Author: News Desk

ന്യുഡല്‍ഹി: ഡല്‍ഹിയില്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞെന്ന് ബി.ജെ.പി ദേശീയ സെക്രട്ടറി അനില്‍ ആന്റണി. ബി.ജെ.പി.യുടേത് പ്രതീക്ഷിച്ച വിജയമാണ്. നരേന്ദ്രമോദിയുടെ നേത്യത്വത്തിലുള്ള സുസ്ഥിരമായ വികസനമാണ് അടുത്ത അഞ്ചു വര്‍ഷം വരാന്‍ പോവുന്നത്. അത്തരമൊരു വികസനം സംസ്ഥാനങ്ങളിലും വരണമെങ്കില്‍ ബി.ജെ.പി വരണമെന്ന് ജനങ്ങള്‍ ചിന്തിച്ചുവെന്ന് അനില്‍ ആന്റണി. ‘കൗണ്ടിങ്ങ് തീരുമ്പോള്‍ മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നാണ് ഞങ്ങളുടെ വിശ്വാസം. 27 വര്‍ഷത്തിന് ശേഷമാണ് ഇവിടെ ബിജെപി വിജയിക്കാന്‍ പോവുന്നത്. ചരിത്രത്തിലെ ഏറ്റവും മികച്ച വിജയമാണിത്. ഇത് ബിജെപിയുടെയും നരേന്ദ്രമോദിജിയുടെയും വിജയമാണ്.’- അനില്‍ ആന്റണി പറഞ്ഞു. കോണ്‍ഗ്രസുമായി യാതൊരു മത്സരവും ഉണ്ടായില്ലെന്നും അനില്‍ പറഞ്ഞു. 15 വര്‍ഷം ഡല്‍ഹി ഭരിച്ചിട്ടുള്ള കോണ്‍ഗ്രസ് തകര്‍ന്നടിയുന്ന കാഴ്ച്ചയാണ് ഇവിടെ കാണുന്നതെന്നും തിരഞ്ഞെടുപ്പ് ചിത്രത്തില്‍ പോലും കോണ്‍ഗ്രസില്ലെന്നും അനില്‍ വ്യക്തമാക്കി

Read More

ന്യുഡല്‍ഹി: ഡല്‍ഹിയില്‍ ആം ആദ്മി പരാജയത്തിന് പിന്നാലെ മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെതിരെ രൂക്ഷവിമര്‍ശനവുമായി അണ്ണാ ഹസാരെ. കെജരിവാള്‍ പണം കണ്ട് മതിമറന്നെന്നും മദ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചെന്നും ഹസാരെ പറഞ്ഞു. തന്റെ മുന്നറിയിപ്പുകള്‍ ചെവിക്കൊള്ളാന്‍ അദ്ദേഹം തയ്യാറായില്ല. തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുമ്പോള്‍ സംശുദ്ധരായവരെ മത്സരിപ്പിക്കണം. സ്ഥാനാര്‍ഥിയുടെ പെരുമാറ്റം, അവരുടെ ചിന്തകള്‍, അവരുടെ ജീവിതം ഇവയെല്ലാം പ്രധാനമാണെന്ന് താന്‍ പറഞ്ഞിരുന്നെങ്കിലും അതൊന്നും കേള്‍ക്കാന്‍ കെജരിവാള്‍ തയ്യാറായില്ലെന്നും ഹസാരെ പറഞ്ഞു. കോണ്‍ഗ്രസിനെയും ആം ആദ്മി പാര്‍ട്ടിയെയും വിമര്‍ശിച്ച് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും രംഗത്തെത്തി. ബിജെപിക്കെതിരെ പോരാടാന്‍ കൈകോര്‍ത്ത ഇന്ത്യ സഖ്യത്തിലെ പാര്‍ട്ടികള്‍ പരസ്പരം മത്സരിക്കുന്നതിനെയാണ് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ളയുടെ വിമര്‍ശനം. ‘കുറച്ചുകൂടി പോരാടൂ, മനസ്സു നിറയെ പോരാടൂ, പരസ്പരം അവസാനിപ്പിക്കൂ’ എന്ന് സമൂഹമാധ്യമത്തില്‍ ഒമര്‍ അബ്ദുള്ള പങ്കുവെച്ച മീമില്‍ പറയുന്നു. ബിജെപിയെ നേരിടുന്നതില്‍ ഇന്ത്യ സഖ്യത്തിലെ ഭിന്നതയേയും, സഖ്യത്തിലെ പാര്‍ട്ടികള്‍ പരസ്പരം മത്സരിക്കുന്നതിനെയും ഒമര്‍ അബ്ദുള്ള നേരത്തെ വിമര്‍ശിച്ചിരുന്നു.…

Read More

റിയാദ്: ഇന്ത്യയടക്കമുള്ള 14 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്കുള്ള വിസ നിയമത്തിൽ സുപ്രധാന മാറ്റം വരുത്തി സൗദി അറേബ്യ. 14 രാജ്യങ്ങളെ മൾട്ടിപ്പിൾ എൻട്രി വിസകളിൽ നിന്ന് സിംഗിൽ എൻട്രി വിസയിലേക്ക് പരിമിതപ്പെടുത്തിയാണ് സൗദിയുടെ പുതിയ മാറ്റം. 2025 ഫെബ്രുവരി 1 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വന്നു. ഇതോടെ ഇന്ത്യയിൽ നിന്നുളള പ്രവാസികൾക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. ദീർഘകാല സന്ദർശന വിസയിൽ രാജ്യത്ത് പ്രവേശിക്കുന്ന അനധികൃത ഹജ്ജ് തീർഥാടകർ ഉണ്ടാക്കുന്ന ആശങ്കകൾ പരിഹരിക്കാൻ കൂടിയാണ് സൗദിയുടെ പുതിയ നീക്കം.അൾജീരിയ, ബംഗ്ലാദേശ്, ഈജിപ്ത്, എത്യോപ്യ, ഇന്തോനേഷ്യ, ഇറാഖ്, ജോർദാൻ, മൊറോക്കോ, നൈജീരിയ, പാകിസ്ഥാൻ, സുഡാൻ, ടുണീഷ്യ, യെമൻ എന്നിവയാണ് മറ്റ് രാജ്യങ്ങൾ. ഈ രാജ്യങ്ങളിൽ നിന്നുള്ള ടൂറിസം, ബിസിനസ്, കുടുംബ സന്ദർശനങ്ങൾക്കുള്ള ഒരു വർഷത്തെ മൾട്ടിപ്പിൾ എൻട്രി വിസകൾ സൗദി ഭരണകൂടം അനിശ്ചിതകാലത്തേക്ക് നീക്കിവച്ചു. ഈ 14 രാജ്യങ്ങളിലെ പൗരന്മാർക്ക് സിംഗിൾ എൻട്രി വിസകൾ മാത്രമാണ് അപേക്ഷിക്കാൻ സാധിക്കൂ. ഇതിന് 30 ദിവസത്തെ…

Read More

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലില്‍ ബിജെപി കുതിപ്പ് തുടരുമ്പോള്‍, കോണ്‍ഗ്രസിനെയും ആം ആദ്മി പാര്‍ട്ടിയെയും വിമര്‍ശിച്ച് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. ബിജെപിക്കെതിരെ പോരാടാന്‍ കൈകോര്‍ത്ത ഇന്ത്യ സഖ്യത്തിലെ പാര്‍ട്ടികള്‍ പരസ്പരം മത്സരിക്കുന്നതിനെയാണ് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള വിമര്‍ശിച്ചത്. ”കുറച്ചുകൂടി പോരാടൂ, മനസ്സു നിറയെ പോരാടൂ, പരസ്പരം അവസാനിപ്പിക്കൂ” എന്ന് സമൂഹമാധ്യമത്തില്‍ ഒമര്‍ അബ്ദുള്ള പങ്കുവെച്ച മീമില്‍ പറയുന്നു. ബിജെപിയെ നേരിടുന്നതില്‍ ഇന്ത്യ സഖ്യത്തിലെ ഭിന്നതയേയും, സഖ്യത്തിലെ പാര്‍ട്ടികള്‍ പരസ്പരം മത്സരിക്കുന്നതിനെയും ഒമര്‍ അബ്ദുള്ള നേരത്തെ വിമര്‍ശിച്ചിരുന്നു. ഡല്‍ഹിയില്‍ 27 വര്‍ഷത്തിന് ശേഷമാണ് ബിജെപി തിരിച്ച് അധികാര്തതില്‍ വരാന്‍ സാഹചര്യമൊരുങ്ങുന്നത്. 70 അംഗ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി 40 ലേറെ സീറ്റുകളില്‍ മുന്നിട്ടു നില്‍ക്കുകയാണ്. ഡല്‍ഹി കലാപം നടന്ന പ്രദേശങ്ങളിലടക്കം ബിജെപി മുന്നിലാണ്.

Read More

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ബിജെപി അധികാരത്തിലേക്ക്. ലീഡ് നിലയില്‍ കേവലഭൂരിപക്ഷവും കടന്നാണ് ബിജെപി മുന്നേറ്റം. നിലവിലെ ഭരണകകക്ഷിയായ എഎപിയാണ് രണ്ടാമത്. കോണ്‍ഗ്രസിന് ഒരു സീറ്റിലും ലീഡില്ല. വോട്ടെണ്ണല്‍ രണ്ടു മണിക്കൂര്‍ പിന്നിടുമ്പോള്‍ തുടക്കത്തില്‍ പിന്നില്‍നിന്ന മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ നേരിയ വോട്ടുകള്‍ക്ക് ലീഡ് പിടിച്ചു. മനീഷ് സിസോദിയയും മുന്നിലാണ്. മുഖ്യമന്ത്രി അതിഷി പിന്നിലാണ്. എഎപി, ബിജെപി, കോണ്‍ഗ്രസ് എന്നീ പ്രമുഖ പാര്‍ട്ടികളുടെ ത്രികോണമത്സരത്തിനാണ് രാജ്യ തലസ്ഥാനം വേദിയായത്. കഴിഞ്ഞ 2 നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വമ്പന്‍ ഭൂരിപക്ഷത്തോടെയാണ് എഎപി അധികാരത്തിലെത്തിയത്. എന്നാല്‍ ഇക്കുറി പുറത്തുവന്ന ഭൂരിപക്ഷം എക്‌സിറ്റ് പോളുകളും ബിജെപിക്ക് അനകൂലമാണ് ഇതോടെ 27 വർഷത്തിനു ശേഷം ശക്തമായ തിരിച്ചുവരവിനാണ് ബിജെപി ഡൽഹിയിൽ തയാറെടുക്കുന്നത്. 19 എക്സിറ്റ് പോളുകളിൽ 11 എണ്ണവും ബിജെപിക്കു വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്നു പ്രവചിക്കുമ്പോൾ 4 എണ്ണത്തിൽ എഎപിയാണു മുന്നിൽ. 60.54% പോളിങ്ങാണ് ഇക്കുറി ഡൽഹിയിൽ രേഖപ്പെടുത്തിയത്. 62.59% പോളിങ് നടന്ന 2020…

Read More

ന്യൂഡൽഹി : തമിഴ്‌നാട് നിയമസഭ പാസാക്കിയ ബില്ലുകൾ ഒപ്പിടാതെ തടഞ്ഞുവച്ച ഗവർണർ ആർ,​എൻ. രവിയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് സുപ്രീംകോടതി. ഗവർണറുടെ അനിഷ്ടത്തിന്റെ പേരിൽ ബില്ലുകൾക്ക് അനുമതി നിഷേധിക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. ബില്ലുകളിലെ പ്രശ്നങ്ങൾ കണ്ടെത്താൻ മൂന്നുവർഷമെടുത്തത് എന്തുകൊണ്ടാണെന്നും കോടതി ആശങ്ക പ്രകടിപ്പിച്ചു. ബില്ലുകൾ തടഞ്ഞു വച്ചതിലെ യഥാർത്ഥ കാരണം വിശദീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.ബില്ലുകൾ പാസാക്കുന്നതുമായി ബന്ധപ്പെട്ട് തമിഴ്‌നാട് ഗവർണറും സംസ്ഥാന സർക്കാരും തമ്മിലുള്ള തർക്കം 2023ലാണ് സുപ്രീംകോടതിയിൽ എത്തിയത്. നിയമസഭ പാസാക്കിയ 10 ബില്ലുകൾ ഗവർണർ രാഷ്ട്രപതിക്ക് അയച്ചതായി സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. ഇതിൽ ആശങ്ക പ്രകടിപ്പിച്ച സുപ്രീംകോടതി ഗവർണർ സ്വന്തം ഇഷ്ടം നടപ്പാക്കുന്നതായി തോന്നുന്നുവെന്ന് പറയുകയും ചെയ്തു. കേസിൽ വെള്ളിയാഴ്ച വീണ്ടും വാദം തുടരും.

Read More

തിരുവനന്തപുരം: തിരുവനന്തപുരം നഗരം ചലിക്കരുത് എന്ന് എസ്എഫ്‌ഐ വിചാരിച്ചാൽ ചലിക്കില്ലെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോ. ഹാലിളകിയാൽ നിലയ്‌ക്ക് നിർത്താൻ എസ്എഫ്‌ഐക്ക് അറിയാം. അതിന് കേരളത്തിലെ മുഴുവൻ എസ്എഫ്‌ഐ ഒന്നും വേണ്ട. തിരുവനന്തപുരം നഗരത്തിലെ എസ്എഫ്‌ഐ മാത്രം മതിയെന്ന് ആർഷോ വെല്ലുവിളിച്ചു. കേരള സർവകലാശാല ആസ്ഥാനത്ത് ഇന്നും നടന്ന പ്രതിഷേധ പ്രകടനത്തിൽ സംസാരിക്കുകയായിരുന്നു പി.എം ആർഷോ. പുതിയ വിദ്യാർത്ഥി യൂണിയനെ സത്യപ്രതിഞ്ജ ചെയ്യാൻ വി.സി അനുവദിക്കാത്തതിലും ഇന്നലെത്തെ പൊലീസ് നടപടിയിലും പ്രതിഷേധിച്ചാണ് എസ്എഫ്‌ഐ പ്രതിഷേധം നടത്തിയത്. ബാരിക്കേഡ് തകർക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.സമാധാനപരമായും മാതൃകാപരമായും അനിശ്ചിതകാല സമരം മുന്നോട്ടു കൊണ്ടു പോകണം എന്നാണ് എസ്എഫ്‌ഐ ആഗ്രഹിച്ചതെന്ന് ആർഷോ പറഞ്ഞു. മോഹനൻ കുന്നുമ്മൽ എന്ന ആർഎസ്എസുകാരന് എസ്എഫ്‌ഐയെ കണ്ടാൽ ഹാലിളകും. അതുകൊണ്ടാണ് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട യൂണിയനെ പ്രവർത്തിക്കാൻ അനുവദിക്കാത്തത്. ഹാലിളകിയാൽ നിലക്ക് നിർത്താൻ എസ്എഫ്‌ഐക്ക് അറിയാം. തിരുവനന്തപുരം നഗരം ചലിക്കരുത് എന്ന് എസ്എഫ്‌ഐ വിചാരിച്ചാൽ ചലിക്കില്ല. അതിന്…

Read More

കൊച്ചി: കേരളത്തിന്റെ മെട്രോ നഗരമായ കൊച്ചിയുടെ മുഖമുദ്രയായി മാറിയ പദ്ധതിയാണ് കൊച്ചി മെട്രോ റെയില്‍. വാട്ടര്‍ മെട്രോ കൂടി യാഥാര്‍ത്ഥ്യമായതോടെ ഇന്ത്യയിലെ മറ്റ് പല സംസ്ഥാനങ്ങളും കൊച്ചിയെ കണ്ട് പഠിക്കാനൊരുങ്ങുകയാണ്. ഇപ്പോഴിതാ ടൂറിസം മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് സമ്മാനിക്കുന്ന നീക്കവുമായി രംഗത്ത് വന്നിരിക്കുകയാണ് മെട്രോ റെയില്‍ അധികൃതര്‍. കൊച്ചി കായലിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ ഫെറികള്‍ വാടകയ്ക്ക് നല്‍കുന്നതാണ് പദ്ധതി.മണിക്കൂറിന് 15,000 രൂപ നിരക്കിലാണ് സ്വകാര്യ വ്യക്തികള്‍ക്കും സംഘങ്ങള്‍ക്കും വാട്ടര്‍ മെട്രോ ബോട്ടുകള്‍ വാടകയ്ക്ക് നല്‍കുക. ഒരു മണിക്കൂറത്തേക്കാണ് ഈ നിരക്ക്. എയര്‍ കണ്ടീഷന്‍ സൗകര്യം ഉള്‍പ്പെടെയുള്ള ബോട്ടില്‍ കൊച്ചി കായലിന്റെ മനോഹാരിത ആസ്വദിക്കാന്‍ കഴിയുമെന്നതാണ് പദ്ധതിയുടെ ഗുണം. നിരവധി സ്ഥാപനങ്ങളിലെ ജീവനക്കാര്‍ അടക്കം ഒന്നിച്ച് വിനോദ യാത്ര നടത്താന്‍ ആഗ്രഹിക്കുന്നവര്‍ ഫെറികള്‍ ബുക്ക് ചെയ്യാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് എത്തുന്നുണ്ട്.ആഭ്യന്തര ടൂറിസ്റ്റുകളും വിദേശികളും ഈ സൗകര്യം പ്രയോജനപ്പെടുത്താനായി മുന്നോട്ട് വരുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. ഏകദേശം ഒന്നര വര്‍ഷം മുമ്പാണ് വാട്ടര്‍മെട്രോ പ്രവര്‍ത്തനം ആരംഭിച്ചത്.…

Read More

കൊച്ചി കലൂര്‍ സ്റ്റേഡിയത്തിന് സമീപത്തെ ഹോട്ടലില്‍ സ്റ്റീമര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു. സുമിത്ത് എന്നയാളാണ് മരിച്ചത്. പരിക്കേറ്റ മൂന്ന് പേര്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. വൈകീട്ട് നാലുമണിയോടെയാണ് അപകടം ഉണ്ടായത്. വെള്ളം തിളപ്പിക്കുന്ന സ്റ്റീമറാണ് പൊട്ടിത്തെറിച്ചത്. കലൂരിലെ ‘ഇഡ്ഡലി കഫേ’ എന്ന ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്. സ്റ്റീമര്‍ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. മരിച്ചയാള്‍ ഹോട്ടല്‍ ജീവനക്കാരനാണ്. അഞ്ചുപേരും ഇതരസംസ്ഥാന തൊഴിലാളികളാണ്. ഉഗ്രശബ്ദത്തോടെയാണ് പൊട്ടിത്തെറിയുണ്ടായതെന്ന് നാട്ടുകാര്‍ പറഞ്ഞു. സൂരജ്. കയ്‌പോ നൈബി, യഹിയാന്‍ അലി, ലുലു എന്നിവര്‍ക്കാണ് പരിക്കേറ്റത്‌. ഹോട്ടലിലെ ​ചില്ലുകളടക്കം പൊട്ടുകയും പല സാധനങ്ങൾക്കും കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. മരിച്ച സുമിത്തിന്റെ തലയ്ക്ക്‌ ​ഗുരുതരമായി പരിക്കേൽക്കുകയും ചൂട് വെള്ളം വീണ് പൊള്ളൽ ഏൽക്കുകയും ചെയ്തിരുന്നു. അതീവ​ഗുരുതരമായ സാഹചര്യത്തിലാണ് സുമിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ഹോട്ടലിനുള്ളിലെ പൊട്ടിത്തെറിച്ച സ്റ്റീമർഅടുക്കള ഭാഗത്ത് ജോലിചെയ്തിരുന്നവര്‍ക്ക് മാത്രമാണ് പരിക്കേറ്റത്. എന്നാല്‍, സമീപത്തെ കടയിലേക്ക് തീ പടരുകയോ മറ്റാളുകള്‍ക്ക് പരിക്കേല്‍ക്കുകയോ…

Read More

കോട്ടയം: ചാനല്‍ ചര്‍ച്ചയിലെ വിദ്വേഷ പരാമര്‍ശത്തില്‍ മുന്‍ എംഎല്‍എ പിസി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. കോട്ടയം ജില്ലാ സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയത്. ഹൈക്കോടതിയില്‍ അപ്പില്‍ പോകുമെന്ന് ഷോണ്‍ ജോര്‍ജ് അറിയിച്ചു. ജനുവരി അഞ്ചിന് നടന്ന ചാനല്‍ ചര്‍ച്ചയില്‍ മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍, മതസ്പര്‍ധ വളര്‍ത്തല്‍, കലാപാഹ്വാനം, സാമൂഹിക വിരുദ്ധ പ്രവര്‍ത്തനം തുടങ്ങി ജാമ്യമില്ല വകുപ്പുകള്‍ ചുമത്തിയാണ് ഈരാറ്റുപേട്ട പൊലീസ് കേസെടുത്തത്. യൂത്ത് ലീഗ് നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി. ബിഎന്‍എസ് 196, 299, തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പിസി ജോര്‍ജിനെതിരെ കേസ് എടുത്തിരിക്കുന്നത്. ഇന്ത്യയിലെ മുസ്ലീങ്ങള്‍ മതവര്‍ഗീയവാദികളാണ്. ആയിരക്കണക്കിന് ക്രിസ്ത്യാനികളെയും ഹിന്ദുക്കളെയും കൊന്നു. മുസ്ലീങ്ങള്‍ പാകിസ്ഥാനിലേയ്ക്ക് പോകണം എന്നിങ്ങനെയായിരുന്നു പിസി ജോര്‍ജിന്റെ വിവാദ പരാമര്‍ശം. ഈരാറ്റുപേട്ടയില്‍ മുസ്‌ളീം വര്‍ഗീയതയുണ്ടാക്കിയാണ് തന്നെ തോല്‍പ്പിച്ചതെന്നും പി സി ജോര്‍ജ് ആരോപിച്ചിരുന്നു. പരാമര്‍ശത്തില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.

Read More