Author: News Desk

കൊച്ചി: കേരളത്തിന്റെ വ്യവസായ മേഖലയിലെ മികവാർന്ന പ്രതിച്ഛായ ലോകത്തിനു മുന്നിൽ ഉയർത്തിക്കാട്ടാൻ ഇൻവെസ്റ്റ്‌ കേരള ഉച്ചകോടിയ്ക്ക് കഴിഞ്ഞെന്നും ഇനി മൂന്ന് വർഷത്തിൽ ഒരിക്കൽ ഉച്ചകോടി നടത്താനാണ് സർക്കാർ തീരുമാനമെന്നും മന്ത്രി പി രാജീവ്. രണ്ടു ദിവസമായി കൊച്ചി ലുലു ബോൾ​ഗാട്ടി ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടന്ന നിക്ഷേപക സം​ഗമത്തിന് സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അ​ദ്ദേഹം. ഒന്നര ലക്ഷം കോടിയിലധികം രൂപയുടെ നിക്ഷേപമാണ് ഈ ഉച്ചകോടിയിലൂടെ കേരളത്തിന്‌ ലഭിച്ചത്. ചിലർ നിക്ഷേപത്തേയും വികസനത്തേയും ലളിത വത്ക്കരിക്കുന്നു. സാധനങ്ങൾ വാങ്ങുന്നത് പോലെയല്ല നിക്ഷേപവും വികസനവും. വർക്ക് ഫ്രം ഹോം എന്ന മാതൃകയിൽ വർക്ക് ഫ്രം കേരള എന്ന പുതിയ സങ്കൽപ്പം ഉണ്ടായി എന്നും മന്ത്രി പി രാജീവ് പറഞ്ഞു. കേരളത്തിന്റെ വ്യവസായ മേഖലയിലെ മികവാർന്ന പ്രതിച്ഛായ ലോകത്തിനു മുന്നിൽ ഉയർത്തിക്കാട്ടാൻ ഇൻവെസ്റ്റ്‌ കേരള ഉച്ചകോടിയ്ക്ക് കഴിഞ്ഞു. ഇനി മൂന്ന് വർഷത്തിൽ ഒരിക്കൽ ഉച്ചകോടി നടത്താനാണ് സർക്കാർ തീരുമാനം. ആഗോള നിക്ഷേപകരുടെ അഭ്യർത്ഥന മാനിച്ച് ഉച്ചകോടി…

Read More

കൊല്ലം: കുണ്ടറയിൽ റെയിൽ പാളത്തിന് കുറുകെ ടെലിഫോൺ പോസ്റ്റ് വെച്ച സംഭവത്തിൽ രണ്ടുപേർ പിടിയിൽ. കുണ്ടറ സ്വദേശികളായ രാജേഷ്, അരുൺ എന്നിവരാണ് പിടിയിലായത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായതെന്നാണ് വിവരം. നേരത്തെ തന്നെ ക്രിമിനൽ പശ്ചാത്തലമുള്ള ആളുകളാണ് ഇരുവരുമെന്നാണ് വിവരം. കേസിൽ നിർണായക അറസ്റ്റാണ് ഉണ്ടായിരിക്കുന്നത്. കുണ്ടറയിൽ എസ്.ഐയെ ആക്രമിച്ച പ്രതികളാണ് ഇരുവരും. എന്തിന് വേണ്ടിയാണ് ഇത്തരത്തിൽ ചെയ്തത് എന്ന കാര്യങ്ങളൊക്കെ പരിശോധിച്ചു വരികയാണ്. കുണ്ടറ പോലീസ് സ്റ്റേഷനിൽ ഇരുവരേയും ചോദ്യം ചെയ്തു വരികയാണ്. ഉന്നത പോലീസ് ഉദ്യോഗസ്ഥരും മധുരയിൽ നിന്ന് റെയിൽവേയുടെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുമടക്കം സ്ഥലത്തെത്തി വിശദമായി ചോദ്യം ചെയ്യും. കേന്ദ്ര ഏജൻസികളടക്കം സംഭവത്തെക്കുറിച്ച് പോലീസിനോട് വിവരങ്ങൾ ചോദിച്ചറിഞ്ഞിരുന്നു. സംഭവം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിലാണ് കേസിൽ അറസ്റ്റ് ഉണ്ടായിരിക്കുന്നത്. കൂടുതൽ പേർ സംഭവത്തിന് പിന്നിൽ ഉണ്ടോ എന്ന കാര്യങ്ങളും വിശദമായി അന്വേഷിച്ചു വരികയാണ്.

Read More

മനാമ: ബഹ്‌റൈനിലെ ഇന്ത്യൻ എംബസി മനാമയിൽ സംഘടിപ്പിച്ച ‘ഇന്ത്യ ഇൻ ബഹ്‌റൈൻ’ ഫെസ്റ്റിവലിൽ ശ്രദ്ധേയമായി ഒഡീഷ സ്റ്റാൾ എംബസിയുടെ ക്ഷണപ്രകാരം 19 ഇന്ത്യൻ സംഘടനകൾ പങ്കെടുത്തു. ഇതിന്റെ ഭാഗമായാണ് ബഹ്‌റൈൻ ഒഡിയ സമാജം ഒഡീഷ സ്റ്റാൾ ഒരുക്കിയത്. ഒഡിയ സമാജത്തിലെ കുട്ടികൾ അവതരിപ്പിച്ച സംബൽപുരി നൃത്തമായിരുന്നു സാംസ്‌കാരിക പരിപാടിയുടെ പ്രധാന ആകർഷണം.മൃണയനി നായക്, ആരാധ്യ ജെന, ഗുഞ്ജൻ പാൽ, അരീന മൊഹന്തി, ആയുഷി ഡാഷ്, ശിവനാശി നായക് എന്നിവരാണ് നൃത്തം അവതരിപ്പിച്ചത്. സാംസ്കാരിക പരിപാടികൾക്ക് പുറമെ, ഒഡീഷയിൽ നിന്നുള്ള വിവിധ കരകൗശല വസ്തുക്കൾ, ഗോത്രവർഗ ഉൽപ്പന്നങ്ങൾ, പരമ്പരാഗത തുണിത്തരങ്ങൾ, കൈത്തറി എന്നിവ പ്രദർശിപ്പിക്കുന്ന മനോഹരമായ ഒഡീഷ സ്റ്റാളും ഉണ്ടായിരുന്നു. പ്രഭാകർ പാധി (പ്രസിഡൻ്റ്), പി.ഡി. റോയ് (ട്രഷറർ), ശന്തനു സേനാപതി, (ജനറൽ സെക്രട്ടറി), ശാരദ പ്രസാദ് പട്‌നായിക് (ജോയിൻ്റ് സെക്രട്ടറി), അമ്രേഷ് പാണ്ഡ (സ്പോർട്സ് സെക്രട്ടറി), അമർനാഥ് സുബുധി (പബ്ലിക് റിലേഷൻസ് സെക്രട്ടറി), അങ്കിതാ നായക് (സാംസ്കാരിക സെക്രട്ടറി), സൌമ്യദർശി ദാഷ്…

Read More

മനാമ : ഐ.വൈ.സി.സി ബഹ്‌റൈൻ വനിത വേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ കേക്ക് മേക്കിങ് മത്സര വിജയികൾക്കുള്ള സമ്മാന വിതരണം നടത്തി. ട്രീസ ജോണി ആദ്യ സ്ഥാനത്തിനും, അഫ്സാരി നവാസ് രണ്ടാം സ്ഥാനത്തിനും, മർവ്വ സക്കീർ, ലെജു സന്തോഷ്‌, മിഷേൽ എന്നിവർ മൂന്നാം സ്ഥാനത്തിനും അർഹരായി. ഐ.വൈ.സി.സി ബഹ്‌റൈൻ വനിത വേദി കോഡിനേറ്റർ മുബീന മൻഷീർ, ജോയിന്റ് കോർഡിനേറ്റർമാരായ മിനി ജോൺസൻ, മാരിയത്ത് അമീർഖാൻ എന്നിവരുടെ നേതൃത്വത്തിൽ അണ്ടലോസ് ഗാർഡനിൽ വെച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ പ്രസിഡന്റ്‌ ഷിബിൻ തോമസ്, ട്രഷറർ ബെൻസി ഗനിയുഡ്,ബാഹിറ അനസ്, നെഹല ഫാസിൽ,ഷീന നൗസൽ,സൗമ്യ ശ്രീകുമാർ,മിനി ജോൺസൺ, ജസീല ജയഫർ എന്നിവർസമ്മാന വിതരണം നടത്തി.കേക്ക് മത്സരത്തിലെ വിധികർത്താവ് ആയിരുന്ന തുഷാര പ്രകാശിനുള്ള ഉപഹാരം കോർഡിനേറ്റർ മുബീന മൻഷീർ നൽകി,വനിത വേദി ചാർജ് ഉള്ള ഐ.വൈ.സി.സി ബഹ്‌റൈൻ വൈസ് പ്രസിഡന്റ്‌ അനസ് റഹീം, വനിത വേദി എക്സിക്യൂട്ടീവ് അംഗങ്ങൾ അടക്കമുള്ളവർ പങ്കെടുത്തു.

Read More

ഭോപ്പാല്‍: തനിക്ക് കീറിയതും പൊട്ടിപ്പൊളിഞ്ഞതുമായ സീറ്റ് നല്‍കിയതിന് പ്രമുഖ വിമാന സര്‍വീസ് ആയ എയര്‍ഇന്ത്യയെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാന്‍. യാത്രക്കാരില്‍ നിന്ന് വിമാന കമ്പനി മുഴുവന്‍ നിരക്കും ഈടാക്കിയ ശേഷം മോശം സീറ്റുകളില്‍ ഇരുന്ന് യാത്ര ചെയ്യേണ്ടി വരുന്നത് അധാര്‍മികമായ നടപടിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്രമന്ത്രി എക്സിലാണ് തന്റെ അനുഭവം പങ്കുവെച്ചത്. ഇതിന് പിന്നാലെ അസൗകര്യം നേരിട്ടതിന് മന്ത്രിയോട് എയര്‍ ഇന്ത്യ ക്ഷമാപണം നടത്തി.കര്‍ഷകമേളയിലും മറ്റും പങ്കെടുക്കുന്നതിന് ഭോപ്പാലില്‍ നിന്ന് ഡല്‍ഹിയ്ക്ക് വിമാനത്തില്‍ യാത്ര ചെയ്യുമ്പോഴാണ് ദുരനുഭവം ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.ഭോപ്പാലില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോകുന്ന എയര്‍ ഇന്ത്യ വിമാനമായ AI436ലാണ് മന്ത്രി കയറിയത്. മന്ത്രിക്ക് സീറ്റ് നമ്പര്‍ 8c ആണ് അനുവദിച്ചത്. സീറ്റില്‍ എത്തി ഇരുന്നപ്പോള്‍ തന്നെ സീറ്റ് പൊട്ടിപ്പൊളിഞ്ഞതാണെന്ന് തിരിച്ചറിഞ്ഞു. യാത്ര സുഖകരമായിരുന്നില്ലെന്നും മന്ത്രി എക്‌സില്‍ കുറിച്ചു. മോശം സീറ്റ് അനുവദിച്ചത് ചോദ്യം ചെയ്തപ്പോള്‍ ഇക്കാര്യം മാനേജ്‌മെന്റിനെ അറിയിച്ചിട്ടുണ്ടെന്നാണ് ജീവനക്കാര്‍ പറഞ്ഞത്. വിമാനത്തിലെ നിരവധി സീറ്റുകളും…

Read More

കൊല്ലം: കുണ്ടറയില്‍ റെയില്‍വേ പാളത്തിന് കുറുകെ ടെലിഫോണ്‍ പോസ്റ്റ് കണ്ടെത്തി. പുനലൂര്‍ റെയില്‍വേ പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. ട്രെയിന്‍ അട്ടിമറി ശ്രമമാണോ നടന്നതെന്ന് കേന്ദ്രീകരിച്ചാണ് അന്വേഷണം. ശനിയാഴ്ച പുലര്‍ച്ചെ ഒന്നര മണിയോടെയാണ് ഇത്തരത്തില്‍ പോസ്റ്റ് റെയില്‍പാളത്തില്‍ ആദ്യം കണ്ടെത്തുന്നത്. സമീപത്തുള്ള ഒരാള്‍ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഏഴുകോണ്‍ പോലീസെത്തി ഈ പോസ്റ്റ് മാറ്റിയിട്ടു. പിന്നീട് മണിക്കൂറുകൾക്ക് ശേഷം റെയില്‍വേ പോലീസ് എത്തി പരിശോധന നടത്തിയപ്പോള്‍ വീണ്ടും പോസ്റ്റ് കണ്ടെത്തുകയായിരുന്നു. ഇതാണ് അട്ടിമറിശ്രമത്തിലേക്കുള്ള സംശയം വര്‍ധിപ്പിക്കുന്നത്. പാലരുവി എക്‌സ്പ്രസടക്കം കടന്നുപോകുന്ന സമയത്താണ് പോസ്റ്റ് കണ്ടെത്തുന്നത്. എന്നാല്‍ ട്രെയിന്‍ എത്തുന്നതിന് മുമ്പേ പോസ്റ്റ് മാറ്റാന്‍ സാധിച്ചിട്ടുണ്ടെന്ന് റെയില്‍വേ പോലീസ് വ്യക്തമാക്കി. ഇതിനിടെ സമീപത്തെ ഒരു സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചിട്ടുണ്ട്. ഈ ദൃശ്യം കേന്ദ്രീകരിച്ചാണ് ഇപ്പോഴത്തെ അന്വേഷണം.

Read More

മലപ്പുറം: തൃണമൂല്‍ കോണ്‍ഗ്രസ് പ്രതിനിധി സമ്മേളനത്തിനെത്തിയ പാര്‍ട്ടി എം.പിമാരായ ഡെറിക് ഒബ്രയാനും മഹുവ മൊയ്ത്രയും പി.വി. അന്‍വറിനോടൊപ്പം ഇന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ പാണക്കാട്ടെ വസതിയിൽ സന്ദര്‍ശിച്ചു.രാവിലെ ഒമ്പതോടെയാണ് ടി.എം.സി. നേതാക്കള്‍ പാണക്കാട്ടെത്തിയത്. തുടര്‍ന്ന് തങ്ങളുമായി സംഘം കൂടിക്കാഴ്ച നടത്തി. രാഷ്ട്രീയം ചര്‍ച്ച ചെയ്തിട്ടില്ലെന്നും സൗഹൃദ സംഭാഷണമാണ് നടത്തിയതെന്നും കൂടിക്കാഴ്ചയ്ക്കു ശേഷം സാദിഖലി തങ്ങള്‍ പറഞ്ഞു. തൃണമൂലിനെ യു.ഡി.എഫില്‍ ഉള്‍പ്പെടുത്തുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, തൃണമൂല്‍ ഇന്ത്യ മുന്നണിയുടെ ഭാഗമാണെന്നും കേരളത്തില്‍ തെരഞ്ഞെടുപ്പ് വരുമ്പോള്‍ യു.ഡി.എഫ്. ആലോചിച്ച് ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുമെന്നും സാദിഖലി തങ്ങള്‍ മറുപടി നൽകി.

Read More

രാജാക്കാട്(ഇടുക്കി): പന്നിയാർകുട്ടിക്ക് സമീപം ജീപ്പ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ബന്ധുവീട്ടിൽ പോയി മടങ്ങി വരുമ്പോഴായിരുന്നു അപകടം. നൂറടി താഴ്ചയിലേക്കാണ് ജീപ്പ് മറിഞ്ഞത്. പന്നിയാർകുട്ടി പള്ളിക്ക് സമീപം റോഡിന് വീതി കുറഞ്ഞ, കുത്തനെ ഇറക്കമുള്ള പ്രദേശത്താണ് അപകടം നടന്നത്. പന്നിയാർകുട്ടി ഇടയോട്ടിയിൽ ബോസ് (55) ഭാര്യ റീന ( 48) ജീപ്പ് ഓടിച്ചിരുന്ന പന്നിയാർകുട്ടി തട്ടപ്പിള്ളിയിൽ അബ്രാഹം (50) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 10.30 ഓടെ ആയിരുന്നു അപകടം. പന്നിയാർകുട്ടി പുതിയ പാലത്തിനു സമീപമാണ് ബോസും ഭാര്യയും താമസിക്കുന്നത്. മുല്ലക്കാനത്ത് ബന്ധുവീട്ടിൽ പോയി തിരികെ വരുമ്പോഴായിരുന്നു അപകടം. പരിക്കേറ്റ മൂന്നുപേരെയും അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ബോസും റീനയും വരും വഴി മരണപ്പെട്ടു. ​ഗുരുതരമായി പരിക്കേറ്റ അബ്രാഹാമിനെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണം സംഭവിച്ചു. മരണപ്പെട്ട റീന, ഒളിമ്പ്യൻമാരായ കെ.എം.ബീനമോളുടെയും കെ.എം.ബിനുവിന്റെയും മൂത്തസഹോദരിയാണ്.

Read More

ഈരാറ്റുപേട്ട: മത വിദ്വേഷ പരാമര്‍ശത്തില്‍ ഹൈക്കോടതിയും കൈയൊഴിഞ്ഞതോടെ ബി.ജെ.പി. നേതാവും പൂഞ്ഞാര്‍ മുന്‍ എം.എല്‍.എയുമായ പി.സി. ജോര്‍ജിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം. രണ്ടു മണിക്ക് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഈരാറ്റുപേട്ട പോലീസ് ജോര്‍ജിന്റെ വീട്ടിലെത്തി നോട്ടീസ് നല്‍കി. എന്നാല്‍, പി.സി. ജോര്‍ജ് വീട്ടിലില്ലായിരുന്നുവെന്നാണ് വിവരം. മകന്‍ ഷോണ്‍ ജോര്‍ജാണ് നോട്ടീസ് കൈപ്പറ്റിയത്. ചാനല്‍ ചര്‍ച്ചയില്‍ മതവിരുദ്ധ പരാമര്‍ശം നടത്തിയെന്നാരോപിച്ച് ഈരാറ്റുപേട്ട പോലീസ് രജിസ്റ്റര്‍ചെയ്ത കേസില്‍ ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു. മുപ്പതുവര്‍ഷത്തോളം എം.എല്‍.എ. ആയിരുന്നിട്ടും എളുപ്പം പ്രകോപനത്തിന് വശംവദനാകുന്ന പി.സി. ജോര്‍ജിന് രാഷ്ട്രീയക്കാരനായി തുടരാന്‍ അര്‍ഹതയില്ലെന്ന് ഹൈക്കോടതി ജാമ്യം തള്ളിക്കൊണ്ട് നിരീക്ഷിച്ചിരുന്നു. മതവിദ്വേഷപരാമര്‍ശം ആവര്‍ത്തിക്കരുതെന്ന കര്‍ശന ഉപാധിയോടെയാണ് സമാനസ്വഭാവമുള്ള മുന്‍കേസുകളില്‍ ജാമ്യം അനുവദിച്ചതെന്നും അത് ലംഘിച്ചതടക്കം കണക്കിലെടുത്താണ് മുന്‍കൂര്‍ജാമ്യം നിഷേധിച്ചതെന്നും കോടതി വ്യക്തമാക്കി. പി.സി. ജോര്‍ജ് മുന്‍പ് നടത്തിയ പ്രകോപനപരമായ പരാമര്‍ശങ്ങളും ഉത്തരവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജാമ്യവ്യവസ്ഥ ലംഘിച്ചിട്ടും ഹര്‍ജിക്കാരന് മുന്‍കൂര്‍ജാമ്യം അനുവദിച്ചാല്‍ സമൂഹത്തിന് തെറ്റായ സന്ദേശമാകുമെന്നും കോടതി പറയുകയുണ്ടായി.…

Read More

കൊച്ചി: കൊച്ചിയിൽ നടക്കുന്ന ഇൻവെസ്റ്റ് കേരള ഗ്ലോബൽ ഉച്ചകോടിയിൽ ബഹ്‌റൈൻ പ്രതിനിധി സംഘത്തെ നയിച്ച് വ്യവസായ വാണിജ്യ മന്ത്രി അബ്ദുല്ല ബിൻ അദേൽ ഫഖ്‌റു പങ്കെടുത്തു.ഉദ്ഘാടന സെഷനിൽ, വിവിധ മേഖലകളിൽ വളർന്ന ബഹ്‌റൈനും ഇന്ത്യയും തമ്മിലുള്ള ശക്തമായതും ചരിത്രപരമായതുമായ ബന്ധത്തെ പരാമർശിച്ചുകൊണ്ട് മന്ത്രി മുഖ്യപ്രഭാഷണം നടത്തി.ഇരു രാജ്യങ്ങളുടെയും നേട്ടത്തിനായി നവീകരണവും സംരംഭകത്വവും വളർത്തിയെടുക്കുന്നതിൽ, പ്രത്യേകിച്ച് ഈ ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള ബഹ്‌റൈന്റെ പ്രതിബദ്ധത അദ്ദേഹം പ്രകടിപ്പിച്ചു. 100% വിദേശ ഉടമസ്ഥാവകാശം, ലളിതമാക്കിയ വാണിജ്യ നടപടിക്രമങ്ങൾ, ബിസിനസ് ചെയ്യുന്നതിനുള്ള എളുപ്പം എന്നിവയുൾപ്പെടെ രാജ്യത്തിന്റെ ബിസിനസ് സൗഹൃദ നയങ്ങൾ അദ്ദേഹം വിശദീകരിച്ചു.പ്രാദേശിക, ആഗോള വിപണികളിൽ പ്രവേശനം നേടുന്നതിനായി ബഹ്‌റൈൻ വികസിപ്പിച്ച അടിസ്ഥാന സൗകര്യങ്ങളും സ്വതന്ത്ര വ്യാപാര കരാറുകളും പ്രയോജനപ്പെടുത്താൻ കേരളത്തിലെ സംരംഭകരെയും നിക്ഷേപകരെയും മന്ത്രി ക്ഷണിച്ചു.കേരള മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയൽ, കേരള വ്യവസായ- നിയമ മന്ത്രി പി. രാജീവ്, ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ചെയർമാൻ എം.എ. യൂസഫലി…

Read More