മനാമ: അൽ ഫുർഖാൻ സെന്റർ പഠന ക്യാമ്പ് സംഘടിപ്പിച്ചു. അൽ ഫുർഖാൻ ഹാളിൽ വെച്ച് സംഘടിപ്പിച്ച പഠന ക്യാമ്പിൽ വിവിധ സെഷനുകളിലായി നടന്ന പരിപാടിയിൽ മുഹറം നാം അറിയേണ്ടത് എന്ന വിഷയം അജ്മൽ മദനി അൽകോബാറും തസ്കിയത്ത് ചിന്തകൾ അബ്ദുൽ ലത്വീഫ് അഹ്മദും അവതരിപ്പിച്ചു. സൂംബ വിവാദം ഒരു വിശകലനം എന്ന ചച്ചാ സെഷൻ മൂസാ സുല്ലമി നിയന്ത്രിച്ചു. അൽ ഫുർഖാൻ സെന്റർ മലയാളം ഡിവിഷൻ പ്രസിഡന്റ് സൈഫുല്ല ഖാസിം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുഹൈൽ മേലടി ആമുഖവും ട്രാഷറർ നൗഷാദ് പിപി സ്കൈ സമാപനവും നടത്തി. പഠന ക്യാമ്പിനും തുടർന്ന് നടന്ന ഇഫ്താറിനും അബ്ദുസ്സലാം ബേപ്പൂർ, ബഷീർ മദനി, മുജീബു റഹ്മാൻ എടച്ചേരി, അനൂപ് തിരൂർ, അബ്ദുൽ ബാസിത്ത്, മുഹമ്മദ് ഷാനിദ്, ഇഖ്ബാൽ കാഞ്ഞങ്ങാട്, മുബാറക് വികെ, ഹിഷാം കെ ഹമദ്, മുസ്ഫിർ മൂസ, മായൻ കോയിലാണ്ടി, യൂസുഫ് കെപി, അബ്ദുല്ല പുതിയങ്ങാടി, സമീൽ പി, നസീഫ് ടിപി, നവാഫ് ടിപി, സബീല യൂസുഫ് എന്നിവർ നേതൃത്വം നൽകി.
Trending
- ടിക് ടോക്കില്‍ വെല്ലുവിളി; ഷാര്‍ജയില്‍ മലയാളിയെ കുത്തിക്കൊന്നു
- പാലിൽ കലക്കാനും ചമ്മന്തി അരയ്ക്കാനുമായി ഫ്ലാറ്റിനുള്ളിൽ കഞ്ചാവ്കൃഷി ചെയ്ത ഐടി മാനേജർ പിടിയിൽ
- 35 വർഷത്തിന് ശേഷം വീണ്ടും വനിത; ഷാനിമോൾ ഉസ്മാൻ കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ
- മുഹറഖ് മലയാളി സമാജം എട്ടാം വാർഷികാഘോഷം: ആരോഗ്യ ക്ലാസും പ്രിവിലേജ് കാർഡ് പ്രകാശനവും സംഘടിപ്പിച്ചു
- തിരുവനന്തപുരത്ത് സ്കൂള്‍ കെട്ടിടം തകര്‍ന്നുവീണു; ഒഴിവായത് വന്‍ അപകടം
- വേൾഡ് മലയാളി ഫെഡറേഷൻ ബഹ്റൈൻ നാഷണൽ കൗൺസിൽ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് നടന്നു
- ബഹറൈൻ കണ്ണൂർ സിറ്റി കൂട്ടായ്മ ഈദ് സംഗമവും,അനുമോദനവും സംഘടിപ്പിച്ചു
- നാല് പേര്‍ക്ക് പുതുജീവനേകി അര്ജുന് യാത്രയായി

