- ബഹ്റൈനിൽ 343 സിവിൽ അസോസിയേഷനുകൾ രജിസ്റ്റർ ചെയ്തു; പുതിയ നിയമം പ്രാരംഭ പഠനഘട്ടത്തിൽ
- ഹോർമുസിൽ ആക്രമിക്കപ്പെട്ട കപ്പലിൽ 11 ഇന്ത്യക്കാർ; ഒരാളെ കാണാതായി, തിരച്ചിൽ തുടരുന്നു
- ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ അൽഥാനി അന്തരിച്ചു
- വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തം: കാണാതായ അവസാനത്തെയാളുടെയും മൃതദേഹം കണ്ടെത്തി
- ബഹ്റൈനിൽ ഗാർഹിക തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി നിർത്തലാക്കാൻ നിർദേശം; പാർലമെന്റിന്റെ പരിഗണനയിൽ
- ഐസിആർഎഫ് തേർസ്റ്റ് ക്വെഞ്ചേഴ്സ് 2026 ന്റെ നാലാമത്തെ ആഴ്ചയിലെ പരിപാടി 2026 ജൂലൈ 11 ശനിയാഴ്ച റിഫയിലെ ഒരു വർക്ക്സൈറ്റിൽ നടന്നു
- ‘എന്നെ വധിക്കാൻ ശ്രമിച്ചാൽ ഇറാനിലേക്ക് 1000 മിസൈലുകൾ പായും’; ട്രംപിന്റെ ഭീഷണിക്ക് തിരിച്ചടിയുമായി ഇറാൻ
- നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് നാലുപേർ മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്
Author: News Desk
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മദ്രസ വകുപ്പിനും ഇൻഫർമേഷൻ ആൻഡ് കൾച്ചറൽ വകുപ്പിനും കീഴിലുള്ള മതപരമായ ധനസഹായ പദ്ധതികൾ നിർത്തലാക്കാൻ തീരുമാനിച്ചു. സുവേന്ദു സർക്കാരിന്റെ രണ്ടാമത് മന്ത്രിസഭാ യോഗത്തിന് ശേഷം നഗരവികസന മന്ത്രി അഗ്നിമിത്ര പോളാണ് ഇക്കാര്യം അറിയിച്ചത്. മതത്തിന്റെ അടിസ്ഥാനത്തിലുള്ള ധനസഹായ പദ്ധതികൾ ഈ മാസം അവസാനം വരെ തുടരുമെന്നും അതിനു ശേഷമാകും പൂർണമായും നിർത്തലാക്കുകയെന്നും മന്ത്രി വ്യക്തമാക്കി. ഉത്തരവിന്റെ കൂടുതൽ വിശദാംശങ്ങളിലേക്ക് മന്ത്രി കടന്നില്ല. മുൻപ് മമത സർക്കാരിന്റെ കാലത്ത് ഇമാം, പൂജാരിമാർക്ക് ധനസഹായം നൽകിയിരുന്നു. ഇമാമുമാർക്ക് 3000 രൂപയും പൂജാരിമാർക്ക് 2000 രൂപയും ധനസഹായം നൽകിയിരുന്നു. മമത ബാനർജി അധികാരമേറ്റ് ഒരു വർഷത്തിന് ശേഷം 2012-ലാണ് ഇമാമുമാർക്കുള്ള സ്റ്റൈപ്പൻഡ് ആരംഭിച്ചത്. കോവിഡ് ലോക്ക്ഡൗണിന് ശേഷം 2020 സെപ്റ്റംബറിലാണ് പൂജാരിമാർക്ക് സാമ്പത്തിക സഹായം ആരംഭിച്ചത്. ക്ഷേമ പദ്ധതികൾ മതപരമായ സ്വത്വത്തെ അടിസ്ഥാനമാക്കിയുള്ളതാകരുത് എന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാടെന്നും മന്ത്രി പറഞ്ഞു. ഇതു സംബന്ധിച്ച ഉത്തരവ് പ്രത്യേകമായി പുറത്തിറക്കുമെന്നും മന്ത്രി അഗ്നിമിത്ര…
തിരുവനന്തപുരം: വി ഡി സതീശന്‍ മന്ത്രിസഭയില്‍ അവസാന നിമിഷം വരെ പ്രമുഖന്‍മാരുടെ പേരുകള്‍ മാറി മറിഞ്ഞ ചര്‍ച്ചകള്‍ക്കൊടുവിൽ ആണ് ഒ ജെ ജനീഷിന്റെ മാസ് എന്‍ട്രി. ഈഴവ പ്രാതിനിധ്യവും തൃശൂര്‍ ജില്ലയ്ക്കുള്ള പരിഗണനയും യുവത്വത്തിന് നല്‍കിയ മുന്‍ഗണനയും ജനീഷിന് തുണയായി. പുതിയ കാബിനറ്റിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായ ജനീഷ് സ്വന്തം അധ്വാനത്തില്‍ പടുത്തുയര്‍ത്തര്‍ത്തിയതാണ് ജീവിതം. അമ്മ തൊഴിലുറപ്പ് തൊഴിലാളിയായിരുന്നു. പെരുമ്പാവൂര്‍ പോളിടെക്നിക്കില്‍ രണ്ടാം വര്‍ഷ ഡിപ്ലോമ വിദ്യാര്‍ഥിയായിരിക്കെയാണ് ചാലക്കുടിയിലെ ബാര്‍ ജീവനക്കാരനായിരുന്ന അച്ഛന്‍ ജനരഞ്ജന്‍ ജോലി സ്ഥലത്ത് കുഴഞ്ഞുവീണു മരിക്കുന്നത്. കുടുംബത്തിന്റെ ഭാരം അമ്മ പുഷ്പയുടെ ചുമലിലായിരുന്നു. തൊഴിലുറപ്പ് ജോലിക്കു പോയി രണ്ട് കുഞ്ഞുങ്ങളെ അമ്മ പുഷ്പ പോറ്റി വളര്‍ത്തി. വീട്ടിലെ ദുരിതം കണ്ടറിഞ്ഞ ജനീഷ് പഠനച്ചെലവിനായി പെരുമ്പാവൂരില്‍ സെക്യൂരിറ്റി ജീവനക്കാരനായും ഇന്റര്‍നെറ്റ് കഫേയിലെ തൊഴിലാളിയായും പാര്‍ട്ട് ടൈം ജോലി ചെയ്തു. ജീവിതസാഹചര്യങ്ങളോട് പടവെട്ടി വന്ന ജനീഷ് ഇന്ന് മന്ത്രിപദം വരെയെത്തിയിരിക്കുകയാണ്. ജീവിതത്തിലെ കഠിന സാഹചര്യങ്ങളിലും മിടുക്കനായി പഠിക്കാന്‍ മറന്നില്ല…
തിരുവനന്തപുരം: സുപ്രധാന പ്രഖ്യാപനങ്ങളുമായി വിഡി സതീശന്‍ സര്‍ക്കാരിന്റെ ആദ്യമന്ത്രിസഭാ യോഗം. തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമായ ഇന്ദിര ഗ്യാരന്റിയിലെ രണ്ട് കാര്യങ്ങള്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചു. കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്ര ജൂണ്‍ 15 മുതല്‍ ആരംഭിക്കും. അതിന്റെ വിശദാംശങ്ങള്‍ പിന്നീട് പ്രഖ്യാപിക്കും. വയോജനങ്ങള്‍ക്കായി പ്രത്യേകം വകുപ്പ് രൂപികരിക്കും. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു വകുപ്പ് രൂപീകരിക്കുക. ഇത് ഏറ്റവും നന്നായി നടപ്പാക്കിയത് ജപ്പാന്‍ ആണ്. ആ മോഡല്‍ പരിശോധിക്കും. ഒരുസമൂഹം പരിഷ്‌കൃതസമൂഹത്തിന്റെ അളവുകോല്‍ ആ സമൂഹത്തിലെ മുതിര്‍ന്ന ആളുകളോട് എങ്ങനെ പെരുമാറുന്നു എന്നതാണ്. പ്രായമായവരെ കരുതലോടെ ചേര്‍ത്തുനിര്‍ത്തുന്ന സമീപനം ഉണ്ടാകണം. ആശാവര്‍ക്കര്‍മാര്‍ക്ക് മൂവായിരം രൂപ വര്‍ധിപ്പിക്കും. അങ്കണവാടി ജീവനക്കാരുടെ വരുമാനത്തില്‍ ആയിരം രൂപ വര്‍ധിപ്പിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യും. പാചകതൊഴിലാളികളുടെ വേതനം ആയിരം രൂപ വര്‍ധിപ്പിച്ചു. ആയമാരുടെയും പ്രീ പ്രൈമറി ടീച്ചര്‍മാരുടെ ഓണറേറിയം ആയിരം രൂപ വര്‍ധിപ്പിച്ചിട്ടുണ്ട്. നിയമസഭയിലെ മുതിര്‍ന്ന അംഗമായ ജി സുധാകരന്‍ പ്രോടേം…
തിരുവനന്തപുരം: കേരളത്തിൻ്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വിഡി സതീശൻ അധികാരമേറ്റു. ഗവർണർ രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. വിഡി സതീശന് പുറമേ 21 അംഗ മന്ത്രിസഭയിലെ പി കെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ മുരളീധരൻ, മോൻസ് ജോസഫ്, ഷിബു ബേബി ജോൺ, സി പി ജോൺ, അനൂപ് ജേക്കബ്, എ പി അനിൽകുമാർ, ബിന്ദു കൃഷ്ണ, പി സി വിഷ്ണുനാഥ്, എം ലിജു, ടി സിദ്ദിഖ്, റോജി എം ജോൺ, ഒ ജെ ജനീഷ്, കെ എ തുളസി, പി കെ ബഷീർ, എൻ ഷംസുദ്ദീൻ, കെ എം ഷാജി, വി ഇ അബ്ദുൾ ഗഫൂർ എന്നിവരും സത്യപ്രതിജ്ഞ ചെയ്തു. https://www.youtube.com/live/0wGkPLjeOOA?si=Vg16LLXKK5tO5mz9 കോൺഗ്രസ് അധ്യക്ഷൻ മല്ലിഖാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഡികെ ശിവകുമാർ, രേവന്ത് റെഡ്ഡി, പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, ബിജെപി സംസ്ഥാന…
മനാമ: ബഹ്റൈനിൽ നിയമലംഘന കേസിൽ നിന്ന് രക്ഷപ്പെടാൻ കൈക്കൂലി നൽകാൻ ശ്രമിച്ചെന്നാരോപിച്ച് രണ്ട് റസ്റ്റോറന്റ് ഉടമകളെ പ്രൊവിഷണൽ ഡിറ്റൻഷനിൽ പാർപ്പിച്ചതായി പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റിയുടെ ഉദ്യോഗസ്ഥർ സ്ഥാപനത്തിന് എതിരെ നിയമലംഘന നോട്ടീസ് നൽകിയതിന് പിന്നാലെയാണ് പ്രതികൾ പണം വാഗ്ദാനം ചെയ്തതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഉം അൽ ഹസ്സം പോലീസ് സ്റ്റേഷനിൽ നിന്ന് ലഭിച്ച റിപ്പോർട്ടിനെ തുടർന്ന് അന്വേഷണം ഉടൻ ആരംഭിച്ചതായും അധികൃതർ വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കി വിഷയം കോടതിയിലേക്ക് കൈമാറിയിട്ടുണ്ട്.
മനാമ: നിയമലംഘനങ്ങൾ, ഭരണപരമായ പ്രശ്നങ്ങൾ, പ്രവർത്തനം നിർത്തിവെക്കൽ എന്നെ കാരണങ്ങളാൽ ബഹ്റൈനിലെ ഒമ്പത് സാമൂഹിക-സാംസ്കാരിക സംഘടനകൾ മന്ത്രാലയം പിരിച്ചുവിട്ടു. ഇതിൽ കേരള മുസ്‌ലിം അസോസിയേഷനും ഉൾപ്പെടുന്നു. സംഘടനകളുടെ സ്വന്തം ബൈലോകളും രാജ്യത്തെ അസോസിയേഷൻ നിയമങ്ങളും ലംഘിക്കുകയും, ചില ഭരണസമിതികൾ 10 വർഷത്തിലേറെയായി തുടരുന്നതായും അന്വേഷണത്തിൽ വ്യക്തമായി. സാമൂഹിക വികസന മന്ത്രി ഒസാമ അൽ അലവിയാണ് ഇത് സംബന്ധിച്ച ഉത്തരവ് നൽകിയത്. കേരള മുസ്‌ലിം അസോസിയേഷനുപുറമേ അൽ-മുൽതഖ അൽ ഇനാമാഇ (നമാ) സൊസൈറ്റി, അൽ എസ്കാഫി സൊസൈറ്റി ഫോർ ബ്യൂട്ടിഫയിങ് ബഹ്റൈൻ, അൽ ഇൻസാൻ സൊസൈറ്റി, ഇസ്‌ലാമിക് എൻലൈറ്റൻമെന്റ് സൊസൈറ്റി, വെൽഷ് കമ്മ്യൂണിറ്റി അസോസിയേഷൻ ഇൻ ബഹ്റൈൻ, അൽ ഹദഫ് സോഷ്യൽ അസോസിയേഷൻ, അൽ നഹ്ദ യൂത്ത് അസോസിയേഷൻ, ബഹ്റൈൻ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി എന്നിവയാണ് പിരിച്ചുവിട്ട സംഘടനകൾ.
മനാമ: മലയാള കവിതകൾക്കും ഗാനശാഖയ്ക്കും ഓർത്തുവയ്ക്കാൻ കുറെയേറെ പൂമരങ്ങൾ സമ്മാനിച്ച പ്രിയ സുഹൃത്ത് അനിൽ പനച്ചൂരാന് പ്രണാമം അർപ്പിച്ചു കൊണ്ട് ബഹ്റൈൻ എ.കെ.സി.സിയുടെ അക്ഷരക്കൂട്ട് വിനോദ് കെടാമംഗലം ഉദ്ഘാടനം ചെയ്തു. വളർന്നുവരുന്ന ഡിജിറ്റൽ ലോകത്തെ അടിസ്ഥാന സൗകര്യങ്ങളും പഴയ വായന ലോകവും തമ്മിലുള്ള ഒത്തുചേരലാണ് ബഹ്റൈൻ എ.കെ.സി സി.യുടെ അക്ഷരക്കൂട്ടിന് ലക്ഷ്യമെന്ന് എ.കെ.സി. സി.പ്രസിഡണ്ട് ചാൾസ് ആലുക്ക പറഞ്ഞു. അടഞ്ഞതും- പ്രതിരോധാത്മകവുമായ മനുഷ്യമസ്തിഷ്കത്തിലേക്ക് മനുഷ്യത്വത്തിന്റെ ഇത്തിരിവെട്ടം എത്തിക്കുകയാണ് ഓരോ എഴുത്തുകാരനും, വായനക്കാരനും എന്ന് ബഹ്റൈൻ എ.കെ.സി. സി. അക്ഷരക്കൂട്ടന്റെ കൺവീനർ ജോജി കുര്യൻ അഭിപ്രായപ്പെട്ടു. സമഭാവനയുടെ വായനാലോകം ലോകസൃഷ്ടിക്കുകയാണ് ബഹറിൻ.എ.കെ.സി. സി യുടെ അക്ഷരക്കൂട്ടെന്ന് ആശംസ പ്രസംഗത്തിൽ എ.കെ.സി.സി. മാതൃവേദിപ്രസിഡണ്ട് ലിവിൻ ജിബി പറഞ്ഞു. പ്രവാസ ലോകത്തെ ജീവിതം വെറുമൊരു ജീവിതോപാധിയായി മാത്രം കാണാതെ ജീവിതം വൈവിധ്യവൽക്കരിക്കാൻ ബഹറിൻ എ.കെ.സി സി യുടെ അക്ഷരക്കൂട്ട് പോലുള്ള സംഘടനകളിലേക്ക് കടന്നു വരാൻ പ്രവാസികൾ പരിശ്രമിക്കണമെന്ന് ബഹ്റൈൻ എ.കെ.സി. സി ജനറൽ സെക്രട്ടറി ജീവൻ…
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ കനത്ത മഴയും മിന്നലും. ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു. കൂടരഞ്ഞി കൂമ്പാറമുണ്ടുമല ഇളംപുള്ളിയിൽ ജെയ്സൺ ആണ് മരിച്ചത്. വൈകിട്ടോടെയാണ് കോഴിക്കോടിന്റെ കിഴക്കൻ മലയോര മേഖലയിൽ ശക്തമായ മഴയും ഇടിമിന്നലും ഉണ്ടായത്. താമരശ്ശേരിയിലും നാലു പേർക്ക് മിന്നലേറ്റു. പുതുപ്പാടിയിൽ വീടിനകത്ത് നിൽക്കുമ്പോഴാണ് ഇവർക്ക് മിന്നലേറ്റത്. പരിക്കേറ്റവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
‘നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് കൂടി’; കേരളത്തിൽ ബിജെപി അധികാരത്തിൽ എത്തിയേക്കാമെന്ന് ജി സുധാകരൻ
ആലപ്പുഴ: കേരളത്തിൽ ഭാവിയിൽ ബിജെപി അധികാരത്തിൽ എത്തിയേക്കാമെന്ന് അമ്പലപ്പുഴ നിയുക്ത എംഎൽഎ ജി സുധാകരൻ. ഇപ്പോൾ മൂന്ന് എംഎൽഎമാരുള്ള ബിജെപിക്ക് കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് കൂടിയത് പരാമർശിച്ചാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മുസ്ലിം ലീഗിനെ വിമർശിച്ച എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ രൂക്ഷമായ ഭാഷയിൽ ജി സുധാകരൻ വിമർശിച്ചു. വെള്ളാപ്പള്ളി നടേശനെ താൻ വീട്ടിൽ പോയി കണ്ടത് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി എന്ന നിലയിലാണ്. വെള്ളാപ്പള്ളി നടേശൻ നേരത്തെ മുതലേ മുസ്ലീം വിരുദ്ധത പറയുന്നയാളാണ്. ഇന്നലെ വരെ കേരളത്തിൽ എൽഡിഎഫ് അധികാരത്തിൽ വരുമെന്നാണ് പറഞ്ഞത്. അദ്ദേഹം നാളെ എന്ത്‌പറയും എന്ന് ആർക്കറിയാം? അദ്ദേഹത്തിന്റെ അഭിപ്രായം അദ്ദേഹത്തിന്റേത് മാത്രമാണെന്നും ജി സുധാകരൻ പറഞ്ഞു. അമ്പലപ്പുഴയിൽ ഭൂരിപക്ഷം മുസ്ലിം വോട്ടുകളും തനിക്കാണ് കിട്ടിയത്. മുസ്ലീം ജനതക്ക് തന്നെ അറിയാം. വെള്ളാപ്പള്ളി നടേശൻ പറയുന്നത് കേട്ടല്ല മുസ്ലീങ്ങൾ വോട്ട് ചെയ്യുന്നത്. മുസ്ലിം ലീഗ് വർഗീയ കക്ഷിയല്ലെന്നും സംസ്ഥാനത്ത് തന്നെ ഏറ്റവും…
എല്ലാം ശുഭമായി അവസാനിച്ചു; ചെന്നിത്തലയ്ക്ക് എന്തോ പോരായ്മ ബാക്കിയുണ്ട് അത് കാലക്രമേണേ തീര്‍ത്തുകൊടുക്കും; കെ സുധാകരന്‍
തിരുവനന്തപുരം: കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ പരിഹരിച്ചെന്നും എല്ലാം ശുഭമായി അവസാനിപ്പിച്ചുവെന്നും മുതിര്‍ന്ന നേതാവ് കെ സുധാകരന്‍. ന്യായമായ എല്ലാ പ്രശ്‌നങ്ങളും ഉള്‍ക്കൊണ്ടുകൊണ്ട് പരിഹാരം ഉണ്ടാക്കി. ചെന്നിത്തലയുടെ ആവശ്യങ്ങള്‍ പരിഹരിക്കപ്പെട്ടു എന്നാണ് വിശ്വാസം. ചെറിയൊരു പോരായ്മ ഉണ്ടെന്ന് തോന്നുന്നതായും അത് കാലക്രമേണേ തീര്‍ത്തുകൊടുക്കുമെന്നും കോണ്‍ഗ്രസിന് ഒരു പുതിയ മുഖച്ഛായ വന്നെന്നും കെ സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു. കെ സുധാകരനെ കാണുന്നത് എപ്പോഴും സംതൃപ്തി ആണെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ മറുപടി. മനസിന് വലുപ്പമുള്ള ആളാണ് കെ സുധാകരനെന്നും കേരളത്തിലെ പ്രവര്‍ത്തകരുടെ ആവേശമാണെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി തര്‍ക്കത്തിനൊടുവില്‍ ആഭ്യന്തര വകുപ്പ് നല്‍കുമെന്ന ഉറപ്പുനല്‍കിയാണ് രമേശ് ചെന്നിത്തലയെ അനുനയിപ്പിച്ചത്. വിഡി സതീശന്‍-രമേശ് ചെന്നിത്തല കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തീരുമാനം അറിയിച്ചത്. മന്ത്രിസഭയിലേക്ക് വരണമെങ്കില്‍ ആഭ്യന്തരവകുപ്പ് വേണമെന്ന് രമേശ് ചെന്നിത്തല ആവശ്യം ഉന്നയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മഞ്ഞുരുക്കം സാധ്യമായത്.
