- തലസ്ഥാനത്ത് സംഘർഷം: എസ്എഫ്ഐയും -കെഎസ്യുവും പരസ്പരം കല്ലെറിഞ്ഞു: ജലപീരങ്കിയും ലാത്തിച്ചാര്‍ജുമായി പൊലീസ്
- പത്തനംതിട്ടയിൽ കടന്നൽ കുത്തേറ്റ് നവവരൻ മരിച്ചു; ഗൾഫിലേക്ക് പോകാനിരിക്കെ ദുരന്തം
- കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു
- യു.പി.പി സംഘടിപ്പിച്ച വിഷു ഈസ്റ്റര്‍ ആഘോഷവും, വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദന സമ്മേളനവും നടന്നു
- അൽ ഫുർഖാൻ സെന്റർ സംഘടിപ്പിക്കുന്ന ഈദ് ഗാഹ് ഒരുക്കങ്ങൾ പൂർത്തിയായി
- നടൻ മമ്മൂട്ടിക്ക് എംജി സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ്
- 60 ദിവസം വെടിനിർത്തൽ, ഹുർമുസ് തുറക്കും, യു.എസ് ഉപരോധം പിൻവലിക്കും; സമാധാന കരാർ ഉടനെന്ന് റിപ്പോർട്ട്
- സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ ഫാ. ജേക്കബ് തോമസ് അച്ചന് യാത്രയയപ്പ് നൽകി
Author: News Desk
സംസ്ഥാനത്ത് പഞ്ചായത്ത് പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു; കുമരകത്ത് ബിജെപി-യുഡിഎഫ് സഖ്യം, ചിലയിടങ്ങളിൽ മാറ്റിവെച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. 941 പഞ്ചായത്തുകൾ, 152 ബ്ലോക്കു പഞ്ചായത്തുകൾ, 14 ജില്ലാ പഞ്ചായത്തുകൾ എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. വിവിധയിടങ്ങളിൽ നറുക്കെടുപ്പിലൂടെയാണ് പ്രസിഡൻ്റിനെ കണ്ടെത്തിയത്. കോട്ടയം എരുമേലി പഞ്ചായത്ത്, പുല്ലൂർ – പെരിയ പഞ്ചായത്ത് തുടങ്ങി ചിലയിടങ്ങളിൽ തെരഞ്ഞെടുപ്പ് മാറ്റി വെച്ചു. കോട്ടയത്ത് കുമരകം പഞ്ചായത്ത് ഭരണം ബിജെപി – യുഡിഎഫ് സഖ്യത്തിന് ലഭിച്ചു. നറുക്കെടുപ്പിൽ ഈ സഖ്യത്തിന്റെ സ്ഥാനാർഥി എപി ഗോപി തെരെഞ്ഞെടുക്കപ്പെടുകയായിരുന്നു. യുഡിഎഫ് സ്വതന്ത്രനായാണ് എപി ഗോപി പഞ്ചായത്ത് അംഗമായത്. എൽഡിഫ് പ്രസിഡന്റ് സ്ഥാനാർഥി കെഎസ് സലിമോൻ ആയിരുന്നു. സിപിഎം വിമതൻ്റെ പിന്തുണയോടെ എറണാകുളം ജില്ലയിലെ ചേന്ദമംഗലം പഞ്ചായത്ത് ഭരണം യുഡിഎഫ് പിടിച്ചു. കോൺഗ്രസിലെ ഹരിദാസ് ആണ് പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടത്. പാലക്കാട് പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് എൽഡിഎഫ് – യുഡിഎഫ് സഖ്യത്തിന് ലഭിച്ചു. സിപിഎം വിമതയുടെ പിന്തുണയിലാണ് ഭരണത്തിലെത്തിയത്. സിപിഎമ്മിൻ്റെ പ്രമോദിന് 9 വോട്ടുകളാണ് ലഭിച്ചത്. 60 വർഷത്തിനു ശേഷം കോൺഗ്രസിന് ഭരണം നഷ്ടപ്പെടുകയായിരുന്നു.…
മലയാള സിനിമയുടെ മാര്‍ക്കറ്റ് വളര്‍ന്നുകൊണ്ടിരിക്കുന്ന വര്‍ഷങ്ങളാണ് ഇത്. പോസിറ്റീവ് അഭിപ്രായം വന്നാല്‍ കളക്ഷനില്‍ വന്‍ കുതിപ്പ് ദൃശ്യമാവുന്ന കാലം. ഇനി ആദ്യ ഷോകള്‍ക്കിപ്പുറം നെഗറ്റീവ് അഭിപ്രായങ്ങളാണ് പ്രേക്ഷകരില്‍ നിന്ന് വരുന്നതെങ്കില്‍ എത്ര വലിയ പ്രീ റിലീസ് ഹൈപ്പോടെ എത്തുന്ന ചിത്രമാണെങ്കിലും ബോക്സ് ഓഫീസില്‍ അമ്പേ പരാജയപ്പെടുന്ന കാലം. ഇപ്പോഴിതാ ഈ വര്‍ഷത്തെ അവസാന റിലീസുകളുടെ കൂട്ടത്തില്‍ ഒരു ചിത്രം പ്രേക്ഷകപ്രീതിയില്‍ കൃത്യമായ മുന്‍തൂക്കം നേടിയിരിക്കുകയാണ്. നിവിന്‍ പോളിയെ നായകനാക്കി അഖില്‍ സത്യന്‍ സംവിധാനം ചെയ്ത സര്‍വ്വം മായ എന്ന ചിത്രമാണ് അത്. കോമഡിക്ക് പ്രാധാന്യമുള്ള ചിത്രത്തില്‍ നിവിന്‍ പോളി വീണ്ടും നായകനാവുന്നു, അഖില്‍ സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അജു വീണ്ടും നിവിനൊപ്പം എത്തുന്നു, ഹൊറര്‍ കോമഡി ജോണറില്‍ പെടുന്ന സിനിമ എന്നിങ്ങനെ പലവിധ കാരണങ്ങളാല്‍ നേരത്തേ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമായിരുന്നു സര്‍വ്വം മായ. ആദ്യ ഷോകള്‍ക്കിപ്പുറം പോസിറ്റീവ് അഭിപ്രായം കൂടി വന്നതോടെ നിവിന്‍റെ തിരിച്ചുവരവ് തിയറ്ററുകളില്‍ കാണാനായി തിയറ്ററുകളില്‍ തിരക്കിട്ട്…
ഗ്രീന്‍ഫീല്‍ഡില്‍ ഷെഫാലിയുടെ വെടിക്കെട്ട്, എട്ട് വിക്കറ്റ് ജയം; ശ്രീലങ്കന്‍ വനിതകള്‍ക്കെതിരായ ടി20 പരമ്പര ഇന്ത്യക്ക്
തിരുവനന്തപുരം: ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം വനിതാ ടി20യില്‍ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ അനായാസ ജയം. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ 113 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 13.2 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടമത്തില്‍ ലക്ഷ്യം മറികടന്നു. 42 പന്തില്‍ 79 റണ്‍സുമായി പുറത്താവാതെ നിന്ന് ഷെഫാലി വര്‍മായാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ശ്രീലങ്കയെ നാല് വിക്കറ്റ് നേടിയ രേണുക സിംഗ്, മൂന്ന് പേരെ പുറത്താക്കിയ ദീപ്തി ശര്‍മ എന്നിവരാണ് തകര്‍ത്തത്. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര ഇന്ത്യ സ്വന്തമാക്കി. രണ്ട് മത്സരങ്ങള്‍ ഇനിയും ബാക്കിയുണ്ട്. നാലാം ഓവറില്‍ തന്നെ സ്മൃതി മന്ദാനയുടെ (1) വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായിരുന്നു. കവിഷ ദില്‍ഹാരിയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുയായിരുന്നു താരം. തുടര്‍ന്നെത്തിയ ജമീമ റോഡ്രിഗസിന് (9) തിളങ്ങാനായില്ല. കവിഷയുടെ തന്നെ പന്തില്‍ ബൗള്‍ഡായി. എന്നാല്‍ ഷെഫാലി – ഹര്‍മന്‍പ്രീത് കൗര്‍ (21) കൂട്ടുകെട്ട് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. പരമ്പരയില്‍…
മേയറാവാന്‍ പോവുകയാണ്, ‘അഭിനന്ദനങ്ങള്‍….’മുഖ്യമന്ത്രി വി വി രാജേഷിനെ വിളിച്ചെന്ന പ്രചാരണത്തിലെ വാസ്തവം എന്ത്?
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനില്‍ മേയര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കുന്നതിനു മുമ്പേ വി വി രാജേഷിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫോണില്‍ വിളിച്ച് അനുമോദിച്ചു എന്ന പ്രചാരണം വസ്തുതാവിരുദ്ധമാണെന്നു മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. വെള്ളിയാഴ്ച രാവിലെ മുഖ്യമന്ത്രിയോടു സംസാരിക്കാന്‍ വി വി രാജേഷ് ശ്രമിച്ചിരുന്നു. മുഖ്യമന്ത്രിയുടെ പഴ്‌സനല്‍ അസിസ്റ്റന്റിനെ വിളിച്ചപ്പോള്‍ മുഖ്യമന്ത്രി അടുത്ത് ഇല്ലാതിരുന്നതിനാല്‍ സംസാരിക്കാന്‍ കഴിഞ്ഞില്ലെന്നുമാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള വിശദീകരണം. എന്നാല്‍ പിന്നീട് വിളിക്കാമെന്ന് പറഞ്ഞ് പഴ്‌സനല്‍ അസിസ്റ്റന്റ് ഫോണ്‍ സംഭാഷണം അവസാനിപ്പിച്ചു. തുടര്‍ന്ന് പി എ വിളിച്ച് മുഖ്യമന്ത്രിയെ കണക്ട് ചെയ്യുകയായിരുന്നു. കോര്‍പറേഷനില്‍ ബിജെപിക്കെതിരെ സിപിഎം മത്സരിച്ചിരുന്നു. ദൈവങ്ങളുടെ പേരില്‍ ബിജെപി അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തതിനെതിരെ പരാതിയും നല്‍കിയിരുന്നു. തെരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രി ബിജെപി മേയര്‍ സ്ഥാനാര്‍ഥിയെ വിളിച്ച് അഭിനന്ദിച്ചെന്ന വാര്‍ത്ത രാഷ്ട്രീയ ചര്‍ച്ചയായി. പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വീശദീകരണവുമായി രംഗത്തെത്തിയത്. ” ബിജെപി നേതാവ് വി വി രാജേഷിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചു എന്ന തരത്തില്‍…
ന്യൂഡല്‍ഹി: 2030ലെ കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്ത്യ വേദിയാകും. അഹമ്മദാബാദിലാണ് ഗെയിംസ് നടക്കുക. ഇത് രണ്ടാം തവണയാണ് ഇന്ത്യ കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ വേദിയാകുന്നത്. ഗ്ലാസ്‌ഗോയില്‍ നടന്ന കോമണ്‍വെല്‍ത്ത് സ്‌പോര്‍ട്‌സ് എക്‌സിക്യൂട്ടീവ് ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. ഇന്ത്യക്ക് ഇത് അഭിമാന നിമിഷമാണെന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് പിടി ഉഷ പറഞ്ഞു. കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ശതാബ്ദി ആഘോഷിക്കുന്ന വേളയിലാണ് ഇന്ത്യ വേദിയാകുന്നതെന്നതും പ്രത്യേകതയാണ്. 2010ല്‍ ഡല്‍ഹിയിലാണ് കോമണ്‍വെല്‍ത്ത് ഗെയിംസിന് വേദിയായത്. പി.ടി. ഉഷ, കേന്ദ്ര കായികവകുപ്പ് ജോയിന്റ് സെക്രട്ടറി കുണാല്‍, ഗുജറാത്ത് കായികമന്ത്രി ഹര്‍ഷ് സാങ്‌വി എന്നിവര്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ഗ്ലാസ്‌ഗോയിലെ പ്രഖ്യാപന ചടങ്ങില്‍ പങ്കെടുത്തു. 2036 ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാനും ഇന്ത്യ നീക്കങ്ങള്‍ നടത്തുന്നുണ്ട്. ഉദ്ദേശ്യപത്രം ഇതിനകം അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്ക് ഇന്ത്യ സമര്‍പ്പിച്ചിട്ടുണ്ട്. 2036-ല്‍ ഒളിമ്പിക് ഗെയിംസിന് ആതിഥേയത്വം വഹിക്കാന്‍ രാജ്യം ആഗ്രഹിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.
‘കട്ട വെയ്റ്റിംഗ് KERALA STATE -1’; ആഘോഷത്തിമിർപ്പിൽ ബിജെപി, മാരാർജി ഭവനിലെത്തിയ മേയർ കാറുകളുടെ ചിത്രം പങ്കുവച്ച് കെ സുരേന്ദ്രൻ
തിരുവന്തപുരം: തലസ്ഥാനത്ത് ആദ്യമായി മേയർ, ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് ബി ജെ പി കൗൺസിലർമാർ തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിൽ മാരാർജി ഭവനിന് മുൻപിൽ നിന്നുള്ള ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ച് മുൻ ബി ജെ പി അധ്യക്ഷൻ കെ സുരേന്ദ്രൻ. മേയറുടെയും ഡെപ്യൂട്ടി മേയറുടെയും ഔദ്യോഗിക വാഹനങ്ങളുടെ ചിത്രം പങ്കുവച്ച് ‘കട്ട വെയ്റ്റിംഗ് KERALA STATE -1’ എന്നാണ് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. തിരുവനന്തപുരം മേയർ ആയി വിവി രാജേഷും, ഡെപ്യൂട്ടി മേയർ ആയി ആശ നാഥും ആണ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. അതേ സമയം, ആർ ശ്രീലേഖയെ അനുനയിപ്പിക്കാൻ മേയർ വിവി രാജേഷും ഡെപ്യൂട്ടി മേയർ ആശ നാഥും വീട്ടിലെത്തി കണ്ടു. ശ്രീലേഖയെ അനുനയിപ്പിക്കാനാണ് ബിജെപി നേതൃത്വത്തിന്‍റെ ശ്രമം. രാവിലെ മേയറുടെ സത്യപ്രതിജ്ഞ ചടങ്ങ് പൂർത്തിയാകും മുമ്പ് ശ്രീലേഖ മടങ്ങിയിരുന്നു. പ്രധാന നേതാക്കളെ കാണുന്നതിന്‍റെ ഭാഗമായാണ് സന്ദർശനം എന്നാണ് വിവി രാജേഷിന്‍റെ വിശദീകരണം. പ്രധാനപ്പെട്ട നേതാക്കളെയൊക്കെ പോയി കാണുന്നുണ്ടെന്നും ഇവിടെ നിന്നാണ് തുടക്കം, ആരോഗ്യ മേഖലയിൽ നടപ്പാക്കാൻ പോകുന്ന…
ശബരിമല: അയ്യപ്പ വിഗ്രഹത്തില്‍ തങ്കഅങ്കി ചാര്‍ത്തിയുള്ള ദീപാരാധന ഭക്തിസാന്ദ്രം. ശരംകുത്തിയില്‍ എത്തിച്ചേര്‍ന്ന ഘോഷയാത്രയെ ആചാരപരമായ വരവേല്‍പ്പ് നല്‍കിയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭാരവാഹികളും,ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്വീകരിച്ചത്. പുലര്‍ച്ചെ പെരുനാട് ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച ഘോഷയാത്ര ളാഹ സത്രം, പ്ലാപ്പളളി, നിലയ്ക്കല്‍, ചാലക്കയം വഴി ഉച്ചയ്ക്ക് 1.30 ഓടെയാണ് പമ്പയിലെത്തിയത്. പമ്പയില്‍ നിന്നും പമ്പാ ഗണപതി ക്ഷേത്രത്തിലേക്ക് ഘോഷയാത്രയെ സ്വീകരിച്ചാനയിച്ചു. ഇവിടെ വിശ്രമിച്ച ശേഷം മൂന്ന് മണിയോടെ ഘോഷയാത്ര ശബരിമലയിലേക്ക് പുറപ്പെട്ടത്. ഘോഷയാത്രയോടനുബന്ധിച്ചു പമ്പയിലും സന്നിധാനത്തും ഭക്തര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ദീപാരാധനയ്ക്ക് ശേഷമാണ് തീര്‍ത്ഥാടകര്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നത്. നാളെ രാവിലെ 10.10 നും 11 30 നും മദ്ധ്യേയുള്ള സമയത്ത് തങ്കയങ്കി ചാര്‍ത്തി മണ്ഡല പൂജ നടക്കും.
തൃശൂര്‍: മണ്ഡലകാല സമാപനദിവസമായ നാളെ ശ്രീഗുരുവായൂരപ്പന് കളഭാട്ടം നടക്കും. ഉച്ചപൂജയ്ക്കുമുമ്പ് ക്ഷേത്രം തന്ത്രി ശ്രീഗുരുവായൂരപ്പന് വിശേഷാല്‍ കളഭം അഭിഷേകംചെയ്യും. ദിവസവും ഗുരുവായൂരപ്പന് കളഭം ചാര്‍ത്താറുണ്ടെങ്കിലും കളഭാട്ടം നടക്കുന്നത് വര്‍ഷത്തില്‍ മണ്ഡലകാല സമാപനദിവസമാണ്. മണ്ഡലകാലത്ത് നാല്‍പത് ദിവസം പഞ്ചഗവ്യാഭിഷേകവും 41-ാം ദിവസം കളഭാഭിഷേകവുമാണ്. കോഴിക്കോട് സാമൂതിരിയുടെ വക വഴിപാടായാണ് വിശേഷാല്‍ കളഭാ ഭിഷേകം. ചന്ദനം, കശ്മീര്‍ കുങ്കുമം, പനിനീര്‍ തുടങ്ങിയവ പ്രത്യേക അളവില്‍ചേര്‍ത്ത് സുഗന്ധപൂരിതമായ കളഭക്കൂട്ട് തയ്യാറാക്കുന്നത് കീഴ്ശാന്തിമാരാണ്. പന്തീരടി പൂജ കഴിഞ്ഞ് കളഭ പൂജ ചെയ്ത ശേഷമാകും കളഭക്കൂട്ട് ശ്രീഗുരുവായൂരപ്പ വിഗ്രഹത്തില്‍ അഭിഷേകം ചെയ്യുക. കളഭത്തില്‍ ആറാടിനില്‍ക്കുന്ന ഗുരുവായൂരപ്പനെ അടുത്ത ദിവസം നിര്‍മാല്യംവരെ ഭക്തര്‍ക്ക് ദര്‍ശിക്കാനാകും. കളഭാട്ട ദിവസം പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ വഴിപാടായി വിളക്കാഘോഷം നടക്കും. രാവിലെ 10ന് പഞ്ചമദ്ദളകേളി, ഉച്ചകഴിഞ്ഞ് 3.30ന് പഞ്ചവാദ്യത്തോടെ കാഴ്ചശീവേലി.രാത്രി ചുറ്റുവിളക്ക് ,ഇടയ്ക്ക നാഗസ്വര മേളം, പഞ്ചാരിമേളം എന്നിവയുണ്ടാകും
കോഴിക്കോട്: കോഴിക്കോട് മേയറായി സിപിഎമ്മിന്റെ ഒ സദാശിവന്‍ അധികാരമേറ്റു. നഗരസഭയില്‍ 35 സീറ്റുകള്‍ ഉള്ള എല്‍ഡിഎഫിന് ലഭിച്ചത് 33 വോട്ടുകളാണ്. രണ്ട് വോട്ടുകള്‍ അസാധുവായി. യുഡിഎഫിന് 27 വോട്ടുകള്‍ ലഭിച്ചു. ആദ്യഘട്ടത്തില്‍ ഒരാള്‍ക്കും ഭൂരിപക്ഷം ലഭിച്ചില്ല. ആദ്യഘട്ട വോട്ടെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഒ സദാശിവന് 35 വോട്ടും യുഡിഎഫിലെ എസ്‌കെ അബൂബക്കറിന് 27 വോട്ടും എന്‍ഡിഎയിലെ നമ്പിടി നാരായണന് 13 വോട്ടുകളും ലഭിച്ചു. എന്നാല്‍ രണ്ടാം ഘട്ടത്തില്‍ എല്‍ഡിഎഫിലെ രണ്ടുവോട്ടുകള്‍ അസാധുവായി. യുഡിഎഫിന് അംഗങ്ങളുടെ മുഴുവന്‍ വോട്ടും നേടാനായി. സംസ്ഥാനത്തെ ആറ് കോര്‍പ്പറേഷനുകളില്‍ എല്‍ഡിഎഫിന് ഭരണം കിട്ടിയത് കോഴിക്കോട് മാത്രമാണ്. സിപിഎം നോര്‍ത്ത് ഏരിയാ കമ്മിറ്റി അംഗമാണ് സദാശിവന്‍. ഇത് മൂന്നാം തവണയാണ് സദാശിവന്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലറാകുന്നത്. കോഴിക്കോട് കോര്‍പ്പറേഷനിലെ ഒന്‍പതാം വാര്‍ഡ് തടമ്പാട്ടുതാഴത്തുനിന്നാണ് സദാശിവന്‍ വിജയിച്ചത്. കഴിഞ്ഞ കൗണ്‍സിലില്‍ ധനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ആയിരുന്നു.
ക്രിസ്മസ് വാരത്തില്‍ മദ്യവില്പനയില് റെക്കോര്‍ഡ്; കുടിച്ചത് 332.62 കോടിയുടെ മദ്യം; മുന്‍വര്‍ഷത്തേക്കാള്‍ 18.99% വര്‍ധന
തിരുവനന്തപുരം: ബെവ്‌കോയില്‍ ക്രിസ്മസിന് റെക്കോര്‍ഡ് മദ്യവില്‍പ്പന. ക്രിസ്മസ് വാരത്തില്‍ 332.62 കോടി രൂപയുടെ വില്‍പ്പനയാണ് നടന്നത്. ഡിസംബര്‍ 22 മുതല്‍ 25 വരെയുള്ള ദിവസങ്ങളിലെ വില്‍പ്പനയാണ് ക്രിസ്മസ് വാര വില്‍പ്പനയായി കണക്കാക്കുന്നത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച വലിയ തോതില്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 19 ശതമാനമാണ് വര്‍ധന. ഡിസംബര്‍ 24 ന് 114.45 കോടി രൂപയുടെ മദ്യമാണ് വില്‍പന നടത്തിയത്. 2024 ല്‍ ഇത് 98.98 ശതമാനം ആയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ബെവ്‌കോ പ്രീമിയം കൗണ്ടറുകളുള്‍പ്പെടെയുള്ള സൗകര്യങ്ങളും ഒരുക്കിയിരുന്നു തൃശൂരും കോഴിക്കോടും ഈയടുത്തായി പ്രീമിയം കൗണ്ടറുകള്‍ തുറന്നിരുന്നു. ഇത് വില്‍പ്പനയിലെ വര്‍ധനവിന് കാരണമായി.
