Author: News Desk

തിരുവനന്തപുരം: ലഹരി മാഫിയയെ നിയന്ത്രിക്കാൻ “ഓപ്പറേഷൻ തുഫാൻ- ദ നർക്കോ ഹണ്ട്” എന്ന പദ്ധതിക്ക് രൂപം നൽകിയതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ അറിയിച്ചു. പൊലീസ് സ്റ്റേഷൻ ജനസേവന കേന്ദ്രങ്ങളാക്കുമെന്നും ലഹരിമാഫിയയുടെ വേരറുക്കുമെന്നും അ​ദ്ദേഹം പറഞ്ഞു. ഡിജിപിയും പൊലീസ് ഉപദേഷ്ടാവും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. പൊലീസ് സ്റ്റേഷനുകളിൽ ആരു ചെന്നാലും ഗുഡ് മോണിംഗ് പറഞ്ഞ് സ്വീകരിക്കും. സ്റ്റേഷനുകൾ വൃത്തിയാക്കും. കെട്ടിക്കിടക്കുന്ന വാഹനങ്ങൾ നീക്കും. പരാതികൾ സമചിത്തതയോടെ കേൾക്കും. ഇതുവഴി പൊലീസ് സ്റ്റേഷനുകൾ ജനസേവന കേന്ദ്രങ്ങളാക്കുമെന്നും പൊലീസ് ട്രെയിനിംഗ് സിലബസ് പരിഷ്കരിക്കുമെന്നും മന്ത്രി പറഞ്ഞു. ലഹരി മാഫിയയെ നിയന്ത്രിക്കുന്നതിനായി മാധ്യമങ്ങളുടേയും പൊതുജനങ്ങളുടേയും സഹായവും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. നിയമ ലംഘകരേയും വെല്ലുവിളിക്കുന്നവരേയും വെച്ച് പൊറുപ്പിക്കില്ലെന്നും സൈബർ ക്രൈം തടയാൻ നടപടിയുണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനൽകി. ഉന്നതതലയോ​ഗത്തിൽ എസ്എച്ച്ഓ സംവിധാനത്തെ കുറിച്ചും ഉദ്യോഗസ്ഥരോട് ആഭ്യന്തരമന്ത്രി അഭിപ്രായം തേടി. എസ്എച്ച്ഓ സംവിധാനത്തിൽ അഴിച്ചുപ്പണി വേണമെന്ന് ഐപിഎസ് ഉദ്യോ​ഗസ്ഥർ അഭിപ്രായപ്പെട്ടു. ഇക്കാര്യത്തിൽ നേരത്തെ നടത്തിയ പഠനങ്ങൾകൂടി ഉൾപ്പെടുത്തിയ റിപ്പോർട്ട്…

Read More

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ വിഷു ബമ്പർ നറുക്കെടുത്തു. VB 135452 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ 12 കോടി. രണ്ടാം സമ്മാനമായ ഒരു കോടി വീതം VA 616453, VB 372020, VC 348224, VD 252972, VE 649598, VG 367998 എന്നീ ടിക്കറ്റുകള്‍ക്ക് ലഭിച്ചു. കൊല്ലം കരുനാഗപ്പള്ളി സബ് ഓഫിസില്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. അനില്‍ ഡി എന്നയാളാണ് ഏജന്‍റ്. വിഷു ബംപർ ഭാഗ്യക്കുറിയിൽ റെക്കോർഡ് വില്പനയാണ് നടന്നത്. അച്ചടിച്ച 45 ലക്ഷം ടിക്കറ്റുകളും ഏജന്റ് മാർക്ക് വിറ്റുവെന്ന് ഭാഗ്യക്കുറി ഡയറക്ടറേറ്റ് അറിയിച്ചു. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റത്. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം ആറ്‌ പരമ്പരകള്‍ക്കും നാലാം സമ്മാനമായി അഞ്ച്‌ ലക്ഷം രൂപ വിതം ആറ്‌ പരമ്പരകള്‍ക്കും ലഭിക്കും.

Read More

തിരുവനന്തപുരം: അവധി ദിവസങ്ങളും രാജ്യവ്യാപക ജീവനക്കാരുടെ പണിമുടക്കും ഒരുമിച്ചെത്തുന്നതോടെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ശാഖകളുടെ പ്രവർത്തനം മെയ് 23 മുതൽ 27 വരെ വ്യാപകമായി തടസപ്പെടും. വ്യാഴാഴ്ചയും ബക്രീദ് അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ ശാഖകളുടെ അടച്ചുപൂട്ടൽ ആറു ദിവസം വരെ നീളാനിടയുണ്ടെന്നാണ് സൂചന. മെയ് 23, 24 തീയതികളിൽ നാലാം ശനിയാഴ്ചയും ഞായറാഴ്ചയുമായുള്ള പതിവ് ബാങ്ക് അവധികൾ നിലവിലുണ്ട്. ഇതിന് പിന്നാലെ മെയ് 25, 26 തീയതികളിൽ ബാങ്ക് ജീവനക്കാരുടെ രാജ്യവ്യാപക പണിമുടക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തുടർന്ന് മെയ് 27-ന് ബക്രീദ് പ്രമാണിച്ചുള്ള പൊതുഅവധി കൂടി വരുന്നതോടെ എസ്‌ബിഐ ശാഖകൾ തുടർച്ചയായി അഞ്ച് ദിവസം പ്രവർത്തനരഹിതമാകുന്ന സാഹചര്യമാണുണ്ടാകുന്നത്. ബാങ്കിംഗ് സേവനങ്ങളിൽ ഉണ്ടാകാനിടയുള്ള അസൗകര്യങ്ങൾ ഒഴിവാക്കുന്നതിനായി ഉപഭോക്താക്കൾ ഡിജിറ്റൽ സേവനങ്ങൾ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് എസ്‌ബിഐ നിർദേശിച്ചു. എ.ടി.എം സേവനങ്ങൾ, കസ്റ്റമർ സർവീസ് പോയിന്റുകൾ (CSPs), ഇന്റർനെറ്റ് ബാങ്കിംഗ്, മൊബൈൽ ബാങ്കിംഗ് പ്ലാറ്റ്ഫോമായ YONO SBI എന്നിവ പ്രവർത്തനക്ഷമമായിരിക്കുമെന്ന് ബാങ്ക് അറിയിച്ചു. അതേസമയം, ഓൾ ഇന്ത്യ…

Read More

തിരുവനന്തപുരം: സംസ്ഥാനത്തെ സ്ത്രീ യാത്രക്കാർക്കായി കേരള റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ബസുകളിൽ സൗജന്യ യാത്രാ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് കോർപ്പറേഷനുണ്ടാകുന്ന വൻ സാമ്പത്തിക ബാധ്യതയുടെ കണക്കുകൾ പുറത്ത്. പദ്ധതി പൂർണ്ണമായി നടപ്പിലാക്കിയാൽ പ്രതിമാസം 57 കോടി മുതൽ 112 കോടി രൂപ വരെ വരുമാന നഷ്ടമുണ്ടാകാമെന്നാണ് കെഎസ്ആർടിസി മാനേജ്‌മെന്റ് ഗതാഗത സെക്രട്ടറിക്ക് സമർപ്പിച്ച വിശദമായ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ഓർഡിനറി ബസുകളിൽ മാത്രം സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചാൽ പ്രതിമാസം ഏകദേശം 57 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാകുമെന്നാണ് റിപ്പോർട്ടിലെ പ്രാഥമിക വിലയിരുത്തൽ. വരാനിരിക്കുന്ന വിദ്യാഭ്യാസ അധ്യയന വർഷവും യാത്രക്കാരുടെ വർധനവും കണക്കിലെടുത്ത് അടുത്ത മൂന്ന് മാസത്തേക്കുള്ള സാമ്പത്തിക ബാധ്യത അടിസ്ഥാനമാക്കിയാണു റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. പദ്ധതി കൂടുതൽ സർവീസുകളിലേക്ക് വ്യാപിപ്പിക്കുമ്പോൾ നഷ്ടം ഗണ്യമായി ഉയരുമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. ഓർഡിനറി, സിറ്റി ഫാസ്റ്റ് ബസുകളിൽ പദ്ധതി നടപ്പാക്കിയാൽ പ്രതിമാസ നഷ്ടം 65 കോടി രൂപ. ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് സർവീസുകൾ…

Read More

ന്യൂഡൽഹി: രാജ്യത്തെ യുവാക്കൾക്കിടയിൽ ഉയർന്നുവരുന്ന പ്രതിഷേധ മനോഭാവവും രാഷ്ട്രീയ അസന്തോഷവും പ്രതിപക്ഷ പാർട്ടികൾ ഗൗരവത്തോടെ ഉൾക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് ശശി തരൂർ. സോഷ്യൽ മീഡിയയിൽ വൻ ചർച്ചയായ ‘കോക്രോച്ച് ജനതാ പാർട്ടി’യുടെ അപ്രതീക്ഷിത ജനപ്രീതി പ്രതിപക്ഷത്തിന് വലിയ രാഷ്ട്രീയ അവസരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വെറും അഞ്ച് ദിവസങ്ങൾക്കുള്ളിൽ ഇൻസ്റ്റാഗ്രാമിൽ കോടിക്കണക്കിന് ഫോളോവേഴ്‌സിനെ സ്വന്തമാക്കിയ ഈ ഡിജിറ്റൽ മുന്നേറ്റം യുവാക്കളുടെ മനോഭാവത്തിലെ വലിയ മാറ്റത്തിന്റെ സൂചനയാണെന്ന് തരൂർ എക്സിൽ കുറിച്ചു. യുവജനങ്ങളുടെ വികാരങ്ങളും പ്രതിഷേധ ശബ്ദങ്ങളും മനസ്സിലാക്കി, അവരെ രാഷ്ട്രീയ വേദികളിലേക്ക് ആകർഷിക്കാൻ പ്രതിപക്ഷം ശക്തമായ ഇടപെടലുകൾ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. “ഈ ട്രെൻഡ് ഒരു സാധാരണ സോഷ്യൽ മീഡിയ സംഭവമല്ല; യുവാക്കളുടെ നിരാശയും പ്രതികരണവും പ്രകടമാകുന്ന പുതിയ രാഷ്ട്രീയ സൂചനയാണ്,” എന്നാണ് തരൂരിന്റെ വിലയിരുത്തൽ. ഈ സാഹചര്യം പ്രതിപക്ഷം കൃത്യമായി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, ‘കോക്രോച്ച് ജനതാ പാർട്ടി’യുടെ എക്സ് അക്കൗണ്ട് ഇന്ത്യയിൽ ബ്ലോക്ക് ചെയ്ത നടപടിയെ തരൂർ വിമർശിച്ചു. രണ്ട്…

Read More

തൃശൂര്‍: ഡിജിറ്റല്‍ അറസ്റ്റ് ചെയ്‌തെന്ന് വിശ്വസിപ്പിച്ച് കോണത്തുകുന്ന് സ്വദേശിയായ 85-കാരനില്‍നിന്ന് നാല് കോടി പതിനൊന്നര ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ തട്ടിപ്പ് സംഘാംഗം തൃശൂര്‍ റൂറല്‍ സൈബര്‍ പൊലീസിന്റെ പിടിയിലായി. മലപ്പുറം പാണ്ടിക്കാട് കുറ്റിപ്പുള്ളി സ്വദേശി അല്ലപ്ര വീട്ടില്‍ റഷീക് രാജ (26) എന്നയാളെയാണ് പാണ്ടിക്കാട്ടുനിന്നും തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള തൃശൂര്‍ റൂറല്‍ സൈബര്‍ പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. തട്ടിപ്പ് പണത്തില്‍ ഉള്‍പ്പെട്ട 799000 രൂപ സ്വന്തം അക്കൗണ്ടിലേക്ക് അയപ്പിച്ചു വാങ്ങുകയും, പിന്നീട് ഈ തുക ചെക്ക് മുഖേന പിന്‍വലിച്ച് പ്രധാന പ്രതികള്‍ക്ക് കൈമാറി കമ്മീഷന്‍ കൈപ്പറ്റുകയും ചെയ്തതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങള്‍ക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. 2025 സെപ്റ്റംബര്‍ 9 മുതല്‍ 2026 ജനുവരി 1 വരെയുള്ള കാലയളവിലാണ് വയോധികനെ ഭയപ്പെടുത്തി തട്ടിപ്പ് നടത്തിയത്. മണി ലോണ്‍ഡറിങ്ങുമായി ബന്ധപ്പെട്ട് മുംബൈ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അന്വേഷിക്കുന്ന…

Read More

ബെംഗളൂരു: മലയാളി വിദ്യാർത്ഥിനിയെ ബലാത്സംഗംചെയ്‌തെന്ന് പരാതി. കോട്ടയം സ്വദേശിനിയായ 20കാരിയാണ് പീഡനത്തിനിരയായത്. സംഭവത്തിൽ വയനാട് സുൽത്താൻ ബത്തേരി സ്വദേശിയായ ഹൈനസിനെതിരേ പോലീസ് കേസെടുത്തു. മേയ് 12നായിരുന്നു സംഭവം. സുഹൃത്തുക്കളുടെ താമസസ്ഥലത്തുവെച്ചാണ് പെൺകുട്ടി പീഡനത്തിനിരയായത്. ബെംഗളൂരുവിൽ പഠിക്കുന്ന പെൺകുട്ടി പഠനത്തോടൊപ്പം സുഹൃത്തുക്കൾ നടത്തുന്ന കഫേയിൽ പാർട്ട് ടൈം ജോലിയും ചെയ്തിരുന്നു. കഫേയ്ക്ക് സമീപത്തെ താമസസ്ഥലത്ത് എത്തിയാണ് ഹൈനസ് പെൺകുട്ടിയെ പീഡിപ്പിച്ചത്. സുഖമില്ലാതെ താമസസ്ഥലത്ത് വിശ്രമിക്കുകയായിരുന്നു പെൺകുട്ടി. ഇതിനിടെ ഹൈനസ് അവിടെയെത്തി. തുടർന്ന് സുഹൃത്തുക്കൾ പുറത്തുപോയ സമയത്താണ് ഇയാൾ മുറിയിൽ അതിക്രമിച്ചുകയറി ബലാത്സംഗംചെയ്തതെന്നും പെൺകുട്ടി പറഞ്ഞു. സംഭവത്തിൽ പിറ്റേദിവസംതന്നെ മഡിവാള പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയിട്ടും പോലീസ് കേസെടുക്കാൻ തയ്യാറായില്ലെന്നും പോലീസ് ഉദ്യോഗസ്ഥർ പരാതി നൽകരുതെന്നാണ് ആവശ്യപ്പെട്ടതെന്നും അപമാനിച്ചെന്നും പെൺകുട്ടി ആരോപിച്ചു. വൈദ്യപരിശോധനയ്ക്ക് തയ്യാറാണെന്ന് പറഞ്ഞിട്ടും അതിന് പോലീസ് നടപടിയെടുത്തില്ല. ‘വിർജിൻ’ ആണോ എന്നൊക്കെ ചോദിച്ച് വ്യക്തിത്വത്തെ ചോദ്യംചെയ്യുന്ന വിധത്തിലാണ് പോലീസ് സംസാരിച്ചതെന്നും പരാതിക്കാരി പറയുന്നു.

Read More

തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്നേഹത്തോടെ ആലിംഗനം ചെയ്തത്. ഇതിൽ എൻ്റെ ഭാഗത്ത് എന്തെങ്കിലും അനൗചിത്യം ഉണ്ടായെങ്കിൽ പൊതു സമൂഹം സദയം പൊറുക്കണം. പിതൃനിർവിശേഷമായ സ്നേഹ പ്രകടനമാണ് ഞാൻ നടത്തിയതെന്ന് മഹിളാ കോൺഗ്രസ് പ്രസിഡണ്ട് ജെബി മേത്തർ എം.പി അന്നുതന്നെ പറഞ്ഞിരുന്നു. എൻ്റെ പെരുമാറ്റത്തിൽ ഒരു ദുരുദ്ദേശ്യവും ഉണ്ടായിരുന്നില്ലെന്ന് ബിന്ദു കൃഷ്ണയും, തികച്ചും സ്വാഭാവികമായ പ്രവൃത്തി മാത്രമാണെന്ന് ഷാനിമോൾ ഉസ്മാനും പറഞ്ഞിട്ടുണ്ട്. വർഷങ്ങളായി പരിചയമുള്ള ഇവരെല്ലാം എൻ്റെ കുഞ്ഞനുജത്തിമാരാണ്. ഇന്ന് ഇന്ദിരാ ഭവനിൽ വെച്ച് മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ഇവരൊടെല്ലാം ആഹ്ലാദപൂർവ്വം സൗഹൃദം പങ്കുവെച്ചു. അര നൂറ്റാണ്ടിനു മുമ്പ് രാഷ്ട്രീയ പീഢനത്തിൽ നട്ടെല്ലിനും സുഷുമ്‌നാ കാണ്ഡത്തിനും ക്ഷതമേറ്റതിനെ തുടർന്ന് ക്രമേണ അരയ്ക്കു താഴെയുള്ള നാഡി വ്യവസ്ഥ തകച്ചയിലായി. കാലുകളിലെ പേശികൾ ശോഷിച്ചു. തുടർച്ചയായ ചികിത്സ കൊണ്ടാണ് ഇപ്പോഴും എഴുന്നേറ്റു നടക്കുന്നത്. ഒറ്റയാനായി സന്ന്യാസ സദൃശമായ ജീവിതം…

Read More

ദില്ലി: പിണറായി വിജയന്‍ കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവ് സ്ഥാനം ഒഴിയില്ല, സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാണ് ഇക്കാര്യം വ്യക്തമാക്കിയത് പ്രതിപക്ഷ നേതാവിന്റെ കാര്യത്തിൽ പുനപരിശോധന ഇല്ല. പിബിയുടെ അംഗീകാരവും ഇക്കാര്യത്തില്‍ വാങ്ങിയിരുന്നു. ഇനി പുനപരിശോധന ഇല്ല. സംസ്ഥാന കമ്മിറ്റിയിടേയും സെക്രട്ടറിയേറ്റിൻറെയും ഏകകണ്ഠമായ തീരുമാനം ആണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് പിണറായി വിജയനെ പൂർണ്ണമായും പിന്തുണച്ചും ആയിരുന്നു തിരുവനന്തപുരം സിപിഎം ജില്ലാ കമ്മിറ്റിയിൽ എംവി ഗോവിന്ദന്‍റെ മറുപടി. വർഷങ്ങളുടെ ഇടവേളക്ക് ശേഷമാണ് പല ജില്ലാ കമ്മിറ്റികളിലും പിണറായി വിരുദ്ധ സ്വരം ഉയരുന്നത് സിപിഎം കേന്ദ്രകമ്മറ്റി യോഗം ഇന്ന് ദില്ലിയിൽ തുടങ്ങും. മൂന്ന് ദിവസത്തെ യോഗത്തിൽ കേരളത്തിലെ തെരഞ്ഞെടുപ്പ് പരാജയം ചർച്ച ചെയ്യും. വിശദമായ വിലയിരുത്തൽ നടത്താനുള്ള നിർദ്ദേശം നേരത്തെ പിബി സംസ്ഥാനഘടകത്തിന് നൽകിയിരുന്നു. പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കാനുള്ള സംസ്ഥാനകമ്മിറ്റിയുടെ നിർദ്ദേശത്തെ ഓൺലൈനായി ചേർന്ന പിബിയോഗത്തിൽ നിരവധി അംഗങ്ങൾ എതിർത്തിരുന്നു.

Read More

കോഴിക്കോട്: വടകരയില്‍ നിന്ന് കാണാതായ പശ്ചിമ ബംഗാള്‍ സ്വദേശികളായ രണ്ട് പെണ്‍കുട്ടികളെ കശ്മീരില്‍ നിന്ന് കണ്ടെത്തി. കഴിഞ്ഞ ഞായറാഴ്ചയാണ് ബന്ധുക്കളുടെ വീട്ടില്‍ നിന്ന് ഇരുവരെയും കാണാതായത്. ഫോണ്‍ ലൊക്കേഷന്‍ അടക്കം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പെണ്‍കുട്ടികളെ കണ്ടെത്തിയത്. പന്ത്രണ്ടും പതിനാറും വയസുള്ള പെണ്‍കുട്ടികളെയാണ് കാണാതായത്. ഇതരസംസ്ഥാന തൊഴിലാളികളുടെ മക്കളായ ഇരുവരും 20 വര്‍ഷമായി കേരളത്തിലാണ് താമസിച്ചിരുന്നത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് കുട്ടികളെ കണ്ടെത്തിയെന്ന വിവരം പുറത്തുവരുന്നത്. കുട്ടികളെ നാട്ടിലെത്തിക്കാനായി വടകര പൊലീസ് സംഘം ജമ്മുവിലേക്ക് പുറപ്പെട്ടു. നാളെ രാത്രിയോടെ വടകരയില്‍ തിരിച്ചെത്തുമെന്നാണ് വിവരം,

Read More