- ബഹ്റൈൻ പ്രതിഭ ഗ്രാൻഡ് മാസ്റ്റേഴ്സ് കപ്പ് സീസൺ–1 സെപ്റ്റംബർ 11ന്
- ബഹ്റൈനിൽ മതപ്രഭാഷണങ്ങൾ നടത്താൻ ഔദ്യോഗിക അനുമതി നിർബന്ധം; ലൈസൻസിംഗ് വ്യവസ്ഥകൾ പുതുക്കി
- മോദിയുടെ പരിപാടിവേദിക്കു സമീപം സുരക്ഷാവീഴ്ച; വ്യാജ പി.എം.ഒ ഉദ്യോഗസ്ഥനും തോക്കുധാരിയായ അംഗരക്ഷകനും പിടിയിൽ
- ബഹ്റൈൻ നവകേരളയുടെ ‘നവകേരളോണം 2K26’ സെപ്റ്റംബർ 11ന്
- പിണറായിക്കെതിരെ കേസ് എടുക്കണം; ഡിജിപിക്ക് കത്ത് നല്‍കി ഇഡി; നിര്‍ണായക നീക്കം
- ബഹ്റൈൻ അന്താരാഷ്ട്ര എയർ ഷോ 2028ലേക്ക് മാറ്റി
- മോഹന്‍ലാലിന്റെ ലഫ്റ്റനന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി
- അമീബിക് മസ്തിഷ്കജ്വര ചികിത്സയ്ക്കിടെ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ; പ്രാർഥന അഭ്യർഥിച്ച് സരിത എസ്. നായർ
Author: News Desk
ഭൂമി ഇടപാട് വിവാദം: ‘ശോഭ സുരേന്ദ്രൻ 10 ലക്ഷം രൂപ മടക്കി നൽകി’; പുതിയ ആരോപണങ്ങൾ ഉയർത്തി ദല്ലാൾ നന്ദകുമാർ
കണ്ണൂര്‍: ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ 10 ലക്ഷം രൂപ മടക്കി നൽകിയതായി ദല്ലാൾ നന്ദകുമാർ. തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മുമ്പ് പണം തിരികെ കിട്ടിയെന്നാണ് ദല്ലാൾ നന്ദകുമാർ മാധ്യമങ്ങളോട് വിശദീകരിച്ചത്. ഏപ്രിൽ 7 ന് പണം അക്കൗണ്ടിലേക്ക് ഇട്ടു. ഹരിഹരൻ എന്ന വ്യക്തിയുടെ അക്കൗണ്ടിൽ നിന്നാണ് തുക ലഭിച്ചതെന്നും നന്ദകുമാർ വെളിപ്പെടുത്തി. ഭൂമി നൽകാമെന്ന വാഗ്ദാനത്തിലാണ് പണം വാങ്ങിയതെന്നും പിന്നീട് ഭൂമി ലഭിക്കാത്ത സാഹചര്യത്തിലാണ് വിവാദം ഉണ്ടായതെന്നും അദ്ദേഹം വിശദീകരിച്ചു. ഇപ്പോൾ പണം തിരികെ ലഭിച്ച സാഹചര്യത്തിൽ കേസ് പിൻവലിക്കുമെന്നും നന്ദകുമാർ കൂട്ടിച്ചേര്‍ത്തു. മധ്യസ്ഥരുടെ വഴിയാണ് പണം നൽകിയതെന്നും, ഏത് അക്കൗണ്ടിലേക്കാണ് തുക നൽകേണ്ടതെന്ന് മുൻകൂട്ടി വിളിച്ച് ചോദിച്ചതായും ദല്ലാൾ നന്ദകുമാർ പറഞ്ഞു. അതേസമയം, പുതുച്ചേരി ലെഫ്റ്റനന്റ് ഗവർണർ പദവി ലക്ഷ്യമിട്ട് ശോഭ സുരേന്ദ്രൻ വലിയ തുക ചെലവഴിച്ചെ അദ്ദേഹം ആരോപിച്ചു. കൂടാതെ, ഇ പി ജയരാജൻനെ ചുറ്റിപ്പറ്റിയ വിവാദവും അടിസ്ഥാനരഹിതമാണെന്ന് നന്ദകുമാർ കൂട്ടിച്ചേര്‍ത്തു. നിയമസഭ തെരഞ്ഞെടുപ്പില്‍ പാലക്കാട് നിന്ന് മത്സരിച്ച…
സംഘർഷഭരിതമായ യുദ്ധ സാഹചര്യങ്ങൾ, ഒഴിവാക്കുന്നതിനും സമാധാനവും സന്തോഷവും സമൂഹത്തിൽ, സൃഷ്ടിക്കുന്നതിനും ബഹ്റൈൻ എ.കെ.സി. സി പ്രത്യേക പ്രാർത്ഥന സംഘടിപ്പിച്ചു. പ്രാർത്ഥനകൾക്ക് ബഹ്റൈൻ എ.കെ.സി. സി. ഭാരവാഹികൾ നേതൃത്വം നൽകി.
എൽഡിഎഫ് പ്രചാരണം പിണറായിയെ കേന്ദ്രീകരിച്ചതും യുഡിഎഫിന് ഗുണമായി, ഉയർന്ന പോളിംഗ് ഭരണവിരുദ്ധ തരംഗ സൂചന, 100 സീറ്റുകൾ വരെ നേടാം : കെ. മുരളീധരൻ
തിരുവനന്തപുരം : സംസ്ഥാനത്തെ ഉയർന്ന പോളിംഗ് ശതമാനം ഭരണവിരുദ്ധ തരംഗത്തിന്റെ സൂചനയാണെന്നും യുഡിഎഫ് 100 സീറ്റുകൾ വരെ നേടി അധികാരത്തിൽ വരുമെന്നും കെ. മുരളീധരൻ. വട്ടിയൂർക്കാവിൽ അയ്യായിരം മുതൽ പതിനായിരം വരെ വോട്ടുകളുടെ ഭൂരിപക്ഷത്തിൽ താൻ വിജയിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. വോട്ടർമാർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ പരാജയപ്പെട്ടതായും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.എൽഡിഎഫ് പ്രചാരണം പിണറായി വിജയനെ മാത്രം കേന്ദ്രീകരിച്ച് നടത്തിയത് യുഡിഎഫിന് ഗുണകരമായെന്ന് മുരളീധരൻ നിരീക്ഷിച്ചു. വോട്ട് ലഭിക്കാത്തതിന് ക്രൈസ്തവ സഭയെയോ മറ്റ് സമുദായങ്ങളെയോ കുറ്റപ്പെടുത്തുന്ന പി.സി. ജോർജിന്റെ നിലപാട് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. സമുദായങ്ങളെ പഴിചാരുന്നത് രാഷ്ട്രീയ മര്യാദയല്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. വി.ഡി. സതീശൻ മുഖ്യമന്ത്രിയാകുമോ എന്ന ചോദ്യത്തിന്, പാർട്ടിക്ക് അതിന്റേതായ രീതികളുണ്ടെന്നായിരുന്നു മുരളീധരന്റെ മറുപടി. ഇക്കാര്യത്തിൽ എടുത്തുചാടി പ്രതികരണങ്ങൾ നടത്തി നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കരുത്. ജനം വിശ്വസിച്ച് ഭരണം ഏൽപ്പിക്കുമ്പോൾ അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കി കാര്യങ്ങൾ വഷളാക്കരുതെന്നും നേതാക്കൾ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലൈംഗികാതിക്രമ കേസ്: രഞ്ജിത്തിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ട്, ഉപാധികൾ ലംഘിച്ചാൽ ജാമ്യം റദ്ദ് ചെയ്യുമെന്നും കോടതി
എറണാകുളം: രഞ്ജിത്തിന് എതിരായ ലൈംഗികാതിക്രമ കേസിൽ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് കോടതി. ചുമത്തപ്പെട്ട കുറ്റങ്ങളുമായി പ്രതിയെ ബന്ധിപ്പിക്കുന്ന തെളിവുകൾ പ്രഥമദൃഷ്യാ പ്രകടമാണ്. പരാതിയുടെ വസ്‌തുതയിലേക്ക് തത്കാലം കോടതി കടക്കുന്നില്ല. ആരോഗ്യസ്ഥിതി, ചുമത്തിയ കുറ്റങ്ങളിൽ 5 വർഷത്തിൽ താഴെയാണ് ശിക്ഷാ കാലാവധി തുടങ്ങിയവ പരിഗണിച്ചാണ് ജാമ്യം നൽകിയത്. ആരോഗ്യസ്ഥിതിയും പ്രായവും,സാമൂഹ്യ ബന്ധവും കണക്കിലെടുക്കുമ്പോൾ പ്രതി ഒളിവിൽ പോകാനുള്ള സാധ്യത കുറവാണെന്നും കോടതി പറഞ്ഞു. അതേസമയം ജാമ്യം നൽകിയാൽ പ്രതി സാക്ഷിയെ സ്വാധീനിക്കുമെന്ന പ്രോസിക്യൂഷൻ്റെ ആശങ്ക ഗൗരവമായി കാണുന്നു. അതിനാൽ കർശന ഉപാധികൾ വച്ച് ജാമ്യം അനുവദിക്കുന്നുവെന്നും കോടതി. ഉപാധികൾ ലംഘിച്ചാൽ ജാമ്യം റദ്ദ് ചെയ്യുമെന്നും കോടതി പറഞ്ഞു.അതേസമയം ലൈംഗികാതിക്രമ കേസിൽ ഉപാധികളോടെ ജാമ്യം ലഭിച്ചതോടെ സംവിധായകൻ രഞ്ജിത്ത് ജയിൽ മോചിതനായി. 10 ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് എറണാകുളം ഫസ്റ്റ് ക്സാസ് മജിസ്ട്രേറ്റ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. രഞ്ജിത്തിൻ്റെ ആരോഗ്യ നില പരിഗണിച്ച ശേഷമാണ് ജാമ്യം അനുവദിച്ചത്. ഏത് അന്വേഷണത്തോടും സഹകരിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥന്…
തലശ്ശേരി: സിവില്‍ പൊലീസ് ഓഫീസര്‍ കരിവെള്ളൂര്‍ പലിയേരി കൊവ്വലിലെ പി. ദിവ്യശ്രീയെ വധിച്ച കേസില്‍ ഭര്‍ത്താവ് രാജേഷിന് മൂന്നു ജീവപര്യന്തം കഠിനതടവും 2 ലക്ഷം രൂപ പിഴയും. പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.ടി. നിസാര്‍ അഹമ്മദാണ് ശിക്ഷ വിധിച്ചത്.മൂന്നു ജീവപര്യന്തം തടവുശിക്ഷ അപൂര്‍വമാണ്. മൂന്നു വകുപ്പുകളില്‍ മൂന്നു ജീവപര്യന്തവും ഒരു വകുപ്പില്‍ 7 വര്‍ഷം തടവുമാണ് വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. വിവിധ വകുപ്പുകളിലായി ആകെ രണ്ടു ലക്ഷം രൂപ പിഴയും അടയ്ക്കണം.അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി പരിഗണിക്കണമെന്നായിരുന്നു പബ്ലിക് പ്രോസിക്യൂട്ടര്‍ കെ. അജിത് കുമാര്‍ വാദിച്ചത്.ദിവ്യശ്രീയെ 2024 നവംബര്‍ 21ന് വൈകീട്ട് വീട്ടില്‍വെച്ചാണ് ഭര്‍ത്താവ് കൊഴുമ്മല്‍ കോട്ടൂര്‍ പെരളത്തെ കെ. രാജേഷ് (41) വെട്ടിക്കൊലപ്പെടുത്തിയത്. ദിവ്യശ്രീയും രാജേഷും അകന്നുകഴിയുകയായിരുന്നു. കാസര്‍കോട് ചന്തേര പോലീസ് സ്റ്റേഷനില്‍ ഉദ്യോഗസ്ഥയായ ദിവ്യശ്രീ സംഭവദിവസം രാത്രി ശബരിമലയില്‍ സേവനത്തിന് പോകേണ്ടതായിരുന്നു. ഇവരുടെ വിവാഹമോചന പരാതി കണ്ണൂര്‍ കുടുംബ കോടതിയുടെ പരിഗണനയിലായിരുന്നു. വിവാഹമോചനക്കേസില്‍ സംഭവദിവസം രാവിലെ…
ബെംഗളൂരു: വിനോദയാത്രയ്ക്കിടെ ചിക്കമഗളൂരു മാണിക്കധാര വെള്ളച്ചാട്ടത്തിന്റെ വ്യൂ പോയിന്റിനു സമീപം കാണാതായ പാലക്കാട് കടമ്പഴിപ്പുറം സ്വദേശി ശ്രീനന്ദയുടെ (15) മൃതദേഹം കണ്ടെത്തി.തിരച്ചിലാരംഭിച്ച് മൂന്നാം ദിവസം പിന്നിടുമ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. പോലീസും വനം വകുപ്പും ദുരന്തനിവാരണ സേനയും ചേര്‍ന്നാണ് തിരച്ചില്‍ നടത്തിയത്. ഡ്രോണ്‍ ക്യാമറകളും വിന്യസിച്ചിരുന്നു. 1,500 അടി താഴ്ചയില്‍ ബാബ ബുധാന്‍ഗിരിക്ക് താഴെ ഹര്‍ഷന ഗുപ്പയിലാണ് മൃതദേഹം കണ്ടെത്തിയത്.ശ്രീനന്ദ വെള്ളച്ചാട്ടത്തില്‍ വീണെന്ന് സംശയമുയര്‍ന്നെങ്കിലും തിരച്ചിലിനു ശേഷം പോലീസ് അതിനുള്ള സാധ്യത തള്ളിയിരുന്നു. ചൊവ്വാഴ്ച വൈകീട്ട് മറ്റു രണ്ടു കുട്ടികള്‍ക്കൊപ്പം ശ്രീനന്ദ ഫോട്ടോ എടുത്തിരുന്നു. സംഘം തിരിച്ചിറങ്ങുന്നതിനിടെയാണ് ഒരാളെ കാണാനില്ലെന്നറിഞ്ഞത്. ശ്രീനന്ദയ്‌ക്കൊപ്പമെത്തിയ 40 അംഗ സംഘത്തിലെ കുടുംബാംഗങ്ങളും സുഹൃത്തുക്കളുമുള്‍പ്പെടെ 15 പേര്‍ അന്വേഷണ സംഘത്തെ സഹായിക്കാന്‍ സ്ഥലത്തു തങ്ങിയിരുന്നു.
കൊച്ചി: ലൈംഗികാതിക്രമക്കേസില്‍ സിനിമാ സംവിധായകന്‍ രഞ്ജിത്തിന് ജാമ്യം. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയാണ് ജാമ്യമനുവദിച്ചത്.യുവനടി നേരിട്ട് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാറിന് നല്‍കിയ പരാതിയിലാണ് മാര്‍ച്ച് 31ന് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്. എറണാകുളം വനിതാ സ്റ്റേഷനില്‍ കേസ് റജിസ്റ്റര്‍ ചെയ്തശേഷം മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയായിരുന്നു.ഫോര്‍ട്ട് കൊച്ചിയിലെ സിനിമാ സെറ്റില്‍ ലൈംഗികാതിക്രമം നേരിട്ടെന്നാരോപിച്ചാണ് യുവനടി കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയത്. ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗികച്ചുവയോടെ സംസാരിക്കല്‍, തടഞ്ഞുവെക്കല്‍, ലൈംഗികാവശ്യമുന്നയിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് എറണാകുളം വനിതാ പോലീസ് സ്റ്റേഷനില്‍ കേസ് റജിസ്റ്റര്‍ ചെയ്തത്. തൊടുപുഴയില്‍നിന്നാണ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്.ഗുരുതര കുറ്റകൃത്യമാണ് നടന്നതെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. എന്നാല്‍ സിനിമയിലെ റോളുമായി ബന്ധപ്പെട്ട തര്‍ക്കമാണ് തനിക്കെതിരെ ഉയര്‍ന്ന പരാതിക്ക് കാരണമെന്നാണ് രഞ്ജിത്ത് വാദിച്ചത്. നടിയുടെ അഭിനയം പ്രതീക്ഷയ്‌ക്കൊത്ത് ഉയരത്തതിനാല്‍ ചില സീനുകള്‍ വെട്ടിക്കുറച്ചിരുന്നെന്നും ഇക്കാര്യം ഷൂട്ടിംഗ് സെറ്റില്‍ പ്രചരിച്ചതിന്റെ പ്രതികാരമായാണ് തനിക്കെതിരെ പരാതി…
മനാമ: ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ ഗള്‍ഫ് സന്ദര്‍ശനത്തിന്റെ ഭാഗമായി ബഹ്റൈന്‍ സന്ദര്‍ശിച്ചു.സന്ദര്‍ശന വേളയില്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുമായും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുമായും അദ്ദേഹം കൂടിക്കാഴ്ചകള്‍ നടത്തി. ഉഭയകക്ഷി ബന്ധങ്ങളുടെ ശക്തിയും ആഴവും പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള വഴികളും അവര്‍ ചര്‍ച്ച ചെയ്തു.സമീപകാല സംഭവവികാസങ്ങളും പ്രാദേശികമായും അന്തര്‍ദേശീയമായും സുരക്ഷയിലും സ്ഥിരതയിലും ചെലുത്തുന്ന സ്വാധീനവും പൊതുതാല്‍പ്പര്യമുള്ള മറ്റ് വിഷയങ്ങളും അവര്‍ അവലോകനം ചെയ്തു.സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് കിരീടാവകാശി യാത്രയയപ്പ് നല്‍കി. നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥരും അദ്ദേഹത്തെ യാത്രയയയ്ക്കാനെത്തി.
മനാമ: ബഹ്‌റൈനില്‍ കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കള്‍ വ്യാജ കാലാവധി സ്റ്റിക്കര്‍ പതിച്ച് വില്‍പ്പന നടത്തിയ കേസില്‍ ഏഷ്യക്കാരനായ കടയുടമയ്ക്ക് രണ്ടാം ലോവര്‍ ക്രിമിനല്‍ കോടതി മൂന്നു വര്‍ഷം തടവും 10,000 ദിനാര്‍ പിഴയും വിധിച്ചു.ശിക്ഷാ കാലാവധി പൂര്‍ത്തിയായ ശേഷം ഇയാളെ നാടുകടത്താനും കോടതി ഉത്തരവിട്ടു. ഭക്ഷ്യസുരക്ഷാ അധികൃതര്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. കൂടെ അറസ്റ്റിലായ വേറെ അഞ്ചു പ്രതികള്‍ക്ക് കോടതി മൂന്നു മാസം മുതല്‍ മൂന്നു വര്‍ഷം വരെ തടവുശിക്ഷ വിധിച്ചു. ഇതില്‍ രണ്ടു പേരെ നാടുകടത്താനും ഉത്തരവിട്ടു.
മനാമ: ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള റോഡുകള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി മുഹറഖിലെ ഏറ്റവും പ്രധാനപ്പെട്ട വഴിയടയാളങ്ങളിലൊന്നായ ഫാല്‍ക്കണ്‍ സ്മാരകം നീക്കംചെയ്യാന്‍ മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രാലയം മുഹറഖ് മുനിസിപ്പല്‍ കൗണ്‍സിലിന്റെ അനുമതി തേടി.നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനു മുമ്പ് എഞ്ചിനീയറിംഗ് ഡിസൈനുകള്‍ പഠിക്കാനും അഭിപ്രായങ്ങള്‍ അറിയിക്കാനും മന്ത്രാലയം മുനിസിപ്പല്‍ കൗണ്‍സിലിന് അയച്ച കത്തില്‍ അംഗങ്ങളോട് ആവശ്യപ്പെട്ടു.ഗതാഗതക്കുരുക്ക് ലഘൂകരിക്കുക, ഗതാഗതം മെച്ചപ്പെടുത്തുക, വിമാനത്താവളത്തിലേക്കും അനുബന്ധ ഇടങ്ങളിലേക്കുമുള്ള ഗതാഗതം എളുപ്പമാക്കുക എന്നിവയാണ് റോഡ് വികസന പദ്ധതിയുടെ ലക്ഷ്യങ്ങള്‍.
