മസ്കറ്റ്: ഒമാനിൽ പത്ത് മരണങ്ങളും 1,072 പുതിയ കൊറോണ വൈറസ് കേസുകളും രജിസ്റ്റർ ചെയ്തു. ഇതിൽ ഭൂരിഭാഗവും സ്വദേശികളാണ്. പുതുതായി സ്ഥിരീകരിച്ച കേസുകളിൽ 799 പേർ സ്വദേശികളും ബാക്കി 273 പേർ വിദേശികളുമാണ്. രാജ്യത്തെ മൊത്തം കേസുകൾ 46,178 ആയി.
പുതിയ മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ മരണസംഖ്യ 213 ആയി വർദ്ധിച്ചു. മരിച്ചവരിൽ ഭൂരിഭാഗവും 60-69 വയസ്സ് പ്രായമുള്ളവരാണ്. അതേസമയം, 949 പുതിയ രോഗമുക്തി കേസുകളും പ്രഖ്യാപിച്ചു, ഇതോടെ ആകെ രോഗമുക്തി നേടിയവർ 27,917 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സുൽത്താനേറ്റിലുടനീളം 3,515 പരിശോധനകൾ നടത്തിയിട്ടുണ്ട്.