- പട്ടിക പുറത്തായി; കെപിസിസി അധ്യക്ഷനടക്കമുള്ള എംഎൽഎമാരുടെ പിന്തുണ കെ.സി. വേണുഗോപാലിന്. യഥാർത്ഥ പേപ്പർ അതല്ലന്ന് നിരീക്ഷകർ
- വി.ഡി. സതീശന് പിന്തുണയും ഐക്യദാർഢ്യവുമായി ബഹ്റൈനിലെ കോൺഗ്രസ് പ്രവർത്തകർ
- വിദ്യാഭ്യാസ വകുപ്പ് കോണ്‍ഗ്രസുമായി വെച്ചുമാറുന്ന പ്രശ്നമില്ലെന്ന് മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി
- ഇന്ത്യൻ ക്ലബ് ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റ് മെയ് 15 മുതൽ 21 വരെ
- ഭാസ്കര കാരണവർ വധക്കേസ് പ്രതി ഷെറിനെതിരെ ജയിലിലെ രഹസ്യങ്ങൾ പുറത്തുവിട്ട സഹതടവുകാരി സുനിതയുടെ മരണത്തിൽ ദുരൂഹത
- സണ്ണി ജോസഫ് മന്ത്രി; ബെന്നി ബെഹന്നാന് കെപിസിസി പ്രസിഡന്റ്
- സംഭവിച്ചത് ന്യൂനപക്ഷ വോട്ടുകളുടെ ഇടത് വിരുദ്ധ ഏകീകരണം; ഒന്നിച്ച് നിന്നാൽ തിരിച്ച് വരാമെന്ന് പിണറായിവിജയൻ
- ആടിന്റെ തലയറുത്ത് പ്രദര്‍ശിപ്പിച്ച് വിജയാഹ്ലാദം; മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
Author: News Desk
മനാമ: അൽഫുർഖാൻ സെൻ്റർ സാമൂഹികക്ഷേമ വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ സൽമാനിയ ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്തദാനം സംഘടിപ്പിച്ചു. ജനുവരി ഒന്നിന് രാവിലെ 7.30 മുതൽ ഉച്ചക്ക് 12.30 വരെ നടന്ന പരിപാടിയിൽ അൽഫുർഖാൻ പ്രവർത്തകർ, മദ്രസ്സ രക്ഷിതാക്കൾ, അനുഭാവികൾ, സുഹൃത്തുക്കൾ മുതലായവർ പങ്കെടുത്തു. അൽഫുർഖാൻ ഭാരവാഹികളായ ഷെയ്ക്ക് മുദഫ്ഫിർ, സൈഫുള്ള ഖാസിം, മൂസ സുല്ലമി, സുഹൈൽ, ഷറഫുദ്ധീൻ, മനാഫ് എന്നിവരോടൊപ്പം സുബൈർ MM ( ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ), റിസാലുദ്ധീൻ (അൽ മന്നായി സെൻ്റർ), ഹംസ മേപ്പാടി (ഇന്ത്യൻ ഇസ്‌ലാഹി സെൻ്റെർ) എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. കൺവീനർ അബ്ദുൾ സലാമിൻ്റെ നേതൃത്വത്തിൽ നടന്ന രക്ത ദാനത്തിൽ അബ്ദുൾ ബാസിത്ത്, ആദിൽ അഹമ്മദ്, സാമിൽ യൂസഫ്, ശാനിദ്, അനൂപ്, അബ്ദുള്ള, ഫാറൂക്ക് മാട്ടൂൽ, ഇഖ്ബാൽ അഹമ്മദ്, അബ്ദുൾ ഹക്കീം, ഇല്യാസ്, നസീഫ്, നവാസ്, മുജീബ്, ഇസ്മയിൽ, ഫിറോസ്, സിറാജ്,ബിനു റഹ്മാൻ, സീനത്ത്, നസീമ എന്നിവർ നിയന്ത്രിച്ചു. എല്ലാവർഷവും ജനുവരി ഒന്നിനും ഹിജറ വർഷാരംഭമായ മുഹറം…
മനാമ: ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ അംഗങ്ങൾക്കായി പുതുവത്സരാഘോഷവും സൗഹൃദ സംഗമവും സംഘടിപ്പിച്ചു. ‘ന്യൂ ഇയർ ഫ്രണ്ട് ഗിഫ്റ്റ് എക്സ്ചേഞ്ച് &മീറ്റ് അപ്പ്’ എന്ന പേരിൽ നടന്ന പരിപാടിയിൽ അംഗങ്ങൾ തമ്മിൽ സ്നേഹസമ്മാനങ്ങൾ കൈമാറി, പരസ്പര സൗഹൃദവും കൂട്ടായ്മയുടെ ബന്ധങ്ങളും കൂടുതൽ ഊട്ടിയുറപ്പിച്ചു. കുട്ടികളിലെ സർഗ്ഗാത്മക കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി ചിൽഡ്രൻസ് വിങ്ങിന്റെ നേതൃത്വത്തിൽ ‘ന്യൂ ഇയർ കാർഡ് നിർമ്മാണ മത്സരം സംഘടിപ്പിച്ചു. ലേഡീസ് വിങ്ങും ചിൽഡ്രൻസ് വിങ്ങും സംയുക്തമായി ഒരുക്കിയ ഈ മനോഹരമായ ഒത്തുചേരൽ ഓരോ അംഗത്തെയും സ്നേഹത്തോടെ ചേർത്തുപിടിച്ച ഊഷ്മളമായൊരു കുടുംബസംഗമമായി മാറി. പ്രവാസഭൂമിയിൽ സ്നേഹവും ഐക്യവും മുൻനിർത്തിയുള്ള ഇത്തരം വൈവിധ്യമാർന്ന പ്രവർത്തനങ്ങളുമായി കൂടുതൽ കരുത്തോടെ മുന്നോട്ട് പോകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
മദീനയില്‍ വാഹനാപകടം; മലയാളി കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം, കുട്ടികള്‍ക്ക് ഗുരുതര പരിക്ക്
റിയാദ്: സൗദി അറേബ്യയില്‍ മദീനയ്ക്ക് സമീപം വാഹനാപകടം. മലയാളി കുടുംബത്തിലെ നാലുപേര്‍ മരിച്ചു. മഞ്ചേരി വെള്ളില സ്വദേശി നടുവത്ത് കളത്തില്‍ അബ്ദുല്‍ ജലീല്‍ (52), ഭാര്യ തസ്ന തോടേങ്ങല്‍ (40), മകന്‍ നടുവത്ത് കളത്തില്‍ ആദില്‍ (14), ജലീലിന്റെ മാതാവ് മൈമൂനത്ത് കാക്കേങ്ങല്‍ (73) എന്നിവരാണ് മരിച്ചത്. ഉംറ നിര്‍വഹിച്ച ശേഷം മദീന സന്ദര്‍ശനത്തിന് പോവുകയായിരുന്നു കുടുംബം. മലപ്പുറം മഞ്ചേരി സ്വദേശികളാണ് അപകടത്തില്‍ മരിച്ചത്. ശനിയാഴ്ച വൈകീട്ടാണ് അപകടമുണ്ടായത്. സംഘത്തിലുണ്ടായിരുന്ന മൂന്ന് പേര്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ കഴിയുകയാണ്. ജലീലിന്റെ മക്കളായ നൂറ, ആയിഷ, ഫാത്തിമ എന്നിവരാണ് ചികിത്സയിലുള്ളത്. മദീനയിലെ കിങ് ഫഹദ്, സൗദി ജര്‍മന്‍ എന്നീ ആശുപത്രികളിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ആണ് മൂവരെയും പ്രവേശിപ്പിച്ചിരിക്കുന്നത്. കുടുംബം സഞ്ചരിച്ച ജി.എം.സി വാഹനം ജിദ്ദ-മദീന റോഡില്‍ വാദി ഫറഹയില്‍ വച്ച് തീറ്റപ്പുല്ല് കയറ്റിവന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. വര്‍ഷങ്ങളായി ജിദ്ദയില്‍ ജോലി ചെയ്യ്തുവരികയാണ് അബ്ദുല്‍ ജലീലില്‍. സന്ദര്‍ശന വിസയിലാണ് കുടുംബം ഇവിടെയെത്തിയത്.
വിമാനയാത്രക്കായി പുതിയ ഉത്തരവുമായി ഡിജിസിഎ; വിമാനങ്ങളിൽ പവര്‍ ബാങ്ക് ഉപയോഗിക്കുന്നത് നിരോധിച്ചു, ഫോണുകളടക്കം ചാര്‍ജ് ചെയ്യാനും പാടില്ല
ദില്ലി: വിമാനങ്ങളിൽ പവര്‍ ബാങ്ക് ഉപയോഗം നിരോധിച്ച് ഡിജിസിഎ. പവര്‍ ബാങ്കിൽ നിന്ന് തീപടര്‍ന്നുള്ള അപകടങ്ങളെ തുടര്‍ന്നാണ് നിര്‍ണായക ഉത്തരവ് ഡിജിസിഎ പുറത്തിറക്കിയത്. വിമാനയാത്രക്കിടെ ഫോണുകളും മറ്റു ഇലക്ട്രോണിക്സ് ഉപകരണങ്ങളും ചാര്‍ജ് ചെയ്യരുതെന്നും ഉത്തരവിലുണ്ട്. വിമാനത്തിന്‍റെ സീറ്റിന് സമീപമുള്ള പവര്‍ ഔട്ട്ലെറ്റ് വഴി ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിനും നിരോധനമുണ്ട്. പവര്‍ ബാങ്കുകളും മറ്റു ലിഥിയം ബാറ്ററിയടക്കമുള്ളവയും അടങ്ങിയ ഹാന്‍ഡ് ബാഗ് സീറ്റിന് മുകളിലെ ക്യാബിനുള്ളിൽ വെയ്ക്കരുതെന്നും നിര്‍ദേശമുണ്ട്. ക്യാമറകളുടെ അടക്കം ബാറ്ററികളും മുകളിൽ വെയ്ക്കാൻ പാടില്ല. വിമാനയാത്രക്കിടെ പവര്‍ ബാങ്കുകള്‍ കൈവശം വെക്കാമെങ്കിലും അവ ഉപയോഗിക്കാൻ പാടില്ലെന്നാണ് കര്‍ശന നിര്‍ദേശം. പവര്‍ ബാങ്കും ബാറ്ററികളുമടക്കം യാത്രക്കാര്‍ ഇരിക്കുന്നതിന് സമീപം തന്നെ സൂക്ഷിക്കണമെന്നാണ് നിര്‍ദേശം. വിമാനത്താവളങ്ങളിൽ ഇതുസംബന്ധിച്ച നിര്‍ദേശം പരസ്യപ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്. ഇൻഡിഗോ വിമാനത്തിൽ അടുത്തിടെ പവര്‍ ബാങ്കിൽ നിന്ന് തീപടര്‍ന്ന സംഭവം ഉണ്ടായിരുന്നു. ഇത്തരം അപകടങ്ങള്‍ ഒഴിവാക്കുന്നതിനായാണ് പുതിയ ഉത്തരവിറക്കിയത്.
‘എനിക്ക് എന്ത് ചെയ്യാന്‍ പറ്റും?’; ഐപിഎല്ലില്‍ നിന്ന് ഒഴിവാക്കപ്പെട്ടതിന് പിന്നാലെ മുസ്തഫിസുര്‍ റഹ്മാന്
കൊല്‍ക്കത്ത: ബിസിസിഐ നിര്‍ദേശത്തിന് പിന്നാലെ ബംഗ്ലദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്മാനെ ടീമില്‍നിന്ന് ഒഴിവാക്കിയതായി ഐപിഎല്‍ ഫ്രാഞ്ചൈസിയായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് അറിയിച്ചിരുന്നു. ഇന്ത്യയും ബംഗ്ലദേശും തമ്മിലുള്ള നയതന്ത്ര സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്നാണ് താരത്തെ ടീമില്‍ നിന്ന് ഒഴിവാക്കാനുള്ള നിര്‍ദേശം ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനു നല്‍കിയത്. ഇതുപ്രകാരം താരത്തെ ടീമില്‍ നിന്ന് റിലീസ് ചെയ്തതായി കൊല്‍ക്കത്ത ടീം മാനേജ്‌മെന്റ് ഔദ്യോഗികമായി അറിയിച്ചു. ഒഴിവാക്കിയതിന് പിന്നാലെ പ്രതികരണം അറിയിച്ചിരിക്കുകയാണ് മുസ്തഫിസുര്‍. അവര്‍ എന്നെ ഒഴിവാക്കിയാല്‍ എനിക്ക് എന്തുചെയ്യാന്‍ കഴിയും എന്നായിരുന്നു സംഭവത്തില്‍ ഒരു ബംഗ്ലദേശ് സ്‌പോര്‍ട്‌സ് മാധ്യമത്തോട് മുസ്തഫിസുറിന്റെ പ്രതികരണം. ഇതിനിടെ ബിസിസിഐ തീരുമാനത്തെ വിമര്‍ശിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് രംഗത്തെത്തി. ഇത്തരമൊരു അനുഭവം മുന്‍പ് ഉണ്ടായിട്ടില്ലെന്നും താരങ്ങളുടെ അന്തസ്സും സുരക്ഷയുമാണ് ഞങ്ങളുടെ മുന്‍ഗണനയെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. ചിലരെ ഒറ്റപ്പെടുത്തുന്ന ആശയങ്ങളില്‍ നിന്ന് പിന്മാറണമെന്നും ബിസിബി വ്യക്തമാക്കി. ഡിസംബറില്‍ നടന്ന ഐപിഎല്‍ മിനി താരലേലത്തില്‍…
‘അതീവ ജാഗ്രത പാലിക്കണം, വെനസ്വേലയിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണം’: വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്
ന്യൂഡല്‍ഹി : വെനസ്വേലയിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ആ രാജ്യത്തുള്ള ഇന്ത്യാക്കാര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം. അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കാന്‍ വിദേശകാര്യ മന്ത്രാലയം (MEA) ഇന്ത്യന്‍ പൗരന്മാരോട് നിര്‍ദ്ദേശിച്ചു. അടിയന്തര സാഹചര്യങ്ങളില്‍ കാരക്കാസിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടണം. സഹായത്തിനായി അടിയന്തര ഹെല്‍പ്പ്ലൈന്‍ നമ്പര്‍ പങ്കിടണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. ഇ മെയില്‍ ഐഡിയും ഫോണ്‍ നമ്പറും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കാരക്കാസിലെ ഇന്ത്യന്‍ എംബസിയുടെ ഇമെയില്‍ ഐഡി: cons.caracas@mea.gov.in അല്ലെങ്കില്‍ അടിയന്തര ഫോണ്‍ നമ്പര്‍ +58-412-9584288 (വാട്ട്സ്ആപ്പ് കോളുകള്‍ക്കും) വഴി ബന്ധപ്പെടാവുന്നതാണ്. വെനിസ്വേലയിലേക്കുള്ള അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കണമെന്നും ഇന്ത്യന്‍ പൗരന്മാരോട് വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
കൊച്ചി: മൂവാറ്റുപുഴ കടാതി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് പള്ളി പെരുന്നാളിന് കതിന നിറയ്ക്കുന്നതിനിടെ ഉണ്ടായ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു. കടാതി സ്വദേശി രവി (55) ആണ് മരിച്ചത്. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. കരാറുകാരനായ ജെയിംസിനാണ് പരിക്കേറ്റത്. എഴുപത് ശതമാനത്തിലേറെ പൊള്ളലേറ്റ ജയിംസ് കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് രാവിലെ 8 മണിയോടെയാണ് അപകടം ഉണ്ടായത്. പള്ളിയിലെ പെരുന്നാളിനോട് അനുബന്ധിച്ച് പടക്കം സൂക്ഷിച്ചിരുന്ന മുറിയിൽ രവിയും ജെയിംസും ചേർന്ന് കതിന നിറയ്ക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. സംഭവ സമയത്ത് പള്ളിയിൽ കുർബാന നടക്കുകയായിരുന്നതിനാൽ സ്ഫോടനം നടന്ന സ്ഥലത്ത് കൂടുതൽ ആളുകൾ ഉണ്ടായിരുന്നില്ല.
നടക്കാത്ത ട്രാഫിക്ക് ലംഘനത്തിന് ചുമത്തിയ പിഴ റദ്ദാക്കി, യുവാവിനോട് ഖേദം പ്രകടിപ്പിച്ച് കൊച്ചി ട്രാഫിക് പൊലീസ്
കൊച്ചി: ഒരു സ്ഥലത്തു നടന്ന ഗതാഗത നിയമ ലംഘനത്തിന്റെ ഫോട്ടോ ഉപയോഗിച്ച് മറ്റൊരിടത്ത് വീണ്ടും പിഴ ചുമത്തിയ നടപടി റദ്ദാക്കി കൊച്ചി ട്രാഫിക് പൊലീസ്. പാലാരിവട്ടം സ്വദേശി നെറ്റോ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അനധികൃതമായി ചുമത്തിയ പിഴ റദ്ദാക്കിയത്. ഉദ്യോഗസ്ഥര്‍ക്ക് പറ്റിയെന്ന് വിശദീകരിച്ചാണ് നടപടി. പരാതിക്കാരനോട് പൊലീസ് ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. ഇക്കഴിഞ്ഞ ബുധനാഴ്ച രാവിലെ 10.02നു കലൂരില്‍ വച്ച് സീബ്രാ ക്രോസിങ് ലംഘനത്തിനു നെറ്റെയുടെ വാഹനത്തിനു ആദ്യത്തെ ഇ ചെലാന്‍ ലഭിച്ചിരുന്നു. എന്നാല്‍ ഉച്ചയ്ക്കു 12.51നു കച്ചേരിപ്പടിയില്‍ വച്ച് മറ്റൊരു സീബ്രാ ക്രോസിങ് ലംഘനം കൂടി നടന്നതായി കാണിച്ചു രണ്ടാമത്തെ പിഴ ചുമത്തുകയായിരുന്നു.ഇതുമായി ബന്ധപ്പെട്ട് കൊച്ചി ട്രാഫിക്ക് പൊലീസിനെതിരെ പാലാരിവട്ടം സ്വദേശി നെറ്റോ പരാതി നല്‍കി. കൊച്ചി സിറ്റി ട്രാഫിക്ക് വെസ്റ്റ് അസിസ്റ്റന്റ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്. രണ്ടാമത്തെ പിഴയ്ക്കായി ഉപയോഗിച്ച ഫോട്ടോ പരിശോധിച്ചപ്പോഴാണ് സംശയം തോന്നിയതെന്നു നെറ്റോ പറയുന്നു. ആദ്യത്തെ പിഴയ്ക്കായി ഉപയോഗിച്ച അതേ ചിത്രത്തിന്റെ വൈഡ് ആംഗിള്‍ ചിത്രമാണ് രണ്ടാമത്തെ…
പുനർജ്ജനി പദ്ധതി: വി ഡി സതീശനെതിരെ സിബിഐ അന്വേഷണത്തിന് വിജിലൻസിന്റെ ശുപാർശ; റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ സിബിഐ അന്വേഷണത്തിന് വിജിലൻസിന്റെ ശുപാർശ. വിജിലൻസിന്റെ ശുപാർശ അടങ്ങിയ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി. പുനർജ്ജനി പദ്ധതിയുടെ പേരിൽ വിദേശത്ത് നിന്നും ഫണ്ട് പിരിച്ചതിലെ ക്രമക്കേട് സിബിഐ അന്വേഷിക്കണമെന്നാണ് വിജിലൻസിന്റെ ശുപാർശ. ഒരു വർഷം മുമ്പ് മുൻ ഡയറക്ടർ യോഗേഷ് ഗുപ്തയാണ് ശുപാർശ ചെയ്തത്. എഫ്‌സിആർഎ നിയമത്തിന്റെ ലംഘനം, സ്വകാര്യ സന്ദർശനത്തിനായി കേന്ദ്ര സർക്കാരിൽ നിന്ന് അനുമതി നേടിയ ശേഷം വിദേശത്ത് പോയി ഫണ്ട് സ്വരൂപിച്ചതും അത് കേരളത്തിലെ അക്കൗണ്ടിലേക്ക് എത്തിച്ചതിലെ നിയമലംഘനം എന്നിവ ചൂണ്ടിക്കാട്ടിയാണ് സിബിഐ അന്വേഷണത്തിന്റെ ആവശ്യകതയിലേക്ക് വിജിലൻസ് ശുപാർശ ചെയ്തിരിക്കുന്നത്. എഫ്സിആർഎ നിയമം, 2010ലെ സെക്ഷൻ 3 (2) (എ) പ്രകാരം സിബിഐ അന്വേഷണം നടത്തണമെന്നാണ് പറയുന്നത്. അതോടൊപ്പം കേരള നിയമസഭയുടെ റൂൾ ഓഫ് പ്രൊസീജിയേഴ്സിലെ അനുബന്ധം 2ലെ റൂൾ 41 പ്രകാരം നിയമസഭാ സാമാജികൻ എന്ന തരത്തിൽ നടത്തിയ നിയമലംഘനത്തിന് സ്പീക്കർ നടപടി സ്വീകരിക്കണമെന്നും വിജിലൻസ് ശുപാർശ ചെയ്തിട്ടുണ്ട്.…
‘വെനസ്വേല അമേരിക്ക ഭരിക്കും’; അമേരിക്കൻ കടന്നാക്രമണത്തിൽ നിലപാട് വ്യക്തമാക്കി ട്രംപ്, ബന്ദിയാക്കിയ മഡൂറോയുടെ ചിത്രം പുറത്തുവിട്ടു
ന്യൂയോര്‍ക്ക്: വെനസ്വേലയിലെ അമേരിക്കൻ കടന്നാക്രമണത്തിൽ വിശദീകരണവുമായി പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. ശരിയായ അധികാര കൈമാറ്റം പൂര്‍ത്തിയാകും വരെ കുറച്ചുകാലം വെനസ്വേല അമേരിക്ക ഭരിക്കുമെന്നും ആവശ്യമെങ്കിൽ വീണ്ടും ആക്രമിക്കുമെന്നും ട്രംപ് വാര്‍ത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഇതിനിടെ, അമേരിക്ക ബന്ധിയാക്കിയ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ ചിത്രം ട്രംപ് പുറത്തുവിട്ടു. യുഎസ് നാവികസേനാ കപ്പലിലുള്ള ചിത്രമാണ് പുറത്തുവിട്ടത്. കണ്ണുകെട്ടിയ നിലയിലുള്ള ചിത്രമാണ് പുറത്തുവട്ടത്. അമേരിക്ക ബന്ദിയാക്കിയ നിക്കോളാസ് മഡൂറോയും ഭാര്യയും അമേരിക്കയിൽ വിചാരണ നേരിടേണ്ടിവരുമെന്നും ട്രംപ് വയക്തമാക്കി. അമേരിക്കൻ എണ്ണ കമ്പനികള്‍ വെനസ്വേലയിൽ പണം ഉണ്ടാക്കുമെന്നും ട്രംപ് പറഞ്ഞു. അതേസമയം, മഡൂറോയെ മോചിപ്പിക്കണമെന്ന് റഷ്യ വ്യക്തമാക്കി. വെനസ്വേലൻ പ്രസിഡന്‍റിനെയും ഭാര്യയെയും അമേരിക്ക വിട്ടയക്കണമെന്നാണ് റഷ്യയുടെ നിലപാട്. വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയും ഭാര്യയും നിലവിൽ യു എസ് യുദ്ധക്കപ്പലിലാണെന്നും ഇരുവരെയും ഉടൻ ന്യൂയോർക്കിൽ എത്തിക്കുമെന്നുമാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരത്തെ വ്യക്തമാക്കിയത്. മഡൂറയെ അമേരിക്കൻ കമാൻഡോകൾ പിടികൂടുന്നത് ഒരു ടി വി ഷോ കാണുന്നത്…
