Author: newadmin3 newadmin3

കോഴിക്കോട്: റീല്‍സ് ചിത്രീകരണത്തിനിടെ സുഹൃത്തിന്റെ വാഹനമിടിച്ച് 21കാരന് ദാരുണാന്ത്യം. വടകര കടമേരി സ്വദേശി ടികെ ആല്‍വിന്‍ ആണ് മരിച്ചത്. ബീച്ച് റോഡില്‍ വെള്ളയില്‍ ഭാഗത്ത് ഇന്ന് രാവിലെ ഏഴരയോടെയാണ് അപകടം സംഭവിച്ചത്. വാഹനങ്ങളുടെ ചേസിങ് വീഡിയോ ചിത്രീകരിക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്. ഉടന്‍ തന്നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പതിനൊന്ന് മണിയോടെ മരണം സംഭവിച്ചു. റോഡിന്റെ ഇരുവശത്തുനിന്നും വരുന്ന രണ്ട് ആഡംബരവാഹനങ്ങള്‍ ആല്‍വിന്‍ റോഡിന്റെ നടുവില്‍ നിന്ന് ചിത്രീകരിക്കുകയായിരുന്നു. അതിനിടെ സുഹൃത്തിന്റെ കാര്‍ ആല്‍വിന്റെ മേലേയ്ക്ക് ഇടിച്ച് കയറുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് വെള്ളയില്‍ പൊലീസ് വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു.അശ്രദ്ധമായ ഡ്രൈവിങ് ആണ് അപകടകാരണമെന്നാണ് പ്രാഥമികമായി വിലയിരുത്തുന്നത്. അപകടത്തില്‍ കേസ് എടുത്തതായി പൊലീസ് അറിയിച്ചു.

Read More

കോഴിക്കോട്: സ്കൂൾ വിദ്യാർത്ഥിനിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കി വിദേശത്തേക്ക് കടന്നുകളഞ്ഞ കേസിലെ പ്രതിയെ കണ്ണൂർ വിമാനത്താവളത്തിൽനിന്ന് പോലീസ് അറസ്റ്റ് ചെയ്തു.കാഞ്ഞങ്ങാട് പുല്ലൂർ വീട്ടിൽ മുഹമ്മദ് ആസിഫിനെയാണ് കോഴിക്കോട് കസബ പോലീസ് (26) അറസ്റ്റ് ചെയ്തത്. വിദ്യാർത്ഥിനിയെ 2022 മുതൽ കോഴിക്കോട്ടുള്ള ഹോട്ടലിലും വയനാട്ടിലെ വിവിധ റിസോട്ടുകളിലുംവെച്ച് പലതവണ പീഡിപ്പിച്ചെന്നാണ് കേസ്.വിദ്യാർത്ഥിനിയുടെ 5 പവൻ സ്വർണം കൈക്കലാക്കുകയും ചെയ്തു. പെൺകുട്ടി ഗർഭിണിയാണന്നറിഞ്ഞപ്പോൾ പ്രതി വിദേശത്തേക്കു കടന്നുകളഞ്ഞു. പ്രതിക്കെതിരെ ലുക്ക്‌ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ഇന്നലെ കണ്ണൂർ വിമാനത്താവളത്തിലിറങ്ങിയ പ്രതിയെ എമിഗ്രേഷൻ വിഭാഗം തടഞ്ഞു. പിന്നീട്കസബ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഗോപകുമാറിന്റെ നിർദേശപ്രകാരം എ.എസ്.ഐ. സജേഷ്, സീനിയർ സിവിൽ പോലീസ് ഓഫിസർമാരായ സുമിത് ചാൾസ്, മുഹമ്മദ് സക്കറിയ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Read More

മനാമ: ബഹ്‌റൈനിലെ ഏറ്റവും വലിയ കേക്ക് മിക്‌സിംഗ് ചടങ്ങായ മദേഴ്‌സ് കേക്ക് മിക്‌സിംഗ് സീസണ്‍ 2 ചടങ്ങില്‍ മൂന്ന് ഗര്‍ഭിണികള്‍ക്ക് അല്‍ ഹിലാല്‍ ഹെല്‍ത്ത് കെയര്‍ സൗജന്യ പ്രസവശുശ്രൂഷാ പാക്കേജുകള്‍ സമ്മാനിച്ചു.രാംലി മാള്‍ ഫുഡ് കോര്‍ട്ടില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുമായി സഹകരിച്ചാണ് അല്‍ ഹിലാല്‍ ഹെല്‍ത്ത് കെയറിര്‍ ഗ്രൂപ്പിന്റെ മദര്‍ ആന്റ് ചൈല്‍ഡ് യൂണിറ്റ് മദേഴ്‌സ് കേക്ക് മിക്‌സിംഗ് ചടങ്ങ് സംഘടിപ്പിച്ചത്. 250ലധികം ഗര്‍ഭിണികള്‍ ചടങ്ങില്‍ പങ്കെടുത്തു.വൈകുന്നേരം 5ന് രജിസ്‌ട്രേഷനോടെ പരിപാടി ആരംഭിച്ചു. തുടര്‍ന്ന് നടന്ന ചോദ്യോത്തരവേളില്‍ ഗര്‍ഭിണികള്‍ക്ക് അല്‍ ഹിലാലിന്റെ ഗൈനക്കോളജിസ്റ്റുകളുടെയും നിയോനാറ്റോളജിസ്റ്റുകളുടെയും വിദഗ്ദ്ധ സംഘവുമായി നേരിട്ടുള്ള ആശയവിനിമയത്തിന് അവസരം ലഭിച്ചു. കൂടാതെ പങ്കെടുക്കുന്നവര്‍ക്ക് അവരുടെ കുടുംബങ്ങളുമായുള്ള ഓര്‍മ്മകള്‍ പകര്‍ത്താന്‍ ഫോട്ടോ ബൂത്തും ഗൈനക്കോളജി ടീമുമായി മുഖാമുഖ കണ്‍സള്‍ട്ടേഷനുകളും നടന്നു. അല്‍ ഹിലാല്‍ ഹെല്‍ത്ത് കെയല്‍ ഗ്രൂപ്പ് സി.ഇ.ഒ. ഡോ. ശരത് ചന്ദ്രന്‍, ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്റെയും രാംലി മാളിന്റെയും ജനറല്‍ മാനേജര്‍ ഷമീം, അല്‍ ഹിലാല്‍ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് വൈസ്…

Read More

മുംബയ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരെ കഴിഞ്ഞ ദിവസം ഉയര്‍ന്ന വധഭീഷണിയില്‍ നിര്‍ണായക കണ്ടെത്തലുമായി പൊലീസ്. രാജസ്ഥാനിലെ അജ്മീറില്‍ നിന്നാണ് ഭീഷണി സന്ദേശം വന്നതെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. മുംബയ് ട്രാഫിക്ക് പൊലീസില്‍ കഴിഞ്ഞ ദിവസമാണ് ഭീഷണി സന്ദേശം എത്തിയത്. രണ്ട് തീവ്രവാദികള്‍ പ്രധാനമന്ത്രിയെ ലക്ഷ്യമിട്ട് ബോംബ് സ്‌ഫോടനത്തിന് ഗൂഢാലോചന നടത്തിയെന്നാണ് സന്ദേശത്തില്‍ പറയുന്നത്. അജ്മീറില്‍ നിന്നുള്ള സന്ദേശം വ്യാജമാണെന്ന നിഗമനത്തിലാണ് പൊലീസ്. മാനസിക നില തെറ്റിയതോ അല്ലെങ്കില്‍ മദ്യലഹരിയില്‍ വന്നതോ ആകാം വ്യാജ ഭീഷണിയെന്നാണ് കരുതുന്നത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച പൊലീസ് എഫ്‌ഐആര്‍ ഇട്ടു. അന്വേഷണം പുരോഗമിക്കുകയാണെന്നാണ് പൊലീസ് അറിയിക്കുന്നത്. സന്ദേശത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ എത്രയും വേഗം നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Read More

കോഴിക്കോട്: ഗെയിം കളിക്കാൻ മൊബൈൽ ഫോൺ നൽകാത്തതിന് പതിനാലു വയസുകാരൻ അമ്മയെ കുത്തി പരിക്കേൽപ്പിച്ചു. തിക്കോടി കാരേക്കാട്ട് ഇന്നലെ രാത്രിയാണ് സംഭവം. മൊബൈൽ ഗെയിമിന് അടിമയാണ് മകനെന്ന് പറയപ്പെടുന്നു. ബാലൻ പഠനം അവസാനിപ്പിച്ചിരുന്നു. ഫോണിൽ നെറ്റ് തീർന്നതിനെ തുടർന്ന് റീചാർജ് ചെയ്തുകൊടുക്കാൻ അമ്മയോട് ആവശ്യപ്പെട്ടിരുന്നു. അല്ലെങ്കിൽ അമ്മയുടെ ഫോൺ കൊടുക്കണമെന്നും നിർബന്ധം പിടിച്ചു. ഇതിനു തയാറാകാത്തതിനെ തുടർന്നാണ് ഉറങ്ങിക്കിടന്ന അമ്മയെ കത്തികൊണ്ട് കുത്തിയത്. പരിക്കേറ്റ അമ്മയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.

Read More

മനാമ: നാലാമത് ഇന്ത്യ- ബഹ്‌റൈൻ ഉന്നത സംയുക്ത കമ്മീഷൻ (എച്ച്.ജെ.സി) യോഗത്തിൽ പങ്കെടുക്കാൻ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. സുബ്രഹ്മണ്യം ജയശങ്കർ ബഹ്‌റൈനിലെത്തി. ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി അദ്ദേഹത്തെ സ്വീകരിച്ചു.

Read More

വത്തിക്കാന്‍ സിറ്റി: കത്തോലിക്കാ സഭയുടെ കര്‍ദിനാളായി അധികാരമേറ്റ് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട്. സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ നടന്ന ചടങ്ങുകള്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പയാണ് കാര്‍മികത്വം വഹിച്ചത്. വൈദികനായിരിക്കെ നേരിട്ട് കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന ഇന്ത്യയില്‍ നിന്നുള്ള ആദ്യ പുരോഹിതനായിരിക്കുകയാണ് മാര്‍ ജോര്‍ജ് ജേക്കബ്. കർദിനാൾ തിരുസംഘത്തിൽ ഒരേ സമയം മൂന്നു മലയാളികൾ വരുന്നത് ഇതാദ്യമായിട്ടാണ്. കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തുന്ന 21 പേരെ അഭിസംബോധന ചെയ്ത് മാര്‍പാപ്പ സംസാരിച്ചു. സഭയോടുള്ള വിശ്വാസവും കൂറും പ്രഖ്യാപിക്കുന്ന സത്യപ്രതിജ്‍‌ഞ ഏറ്റുച്ചൊല്ലി. അതിനു ശേഷമാണ് മാര്‍പാപ്പ കർദിനാളുമാരെ സ്ഥാന ചിഹ്നങ്ങൾ ധരിപ്പിച്ചത്. ഇരുപതാമനായാണ് മാർ ജോർജ് ജേക്കബ് കൂവക്കാടിനെ സീറോ മലബാര്‍ സഭയുടെ സ്ഥാന ചിഹ്നങ്ങൾ അണിയിച്ചത്. മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായി കറുപ്പിലും ചുവപ്പിലും വരുന്നതായിരുന്നു ജേര്‍ജ് ജേക്കബിന്‍റെ തലപ്പാവ്. കൂടാതെ പത്രോസിന്റെയും പൗലോസിന്റെയും ചിത്രങ്ങൾ പതിച്ചതായിരുന്നു മോതിരം. ദൈവത്തിന് എളിമയോടെ ഹൃദയം സമര്‍പ്പിക്കാന്‍ കര്‍ദിനാള്‍മാരോട് മാര്‍പാപ്പ ആവശ്യപ്പെട്ടു. എല്ലാവരെയും ഉള്‍ക്കൊള്ളുക എന്നതാണ് സഭയുടെ ദൗത്യം.…

Read More

മനാമ: അറുപത്തി മൂന്നാം വയസിൽ ഭരതനാട്യം അഭ്യസിച്ച് ബഹറിനിൽ അരങ്ങേറ്റം കുറിച്ച പ്രസന്ന ചന്ദ്രമോഹനെ, കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ ആദരിച്ചു. ഗുരു ഷീന ചന്ദ്രദാസിന്റെ ശിക്ഷണത്തിൽ അഭ്യസിച്ച ഭരതനാട്യം കഴിഞ്ഞ മെയ് ഇരുപത്തിനാലിനാണ് ബഹ്‌റൈൻ ഇന്ത്യൻ ക്ലബ്ബിൽ അരങ്ങേറിയത്. കെ.എസ്. സി എ വനിതാവിഭാഗം പ്രസിഡന്റ, രമ സന്തോഷ് പൊന്നാട അണിയിച്ചു. വനിതാവിഭാഗം സെക്രട്ടറി, സുമ മനോഹർ ഉൾപ്പടെ മറ്റ് വനിതാവിഭാഗം അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. വളരെ അപൂർവമായ ഒരു നിമിഷത്തിനാണ് കെ.എസ്‌.സി.എ. ഇന്ന് സാക്ഷ്യം വഹിച്ചത്. മുത്തശ്ശിയും രണ്ടു കുട്ടികളുടെ അമ്മയുമായ പ്രസന്ന മോഹന്റെ നിശ്ചയധാർഷ്ട്യത്തിന്റെ, പരിശ്രമത്തിന്റെ, കഠിനാധ്വാനത്തിന്റെ ഒക്കെ വിജയത്തിൽ അനുമോദനം അർപ്പിക്കാൻ ഞങ്ങൾക്ക് ഭാഗ്യമുണ്ടായി. അവരുടെ പ്രചോദനാത്മകമായ കഥ നമുക്കോരോരുത്തർക്കും പ്രചോദനവും, മാതൃകയും, പ്രായം എന്നത് ഒരു സംഖ്യ മാത്രമാണെന്ന് തെളിയിക്കുകയും ചെയ്തു. ഭാവിയിൽ ഇനിയും നിരവധി നാഴികക്കല്ലുകൾ അവർക്കും കുടുംബത്തിനും കൈവരിക്കാനാകട്ടെ എന്ന് ഞങ്ങൾ ആശംസിക്കുന്നു. പ്രസിഡന്റിന്റെ വാക്കുക്കൾ നിറഞ്ഞ കരഘോഷത്തോടെയാണ് സദസ്…

Read More

കണ്ണൂര്‍: ലോകത്തുള്ള എല്ലാ മക്കളുടെയും അമ്മരത്‌നമാണ് അന്തരിച്ച പ്രിയനേതാവ് ഇകെ നായനാരുടെ ഭാര്യ ശാരദാമ്മയെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. താന്‍ ഈ വേദിയില്‍ നില്‍ക്കുന്നത് രാഷ്ട്രീയ പ്രവര്‍ത്തകനോ, മന്ത്രിയോ, സിനിമാ നടനോ ആയിട്ടല്ല, ശാരദാമ്മയുടെ മൂത്തമകനായിട്ടാണെന്ന് ശാരദടീച്ചറുടെ തൊണ്ണൂറാം പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്തുകൊണ്ട് സുരേഷ് ഗോപി പറഞ്ഞു. ‘എന്റെ അച്ഛനാണ് എനിക്ക് ഏറ്റവും പരിചയമുള്ള അച്ഛന്‍. ആ അച്ഛന്‍ എങ്ങനെ ആയിരുന്നവോ, അതിന്റെ ഒരുപ്പപ്പൂന്‍ അച്ഛനായിരുന്നു സഖാവ് നായനാര്‍. ഒരമ്മയുടെ ഉത്തരവാദിത്തമെന്നത് ശാരദാമ്മയെ സംബന്ധിച്ച് ഒരുപാട് പേരുടെ, സ്വന്തവും ബന്ധവും അല്ലാത്ത നിരവധി പേരുടെ അമ്മയായി വര്‍ത്തിച്ചുവെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണം ഞാന്‍ തന്നെയാണ്. ഞാന്‍ ഈ വേദിയില്‍ നില്‍ക്കുന്നത് രാഷ്ട്രീയ പ്രവര്‍ത്തകനോ, മന്ത്രിയോ, സിനിമാ നടനോ ആയിട്ടല്ല. ഇതുപോലെ കല്യാശേരിയിലെ വിട്ടീലെത്തിയാല്‍ ഒന്നുവാരിപ്പുണര്‍ന്ന് അനുഗ്രഹം വാങ്ങും. ഈ വേദിയില്‍ എനിക്ക് അമ്മയുടെ മൂത്തസന്താനത്തിന്റെ സ്ഥാനമാണ് ഞാന്‍ എടുത്തിരുക്കുന്നത്. അങ്ങനെയെ എനിക്ക് പറയുവാന്‍ സാധിക്കു. ഈ അമ്മയെ ഞാനിങ് എടുക്കുവാ, എന്ന്…

Read More

കോഴിക്കോട്: ഗൾഫിൽനിന്ന് വീട്ടിലെത്തി മണിക്കൂറുകൾക്കകം പ്രവാസി കുഴഞ്ഞുവീണ് മരിച്ചു. ഉമ്മത്തൂരിലെ കണ്ണടുങ്കൽ യൂസഫാണ് (55) മരിച്ചത്. ശനിയാഴ്ച രാവിലെയാണ് യൂസഫ് വീട്ടിലെത്തിയത്.കുളിച്ചശേഷം വിശ്രമിക്കാനൊരുങ്ങുമ്പോഴായിരുന്നു മരണം. അബുദാബി ഇത്തിഹാദ് എയർവേയ്സ് ജീവനക്കാരനാണ്. ഭാര്യ: ഖൈറുന്നീസ. മക്കൾ: ഷാന, ശാരിക്ക് (അബുദാബി), ഷാബ് (ഉമ്മത്തൂർ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥി). മരുമക്കൾ: റയീസ് കടവത്തൂർ, നശ മൊകേരി.

Read More