കോഴിക്കോട്: രണ്ട് ദിവസം മുമ്പ് വീട്ടില്‍ തൂങ്ങിമരിച്ചയാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെ കോഴിക്കോട് വെള്ളയില്‍ പോലീസ് സ്റ്റേഷനിലെ ഏഴ് പോലീസുകാര്‍ നീരീക്ഷണത്തില്‍ പോയി. മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയ സി.ഐ അടക്കമുള്ള ഏഴ് പേരാണ് നിരീക്ഷണത്തില്‍ പോയത്.
27-ന് ഉച്ചയ്ക്ക് ആയിരുന്നു വെള്ളയില്‍ കുന്നുമ്മലില്‍ കൃഷ്ണൻ (68) എന്നയാള്‍ കുടുംബപ്രശ്നത്തെ തുടര്‍ന്ന് തൂങ്ങിമരിച്ചത്. പി.ടി ഉഷ റോഡിലെ ഒരു ഫ്ളാറ്റിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു. പോസ്റ്റ് മോര്‍ട്ടത്തിന് മുമ്പ് കൊറോണ പരിശോധനയും നടത്തിയിരുന്നു.