- പട്ടിക പുറത്തായി; കെപിസിസി അധ്യക്ഷനടക്കമുള്ള എംഎൽഎമാരുടെ പിന്തുണ കെ.സി. വേണുഗോപാലിന്. യഥാർത്ഥ പേപ്പർ അതല്ലന്ന് നിരീക്ഷകർ
- വി.ഡി. സതീശന്‍ പിന്തുണയും ഐക്യദാർഢ്യവുമായി ബഹ്റൈനിലെ കോൺഗ്രസ് പ്രവർത്തകർ
- വിദ്യാഭ്യാസ വകുപ്പ് കോണ്‍ഗ്രസുമായി വെച്ചുമാറുന്ന പ്രശ്നമില്ലെന്ന് മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി
- ഇന്ത്യൻ ക്ലബ് ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റ് മെയ് 15 മുതൽ 21 വരെ
- ഭാസ്കര കാരണവർ വധക്കേസ് പ്രതി ഷെറിനെതിരെ ജയിലിലെ രഹസ്യങ്ങൾ പുറത്തുവിട്ട സഹതടവുകാരി സുനിതയുടെ മരണത്തിൽ ദുരൂഹത
- സണ്ണി ജോസഫ് മന്ത്രി; ബെന്നി ബെഹന്നാന് കെപിസിസി പ്രസിഡന്റ്
- സംഭവിച്ചത് ന്യൂനപക്ഷ വോട്ടുകളുടെ ഇടത് വിരുദ്ധ ഏകീകരണം; ഒന്നിച്ച് നിന്നാൽ തിരിച്ച് വരാമെന്ന് പിണറായിവിജയൻ
- ആടിന്റെ തലയറുത്ത് പ്രദര്‍ശിപ്പിച്ച് വിജയാഹ്ലാദം; മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
Author: News Desk
വിവാഹം കഴിക്കാൻ മെഡിക്കൽ പരിശോധന നിർബന്ധമാക്കി, 2026 ജനുവരി 1 മുതൽ പുതിയ നിയമം പ്രാബല്യത്തിലെന്ന് ഒമാൻ
മസ്കറ്റ്: വിവാഹിത ജീവിതത്തിലേക്ക് കടക്കുന്നതിന് മുൻപ് ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന് സുപ്രധാന തീരുമാനവുമായി ഒമാൻ സുൽത്താനേറ്റ്. വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന എല്ലാ ഒമാനി പൗരന്മാർക്കും വിവാഹത്തിന് മുൻപ് മെഡിക്കൽ പരിശോധന നിർബന്ധമാക്കിയെന്ന് ഒമാൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. 2026 ജനുവരി 1 മുതലാണ് തീരുമാനം പ്രാബല്യത്തിൽ വന്നതെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. രാജകീയ ഉത്തരവ് നമ്പർ 111/2025 പ്രകാരമാണ് പുതിയ വ്യവസ്ഥ നടപ്പാക്കുന്നത്. വിവാഹം രാജ്യത്തിനുള്ളിലോ പുറത്തോ നടന്നാലും, അല്ലെങ്കിൽ വധുവോ വരനോ ഒരാൾ വിദേശിയാണെങ്കിലും, വിവാഹ കരാർ പൂർത്തിയാക്കുന്നതിനുള്ള അടിസ്ഥാന നിബന്ധനയായിരിക്കും ഈ മെഡിക്കൽ പരിശോധന. എന്തെല്ലാം പരിശോധനകൾ നിർബന്ധം? വിവാഹത്തിന് മുൻപ് നടത്തുന്ന പരിശോധനയിലൂടെ പ്രധാനമായും കണ്ടെത്തുന്നത് ജനിതക രക്തരോഗങ്ങളാണ്. സിക്കിൾ സെൽ അനീമിയ, തലസീമിയ, പകർച്ചവ്യാധികൾ, ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി, എച്ച് ഐ വി / എയ്ഡ്സ് തുടങ്ങിയ പരിശോധനയ്ക്ക് പുറമെ, ഫലങ്ങളുടെ അടിസ്ഥാനത്തിൽ മെഡിക്കൽ കൗൺസലിംഗും ഉൾപ്പെടുത്തിയുള്ളതാണ് പുതിയ പരിഷ്കാരം. നിയമത്തിന്റെ ലക്ഷ്യം എന്ത്? ഈ തീരുമാനം…
കെഎസ്ആര്‍ടിസി സേവനങ്ങളില്‍ ഭക്തര്‍ ‘ഹാപ്പി’; മകരവിളക്കിന് 900 ബസ്സുകള്‍ സജ്ജം: മന്ത്രി ഗണേഷ് കുമാര്‍
പത്തനംതിട്ട: മകരവിളക്കിനോടനുബന്ധിച്ച് പമ്പയിലേക്ക് സര്‍വീസ് നടത്തുന്നതിന് 900 ബസ്സുകള്‍ സജ്ജമാക്കിയതായി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. ആവശ്യമെങ്കില്‍ നൂറു ബസ്സുകള്‍ കൂടി അനുവദിക്കുമെന്നും പമ്പയില്‍ നടത്തിയ അവലോകനയോഗത്തില്‍ മന്ത്രി പറഞ്ഞു. കൂടുതല്‍ ബസുകള്‍ സര്‍വീസ് നടത്തുന്നതിനനുസരിച്ച് പമ്പ ഹില്‍ടോപ്പില്‍ പാര്‍ക്കിങ്ങിന് കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തും. ഇത്തവണത്തേത് പരാതികള്‍ കുറഞ്ഞ സീസണായിരുന്നു. കെഎസ്ആര്‍ടിസിയുടെ സേവനങ്ങളില്‍ സംതൃപ്തരാണെന്നാണ് പമ്പയില്‍ അയ്യപ്പ ഭക്തരോട് സംസാരിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞത്. മികച്ച രീതിയില്‍ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നടത്തുന്നത് നേരില്‍ കണ്ട് ബോധ്യപ്പെട്ടതായും മന്ത്രി പറഞ്ഞു. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ഇത്തവണ റോഡപകടങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തില്ലയെന്നത് ആശ്വാസകരമാണ്. റോഡ് അപകടങ്ങള്‍ കുറയ്ക്കാനുള്ള കൂടുതല്‍ സംവിധാനങ്ങള്‍ അടുത്ത സീസണില്‍ ഒരുക്കുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു.
‘ഇന്ന് സുഖമായി കിടന്നുറങ്ങും’; സുരേഷ് ഗോപി അവഗണിച്ച കൊച്ചുവേലായുധന് സിപിഎം നിര്‍മിച്ച വീടിന്‍റെ താക്കോൽ കൈമാറി എംവി ഗോവിന്ദൻ
തൃശൂര്‍: കേന്ദ്രമന്ത്രി സുരേഷ് ഗോപി നിവേദനമടങ്ങിയ കവർ തുറന്നു പോലും നോക്കാതെ മടക്കിയ ചേർപ്പ് പുള്ളിലെ കൊച്ചു വേലായുധന് സിപിഎം നിർമിച്ച വീടിന്‍റെ താക്കോൽ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ കൈമാറി. ഇന്ന് ഉച്ചയ്ക്കുശേഷം നടന്ന ചടങ്ങിലാണ് എംവി ഗോവിന്ദൻ കൊച്ചുവേലായുധന് വീടിന്‍റെ താക്കോൽ കൈമാറിയത്. ഇന്ന് സുഖമായി കിടന്നുറങ്ങുമെന്നായിരുന്നു താക്കോൽ വാങ്ങിയശേഷം കൊച്ചുവേലായുധൻ സന്തോഷത്തോടെ പ്രതികരിച്ചത്. വീട് നിര്‍മിച്ച് നൽകിയതിൽ വലിയ സന്തോഷമുണ്ടെന്നും കൊച്ചുവേലായുധനും കുടുംബവും പ്രതികരിച്ചു. സിപിഎം ചേർപ്പ് ഏരിയയിലെ അംഗങ്ങൾ സമാഹരിച്ച പണം കൊണ്ടാണ് വീട് നിർമിച്ചത്. പതിനൊന്നര ലക്ഷം രൂപയ്ക്കാണ് വീട് നിർമിച്ചത്. 75 ദിവസം കൊണ്ടാണ് വീട് നിർമാണം പൂർത്തിയാക്കിയത്. സുരേഷ് ഗോപിയുടെ അവഗണനയുടെ പശ്ചാത്തലത്തിലാണ് വീട് നിര്‍മിച്ചു നൽകാൻ സിപിഎം തീരുമാനിച്ചതെന്നും നിരവധി വീടുകളാണ് പാര്‍ട്ടി പാവപ്പെട്ടവര്‍ക്കായി നിര്‍മിച്ചു നൽകുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ ഇനിയും തുടരുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു. പൂക്കൽ നൽകിയാണ്…
എത്ര വലിയ തെമ്മാടിത്തം, എത്ര വലിയ കാടത്തം, ഇന്ത്യയുടെ ശബ്ദം എവിടെ? ഇന്ത്യ അപമാനിതരാകുന്നു; വെനസ്വേലയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
കണ്ണൂർ: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ രാജ്യത്ത് കടന്നുകയറി അമേരിക്കൻ കമാൻഡോകൾ പിടികൂടിയതിൽ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വെനസ്വേലയ്ക്ക് ഐക്യ ദാർഢ്യം പ്രഖ്യാപിച്ച് മുഖ്യമന്ത്രി, അമേരിക്കൻ അധിനിവേശത്തെ കടന്നാക്രമിക്കുകയും ചെയ്തു. വെനസ്വേലയുടെ പ്രസിഡന്‍റിനെ ആ രാജ്യത്ത് കടന്ന് ആക്രമിച്ച് ബന്ധിയാക്കിയത് എന്ത് നീതിയാണെന്ന് പിണറായി ചോദിച്ചു. രാജ്യത്തിന്‍റെ അതിർത്തി എവിടെയാണ് എന്ന ചോദ്യമാണ് ഇതിലൂടെ ഉയരുന്നത്. മുൻകൂട്ടി ആസൂത്രണം ചെയ്ത് രാജ്യത്തിന്റെ ഭരണാധികാരിയെയും ഭാര്യയെയും ബന്ധിയാക്കി. എത്ര വലിയ തെമ്മാടിത്തം ആണ് ഇത്, എത്ര വലിയ കാടത്തം ആണ് ഇത്? അമേരിക്കൻ അധിനിവേശത്തിനെതിരെ ലോകമാകെ പ്രതിഷേധം ഉയരണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇന്ത്യയുടെ ശബ്ദം എവിടെ ഒരു രാജ്യത്തിന്‍റെ പരമാധികാരത്തിൽ അമേരിക്ക കടന്നുകയറിയിട്ടും അതിനെ വിമർശിക്കാത്ത കേന്ദ്ര സർക്കാർ നിലപാടിനെയും പിണറായി വിമർശിച്ചു. ഇന്ത്യയുടെ ശബ്ദം നേരത്തേ മൂന്നാം ലോക രാജ്യങ്ങൾക്കൊപ്പമായിരുന്നു. സാമ്രാജ്യത്വത്തിന് എതിരായിരുന്നു. എന്നാൽ ഇന്ന് അമേരിക്കൻ അധിനിവേശത്തിനെതിരെ ശബ്‌ദിക്കാൻ ഇന്ത്യക്ക് കഴിയുന്നില്ല. കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ പ്രതികരിക്കുന്നില്ല.…
ബ്രൂക്ക്ലിൻ:ന്യൂയോർക്ക് ജയിലിൽ ജയിൽ അധികൃതർക്ക് നടുവിൽ ഇരിക്കുന്ന വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ ചിത്രം പുറത്ത്. ശനിയാഴ്ച രാത്രിയിൽ നടന്ന സൈനിക നടപടിക്ക് പിന്നാലെ നിക്കോളാസ് മഡൂറോയും ഭാര്യയും പിടിയിലായിരുന്നു. രണ്ട് പേരെയും ഡിഇഎ ഹെഡ്ക്വാട്ടേഴ്സിലും പിന്നീട് ഹെലികോപ്ടർ മാർഗം ബ്രൂക്ക്ലിനിലെ മെട്രോ പൊളിറ്റൻ ഡിറ്റൻഷൻ സെന്ററിലും എത്തിക്കുകയായിരുന്നു. വിചാരണ നടപടികൾ പൂർത്തിയാകുന്നതുവരെ മഡൂറോയെ ഇവിടെ പാർപ്പിക്കുമെന്നാണ് ലഭ്യമാകുന്ന സൂചനകൾ. എന്നാൽ പിടിയിലായിട്ടും അൽപം പോലും പതറാതെ ജയിൽ ഉദ്യോഗസ്ഥർക്ക് ഇടയിൽ ചെറുചിരിയുമായി തംപ്സ് അപ് മുദ്രയുമായി നിക്കോളാസ് മഡൂറോ ഇരിക്കുന്ന ചിത്രമാണ് പുറത്ത് വന്നിട്ടുള്ളത്. ലോകത്തെ ഞെട്ടിച്ച പല പ്രമുഖ കുറ്റവാളികളെയും പാർപ്പിച്ചിട്ടുള്ള ചരിത്രമാണ് ബ്രൂക്ലിനിലെ ഈ തടവറയ്ക്കുള്ളത്. കുപ്രസിദ്ധ മയക്കുമരുന്ന് മാഫിയ തലവൻ ‘എൽ ചാപ്പോ’ ഗുസ്മാൻ, ജിസ്ലെയ്ൻ മാക്‌സ്‌വെൽ, സാം ബാങ്ക്മാൻ-ഫ്രൈഡ് തുടങ്ങിയവർ വിചാരണ വേളയിൽ കഴിഞ്ഞിരുന്നത് ഇവിടെയായിരുന്നു. മെക്സിക്കൻ ജയിലുകളിൽ നിന്നും മുൻപ് രക്ഷപ്പെട്ടിട്ടുള്ള എൽ ചാപ്പോയെപ്പോലെയുള്ള അതീവ അപകടകാരികളെ പാർപ്പിക്കാൻ പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾ…
പുനര്‍ജനി: വി ഡി സതീശനെതിരെ തെളിവില്ല, അക്കൗണ്ടിലേക്ക് പണം വന്നിട്ടില്ല; വിജിലന്‍സ് റിപ്പോര്‍ട്ട്
തിരുവനന്തപുരം: പുനര്‍ജനി പദ്ധതിയുമായി ബന്ധപ്പെട്ട് ക്രമക്കേട് നടന്നതായുള്ള ആരോപണത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ തെളിവില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. സതീശന്റെ അക്കൗണ്ടിലേക്ക് പണം വന്നിട്ടില്ലെന്നും സെപ്റ്റംബറില്‍ വിജിലന്‍സ് ആസ്ഥാനത്ത് നിന്ന് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ പറയുന്നു. പുനര്‍ജനി പദ്ധതിയുമായി ബന്ധപ്പെട്ട് വി ഡി സതീശനെതിരെ സിബിഐ അന്വേഷണം നടത്തണമെന്ന് ഒരു വര്‍ഷം മുന്‍പ് വിജിലന്‍സ് ശുപാര്‍ശ ചെയ്തതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് മാസങ്ങള്‍ക്ക് മുന്‍പ്, 2025 സെപ്റ്റംബര്‍ 19ന് പുനര്‍ജനി പദ്ധതിയുമായി ബന്ധപ്പെട്ട് ക്രമക്കേട് നടന്നതായുള്ള ആരോപണത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ തെളിവില്ലെന്ന് ചൂണ്ടിക്കാണിക്കുന്ന വിജിലന്‍സിന്റെ മറ്റൊരു റിപ്പോര്‍ട്ട് പുറത്തുവന്നത്. വിജിലന്‍സ് ഡിഐജി ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയ അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. സതീശന്റെ അക്കൗണ്ടിലേക്ക് പണം വന്നതായി കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിദേശ സന്ദര്‍ശനത്തിന് ശേഷം വി ഡി സതീശന്‍ വസ്തു വാങ്ങിയതായി പരാതിയില്‍ ആരോപിച്ചിട്ടില്ലാത്തതിനാല്‍ ആ വിഷയത്തില്‍ അന്വേഷണം നടത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.…
ന്യൂഡല്‍ഹി: വെനസ്വേലയിലെ സംഭവവികാസങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. വെനിസ്വേലയിലെ ജനങ്ങളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കും ഇന്ത്യ പിന്തുണ അറിയിക്കുന്നു. മേഖലയിലെ സമാധാനവും സ്ഥിരതയും ഉറപ്പാക്കി, സംഭാഷണത്തിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ബന്ധപ്പെട്ട എല്ലാവരും ശ്രമിക്കണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. വെനസ്വേലയില്‍ നടക്കുന്ന സംഭവവികാസങ്ങള്‍ ആശങ്കാജനകമാണ്. കാരക്കാസിലെ ഇന്ത്യന്‍ എംബസി ഇന്ത്യന്‍ സമൂഹത്തിലെ അംഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു, സാധ്യമായ എല്ലാ സഹായവും നല്‍കുന്നത് തുടരും. വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. വെനസ്വേലയിലുള്ള ഇന്ത്യക്കാര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് നേരത്തെ വിദേശകാര്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു. വെനസ്വേലയിലേക്കുള്ള അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കണമെന്നും ഇന്ത്യന്‍ പൗരന്മാരോട് വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.അടിയന്തര സാഹചര്യങ്ങളില്‍ കാരക്കാസിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടണം. കാരക്കാസിലെ ഇന്ത്യന്‍ എംബസിയുടെ ഇമെയില്‍ ഐഡി: cons.caracas@mea.gov.in അല്ലെങ്കില്‍ അടിയന്തര ഫോണ്‍ നമ്പര്‍ +58-412-9584288 (വാട്ട്സ്ആപ്പ് കോളുകള്‍ക്കും) വഴി ബന്ധപ്പെടാവുന്നതാണ് എന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. അമേരിക്ക പിടികൂടിയ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ ബ്രൂക്‌ലിനിലെ തടവറയിലെത്തിച്ചതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ടു…
‘വെനസ്വേല ഇനി അമേരിക്ക ഭരിക്കും’; മഡൂറോയെയും ഭാര്യയെയും ന്യൂയോര്‍ക്കിലെത്തിച്ചു; വിചാരണ നേരിടണമെന്ന് ട്രംപ്
ന്യൂയോര്‍ക്ക്: വെനസ്വേലയെ ഇനി അമേരിക്ക ഭരിക്കുമെന്ന് യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ആവശ്യമെങ്കില്‍ ഇനിയും ആക്രമണം നടത്തും. ജനാധിപത്യ സര്‍ക്കരിന് ശരിയായ അധികാരകൈമാറ്റം നടത്തുന്നതുവരെ അമേരിക്ക ഭരണം നടത്തും. യുഎസ് കസ്റ്റഡിയിലായ വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡൂറോയും ഭാര്യ സിലിയ ഫ്‌ലോറസും അമേരിക്കയില്‍ വിചാരണ നേരിടണമെന്നും ട്രംപ് പറഞ്ഞു. മഡൂറോ ഏകാധിപതിയാണെന്നും പടിഞ്ഞാറന്‍ അര്‍ദ്ധഗോളത്തില്‍ അമേരിക്ക ആധിപത്യം പുന:സ്ഥാപിച്ചെന്നും ട്രംപ് പറഞ്ഞു. ഇനിയൊരു ആക്രമണം വേണ്ടിവരില്ലെന്നാണ് വിലയിരുത്തല്‍. വെനസ്വേലയില്‍ ആര്‍ക്ക് വേണമെങ്കിലും മഡൂറോയുടെ ഗതി വരാമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. ഓപ്പറേഷന്റെ വിശദാംശങ്ങള്‍ പങ്കുവെക്കുന്നതിനായി ഫ്‌ലോറിഡയിലെ മാര്‍-എ-ലാഗോയില്‍ വിളിച്ചുചേര്‍ത്ത പ്രത്യേക വാര്‍ത്താ സമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. യുഎസ് സൈന്യത്തിന്റെ പിടിയിലായ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയേയും ഭാര്യ സിലിയാ ഫ്‌ളോറസിനേയും ന്യൂയോർക്കിൽ എത്തിച്ചു. യുഎസ് സമയം ശനിയാഴ്ച ഉച്ചയോടെയാണ് ഇരുവരേയും വഹിച്ചുകൊണ്ടുള്ള വിമാനം ന്യൂയോർക്കിലെ ന്യൂബർഗിലുള്ള സ്റ്റിയുവർട്ട് എയർഫോഴ്‌സ് ബേസിൽ ലാൻഡ് ചെയ്തത്. ഗ്വാണ്ടനാമോയിലെത്തിച്ചശേഷം മഡുറോയേയും ഭാര്യയേയും യുഎസ്സിന്റെ സൈനികവിമാനത്തിൽ ന്യൂയോർക്കിലേക്ക്…
വാര്‍ത്താവിലക്ക് കേസ്; റിപ്പോര്‍ട്ടര്‍ ടിവി ഉടമകളെ കോടതിയിൽ തള്ളിപ്പറഞ്ഞ് അഭിഭാഷകൻ; ‘തട്ടിപ്പ് കേസുകളിൽ പ്രതികളാണെന്ന് അറിഞ്ഞിരുന്നില്ല’
തിരുവനന്തപുരം: വാർത്താവിലക്ക് കേസിൽ റിപ്പോർട്ടർ ടി വി ഉടമകളെ കോടതിയിൽ തള്ളിപ്പറഞ്ഞ് അഭിഭാഷകൻ. തന്‍റെ കക്ഷികൾ കേരളത്തിൽ രജിസ്റ്റർ ചെയ്ത തട്ടിപ്പ് കേസുകളിൽ പ്രതികളാണെന്ന കാര്യം അറിയില്ലായിരുന്നു. ആ വിവരം അറിയാതെയാണ് കേസുകൾ സംബന്ധിച്ച വാർത്തകൾ നീക്കം ചെയ്യണമെന്ന അപേക്ഷ കോടതിയിൽ നൽകിയതെന്നും ബെംഗളൂരു സിറ്റി സിവിൽ സെഷൻസ് കോടതിയെ അഭിഭാഷകൻ അറിയിച്ചു. ഇതുൾപ്പെടെ പരാതിക്കാരുടെ നടപടികളിൽ അതൃപ്തി രേഖപ്പെടുത്തിയ കോടതി നീതിന്യായ പ്രക്രിയയുടെ കടുത്ത ദുരുപയോഗം എന്നാണ് വാർത്താ വിലക്ക് ഹർജിയെ വിശേഷിപ്പിച്ചത്. ബെംഗളൂരു സിറ്റി സിവിൽ കോടതിയിൽ നൽകിയ വാർത്താ വിലക്ക് ഹർജി പിൻവലിക്കാൻ റിപ്പോർട്ടർ ടി വി ഉടമകൾ നൽകിയ അപേക്ഷയിലെ വാദത്തിനിടയിലാണ് കക്ഷികളുടെ ഭൂതകാല ചെയ്തികളെപ്പറ്റി അറിവില്ലായിരുന്നുവെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചത്. മുട്ടിൽ മരം മുറി, മാംഗോ ഫോൺ തട്ടിപ്പ് കേസുകളിൽ റിപ്പോർട്ടർ ഉടമകൾ പ്രതിയാണെന്ന കാര്യം അറിയാതെയാണ് വാർത്താ വിലക്ക് ഹർജി ഫയൽ ചെയ്തതെന്നും അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. കോടതിയെ തെറ്റിദ്ധരിപ്പിച്ച് വാർത്താ വിലക്ക് ഉത്തരവ്…
മനാമ: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ ചാപ്റ്ററിന്റെ അഞ്ചാം വാർഷികാഘോഷവും ക്രിസ്മസ്-ന്യൂ ഇയർ ആഘോഷവും ”പൊൻഫെസ്റ്റ് 2026” എന്ന പേരിൽ വിപുലമായി ആഘോഷിച്ചു. പ്രമുഖ ഓർത്തോപീഡിക് ആൻഡ് സ്പോർട്സ് റീഹാബിലിറ്റേഷൻ സ്പെഷ്യലിസ്റ്റും സാമൂഹിക പ്രവർത്തകയുമായ ഡോ. ശ്രീദേവി രാജൻ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. സ്ത്രീകളുടെ സാമൂഹിക പദവി ഉയർത്താൻ സ്ത്രീധനരഹിത വിവാഹങ്ങളും സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങളും അനിവാര്യമാണെന്ന് ഡോ. ശ്രീദേവി രാജൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. പി സി ഡബ്ല്യൂ എഫ് വനിതാ വിങ് ഗ്ലോബൽ കമ്മിറ്റി പതിനൊന്നാം വാർഷിക സമ്മേളനം നടക്കുന്ന ഈ വേളയിൽ സ്ത്രീകൾക്ക് സ്വയംപര്യാപ്തത കൈവരിക്കാൻ കഴിയുന്ന ബോധവൽക്കരണ പരിപാടികൾ പ്രവാസി സംഘടനകളുടെ ഭാഗത്തുനിന്നുണ്ടാകുന്നത് സ്വാഗതാർഹമാണെന്ന് ലൈറ്റ്സ് ഓഫ് കൈൻഡ്‌നെസ് ഫൗണ്ടർ സെയ്ത് ഹനീഫ അഭിപ്രായപ്പെട്ടു. ഹസൻ വിഎം മുഹമ്മദ് രചനയും സംവിധാനവും നിർവഹിച്ച് പി.സി.ഡബ്ല്യു.എഫ് അംഗങ്ങൾ അഭിനയിച്ച ‘അടിച്ചു മോളേ കോടി’ എന്ന ഷോർട്ട് ഫിലിം ചടങ്ങിൽ പ്രദർശിപ്പിച്ചു. പി സി ഡബ്ല്യു എഫ് കലാവേദി…
