Author: News Desk

മനാമ: ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിൽ, മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കാതോലിക്കദിനാഘോഷം മാർച്ച് 27 വെള്ളിയാഴ്ച്ച രാവിലെ 6.00 മണി മുതൽ വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം ആഘോഷിച്ചു. വിളംബരജാഥ, പതാക ഉയർത്തൽ, കാതോലിക്ക ദിന പ്രതിജ്ഞ എന്നിവയും ഇടവക വികാരി റവ. ഫാദര്‍ ജേക്കബ് തോമസ് കാരയ്ക്കല്‍ നല്‍കിയ കാതോലിക്ക ദിന സന്ദേശവും നടന്നു. , സഹ വികാരി റവ. ഫാദര്‍ തോമസ്സുകുട്ടി പി. എന്‍., ട്രസ്റ്റി ജോണ്‍ കെ. പി., സെക്രട്ടറി എബി കുരുവിള, മലങ്കര അസ്സോസിയേഷന്‍ അംഗങ്ങള്‍, കത്തീഡ്രല്‍ മാനേജിംഗ് കമ്മറ്റി അംഗങ്ങള്‍ എന്നിവര്‍ നേത്യത്വം നല്‍കി. ചിത്രം അടിക്കുറിപ്പ്: ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിൽ നടന്ന കാതോലിക്കദിനാഘോഷത്തിന്റെ ഭാഗമായി റവ. ഫാദര്‍ ജേക്കബ് തോമസ് കാരയ്ക്കല്‍ പതാക ഉയർത്തുന്നു. ഭാരവാഹികള്‍ സമീപം.

Read More

വയനാട്: ടൗൺഷിപ്പ് നിർമ്മാണം ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞിട്ടും താമസിക്കാൻ കഴിയാതെ ദുരന്ത ബാധിതർ. നിര്‍മ്മാണം പൂർത്തിയാകാത്തതാണ് കാരണം. മാർച്ച് ഒന്നിനാണ് ടൗൺഷിപ്പ് നിർമ്മാണത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചത്. സർക്കാർ വലിയ ആഘോഷത്തോടെ നടത്തിയ പരിപാടി ആയിരുന്നു അത്. വളരെ വേഗത്തിൽ പണി കഴിക്കും ആദ്യ ഘട്ടത്തിൽ തന്നെ 178 കുടുംബങ്ങൾക്ക് താമസിക്കാൻ കഴിയും. ഏപ്രിലോടെ എല്ലാ ദുരന്തബാധിതർക്കും താമസിക്കാൻ കഴിയുന്ന സാഹചര്യമുണ്ടാകുമെന്നാണ് സർക്കാർ അന്ന് പറഞ്ഞിരുന്നത്. എന്നാൽ കൈമാറിയ വീടുകളുടെ പണികൾ പോലും പൂർത്തികരിച്ചിട്ടില്ല. പണി എപ്പോൾ പൂർത്തീകരിക്കും എന്നതിനെക്കുറിച്ച് ഇതുവരെ ഒരു വ്യക്തതയും വരുത്തിയിട്ടില്ല. 2300 ഓളം തൊഴിലാളികൾ ഉണ്ടായിരുന്നിടത്ത് ഉദ്ഘാടനത്തിന് ശേഷം തൊഴിലാളികളുടെ എണ്ണം കുറയ്ക്കുകയും ചെയ്തു. നിർമ്മാണ സാധനങ്ങൾ കിട്ടാതെ ഉപകരാർ എടുത്ത കമ്പനികളും ഇപ്പോൾ പ്രതിസന്ധിയിലാണ്. അതേസമയം ഉദ്ഘാടനം നടത്തുന്ന സമയത്ത് തന്നെ നിരവധി പ്രവർത്തികൾ ഇനിയും ബാക്കിയുണ്ടെന്നും ഉടൻ പ്രവർത്തികൾ പൂർത്തീകരിക്കുമെന്നും സർക്കാർ പറഞ്ഞിരുന്നു. മഴക്കാലം എത്തിയാൽ നിർമ്മാണം…

Read More

പാലക്കാട്: സഹകരണ വകുപ്പിന്‍റെ കോമണ്‍ സോഫ്റ്റ്‍വെയര്‍ പദ്ധതിയുമായി ബന്ധപ്പെട്ട് 700 കോടി രൂപയുടെ അഴിമതിയ്ക്ക് നീക്കമുണ്ടെന്നും സിപിഎമ്മിന് എസ്‍ഡിപിഐമായി ഡീലുണ്ടെന്നമുള്ള രമേശ് ചെന്നിത്തലയുടെ ആരോപണങ്ങള്‍ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. രമേശ് ചെന്നിത്തല പലതിനും പലരോടും മത്സരിക്കുന്ന കാലമാണെന്നും ഇപ്പോള്‍ നുണ പറയാനും മത്സരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പാലക്കാട് വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. അഴിമതിയെന്ന നിലയിൽ വസ്തുതക്ക് നിരക്കാത്ത കാര്യങ്ങള്‍ നുണയായി പ്രചരിപ്പിക്കാൻ മത്സരിക്കുകയാണ്. ഇത്തരം കാര്യങ്ങള്‍ക്ക് മറുപടി നൽകുന്നത് അവരുടെ അജണ്ട നടപ്പാക്കുന്നതിന് തുല്യമാണെന്നും പിണറായി വിജയൻ പറഞ്ഞു. സഹകരണ സംഘങ്ങള്‍ക്ക് പൊതുവായ സോഫ്റ്റ്‍വെയര്‍ നടപ്പാക്കാൻ 2021ൽ തന്നെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായിരുന്നു. 2024ൽ ഏകപക്ഷീയമായി ടിസിഎസ് പിന്മാറുകയായിരുന്നു. നടപടികളെല്ലാം സുതാര്യമായിട്ടാണ് നടന്നത്. കേരളത്തിന്‍റെ വികസനമടക്കം മറച്ചുപിടിക്കാൻ പച്ചനുണ പറയുകയാണ്. അതൊന്നും ജനങ്ങളെ ഏശില്ല. അവരുടെ ജീവിതാനുഭവങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും അവര്‍ തീരുമാനം എടുക്കുക.ഇല്ലാത്ത ഒരു കാര്യം ഉന്നയിച്ച് അതിനകത്ത് എൽഡിഎഫിനെ കുടുക്കിയിടുകയാണ്.നാടിന്‍റെ വികസനത്തെക്കുറിച്ച് പറയുന്നത് അവര്‍ക്ക് പ്രയാസമുണ്ടാക്കും.അതിനുവേണ്ടിയുള്ള കുതന്ത്രമാണ് ഇപ്പോള്‍…

Read More

മനാമ: ബഹ്‌റൈനിലെ ജനുസാനില്‍ കഴിഞ്ഞ ഞായറാഴ്ച ഒരു വീട്ടിലുണ്ടായ തീപിടിത്തത്തില്‍ പൊള്ളലേറ്റ ബഹ്‌റൈനി ബാലന്‍ മരിച്ചു.10 വയസ്സുകാരനായ സയ്യിദ് അല്‍ മഹഫ്ദയാണ് സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സില്‍ ചികിത്സയിലിരിക്കെ മരിച്ചത്. തീപിടിത്തമുണ്ടായപ്പോള്‍ സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് സംഘവും നാഷണല്‍ ആംബുലന്‍സ് സര്‍വീസും ചേര്‍ന്നാണ് ബാലനെ ആശുപത്രിയിലെത്തിച്ചത്.വിദഗ്ധ ചികിത്സ ലഭിച്ചെങ്കിലും ബാലന്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. മൃതദേഹം ബാര്‍ബാറിലെ ശ്മശാനത്തില്‍ സംസ്‌കരിച്ചു.

Read More

മനാമ: ബഹ്‌റൈനില്‍ ചില ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധനവിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളെത്തുടര്‍ന്ന് വ്യവസായ- വാണിജ്യ മന്ത്രാലയത്തിലെ പരിശോധനാ ഡയറക്ടറേറ്റ് നിരവധി ചില്ലറ വില്‍പ്പനശാലകളില്‍ പരിശോധന നടത്തി.വിലനിലവാരം പരിശോധിക്കാനും സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാനും ഏതെങ്കിലും നിയമലംഘനങ്ങളോ അന്യായ വിലവര്‍ധനവോ കണ്ടെത്താനും നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടോ എന്ന് വിലയിരുത്താനുമായിരുന്നു പരിശോധന.മനാമ, അല്‍ ഹിദ്ദ്, ദിയാര്‍ അല്‍ മുഹറഖ്, ഈസ്റ്റ് റിഫ, ഇസ ടൗണ്‍ എന്നീ പ്രദേശങ്ങളടക്കം ബഹ്റൈനിലുടനീളമുള്ള 102 ചില്ലറ വില്‍പ്പനശാലകളില്‍ പരിശോധന നടന്നു. ഒരു കടയില്‍ ഫ്‌ളാഷ്ലൈറ്റുകളുടെ വില അന്യായമായി വര്‍ധിപ്പിച്ചതായി കണ്ടെത്തി. കട അടച്ചുപൂട്ടുകയും ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്തു.നിലവിലെ സാഹചര്യത്തില്‍ വിലക്കയറ്റവുമായി ബന്ധപ്പെട്ട എന്തെങ്കിലും വിവരങ്ങളോ പരാതികളോ ഉണ്ടെങ്കില്‍ ഉടന്‍ തന്നെ ഉപഭോക്താക്കളെ അറിയിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. മന്ത്രാലയത്തിന്റെ കോള്‍ സെന്റര്‍ വഴിയോ 80001700 എന്ന നമ്പര്‍ വഴിയോ ‘തവാസുല്‍’ സംവിധാനം വഴിയോ inspect@moic.gov എന്ന ഇ-മെയില്‍ വഴിയോ മന്ത്രാലയം നല്‍കുന്ന മറ്റേതെങ്കിലും ആശയവിനിമയ മാര്‍ഗങ്ങള്‍ വഴിയോ വിവരങ്ങള്‍ അറിയിക്കാവുന്നതാണ്.

Read More

മനാമ: ബഹ്‌റൈനില്‍ മുഹമ്മദ് അബ്ദുല്‍മുഹ്സിന്‍ മുഹമ്മദ് (32) എന്ന തടവുകാരന്റെ മരണവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന സമൂമാധ്യമ പോസ്റ്റുകള്‍ വാസ്തവവിരുദ്ധമാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.മരിച്ചയാളുടെ പരിക്കുകള്‍ കാണിക്കുന്നതിനായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ കൃത്യമല്ലാത്തതും തെറ്റിദ്ധരിപ്പിക്കുന്നതും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ മനഃപൂര്‍വ്വം പ്രചരിപ്പിച്ചതുമാണ്.രാജ്യത്തിനെതിരായ ആക്രമണങ്ങള്‍ക്ക് സൗകര്യമൊരുക്കുക എന്ന ഉദ്ദേശ്യത്തോടെ നിര്‍ണായകമായ ദേശീയ അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളും രഹസ്യാന്വേഷണ വിവരങ്ങളും ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന് നല്‍കിയതിന് ചാരവൃത്തി ആരോപിച്ച് നാഷണല്‍ ഇന്റലിജന്‍സ് ഏജന്‍സി അബ്ദുല്‍മുഹ്സിനെ കസ്റ്റഡിയിലെടുത്തതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. നിയമപരമായി പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ട് പ്രകാരമാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.പരിക്കുകളുടെ സാഹചര്യങ്ങളെയും മരണകാരണത്തെയും കുറിച്ച് പൂര്‍ണ്ണവും സ്വതന്ത്രവുമായ അന്വേഷണം നടത്താന്‍ ചുമതലപ്പെടുത്തിയ പബ്ലിക് പ്രോസിക്യൂഷന്റെ പ്രത്യേക അന്വേഷണ യൂണിറ്റിന് ഈ വിഷയം കൈമാറിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

Read More

ചന്ദ്രാപൂർ: പൊലീസുകാരനായ അച്ഛനെ മിൽക്ക് ഷേയ്ക്കിൽ വിഷം കൊടുത്ത് കൊലപ്പെടുത്തി പൊലീസുകാരിയായ മകൾ. മൂന്ന് വർഷത്തിന് ശേഷമാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. മഹാരാഷ്ട്രയിലെ ചന്ദ്രാപൂരിൽ 2023ൽ നടന്ന കൊലപാതകത്തിന്റെ വിവരം മൂന്ന് വർഷത്തിന് ശേഷമാണ് പുറത്ത് വരുന്നത്. മഹാരാഷ്ട്ര പൊലീസിലെ ഉദ്യോഗസ്ഥനായിരുന്ന 45കാരൻ ജയന്ത് ബല്ലാവർ ആണ് മകൾ നൽകിയ മിൽക് ഷെയ്ക് കുടിച്ച് മരിച്ചത്.ജയന്തിന്റെ മകൾ ആര്യയും മഹാരാഷ്ട്ര പൊലീസിലായിരുന്നു ജോലി ചെയ്തിരുന്നത്. ചന്ദ്രാപൂരിലെ ജില്ലാ കളക്ടറുടെ ഓഫീസിൽ ഡ്യൂട്ടിക്കിടെ ജയന്ത് തലകറങ്ങി വീഴുകയും മരണപ്പെടുകയുമായിരുന്നു.അന്ന് ഇത് പെട്ടെന്നുണ്ടായ അസുഖത്തെ തുടർന്നുള്ള മരണമെന്നാണ് രേഖപ്പെടുത്തിയത്. കൊലപാതകമാണെന്ന സംശയമൊന്നും ഇല്ലാതിരുന്നതുകൊണ്ട് പൊലീസ് കേസ് ക്ലോസ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ കൃത്യമായി പ്ലാൻ ചെയ്ത് നടപ്പാക്കിയ ഒരു കൊലപാതകമായിരുന്നു ഇതെന്ന് പൊലീസ് ഇപ്പോൾ കണ്ടെത്തിയിട്ടുള്ളത്. ആര്യ ബല്ലാവറും ആഷിഷ് ഷെഡ്മേകെ എന്നയാളും 2022 മുതൽ പ്രണയത്തിലായിരുന്നു. ഈ ബന്ധത്തെ അച്ഛൻ ജയന്ത് ശക്തമായി എതിർത്തു. ഇതോടെയാണ് പ്രണയത്തിന് തടസ്സമായി നിന്ന അച്ഛനെ ഇല്ലാതാക്കാൻ ഇരുവരും…

Read More

ദില്ലി: ജമ്മുകശ്മീരിലെ സോജില പാസിന് സമീപം ഹിമപാതത്തിൽ 6 മരണം. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. കനത്ത മഞ്ഞു വീഴ്ച്ചയിൽ പ്രദേശത്ത് നിരവധി വാഹനങ്ങളാണ് കുടുങ്ങി കിടക്കുന്നത്. സംസ്ഥാന ദുരന്തനിവാരണ സേനയും ഗന്ദർബാൽ പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. കനത്ത മഞ്ഞും മോശം കാലാവസ്ഥയും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി ഉയർത്തിയതാണ് മരണ സംഖ്യ ഉയരാൻ കാരണം. ജമ്മു കശ്മീരിലെ ശ്രീനഗറിൽ നിന്ന് കാർഗിലിലേക്ക് പോവുകയായിരുന്ന വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. അപ്രതീക്ഷിതമായി ഈ മേഖലയിൽ ഹിമപാതം ഉണ്ടാക്കുകയായിരുന്നു. കാര്‍ഗില്‍ ജില്ലയിലാണ് സോജിലാ പാസ് സ്ഥിതി ചെയ്യുന്നത്.   

Read More

കണ്ണൂര്‍: കണ്ണൂരിൽ സർക്കാർ വകുപ്പായ പിആർഡി (പബ്ലിക് റിലേഷൻസ് ഡിപ്പാർട്മെന്റ്) എൽഡിഎഫ് സ്ഥാനാർത്ഥിക്കായി ഔദ്യോഗിക വാർത്താക്കുറിപ്പ് പുറത്തിറക്കിയെന്ന ആരോപണം. അഴീക്കോട് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ വി സുമേഷിന്‍റെ പരാതിയാണ് പിആർഡി വാർത്താക്കുറിപ്പായി ഇറക്കിയത്. സുമേഷിനെതിരെ നടക്കുന്ന വ്യക്തിഹത്യ ശ്രമങ്ങളെ കുറിച്ചുള്ള പരാതിയാണ് വാർത്താക്കുറിപ്പിൽ ഉൾപ്പെടുത്തിയത്. ഇത് ഗുരുതര ചട്ടലംഘനമാണെന്ന് കണ്ണൂർ ഡിസിസി ആരോപിക്കുന്നു. അതേസമയം, മാധ്യമങ്ങൾക്ക് നൽകാൻ ഇലക്ഷൻ വിഭാഗം പുറത്തുവിട്ടതാണെന്നാണ് കണ്ണൂർ പിആർഡിയുടെ വിശദീകരണം. സംഭവം വിവാദമായതോടെ തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയത്തിൽ ഇടപെട്ടു. കണ്ണൂർ കളക്ടറോട് റിപ്പോർട്ട് തേടി.മുസ്ലിംലീഗ് ജില്ലാപ്രസിഡന്റും യുഡിഎഫ്‌ ജില്ലാ കൺവീനറുമായ കരീം ചേലേരിയാണ്‌ അഴീക്കോട് മണ്ഡലത്തിലെ യുഡിഎഫ്‌ സ്ഥാനാർത്ഥി. തളിപ്പറമ്പ് സി എച്ച്‌ സെന്റർ ജനറൽ സെക്രട്ടറിയാണ്‌ കരീം ചേലേരി. ബിജെപി കണ്ണൂർ നോർത്ത്‌ ജില്ലാ പ്രസിഡന്റ്‌ കെ കെ വിനോദ്‌ കുമാറാണ്‌ എൻഡിഎ സ്ഥാനാർത്ഥി.

Read More

പാലക്കാട്: സംസ്ഥാനത്ത് ചൂട് കനക്കുന്നു. ഏറ്റവും കൂടിയ താപനില പാലക്കാട് രേഖപ്പെടുത്തി. 39.8 ഡിഗ്രി സെൽഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്. ഈ സീസണിൽ ഇതുവരെ രേഖപ്പെടുത്തിയതിൽ വെച്ച് ഏറ്റവും ഉയർന്ന താപനിലയാണിതെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം കേരളത്തിൽ കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളിലാണ് ചൂട് ഏറ്റവും ഉയർന്ന നിലയിൽ തുടരുന്നത്.സാധാരണ ലഭിക്കേണ്ടതിനേക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുള്ളതിനാൽ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കണമെന്നും ജാഗ്രത പാലിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചിട്ടുണ്ട്. സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിർദേശങ്ങളും പുറത്തിറക്കി. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ആയതിനാൽ…

Read More