Author: News Desk

തിരുവനന്തപുരം: വാട്‌സ്ആപ്പില്‍ വരുന്ന ഫോട്ടോ തുറന്നാല്‍ തന്നെ ഫോണ്‍ ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേരള പൊലീസിന്റെ മുന്നറിയിപ്പ്. തട്ടിപ്പിന്റെ പുതിയ രീതി വിശദീകരിച്ച് ഫെയ്‌സ്ബുക്കിലൂടെയാണ് കേരള പൊലീസ് മുന്നറിയിപ്പ് നല്‍കിയത്. ‘നിങ്ങളുടെ വാട്സ്ആപ്പിലേക്ക് ഒരു ചിത്രം അയച്ചുകൊണ്ടാണ് തട്ടിപ്പ് നടത്തുന്നത്. ഒറ്റനോട്ടത്തില്‍ ഇത് ഒരു സാധാരണ ചിത്രമെന്നേ തോന്നൂ. എന്നാല്‍ അതിനുള്ളില്‍ നിങ്ങളുടെ ബാങ്കിംഗ് വിശദാംശങ്ങള്‍, പാസ്വേഡുകള്‍, ഒടിപികള്‍, യുപിഐ വിവരങ്ങള്‍ എന്നിവ മനസ്സിലാക്കാനും നിങ്ങള്‍ അറിയാതെ തന്നെ നിങ്ങളുടെ ഫോണ്‍ നിയന്ത്രിക്കാനും വേണ്ടിയുള്ള മാല്‍വെയറുകളാണ് ഒളിഞ്ഞിരിക്കുന്നത്. സ്റ്റെഗനോഗ്രാഫി എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഈ തട്ടിപ്പ് നടത്തുന്നത്. ഇതിലൂടെ ഫോണ്‍ ഹാക്ക് ചെയ്യാന്‍ ആവശ്യമായ ഡാറ്റ രഹസ്യമായി ചിത്രങ്ങളില്‍ ഒളിപ്പിച്ചുവയ്ക്കുന്നു. നിങ്ങള്‍ ആ ചിത്രം തുറക്കുമ്പോള്‍ നിങ്ങളുടെ ഫോണിന്റെ നിയന്ത്രണം തട്ടിപ്പുകാര്‍ കൈക്കലാക്കും. മറ്റ് തട്ടിപ്പുകളില്‍ നിന്ന് വ്യത്യസ്തമായി നിങ്ങള്‍ക്ക് ഒരു OTP മുന്നറിയിപ്പ് പോലും ലഭിക്കില്ല.ഒരിക്കലും അറിയാത്ത നമ്പറുകളില്‍ നിന്നുള്ള ചിത്രങ്ങളോ വീഡിയോകളോ ഡൗണ്‍ലോഡ് ചെയ്യുകയോ, ലിങ്കുകളില്‍ ക്ലിക്ക്…

Read More

അയോധ്യ: അയോധ്യയിലെ രാമക്ഷേത്രത്തിന് ബോംബ് ഭീഷണി മുന്നറിയിപ്പ്. രാം മന്ദിർ ട്രസ്റ്റിന് ഇമെയിൽ വഴിയാണ് സന്ദേശം എത്തിയത്. ബോംബ് സ്ഫോടനത്തിന് സാധ്യതയുണ്ടെന്നും പ്രദേശത്ത് സുരക്ഷ വർദ്ധിപ്പിക്കണം എന്നുമാണ് സന്ദേശം. തമിഴ്‌നാട്ടിൽ നിന്നാണ് ഇ-മെയിൽ വന്നതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. രാം മന്ദിറിൽ നിലവിൽ നിർമ്മാണം പുരോഗമിക്കുന്ന സ്ഥലത്ത് ബോംബ് സ്ഫോടനത്തിന് സാധ്യതയുണ്ടെന്നാണ് ഇ മെയിലിൽ പറഞ്ഞിരിക്കുന്നത്. രാമ ജന്മഭൂമി ട്രസ്റ്റിന് തിങ്കളാഴ്ച രാത്രിയാണ് സന്ദേശം ലഭിച്ചത്. ക്ഷേത്രത്തിന്‍റെയും പരിസരത്തിന്‍റെയും സുരക്ഷയിൽ ആശങ്ക ഉന്നയിച്ച്, സുരക്ഷ വർദ്ധിപ്പിക്കാൻ ഇമെയിലൂടെ അജ്ഞാതൻ അധികൃതരോട് ആവശ്യപ്പെട്ടു. രാമജന്മഭൂമി ട്രസ്റ്റിന് പുറമേ ബരാബങ്കി, ചന്ദൗലി ജില്ലാ കലക്ടർമാർക്കും ഇ മെയിൽ ലഭിച്ചു. തുടർന്ന് പ്രദേശത്തെ സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. തമിഴ്‌നാട്ടിൽ നിന്നാണ് ഇമെയിൽ വന്നതെന്നാണ് പൊലീസ് പ്രാഥമികമായി നൽകുന്ന വിവരം. ആരാണ് ഇ മെയിൽ അയച്ചതെന്ന് കണ്ടെത്താൻ അന്വേഷണം തുടരുകയാണ്. അയോധ്യയിലും പരിസര പ്രദേശങ്ങളിലും സുരക്ഷ കർശനമാക്കി. സുരക്ഷാ സേന പ്രദേശമാകെ അരിച്ചുപെറുക്കി സമഗ്രമായ…

Read More

കൊല്ലം: കരുനാഗപ്പള്ളിയില്‍ മക്കളെ തീകൊളുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ അമ്മ മരിച്ചു. കരുനാഗപ്പള്ളി സ്വദേശി താരയാണ് മരിച്ചത്. മക്കളായ അനാമിക, ആത്മിക എന്നിവര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുകയാണ്. കൊല്ലം കരുനാഗപ്പള്ളി ആദിനാട് വടക്കാണ് മക്കളെ തീ കൊളുത്തി അമ്മ ആത്മഹത്യാശ്രമം നടത്തിയത്. ആറും ഒന്നരയും വയസുള്ള പെണ്‍മക്കളെ ഒപ്പം നിര്‍ത്തി മണ്ണെണ്ണ ഒഴിച്ച ശേഷം യുവതി തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ താര, മക്കളായ അനാമിക, ആത്മിക എന്നിവരെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ചികിത്സയിലിരിക്കെയാണ് താര മരിച്ചെന്ന വിവരം പുറത്തുവന്നിരിക്കുന്നത്. കുടുംബ പ്രശ്‌നമാണ് ആത്മഹത്യാ ശ്രമത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പ്രവാസിയായ ഭര്‍ത്താവ് ഇന്ന് വിദേശത്ത് നിന്ന് മടങ്ങിവരാനിരിക്കെയാണ് താര മക്കള്‍ക്കൊപ്പം ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഭര്‍ത്താവിന്റെ വീട്ടുകാരുമായി സ്വത്ത് സംബന്ധിച്ച് ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Read More

ബെംഗളൂരു: നഗരത്തില്‍ വ്യത്യസ്ത കേസുകളിലായി ആറരക്കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടി. വിവിധ കേസുകളിലായി ഒന്‍പത് മലയാളികളെയും ഒരു വിദേശ പൗരനെയും പോലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍നിന്ന് ലക്ഷക്കണക്കിന് രൂപയും മൊബൈല്‍ഫോണുകളും വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. ബെംഗളൂരുവില്‍ എന്‍ജിനീയറായ മലയാളിയായ ജിജോ പ്രസാദ്(25) എന്നയാളില്‍നിന്ന് ഒരു കിലോ ഹൈഡ്രോ കഞ്ചാവാണ് ആദ്യം പിടികൂടിയത്. ഇയാളുടെ ബൊമ്മസാന്ദ്രയിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ രണ്ടരക്കിലോ ഹൈഡ്രോ കഞ്ചാവ് കൂടി കണ്ടെടുത്തു. വീട്ടില്‍നിന്ന് 26.06 ലക്ഷം രൂപയും മൊബൈല്‍ഫോണും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇയാളില്‍നിന്ന് പിടികൂടിയ ഹൈഡ്രോ കഞ്ചാവിന് ഏകദേശം നാലരക്കോടി രൂപ വിലവരുമെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ കൂട്ടാളിക്കായി തിരച്ചില്‍ തുടരുകയാണെന്നും പോലീസ് അറിയിച്ചു. ബെംഗളൂരുവില്‍ എന്‍ജിനീയറായി ജോലിചെയ്യുന്ന ജിജോ പ്രസാദ് കേരളത്തില്‍നിന്നാണ് കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ ബെംഗളൂരുവിലേക്ക് എത്തിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. ഹൈഡ്രോ കഞ്ചാവ് ഗ്രാമിന് 12,000 രൂപ വരെ ഈടാക്കിയാണ് വില്‍പ്പന നടത്തിയിരുന്നത്. ബൊമ്മസാന്ദ്രയിലെ വാടകവീട് കേന്ദ്രീകരിച്ചാണ് ലഹരിമരുന്ന് വില്‍പ്പന നടന്നിരുന്നതെന്നും പോലീസ് പറഞ്ഞു.…

Read More

തൃശ്ശൂര്‍: വാഴച്ചാലില്‍ കാട്ടാന ആക്രമണത്തിന് പിന്നാലെ മരിച്ചനിലയില്‍ കണ്ടെത്തിയ അംബിക(30)യുടേത് മുങ്ങിമരണമാണെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പുഴയില്‍ മുങ്ങിയാണ് അംബികയുടെ മരണം സംഭവിച്ചതെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയത്. കാട്ടാനയെ കണ്ട് ഭയന്നോടുന്നതിനിടെ അംബിക പുഴയില്‍ വീണതാകാമെന്നാണ് നിഗമനം. ചാലക്കുടി പുഴയില്‍നിന്നാണ് ചൊവ്വാഴ്ച രാവിലെ അംബികയുടെ മൃതദേഹം കണ്ടെത്തിയത്. അംബികയ്‌ക്കൊപ്പം വനത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സതീഷ്(34) കൊല്ലപ്പെട്ട ആനയുടെ ചവിട്ടേറ്റാണെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ സ്ഥിരീകരിച്ചിരുന്നു. ആനയുടെ ചവിട്ടേറ്റ് സതീഷിന്റെ ശ്വാസകോശത്തില്‍ വാരിയെല്ലുകള്‍ തുളച്ചുകയറിയെന്നും ആന്തരിക രക്തസ്രാവമുണ്ടായെന്നുമാണ് പോസ്റ്റ്മോര്‍ട്ടത്തിലെ പ്രാഥമിക കണ്ടെത്തലുകള്‍. വാഴച്ചാല്‍ ഉന്നതിയിലെ സതീഷ്(34), അംബിക(30) എന്നിവരെയാണ് ചൊവ്വാഴ്ച രാവിലെ വനത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. അതിരപ്പള്ളിക്കും വാഴച്ചാലിനും ഇടയിലുള്ള വഞ്ചിക്കടവിലായിരുന്നു സംഭവം. കഴിഞ്ഞദിവസം വനവിഭവങ്ങള്‍ ശേഖരിക്കാനായി പോയ നാലംഗസംഘത്തില്‍പ്പെട്ടവരായിരുന്നു ഇരുവരും. കാട്ടിനുള്ളില്‍ തയ്യാറാക്കിയ താത്കാലിക ഷെഡ്ഡിലാണ് ഇവര്‍ വിശ്രമിച്ചിരുന്നത്. ഇതിനിടെ കാട്ടാന ഓടിയടുത്തപ്പോള്‍ നാലുപേരും ചിതറിയോടിയെന്നും സതീഷും അംബികയും കാട്ടാനയുടെ മുന്നില്‍പ്പെട്ടെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ നടത്തിയ തിരച്ചിലിലാണ് വനത്തിലെ പാറയില്‍ കിടക്കുന്നനിലയില്‍…

Read More

കുവൈറ്റ് സിറ്റി: കുവൈറ്റിൽ മലയാളി സ്കൂൾ വിദ്യാർത്ഥിനി ഹൃദയാഘാതം മൂലം മരിച്ചു. പത്തനംതിട്ട മൈലപ്ര സ്വദേശി ജിജി സാമുവൽ, ആശ ദമ്പതികളുടെ മകൾ ഷാരോൺ ജിജി സാമുവൽ (16) ആണ് മരിച്ചത്. കുവൈറ്റ് യുണൈറ്റഡ് ഇന്ത്യൻ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയായിരുന്നു.ഇന്ന് രാവിലെയാണ് കുട്ടി മരിച്ചത്. ബ്രദറൺ ബിലീവേഴ്സ് അസംബ്ലി കുവൈറ്റ് സഭാംഗമാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.

Read More

കോട്ടയം: അമ്മയും രണ്ട് പെൺമക്കളും പുഴയിൽ ചാടി മരിച്ചു. കോട്ടയം പാലാ മുത്തോലി സ്വദേശിനി അഡ്വ. ജിസ്‌മോൾ (34) മക്കളായ നേഹ (അഞ്ച്), പൊന്നു (രണ്ട്) എന്നിവരാണ് മരിച്ചത്. കുട്ടികളുമായി ജിസ്‌മോൾ പുഴയിൽ ചാടുകയായിരുന്നു എന്നാണ് വിവരം. മുത്തോലി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റാണ് ജിസ്‌മോൾ. ഇന്ന് ഉച്ചയ്‌ക്ക് ഒന്നരയോടെ ഏറ്റുമാനൂർ മീനച്ചിലാറ്റിൽ പുളിക്കുന്ന് കടവിന് സമീപമായിരുന്നു സംഭവം. സ്‌കൂട്ടറിൽ മക്കളുമായെത്തിയ യുവതി മീനച്ചിലാറിന്റെ സംരക്ഷണവേലി കടന്ന് ആഴംകൂടിയ അപകടമേഖലയായ പുളിങ്കുന്ന് കടവിലേക്ക് ഇറങ്ങുകയായിരുന്നു. ഇവർ ഇറങ്ങിപ്പോകുന്നത് മറ്റാരും കണ്ടിരുന്നില്ല. ഒരു മൃതദേഹം ആറ്റിലൂടെ ഒഴുകിവരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ആറ്റിൽ തെരച്ചിൽ നടത്തിയപ്പോഴാണ് മറ്റ് രണ്ടുപേരെയും കണ്ടെത്തിയത്. അയർക്കുന്നം ഏറ്റുമാനൂർ സ്റ്റേഷനിൽ നിന്നും പൊലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു. കുടുംബത്തിൽ പ്രശ്‌നങ്ങളുണ്ടായിരുന്നു എന്നാണ് വിവരമെന്ന് മുത്തോലി പഞ്ചായത്ത് പ്രസിഡന്റ് ര‌ഞ്ജിത്ത് പറഞ്ഞു. ഹൈക്കോടതിയിലും പാലായിലും അഭിഭാഷകയായി പ്രവർത്തിച്ചുവരികയായിരുന്നു ജിസ്‌മോൾ. നീറിക്കാട് തൊണ്ണൻമാവുങ്കൽ ജിമ്മി ഭർത്താവാണ്. കണ്ണമ്പുര ഭാഗത്ത് നിന്നാണ് അഭിഭാഷകയുടെ ചിഹ്നം അടങ്ങിയ സ്റ്റിക്കർ…

Read More

തൃശൂര്‍: തൃശൂര്‍ പൂരം വെടിക്കെട്ട് നടത്താമെന്ന് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം. തിരുവമ്പാടി, പാറമേക്കാവ് വേല ആഘോഷങ്ങള്‍ക്ക് വെടിക്കെട്ടിന് ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. ഈ അനുമതി പൂരം വെടിക്കെട്ടിന് ബാധകമാണെന്നാണ് നിയമോപദേശം. പുതിയ കേന്ദ്ര നിയമമാണ് വെടിക്കെട്ടിന് തടസ്സമെന്നും കേന്ദ്രം നിയമ ഭേദഗതി നടത്തണമെന്നും മന്ത്രിമാരായ കെ രാജനും ആര്‍ ബിന്ദുവും പ്രതികരിച്ചു. കേന്ദ്ര ഏജന്‍സിയായ പെസോയുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ചാകും കലക്ടര്‍ അനുമതി നല്‍കുക. കേന്ദ്ര നിയമ പ്രകാരമുള്ള നിബന്ധനകള്‍ പാലിക്കാന്‍ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ തേക്കിന്‍കാട് മൈതാനത്തെ വെടിപ്പുര ഒഴിച്ചിടും. സാധാരണരീതിയിൽ വെടിക്കെട്ട് നടത്തുന്നതിൽ പ്രയാസമില്ല. വെടിമരുന്ന് സൂക്ഷിക്കുന്ന അറ ശൂന്യമാക്കി വയ്ക്കണമെന്ന പൊതു നിബന്ധന പാലിച്ചുകൊണ്ടാണ് ഇപ്രാവശ്യം പൂരത്തിന് വെടിക്കെട്ട് നടത്തുക. ജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയിൽ പൂർണ്ണ സുരക്ഷ ഉറപ്പുവരുത്തി എല്ലാവർക്കും വെടിക്കെട്ട് ആസ്വദിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. വെടിക്കെട്ട് പുരയും ഫയര്‍ ലൈനും തമ്മില്‍ 200 മീറ്റര്‍ അകലം വേണമെന്നാണ് കേന്ദ്ര നിയമം. വെടിക്കെട്ട്…

Read More

ആലപ്പുഴ∙ തുറവൂർ എഴുപുന്നയിലെ ശ്രീനാരായണപുരം ക്ഷേത്രത്തിൽ മോഷണം. ക്ഷേത്രത്തിലെ 20 പവന്റെ തിരുവാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. പ്രതിയെന്ന് സംശയിക്കുന്ന ക്ഷേത്രത്തിലെ കീഴ്ശാന്തി കൊല്ലം സ്വദേശി വൽസൺ നമ്പൂതിരി ഒളിവിലാണ്. യുവാവിനെ തട്ടിക്കൊണ്ടു പോയി മോചനദ്രവ്യം ആവശ്യപ്പെട്ടു, ക്രൂരമർദനം; നാല് പേർ അറസ്റ്റിൽ വിഷു ദിവസം രാത്രിയോടെയാണ് മോഷണ വിവരം മേൽശാന്തി അറിയുന്നത്. കിരീടവും രണ്ടു മാലകളും ഉൾപ്പടെ 20 പവന്റെ ആഭരണങ്ങളാണ് മോഷണം പോയത്. അരൂർ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

Read More

കൊല്ലം: കൊല്ലത്ത് കിടപ്പ് മുറിയിൽ വളർത്തിയ കഞ്ചാവ് പിടികൂടി. കൊല്ലം കരുനാഗപ്പള്ളിയിൽ വീട്ടിലെ ബെഡ് റൂമിൽ വളർത്തിയ കഞ്ചാവ് പിടികൂടി.കരുനാഗപ്പള്ളി അയണിവേലികുളങ്ങര സ്വദേശി മുഹമ്മദ് മുഹ്സിൻ്റെ റൂമിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. 21 കഞ്ചാവ് ചെടികളാണ് പിടികൂടിയത്. 5 ഗ്രാo കഞ്ചാവും, ആംപ്യൂളുമാണ് പിടികൂടിയത്. കരുനാഗപ്പള്ളി എക്സൈസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More