- ബഹ്റൈനിൽ 343 സിവിൽ അസോസിയേഷനുകൾ രജിസ്റ്റർ ചെയ്തു; പുതിയ നിയമം പ്രാരംഭ പഠനഘട്ടത്തിൽ
- ഹോർമുസിൽ ആക്രമിക്കപ്പെട്ട കപ്പലിൽ 11 ഇന്ത്യക്കാർ; ഒരാളെ കാണാതായി, തിരച്ചിൽ തുടരുന്നു
- ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ അൽഥാനി അന്തരിച്ചു
- വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തം: കാണാതായ അവസാനത്തെയാളുടെയും മൃതദേഹം കണ്ടെത്തി
- ബഹ്റൈനിൽ ഗാർഹിക തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി നിർത്തലാക്കാൻ നിർദേശം; പാർലമെന്റിന്റെ പരിഗണനയിൽ
- ഐസിആർഎഫ് തേർസ്റ്റ് ക്വെഞ്ചേഴ്സ് 2026 ന്റെ നാലാമത്തെ ആഴ്ചയിലെ പരിപാടി 2026 ജൂലൈ 11 ശനിയാഴ്ച റിഫയിലെ ഒരു വർക്ക്സൈറ്റിൽ നടന്നു
- ‘എന്നെ വധിക്കാൻ ശ്രമിച്ചാൽ ഇറാനിലേക്ക് 1000 മിസൈലുകൾ പായും’; ട്രംപിന്റെ ഭീഷണിക്ക് തിരിച്ചടിയുമായി ഇറാൻ
- നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് നാലുപേർ മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്
Author: News Desk
🔴അപ്പകച്ചവടം ഇനി ഗോവിന്ദ! 🔴സിൽവർ ലൈൻ പദ്ധതി പൂർണ്ണമായി റദ്ദാക്കി; മഞ്ഞക്കുറ്റികൾ നീക്കാൻ ഉത്തരവ്
തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തെ വർഷങ്ങളോളം പിടിച്ചുകുലുക്കിയ സിൽവർ ലൈൻ (കെ-റെയിൽ) പദ്ധതി പുതിയ യുഡിഎഫ് സർക്കാർ ഔദ്യോഗികമായി പൂർണ്ണമായി റദ്ദാക്കി. ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിന് ശേഷം നടന്ന നിർണായക വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ആണ് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. ജനകീയ പ്രതിഷേധങ്ങൾക്കും രാഷ്ട്രീയ സംഘർഷങ്ങൾക്കും ഇടയാക്കിയ പദ്ധതിയെ സംബന്ധിച്ച എല്ലാ ഭൂമി ഏറ്റെടുക്കൽ ഉത്തരവുകളും സർക്കാർ വിജ്ഞാപനങ്ങളും ഇനി നിലനിൽക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. “ജനങ്ങളുടെ ആശങ്കകൾക്കും പ്രതിഷേധങ്ങൾക്കും സർക്കാർ നൽകിയ വ്യക്തമായ മറുപടിയാണ് ഈ തീരുമാനം” എന്നും അദ്ദേഹം പറഞ്ഞു. ⚖️ കേസുകൾ പിൻവലിക്കും; സമരങ്ങൾക്ക് ആശ്വാസം സിൽവർ ലൈൻ വിരുദ്ധ പ്രക്ഷോഭങ്ങളുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സാധാരണ ജനങ്ങൾക്കും രാഷ്ട്രീയ പ്രവർത്തകർക്കുമെതിരെ രജിസ്റ്റർ ചെയ്ത എല്ലാ കേസുകളും അടിയന്തരമായി പിൻവലിക്കാനും മന്ത്രിസഭ തീരുമാനിച്ചു. ഈ തീരുമാനം തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പാക്കുന്നതിലെ ആദ്യഘട്ട വിജയമായി സർക്കാർ അവതരിപ്പിക്കുന്നു. 🟡 “മഞ്ഞക്കുറ്റികൾ ഇനി ചരിത്രം” – റവന്യൂ…
മനാമ: ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ മുഹറഖ് ഏരിയ മലർവാടി ബാലസംഗമം സംഘടിപ്പിച്ചു. മുഹറഖ് അൽ ഗൗസ് പാർക്കിൽ നടത്തിയ സംഗമത്തിൽ റമദാനിൽ ദുആകൾ ചൊല്ലിപ്പഠിച്ച കുട്ടികളെ ആദരിച്ചു. കിഡ്സ്, സബ്ജൂനിയർ, ജൂനിയർ വിഭാഗങ്ങൾക്ക് നൽകിയ സ്കോർ ഷീറ്റ് പ്രകാരം വിജയികളായവർക്കുള്ള സമ്മാനങ്ങളും നൽകി. കിഡ്സ് വിഭാഗത്തിൽ മനാല്‍ ഷമീർ, മാരിയ മർസൂഖ്, സബ്ജൂനിയർ വിഭാഗത്തിൽ ഇബ്രാഹിം മർസൂഖ് , ആദം മർസൂഖ്, ജൂനിയർ വിഭാഗത്തിൽ മിൻഹാൽ ഷമീർ, ഇഹ്സാൻ റഫീഖ് എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. മുഹറഖ് യൂണിറ്റ് പ്രസിഡൻ്റ്, ഷാക്കിർ കൊടുവള്ളി, സെക്രട്ടറി, സലാഹുദ്ദീൻ കിഴിശ്ശേരി, മലർവാടി കോർഡിനേറ്റർ, ദിൽഷാദ ബീഗം എന്നിവർ സമ്മാനങ്ങൾ നൽകി. മുഹറഖ് വനിത ഏരിയ സെക്രട്ടറിയേറ്റ് അംഗം, ഹേബ നജീബ് അധ്യക്ഷത വഹിച്ച പരിപാടിയിൽ, മുഹറഖ് വനിത യൂണിറ്റ് പ്രസിഡൻ്റ് ഫസീല അബ്ദുല്ല സ്വാഗതവും മലർവാടി കോഡിനേറ്റർ നന്ദിയും പറഞ്ഞു. യൂണിറ്റ് സെക്രട്ടറി ശബ്നം ശുഐബ് പരിപാടി നിയന്ത്രിച്ചു.
മനാമ: ബഹ്റൈനിൽ ബലിപെരുന്നാളിനോടനുബന്ധിച്ച് നാല് ദിവസത്തെ ഔദ്യോഗിക അവധി പ്രഖ്യാപിച്ച് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ സർക്കുലർ പുറത്തിറക്കി. മന്ത്രാലയങ്ങൾ, സർക്കാർ ഏജൻസികൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയ്ക്ക് അറഫാ ദിനവും ഈദ് അൽ അദ്ഹ ദിനവും അനുബന്ധിച്ചുള്ള അവധികളും ഉൾപ്പെടുത്തി മെയ് 26 ചൊവ്വാഴ്ച മുതൽ മെയ് 29 വെള്ളിയാഴ്ച വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. വെള്ളിയാഴ്ച സാധാരണ വാരാന്ത്യ അവധിയായതിനാൽ, അതിന് പകരമായി മെയ് 31 ഞായറാഴ്ചയും പൊതു അവധിയായിരിക്കുമെന്ന് സർക്കുലറിൽ വ്യക്തമാക്കുന്നു. ഇതോടെ സർക്കാർ മേഖലയിലുള്ള ജീവനക്കാർക്ക് ശനി ഉൾപ്പെടെ തുടർച്ചയായി ആറ് ദിവസത്തെ അവധി ലഭിക്കും. ബലിപെരുന്നാൾ ആഘോഷങ്ങൾക്ക് മുന്നോടിയായി പുറത്തിറക്കിയ അവധി പ്രഖ്യാപനം പ്രവാസികളുൾപ്പെടെയുള്ള ജനങ്ങൾക്ക് വലിയ ആശ്വാസമായിരിക്കുകയാണ്.
മനാമ: ബഹ്‌റൈനിലെ കൊല്ലം പ്രവാസി അസോസിയേഷൻ സൽമാനിയ ഏരിയക്ക് പുതിയ അമരക്കാർ. കൊല്ലം പ്രവാസി അസോസിയേഷന്റെ (കെ.പി.എ) ജില്ലാ സമ്മേളനത്തിന് മുന്നോടിയായുള്ള സൽമാനിയ ഏരിയ സമ്മേളനം നടന്നു. കെ.പി.എ ഹാളിലെ രവീന്ദ്രൻ മാസ്റ്റർ നഗറിൽ നടന്ന സമ്മേളനം ഏരിയ കോഓർഡിനേറ്റർ റെജിമോൻ ബേബികുട്ടി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ജയകുമാർ അധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി ജേക്കബ് ജോൺ സ്വാഗതം ആശംസിച്ചു. കെ.പി.എ വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞ് മുഖ്യപ്രഭാഷണം നടത്തി. കഴിഞ്ഞ രണ്ടു വർഷത്തെ ഏരിയ പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി ജിബി ജോണും സാമ്പത്തിക റിപ്പോർട്ട് ട്രഷറർ സന്തോഷ് കുമാറും സമ്മേളനത്തിൽ അവതരിപ്പിച്ചു പാസാക്കി. തുടർന്ന് പ്രവർത്തന റിപ്പോർട്ട് കെ.പി.എ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധനും, സാമ്പത്തിക റിപ്പോർട്ട് കെ.പി.എ ട്രഷറർ മനോജ് ജമാലിനും കൈമാറി. തുടർന്ന് 2026-28 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയുടെ തിരഞ്ഞെടുപ്പ് നടന്നു. കെ.പി.എ സെക്രട്ടറി അനിൽകുമാർ, ഏരിയ കോഓർഡിനേറ്റർ റെജിമോൻ ബേബികുട്ടി എന്നിവർ വരണാധികാരികളായിരുന്നു.…
പുലി എത്തുന്നു: നവകേരള സദസ്സ് മർദ്ദനക്കേസിൽ പുനരന്വേഷണം; എസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം
തിരുവനന്തപുരം: പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് വിവാദമായ ‘നവകേരള സദസ്സിനിടെ’ ആലപ്പുഴയിൽ വെച്ച് പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ വളഞ്ഞിട്ട് ആക്രമിച്ച സംഭവത്തിൽ പുനരന്വേഷണത്തിന് ഉത്തരവിട്ട് പുതിയ യുഡിഎഫ് സർക്കാർ. എസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ പ്രത്യേക അന്വേഷണ സംഘമാണ് കേസ് പുനരന്വേഷിക്കുക. 15 ദിവസത്തിനകം റിപ്പോർട്ട് നൽകണം. കേസിൽ പ്രതികളായ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടിയുണ്ടായേക്കുമെന്നാണ് അറിയുന്നത്. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ സംഭവത്തിൽ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് എസ്പി ഷൗക്കത്തലിയെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങിയത്. ടിപി വധക്കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെന്ന നിലയിൽ ഏറെ ശ്രദ്ധ നേടിയ ആളാണ് ഷൗക്കത്തലി.
ബഹ്റൈനിലെ നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചിന്റെ 120ാം വാർഷികം ആഘോഷത്തിൽ രാജാവിനെ പ്രതിനിധീകരിച്ച് ഷെയ്ഖ് അബ്ദുല്ല ബിൻ ഹമദ് പങ്കെടുത്തു
മനാമ: ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ പ്രതിനിധിയായി ഷെയ്ഖ് അബ്ദുല്ല ബിൻ ഹമദ് അൽ ഖലീഫ, ബഹ്റൈനിലെ നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചിന്റെ 120ാം വാർഷികാഘോഷ ചടങ്ങിൽ പങ്കെടുത്തു. കിംഗ് ഹമദ് ഗ്ലോബൽ സെന്റർ ഫോർ കോഎക്സിസ്റ്റൻസ് ആൻഡ് ടോളറൻസിന്റെ സഹകരണത്തോടെയായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്. ചടങ്ങിൽ രാജാവ് ഹമദിന്റെ ആശംസകൾ പങ്കുവെച്ച ഷെയ്ഖ് അബ്ദുല്ല, ബഹ്റൈനിൽ ചർച്ച് പ്രവർത്തനം ആരംഭിച്ച് 120 വർഷം പിന്നിടുന്നത് രാജ്യത്തിന്റെ മതസൗഹാർദ്ദ പാരമ്പര്യത്തിന്റെ പ്രതീകമാണെന്ന് വ്യക്തമാക്കി. വിവിധ മതങ്ങളും സംസ്കാരങ്ങളും സമാധാനപരമായി സഹവർത്തിക്കുന്ന രാജ്യമെന്ന ബഹ്റൈന്റെ നിലപാട് ചടങ്ങ് വീണ്ടും തെളിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു. “ഇസ അൽ കബീർ വർഷം” ആയി ഈ വർഷം ആചരിക്കുന്ന സാഹചര്യത്തിലാണ് ചടങ്ങ് നടക്കുന്നതെന്നും, ആധുനിക ബഹ്റൈന്റെ സ്ഥാപകനായ ഷെയ്ഖ് ഈസ ബിൻ അലി അൽ ഖലീഫയുടെ സംഭാവനകളെ ഇത് അനുസ്മരിപ്പിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബഹ്റൈനിലെ മതസൗഹാർദ്ദത്തിനും സഹവർത്തിത്വത്തിനും പിന്തുണ നൽകുന്ന കിംഗ് ഹമദ് ഗ്ലോബൽ സെന്റർ…
സുപ്രീം കോടതി നിലപാട് കടുപ്പിച്ചു: തെരുവുനായ്ക്കളെ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള ഉത്തരവ് പിൻവലിക്കില്ല
ന്യൂഡൽഹി: രാജ്യത്തെ പൊതുസ്ഥലങ്ങളിൽ നിന്നുള്ള തെരുവുനായ്ക്കളെ പ്രത്യേകം സജ്ജമാക്കിയ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്ന ഉത്തരവ് പിൻവലിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. മുൻവിധിക്കെതിരെ സമർപ്പിക്കപ്പെട്ട പുനഃപരിശോധന ഹർജികൾ പൂർണ്ണമായും തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ നിർണായക തീരുമാനം. ആനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യ നിർദേശിച്ച സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജറിൽ ഇടപെടേണ്ട സാഹചര്യമില്ലെന്ന് ജസ്റ്റിസുമാരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. മുൻ ഉത്തരവിനെ ചോദ്യം ചെയ്തുള്ള എല്ലാ അപേക്ഷകളും കോടതി നിരസിച്ചു. മൂന്ന് ഭാഗങ്ങളായി വിഭജിച്ചാണ് കോടതി വിശദമായ വിധിന്യായം പുറപ്പെടുവിച്ചത്. വിധി കർശനമായി നടപ്പിലാക്കുന്നതിനായി സംസ്ഥാന സർക്കാരുകൾക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും കേന്ദ്ര സർക്കാരിനും സുപ്രീം കോടതി പുതിയ നിർദേശങ്ങൾ നൽകി. സംസ്ഥാനങ്ങളിലെ സാഹചര്യം പരിഗണിച്ച് ഉത്തരവ് നടപ്പിലാക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാൻ രാജ്യത്തെ എല്ലാ ഹൈക്കോടതികൾക്കും നേരിട്ടുള്ള നിരീക്ഷണ ചുമതല കൈമാറി. ഇതിനായി എല്ലാ ഹൈക്കോടതികളും സ്വമേധയാ (സുവോമോട്ടോ) കേസുകൾ രജിസ്റ്റർ ചെയ്ത് തുടർനടപടികൾ നിരീക്ഷിക്കണം. സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരും കേന്ദ്ര സർക്കാരും ഉത്തരവ് നടപ്പിലാക്കിയതിന്റെ…
മനാമ: ബഹ്‌റൈൻ കാൻസർ സൊസൈറ്റിയിൽ അഫിലിയേറ്റ് ചെയ്തു പ്രവർത്തിക്കുന്ന കാൻസർ കെയർ ഗ്രൂപ്പ് നടത്തിവരുന്ന ഹെയർ ഡൊണേഷൻ ക്യാമ്പയിനിൽ കൂടുതൽ പേര് പങ്കാളികളായതായി ഗ്രൂപ്പ് ജനറൽ സെക്രട്ടറി കെ. ടി. സലിം അറിയിച്ചു. കീമോതെറാപ്പി ചികിത്സയുടെ ഭാഗമായി മുടി നഷ്ട്ടമാകുമെന്ന കാൻസർ രോഗികൾക്ക് വിഗ് നിർമ്മിക്കുവാൻ മുടി നൽകി മാതൃകാപരമായ കാരുണ്യ പ്രവർത്തനം ചെയ്‌തവരെ കാൻസർ കെയർ ഗ്രൂപ്പ് പ്രസിഡണ്ട് ഡോ: പി. വി. ചെറിയാൻ അനുമോദിച്ചു. ആൻഡ്രിയ ഷാജൻ, സ്നേഹ ആൻ എബ്രഹാം, ലിസ ഗ്രേസ്, പോൾ ജോർജ്, ശ്രീലക്ഷ്മി ബാബുരാജ്, പ്രിഷ കുനാൽ, സുജിത്ത് സാമുവൽ, ധ്യാൻ ബിജേഷ് എന്നിവരാണ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ ബഹ്‌റൈൻ കാൻസർ സൊസൈറ്റിക്ക് മുടി നൽകിയത്. ഇവർക്ക് ബഹ്‌റൈൻ കാൻസർ സൊസൈറ്റിയുടെ സർട്ടിഫിക്കറ്റും ലഭിച്ചു. ഹെഡ് ടു ടൂ, മൈസൂൻ എന്നീ ലേഡീസ് സലൂണുകൾ ഏറെക്കാലമായി ഈ പുണ്യ പ്രവർത്തനത്തിൽ സൗജന്യമായി സഹായിച്ചു വരുന്നു. പുരുഷന്മാർ അവരവരുടെ സലൂണുകളിൽ നിന്നാണ് മുടി മുറിച്ചെടുക്കുന്നത്. ചുരുങ്ങിയത്…
മനാമ: ബഹ്‌റൈനിൽ തൊഴിൽ മന്ത്രയത്തിൻറെ കീഴിലുള്ള ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി നടത്തിയ ഒരാഴ്‌ചത്തെ പരിശോധനയിൽ നിയമലംഘകരായ 30 തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു. ബഹ്‌റനിലുടനീളം 1,222 പരിശോധനാ കാമ്പെയ്നുകളിലും സന്ദർശനങ്ങലും നടത്തി. മുൻകാലങ്ങളിൽ പിടികൂടിയ നിയമ ലംഘകരായ 83 പ്രവാസികളെ നാടുകടത്തുകയും ചെയ്തു. www.lmra.gov.bh എന്ന വെബ് സൈറ്റിലോ, 17506055 എന്ന കോൾ സെന്റർ നമ്പറിലോ, അല്ലെങ്കിൽ സർക്കാരിന്റെ തവാസുൽ ആപ്പ് വഴിയോ നിയമലംഘനങ്ങൾ അറിയിക്കണമെന്ന് മന്ത്രാലം അറിയിച്ചു.
മനാമ: ബഹ്‌റൈനിൽ 2023 ജനുവരി മുതൽ 2025 ഡിസംബർ വരെയുള്ള മൂന്ന് വർഷത്തെ കാലയളവിൽ 55,004 പുതിയ വാണിജ്യ ലൈസൻസുകൾ അനുവദിച്ചതായി വ്യവസായ വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.ഇതിൽ 22,568 എണ്ണവും ബഹ്റൈൻ സ്വദേശികളുടെ ഉടമസ്ഥതയിലുള്ളതും, 19,057 എണ്ണം പൂർണ്ണമായും പ്രവാസികളുടെ ഉടമസ്ഥതയിലുള്ളതുമാണ്. 26,227 ലൈസൻസുകൾ ഈ കാലയളവിൽ റദ്ദാക്കുകയും ചെയ്തു.മാനേജ്മെന്റ് കൺസൾട്ടൻസി, ജനറൽ ട്രേഡിങ്, അഡ്വർടൈസിങ്, ഫുഡ് ആൻഡ് ബിവറേജ്, ഇന്റീരിയർ ഡെക്കറേഷൻ, റിയൽ എസ്റ്റേറ്റ്, കൺസ്ട്രക്ഷൻ, കാർഗോ, തുടങ്ങിയവയിൽ ആണ് കൂടുതൽ പുതിയ ലൈസൻസുകൾ നൽകിയത്.
