ച മുമ്പ് അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ച് RFT ഫിലിംസ്
- സമസ്ത ബഹ്റൈൻ ത്രൈമാസ കാമ്പയിൻ പ്രഖ്യാപിച്ചു.
- ഇപിഎസിനെ മുഖ്യമന്ത്രി ആക്കണമെന്ന് ആവശ്യം, വിജയുടെ ഭൂരിപക്ഷം ഉറപ്പായില്ലെന്ന് ലോക്ഭവൻ; ഭൂരിപക്ഷം ഉറപ്പിക്കാതെ സത്യപ്രതിജ്ഞ അനുവദിക്കില്ല
- പട്ടിക പുറത്തായി; കെപിസിസി അധ്യക്ഷനടക്കമുള്ള എംഎൽഎമാരുടെ പിന്തുണ കെ.സി. വേണുഗോപാലിന്. യഥാർത്ഥ പേപ്പർ അതല്ലന്ന് നിരീക്ഷകർ
- വി.ഡി. സതീശന് പിന്തുണയും ഐക്യദാർഢ്യവുമായി ബഹ്‌റൈനിലെ കോൺഗ്രസ് പ്രവർത്തകർ
- വിദ്യാഭ്യാസ വകുപ്പ് കോണ്‍ഗ്രസുമായി വെച്ചുമാറുന്ന പ്രശ്നമില്ലെന്ന് മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി
- ഇന്ത്യൻ ക്ലബ് ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റ് മെയ് 15 മുതൽ 21 വരെ
- ഭാസ്കര കാരണവർ വധക്കേസ് പ്രതി ഷെറിനെതിരെ ജയിലിലെ രഹസ്യങ്ങൾ പുറത്തുവിട്ട സഹതടവുകാരി സുനിതയുടെ മരണത്തിൽ ദുരൂഹത
Author: News Desk
മനാമ: അൽഫുർഖാൻv സെൻ്റർ സാമൂഹികക്ഷേമ വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ സൽമാനിയ ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്തദാനം സംഘടിപ്പിക്കുന്നു. ജനുവരി ഒന്നിന് 7 മണി മുതൽ 12 മണി വരെ സൽമാനിയ ആശുപത്രിയിലെ ബ്ലഡ് ബാങ്കിൽ രക്തദാനം നടത്തുന്നതാണ്. രക്തദാനത്തിന് തയ്യാറുള്ളവർ 39223848, 33102646, 39545672 എന്നീ വാട്സ്ആപ്പ് നമ്പറുകളിൽ ബന്ധപ്പെടണമെന്ന് അൽഫുർഖാൻ ഭാരവാഹികൾ അറിയിച്ചു. എല്ലാവർഷവും ജനുവരി ഒന്നിനും ഹിജറി വർഷാരംഭമായ മുഹറം ഒന്നിനും അൽഫുർഖാൻ സെൻറർ രക്തദാനം നടത്തിവരുന്നു
മനാമ: ബഹ്‌റൈനിലെ കാൻസർ രോഗികൾക്കു വിഗ് നിർമ്മിക്കുവാൻ പ്രവാസി വനിതകൾ മുടി ദാനം നൽകി. നീതു സുരേന്ദ്രൻ, ഡെൽന ഡേവിസ്, ജാസിന, കോളിൻ ഉണ്ണിഷാനു, മിനു റോസ് കുര്യൻ എന്നിവരും ഇന്ത്യൻ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി ബിൽഹ വിപിനുമാണ് ഈ അടുത്ത ദിവസങ്ങളിൽ ഇത്തരത്തിൽ മുടി ദാനം നൽകിയത്. ബഹ്‌റൈൻ കാൻസർ സൊസൈറ്റിക്ക് വേണ്ടി കാൻസർ രോഗികൾക്ക് വിഗ് നിർമിക്കുന്ന സലൂണിൽ വെച്ച് മുടി മുറിച്ചെടുത്ത് അവിടെ തന്നെ കൈമാറുകയായിരുന്നു. ചുരുങ്ങിയത് 21 സെന്റീ മീറ്റർ നീളത്തിൽ മുടി മുറിച്ചെടുത്ത് ബഹ്‌റൈൻ കാൻസർ സൊസൈറ്റിക്ക് ഇത്തരത്തിൽ നൽകാൻ താൽപ്പര്യം ഉള്ളവർക്ക് കാൻസർ കെയർ ഗ്രൂപ്പ് നെ 33750999 എന്ന നമ്പറിൽ ബന്ധപ്പെടാം. കീമോതെറാപ്പി ചികിത്സയുടെ ഭാഗമായി മുടി നഷ്ട്ടമാകുമെന്ന കുട്ടികൾ അടക്കമുള്ള കാൻസർ രോഗികൾക്ക് തികച്ചും സൗജന്യമായാണ് ബഹ്‌റൈൻ കാൻസർ സൊസൈറ്റി വിഗ് നൽകി വരുന്നത്.
പാലക്കാട്: അഗളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മഞ്ജു എന്‍ കെ രാജിവെച്ചു. കോണ്‍ഗ്രസില്‍ നിന്നും കൂറുമാറി സിപിഎം പിന്തുണയോടെയാണ് മഞ്ജു പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. ഇന്നും എന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകയായിരിക്കുമെന്നും മഞ്ജു പറഞ്ഞു. കൂറുമാറ്റത്തിനു പിന്നില്‍ സിപിഎം മുന്‍ ഏരിയാ സെക്രട്ടറിയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പ്രസിഡന്റ് സ്ഥാനത്തേക്ക് എന്റെ പേര് നിര്‍ദേശിക്കപ്പെട്ടപ്പോള്‍ എല്‍ഡിഎഫ് അംഗങ്ങള്‍ പിന്തുണ നല്‍കുകയായിരുന്നുവെന്ന് മഞ്ജു പറഞ്ഞു. ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തക എന്ന നിലയില്‍ ഈ പിന്തുണ സ്വീകരിക്കാന്‍ താല്‍പ്പര്യപ്പെടുന്നില്ല. അതിനാല്‍ പ്രസിഡന്റ് സ്ഥാനം രാജിവെക്കുകയാണെന്ന് മഞ്ജു അറിയിച്ചു. കഴിഞ്ഞ 10 വര്‍ഷമായി അഗളി പഞ്ചായത്ത് സിപിഎമ്മിന്റെ ഭരണത്തിലായിരുന്നു. ഇത്തവണ യുഡിഎഫ് ഭരണം പിടിച്ചെടുത്തു. അതിനു പിന്നാലെയാണ് കോണ്‍ഗ്രസ് അംഗത്തിന്റെ കൂറുമാറ്റവും, പ്രസിഡന്റ് തെരഞ്ഞെടുപ്പും വിവാദമായത്. കോണ്‍ഗ്രസ് നേതാക്കളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ്, മഞ്ജു പ്രാദേശിക പാര്‍ട്ടി നേതാക്കളുമൊത്ത് സെക്രട്ടറിക്ക് രാജിക്കത്ത് നല്‍കിയത്. തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് പത്ത് സീറ്റും എല്‍ഡിഎഫിനെ ഒമ്പത് സീറ്റും ബിജെപിക്ക് രണ്ട് സീറ്റുമായിരുന്നു ലഭിച്ചത്. സിബു സിറിയക്കിനെയായിരുന്നു…
മനാമ: സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റി 93 മത് ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി വിപുലമായ രീതിയിൽ തീർത്ഥാടന സമ്മേളനം സംഘടിപ്പിച്ചു. കഴിഞ്ഞദിവസം സൊസൈറ്റിയിലെ കുമാരനാശാൻ ഹാളിൽ കുടുംബാംഗങ്ങളും കുട്ടികളും പങ്കെടുത്ത ചടങ്ങിൽ ശിവഗിരി തീർഥാടന കമ്മിറ്റി മുൻ ചെയർമാനും പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ജേതാവുമായ കെ.ജി ബാബുരാജൻ മുഖ്യാതിഥി ആയിരുന്നു, കെ. എസ്. സി. എ പ്രസിഡൻറ് രാജേഷ് നമ്പ്യാർ ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് അംഗവും ജി. എസ്. എസ് കുടുംബാംഗവുമായ മിഥുൻ മോഹൻ എന്നിവർ വിശിഷ്ട അതിഥികളായി പങ്കെടുത്ത് ആശംസകൾ നേർന്നു. ശ്രീനാരായണീയ ദർശനങ്ങൾ ആഗോളതലത്തിൽ എത്തിക്കുകയും, വത്തിക്കാൻ ലൂയി പതിനാലാമൻ മാർപാപ്പയെ സന്ദർശിക്കുകയും, കേരള നവോത്ഥാന ചരിത്രത്തിലെ അതുല്യ പ്രതിഭയായ ഡോക്ടർ പൽപ്പുവിന്റെ പേരിലുള്ള ഈ വർഷത്തെ ഡോക്ടർ. പൽപ്പു മെമ്മോറിയൽ അവാർഡ് ജേതാവുമായ, കെ.ജി ബാബുരാജിനെ സൊസൈറ്റി ആദരിക്കുകയുണ്ടായി. ഈ വർഷത്തെ ശിവഗിരി തീർത്ഥാടനത്തിന്റെ ആഘോഷ ചടങ്ങുകളിൽ പങ്കെടുക്കുന്ന ജി.…
എസ്ഐആർ കരട് പട്ടിക; പ്രശ്നങ്ങൾ പരിശോധിക്കാൻ നിശാ ക്യാമ്പുമായി കോണ്‍ഗ്രസ്, ഇന്ന് വൈകിട്ട് 5 മണി മുതൽ
തിരുവനന്തപുരം: എസ്ഐആര്‍ കരട് പട്ടിക പരിശോധിക്കാൻ കോണ്‍ഗ്രസിന്‍റെ നിശാക്യാമ്പ് ഇന്ന്. വൈകീട്ട് അഞ്ച് മണി മുതൽ മണ്ഡലം അടിസ്ഥാനത്തിലാണ് പരിശോധന. കരട് പട്ടികയിലെ പ്രശ്നങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കാനാണ് ക്യാമ്പ്. പട്ടികയിൽ നിന്ന് വോട്ടര്‍മാരെ ഒഴിവാക്കിയതിലും ബൂത്ത് തിരിച്ചതിലും വ്യാപക പ്രശ്നങ്ങളുണ്ടെന്നാണ് പാര്‍ട്ടിയുടെ പരാതി. അതേ സമയം ലോക്സഭാ തെരഞ്ഞെടുപ്പുകാലത്ത് ഫ്ലാറ്റുകളും വീടുകളും കേന്ദ്രീകരിച്ച് വ്യാപകമായി വോട്ട് ചേര്‍ത്തെന്നും രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തിൽ കോണ്‍ഗ്രസ് ചൂണ്ടിക്കാണിച്ചിരുന്നു. ഇതിനിടെ വെള്ളിയാഴ്ച വരെ പേരു ചേര്‍ക്കാൻ 41,841 പേരും 8,780 പ്രവാസികളും അപേക്ഷ നൽകിയിട്ടുണ്ട്. അതേസമയം, എസ്ഐആർ കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയവരിൽ അർഹരായവരെ ഉൾപ്പെടുത്താൻ ഹെൽപ് ഡെസ്കുകൾ തുടങ്ങാൻ സംസ്ഥാന സർക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. വില്ലേജ് ഓഫീസുകൾ കേന്ദ്രീകരിച്ച് രണ്ട് ഉദ്യോഗസ്ഥർക്ക് ചുമതല നൽകി ഹെൽപ് ഡെസ്കുകൾ തുടങ്ങും. ഉന്നതികൾ,മലയോര-തീര മേഖലകൾ തുടങ്ങിയ സ്ഥലങ്ങളിലെത്തി ബോധവത്കരണം നടത്താൻ അംഗനവാടി,ആശ വർക്കർമാരെയും കുടുംബശ്രീ പ്രവർത്തകരെയും നിയോഗിക്കും.
ഓഫീസ് ഒഴിയണമെന്ന കൗണ്‍സിലറുടെ നിര്‍ദേശം; വഴങ്ങാതെ വി കെ പ്രശാന്ത് എംഎല്‍എ, ആര്‍ ശ്രീലേഖയുടേത് മര്യാദയില്ലാത്ത നടപടിയെന്ന് പ്രതികരണം
തിരുവനന്തപുരം: ശാസ്തമംഗലത്തെ എംഎൽഎ ഓഫീസ് ഒഴിയണമെന്ന കൗണ്‍സിലർ ആര്‍ ശ്രീലേഖയുടെ നിർദേശത്തിനെതിരെ വി കെ പ്രശാന്ത്. ആര്‍ ശ്രീലേഖയുടേത് മര്യാദയില്ലാത്ത നടപടിയാണെന്ന് വട്ടിയൂർക്കാവ് എംഎൽഎ വി കെ പ്രശാന്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. വാടക കൊടുത്താണ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. മാര്‍ച്ച് 31 വരെ കരാര്‍ കാലവധിയുണ്ട്. കൊട്ടിടം ഒഴിയാന്‍ നോട്ടീസ് നല്‍കേണ്ടത് സെക്രട്ടറിയാണെന്ന് പറഞ്ഞ വി കെ പ്രശാന്ത്, ശ്രീലേഖയ്ക്ക് പിന്നില്‍ ആളുകളുണ്ടെന്നും വി കെ പ്രശാന്ത് ആരോപിക്കുന്നു. പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും അദ്ദേഹം വിമർശിച്ചു. കരാർ കാലാവധി തീരാതെ ഒഴിയില്ലെന്നും വി കെ പ്രശാന്ത് കൂട്ടിച്ചേര്‍ത്തു. അതേസമയം, കോർപ്പറേഷൻ കെട്ടിടത്തിന്‍റെ താഴത്തെ നില മുഴുവൻ എംഎൽഎ കയ്യടക്കി വെച്ചിരിക്കുകയാണെന്നും അവിടെ കൗൺസിലർക്ക് ഓഫീസ് ഉണ്ടെന്നുമാണ് കോർപ്പറേഷന്‍റെ വാദം. തന്‍റെ ഓഫീസ് പ്രവർത്തിക്കാൻ സ്ഥലമില്ലെന്നും തന്‍റെ വാർഡിലുള്ള കെട്ടിടം ആയതുകൊണ്ടാണ് വി കെ പ്രശാന്തിനോട് ഓഫീസ് ഒഴിയാൻ ആവശ്യപെട്ടതെന്നുമാണ് ശ്രീലേഖയുടെ പ്രതികരണം. ശാസ്തമംഗലത്തെ ഓഫീസ് ഒഴിയണമെന്ന് വട്ടിയൂർക്കാവ് എംഎൽഎ വി കെ പ്രശാന്തിനോട് കൗണ്‍സിലർ…
മനാമ: ബഹ്‌റൈനിലെ ക്രിസ്തുമസ് ആഘോഷത്തിൽ അതിഥികളായി രാജകുടുംബാംഗങ്ങൾ പങ്കെടുത്തു. മലയാളി വ്യവസായി ഡോ. വർഗീസ് കുര്യൻറെ വീട്ടിൽ നടന്ന ആഘോഷത്തിൽ ബഹ്‌റൈൻ പാർലമെൻ്റ് സ്പീക്കർ അഹമ്മദ് ബിൻ സൽമാൻ അൽ മുസല്ലം, ബഹ്‌റൈൻ രാജകുടുംബവും വ്യവസായിയുമായ ഷെയ്ഖ് ഖലീഫ ബിൻ ദുഐജ് അൽ ഖലീഫ, ആസിയാൻ ബഹ്റൈൻ കൗൺസിൽ ചെയർമാൻ ഷെയ്ഖ് ദൈജ് ബിൻ ഈസ അൽ ഖലീഫ ഉൾപ്പടെ നിരവധി രാജകുടുംബാംഗങ്ങളും, വിവിധ പള്ളികളിലെ വികാരിമാരും, ഇന്ത്യൻ കമ്യൂണിറ്റിയിലെ പ്രമുഖരും പങ്കെടുത്തു.
മനാമ: കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ സാക്കിറിൽ വിന്റർ ക്യാമ്പ് സംഘടിപ്പിച്ചു. ക്രിസ്തുമസ്സ് ആഘോഷവും ക്യാമ്പിൽ നടത്തി. കുട്ടികളുടെ ഒപ്പന, ഗാനമേള, പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേകം പ്രത്യേകം വടംവലി മത്സരങ്ങൾ, ക്യാമ്പ് ഫയർ എന്നിവ ക്യാമ്പ് ന്റെ ഭാഗമായി ഉണ്ടായിരുന്നു. കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ എക്സിക്യൂട്ടീവ് കമ്മിറ്റിയും, വനിതാ വിഭാഗവും നേതൃത്വം നൽകി.
തായ്‌പേയ്: തയ്‌വാനില്‍ വന്‍ഭൂചലനം. 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായം ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. തലസ്ഥാനമായ തായ്പേയിലെ കെട്ടിടങ്ങളെ ഭൂകമ്പം സാരമായി ബാധിച്ചു. തയ്‌വാന്റെ വടക്കുകിഴക്കന്‍ തീരദേശ നഗരമായ യിലാനില്‍ നിന്ന് ഏകദേശം 32 കി.മീ. അകലെയാണു ഭൂചലനമുണ്ടായത്. ഈ ആഴ്ച ദ്വീപില്‍ അനുഭവപ്പെടുന്ന രണ്ടാമത്തെ വലിയ ഭൂകമ്പമാണിത്. ഭൂകമ്പങ്ങള്‍ക്ക് സാധ്യത കൂടുതലുള്ള സ്ഥലമാണ് തയ്‌വാന്‍. 2016-ല്‍ തെക്കന്‍ തയ്വാനിലുണ്ടായ ഒരു ഭൂകമ്പത്തില്‍ നൂറിലധികം പേരാണു മരിച്ചത്. 1999-ല്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ രണ്ടായിരത്തിലധികം പേര്‍ക്ക് ജീവന്‍ നഷ്ടമായി.
ഗുരുവായൂര്‍: മണ്ഡലകാലത്തിന് പരിസമാപ്തി കുറിച്ച് ഗുരുവായൂരിൽ ഭക്തി സാന്ദ്രമായ ചടങ്ങിൽ കളഭാട്ടം നടന്നു. കളഭത്തിലാറാടിയ കണ്ണനെ കാണാൻ ഭക്തസഹസ്രങ്ങളെത്തി. ദർശന സായൂജ്യം നേടിയ ആനന്ദത്തിലാണ് ഭക്തർ മടങ്ങിയത്. കോഴിക്കോട് സാമൂതിരി പികെ കേരളവർമ്മ രാജായുടെ വഴിപാടായാണ് കളഭാട്ടം നടന്നത്. പഞ്ചഗവ്യാഭിഷേക ത്തോടെ എന്നും ഉച്ചപൂജയ്ക്ക് ഭഗവാന് കളഭംചാര്‍ത്തുന്നുണ്ടെങ്കിലും മണ്ഡല സമാപന ദിനത്തിലെ കളഭാട്ടം വിശിഷ്ടവും പുണ്യ പ്രസിദ്ധിയാർജ്ജിച്ചതുമാണ്. സാധാരണയേക്കാൾ ഇരട്ടി അനുപാതത്തിൽ ആണ് ചന്ദനവും കുങ്കുമവും അഭിഷേകത്തിന് തയ്യാറാക്കുന്ന കളഭത്തിൽ ഉപയോഗിക്കുക. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി.സി.ദിനേശൻ നമ്പൂതിരിപ്പാടിൻ്റെ സാന്നിധ്യത്തിൽ തന്ത്രി ബ്രഹ്മശ്രീ കൃഷ്ണൻ നമ്പൂതിരിപ്പാട് പൂജിച്ച കളഭം ഗുരുവായൂരപ്പന് അഭിഷേകം ചെയ്തു. നാളെ നിര്‍മ്മാല്യദര്‍ശനം വരെ ഭഗവാന്‍ ഈ കളഭത്തിലാറാടി ഭക്തർക്ക് അനുഗ്രഹം ചൊരിയും. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ഭരണ സമിതി അംഗം സി.മനോജ്, കെ.പി.വിശ്വനാഥൻ, അഡ്മിനിസ്ട്രറ്റർ ഒ.ബി.അരുൺകുമാർ ,ക്ഷേത്രം ഡി.എ പ്രമോദ് കളരിക്കൽ, അസി.മാനേജർ ലെജുമോൾ എന്നിവർ സന്നിഹിതരായി
