Author: News Desk

മലപ്പുറം: എതിരെ വന്ന ബസ് ബൈക്കിൽ തട്ടി റോഡിലേക്ക് തെറിച്ചു വീണ യുവതിയുടെ ശരീരത്തിലൂടെ ബസിന്റെ പിൻചക്രം കയറിയിറങ്ങി. വാണിയമ്പലം സ്വദേശി സിമി വർഷ (23) തല്‍ക്ഷണം മരിച്ചു. ഭർത്താവ് വിജേഷിനെ (29) പരുക്കുകളോടെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ തിരുവാലി പൂന്തോട്ടത്തിൽ വച്ചാണ് അപകടം. വിജേഷും ഭാര്യ സിമി വർഷയും ബുള്ളറ്റ് മോട്ടോര്‍സൈക്കിളില്‍ മഞ്ചേരിയിലേക്ക് മൊബൈൽ ഫോൺ വാങ്ങാന്‍ പോകുകയായിരുന്നു. പൂന്തോട്ടത്ത് വച്ച് എതിരെ വന്ന ബസില്‍ തട്ടി ബൈക്ക് മറിഞ്ഞു. തുടർന്ന് സിമി ബസിന്റെ പിൻചക്രത്തിനടിയിൽ പെടുകയായിരുന്നു. ഭർത്താവിന് നിസാര പരിക്കേറ്റിട്ടുണ്ട്. മൃതദേഹം മഞ്ചേരിയിൽ മെഡിക്കൽ കോളജിലേക്ക് മാറ്റി.

Read More

മാനന്തവാടി: വയനാട്ടിലെ പിലാക്കാവ് കമ്പമലയിൽ വീണ്ടും കാട്ടുതീ. സംഭവത്തിൽ ദുരൂഹത നിലനിൽക്കുകയാണ്. ആരെങ്കിലും തീയിട്ടതാണോ എന്ന് സംശയമുയരുന്നുണ്ട്.ഇന്നലെ കാട്ടുതീയുണ്ടായ സ്ഥലത്തോടു ചേർന്നാണ് ഇന്നും കാട്ടുതീയുണ്ടായത്. ഉച്ചയ്ക്ക് ഒരുമണിയോടെയാണ് മലയുടെ മുകളിൽ തീപടരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. തുടർന്ന് വനം വകുപ്പിനെയും അഗ്നിരക്ഷാ സേനയെയും വിവരമറിയിക്കുകയായിരുന്നു. തീയണയ്ക്കാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്.ഇന്നലെയും ഇതേ സ്ഥലത്ത് തീപിടിച്ചിരുന്നു. വനം വകുപ്പും അഗ്നിരക്ഷാ സേനയും ചേർന്ന് നാലു മണിക്കൂറോളം പണിപ്പെട്ടാണ് തീയണച്ചത്. വീണ്ടും ഇതേ സ്ഥലത്തു തീപിടിത്തമുണ്ടായതിൽ ദുരൂഹതയുണ്ടെന്നാണ് വനംവകുപ്പിന്റെ നിഗമനം. സ്വാഭാവികമായുണ്ടായ തീയല്ല എന്നാണ് നോർത്ത് വയനാട് ഡി.എഫ്.ഒ. മാർട്ടിൻ ലോവൽ പറഞ്ഞത്. വനാതിർത്തിയിൽനിന്ന് ഏറെ മാറി ഉൾവനത്തിലെ പുൽമേടുകളാണ് കത്തിയത്. സ്വമേധയാ കാട്ടുതീയുണ്ടാകേണ്ട സമയമായിട്ടില്ല. സ്വമേധയാ കത്താനുള്ള സാധ്യതയുമില്ല. ആരെങ്കിലും തീയിട്ടതാകാമെന്നും അദ്ദേഹം പറഞ്ഞു.കടുവ യുവതിയെ കൊന്നുതിന്ന പഞ്ചാരക്കൊല്ലിക്കു സമീപത്തെ വനത്തിലാണ് തീപിടിത്തമുണ്ടായത്. കടുവയുടെ ആക്രമണത്തെത്തുടർന്ന് പിലാക്കാവിൽ വലിയ പ്രതിഷേധം നടന്നിരുന്നു. കടുവ പ്രശ്നവുമായി ബന്ധപ്പെട്ടാണോ തീപിടിത്തമുണ്ടായതെന്നുൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കുമെന്ന് വനംവകുപ്പ് അറിയിച്ചു. സാധാരണ വേനൽ…

Read More

മനാമ: ബഹ്‌റൈൻ ഡിഫൻസ് ഫോഴ്സിന്റെ (ബി.ഡി.എഫ്) പുതിയ സൈനിക കേന്ദ്രം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ബി.ഡി.എഫ്. ഹ്യൂമൻ റിസോഴ്‌സസ് അസിസ്റ്റന്റ് ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറൽ ഷെയ്ഖ് അലി ബിൻ റാഷിദ് അൽ ഖലീഫ പങ്കെടുത്തു. ബി.ഡി.എഫ്. സ്ഥാപിതമായതിന്റെ 57-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് പുതിയ സൈനിക കേന്ദ്രം ഉദ്ഘാടനം ചെയ്തത്.ഷെയ്ഖ് അലി ബിൻ റാഷിദ് കേന്ദ്രത്തിന്റെ വിവിധ വിഭാഗങ്ങൾ വീക്ഷിച്ചു. ബി.ഡി.എഫിന്റെ നേട്ടങ്ങളിൽ അദ്ദേഹം അഭിമാനം പ്രകടിപ്പിച്ചു. ബി.ഡി.എഫിന്റെ നൂതന സൈനിക സംവിധാനങ്ങളുടെയും ആധുനിക സൗകര്യങ്ങളുടെയും തുടർച്ചയായ പുരോഗതിയും വികസനവും അദ്ദേഹം വിവരിച്ചു. സായുധ സേനയുടെ സുപ്രീം കമാൻഡറായ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ അചഞ്ചലമായ പിന്തുണയും കിരീടാവകാശിയും സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രാജകുമാരന്റെ തുടർനടപടികളുമാണ് ഇതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. സേനയുടെ കഴിവുകൾ വികസിപ്പിക്കുന്നതിന് ബി.ഡി.എഫ്. കമാൻഡർ-ഇൻ-ചീഫ് ഫീൽഡ് മാർഷൽ ഷെയ്ഖ് ഖലീഫ ബിൻ…

Read More

മനാമ: ബഹ്റൈനിലെ അഅലി പ്രദേശത്ത് ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയുടെ വീതി കൂട്ടൽ പ്രവൃത്തി നടക്കുന്നതു കാരണം വടക്കോട്ട് മനാമയിലേക്കുള്ള ഒന്നും രണ്ടും വരികൾ ഘട്ടം ഘട്ടമായി അടച്ചിടുമെന്ന് മരാമത്ത് മന്ത്രാലയം അറിയിച്ചു.ഫെബ്രുവരി 21ന് പുലർച്ചെ ഒരുമണി മുതൽ ഫെബ്രുവരി 23 ഞായറാഴ്ച പുലർച്ചെ അഞ്ചുമണി വരെയായിരിക്കും അടച്ചിടുക.എല്ലാവരുടെയും സുരക്ഷയ്ക്കായി എല്ലാ റോഡ് ഉപയോക്താക്കളും ഗതാഗത നിയമങ്ങൾ പാലിക്കണമെന്ന് മന്ത്രാലയം അഭ്യർത്ഥിച്ചു.

Read More

സഹപാഠികളെ കൊലചെയ്യുന്നതും കൊല്ലാക്കൊല ചെയ്യുന്നതും എസ്എഫ്ഐയുടെ മൃഗയാവിനോദമായി മാറിയ സാഹചര്യത്തില്‍ സംഘടനയെ അടിയന്തരമായി പിരിച്ചുവിടണമെന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. എസ്ഐഫ്ഐ സംസ്ഥാന സമ്മേളനം ആരംഭിച്ച സാഹചര്യത്തില്‍ ഇങ്ങനെയൊരു തീരുമാനമാണ് കേരളം കേള്‍ക്കാന്‍ കാത്തിരിക്കുന്നത്. മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും ഇക്കാര്യത്തില്‍ കേരള സമൂഹത്തോടൊപ്പം നില്ക്കണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു. പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥനെ കൊന്നൊടുക്കിയിട്ട് ഒരു വര്‍ഷം തികയുന്നതിനിടയില്‍ എത്രയെത്ര ക്രൂരകൃത്യങ്ങളാണ് ഈ സംഘടന നടത്തിയത്. ഏറ്റവുമൊടുവില്‍ കാര്യവട്ടം കാമ്പസും എസ്എഫ്ഐ ചോരയില്‍ മുക്കി. ബയോടെക്നോളജി ഒന്നാം വര്‍ഷം വിദ്യാര്‍ത്ഥി ബിന്‍സ് ജോസിനെ എസ്എഫ്ഐയുടെ ഇടിമുറിയിലിട്ട് മര്‍ദിച്ച് അവശനാക്കി. ഇതൊരു നരഭോജി പ്രസ്ഥാനമാണെന്ന് ആവര്‍ത്തിച്ചു വ്യക്തമാക്കുന്നു. കോട്ടയം ഗവണ്മെന്റ് നഴ്സിംഗ് കോളജില്‍ നടന്നതും അതിക്രൂരമായ റാഗിംഗാണ്. അറസ്റ്റിലായവര്‍ ഇടത് സംഘടനയുടെ ഭാരവാഹികളും എസ്എഫ്ഐ പ്രവര്‍ത്തകരുമാണ്. എന്നാല്‍ പതിവുപോലെ പാര്‍ട്ടിക്കു ബന്ധമില്ലെന്നു പറഞ്ഞ് ഒഴിഞ്ഞുമാറാനാണ് ശ്രമിക്കുന്നത്. ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ടിപി ശ്രിനിവാസനെ അടിച്ചുവീഴ്ത്തിയതിനെ ഇപ്പോഴും ന്യായീകരിക്കുന്ന എസ്എഫ്ഐയുടെ…

Read More

ബെംഗളൂരു: ബന്നാര്‍ഘട്ടയില്‍ തിങ്കളാഴ്ച രാത്രിയുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. കൊല്ലം സ്വദേശി മുഹമ്മദ് ഷാഹൂബ് (28), മലപ്പുറം സ്വദേശി അര്‍ഷ് പി. ബഷീര്‍ (23) എന്നിവരാണ് മരിച്ചത്. നിലമ്പൂര്‍ നഗരസഭ ഉപാധ്യക്ഷന്‍ പി.എം ബഷീറിന്‍റെ മകനാണ്‌ അര്‍ഷ്. എം.ബി.എ.വിദ്യാര്‍ഥിയാണ് അര്‍ഷ്. ഷാഹൂബ് ബെംഗളുരുവില്‍ ജോലി ചെയ്യുകയാണ്. കാറിലുണ്ടായിരുന്ന മറ്റു രണ്ട് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിലിടിക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെയാണ് അപകടമുണ്ടായത്. രണ്ടുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചതായി പോലീസ് പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ കാറിന്‍റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു.

Read More

തൃശ്ശൂര്‍: മുന്‍ രഞ്ജി ട്രോഫി ക്രിക്കറ്റ് താരം ആര്‍. രഘുനാഥ് അന്തരിച്ചു. തൃശ്ശൂര്‍ സ്വകാര്യ ആശുപത്രിയില്‍ ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെയാണ് അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. വൈകീട്ട് പാലക്കാട്ട് കെ.എസ്.ആര്‍.ടി.സി.ക്കടുത്ത് ഡി.പി.ഒ. റോഡിലെ ‘റിട്രീറ്റ്’ വീട്ടിലേക്ക് മൃതദേഹം കൊണ്ടുവരും. ബുധനാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് പാലക്കാട് ചന്ദ്രനഗര്‍ വൈദ്യുത ശ്മശാനത്തില്‍ സംസ്‌കാരിക്കും. 1958-ല്‍ ആദ്യമായി പാലക്കാട്ട് രഞ്ജി ട്രോഫി ക്രിക്കറ്റ് നടക്കുമ്പോള്‍ കേരളത്തിന്റെ ഓപ്പണറായിരുന്നു രഘുനാഥ്. വിക്ടോറിയ കോളേജ് മൈതാനത്ത് മൈസൂരുവിനെതിരേ കളിക്കുമ്പോള്‍ ഓപ്പണ്‍ ചെയ്ത് അവസാനംവരെ പുറത്താകാതെനിന്ന് റെക്കോഡ് സ്ഥാപിച്ച (68 റണ്‍സ് നോട്ടൗട്ട്) കേരളത്തിന്റെ പ്രഥമതാരമാണ്. 17 മത്സരങ്ങളിലായി 30 ഇന്നിങ്‌സുകളില്‍ സംസ്ഥാനത്തിനുവേണ്ടി ബാറ്റേന്തി. പിന്നീട് കേരളത്തിന്റെയും ദക്ഷിണമേഖലയുടെയും വിവിധ വിഭാഗം ടീമുകളുടെ സെലക്ടറായിരുന്നു.

Read More

മനാമ : ഐ.വൈ.സി.സി ബഹ്‌റൈൻ, ബുദയ്യ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ധീരരക്തസാക്ഷികൾ ” കൃപേഷ് – ശരത് ലാൽ ” അനുസ്മരണ സംഗമവും, ഏരിയ കൺവെൻഷനും ഫെബ്രുവരി 21 ന് സൽമാനിയയിലുള്ള കലവറ റെസ്റ്റോറന്റ് ഹാളിൽ വെച്ച് നടക്കും. 2019 ഫെബ്രുവരി 17 നാണ് കാസറഗോഡ് വെച്ച് ഇവർ കൊല്ലപ്പെട്ടത്. നാട്ടിലെ സാമൂഹിക, രാഷ്ട്രീയ, വിദ്യഭ്യാസ മേഖലകളിൽ നന്മയിലധിഷ്ട്ടിതമായി ഒട്ടേറെ കാര്യങ്ങൾ ചെയ്ത ഇവരെ രാഷ്ട്രീയ വിയോജിപ്പിന്റെ പേരിൽ അക്രമകാരികൾ കൊല്ലപ്പെടുത്തുകയായിരുന്നു. ഇന്ത്യൻ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്‌ലാലും കൃപേഷും കൊല്ലപ്പെട്ട കേസിൽ ഉദുമ മുൻ എം എൽ എ യും സി.പി.എം നേതാവുമായ കെ.വി കുഞ്ഞിരാമൻ ഉൾപ്പെടെയുള്ളവർ പ്രതികൾ ആണെന്ന് വിചാരണ കോടതി വിധിച്ചിട്ടുണ്ട്. ഐ.വൈ.സി.സി ബഹ്‌റൈൻ ഭാരവാഹികൾ, സാമൂഹിക, സാംസ്‌കാരിക പ്രവർത്തകരടക്കമുള്ളവർ സംബന്ധിക്കുന്ന പരിപാടിയിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി ഐ.വൈ.സി.സി ബഹ്‌റൈൻ, ബുദയ്യ ഏരിയ പ്രസിഡന്റ്‌ അഷ്‌റഫ്‌ ഇ കെ, സെക്രട്ടറി കെഫിലി ചേറ്റുവ, ട്രെഷറർ അബ്ദുൽ സലീം അറിയിച്ചു.

Read More

അഹമ്മദാബാദ്: രഞ്ജി ട്രോഫി ക്രിക്കറ്റ് സെമി ഫൈനലില്‍ ഗുജറാത്തിനെതിരേ കേരളത്തിന്റെ ബാറ്റിങ് കരുത്ത്. മുഹമ്മദ് അസ്ഹറുദ്ദീന്റെ സെഞ്ചുറിത്തിളക്കമുള്ള ഇന്നിങ്‌സ് ബലത്തില്‍ കേരളം 127 ഓവര്‍ പിന്നിടുമ്പോള്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 316 റണ്‍സെന്ന നിലയിലാണ്. മികച്ച പിന്തുണയുമായി സല്‍മാന്‍ നിസാറും ക്രീസില്‍ കൂട്ടിനുണ്ട്. ഇരുവരും ചേര്‍ന്ന് ആറാം വിക്കറ്റില്‍ 110 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ആറാംവിക്കറ്റില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് അസ്ഹറുദ്ദീനും തകര്‍പ്പനടിക്കാരന്‍ സല്‍മാന്‍ നിസാറും ഒന്നുചേര്‍ന്നതോടെ ഗുജറാത്ത് ബൗളിങ് നിര ഒന്നടങ്കം വിയര്‍ത്തു. ആദ്യ ഇന്നിങ്‌സ് ലീഡ് പ്രതീക്ഷിച്ച് ബാറ്റുചെയ്യുന്ന കേരളത്തിന് രണ്ടാംദിനം ആദ്യ സെഷനില്‍ തലേന്നത്തെ ഹീറോ സച്ചിന്‍ ബേബിയെ മാത്രമാണ് നഷ്ടപ്പെട്ടത്. രണ്ടാംദിനം നേരിട്ട രണ്ടാംപന്തില്‍ത്തന്നെ സച്ചിന്‍ മടങ്ങി. അര്‍സാന്‍ നഗ്വാസ്വല്ലയെറിഞ്ഞ ഓവറില്‍ ആര്യന്‍ ദേശായിക്ക് ക്യാച്ച് നല്‍കിയാണ് മടക്കം. 195 പന്തില്‍ എട്ട് ഫോര്‍ സഹിതം 69 റണ്‍സാണ് സച്ചിന്റെ സമ്പാദ്യം. തലേന്നത്തെ സ്‌കോറിനോട് ഒന്നും ചേര്‍ത്തിരുന്നില്ല. തുടര്‍ന്ന് അസ്ഹറുദ്ദീനും (100നോട്ടൗട്ട്‌ ) സല്‍മാന്‍ നിസാറും…

Read More

കൊച്ചി: സംവിധായകനും തിരക്കഥാകൃത്തും നടനുമായ അനുറാം കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ സിനിമ ‘മറുവശം’ 28ന് തിയേറ്ററിൽ റിലീസ് ചെയ്യും. ജയശങ്കർകാരി മുട്ടമാണ് ചിത്രത്തിലെ നായകൻ. കള്ളം, കല്ല്യാണിസം, ദം, ആഴം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം റാംസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ അനുറാം സ്വന്തമായി നിർമ്മിക്കുന്ന ചിത്രം കൂടിയാണ് മറുവശം. ഷെഹിന്‍ സിദ്ദിഖ്, പ്രശാന്ത് അലക്സാണ്ടര്‍, കൈലാഷ്, ശീജിത്ത് രവി എന്നിവരും മറുവശത്തിലെ ശ്രദ്ധേയരായ അഭിനേതാക്കളാണ്. മറുവശത്തിലൂടെയാണ് ആദ്യമായി ജയശങ്കര്‍ നായകനിരയിലേക്ക് എത്തുന്നത്. മറുവശം പ്രമേയം കൊണ്ട് വളരെ മികച്ച സിനിമയാണ്. പ്രേക്ഷകര്‍ സ്വീകരിക്കുന്ന ഒട്ടേറെ മുഹൂര്‍ത്തങ്ങള്‍ ചിത്രത്തില്‍ ഒരുക്കിയിട്ടുണ്ടെന്നും ജയശങ്കര്‍ സൂചിപ്പിച്ചു. പ്രമേയത്തിലെ പുതുമയും അവതരണത്തിലെ വ്യത്യസ്തതയും കൊണ്ട് മറുവശം ശ്രദ്ധേയമായ ഒരു ചിത്രമായിരിക്കുമെന്നും സംവിധായകന്‍ വ്യക്തമാക്കി.രാജ്യാന്തര ചലച്ചിത്ര മേളയായ ഐ എഫ് എഫ് കെ യില്‍ ഫിലിം മാർക്കറ്റിൽ മറുവശം ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. അഥിതി മോഹൻ , അഖിൽ പ്രഭാകരൻ, സ്മിനു സിജോ, നദി ബക്കർ, റ്റ്വിങ്കിൾ…

Read More