കൊല്ലം : കൊട്ടാരക്കര കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചു. കണ്ടെയ്ന്മെന്റ് സോണില്‍ പെട്ടതിനാലാണ് ഡിപ്പോ അടച്ചത്. ഇവിടെ നിന്നുളള എല്ലാ സര്‍വീസുകളും നിറുത്തി വച്ചിരിക്കുകയാണ്. ഒരാഴ്ചകഴിഞ്ഞ് സ്ഥിതിഗതികള്‍ വിലയിരുത്തിയശേഷമേ സര്‍വീസ് അനുവദിക്കുകയുള്ളൂ.
ജില്ലയില്‍ ഉറവിടം കണ്ടെത്താന്‍ കഴിയാത്ത രണ്ട് കേസുകള്‍ പുതുതായി സ്ഥിരീകരിച്ചതിനാല്‍ കൊല്ലം കോര്‍പ്പറേഷനിലെ ഡിവിഷന് 54, കൊട്ടാരക്കര മുനിസിപ്പാലിറ്റിയിലെ വാര്‍ഡ് 2,4,6,7,8 മേലില ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡ് എന്നിവിടങ്ങള്‍ കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്.