മനാമ: ബഹ്റൈൻ മലയാളി സമൂഹത്തിലെ ഏറ്റവും മികച്ച സാമൂഹിക പ്രവർത്തകരുടെ കൂട്ടായ്മയായ ആയി മാറിയിരിക്കുകയാണ് ബഹറിൻ കേരള സോഷ്യൽ ഫോറം എന്ന BKSF. കൊറോണ മൂലം പ്രതിസന്ധിയിലായ പ്രവാസികളെ ജാതി മത രാഷ്ട്രീയ ഭേദമന്യേ വിവിധ രാജ്യക്കാരെ സഹായിക്കാൻ ഏറ്റവും മുന്നിലായിരുന്നു ബഹറിൻ കേരള സോഷ്യൽ ഫോറം.
പ്രവാസികൾക്ക് ഏറെ ആശ്വാസം ആയ പദ്ധതികളാണ് ഇവർ നടപ്പിലാക്കിയിരുന്നത്, മാസ്ക് നിർമ്മാണം, വിതരണം, ഭക്ഷണ വിതരണം, ഭക്ഷ്യ കിറ്റ് വിതരണം, മരുന്ന് വിതരണം, സൗജന്യ വാഹന സൗകര്യം എന്നിവ.
വന്ദേഭാരത് മിഷൻ മിഷൻ തുടങ്ങിയതുമുതൽ എൺപതോളം വിമാനങ്ങൾക്ക് ബഹറിൻ കേരള സോഷ്യൽ ഫോറം കമ്മ്യൂണിറ്റി ഹെല്പ് വിവിധ സംഘടനകൾക്ക് സഹായകവുമായി മുന്നിട്ടിറങ്ങി. ബഹ്റൈനിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ യാത്രക്കാരെ നാട്ടിലേക്ക് അയച്ചതും ബഹറിൻ കേരള സോഷ്യൽ ഫോറം ആയിരുന്നു. 99 ബഹ്റൈൻ ദിനാർ നിരക്കിൽ യാത്രാസൗകര്യം ഒരുക്കിയും യഥാർത്ഥ സാമൂഹിക പ്രവർത്തനത്തിന് മാതൃകയായി.
കോറോണക്കാലത്തു പാവപ്പെട്ട പ്രവാസികൾക്ക് ഇത്രയധികം സഹായങ്ങൾ ചെയ്യാൻ കഴിഞ്ഞ ഇവർ ഇന്നലെ രാവിലെ 4 .30 മുതൽ രാത്രി 9 വരെ വിവിധ വിമാനങ്ങളിലെ യാത്രക്കാർക്ക് എയർപോർട്ടിൽ സഹായകമായി പ്രവർത്തിച്ചിരുന്നു. ഇന്നും നിരവധി വിമാനങ്ങൾ.…. ഇതിനായി പ്രത്യേക അനുമതിയും ഇവർക്കു എയർപോർട്ട് അധികാരികളിൽ നിന്നും ലഭിച്ചിരുന്നു. എല്ലാവരോടും അടുത്ത ബന്ധുവിനെപ്പോലെ സഹായവുമായി ഈ പ്രവാസി കൂട്ടായ്മ….ഇതുകൊണ്ടു ഒക്കെ ബഹറിൻ കേരള സോഷ്യൽ ഫോറത്തിനെ നന്മയുടെ കൂട്ടായ്മയായി മാത്രമേ കാണാൻ കഴിയൂ. ഒപ്പം ബഹ്റൈനിലെ സാമൂഹിക പ്രവർത്തനത്തിൻറെ അവസാന വാക്കായും.