Author: News Desk

തിരുവനന്തപുരം: തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കടത്ത് കേസ് പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയും യുഡിഎഫ് അധ്യക്ഷനും എംപിയുമായ അടൂര്‍ പ്രകാശും ഒരുമിച്ചുള്ള കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവന്നു. 2024 ജനുവരിയില്‍ നടന്ന ഒരു വീടിന്റെ താക്കോല്‍ദാന ചടങ്ങില്‍ അടൂര്‍ പ്രകാശ് മുഖ്യാതിഥിയായി പങ്കെടുത്തതിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. അടൂര്‍ പ്രകാശ് എംപി തന്നെയാണ് അന്ന് തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളില്‍ ഈ ചിത്രങ്ങള്‍ പങ്കുവെച്ചത്. നേരത്തെ, ശബരിമല സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി അടൂര്‍ പ്രകാശിനുള്ള ബന്ധമുണ്ടെന്ന തരത്തിലുള്ള പ്രചരണം വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റി സോണിയ ഗാന്ധിയെ കാണാന്‍ പോയത് പ്രസാദം നല്‍കാനെന്നായിരുന്നു നേരത്തെ പുറത്തുവന്ന ചിത്രങ്ങളെ കുറിച്ച് അടൂര്‍ പ്രകാശിന്റെ വിശദീകരണം. സന്ദര്‍ശനത്തിന് മുന്‍കൂര്‍ ആയി അനുമതി വാങ്ങിയത് താന്‍ അറിഞ്ഞില്ല. തന്റെ മണ്ഡലത്തില്‍ ഉള്ള വോട്ടര്‍ ആയതുകൊണ്ടാണ് പോറ്റിയുടെ കൂടെ പോയത് എന്നും കാട്ടുകള്ളന്‍ ആണെന്ന് അറിയില്ലായിരുന്നു എന്നും അടൂര്‍ പ്രകാശ് പറഞ്ഞിരുന്നു.

Read More

ദില്ലി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനടക്കം സ്ക്രീനിങ് കമ്മിറ്റി പ്രഖ്യാപിച്ച് എഐസിസി നേതൃത്വം. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളം, അസം, തമിഴ്നാട്, പുതുച്ചേരി, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലേക്കുള്ള അഞ്ചംഗ സ്ക്രീനിങ് കമ്മിറ്റിയെയാണ് എഐസിസി പ്രഖ്യാപിച്ചത്. കേരളത്തിൽ മധുസൂദനൻ മിസ്രി ചെയര്‍മാനായിട്ടുള്ള സ്ക്രീനിങ് കമ്മിറ്റിയിൽ ഡോ. സൈദ് നസീര്‍ ഹുസൈൻ എംപി, നീരജ് ഡാംഗി, അഭിഷേക് ദത്ത് എന്നിവര്‍ അംഗങ്ങളാണ്. അസം നിയമസഭ തെരഞ്ഞെടുപ്പിന്‍റെ ചെയര്‍പേഴ്സണായി പ്രിയങ്ക ഗാന്ധിയെയും തമിഴ്നാട്, പുതുച്ചേരി തെരഞ്ഞെടുപ്പിനായി ടിഎസ് സിങ് ദിയോയെയും പശ്ചിമം ബംഗാളിലേക്ക് ബികെ ഹരിപ്രസാദിനെയും ചെയര്‍മാനായി എഐസിസി നിയമിച്ചു. അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിനായി രണ്ടുഘട്ട കര്‍മ്മ പദ്ധതിയാണ് കോണ്‍ഗ്രസ് തയ്യാറാക്കുന്നത്. ഫെബ്രുവരി ആദ്യ ആഴ്ചയ്ക്കുള്ളിൽ കേരളത്തിലെ 70 സ്ഥാനാർത്ഥികളിൽ ധാരണയാകും. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുൻപ് തന്നെ മുഴുവൻ സ്ഥാനാർത്ഥികളെയും കണ്ടെത്തും. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ പ്രചാരണങ്ങളുമായി രണ്ടാംഘട്ടം കര്‍മ്മ പദ്ധതി നടപ്പാക്കും. നാളെ സുൽത്താൻ ബത്തേരിയിൽ നടക്കുന്ന കോൺഗ്രസ് നേതൃയോഗത്തിൽ കർമ്മപദ്ധതി അവതരിപ്പിക്കും.

Read More

തിരുവനന്തപുരം: ജനുവരി 14ന് നടക്കുന്ന പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ലക്ഷദീപത്തോടനുബന്ധിച്ച് ഭക്തരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി ബാര്‍കോഡിങ് സംവിധാനമുള്ള പാസുകള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനം. കഴിഞ്ഞ വര്‍ഷം നിരവധി വ്യാജ പാസുകള്‍ പ്രചരിച്ച സാഹചര്യത്തിലാണ് ഇത്തവണ ബാര്‍കോഡിംഗ് പാസുകള്‍ ഏര്‍പ്പെടുത്തിയത്. ഭക്തജനങ്ങള്‍ക്ക് സൗകര്യപ്രദമായി ചടങ്ങുകള്‍ കാണുന്നതിനും തിരക്ക് നിയന്ത്രിക്കുന്നതിനും ക്രമസമാധാനപാലനത്തിനും സുരക്ഷാക്രമീകരണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ഇന്ന് ചേര്‍ന്ന വലോകനയോഗത്തില്‍ മന്ത്രി വി. ശിവന്‍കുട്ടി നിര്‍ദ്ദേശം നല്‍കി. ചടങ്ങുകളുടെ സുഗമമായ നടത്തിപ്പിന് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. കെഎസ്ആര്‍ടിസി സ്റ്റാന്റില്‍ ലക്ഷദീപത്തോടനുബന്ധിച്ച് വെല്‍ക്കം ഓഫീസ് തുറക്കുന്നതിനും നിര്‍ദ്ദേശം നല്‍കി. ഓണ്‍ലൈനായാണ് പാസുകള്‍ ബുക്ക് ചെയ്യേണ്ടത്. ആധാര്‍ കാര്‍ഡ് വഴി ലോഗിന്‍ ചെയ്യാം. പാസിന്റെ കോപ്പിയും ആധാര്‍ കാര്‍ഡുമായി എത്തുന്ന ഭക്തര്‍ക്ക് അവരവര്‍ക്ക് നിര്‍ദ്ദേശിക്കപ്പെട്ട വഴിയിലൂടെ ക്ഷേത്രത്തില്‍ പ്രവേശിക്കാം. 15,000 പാസുകളാണ് നല്‍കുന്നത്. ജനുവരി 14ന് വൈകിട്ട് അഞ്ചിനാണ് ഭക്തരെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കുന്നത്. എട്ട് മണിക്ക് ചടങ്ങുകള്‍ ആരംഭിക്കും. ശീവേലി ദര്‍ശനമാണ് പ്രധാന…

Read More

വാഷിംഗ്ടൺ: അമേരിക്കയുടെ രാഷ്ട്രീയ ചരിത്രത്തിൽ ജനുവരി മൂന്ന് എന്ന തീയതിക്ക് സവിശേഷമായ ഒരു സ്ഥാനമുണ്ട്. കൃത്യം 36 വർഷങ്ങൾക്ക് മുൻപ്, അതായത് 1990 ജനുവരി മൂന്നിനാണ് പാനമയുടെ ഏകാധിപതിയായിരുന്ന മാനുവൽ നോറിയേഗ അമേരിക്കൻ സൈന്യത്തിന് മുന്നിൽ കീഴടങ്ങിയത്. വത്തിക്കാൻ എംബസിയിൽ അഭയം പ്രാപിച്ചിരുന്ന അദ്ദേഹത്തെ ‘ഓപ്പറേഷൻ ജസ്റ്റ് കോസ്’ എന്ന സൈനിക നീക്കത്തിലൂടെയാണ് യുഎസ് പിടികൂടിയത്. മയക്കുമരുന്ന് കടത്ത് ഉൾപ്പെടെയുള്ള അതീവ ഗുരുതരമായ കുറ്റകൃത്യങ്ങൾ ചുമത്തപ്പെട്ട നോറിയേഗയെ പിന്നീട് വിചാരണയ്ക്കായി അമേരിക്കയിലേക്ക് കൊണ്ടുപോയി. ഒരു രാജ്യത്തിന്‍റെ ഭരണാധികാരിയെ മറ്റൊരു രാജ്യത്തിന്‍റെ സൈന്യം അവരുടെ മണ്ണിൽ വെച്ച് നേരിട്ട് പിടികൂടിയ ചരിത്രത്തിലെ അവസാനത്തെ വലിയ സംഭവമായിരുന്നു ഇത്. ഇപ്പോൾ വെനിസ്വേലൻ പ്രസിഡന്‍റ് നിക്കോളാസ് മഡുറോയുടെ അറസ്റ്റും ഇതേ തീയതിയിൽ തന്നെ സംഭവിച്ചു എന്നത് യാദൃശ്ചികതയ്ക്കപ്പുറം ചരിത്രത്തിന്‍റെ ആവർത്തനമായി മാറുകയാണ്. നോറിയേഗയെപ്പോലെ തന്നെ മഡുറോയും അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയകളുമായി ചേർന്ന് അമേരിക്കയിലേക്ക് ലഹരിമരുന്ന് കടത്താൻ ഗൂഢാലോചന നടത്തി എന്നാരോപിച്ചാണ് ഇപ്പോൾ പിടിയിലായിരിക്കുന്നത്. നോറിയേഗ 17…

Read More

അബുദാബി: കാസര്‍കോട് ഉപ്പള സ്വദേശി അബുദാബിയില്‍ മരണപ്പെട്ടു. ഖലീഫ സിറ്റിയില്‍ എയര്‍പോര്‍ട്ട് റോഡരികിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന ഉപ്പള ഹിദായത്ത് നഗറിലെ മുഹമ്മദ് റഫീക്കാണ് (28)മരണപ്പെട്ടത്. താമസ സ്ഥലത്ത് അവശ നിലയില്‍ കാണപ്പെട്ട റഫീക്കിനെ എന്‍എംസി ആശുപത്രിയിലെത്തിച്ചെങ്കിലും ഫലമുണ്ടായില്ല. മഞ്ചേശ്വരം എംഎല്‍എ; എ.കെ.എം അഷറഫിന്റെ ഇളയുപ്പ മോനുവെന്ന അബ്ദുറഹിമാന്റെയും നഫീസയുടെയും മകനാണ് റഫീക്. തഫ്‌സീറ, തസ്‌കീന, അഫ്‌സാന എന്നിവര്‍ സഹോദരിമാരാണ്. മൃതദേഹം നാട്ടില്‍ കൊണ്ട് പോകാനുള്ള ശ്രമം കെഎംസിസി പ്രവര്‍ത്തകര്‍ നടത്തി വരുന്നുണ്ട്. ആറ് വര്‍ഷത്തോളമായി സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന റഫീക് നാട്ടില്‍ നിന്നും 4 മാസം മുമ്പാണ് അവധി കഴിഞ്ഞ് തിരിച്ചെത്തിയത്. ഏക മകന്റെ മരണം മാതാപിതാക്കളെയും കുടുംബക്കാരെയും നാട്ടുകാരെയും കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.

Read More

ബെംഗളൂരു: ഏഷ്യാനെറ്റ് ന്യൂസ് ഉൾപ്പെടെയുള്ള മാധ്യമങ്ങൾക്കെതിരെ നൽകിയ വാർത്താ വിലക്ക് ഹർജിയിൽ റിപ്പോർട്ടർ ടിവിക്ക് പിഴയിട്ട് കോടതി. ബെംഗളൂരു സിറ്റി സിവിൽ സെഷൻസ് കോടതിയാണ് റിപ്പോർട്ടർ ടിവിക്ക് പതിനായിരം രൂപ പിഴയിട്ടത്. മുട്ടിൽ മരം മുറി, മാംഗോ ഫോൺ തട്ടിപ്പ് തുടങ്ങിയ കേസുകളിലെ വാർത്തകൾ നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹ‍ർജിയിലാണ് നടപടി. ഹർജിക്കാർക്ക് ദുരുദ്ദേശമെന്ന് കോടതി നിരീക്ഷിച്ചു. വാർത്തകൾ പുനസ്ഥാപിക്കാമെന്നും കോടതി ഉത്തരവില്‍ പറയുന്നു. വിവിധ മാധ്യമങ്ങളുടേതായി 994 ലിങ്കുകളാണ് റിമൂവ്‌ ചെയ്യാൻ ആവശ്യപ്പെട്ടത്. ഈ വാര്‍ത്തകളെല്ലാം വീണ്ടും പബ്ലിഷ് ചെയ്യാം എന്നാണ് പുതിയ വിധി. റിപ്പോർട്ടർ ടിവി ഡയറക്ടർമാരായ അഗസ്റ്റിൻ സഹോദരന്മാർ പ്രതികളായ മുട്ടിൽ മരംമുറി കേസിലെയും മാംഗോ ഫോൺ തട്ടിപ്പിലെയും വാർത്തകൾ മാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യണമെന്നായിരുന്നു ചാനൽ അധികൃതരുടെ ആവശ്യം. ബെംഗളൂരു സ്വദേശിയായിരുന്നു ഹര്‍ജി നല്‍കിയത്. ഹര്‍ജിയില്‍ ഏഷ്യാനെറ്റ് ന്യൂസ് കക്ഷി ചേരുകയും വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കുകയും ചെയ്തു. പിന്നാലെ റിപ്പോർട്ടർ ടിവി ഹര്‍ജി പിന്‍വലിക്കുന്നുവെന്ന് കോടതിയെ അറിയിച്ചു. ഹര്‍ജിക്ക്…

Read More

കൊച്ചി: തൊണ്ടിമുതല്‍ തിരിമറിക്കേസില്‍ മന്ത്രിയും എംഎല്‍എയുമായ ആന്റണി രാജുവിനെ കോടതി 3 വര്‍ഷം തടവിന് ശിക്ഷിച്ചതിന് പിന്നാലെ പരിഹാസവുമായി നടനും സംവിധായകനുമായ ജോയ് മാത്യു. ‘പെട്ടെന്ന് കേള്‍ക്കുമ്പോള്‍ വെറുമൊരു ഷഡ്ഢി മാറ്റിയ കേസാണെന്ന് തെറ്റിദ്ധരിച്ച് പലരും ചിരിച്ചേക്കാം..ശരിക്കും ഇതൊരു മയക്കുമരുന്ന് കേസാണെന്ന് നമ്മള്‍ മറക്കരുത്! മന്ത്രിയായിരുന്നു പോലും!’ ജോയ് മാത്യു ഫെയ്‌സ്ബുക്കില്‍ കുറിച്ചു. തൊണ്ടിമുതല്‍ തിരിമറിക്കേസില്‍ നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയാണ് കേസില്‍ മുന്‍ മന്ത്രിയും എംഎല്‍എയുമായ ആന്റണി രാജുവിനെയും കോടതി മുന്‍ ജീവനക്കാരനായ ജോസിനെും ശിക്ഷിച്ചത്. രണ്ടു വര്‍ഷത്തിനു മുകളില്‍ ശിക്ഷ വിധിച്ചതിനാല്‍ ആന്റണി രാജുവിന്റെ എംഎല്‍എ പദവി നഷ്ടമാകും. അപ്പീല്‍ നല്‍കാനായി ആന്റണി രാജുവിനും ജോസിനും ഒരു മാസത്തേക്ക് ജാമ്യം അനുവദിച്ചു. ഈ കാലയളവില്‍ അപ്പീല്‍ നല്‍കാം. കേസില്‍ ജോസ് ഒന്നാം പ്രതിയും ആന്റണി രാജു രണ്ടാം പ്രതിയുമാണ്. വിധി വന്നതോടെ ആന്റണി രാജുവിനു തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അയോഗ്യത നേരിടേണ്ടിവരും. ശിക്ഷ പൂര്‍ത്തിയാക്കി ജയിലില്‍നിന്ന് ഇറങ്ങുന്ന…

Read More

കാരക്കാസ്: വെനസ്വേലയിലെ അമേരിക്കൻ ആക്രമണത്തിന് പിന്നാലെ ആഗോള സാമ്പത്തിക രംഗത്ത് ആശങ്ക പെരുകുന്നു. വെനസ്വേല- അമേരിക്ക സംഘർഷം യുദ്ധത്തിലേക്ക് നീങ്ങിയാൽ രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ, സ്വർണം, വെള്ളി, ഭക്ഷ്യസാധനങ്ങൾ എന്നിവയുടെ വില കുത്തനെ വർദ്ധിക്കും. യുഎസ് വെനസ്വേലയിൽ നടത്തിയ നീക്കത്തിന്റെ പ്രതിഫലനം തിങ്കളാഴ്ചയോടെ വിപണിയിൽ പ്രതിഫലിക്കും. ശനിയും ഞായറും രാജ്യാന്തര വിപണികൾ അവധിയിലായതിനാൽ തിങ്കളാഴ്ച എങ്ങനെയാകും ആഗോളവിപണിയിലെ പ്രതിഫലനമെന്ന് ഉറ്റുനോക്കുകയാണ് ലോകം. രാജ്യാന്തര വിപണിയിൽ സ്വര്‍ണം, വെള്ളി അടക്കമുള്ള ലോഹങ്ങളുടെ വില കുതിക്കാനാണ് സാധ്യതയെന്നാണ് വിലയിരുത്തൽ. ലോഹങ്ങൾ, ക്രൂഡ് ഓയിൽ, മറ്റ് ഊർജ്ജ ഉൽപ്പന്നങ്ങൾ എന്നിവയുടെ വില ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി ‘യാ വെൽത്ത്’ (Ya Wealth) ഡയറക്ടർ അനുജ് ഗുപ്ത പറഞ്ഞു. കോമെക്സ് (COMEX) വിപണിയിൽ സ്വർണ്ണവില ഔൺസിന് 4,345.50 ഡോളറിലാണ് ക്ലോസ് ചെയ്തത്. അടുത്ത തിങ്കളാഴ്ച വ്യാപാരം പുനരാരംഭിക്കുമ്പോൾ ഇത് 4,380 ഡോളറിലേക്ക് ഉയർന്നേക്കാം. വെള്ളി നിരക്ക് ഔൺസിന് 75 മുതൽ 78 ഡോളർ വരെ എത്തിയേക്കാം. അതുപോലെ…

Read More

വിജയിയുടെ കരികറിയെ ഏറ്റവും അവസാനത്തെ ചിത്രമായ ജനനായകന്റെ ട്രെയിലർ റിലീസ് ചെയ്തു. മാസിനും ആക്ഷനും ഇമോഷനും എല്ലാം പ്രധാന്യം നൽകി കൊണ്ടുള്ള ചിത്രമാണ് ജനനായകൻ എന്നാണ് ട്രെയിലർ നൽകുന്ന സൂചന. ചിത്രത്തിൽ വിജയിയുടെ മകളായാണ് മമിത ബൈജു വേഷമിട്ടിരിക്കുന്നത്. പൊലീസ് വേഷം ഉൾപ്പടെയുള്ള വിവധ ലുക്കുകളിലും വിജയ് ജനനായകനിൽ എത്തുന്നുണ്ട്. സാമൂഹിക ഉത്തരവാദിത്വവും ജനകീയ വികാരങ്ങളും സമന്വയിപ്പിക്കുന്ന കഥാസൂചനകൾ നിറഞ്ഞ ട്രെയിലർ, ആരാധകരിലും സിനിമാപ്രേമികളിലും അതീവ ആവേശം സൃഷ്ടിക്കുന്നതിനോടൊപ്പം ടിക്കറ്റ് ബുക്കിങ്ങിലും ആഗോള തളത്തിൽ വൻ കുതിപ്പാണ് നടത്തുന്നത്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം പൊങ്കല്‍ റിലീസായി ജനുവരി 9ന് തിയറ്ററുകളിൽ എത്തും. ചിത്രത്തിലെ പ്രധാന റോളുകളിൽ ബോബി ഡിയോൾ, പൂജാ ഹെ​ഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു എന്നിവരെത്തുന്നു. വെങ്കട്ട് കെ. നാരായണ ആണ് കെ.വി.എൻ. പ്രൊഡക്ഷന്റെ പേരിൽ ജനനായകൻ നിർമിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ.കെയുമാണ് സഹനിർമാണം. https://youtu.be/fJaAYcERf3Y ജനനായകന്റെ…

Read More

മനാമ: ബഹ്‌റൈൻ കാൻസർ സൊസൈറ്റിയിൽ അഫിലിയേറ്റ് ചെയ്ത്‌ പ്രവർത്തിക്കുന്ന കാൻസർ കെയർ ഗ്രൂപ്പ് ന്യൂ ഇയർ കുടുംബ സംഗമം സംഘടിപ്പിച്ചു. പ്രശസ്ത മാന്ത്രികനും, ഡിഫറന്റ്‌ ആർട്സ് സെന്റർ എക്സിക്യൂട്ടീവ് ഡയറക്റ്ററുമായ ഗോപിനാത് മുതുകാട്, പ്രശസ്ത മെന്റലിസ്റ്റ് ഫാസിൽ ബഷീർ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. കാൻസർ കെയർ ഗ്രൂപ്പ് പ്രസിഡണ്ട് ഡോ: പി. വി. ചെറിയാന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ബിഎംസി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, നിയാർക്ക്‌ ബഹ്‌റൈൻ ചെയർമാൻ ഫറൂഖ്. കെ. കെ, ബിഡികെ ബഹ്‌റൈൻ ജനറൽ സെക്രട്ടറി ജിബിൻ ജോയ്, ഫിറോസ് ഖാൻ എന്നിവർ സംസാരിച്ചു. കാൻസർ കെയർ ഗ്രൂപ്പ് ജനറൽ സെക്രട്ടറി കെ. ടി. സലിം സ്വാഗതവും, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അബ്ദുൽ സഹീർ നന്ദിയും രേഖപ്പെടുത്തി. കാൻസർ രോഗികൾക്ക് വിഗ് നിർമ്മിക്കുവാൻ വേണ്ടി ഈ അടുത്ത ദിവസങ്ങളിൽ മുടി ദാനം നൽകിയവർക്ക് ബഹ്‌റൈൻ കാൻസർ സൊസൈറ്റിയുടെ സർട്ടിഫിക്കറ്റുകൾ നൽകി ചടങ്ങിൽ ആദരിച്ചു. സാമൂഹിക സാംസ്കാരിക സംഘടനാ നേതാക്കളും,…

Read More