കൊച്ചി: വിവാദമായ ബ്ലാക്ക് മെയില്‍ കേസില്‍ നടന് ധര്മ്മജന് ബോള്‍ഗാട്ടിയുടെ മൊഴിയെടുക്കും. ഷംന കാസിമിന്റെ കേസിലെ പ്രതികള്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ധര്‍മ്മജന്റെ മൊഴിയെടുക്കുന്നത്. ധര്‍മ്മജനോട് നേരിട്ട് കമ്മീഷണര്‍ ഓഫീസില്‍ ഹാജരാവാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
അറസ്റ്റിലായ പ്രതികളുടെ മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചിരുന്നു. സ്വര്‍ണക്കടത്തിനായി പ്രതികള്‍ സിനിമാതാരങ്ങളെ വിളിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്.