- ‘അമ്മ’യിൽ നാടകീയ സംഭവവികാസങ്ങൾ; ഭരണസമിതി കൂട്ടരാജി, പുതിയ അഡ്ഹോക്ക് കമ്മിറ്റി
- വീടിന് തീകൊളുത്തിയ കേസിൽ അഞ്ച് വർഷം തടവും 300 BD പിഴയും വിധിച്ചു
- രാമക്ഷേത്രത്തിലെ സാമ്പത്തിക ക്രമക്കേട് ആരോപണം; 60 കിലോ വെള്ളി കാണാതായതിൽ ദുരൂഹത, അന്വേഷണത്തിന് തിരിച്ചടി
- ഓമല്ലൂർ വൃദ്ധസദനത്തിന്റെ അംഗീകാരം റദ്ദാക്കാൻ നടപടി; പ്രാർത്ഥനാ കേന്ദ്രത്തിന് മുന്നിൽ ബിജെപി പ്രതിഷേധം
- ബഹ്‌റൈൻ സെന്റ് പീറ്റേഴ്സ് ഇടവകയിൽ മനോഷ് കോരയ്ക്ക് ഹൃദ്യമായ യാത്രയയപ്പ്
- കെപിഎഫ് ഒളിമ്പ്യൻ ടി. അബ്ദുൽ റഹ്മാൻ എവർ റോളിംഗ് ട്രോഫി അൽ കേരളാവി എഫ്.സിക്ക്
- ബഹ്‌റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം വിദ്യ ജ്യോതി 2026 അവാർഡ് ദാനം സംഘടിപ്പിച്ചു
- ബഹ്‌റൈൻ പ്രതിഭ പപ്പൻ ചിരന്തന അന്താരാഷ്ട്ര നാടക രചന അവാർഡ് 2025′ രാജ്മോഹന്‍ നീലേശ്വരത്തിന്
Author: News Desk
മനാമ: ബഹ്‌റൈനിൽ ആരോഗ്യപ്രവർത്തകരിലേക്ക് മനഃപൂർവം കോവിഡ് പകർത്താൻ ശ്രമിച്ചയാൾക്ക് മൂന്നു വർഷം തടവും 1000 ബഹ്‌റൈൻ ദിനാർ പിഴയും ലോവർ ക്രിമിനൽ കോടതി ശിക്ഷ വിധിച്ചു. അവസാനമായി നടത്തിയ പരിശോധനയിൽ കോവിഡ് ബാധ സ്‌ഥിരീകരിച്ചതിനെ തുടർന്ന് പരിശോധനയ്ക്കായി പരിശോധനാ കേന്ദ്രത്തിൽ എത്തിയ പ്രതി മാസ്‌ക് മാറ്റുകയും ഡോക്ടർക്കുനേരെ മനഃപൂർവം ചുമക്കുകയും ചെയ്തു. വൈറസ് പകരുന്നതിനായി പ്രതി മനഃപൂർവം സ്വന്തം കയ്യിലേക്ക് ചുമച്ചതിനു ശേഷം ഡോക്ടറുടെ ശരീരഭാഗങ്ങളിൽ സ്പർശിച്ചു എന്നതാണ് കേസ്. പബ്ലിക് പ്രോസിക്യൂഷൻ പ്രതിയെ ചോദ്യം ചെയ്യുകയും കസ്റ്റഡിയിൽ വിടാൻ ഉത്തരവിടുകയും കോടതിയിൽ റഫർ ചെയ്യുകയും ചെയ്തു. കോടതിയിൽ കോട്ടം തെളിഞ്ഞതിനെ തുടർന്നാണ് ശിക്ഷ നൽകിയത്. ബഹറിനിൽ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായും പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു.
മനാമ: ചെമ്മീൻ പിടിക്കൽ നിരോധനം ലംഘിച്ച് ചെമ്മീൻ പിടിച്ചതിന് പട്രോളിംഗ് സംഘം ഡെംസ്റ്റാൻ ബീച്ചിൽ വച്ച് ബോട്ട് പിടിച്ചെടുത്തതായി കോസ്റ്റ് ഗാർഡ് കമാൻഡർ അറിയിച്ചു. ബോട്ട് ഉടമയ്‌ക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു.
മനാമ: ബഹ്റൈന്‍ ഭരണാധികാരികള്‍ക്കും അറബ്-ഇസ്‌ലാമിക സമൂഹത്തിനും പ്രവാസി സമൂഹത്തിനും ഫ്രൻറ്സ് സോഷ്യല്‍ അസോസിയേഷന്‍ ഈദാശംസകള്‍ നേര്‍ന്നു. നന്മയുടെയും ഒത്തൊരുമയുടെയും സമാധാനത്തിന്റെയും പാതയില്‍ സ്നേഹത്തോടെ അടിയുറച്ച് നില കൊള്ളാന്‍ ഈദ് അടക്കമുള്ള എല്ലാ ആഘോഷങ്ങള്‍ക്കും സാധിക്കേണ്ടതുണ്ടെന്ന് അസോസിയേഷനെ പ്രതിനിധീകരിച്ച് പ്രസിഡന്റ് ജമാൽ ഇരിങ്ങൽ, ജന. സെക്രട്ടറി എം.എം സുബൈർ എന്നിവർ ഇറക്കിയ ആശംസാ സന്ദേശത്തിൽ വ്യക്തമാക്കി. മഹാനായ ഇബ്രാഹിം നബിയും കുടുംബവും മാനവ സമൂഹത്തിനു പകർന്നു നൽകിയ ദൈവ സ്നേഹത്തിെൻറയും സമര്‍പ്പണത്തിന്റെയും സഹജീവി സ്നേഹത്തിന്റെയും വികാര നിര്‍ഭരമായ ഓര്‍മകള്‍ പുതുക്കുന്ന സന്ദര്‍ഭമെന്ന നിലക്ക് സാമൂഹിക അകലം പാലിക്കുമ്പോഴും പ്രയാസപ്പെടുന്നവരോടൊപ്പം നില കൊള്ളാൻ വിശ്വാസി സമൂഹത്തിന് സാധിക്കേണ്ടതുണ്ട്. കോവിഡ് മഹാമാരിക്ക് മുമ്പിൽ വിറങ്ങലിച്ചു നിൽക്കുമ്പോൾ മനുഷ്യരെല്ലാം ഒന്നാണെന്നും ദൈവത്തിന്റെ സൃഷ്ടികളാണെന്നും മനുഷ്യരുടെ ആധിപത്യ,വിധേയത്വ കാഴ്ച്ചപ്പാടുകൾ വെറും മിഥ്യയാണെന്നും പഠിപ്പിച്ച ഇബ്രാഹിം നബിയുടെ അധ്യാപനങ്ങൾക്ക് ഏറെ പ്രസക്തിയുണ്ടെന്നും സന്ദേശത്തിൽ വ്യക്തമാക്കി. കോവിഡ് പ്രതിസന്ധി മൂലം പ്രയാസമനുഭവിക്കുന്നവർക്ക് സാന്ത്വന പ്രവർത്തനങ്ങൾ തുടരാനും അസോസിയേഷൻ തീരുമാനിച്ചിട്ടുണ്ട്.
കൊറോണ വൈറസിന്റെ രൂപത്തോട് സാദൃശ്യമുള്ള ചെറു ജീവിയെ കണ്ടെത്തി. വടകരയില്‍ തീരപ്രദേശമായ ആവിക്കല്‍ പാലത്തിന് സമീപം തെക്കേപുരയില്‍ ഗോപാലന്‍ എന്നയാളുടെ വീട്ടുവളപ്പിലെ മാവിലയിലാണ് കൊറോണയോട് സാദൃശ്യമുള്ള ജീവിയെ കണ്ടെത്തിയത്. കുടുകു മണിയുടെ അത്രപോലും വലുപ്പമില്ലാത്ത ജീവി യാദൃശ്ചികമായാണ് വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുന്നത്. ഗോപാലന്റെ മകന്‍ രഞ്ജിത്താണ് ആദ്യം ജീവിയെ കാണുന്നത്. അനങ്ങാതെ ഇലയില്‍ പറ്റി കിടന്ന ജീവിയെ കണ്ടു കൗതുകം തോന്നിയ രഞ്ജിത്ത് ഇതിന്റെ ഫോട്ടോ മൊബൈലില്‍ പകര്‍ത്തി. വൃത്താകൃതിയിലുള്ള ജീവിയ്ക്ക് ചുറ്റും കൊറോണയുടേത് പോലെ കൂര്‍ത്ത നാരുകളുണ്ട്.
മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (“ഐസിആർഎഫ്”) എയർ ഇന്ത്യയുടെ ബഹ്‌റൈൻ, ജോർദാൻ, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ ഉത്തരവാദിത്തമുള്ള കൺട്രി മാനേജർ ആശിഷ് കുമാറിന് ചെക്ക് കൈമാറി. കോവിഡ് -19 പകർച്ചവ്യാധി കാരണം നാട്ടിലേക്കു തിരിച്ചു പോകുന്നതിന് യാത്രാ ടിക്കറ്റ് വാങ്ങാൻ കഴിയാത്ത വ്യക്തികൾക്ക് വിമാന ടിക്കറ്റ് വാങ്ങി നൽകിയ ഇനത്തിലാണ് ഈ ചെക്ക് കൈമാറ്റം. വന്ദേ ഭാരത് മിഷൻ ഫ്ലൈറ്റുകളിലൂടെയും മറ്റ് ചാർട്ടേഡ് ഫ്ലൈറ്റുകളിലൂടെയും 45 ഓളം വ്യക്തികളെ സ്വന്തം നാട്ടിലേക്ക് മടങ്ങാൻ ഐസിആർഎഫ് ഇതുവരെ പിന്തുണച്ചിട്ടുണ്ട്. വലിയ ലക്ഷ്യത്തിന് സംഭാവന നൽകിയ ഉദാരമായ സ്പോൺസർമാർക്ക് ഐസിആർഎഫ് ചെയർമാൻ അരുൾദാസ് തോമസ് പ്രത്യേക നന്ദി അറിയിച്ചു. വന്ദേ ഭാരത് മിഷൻ ഫ്ലൈറ്റുകളിലൂടെ ഇന്ത്യയിലെ ഏതെങ്കിലും സ്ഥലങ്ങളിലേക്ക് തിരികെ പോകാൻ വിമാന ടിക്കറ്റിന് ബുദ്ധിമുട്ട് നേരിടുന്നവർ ഐസിആർഎഫ് അംഗങ്ങളുമായി ബന്ധപ്പെടുക. ബഹ്‌റൈനിലെ ഇന്ത്യൻ തൊഴിലാളികളുടെ പൊതുക്ഷേമത്തിനായി ബഹ്‌റൈൻ രാജ്യത്തിലെ ഇന്ത്യൻ അംബാസഡറുടെ രക്ഷാകർതൃത്വത്തിൽ പ്രവർത്തിക്കുന്ന 1999 ൽ സ്ഥാപിതമായ ഒരു സർക്കാരിതര,…
ആലപ്പുഴ: 2013 ഒക്ടോബര്‍ 31 ന് പുലര്‍ച്ചെയാണ് ആലപ്പുഴ കഞ്ഞിക്കുഴി കണ്ണര്‍കാട്ടുള്ള കൃഷ്ണപിള്ള സ്മാരകം തകര്‍ക്കപ്പെട്ട കേസിലെ പ്രതികളെ തെളിവില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ആലപ്പുഴ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വെറുതെ വിട്ടു. മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗവും ഡിവൈഎഫ്ഐ നേതാവുമായിരുന്ന ലതീഷ് ബി ചന്ദ്രന്‍, കണ്ണര്‍കാട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി സാബു, പാര്‍ട്ടി അംഗങ്ങളായ ദീപു, രാജേഷ് എന്നിവരായിരുന്നു കേസിലെ പ്രതികള്‍.
മനാമ: കോവിഡ് -19 തടസ്സങ്ങൾ കാരണം മാർച്ചിൽ താൽക്കാലികമായി നിർത്തിവച്ചിരുന്ന വർക്ക് പെർമിറ്റിനായുള്ള അപേക്ഷകൾ സ്വീകരിക്കാൻ ആരംഭിച്ചതായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽഎംആർഎ) അറിയിച്ചു. ഓഗസ്റ്റ് 9 മുതലാണ് അപേക്ഷകൾ സ്വീകരിച്ചു തുടങ്ങുന്നത്. ഇതോടെ സ്വകാര്യ തൊഴിലുടമകൾക്ക് വിദേശത്ത് നിന്ന് ജീവനക്കാരെ നിയമിക്കാൻ സാധിക്കും. കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാൻഡറും ആദ്യത്തെ ഉപപ്രധാനമന്ത്രിയുമായ റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ അധ്യക്ഷതയിൽ സർക്കാർ എക്സിക്യൂട്ടീവ് കമ്മിറ്റി പുറപ്പെടുവിച്ച തീരുമാനത്തെ തുടർന്നാണ് എൽഎംആർഎ യുടെ ഈ പ്രഖ്യാപനം. താത്പര്യമുള്ള ബഹ്‌റൈനികൾക്കും രാജ്യത്ത് താമസിക്കുന്ന പ്രവാസികൾക്കും തൊഴിൽ പെർമിറ്റിന് അപേക്ഷിക്കാം. പ്രാദേശിക പത്രങ്ങളിൽ ഒഴിവുകൾ സംബന്ധിച്ച പരസ്യം നൽകണം. പരസ്യം പ്രസിദ്ധീകരിച്ചു രണ്ടാഴ്ചക്കാലത്തേക്ക് അപേക്ഷകൾ ലഭിച്ചില്ലെങ്കിൽ തൊഴിൽ ദാതാവിന് വിദേശത്ത് നിന്നും ആളുകളെ എടുക്കാം എന്ന രീതിയിൽ എൽഎംആർഎ സ്വകാര്യമേഖലയിലെ നിയമന പ്രക്രിയയിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഈ തീരുമാനം പ്രാദേശിക നിയമനത്തിന് മുൻഗണന നൽകാനും ബഹ്‌റൈനികളെയും നിലവിൽ രാജ്യത്ത്…
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെയും മകള്‍ തേജസ്വിനിയുടെയും മരണത്തില്‍ അന്വേഷണം ഏറ്റെടുത്ത് സി.ബി.ഐ. ബാലഭാസ്‌കറിന്റെ അച്ഛന്റെ ആവശ്യപ്രകാരമാണ് സര്‍ക്കാര്‍ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് ബാലഭാസ്‌ക്കറിന്റെ മരണവുമായി ബന്ധമുണ്ടോ എന്ന് അന്വേഷിക്കാന്‍ കുടുംബം ആവശ്യപ്പെട്ടിരുന്നു. സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ പിടിയിലായ സരിത്ത് അപകട സ്ഥലത്ത് ഉണ്ടായിരുന്നതായി ബാലഭാസ്‌കറിന്റെ സുഹൃത്ത് കലാഭവന്‍ സോബി മുന്‍പ് വെളിപ്പെടുത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ബാലഭാസ്‌കറിന്റെ മാനേജര്‍മാരെ സംശയമുള്ളതായി പിതാവ് കെ.സി ഉണ്ണി നേരത്തെ വ്യക്തമാക്കിയിരുന്നു.
തിരുവനന്തപുരം: ചലച്ചിത്ര താരം അനില്‍ മുരളി അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 200 ല്‍ അധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. വില്ലന്‍ കഥാപാത്രങ്ങളിലൂടെയാണ് അദ്ദേഹം പ്രേക്ഷക ശ്രദ്ധ നേടിയത്. 1993 ല്‍ കന്യാകുമാരിയില്‍ ഒരു കവിത എന്ന സിനിമയിലൂടെയാണ് അദ്ദേഹം അഭിനയ രംഗത്തെത്തിയത്. വാല്‍ക്കണ്ണാടി, ബാബാ കല്യാണി, റണ്‍ ബേബി റണ്‍, അണ്ണന്‍ തമ്പി, ലയണ്‍, പുത്തന്‍ പണം, പോക്കിരി രാജാ, അയാളും ഞാനും തമ്മില്‍, ഇയ്യോബിന്റെ പുസ്തകം, ജോസഫ്, ഫോറന്‍സിക്, ഡബിള്‍ ബാരല്‍, കെ എല്‍ 10 പത്ത്, നസ്രാണി, പുതിയ മുഖം, സിറ്റി ഓഫ് ഗോഡ്, മാണിക്യക്കല്ല്, വെള്ളരിപ്രാവിന്റെ ചാങ്ങാതി, കളക്ടര്‍, അസുരവിത്ത്, കര്‍മ്മ യോദ്ധാ, ആമേന്‍ എന്നിവയാണ് പ്രധാന ചിത്രങ്ങള്‍.
ഹൈദരാബാദ്: ബാഹുബലി സിനിമയുടെ സംവിധായകൻ എസ്. എസ് രാജമൗലിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ട്വിറ്ററീലൂടെ രാജമൗലി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഡോക്ടർമാരുടെ നിർദ്ദേശം അനുസരിച്ച് ഹോം ക്വാറന്റീനിൽ ആണെന്നും സംവിധായകൻ അറിയിച്ചു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് തനിക്കും കുടുംബാംഗങ്ങൾക്കും ചെറിയ പനി വന്നിരുന്നുവെന്നും അതിനെ തുടർന്ന് നടത്തിയ കോവിഡ് പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആണെന്നും അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കി.
