- “ആരോഗ്യമുള്ള ശരീരമാണ് മനുഷ്യന്റെ ആയുസ്സ്” മെഡിക്കൽ ചെക്കപ്പ് ക്യാമ്പ് സംഘടിപ്പിച്ചു
- ബഹ്റൈൻ സെൻ്റ് മേരീസ് കത്തീഡ്രലിൽ OVBS-ന് തുടക്കമായി
- മുഖ്യമന്ത്രി സതീശൻ അഹങ്കാരി; കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിച്ചില്ല, ഇനി കാൽപിടിക്കാനില്ലെന്ന് സുകുമാരൻ നായർ
- ഗണേഷ് കുമാര്‍ എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് പുറത്ത്; കോടതിയില്‍ പോകട്ടെ എന്ന് സുകുമാരന്‍ നായര്‍
- വെള്ളാപ്പള്ളി നടേശൻറെ മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്: എസ്പിയെ മാറ്റുമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി
- ബിയറും വൈനും ഒഴികെയുള്ള ലഹരി കുറഞ്ഞ മദ്യങ്ങൾക്ക് പുതിയ നികുതി നിരക്കുകൾ
- കുട്ടിക്ക് നേരെ ലൈംഗികാതിക്രമം : സ്ത്രീകളെയും പെൺകുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാൻ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷൻ
- പച്ചച്ചക്കയുടെ ഔഷധഗുണങ്ങൾ: സംസ്ഥാനതല സെമിനാർ 23-ന് തിരുവനന്തപുരത്ത്
Author: News Desk
മനാമ: മെഡിക്കൽ ജീവനക്കാർക്ക് സുരക്ഷിതമായ ജോലിസ്ഥലം ഒരുക്കുന്നതിലൂടെ ബഹ്‌റൈൻ ആരോഗ്യ പ്രവർത്തകർക്ക് വളരെയധികം സുരക്ഷയും നൽകുന്നുവെന്ന് നാഷണൽ ടാസ്ക് ഫോഴ്സ് നടത്തിയ വാർത്ത സമ്മേളനത്തിൽ ആരോഗ്യ മന്ത്രാലയം അണ്ടർസെക്രട്ടറി ഡോ. വലീദ് അൽ മാനിയ പറഞ്ഞു. “പൗരന്മാർക്കും താമസക്കാർക്കും ആരോഗ്യ പ്രവർത്തകർക്കും രാജ്യം തുല്യ പരിഗണന നൽകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആരോഗ്യ പ്രവർത്തകർക്ക് പതിവായി പരിശോധനക്കൽ നടത്തുന്നതായും, എല്ലാ സംരക്ഷണ ഉപകരണങ്ങളും നൽകുകയും അതിലൂടെ അവർക്ക് വൈറസ് പകരാതിരിക്കാൻ മുൻകരുതൽ നടപടികൾ എടുക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
മനാമ: ബഹറിൻ കേരളീയ സമാജത്തിൻ്റെ സാമൂഹ്യ സുരക്ഷ പദ്ധതികളിൽ ഉൾപ്പെടുത്തി കോവിഡ് രോഗ ബാധയെ തുടർന്ന് ബഹറിനിൽ മരണപ്പെട്ട മലയാളികൾക്ക് ബഹറിൻ കേരളീയ സമാജം ഒരു ലക്ഷം രൂപ സഹായ ധനം പ്രഖ്യാപിച്ചു. കോവിഡ് രോഗത്തിൻ്റെ വ്യാപനത്തെ തുടർന്ന് മരണപ്പെട്ട മലയാളികളുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ വീതം സാമ്പത്തീക സഹായം നൽകുമെന്നും മരണപ്പെട്ട പലരുടെയും കുടുംബത്തിൻ്റെ അവസ്ഥകൾ വേദനാജനകമാണെന്നും മനസ്സിലാക്കിയാണ് ഈ തീരുമാനം.
ആലപ്പുഴ : കണിച്ചുകുളങ്ങര എസ്എൻഡിപി യൂണിയൻ സെക്രട്ടറി യൂണിയൻ ഓഫീസിൽ തൂങ്ങി മരിച്ചു. യൂണിയൻ്റ മൈക്രോ ഫിനാൻസ് കോഡിനേറ്റർ കൂടി ആയിരുന്ന കെ കെ മഹേശൻ ആണ് തൂങ്ങി മരിച്ചത്
തിരുവനന്തപുരം: കോവിഡ് സർട്ടിഫിക്കറ്റ് ഇല്ലാതെ പ്രവാസികൾക്ക് നാട്ടിലേക്ക് വരാനാകില്ലെന്ന നിബന്ധനയിൽ ഇളവ് വരുത്താൻ സംസഥാന സർക്കാർ തീരുമാനം.പരിശോധന സൗകര്യമില്ലാത്ത രാജ്യങ്ങളിൽ നിന്ന് വരുന്ന പ്രവാസികൾക്ക് നെഗറ്റീവ് കോവിഡ് സർട്ടിഫിക്കറ്റ് വേണ്ട, പകരം പി പി ഇ കിറ്റ് ധരിച്ചാൽ മതി എന്ന് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. യാത്ര ചെയ്യുന്നവർക്ക് പി പി ഇ കിറ്റുകൾ നൽകാൻ വിമാനകമ്പനിക്കളോട് സംസ്ഥാന സർക്കാർ നിർദേശിക്കും. പരിശോധനാസൗകര്യമില്ലാത്ത സൗദി, കുവൈറ്റ്,ഒമാൻ ബഹ്‌റൈൻ അടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് ഇളവ് ഖത്തറിലും യൂ എ ഇ യിലും പരിശോധനാ സൗകര്യം ഉണ്ട് .ഇവിടെ നിന്ന് വരുന്നവർക്ക് പരിശോധന നിർബന്ധമാണ്. എൻ 95 മാസ്ക് ഉള്ളതോ ഇല്ലാത്തതോ ആയ പി പി ഇ കിറ്റ് മതിയെന്നും സർക്കാർ തിരുമാനിച്ചിട്ടുണ്ട്.
മനാമ: ബഹ്‌റൈനിൽ കോവിഡ് ബാധിച്ച് ഒരാൾ കൂടി മരണപ്പെട്ടു. ഇതോടെ ബഹറിനിലെ ആകെ മരണം 69 ആയി. 83 വയസ്സുള്ള സ്വദേശി വനിതയാണ് ഇന്ന് മരണപ്പെട്ടത് എന്ന് . ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കൊല്‍ക്കത്ത : പശ്ചിമ ബംഗാളിലെ സൗത്ത് 24 പര്‍ഗ്നാസ് നിയോജക മണ്ഡലത്തിലെ തൃണമൂല്‍ കോണ്‍ഗ്രസ് എംല്‍എ തമോനാഷ് ഘോഷ് (60) കൊറോണ മൂലം മരിച്ചു. കഴിഞ്ഞ മാസം കൊറോണ രോഗലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്ന് അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ഐസിയുവില്‍ ചികിത്സയിലായിരുന്നു.
മനാമ: ബഹ്‌റൈൻ മലയാളി സമൂഹത്തിലെ ഏറ്റവും മികച്ച സാമൂഹിക പ്രവർത്തകരുടെ കൂട്ടായ്മയായ ആയി മാറിയിരിക്കുകയാണ് ബഹറിൻ കേരള സോഷ്യൽ ഫോറം എന്ന BKSF. കൊറോണ മൂലം പ്രതിസന്ധിയിലായ പ്രവാസികളെ ജാതി മത രാഷ്ട്രീയ ഭേദമന്യേ വിവിധ രാജ്യക്കാരെ സഹായിക്കാൻ ഏറ്റവും മുന്നിലായിരുന്നു ബഹറിൻ കേരള സോഷ്യൽ ഫോറം. പ്രവാസികൾക്ക് ഏറെ ആശ്വാസം ആയ പദ്ധതികളാണ് ഇവർ നടപ്പിലാക്കിയിരുന്നത്, മാസ്ക് നിർമ്മാണം, വിതരണം, ഭക്ഷണ വിതരണം, ഭക്ഷ്യ കിറ്റ് വിതരണം, മരുന്ന് വിതരണം, സൗജന്യ വാഹന സൗകര്യം എന്നിവ. വന്ദേഭാരത് മിഷൻ മിഷൻ തുടങ്ങിയതുമുതൽ എൺപതോളം വിമാനങ്ങൾക്ക് ബഹറിൻ കേരള സോഷ്യൽ ഫോറം കമ്മ്യൂണിറ്റി ഹെല്പ് വിവിധ സംഘടനകൾക്ക് സഹായകവുമായി മുന്നിട്ടിറങ്ങി. ബഹ്‌റൈനിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ യാത്രക്കാരെ നാട്ടിലേക്ക് അയച്ചതും ബഹറിൻ കേരള സോഷ്യൽ ഫോറം ആയിരുന്നു. 99 ബഹ്‌റൈൻ ദിനാർ നിരക്കിൽ യാത്രാസൗകര്യം ഒരുക്കിയും യഥാർത്ഥ സാമൂഹിക പ്രവർത്തനത്തിന് മാതൃകയായി. കോറോണക്കാലത്തു പാവപ്പെട്ട പ്രവാസികൾക്ക് ഇത്രയധികം സഹായങ്ങൾ ചെയ്യാൻ കഴിഞ്ഞ…
മനാമ: ബഹ്റൈൻ ഇന്റർനാഷണൽ ട്രാവലിൽ 37 വർഷമായി ജോലി ചെയ്തിരുന്ന തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ സ്വദേശി ഹബീബിനും കുടുംബത്തിനും ബഹ്റൈൻ മലയാളി ബിസിനസ് ഫോറം യാത്രയപ്പ് നൽകി. ചടങ്ങിൽ BMBF ജനറൽ സെക്രട്ടറി ബഷീർ അമ്പലായി ഹബീബിനെയും കുടുബത്തെയും ആദരിച്ചു.BMBF ട്രഷറർ റിയാസ് തരിപ്പയിൽ സാദത്ത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.ഹബീബും കുടുബവും ഇന്ന് നാട്ടിലേക്ക് യാത്രതിരിക്കും.
മനാമ: ബഹ്‌റൈനിൽ കോവിഡ് ബാധിച്ച് ഒരാൾ കൂടി മരണപ്പെട്ടു. ഇതോടെ ബഹറിനിലെ ആകെ മരണം 67 ആയി. 57 വയസ്സുള്ള സ്വദേശിപൗരനാണ് ഇന്ന് മരണപ്പെട്ടത്. ആരോഗ്യ മന്ത്രാലയം അവരുടെ കുടുംബത്തിന് ആദരാഞ്ജലികൾ അറിയിച്ചു.
ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള ഹജ് തീര്‍ത്ഥാടകരെ ഈ വര്‍ഷം സൗദി അറേബ്യയിലേയ്ക്ക് അയക്കില്ലെന്നും തീര്‍ത്ഥാടകരുടെ പണം തിരികെ നല്‍കുമെന്നും കേന്ദ്ര മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു. 2.3 ലക്ഷം പേരാണ് ഈ വര്‍ഷം ഹജ് തീര്‍ഥാടനത്തിനായി രജിസ്റ്റര്‍ ചെയ്തത്. കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ആഗോള തലത്തിലുള്ള മുഴുവന്‍ തീര്‍ത്ഥാടകരെയും പങ്കെടുപ്പിക്കാന്‍ കഴിയില്ലയെന്നും, സൗദിയിലുള്ള തീര്‍ത്ഥാടകരെ മാത്രം പങ്കെടുപ്പിച്ച് ഹജ് നടത്താന്‍ തീരുമാനിച്ചതെന്ന് സൗദിയിലെ ഹജ് മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
