Author: News Desk

വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധത്തിൽ വരും ദിവസങ്ങൾ അതീവ നിർണ്ണായകമാണെന്നും ശത്രുവിനെ തുരത്താൻ അമേരിക്കൻ കരസേനയെ നേരിട്ട് യുദ്ധഭൂമിയിലിറക്കുന്ന കാര്യം തള്ളിക്കളയാനാവില്ലെന്നും യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്. രണ്ടാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഹെഗ്‌സെത്ത് അമേരിക്കയുടെ ശക്തമായ നിലപാട് വെളിപ്പെടുത്തിയത്. യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾ സജീവമാണെങ്കിലും സൈനിക നീക്കങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന സൂചനയാണ് പെന്‍റഗൺ നൽകുന്നത്.ഇറാനെതിരെ സ്വീകരിക്കാൻ പോകുന്ന സൈനിക തന്ത്രങ്ങൾ മുൻകൂട്ടി വെളിപ്പെടുത്താൻ കഴിയില്ലെന്നും കരസേനയെ വിന്യസിക്കുമോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടി നൽകുന്നത് ശത്രുവിനെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. “ഒരു യുദ്ധത്തിൽ ജയിക്കണമെങ്കിൽ നമ്മൾ എന്ത് ചെയ്യും, എന്ത് ചെയ്യില്ല എന്ന് ശത്രുവിനോട് മുൻകൂട്ടി പറയരുത്. ആവശ്യമെങ്കിൽ പ്രസിഡന്‍റിന് വേണ്ടി ഏത് ഓപ്ഷനും നടപ്പിലാക്കാൻ പ്രതിരോധ വകുപ്പ് സജ്ജമാണ്,” ഹെഗ്‌സെത്ത് കൂട്ടിച്ചേർത്തു. കഴിഞ്ഞ ശനിയാഴ്ച മിഡിൽ ഈസ്റ്റിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങളിൽ താൻ രഹസ്യ സന്ദർശനം നടത്തിയതായും അദ്ദേഹം വെളിപ്പെടുത്തി. സുരക്ഷാ കാരണങ്ങളാൽ സന്ദർശനം നടത്തിയ…

Read More

മനാമ: ബഹ്റൈനിൽ നിലവിലെ സാഹചര്യം കണക്കിലെടുത്ത് സുരക്ഷാ കാരണങ്ങളാൽ വ്യോമാതിർത്തിയിൽ ഡ്രോണുകളുടെ ഉപയോഗം പൂർണമായി നിരോധിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.രാജ്യത്തിൻ്റെ വ്യോമാതിർത്തി ലക്ഷ്യമിട്ട് ഇറാൻ ആക്രമണം നടത്തുന്നുണ്ട്. ഉദ്ദേശ്യം എന്തായാലും എല്ലാവിധ ഡ്രോണുകൾക്കും നിരോധനം ബാധകമാണ്. അനധികൃത ഡ്രോണുകൾ കണ്ടെത്തി ഭീഷണി തിരിച്ചറിഞ്ഞതിനെ തുടർന്നാണ് ഈ തീരുമാനമെടുത്തത്.നിരോധനം ലംഘിക്കുന്ന ഡ്രോണുകൾ തടഞ്ഞുനിർത്തി നശിപ്പിക്കുകയും ഉത്തരവാദികൾക്കെതിരെ നിയമ നടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.

Read More

മനാമ: ബഹ്റൈനിൽ ഓൺലൈൻ വഴി കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു.പ്രതിയെ റിമാൻഡ് ചെയ്ത് കസ്റ്റഡിയിൽ വിട്ടതായി പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. പ്രതി കുട്ടികൾക്ക് അശ്ലീല ചിത്രങ്ങൾ അയച്ചുകൊടുത്ത് സമാനമായ ചിത്രങ്ങൾ തിരിച്ചയയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇതിൽ ഒരു കുട്ടിയിൽനിന്ന് ലഭിച്ച വിവരങ്ങളനുസരിച്ച് അന്വേഷണം നടത്തിയാണ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തതെന്ന് ജനറൽ ഡയറക്ടറേറ്റ് ഫോർ ആൻ്റി കറപ്ഷൻ ആൻ്റ് ഇക്കണോമിക് ആൻ്റ് ഇലക്ട്രോണിക് സെക്യൂരിറ്റിയിലെ ചൈൽഡ് പ്രൊട്ടക്ഷൻ വിഭാഗം സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.പ്രതി സമാനമായ നിരവധി കുറ്റകൃത്യങ്ങൾ ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

Read More

ദില്ലി: വിവാദം കത്തുന്നതിനിടെ എഫ്സിആർഎ നിയമഭേദ​ഗതി ബില്ലിന്മേൽ നാളെ ലോക്സഭയിൽ ചർച്ച. തെരഞ്ഞെടുപ്പ് പ്രചാരണം നിർത്തി കേരളത്തിലെ എംപിമാർ ദില്ലിയിലെത്തി വിഷയത്തിൽ ഇടപെടണമെന്ന് സിബിസിഐ നിലപാട് കടുപ്പിച്ചു. ബിൽ ആർക്കും എതിരല്ലെന്നും വിദേശഫണ്ടുകൾ ദുരുപയോ​ഗം ചെയ്യാതിരിക്കാനുള്ള ലളിത നടപടിയാണെന്നുമുള്ള കേന്ദ്രസർക്കാർ വാദം സഭാ നേതൃത്വങ്ങൾ പൂർണമായും തള്ളി.ലോക്സഭയിൽ ഈമാസം 25ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദറായ് അവതരിപ്പിച്ച ബില്ലിൻമേൽ നാളെ ചർച്ച നടത്തി പാസാക്കാനാണ് നീക്കം. പാസായാൽ ബജറ്റ് സമ്മേളനത്തിന്റെ അവസാന ദിവസമായ വ്യാഴാഴ്ച ബിൽ രാജ്യസഭയിലും കൊണ്ടുവന്നേക്കും. ബിൽ ആർക്കും എതിരല്ലെന്നും എല്ലാവരുമായും ചർച്ച നടത്തിയ ശേഷമാണ് പാർലമെന്റിൽ നടപടികൾ തുടങ്ങിയതെന്നുമാണ് കേന്ദ്രമന്ത്രി കിരൺ റിജിജു ഇന്നും ന്യായീകരിച്ചത്. നടപടിയെ കേന്ദ്രമന്ത്രി ജോർജ് കുര്യനും ന്യായീകരിച്ചു. എന്നാൽ രണ്ടു വാദങ്ങളും ക്രൈസ്തവ സഭകൾ തള്ളി. സഭാ നേതാക്കളുമായി ആരും ചർച്ച നടത്തിയിട്ടില്ലെന്നും സിബിസിഐ വ്യക്തമാക്കി. ബിൽ നിയമമായാൽ കോടതിയെ സമീപിക്കുമെന്നും സിബിസിഐ മുന്നറിയിപ്പ് നൽകി. നിയമത്തിലൂടെ കൊണ്ടുവരുന്ന നിയന്ത്രണങ്ങൾ ഭരണഘടന…

Read More

കണ്ണൂർ: ധനാപഹരണം നേരത്തെ തന്നെ പാർട്ടിയുടെ ശ്രദ്ധയിൽപെടുത്തിയിരുന്നുവെന്ന് വി കുഞ്ഞിക്കൃഷ്ണൻ. ഒരു കോടി രൂപയ്ക്കടുത്ത് വെട്ടിപ്പ് നടത്തിയെന്നും കുഞ്ഞിക്കൃഷ്ണൻ മാധ്യമങ്ങളോട് സംസാരിക്കവേ വ്യക്തമാക്കി. ധനരാജ് ഫണ്ടിൽ നിന്ന് 40 ലക്ഷം രൂപ മാറ്റി. ഇതിൽ 25 ലക്ഷം മാത്രമാണ് തിരിച്ചുവന്നത്. 15 ലക്ഷം ഏരിയ കമ്മിറ്റിയിലേക്ക് പോയി എന്നും കുഞ്ഞിക്കൃഷ്ണൻ വ്യക്തമാക്കി. ഇത് ഏരിയ കമ്മിറ്റിയുടെ കണക്കിൽ ഇല്ല. ധനരാജ് രക്തസാക്ഷി ഫണ്ടിൽ നിന്ന് സ്വകാര്യ അക്കൗണ്ടിലേക്ക് ലക്ഷങ്ങൾ മാറ്റിയതിന്റെ തെളിവുകൾ പുറത്ത് വന്നിട്ടുണ്ട്. 40 ലക്ഷം രൂപയാണ് സിപിഎം പയ്യന്നൂർ ഏരിയ സെക്രട്ടറിമാരായിരുന്ന ടി.ഐ മധുസൂദനന്റെയും കെ പി മധുവിന്റെയും പേരിലേക്ക് മാറ്റിയത്. ധനാപഹരണത്തിന്റ കൂടുതൽ തെളിവുകൾ ഇനിയും പുറത്തുവിടുമെന്നാണ് വി കുഞ്ഞികൃഷ്ണൻ പറയുന്നത്. 2016 മുതലുള്ള ധനരാജ് കുടുംബ സഹായ നിധിയിലെ പണമിടപാട് രേഖകളാണ് പുറത്തുവന്നത്. ആ വർഷം നവംബർ 13 ന് 63 ലക്ഷത്തിലധികം തുക ഉണ്ടായിരുന്ന സഹായ നിധിയിൽ നിന്ന് 40 ലക്ഷം രൂപ സ്ഥിര നിക്ഷേപമാക്കി…

Read More

ദുബായ്: ദുബായ് കടൽത്തീരത്ത് നങ്കൂരമിട്ടിരുന്ന കുവൈത്ത് ക്രൂഡ് ഓയിൽ ടാങ്കറായ ‘അൽ സൽമി’ക്ക് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിന് പിന്നാലെ എണ്ണച്ചോർച്ചയോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ദുബായ് അധികൃതർ വ്യക്തമാക്കി. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയെന്നും ദുബായ് അധികൃതർ സ്ഥിരീകരിച്ചു. തിങ്കളാഴ്ച രാത്രിയുണ്ടായ ആക്രമണത്തിൽ കപ്പലിന് തീപിടിക്കുകയും നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു. എന്നാൽ ചൊവ്വാഴ്ച പുലർച്ചയോടെ തീ പൂർണ്ണമായും അണച്ചതായും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും ദുബായ് ഗവൺമെന്റ് മീഡിയ ഓഫീസ് അറിയിച്ചു.ദുബായ് പോർട്ടിലെ ആങ്കറേജ് “E” യിൽ നിർത്തിയിട്ടിരുന്ന കപ്പലിന് നേരെയാണ് ഡ്രോൺ ആക്രമണമുണ്ടായത്. കപ്പലിന്റെ സ്റ്റാർബോർഡ് ഭാഗത്ത് അജ്ഞാത വസ്തു വന്ന് പതിച്ചതിനെത്തുടർന്ന് തീപിടുത്തമുണ്ടായതായി യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് സ്ഥിരീകരിച്ചു. കപ്പലിലുണ്ടായിരുന്ന 24 ക്രൂ അംഗങ്ങളും സുരക്ഷിതരാണ്. ആർക്കും പരിക്കുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. എണ്ണച്ചോർച്ച ഉണ്ടായിട്ടില്ലെന്നും പരിസ്ഥിതി ആഘാത ഭീഷണിയില്ലെന്നും അധികൃതർ വ്യക്തമാക്കി. കുവൈത്ത് പെട്രോളിയം കോർപ്പറേഷൻ ഈ സംഭവത്തെ “നേരിട്ടുള്ളതും വിനാശകരവുമായ ഇറാൻ ആക്രമണം” എന്ന് വിശേഷിപ്പിച്ചു. ഫെബ്രുവരി 28-ന് ഇറാന് നേരെ…

Read More

കൊച്ചി: ലോകായുക്ത നിയമ ഭേദഗതി ഹൈക്കോടതി ശരിവെച്ചു. രമേശ് ചെന്നിത്തലയടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ നൽകിയ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. ലോകായുക്ത നിയമ ഭേദഗതി ചോദ്യം ചെയ്തായിരുന്നു ഹര്‍ജി നൽകിയത്. ഭരണഘടന ഭേദഗതി അംഗീകരിക്കുന്നുവെന്ന് ഹൈക്കോടതി വ്യക്തമാക്കി. ചില മാറ്റങ്ങളോടെ ഭേദഗതി അംഗീകരിക്കുകയാണെന്നും കോടതി ഉത്തരവിട്ടു.ലോകായുക്ത ശുപാർശ സമർപ്പിച്ച് മൂന്നു മാസത്തിനകം നിയമസഭാ തീരുമാനമെടുത്തില്ലെങ്കിൽ റിപ്പോർട്ട് അംഗീകരിച്ചതായി കണക്കാക്കാമെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചാണ് നിയമ ഭേദഗതി ശരിവെച്ചത്.ഭേദഗതി ജുഡീഷ്യൽ അധികാരങ്ങൾക്കുമേലുള്ള കടന്നുകയറ്റമാണെന്നും ഭേദഗതി നിയമവിരുദ്ധമെന്ന് പ്രഖ്യാപിക്കണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയ ലോകായുക്ത നിയമ ഭേദഗതി ബില്ലിന് നേരത്തെ രാഷ്ട്രപതി അംഗീകാരം നൽകിയിരുന്നു. കേരള സര്‍ക്കാര്‍ കൊണ്ടുവന്ന ലോകായുക്ത ബില്ലിന് അനുമതി നൽകാതെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ രാഷ്ട്രപതിക്ക് വിടുകയായിരുന്നു. ഗവര്‍ണര്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിട്ട ബില്ലിനാണ് നേരത്തെ രാഷ്ട്രപതി അനുമതി നൽകിയത്. ബില്ലിന് അനുമതി ലഭിച്ചത് നേട്ടമാണെങ്കിലും ലോകായുക്തയുടെ അധികാരം ഇതോടെ കുറയുന്ന സാഹചര്യമാണ്…

Read More

കണ്ണൂര്‍: സിപിഎം തീവ്രലതുപക്ഷമായി മാറിയെന്നും സിപിഎമ്മും ബിജെപിയും തമ്മിൽ കേരളത്തിൽ കൂട്ടുകച്ചവടമാണെന്നും രാഹുൽ ഗാന്ധി. കണ്ണൂരിൽ യുഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. ഈ തെരഞ്ഞെടുപ്പ് രണ്ട് പ്രത്യയ ശാസ്ത്രങ്ങള്‍ തമ്മിലുള്ള പോരാട്ടമാണെന്നും സിപിഎം യഥാര്‍ത്ഥ ഇടതുപക്ഷം അല്ലാതെയായി മാറിയെന്നും ബിജെപിയും സിപിഎമ്മും കോര്‍പ്പറേറ്റ് പാര്‍ട്ടികളാണെന്നും രാഹുൽ ഗാന്ധി വിമര്‍ശിച്ചു. സിപിഎം യഥാര്‍ത്ഥ ഇടതുപക്ഷമല്ലാതെ ആയി മാറിയെന്നതിന്‍റെ തെലിവാണ് രണ്ട് ഇടത് നേതാക്കള്‍ ഇവിടെ വേദിയിലിരിക്കുന്നത്. രണ്ട് മുതിര്‍ന്ന സിപിഎം നേതാക്കളാണ് യുഡിഎഫ് വേദിയിലിരിക്കുന്നത്. എന്തുകൊണ്ടാണ് അവര്‍ മുഖ്യമന്ത്രിക്കൊപ്പം പ്രചാരണം നടത്താത്തതെന്ന് രാഹുൽ ഗാന്ധി ചോദിച്ചു. തളിപ്പറമ്പിലെ യുഡിഎഫ് പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥി ടികെ ഗോവിന്ദൻ. പയ്യന്നൂരിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി വി കുഞ്ഞികൃഷ്ണൻ എന്നിവരടക്കം വേദിയിലിരിക്കെയാണ് സിപിഎമ്മിനെതിരെ രാഹുൽ ഗാന്ധി കടന്നാക്രമിച്ചത്.ബിജെപി മുഖ്യമന്ത്രിയെ പിന്തുണയ്ക്കുന്നതിന് രണ്ട് തെളിവുകളുണ്ട്. പ്രധാനമന്ത്രി ശബരിമല വിഷയം ഉയർത്തുന്നില്ല, ശബരിമലയിലെ സ്വര്‍ണം സിപിഎം മോഷ്ടിച്ചു. ഹിന്ദുവിന്‍റെ സംരക്ഷകരെന്ന് അവകാശപ്പെടുന്നവർ കേരളത്തിലെത്തിയാൽ ഒന്നും പറയുന്നില്ലെന്നും രാഹുൽ ഗാന്ധി…

Read More

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശനുമായുള്ള പരസ്യ സംവാദത്തിൽ നിന്ന് പിന്മാറി മുഖ്യമന്ത്രി പിണറായി വിജയൻ. നേരിട്ടുള്ള സംവാദത്തിനല്ലെന്നും ഫേസ്ബുക്ക് വഴിയുള്ള സംവാദത്തിനാണ് ക്ഷണിച്ചതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തിൽ വിശദീകരിച്ചു. അതേസമയം, മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിന് പിന്നാലെ വീണ്ടും വെല്ലുവിളിയുമായി വിഡി സതീശന്‍ രംഗത്തെത്തി. സംവാദത്തിന്‍റെ സമയവും സ്ഥലവും ഇതുവരെ തീരുമാനിച്ചില്ലെന്നും മുഖ്യമന്ത്രി ശ്രദ്ധിക്കുമല്ലോയെന്നും വിഡി സതീശൻ ഫേസ്ബുക്കിൽ കുറിച്ചു. സംവാദമാകാമെന്ന് പറഞ്ഞിട്ട് 24 മണിക്കൂര്‍ കഴിഞ്ഞുവെന്നും മുഖ്യമന്ത്രിയെ സതീശൻ ഓര്‍മിപ്പിച്ചു. കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ചൂടേറ്റിയാണ് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും തമ്മിലുള്ള സംവാദവുമായി ബന്ധപ്പെട്ട ചര്‍ച്ച സജീവമായത്. പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് സംവാദത്തിന് ആദ്യം വെല്ലുവിളിച്ചുകൊണ്ട് രംഗത്തെത്തുന്നത്. ഇതിനുപിന്നാലെ എൽഡിഎഫ് റിപ്പോർട്ട് കാര്‍ഡ് പങ്കുവെച്ച് എന്നാൽ ഇതിൽ സംവാദമാകാം എന്നുപറഞ്ഞ് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വെല്ലുവിളിക്കുകയായിരുന്നു.സർക്കാരിന്‍റെ എ പ്ലസ് നേട്ടങ്ങൾ എണ്ണിപ്പറഞ്ഞു കൊണ്ട് ഇതിൽ സംവാദമാകാമോ എന്ന ചോദ്യമാണ് മുഖ്യമന്ത്രി ഉയർത്തിയിരുന്നത്. സംവാദത്തിന് തയ്യാറെന്ന് ഇന്നലെ…

Read More

തിരുവനന്തപുരം:  കേരളത്തില്‍ ഭരണ മാറ്റം ഉറപ്പെന്ന് എകെ ആന്‍റണി പറഞ്ഞു. കേരളത്തിലെ ജനങ്ങളുടെ ഹൃദയത്തിൽ വോട്ടെടുപ്പ് കഴിഞ്ഞു. ഇടി മുഴക്കം പോലെ യുഡിഎഫ് തിരിച്ചു വരും ഈ സർക്കാർ പോയെ തിരൂ എന്ന് ജനം തീരുമാനിച്ചു കഴിഞ്ഞു. നിലവിലുള്ളത് കെയർ ടേക്കർ സർക്കാർ മാത്രമാണ്. മുഖ്യമന്ത്രി സാധാരക്കാര്‍ക്ക്  അദൃശ്യനാണ്.സെക്രട്ടറിയേറ്റ് രാവണൻ കോട്ടയായിരുന്നു.ജനത്തെ കാണാൻ മടിക്കുന്ന മുഖ്യമന്ത്രിയായിരുന്നു പിണറായി..വിമർശനങ്ങളെ വെറുക്കുന്ന് മുഖ്യമന്ത്രിയാണ് അദ്ദേഹം . യുഡിഎഫിന്  വലിയ പ്രചാരണം വേണ്ട. മൂന്നാമതും പിണറായി വരും എന്ന ഒറ്റ പ്രചാരണം മതി UDF ന് വിജയിക്കാനെന്നും അദ്ദേഹം പറഞ്ഞുUDFൽ ഒരു കാലത്തും ഇല്ലാത്ത ഐക്യമാണിപ്പോഴുള്ളത്.തുടർ ഭരണം എന്ന് കേൾക്കുമ്പോൾ ജനത്തിന് ഞെട്ടലാണ്.മോദി ശക്തി കൊടുത്താലും മൂന്നാം പിണറായി സർക്കാരിനെ താങ്ങാൻ ജനത്തിന് ആകില്ല. മൂന്നാം പിണറായി സർക്കാർ വന്നാൽ മഹാ ദുരന്തം ആയുിരിക്കും.പണ്ട് വിമതർ കോൺഗ്രസിലായിരുന്നു.ഇന്ന് സ്ഥിതി മാറി. ഇടത് സഹയാത്രികർ പാർട്ടി വിടുന്നു.ബിജെപി  ഈ മണ്ണിന് പറ്റിയ പാർട്ടി അല്ല . ജയിക്കുന്ന…

Read More