- ബഹ്റൈനിൽ 343 സിവിൽ അസോസിയേഷനുകൾ രജിസ്റ്റർ ചെയ്തു; പുതിയ നിയമം പ്രാരംഭ പഠനഘട്ടത്തിൽ
- ഹോർമുസിൽ ആക്രമിക്കപ്പെട്ട കപ്പലിൽ 11 ഇന്ത്യക്കാർ; ഒരാളെ കാണാതായി, തിരച്ചിൽ തുടരുന്നു
- ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ അൽഥാനി അന്തരിച്ചു
- വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തം: കാണാതായ അവസാനത്തെയാളുടെയും മൃതദേഹം കണ്ടെത്തി
- ബഹ്റൈനിൽ ഗാർഹിക തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി നിർത്തലാക്കാൻ നിർദേശം; പാർലമെന്റിന്റെ പരിഗണനയിൽ
- ഐസിആർഎഫ് തേർസ്റ്റ് ക്വെഞ്ചേഴ്സ് 2026 ന്റെ നാലാമത്തെ ആഴ്ചയിലെ പരിപാടി 2026 ജൂലൈ 11 ശനിയാഴ്ച റിഫയിലെ ഒരു വർക്ക്സൈറ്റിൽ നടന്നു
- ‘എന്നെ വധിക്കാൻ ശ്രമിച്ചാൽ ഇറാനിലേക്ക് 1000 മിസൈലുകൾ പായും’; ട്രംപിന്റെ ഭീഷണിക്ക് തിരിച്ചടിയുമായി ഇറാൻ
- നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് നാലുപേർ മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്
Author: News Desk
60 ദിവസം വെടിനിർത്തൽ, ഹുർമുസ് തുറക്കും, യു.എസ് ഉപരോധം പിൻവലിക്കും; സമാധാന കരാർ ഉടനെന്ന് റിപ്പോർട്ട്
ടെഹ്റാൻ: പശ്ചിമേഷ്യയിലെ അനിശ്ചിതാവസ്ഥ പരിഹരിക്കുന്നതിനുള്ള ഇറാൻ- യു.എസ് സമാധാന ചർച്ച ഉടനെന്ന് റിപ്പോർട്ട്. 60 ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിക്കാനും ഈ കാലയളവിൽ ഹുർമുസ് കടലിടുക്ക് വീണ്ടും തുറക്കാനും ഇറാനിയൻ എണ്ണ വിൽപ്പനക്ക് അനുവാദം നൽകാനും ചർച്ചയിൽ ധാരണയിലെത്തിയതായാണ് റിപ്പോർട്ട്. യു.എസ് മാധ്യമമായ ആക്സിയോസ് ആണ് ഇത് സംബന്ധിച്ച് റിപ്പോർട്ടുകൾ പുറത്തുവിട്ടത്. 60 ദിവസത്തെ വെടിനിർത്തൽ സമയത്ത്, നിർണായകമായ ഹുർമുസ് കടലിടുക്ക് ടോളുകളില്ലാതെ തുറക്കുമെന്നും കപ്പലുകളുടെ സ്വതന്ത്രവും സുരക്ഷിതവുമായ കടന്നുപോകൽ അനുവദിക്കുന്നതിനായി ഇറാൻ ജലപാതയിൽ വിന്യസിച്ചിരിക്കുന്ന ഖനികൾ നീക്കം ചെയ്യുമെന്നും ആക്സിയോസ് റിപ്പോർട്ട് ചെയ്തു. ഇറാനിയൻ തുറമുഖങ്ങൾക്ക് മേലുള്ള ഉപരോധം യുഎസ് പിൻവലിക്കും. ഇറാനിയൻ എണ്ണ തടസ്സമില്ലാതെ വിൽപ്പന അനുവദിക്കുന്നതിന് ചില ഉപരോധങ്ങൾ ഒഴിവാക്കുകയും ചെയ്യും. ഈ കാലയളവിൽ ഇറാനിയൻ ഫണ്ടുകളുടെ മേലുള്ള ഉപരോധങ്ങൾ യുഎസ് നീക്കുകയും മരവിപ്പിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു ആക്സിയോസ് റിപ്പോർട്ട് ചെയ്തു.ആണവ നിരായുധീകരണത്തിനും യുറേനിയം സമ്പുഷ്ടീകരണം താൽക്കാലികമായി നിർത്തിവെക്കാനും സമ്പുഷ്ട യുറേനിയം ശേഖരം നീക്കം ചെയ്യാനും ഇറാൻ പ്രതിബദ്ധത…
മനാമ: സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിൽ കഴിഞ്ഞ മൂന്ന് വർഷക്കാലമായി സേവനമനുഷ്ഠിച്ച ഫാ. ജേക്കബ് തോമസ് അച്ചന് സ്നേഹപൂർവ്വമായ യാത്രയയപ്പ് നൽകി. യാത്രയയപ്പ് സമ്മേളനത്തിൽ അസിസ്റ്റന്റ് വികാരി റവ. ഫാ. തോമസ്‌കുട്ടി അധ്യക്ഷത വഹിച്ചു. ഇന്ത്യൻ അംബാസഡർ വിനോദ് ജേക്കബ് ‘കെ.സി.ഇ.സി പ്രസിഡന്റ് റവ. ഫാ. സ്ലീബ പോൾ വട്ടവേലിൽ കോർഎപ്പിസ്കോപ്പ, ഇടവക സീനിയർ മെമ്പർ സോമൻ ബേബി, മുൻ സെക്രട്ടറിമാരായ ജേക്കബി പി. മാത്യു, എം. എം. മാത്യു, ബിനു എം. ഈപ്പൻ എന്നിവർ ആശംസകൾ അർപ്പിച്ചു. മറുപടി പ്രസംഗത്തിൽ ഫാ. ജേക്കബ് തോമസ് അച്ചൻ, തന്റെ ശുശ്രൂഷാ കാലയളവിൽ ഇടവകാംഗങ്ങളിൽ നിന്നും ലഭിച്ച സ്നേഹത്തിനും സഹകരണത്തിനും പിന്തുണയ്ക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി. ചടങ്ങിൽ സഹധർമ്മിണി മെറിൻ പ്രീത്ത ജേക്കബും കുടുംബാംഗങ്ങളും സന്നിഹിതരായിരുന്നു. ഇടവക മുൻ ട്രസ്റ്റിമാരായ ജിസൺ ജോർജ്, സജി ജോർജ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഇടവക ട്രസ്റ്റി കെ. പി. ജോൺ സ്വാഗതം ആശംസിക്കുകയും…
മനാമ: ഇറാന്റെ റെവല്യൂഷണറി ഗാർഡ്സ് (IRGC) സംഘവുമായി ബന്ധപ്പെട്ട് ബഹ്റൈനിനെതിരായ ശത്രുതാപരമായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത കേസിൽ ഒമ്പത് പ്രതികൾക്ക് ഹൈ ക്രിമിനൽ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. രണ്ട് വ്യത്യസ്ത കേസുകളിലായാണ് ശിക്ഷ പ്രഖ്യാപിച്ചത്. കേസിൽ മറ്റ് രണ്ട് പ്രതികൾക്ക് മൂന്ന് വർഷം തടവും കോടതി വിധിച്ചു. പിടിച്ചെടുത്ത ഉപകരണങ്ങളും മറ്റ് വസ്തുക്കളും കോടതി കണ്ടുകെട്ടാൻ ഉത്തരവിട്ടു. പ്രതികൾ ഇറാന്റെ ‘ഭീകര’ സംഘടനയായി പ്രഖ്യാപിച്ച IRGCയുമായി ബന്ധപ്പെട്ടു ബഹ്റൈന്റെ സുരക്ഷയും ദേശീയ താത്പര്യങ്ങളും തകർക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്തതായി പ്രോസിക്യൂഷൻ വ്യക്തമാക്കി. പ്രധാന കേന്ദ്രങ്ങളെ നിരീക്ഷിക്കൽ, രഹസ്യ വിവരശേഖരണം, ആളുകളെ റിക്രൂട്ട് ചെയ്യൽ തുടങ്ങിയ പ്രവർത്തനങ്ങളും അന്വേഷണത്തിൽ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.
‘രക്ഷാപ്രവർത്തന’ കേസിൽ മുഖ്യമന്ത്രിയുടെ അംഗരക്ഷകരെ ന്യായീകരിച്ച് സിപിഎം നേതാവ് ഇ.പി. ജയരാജൻ. മുഖ്യമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കുന്നത് ഗൺമാൻ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥരുടെ പൂർണ്ണ ഉത്തരവാദിത്തമാണെന്നും അവർ ചെയ്തത് ഔദ്യോഗിക ചുമതലയുടെ ഭാഗമായ കാര്യങ്ങൾ മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. അന്ന് ആഭ്യന്തര വകുപ്പ് കാര്യങ്ങൾ ശരിയായ രീതിയിൽ കൈകാര്യം ചെയ്തതായും ഇ.പി. പറഞ്ഞു. നിലവിലെ യു.ഡി.എഫ് സർക്കാർ അധികാര ദുർവിനിയോഗം നടത്തി വിഷയത്തെ രാഷ്ട്രീയമായി വളച്ചൊടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. അക്രമികളെ സംരക്ഷിക്കാനും മാധ്യമങ്ങളെ കൂട്ടുപിടിച്ച് തെറ്റായ പ്രചാരണം നടത്താനുമാണ് ഇപ്പോഴത്തെ ശ്രമമെന്നും ഇ.പി. ജയരാജൻ കുറ്റപ്പെടുത്തി.
🚨 സ്ത്രീയുടെ സ്വകാര്യദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണി മുഴക്കുന്നത് ഗുരുതര കുറ്റം: സുപ്രീംകോടതി
ന്യൂഡല്‍ഹി: സ്ത്രീയുടെ സ്വകാര്യദൃശ്യം സാമൂഹികമാധ്യമത്തില്‍ ഇടുമെന്ന് പറയുന്നത് ക്രിമിനല്‍ ഭീഷണിയുടെ പരിധിയില്‍ വരുമെന്ന് സുപ്രീംകോടതി. ഭീഷണിപ്പെടുത്തിയതിന് മദ്രാസ് ഹൈക്കോടതി ശിക്ഷ വിധിച്ച ഉത്തരവ് ശരിവെച്ചാണ് ബെഞ്ചിന്റെ നിരീക്ഷണം. വിവാഹത്തിന് നിര്‍ബന്ധിച്ചാല്‍ കുളിമുറി ദൃശ്യം ഫെയ്സ്ബുക്കില്‍ ഇടുമെന്നാണ് പ്രതി ഭീഷണിപ്പെടുത്തിയത്. രണ്ടുവര്‍ഷത്തോളം ബന്ധത്തിലുണ്ടായിരുന്ന ഇവര്‍ തമ്മില്‍ തെറ്റിയപ്പോഴായിരുന്നു ഭീഷണി. അതോടെ വിവാഹവാഗ്ദാനം നല്‍കിയുള്ള ബലാത്സംഗമടക്കം ആരോപിച്ച് സ്ത്രീ പരാതി നല്‍കി. എന്നാല്‍, പരസ്പര സമ്മതത്തോടെയായിരുന്നു ബന്ധമെന്ന് നിരീക്ഷിച്ച് ബലാത്സംഗക്കുറ്റം കോടതി ഒഴിവാക്കി. പക്ഷേ, കുളിമുറി ദൃശ്യം കാണിച്ച് ഭീഷണിപ്പെടുത്തിയതിന് വിചാരണക്കോടതി ശിക്ഷിച്ചു. അതിനെ ചോദ്യം ചെയ്താണ് പ്രതി ഹൈക്കോടതിയിലും പിന്നീട് സുപ്രീംകോടതിയിലുമെത്തിയത്. ഹൈക്കോടതി ഉത്തരവിനെതിരായ തമിഴ്നാട് സ്വദേശിയുടെ ഹര്‍ജി സുപ്രീംകോടതി തള്ളി.
ഗുരുവായൂര്‍: മുഖ്യമന്ത്രി വിഡി സതീശന്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെണ്ണ കൊണ്ട് തുലാഭാര വഴിപാടും നടത്തി. ദേവസ്വം ചെയര്‍മാന്‍ എ വി ഗോപിനാഥ്, അഡ്മിനിസ്‌ട്രേറ്റര്‍ ഒ ബി അരുണ്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയെ സ്വീകരിച്ചു. ദേവസ്വം ചെയര്‍മാന്‍ മുഖ്യമന്ത്രിയെ പൊന്നാടയണിയിച്ചു വരവേറ്റു. സോപാനത്തിനു മുന്‍പില്‍ വെണ്ണയും കദളിപ്പഴവും സമര്‍പ്പിച്ചു. മേല്‍ശാന്തിയില്‍ നിന്ന് പ്രസാദം വാങ്ങി. ദര്‍ശനത്തിനു ശേഷം വെണ്ണയും തീര്‍ഥവും കൊണ്ട് തുലാഭാരവും നടത്തി. മാസത്തിലൊരിക്കല്‍ ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം ശീലമാക്കിയ ഭക്തനാണ് വി ഡി സതീശന്‍. റെവന്യൂ മന്ത്രി എ പി അനില്‍കുമാറിന്റെ മകന്റെ വിവാഹ ചടങ്ങിലും മുഖ്യമന്ത്രി പങ്കെടുത്തു.
മനാമ: ഇന്ത്യൻ സ്‌കൂൾ ശാസ്ത്ര ദിനത്തിന്റെ ഭാഗമായി ടെക്‌നോഫെസ്റ്റ് 2026 വിജയകരമായി സംഘടിപ്പിച്ചു. നാലു മുതൽ പന്ത്രണ്ടു വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾ സർഗ്ഗാത്മകത, വിമർശനാത്മക ചിന്ത, ശാസ്ത്രീയ പര്യവേക്ഷണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്ത നിരവധി മത്സരങ്ങളിൽ ആവേശത്തോടെ പങ്കെടുത്തു. ‘ഉപഭോഗത്തിന്റെ ജീവിതചക്ര പുനർവിചിന്തനം’ എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള ഒരു ശാസ്ത്ര പ്രദർശനത്തിലൂടെ നാലും അഞ്ചും ക്ലാസുകളിലെ വിദ്യാർത്ഥികൾ അവരുടെ മികച്ച ആശയങ്ങൾ അവതരിപ്പിച്ചു. നാലാം ക്ലാസിൽ ഐഡൻ സാം ഡിസൂസയും ഇവാഞ്ചലോ ബെൻസണും ശ്രീഷ പ്രശാന്ത്സുഗന്യയും ജേതാക്കളായി. അഞ്ചാം ക്ലാസ് വിഭാഗത്തിൽ ഇഷാൻ കൃഷ്ണ സുനിലും ആഷിൽ റോസീനയും ദർശികയും ജേതാക്കളായി. ആറാം ക്ലാസിലെ വിദ്യാർത്ഥികൾ ആകർഷകമായ ഒരു സയൻസ് ക്വിസ് മത്സരത്തിലൂടെ അവരുടെ ശാസ്ത്ര അഭിരുചി പ്രകടിപ്പിച്ചു. പുണ്യ ഷാ, നിയാ മേരി എന്നിവരടങ്ങുന്ന ടീം ഒന്നാം സ്ഥാനവും അഭിമന്യ മിഥുൻ, നൈതിക് സുമേഷ് എന്നിവരടങ്ങുന്ന ടീം രണ്ടാം സ്ഥാനവും അസർ അഫ്താബ് സമ, സ്റ്റീവ് എമിൽ എന്നിവരടങ്ങുന്ന…
വിഷു ബംബർ 12 കോടി കരുനാഗപ്പള്ളി സ്വദേശി പൊന്നന്‍: വീട്ടില്‍ എല്ലാവര്‍ക്കും ലോട്ടറിക്കച്ചവടമാണ് തൊഴില്‍
കൊല്ലം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിഷു ബംപറടിച്ച ഭാഗ്യശാലിയെ കണ്ടെത്തി. കരുനാഗപ്പള്ളി സ്വദേശി പൊന്നന്‍, എടുത്ത ടിക്കറ്റാണ് സമ്മാനര്‍ഹമായത്. ലോട്ടറിക്കച്ചവടമാണ് തൊഴില്‍. ‘എന്റെ ലക്കി നമ്പര്‍ രണ്ടാണ്, രണ്ട് എവിടെയും എടുക്കും. ഇത് സ്ഥിരം എടുക്കുന്നുണ്ട്. ഇങ്ങനെ എടുത്തതെല്ലാം ഇവിടെയുണ്ട്. ഞങ്ങള്‍ വീട്ടില്‍ എല്ലാവര്‍ക്കും ലോട്ടറി കച്ചവടമാണ്.’ ഗൃഹനാഥനായ പൊന്നന്‍ പറഞ്ഞു. ഇവര്‍ എടുത്ത വിബി 135452 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 12 കോടി രൂപ. കൊല്ലം കരുനാഗപ്പള്ളി മണപ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന അമ്മ ലോട്ടറീസില്‍ നിന്നാണ് ടിക്കറ്റ് വാങ്ങിയത്. വില്‍പനയ്ക്കായി ചെറിയ ലോട്ടറികള്‍ ഏജന്‍സിയില്‍ നിന്ന് വാങ്ങിയപ്പോള്‍ അവയ്‌ക്കൊപ്പം തനിക്കായി ഒരു ബംപര്‍ ടിക്കറ്റ് വാങ്ങുകയായിരുന്നു. പൊന്നന്‍ പറഞ്ഞു. പൊന്നനൊപ്പം ഭാര്യ രാധാമണിയമ്മ, മകന്‍ വിനോദും കരുനാഗപ്പള്ളിയിലെ വീട്ടില്‍ താമസിക്കുന്നുണ്ട്. എല്ലാവര്‍ക്കും ലോട്ടറി കച്ചവടാണ് തൊഴില്‍.
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 23/05/2026 : കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് 24/05/2026 : പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ 25/05/2026: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് 26/05/2026: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ 27/05/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
മുഹറഖ് മലയാളി സമാജം എട്ടാം വാർഷികം: ‘എം എം എസ് കെയർ’ മെഡിക്കൽ ക്യാമ്പ് വിജയകരമായി സംഘടിപ്പിച്ചു
മനാമ:പ്രവാസി മലയാളി കൂട്ടായ്മയായ മുഹറഖ് മലയാളി സമാജത്തിന്റെ എട്ടാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ‘എം എം എസ് കെയർ’ എന്ന പേരിൽ മുഹറഖ് കിംസ് ഹെൽത്ത് മെഡിക്കൽ സെന്ററുമായി സഹകരിച്ചാണ് ക്യാമ്പ് നടത്തിയത്.പ്രവാസികൾക്കിടയിൽ വർദ്ധിച്ചുവരുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചും കൃത്യമായ പരിശോധനകളുടെ ആവശ്യകതയെക്കുറിച്ചും ബോധവൽക്കരണം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് വിഭാവന ചെയ്തത്. സാധാരണക്കാരായ നിരവധി പ്രവാസികൾക്ക് ഏറെ ആശ്വാസകരമായ ക്യാമ്പിൽ നൂറുകണക്കിന് ആളുകളാണ് പങ്കെടുത്തത്. ക്യാമ്പിൽ പങ്കെടുത്തവർക്കായി വിദഗ്ദ്ധ ഡോക്ടർമാരുടെ പരിശോധനയ്ക്ക് പുറമെ വിവിധ ആരോഗ്യ പരിശോധനകളും സൗജന്യമായി ലഭ്യമാക്കിയിരുന്നു. കൂടാതെ, തുടർചികിത്സ ആവശ്യമുള്ളവർക്ക് കിംസ് ഹെൽത്ത് മെഡിക്കൽ സെന്ററിൽ പ്രത്യേക ഇളവുകൾ അനുവദിക്കുമെന്നും അധികൃതർ അറിയിച്ചു.ക്യാമ്പ് മുഹറഖ് മലയാളി സമാജം രക്ഷാധികാരി എബ്രഹാം ജോൺ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അനസ് റഹീം അധ്യക്ഷൻ ആയിരുന്നു, ആക്റ്റിംഗ് സെക്രട്ടറി മുബീന മൻഷീർ സ്വാഗതവും ട്രഷറർ ശിവശങ്കർ നന്ദിയും പറഞ്ഞു. ഉപദേശക സമിതി ചെയർമാൻ ലത്തീഫ് കെ ഭാരവാഹികൾ…
