Author: News Desk

കോഴിക്കോട്: രണ്ട് ദിവസം മുമ്പ് വീട്ടില്‍ തൂങ്ങിമരിച്ചയാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെ കോഴിക്കോട് വെള്ളയില്‍ പോലീസ് സ്‌റ്റേഷനിലെ ഏഴ് പോലീസുകാര്‍ നീരീക്ഷണത്തില്‍ പോയി. മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയ സി.ഐ അടക്കമുള്ള ഏഴ് പേരാണ് നിരീക്ഷണത്തില്‍ പോയത്. 27-ന് ഉച്ചയ്ക്ക് ആയിരുന്നു വെള്ളയില്‍ കുന്നുമ്മലില്‍ കൃഷ്ണൻ (68) എന്നയാള്‍ കുടുംബപ്രശ്‌നത്തെ തുടര്‍ന്ന് തൂങ്ങിമരിച്ചത്. പി.ടി ഉഷ റോഡിലെ ഒരു ഫ്‌ളാറ്റിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു. പോസ്റ്റ് മോര്‍ട്ടത്തിന് മുമ്പ് കൊറോണ പരിശോധനയും നടത്തിയിരുന്നു.

Read More

കുവൈറ്റ് സിറ്റി : ഹൃദയാഘാതത്തെ തുടർന്ന് മലയാളി സ്ത്രീ കുവൈത്തിൽ മരിച്ചു .പത്തനംത്തിട്ട അടൂർ പെരിങ്ങനാട് സ്വദേശി അമ്പിളി (52 ) യാണ് മരിച്ചത് .നാലു വർഷമായി കുവൈത്തിൽ വീട്ടു ജോലി ചെയ്യുകയായിരിന്നു

Read More

കൊച്ചി: വിവാദമായ ബ്ലാക്ക് മെയില്‍ കേസില്‍ നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ മൊഴിയെടുക്കും. ഷംന കാസിമിന്റെ കേസിലെ പ്രതികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ധര്‍മ്മജന്റെ മൊഴിയെടുക്കുന്നത്. ധര്‍മ്മജനോട് നേരിട്ട് കമ്മീഷണര്‍ ഓഫീസില്‍ ഹാജരാവാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അറസ്റ്റിലായ പ്രതികളുടെ മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചിരുന്നു. സ്വര്‍ണക്കടത്തിനായി പ്രതികള്‍ സിനിമാതാരങ്ങളെ വിളിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്.

Read More

മനാമ: ബഹ്‌റൈനിൽ കോവിഡ് ബാധിച്ച് ഒരാൾ കൂടി മരണപ്പെട്ടു. ഇതോടെ ബഹറിനിലെ മരണം 83 ആയി. 48 വയസ്സുള്ള വിദേശിയാണ് മരണപ്പെട്ടത്. ആരോഗ്യ മന്ത്രാലയം അവരുടെ കുടുംബത്തിന് ആദരാഞ്ജലികൾ അറിയിച്ചു.

Read More

മനാമ: ബഹ്‌റൈനിൽ ഇന്ന് കോറോണ മൂലം 4 പേർ മരിച്ചു. 44 വയസുള്ള സ്വദേശിയും 37,44,58 എന്നീ വയസുകളുള്ള വിദേശിപൗരന്മാരും, മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ബഹ്‌റൈനിൽ കോറോണമൂലം അകെ മരണം 82 പേർ മരിച്ചു.

Read More

ഒമാനിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു .മലപ്പുറം വേങ്ങര സ്വദേശി റിയാസാണ് മരിച്ചത് .25 വയസായിരുന്നു .ഒമാൻ സൂറിലെ അഫ്‌നാൻ മജാൻ ഹൈപ്പർ മാർക്കറ്റിലെ ജീവനക്കാരനാണ്.

Read More

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 118 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. 2150 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 26 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കും, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള 10 പേര്‍ക്ക് വീതവും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 7 പേര്‍ക്ക് വീതവും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 6 പേര്‍ക്കും, കോട്ടയം, മലപ്പുറം, വയനാട് ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും, ഇടുക്കി, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

Read More

ബഹ്‌റൈൻ ഡാന മാളിലെ ലുലു ഹൈപ്പർമാർക്കറ്റിലെ ജീവനക്കാരന്റെ സത്യസന്ധതയെ ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ചെയർമാനും എംഡിയുമായ എം‌എ യൂസുഫലി അഭിനന്ദിച്ചു. ലുലുവിൽ രണ്ടുവർഷമായി കാർ പാർക്ക് അറ്റൻഡന്റായി ജോലിനോക്കുകയാണ് ബംഗ്ലാദേശ് സ്വദേശി അബുബക്കർ. ഇദ്ദേഹം കഴിഞ്ഞ ആഴ്ച, ട്രോളി സ്റ്റേഷനിലേക്ക് കൊണ്ടുപോകാൻ കാർ പാർക്കിൽ നിന്ന് ട്രോളികൾ ശേഖരിക്കുമ്പോഴാണ് ഒരു ട്രോളിയിൽ ധാരാളം പണമുള്ള ബാഗ് കണ്ടെത്തിയത്. ബാഗിൽ 1100 ബഹ്‌റൈൻ ദിനാർ പണവും ക്രെഡിറ്റ് കാർഡുകളും ഉണ്ടായിരുന്നതിനാൽ ഉടനെ അത് ഉപഭോക്തൃ സേവനത്തിന് കൈമാറിയാതായി അബുബക്കർ പറഞ്ഞു. ഉപഭോക്താവായ മുസ്തഫ അബെദിൻ വീട്ടിലെത്തിയപ്പോൾ ബാഗ് കാണാനില്ലെന്ന് മനസ്സിലാക്കി ഹൈപ്പർ മാർക്കറ്റിലേക്ക് എത്തുകയും ആവശ്യമായ തെളിവ് നൽകിയ ശേഷം അത് തിരിച്ചെടുക്കുകയും ചെയ്തു. “സത്യസന്ധതയും സുതാര്യതയും ലുലു ഗ്രൂപ്പിലെ എല്ലാ ഇടപെടലുകളുടെയും ഭാഗമാണെന്നും അബുബക്കർ അത്തരം വിശ്വാസ്യത പ്രകടിപ്പിച്ചതിൽ അഭിമാനിക്കുന്നതായും” ഡയറക്ടർ ജുസർ രൂപാവാല പറഞ്ഞു. ” ജീവനക്കാരന്റെ സത്യസന്ധതയുടെ പ്രതിഫലമായി ലുലു ചെയർമാൻ എം‌എ യൂസുഫലിയുടെ നിർദ്ദേശത്തെത്തുടർന്ന് ഡയറക്ടർ ജുസർ…

Read More

സംസ്കൃതി ബഹ്‌റൈൻ, ബഹ്‌റിനിലെ വിവിധ സംഘടനകളെ പങ്കെടുപ്പിച്ചുകൊണ്ട് യോഗ ദിനം ആഘോഷിച്ചു. ഇന്റർനാഷണൽ ഡേ ഓഫ് യോഗ ദിവസമായ 21 ജൂൺ, ഈ വർഷം ഗൾഫ് പ്രവാസികൾക്ക് പ്രവർത്തന ദിവസമായായിരുന്നതിനാൽ അതിനടുത്തു വന്ന ഒഴിവുദിനമായ 26 ജൂൺ വെള്ളിയാഴ്ച ഓൺലൈൻ മാധ്യമത്തിലൂടെ യോഗ ദിനാഘോഷം സംഘടിപ്പിക്കുമായായിരുന്നു. ഇന്ത്യ ഫൌണ്ടേഷൻ ബോർഡ് ഓഫ് ഗവർണർമാരിൽ ഒരാളും, ഭാരതീയ ജനതാ പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറിയുമായ ശ്രീ. റാം മാധവ്, വിശിഷ്ടാതിഥി ആയിരുന്നു.പരിപാടിയുടെ ഭാഗമാകാൻ എത്തിയ ജാതി, മത, ലിംഗ, രാഷ്ട്രീയ ഭേദമെന്യേയുള്ള 500-ൽ പരം ആൾക്കാരെ അഭിസംബോധന ചെയ്ത് യോഗയുടെ പ്രാധാന്യത്തെപ്പറ്റി അദ്ദേഹം വിശദമായി സംസാരിക്കുകയുണ്ടായി. ലോകത്തിന് ഭാരതം നിൽകിയ അമൂല്യ സംഭാവനയാണ് യോഗ. അത് പരിതഃസ്ഥിതിയുമായി ഇണങ്ങി ജീവിക്കാൻ നമ്മെ പ്രാപ്തരാക്കുന്നു. അമ്മയെപ്പോലെ പരിപാലിക്കേണ്ട പ്രകൃതിയെപ്പറ്റി ചിന്തിക്കാതെ അതിനെതിരായി ജീവിക്കുമ്പോഴാണ് കൊറോണ പോലെയുള്ള മഹാവ്യാധികളെ നാം നേരിടേണ്ടിവരുന്നത്. ഇന്ന് പലരും ശരീര പുഷ്ടിക്ക് വർക്ക്-ഔട്ട് ചെയ്യുന്നതിൽ വളരെ തല്പരരാണെന്നും, എന്നാൽ യോഗ…

Read More

ന്യൂഡല്‍ഹി: ഇന്ത്യ ഏതു ആക്രമണത്തിനും ശക്തമായ മറുപടി നല്‍കാന്‍ കഴിയുന്ന രാജ്യമെന്ന് പ്രധാനമന്ത്രി. തന്റെ മന്‍കീ ബാത് പരിപാടിയില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.നാം എല്ലാവരുമായി സൗഹാര്‍ദ്ദം ആഗ്രഹിക്കുന്ന രാജ്യമാണ്. എന്നാല്‍ രണ്ടു കണ്ണുകളും തുറന്നു പിടിച്ചിരിക്കുന്നവരുമാണ്. ഏതു ഭാഗത്തുനിന്നുള്ള ഏത് ആക്രമണത്തിനും മറുപടി നല്‍കാന്‍ ഒരു മടിയുമില്ല. പ്രധാനമന്ത്രി പറഞ്ഞു.

Read More