Author: News Desk

കണ്ണൂർ: ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണം. കശുവണ്ടി ശേഖരിക്കുന്നതിനിടയിൽ ആദിവാസി ദമ്പതിമാരെ കാട്ടാന ചവിട്ടിക്കൊന്നു. പതിമൂന്നാം ബ്ലോക്ക് കരിക്കമുക്കിലെ വെള്ളി, ഭാര്യ ലീല എന്നിവരാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. ജനവാസ മേഖലയിലാണ് കാട്ടാന ആക്രമണം ഉണ്ടായതെന്നാണ് വിവരം. ആർആർടി സംഘം പ്രദേശത്തെത്തിയിട്ടുണ്ട്. ആന കൊല്ലപ്പെട്ട ദമ്പതിമാരുടെ മൃതദേഹത്തിനരികിൽ നിലയുറപ്പിച്ചിരിക്കുന്നതിനാൽ മൃതദേഹം പ്രദേശത്ത് നിന്നും മാറ്റാൻ സാധിച്ചിട്ടില്ലെന്നാണ് വിവരം. ആറളം ആദിവാസി പുനരധിവാസ മേഖലയിൽ കാട്ടാനശല്യം അതിരൂക്ഷമാണ്. വേലി നിർമാണം പൂർത്തിയാക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും ഇഴഞ്ഞുനീങ്ങുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതിനെതിരേ മേഖലയിൽ പ്രതിഷേധവും ശക്തമാണ്.

Read More

മനാമ: ബഹ്‌റൈനിൽ വിശുദ്ധ റമദാൻ മാസത്തിലെ ഔദ്യോഗിക പ്രവൃത്തി സമയം സംബന്ധിച്ച് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രാജകുമാരൻ സർക്കുലർ പുറപ്പെടുവിച്ചു. സർക്കുലറനുസരിച്ച്, പുണ്യമാസം മുഴുവൻ രാജ്യത്തിന്റെ മന്ത്രാലയങ്ങളുടെയും അധികാരികളുടെയും പൊതു സ്ഥാപനങ്ങളുടെയും ഔദ്യോഗിക പ്രവൃത്തി സമയം രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 വരെ ആയിരിക്കും.

Read More

വത്തിക്കാന്‍ സിറ്റി: ന്യുമോണിയ ബാധ ഗുരുതരമായതിനെ തുടർന്ന് റോമിലെ ജെമെല്ലൈ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനില അപകടനിലയില്‍ തുടരുന്നതായി റിപ്പോര്‍ട്ട്. ന്യുമോണിയ നിയന്ത്രണവിധേയമായിട്ടുണ്ടെങ്കിലും അണുബാധ രക്തത്തിലേക്ക് വ്യാപിച്ച് ‘സെപ്‌സിസ്’ എന്ന അവസ്ഥയിലേക്ക് നയിക്കാന്‍ സാധ്യതയുള്ളതിനാല്‍ അദ്ദേഹം ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഫ്രാന്‍സിസ് മാര്‍പാപ്പയെ ദീര്‍ഘകാലമായി ശ്വാസകോശ സംബന്ധമായ രോഗം അലട്ടുകയാണെന്നും മാര്‍പാപ്പയുടെ രക്തത്തില്‍ പ്ലേറ്റ്‌ലെറ്റിന്റെ അളവ് കുറഞ്ഞതിനാല്‍ വെള്ളിയാഴ്ച അദ്ദേഹത്തിന് രക്തംമാറ്റിവെച്ചിരുന്നുവെന്നും വത്തിക്കാന്‍ അറിയിച്ചു. ഫെബ്രുവരി 14 നാണ് ബ്രോങ്കൈറ്റിസിനെ തുടര്‍ന്ന് മാര്‍പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ഇരുശ്വാസകോശങ്ങളിലും കടുത്ത അണുബാധ വ്യാപിക്കുകയായിരുന്നു. രക്തത്തില്‍ പ്ലേറ്റ്‌ലെറ്റിന്റെ അളവ് കുറയുന്ന ‘ത്രോംബോസൈറ്റോഫീനിയ’ എന്ന അവസ്ഥയോടൊപ്പം വിളര്‍ച്ചയും ബാധിച്ചതിനാലാണ് ആരോഗ്യനിലയില്‍ പുരോഗതിയുണ്ടാകാത്തതെന്നാണ് റിപ്പോര്‍ട്ട്. ആരോഗ്യനില ഗുരുതരമാണെങ്കിലും അദ്ദേഹം കിടപ്പിലല്ലെന്നും അധികസമയവും ചാരുകസേരയില്‍ വിശ്രമിക്കുകയാണെന്നും അതേ സമയം കൂടുതല്‍ ക്ഷീണിതനായാണ് കാണപ്പെടുന്നതെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഞായറാഴ്ച കുര്‍ബാനയ്ക്ക പങ്കെടുക്കുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ സന്ദേശം വത്തിക്കാന്‍ പ്രസിദ്ധീകരിച്ചു. ആരോഗ്യനില മോശമാണെങ്കിലും…

Read More

മനാമ: അമേരിക്കൻ സെനറ്റിൽനിന്നും ജനപ്രതിനിധി സഭയിൽനിന്നുമുള്ള പ്രതിനിധി സംഘം ബഹ്‌റൈനിലെ പ്രവാസി സംരക്ഷണ കേന്ദ്രം സന്ദർശിച്ചു.പ്രതിനിധി സംഘത്തെ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം ആർ.എ) അധികൃതർ സ്വീകരിച്ചു. തൊഴിൽ വിപണി വികസിപ്പിക്കുന്നതിലും തൊഴിൽ അന്തരീക്ഷത്തിൽ നീതിയും സ്ഥിരതയും ഉറപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങൾ നവീകരിക്കുന്നതിലും ബഹ്‌റൈൻ നടത്തുന്ന ശ്രമങ്ങളെയും മനുഷ്യക്കടത്ത് ചെറുക്കുന്നതിനുള്ള രാജ്യത്തിന്റെ സംവിധാനങ്ങളെയും കുറിച്ച് എൽ‌.എം‌.ആർ‌.എ. അധികൃതർ വിശദീകരിച്ചു. മനുഷ്യക്കടത്തിന് ഇരകളാവർക്കും ഇരകളാകാൻ സാധ്യതയുള്ളവർക്കും അഭയം നൽകുന്നതിനൊപ്പം പ്രതിരോധ, നിയമ, ഉപദേശക സേവനങ്ങൾ നൽകുന്നതിലുള്ള കേന്ദ്രത്തിന്റെ പങ്കിനെക്കുറിച്ചും അവർ പ്രതിനിധി സംഘത്തിന് വിശദീകരിച്ചുകൊടുത്തു.

Read More

മനാമ: ബഹ്റൈൻ പ്രധാനമന്ത്രിയുടെ നിർദ്ദേശത്തിന്റെയും മന്ത്രിസഭയുടെ അംഗീകാരത്തിന്റെയും അടിസ്ഥാനത്തിൽ, പ്രധാനമന്ത്രിയുടെ ഓഫീസിൽ കോ- ഓർഡിനേറ്ററെ നിയമിച്ചുകൊണ്ട് രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ ഉത്തരവ് 2025 (10) പുറപ്പെടുവിച്ചു. ഡോ. സക്കരിയ അഹമ്മദ് അൽ ഖാജ യെയാണ് പ്രധാനമന്ത്രിയുടെ ഓഫീസിൽ അണ്ടർസെക്രട്ടറി റാങ്കോടെ കോ- ഓർഡിനേറ്ററായി നിയമിച്ചത്.ഈ ഉത്തരവ് പ്രധാനമന്ത്രി നടപ്പിലാക്കും. ഇത് പുറപ്പെടുവിച്ച ഉടൻ പ്രാബല്യത്തിൽ വരികയും ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്യും.

Read More

ന്യൂഡല്‍ഹി: വനിത ദിനമായ മാര്‍ച്ച് എട്ടിന് തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുക വിവിധ മേഖലകളില്‍ നേട്ടം കൈവരിച്ച വനിതകളായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മന്‍ കി ബാത്തിലായിരുന്നു മോദി ഇക്കാര്യം അറിയിച്ചത്. വിവിധ മേഖലകളില്‍ സ്ത്രീകളുടെ വര്‍ധിച്ചുവരുന്ന പങ്കാൡത്തെ പ്രധാനമന്ത്രി പ്രശംസിച്ചു. സ്ത്രീകളുടെ അജയ്യമായ നേട്ടങ്ങളെ ഈ അവസരത്തില്‍ ആഘോഷിക്കുകയും ബഹുമാനിക്കുകയും ചെയ്യാമെന്നും മോദി പറഞ്ഞു. അന്നേ ദിവസം തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളില്‍ വിവിധ രംഗത്ത് മുന്നേറിയ സ്ത്രീകളുടെ അനുഭവങ്ങളും നേട്ടങ്ങളും പങ്കുവയ്ക്കുമെന്ന് മോദി പറഞ്ഞു. രാജ്യത്ത് ആളുകള്‍ക്കിടയില്‍ പൊണ്ണത്തടി വര്‍ധിച്ചുവരികയാണ്. ഇത് നിയന്ത്രിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഇന്ത്യ ആരോഗ്യമുള്ള രാജ്യമായി മാറേണ്ടത് അനിവാര്യമാണെന്നും മോദി പറഞ്ഞു. ഗവേഷണത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ എട്ടുപേരില്‍ ഒരാള്‍ക്ക് പൊണ്ണത്തടിയടിയുണ്ടെന്നും കഴിഞ്ഞ കുറച്ചുവര്‍ഷമായി അവരുടെ എണ്ണം ഇരട്ടിയായെന്നും മോദി പറഞ്ഞു. കുട്ടികളില്‍ അത് നാലിരട്ടിയായി വര്‍ധിച്ചുവെന്നതാണ് ആശങ്കജനകമായ കാര്യം. എണ്ണയില്‍ വറുത്ത ഭക്ഷണങ്ങള്‍ കുറയ്ക്കണമെന്നും മോദി പറഞ്ഞു.

Read More

ബര്‍ഹാംപുര്‍: ഒഡീഷയിലെ ഗഞ്ചം ജില്ലയിലുള്ള ഋഷികുല്യ നദിയുടെ അഴിമുഖത്ത് പ്രജനനത്തിനായി ഇതുവരെ എത്തിയത് 6.82 ലക്ഷം ഒലിവ് റിഡ്‌ലി കടലാമകള്‍. മുട്ട വിരിയിക്കാനും കൂടൊരുക്കാനുമായി ഒലിവ് റിഡ്‌ലി കടലാമകള്‍ കൂട്ടത്തോടെ ഇവിടേക്ക് എത്താന്‍ തുടങ്ങിയത് ഫെബ്രുവരി 16-നാണ്. ഇതോടെ ഇവിടെ ഏറ്റവുമധികം ഒലിവ് റിഡ്‌ലി കടലാമകള്‍ കൂടൊരുക്കുന്ന വര്‍ഷങ്ങളിലൊന്നായി 2025 മാറി. 2022-ല്‍ 5.50 ലക്ഷം ഒലിവ് റിഡ്‌ലി കടലാമകളാണ് മുട്ടയിടാനായി ഋഷികുല്യ നദിയുടെ അഴിമുഖത്തെത്തിയത്. 2023-ല്‍ ഇത് 6.37 ലക്ഷമായി മാറി. ഈ റെക്കോഡാണ് 2025-ല്‍ തകര്‍ന്നത്. കൂടൊരുക്കാനും മുട്ടയിടുന്നതിനുമായി ഇനിയും ഒലിവ് റിഡ്‌ലി കടലാമകള്‍ തീരത്തെത്തുമെന്നും അതിനാല്‍ എണ്ണം വീണ്ടും ഉയരാന്‍ സാധ്യതയുണ്ടെന്നും ബര്‍ഹാംപുര്‍ ഡി.എഫ്.ഒ ആയ സണ്ണി കോക്കര്‍ പ്രതികരിച്ചു. അനുകൂലമായ കാലാവസ്ഥയാണ് റെക്കോഡ് കണക്കിന് ഒലിവ് റിഡ്‌ലി കടലാമകള്‍ തീരത്തെത്തുന്നതിന് കാരണമായതെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. സംരക്ഷണപ്രവര്‍ത്തനങ്ങള്‍ ഫലം ചെയ്യുന്നതിന്റെ സൂചന കൂടിയാണിതെന്നുമാണ് വിലയിരുത്തല്‍. വേട്ടക്കാരില്‍ നിന്ന് ഒലിവ് റിഡ്‌ലി കടലാമകളുടെ മുട്ട സംരക്ഷിക്കാന്‍ വേലിയൊരുക്കി സംരക്ഷണം…

Read More

പൃഥ്വിരാജിന്റെ സംവിധാനത്തിലെത്തിയ ലൂസിഫറിന്റെ രണ്ടാംഭാഗമായ എമ്പുരാന്‍ മാര്‍ച്ച് 27-ന് തിയേറ്ററിലെത്തുകയാണ്. ചിത്രത്തിലെ എട്ടാമത്തെ കഥാപാത്രമായ ഗോവര്‍ധന്റെ ക്യാരക്ടര്‍ ഇന്‍ട്രോ വീഡിയോ പുറത്തുവിട്ടു. ഇന്ദ്രജിത്ത് സുകുമാരനാണ് ഗോവര്‍ധനെ അവതരിപ്പിച്ചിരിക്കുന്നത്. ആര്‍ക്കുമറിയാത്ത കാര്യങ്ങള്‍ തന്റേതായ ഗവേഷണത്തിലൂടെ കണ്ടെത്തി ആ രഹസ്യങ്ങള്‍ ലോകത്തോട് വിളിച്ച് പറയുന്ന വ്യക്തിയായിരുന്നു ലൂസിഫറിലെ ഗോവര്‍ധന്‍ എന്ന കഥാപാത്രം. ആ കഥാപാത്രംതന്നെയാണ് എമ്പുരാനിലും തുടരുന്നത്. ആ കഥാപാത്രത്തിന്റെ അതേ പ്രത്യേകതയാണ് എമ്പുരാനിലും തുടരുന്നത്. എത്ര അന്വേഷിച്ചാലും കണ്ടെത്താന്‍ കഴിയാത്ത സത്യങ്ങള്‍ ലോകത്ത് മറഞ്ഞിരിപ്പുണ്ട് എന്ന് ഗോവര്‍ധന്‍ എമ്പുരാനില്‍ തിരിച്ചറിയുന്നുണ്ട്, വീഡിയോയില്‍ ഇന്ദ്രജിത്ത് പറഞ്ഞു. കഥാപാത്രത്തെ കുറിച്ച് രാജുവിന് കൃത്യമായ ധാരണയുണ്ട്. ഒരു ഷോട്ട് എങ്ങനെ വേണം, ഒരു കഥാപാത്രമെങ്ങനെ നടക്കണം, സംസാരിക്കണം, അതെല്ലാം സംബന്ധിച്ച് വ്യക്തമായ ധാരണയുള്ള സംവിധായകനാണ്. കമ്മ്യൂണിക്കേറ്റിവ് ആയ സംവിധായകനൊപ്പം വര്‍ക്ക് ചെയ്യുമ്പോള്‍ ഒരു അഭിനേതാവിന് എളുപ്പമുണ്ട്. അക്കാര്യം ഞാന്‍ മുമ്പും പറഞ്ഞിട്ടുണ്ട്. ഞാന്‍ ഡയറക്ടേഴ്‌സ് ആക്ടര്‍ ആണെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ്. ഒരു സംവിധായകന് വ്യക്തമായ ധാരണയുണ്ടെങ്കില്‍ പകുതി…

Read More

കൊല്ലം: കൊല്ലം കടയ്ക്കലില്‍ രണ്ട് മാസം പ്രായമായ കുഞ്ഞ് പാല്‍ തൊണ്ടയില്‍ കുടുങ്ങി മരിച്ചു. പാങ്ങലുക്കാട് പാരിജാതത്തില്‍ സജിന്‍- റിനി ദമ്പതികളുടെ മകള്‍ ‘അരിയാന’ യാണ് മരിച്ചത്. കുഞ്ഞിന് പാല്‍ നല്‍കിയ ശേഷം ഭര്‍ത്താവുമായി വീഡിയോ കോള്‍ ചെയ്ത് കൊണ്ടിരിക്കെയാണ് അമ്മ കുഞ്ഞിന് അനക്കമില്ലായെന്ന് ശ്രദ്ധിക്കുന്നത്. കുഞ്ഞിനെ ഉടന്‍ കടയ്ക്കല്‍ താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ അസ്വഭാവിക മരണത്തിന് കടയ്ക്കല്‍ പൊലീസ് കേസ് എടുത്തിട്ടുണ്ട്.

Read More

നെയ്യാറ്റിന്‍കര: തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ റിട്ട. എ.എസ്.ഐ.യെ ഇരുമ്പ് കമ്പികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഒന്നു മുതല്‍ മൂന്ന് പ്രതികള്‍ കുറ്റക്കാരാണെന്ന് നെയ്യാറ്റിന്‍കര അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി. പ്രതികളില്‍ അച്ഛനും മകനും ഉള്‍പ്പെട്ടിട്ടുണ്ട്. പ്രതികളുടെ ശിക്ഷ തിങ്കളാഴ്ച വിധിക്കും. കാഞ്ഞിരംകുളം മുലയന്‍താന്നി വേങ്ങനിന്ന വടക്കരുക് വീട്ടില്‍ റിട്ട. എ.എസ്.ഐ. മനോഹരന്‍ (57) ആണ് കൊല്ലപ്പെട്ടത്. കേസിലെ ഒന്നാം പ്രതി മുലയന്‍താന്നി ക്ഷേത്രത്തിന് സമീപം വേങ്ങനിന്ന തടത്തരികത്തുവീട്ടില്‍ സുരേഷ് (42), രണ്ടാം പ്രതി തങ്കുടു എന്ന് വിളിക്കുന്ന വിജയന്‍ (69), വിജയന്റെ മകന്‍ സുനില്‍ (36) എന്നിവര്‍ കുറ്റക്കാരാണെന്ന് സെഷന്‍സ് ജഡ്ജി എ.എം. ബഷീര്‍ വിധിച്ചു. 2021 ജനുവരി 27-ന് രാത്രി 8.30-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊല്ലപ്പെട്ട മനോഹരനും പ്രതികളും അയല്‍വാസികളാണ്. കൊലപാതകത്തിന് രണ്ട് ദിവസം മുന്‍പ് താലൂക്ക് ഓഫീസില്‍ നിന്നും ഉദ്യോഗസ്ഥരെത്തി പ്രതികള്‍ കൈവശം വെച്ചിരുന്ന ചാനല്‍ക്കര പുറമ്പോക്ക് സ്ഥലം അളന്ന് തിട്ടപ്പെടുത്തിയിരുന്നു. മനോഹരനും ഭാര്യയും പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥരെത്തി…

Read More