- യുകെയിൽ ‘ദൃശ്യം 3’ തരംഗം: റിലീസിന് നാല് ആഴ്ച മുമ്പ് അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ച് RFT ഫിലിംസ്
- സമസ്ത ബഹ്‌റൈൻ ത്രൈമാസ കാമ്പയിൻ പ്രഖ്യാപിച്ചു.
- ഇപിഎസിനെ മുഖ്യമന്ത്രി ആക്കണമെന്ന് ആവശ്യം, വിജയുടെ ഭൂരിപക്ഷം ഉറപ്പായില്ലെന്ന് ലോക്ഭവൻ; ഭൂരിപക്ഷം ഉറപ്പിക്കാതെ സത്യപ്രതിജ്ഞ അനുവദിക്കില്ല
- പട്ടിക പുറത്തായി; കെപിസിസി അധ്യക്ഷനടക്കമുള്ള എംഎൽഎമാരുടെ പിന്തുണ കെ.സി. വേണുഗോപാലിന്. യഥാർത്ഥ പേപ്പർ അതല്ലന്ന് നിരീക്ഷകർ
- വി.ഡി. സതീശന് പിന്തുണയും ഐക്യദാർഢ്യവുമായി ബഹ്റൈനിലെ കോൺഗ്രസ് പ്രവർത്തകർ
- വിദ്യാഭ്യാസ വകുപ്പ് കോണ്‍ഗ്രസുമായി വെച്ചുമാറുന്ന പ്രശ്നമില്ലെന്ന് മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി
- ഇന്ത്യൻ ക്ലബ് ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റ് മെയ് 15 മുതൽ 21 വരെ
- ഭാസ്കര കാരണവർ വധക്കേസ് പ്രതി ഷെറിനെതിരെ ജയിലിലെ രഹസ്യങ്ങൾ പുറത്തുവിട്ട സഹതടവുകാരി സുനിതയുടെ മരണത്തിൽ ദുരൂഹത
Author: News Desk
കുവൈത്ത് സിറ്റി: കുവൈത്തിലുണ്ടായ വാഹനാപകടത്തിൽ ആലപ്പുഴ സ്വദേശിനി മരിച്ചു. ആലപ്പുഴ ജില്ലയിലെ ചാന്തിരൂർ സ്വദേശിനി വേലിപ്പറമ്പിൽ വീട്ടിൽ ശാരദാദേവി (64) ആണ് കുവൈത്തിലെ ഫ്യൂണറ്റീസ് ഏരിയയിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടത്. ഭർത്താവും, ഒരു മകനും മുൻപ് മരണപ്പെട്ടതായിരുന്നു. ഭൗതികശരീരം നാട്ടിലെത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ പ്രയാണം കുവൈത്ത് ഇന്ത്യൻ അസോസിയേഷനും, സാമൂഹിക പ്രവർത്തകൻ സമീർ കാസീം നടത്തിവരികയാണ്.
തിരുവനന്തപുരം: ശബരിമല സ്വർണകൊള്ള കേസില്‍ മുൻ ദേവസ്വം ബോർഡ് അംഗം വിജയകുമാർ അറസ്‌റ്റിൽ. പത്മകുമാർ അധ്യക്ഷനായ ബോർഡിലെ അംഗമാണ്. കേസിൽ ബോർഡിലെ എല്ലാ അംഗങ്ങൾക്കും തുല്യ ഉത്തരവാദിത്തം ഉണ്ടെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു. ശങ്കർദാസിലേക്കും വിജയകുമാറിലേക്കും അന്വേഷണം എത്താത്തതിൽ എസ്ഐടിയെ ഹൈക്കോടതി വിമർശിച്ചു. ഇതിനെ തുടർന്ന് അറസ്റ്റിന് സാധ്യത തെളിഞ്ഞതോടെയാണ് ഇരുവരുടെയും മുൻകൂർ ജാമ്യത്തിന് നീക്കം നടത്തുകയും ചെയ്തു. പിന്നാലെയാണ് വിജയകുമാറിന്‍റെ അറസ്റ്റ്. ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണ്ണപ്പാളികൾ കൈമാറിയതിൽ അടക്കം ബോർഡിലെ എല്ലാ അംഗങ്ങൾക്കും കൂട്ടുത്തരവാദിത്തം ഉണ്ടെന്നായിരുന്നു എന്നാണ് എ പത്മകുമാറിൻ്റെയും മൊഴി.
ശീതള പാനീയ സ്ട്രോയിൽ ഒളിപ്പിച്ച് പൊതു ഇടത്തിൽ തള്ളും, ഫോട്ടോ കസ്റ്റമർക്ക് അയക്കും, ബാങ്ക് ജീവനക്കാരൻ എംഡിഎംഎയുമായി പിടിയിൽ
കൊച്ചി: മൂവാറ്റുപുഴയിൽ 2.8 ഗ്രാം എം.ഡി.എം.എയുമായി സഹകരണ ബാങ്ക് ജീവനക്കാരൻ പിടിയിലായി. പുതുപ്പാടി പൂവത്തുംമൂട്ടിൽ ബാവ പി. ഇബ്രാഹിം (35) ആണ് അറസ്റ്റിലായത്. ക്രിസ്മസ്-ന്യൂ ഇയർ സ്പെഷ്യൽ എൻഫോഴ്സ്മെന്റ് ഡ്രൈവിന്റെ ഭാഗമായി മൂവാറ്റുപുഴയിൽ എക്സൈസ് സംഘം ശനിയാഴ്ച രാത്രി നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എ. കണ്ടെത്തിയത്. ആവശ്യക്കാരിൽ നിന്ന് പണം വാങ്ങിയ ശേഷം ശീതള പാനീയങ്ങൾ കുടിക്കാൻ ഉപയോഗിക്കുന്ന സ്ട്രോയിൽ രാസ ലഹരി ഒളിപ്പിക്കും. അതിന് ശേഷമിത് പൊതു സ്ഥലത്ത് ഇടുകയും ഉടനെ പണം നൽകിയവർക്ക് ചിത്രം കൈമാറുകയും ചെയ്യും. ഇതായിരുന്നു ബാവയുടെ കച്ചവട രീതിയെന്ന് എക്സൈസ് പറഞ്ഞു. എറണാകുളം ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ ടി.എൻ. സുധീറിന്റെ നിർദേശാനുസരണം മുൻപ് കുറ്റകൃത്യങ്ങൾ നടത്തിയിട്ടുളളവരെ നരീക്ഷിച്ച് വന്നപ്പോഴാണ് ബാവയെ നീക്കങ്ങളും ശ്രദ്ധയിൽപ്പെട്ടത്. അന്വേഷണ സംഘത്തിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടറോടൊപ്പം സിവിൽ ഓഫീസർമാരായ പി. ആർ. അനുരാജ്, പി.ബി. മാഹിൻ, പി.എൻ. അനിത, കെ. എ. നൗഷാദ്, രഞ്ജിത് രാജൻ, സിവിൽ എക്സൈസ് ഓഫീസ് ഡ്രൈവർ ബിജു…
ന്യൂജേഴ്സി: അമേരിക്കയിൽ രണ്ട് ഹെലിക്കോപ്റ്ററുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ കൊല്ലപ്പെട്ടു. രണ്ടാമത്തെയാൾക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ 11 മണിയോടെയാണ് ന്യൂജേഴ്സിയിൽ അപകടമുണ്ടായത്. എൻസ്ട്രോം എഫ് 28 എ ഹെലികോപ്റ്ററും എൻസ്ട്രോം 280 സി ഹെലികോപ്റ്ററും തമ്മിൽ ആകാശത്ത് വെച്ച് കൂട്ടിയിടിക്കുകയായിരുന്നു. രണ്ടിലും പൈലറ്റുമാർ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇടിച്ചതിന് പിന്നാലെ ഒരു ഹെലികോപ്റ്റർ കറങ്ങി താഴേക്ക് പതിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നു. താഴേക്ക് വീണ ഉടനെ ഹെലികോപ്ടറില്‍ തീപിടിച്ചു. അപകടത്തെക്കുറിച്ച് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ അന്വേഷണം ആരംഭിച്ചു.
പുല്ലൂർ പെരിയ പഞ്ചായത്തിൽ നാടകീയതക്കൊടുവിൽ തീരുമാനം; നറുക്കെടുപ്പിൽ എൽഡിഎഫ്, ഡോ. സി കെ സബിത പ്രസിഡന്റ്
കാസർകോട്: പുല്ലൂർ പെരിയ പഞ്ചായത്ത് ഭരണം എൽ ഡി എഫിന്. വോട്ടെടുപ്പിൽ എൽ ഡി എഫിനും യു ഡി എഫിനും ഒൻപത് വീതം വോട്ട് കിട്ടിയതോടെ നറുക്കെടുക്കുകയായിരുന്നു. എൽ ഡി എഫിലെ ഡോ. സി കെ സബിത പഞ്ചായത്ത് പ്രസിഡൻ്റായി. കോണ്‍ഗ്രസിലെ ഉഷ എൻ നായരാണ് യു ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിച്ചത്. ബി ജെ പിയുടെ ഏക അംഗം സന്തോഷ് കുമാർ വോട്ട് ചെയ്തില്ല.സി പി എം അമ്പലത്തറ ലോക്കൽ സെക്രട്ടറിയാണ് പഞ്ചായത്ത് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട സി കെ സബിത. കഴിഞ്ഞ ദിവസം യു ഡി എഫ് അംഗങ്ങൾ എത്താതിരുന്നതിനാൽ ക്വാറം തികയാത്തതിനാൽ തെരഞ്ഞെടുപ്പ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. യു ഡി എഫും ബി ജെ പിയും ചേർന്ന് വോട്ടുകച്ചവടമാണെന്ന് എൽ ഡി എഫ് ആരോപിക്കുകയും ചെയ്തു. യു ഡി എഫിനും എൽ ഡി എഫിനും ഒൻപത് അംഗങ്ങൾ വീതവും എൻ ഡി എ യ്ക്ക് ഒരു അംഗവും ആണ് പുല്ലൂർ…
നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ കയറുമ്പോള്‍ വീണത് കരുതിക്കൂട്ടിയല്ല; നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് ഹൈക്കോടതി
കൊച്ചി: പ്ലാറ്റ്‌ഫോമില്‍ നിന്ന് നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ വീണ് രണ്ട് കാല്‍ നഷ്ടപ്പെട്ട യാത്രക്കാരന് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് ഹൈക്കോടതി. എട്ടു ലക്ഷം രൂപയാണ് റെയില്‍വേ നഷ്ടപരിഹാരം നല്‍കേണ്ടത്. നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിക്കുന്നതിനിടെയാണ്ടായ അപകടം കരുതിക്കൂട്ടിയുണ്ടായതാണെന്ന് പറയാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് എസ് മനു വ്യക്തമാക്കി. കരുതിക്കൂട്ടിയുണ്ടാക്കിയ അപകടമെന്ന് പറഞ്ഞുകൊണ്ടാണ് എറണാകുളം റെയില്‍വേ ക്ലെയിംസ് ട്രിബ്യൂണല്‍ നഷ്ടപരിഹാരം നിഷേധിച്ചത്. തുടര്‍ന്ന് ഈ ഉത്തരവിനെതിരെ യാത്രക്കാരനായ മാധ്യമപ്രവര്‍ത്തകന്‍ സിദ്ധാര്‍ഥ് കെ. ഭട്ടതിരി അപ്പീല്‍ ഫയല്‍ ചെയ്യുകയായിരുന്നു. സുപ്രീംകോടതി ഉത്തരവുകളടക്കം കണക്കിലെടുത്താണ് സിംഗിള്‍ ബെഞ്ച് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടത്. മാധ്യമപ്രവര്‍ത്തകനായിരുന്ന സിദ്ധാര്‍ഥ് കെ. ഭട്ടതിരിക്ക് 2022 നവംബര്‍ 19-ന് ഡല്‍ഹിയിലേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടയാണ് അപകടം സംഭവിച്ചത്. സൂറത്ത് റെയില്‍വേ സ്റ്റേഷനില്‍ വെള്ളംവാങ്ങാനിറങ്ങിയ സിദ്ധാര്‍ഥ് ട്രെയിന്‍ നീങ്ങിത്തുടങ്ങിയപ്പോള്‍ ഓടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ പ്ലാറ്റ്ഫോമിനും ട്രെയിനിനുമിടയില്‍ പെടുകയായിരുന്നു. അപകടത്തെത്തുടര്‍ന്ന് രണ്ട് കാലും മുറിച്ചു മാറ്റേണ്ടിവന്നു. പിന്നീട് നഷ്ടപരിഹാരത്തിനായി റെയില്‍വേ ക്ലെയിംസ് ട്രിബ്യൂണലിനെ സമീപിച്ചത്. ഓടിത്തുടങ്ങിയ ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിച്ചതിനെ…
താമരശ്ശേരി ചുരത്തിൽ രാവിലെ മുതൽ വാഹനങ്ങളുടെ നീണ്ട നിര, ഗതാഗതക്കുരുക്ക്; യാത്രാദുരിതത്തിൽ പ്രതിഷേധത്തിന് യുഡിഎഫ്
താമരശ്ശേരി: അവധിക്കാലം ആഘോഷിക്കാൻ എത്തുന്ന സഞ്ചാരികളുടെ പ്രവാഹം മൂലം താമരശ്ശേരി ചുരത്തിൽ ഇന്നും കനത്ത ഗതാഗതക്കുരുക്ക്. പുലർച്ചെ മുതൽ തന്നെ ചുരത്തിന്റെ വിവിധ ഭാഗങ്ങളിൽ വാഹനങ്ങളുടെ നീണ്ട നിരയാണ് ദൃശ്യമായത്. ക്രിസ്മസ്-പുതുവത്സര അവധി പ്രമാണിച്ച് വയനാട്ടിലേക്ക് എത്തുന്ന ടൂറിസ്റ്റ് വാഹനങ്ങളുടെ വർദ്ധനവാണ് തിരക്ക് ഇത്രത്തോളം രൂക്ഷമാക്കിയത്. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ചുരത്തിൽ നിലവിൽ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് നിരോധനമേർപ്പെടുത്തി. പകൽ സമയങ്ങളിൽ മൾട്ടി ആക്സിൽ ചരക്ക് വാഹനങ്ങൾ ചുരത്തിൽ പ്രവേശിക്കുന്നത് പൂർണ്ണമായും തടഞ്ഞു. ഇത്തരം വാഹനങ്ങൾക്ക് രാത്രിയിൽ മാത്രമേ അനുമതിയുള്ളൂ. ഗതാഗതം സുഗമമാക്കാൻ ചുരത്തിലെ പ്രധാന വളവുകളിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. യു.ഡി.എഫ് പ്രതിഷേധം-നാളെ കളക്ടറേറ്റിന് മുന്നിൽ രാപ്പകൽ സമരം ചുരത്തിലെ അവസാനിക്കാത്ത യാത്രാ പ്രതിസന്ധിയിൽ പ്രതിഷേധിച്ച് യു.ഡി.എഫ് സമരരംഗത്തേക്ക്. ഇതിന്റെ ഭാഗമായി നാളെ കോഴിക്കോട് കളക്ടറേറ്റിന് മുന്നിൽ രാപ്പകൽ സമരം സംഘടിപ്പിക്കും. കൽപ്പറ്റ എം.എൽ.എ ടി. സിദ്ധിഖ്, ബത്തേരി എം.എൽ.എ ഐ.സി. ബാലകൃഷ്ണൻ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം…
ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിന് തുടർച്ചയായ അഞ്ചാം വർഷവും സ്കൈട്രാക്സിന്റെ 5 സ്റ്റാർ റേറ്റിംഗ്
മനാമ: ലോകത്തിലെ മുൻനിര വിമാനത്താവള, എയർലൈൻ റേറ്റിംഗ് ഓർഗനൈസേഷനായ സ്കൈട്രാക്സ് തുടർച്ചയായ അഞ്ചാം വർഷവും ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ടിന് (ബി.ഐ.എ) 5 സ്റ്റാർ റേറ്റിംഗ് നൽകി. ഈ അംഗീകാരം വിമാനത്താവളത്തിന്റെ സ്ഥിരതയുള്ള മാനദണ്ഡങ്ങളെയും അസാധാരണമായ സേവനങ്ങളും സൗകര്യങ്ങളും നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനെയും പ്രതിഫലിപ്പിക്കുന്നുവെന്ന് വിമാനത്താവളത്തിൻ്റെ നടത്തിപ്പ് കമ്പനിയായ ബഹ്‌റൈൻ എയർപോർട്ട് കമ്പനി (ബി.എ.സി) പറഞ്ഞു.തുടർച്ചയായ അഞ്ചാം വർഷവും വിമാനത്താവളത്തിന് 5 സ്റ്റാർ റേറ്റിംഗ് ലഭിച്ചത് വിമാനത്താവള ജീവനക്കാർക്കെല്ലാം തന്നെ അഭിമാനകരമാണെന്ന് ബി.എ.സി. സി.ഇ.ഒയും എയർപോർട്ട് ഓപ്പറേഷൻസ് മേധാവിയുമായ അഹമ്മദ് മുഹമ്മദ് ജനാഹി പറഞ്ഞു.
റിയാദ്: വിഡിയോ ഗെയിം മേഖലയിൽ നിർണ്ണായക നീക്കവുമായി സൗദി അറേബ്യ. പ്രശസ്ത ഗെയിം നിർമ്മാണ കമ്പനിയായ ഇലക്ട്രോണിക് ആർട്‌സിനെ (EA) സൗദിയുടെ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന്റെ നേതൃത്വത്തിലുള്ള കൺസോർഷ്യം വാങ്ങുന്നു. ഇത് സംബന്ധിച്ച നീക്കങ്ങൾ അന്തിമ ഘട്ടത്തിലെത്തി. കഴിഞ്ഞ ദിവസം ഇലക്ട്രോണിക് ആർട്‌സിന്റെ നിക്ഷേപരുടെ യോഗം ചേർന്നിരുന്നു. തുടർന്ന് നടത്തിയ വോട്ടെടുപ്പിൽ ഒരോ ഓഹരിക്കും 210 ഡോളർ എന്ന നിരക്കിൽ വിൽക്കാൻ അംഗങ്ങൾ അനുമതി നൽകി. ഈ കരാർ പൂർത്തിയായാൽ ഏകദേശം 55 ബില്യൺ ഡോളർ മൂല്യമുള്ള ഇടപാടാകും നടക്കുക. ഈ കരാർ വിഡിയോ ഗെയിം ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഇടപാടുകളിൽ ഒന്നായി മാറും. 2027ൽ വിൽപന നടപടികൾ പൂർത്തിയാകുമെന്നാണ് റിപ്പോർട്ടുകൾ. സിൽവർ ലേക്ക്, അഫിനിറ്റി പാർട്‌ണേഴ്‌സ് എന്നീ കമ്പനികൾ കൂടി ഉൾപ്പെടുന്നതാണ് സൗദി ഫണ്ടിന്റെ നേതൃത്വത്തിലുള്ള കൺസോർഷ്യം. സ്വകാര്യ മേഖലയിലേക്ക് ഗെയിമിങ് കമ്പനി മാറുന്നതോടെ കൂടുതൽ മികച്ച ഗെയിമുകൾ നിർമ്മിക്കാൻ ഡെവലപ്പർമാർക്ക് കഴിയുമെന്നാണ് വിലയിരുത്തൽ.
മികച്ച അഭിപ്രായം, പക്ഷേ തിയറ്റര്‍ വിജയം അകലെ; കാത്തിരിപ്പിനൊടുവില്‍ ആ ചിത്രം ഒടിടിയിലേക്ക്
മലയാളത്തില്‍ ഈ വര്‍ഷം തിയറ്ററുകളില്‍ എത്തിയ ശ്രദ്ധേയ ചിത്രങ്ങളില്‍ ഒന്നായിരുന്നു റോഷൻ മാത്യു, സെറിന്‍ ഷിഹാബ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രശാന്ത് വിജയ് സംവിധാനം ചെയ്ത ‘ഇത്തിരി നേരം’. നവംബര്‍ 7 ന് ആയിരുന്നു തിയറ്റര്‍ റിലീസ്. ചിത്രം കണ്ടവരില്‍ നിന്ന് പോസിറ്റീവ് അഭിപ്രായങ്ങളാണ് ലഭിച്ചതെങ്കിലും പ്രേക്ഷകരെ കാര്യമായി നേടി ഒരു ബോക്സ് ഓഫീസ് വിജയത്തിലേക്ക് എത്താന്‍ ചിത്രത്തിന് സാധിച്ചില്ല. എന്നാല്‍ തിയറ്ററില്‍ മിസ് ആയവര്‍ക്ക് ചിത്രം ഒരിക്കല്‍ക്കൂടി കാണാന്‍ ഒരു അവസരം വരികയാണ്. വൈകാതെ ഒടിടി സ്ട്രീമിംഗിന് ഒരുങ്ങുകയാണ് ചിത്രം. സണ്‍ നെക്സ്റ്റിലൂടെ ഈ മാസം 31 ന് ആയിരിക്കും ചിത്രം എത്തുക. ആമസോണ്‍ പ്രൈം വീഡിയോയിലൂടെയും ചിത്രം പിന്നീട് എത്തും. ഇതിന്‍റെ തീയതി അറിവായിട്ടില്ല. പ്രണയത്തിന് പ്രാധാന്യം നല്‍കുന്ന ചിത്രം ജിയോ ബേബിയാണ് അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് വിശാഖ് ശക്തിയാണ്. നന്ദു, ആനന്ദ് മന്മഥൻ, ജിയോ ബേബി, കണ്ണൻ നായർ, കൃഷ്ണൻ ബാലകൃഷ്ണൻ, അതുല്യ ശ്രീനി, സരിത…
