- ‘അമ്മ’യിൽ നാടകീയ സംഭവവികാസങ്ങൾ; ഭരണസമിതി കൂട്ടരാജി, പുതിയ അഡ്ഹോക്ക് കമ്മിറ്റി
- വീടിന് തീകൊളുത്തിയ കേസിൽ അഞ്ച് വർഷം തടവും 300 BD പിഴയും വിധിച്ചു
- രാമക്ഷേത്രത്തിലെ സാമ്പത്തിക ക്രമക്കേട് ആരോപണം; 60 കിലോ വെള്ളി കാണാതായതിൽ ദുരൂഹത, അന്വേഷണത്തിന് തിരിച്ചടി
- ഓമല്ലൂർ വൃദ്ധസദനത്തിന്റെ അംഗീകാരം റദ്ദാക്കാൻ നടപടി; പ്രാർത്ഥനാ കേന്ദ്രത്തിന് മുന്നിൽ ബിജെപി പ്രതിഷേധം
- ബഹ്‌റൈൻ സെന്റ് പീറ്റേഴ്സ് ഇടവകയിൽ മനോഷ് കോരയ്ക്ക് ഹൃദ്യമായ യാത്രയയപ്പ്
- കെപിഎഫ് ഒളിമ്പ്യൻ ടി. അബ്ദുൽ റഹ്മാൻ എവർ റോളിംഗ് ട്രോഫി അൽ കേരളാവി എഫ്.സിക്ക്
- ബഹ്‌റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം വിദ്യ ജ്യോതി 2026 അവാർഡ് ദാനം സംഘടിപ്പിച്ചു
- ബഹ്‌റൈൻ പ്രതിഭ പപ്പൻ ചിരന്തന അന്താരാഷ്ട്ര നാടക രചന അവാർഡ് 2025′ രാജ്മോഹന്‍ നീലേശ്വരത്തിന്
Author: News Desk
കൊച്ചി: നയതന്ത്ര ബാഗ് വഴിയുളള കളളക്കടത്തിൽ യുഎഇ കോൺസുലേറ്റിലെ അറ്റാഷെയോടും പ്രതികൾ സ്വർണ്ണത്തിന്റെ അളവ് കുറച്ചു പറഞ്ഞു. ഓരോ തവണയും കളളക്കടത്ത് നടത്തിയ സ്വർണ്ണത്തേക്കാൾ കുറഞ്ഞ അളവാണ് സ്വപ്ന സുരേഷ് അറിയിച്ചിരുന്നത്. ഇത് അറ്റാഷെ കമ്മീഷൻ തുക കൂടുതൽ ചോദിച്ചതോടെയാണെന്ന് പ്രതികൾ കസ്റ്റംസിന് മൊഴി നൽകി. മൂന്ന് കിലോ സ്വർണ്ണത്തിന് 1500 ഡോളറായിരുന്നു യുഎഇ കോൺസുലേറ്റിലെ അറ്റാഷെയുടെ കമ്മീഷൻ. ഇതിൽ കൂടുതല്‍ എത്തിയാൽ കൂടുതൽ കമ്മീഷൻ വേണമെന്ന് അറ്റാഷേ ആവശ്യപ്പെട്ടെന്നാണ് സ്വപ്നയുടെ മൊഴി. കമ്മീഷൻ ഇനത്തിൽ ലഭിച്ച ലാഭം സ്വപ്‍നയും സരിത്തും സന്ദീപും ചേർന്ന് പങ്കിട്ടെടുത്തെന്നും മൊഴിയിലുണ്ട്.
മനാമ: തെക്കൻ ഗവർണറേറ്റിലെ ഒരു കമ്പനിയിൽ നിന്ന് അലുമിനിയം നിർമ്മിത വസ്തുക്കൾ മോഷ്ടിച്ച് വിൽപ്പന നടത്തിയതിന് 5 പേരെ അറസ്റ്റ് ചെയ്തതായി സതേൺ ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റ് ഡയറക്ടർ ജനറൽ അറിയിച്ചു. ഏകദേശം 4,000 ദിനാർ മൂല്യമുള്ള വസ്തുക്കളാണ് മോഷ്ടിച്ചത്. അന്വേഷണത്തിൽ രണ്ടുപേർ ഈ വസ്തുക്കൾ മോഷ്ടിച്ചതായും സ്ക്രാപ്പ് ഷോപ്പുകളുടെ ഉടമകളായ മറ്റ് മൂന്ന് പേർ അവ വിൽക്കാൻ സഹായിച്ചതായും വ്യക്തമായി. കേസ് പബ്ലിക് പ്രോസിക്യൂഷനിൽ റഫർ ചെയ്യുന്നതിനുള്ള എല്ലാ നിയമ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് സതേൺ ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റ് ഡയറക്ടർ ജനറൽ കൂട്ടിച്ചേർത്തു.
മനാമ: മുഹറഖ് ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റ് കൊറോണ വൈറസിന്റെ വ്യാപനം കുറയ്ക്കുന്നതിന് മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ബോധവൽക്കരണ കാമ്പെയ്‌നുകൾ നടപ്പാക്കി. അതോടൊപ്പം ഫെയ്‌സ് മാസ്കുകൾ, കൊറോണ വൈറസിനെ എങ്ങനെ നേരിടാം എന്നതിനെക്കുറിച്ചുള്ള വിദ്യാഭ്യാസ ലഘുലേഖകൾ, ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് ഇൻഫർമേഷൻ ആന്റ് സെക്യൂരിറ്റി കൾച്ചർ പുറത്തിറക്കിയ ഒരു ദേശീയ മാസിക എന്നിവ വിതരണം ചെയ്തു. ഇതിന് പുറമേ കുട്ടികൾക്ക് അവധിക്കാല സമ്മാനങ്ങളും നൽകി. മുഹറഖ് ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ സാലിഹ് റാഷിദ് അൽ-ഡോസറി മുഹർറാക്ക് ഗവർണറേറ്റിലെ ആളുകളുമായി ആശയവിനിമയം നടത്തി.
ന്യൂഡല്‍ഹി: കഴിഞ്ഞ കുറെ മാസങ്ങളായി സിംഗപ്പൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രാജ്യസഭ എംപിയും സമാജ്‌വാദി പാര്‍ട്ടി നേതാവുമായിരുന്ന അമര്‍ സിംഗ് അന്തരിച്ചു. 64 വയസായിരുന്നു. നേരത്തെ, അദ്ദേഹം കിഡ്‌നി മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കും വിധേയനായിരുന്നു. സ്വാതന്ത്ര്യ സമരസേനാനി ബാല ഗംഗാധര തിലകന്റെ 100-ാം ചരമവാര്‍ഷിക ദിനമായ ഇന്ന് അദ്ദേഹത്തിന് ആദരമര്‍പ്പിച്ച് അമര്‍ സിംഗ് ട്വീറ്റ് ചെയ്തിരുന്നു.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1129 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതിൽ 259 പേര്‍ തിരുവനന്തപുരം ജില്ലയിലാണ്. കാസര്‍ഗോഡ് ജില്ലയിലെ 153 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 141 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 95 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 85 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 76 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 67 പേര്‍ക്കും, എറണാകുളം ജില്ലയിലെ 59 പേര്‍ക്കും, കോട്ടയം, പാലക്കാട് ജില്ലകളിലെ 47 പേര്‍ക്ക് വീതവും, വയനാട് ജില്ലയിലെ 46 പേര്‍ക്കും, കൊല്ലം ജില്ലയിലെ 35 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 14 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 5 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം, തൃശൂര്‍ ജില്ലകളില്‍ മരണമടഞ്ഞ 2 വ്യക്തികളുടെ പരിശോധനാഫലവും ഇതില്‍ ഉള്‍പ്പെടുന്നു. മലപ്പുറം കൊണ്ടോട്ടി സ്വദേശി കോയാമു (82), എറണാകുളം ആലുവ സ്വദേശി അഷ്‌റഫ് (52), എറണാകുളം സ്വദേശി എയ്ഞ്ചല്‍ (81), കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ സ്വദേശി അബ്ദുള്‍ റഹ്മാന്‍ (72), തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ബാബു (62), കോഴിക്കോട് ബിച്ച്…
മനാമ: ബഹറിനിൽ ഹെറോയിൻ, ഷാബു എന്നിവയുമായി 28 നും 32 നും ഇടയിൽ പ്രായമുള്ള മൂന്ന് ഏഷ്യക്കാരെ അറസ്റ്റ് ചെയ്തതായി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസ് ഡയറക്ടർ ജനറൽ അറിയിച്ചു. 35,000 ബഹ്‌റൈൻ ദിനാർ മൂല്യമുള്ള മയക്കുമരുന്നാണ് കണ്ടുകെട്ടിയത്. പണവും പിടിച്ചെടുത്തിട്ടുണ്ട്. നിയമനടപടികൾ എടുത്ത് കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
ചെന്നൈ: ഓണ്‍ലൈന്‍ ചൂതാട്ടത്തെ പ്രോത്സാഹിപ്പിക്കുന്ന പരസ്യത്തില്‍ അഭിനയിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയെയും, നടി തമന്നയേയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയില്‍ ഒരു അഭിഭാഷകൻ ഹര്‍ജി നല്‍കി. ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ പങ്കെടുക്കാന്‍ വാങ്ങിയ പണം തിരികെ നല്‍കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം യുവാവ് ആത്മഹത്യ ചെയ്തിരുന്നു. ഇതിന് പുറമെ ഓണ്‍ലൈന്‍ ചൂതാട്ടത്തിലൂടെ 20000 രൂപ നഷ്ടപ്പെട്ട ഒരു വിദ്യാര്‍ത്ഥിയും ആത്മഹത്യ ചെയ്തിരുന്നു. ഇത്തരം ആപ്പുകള്‍ യുവാക്കളെ ചൂതാട്ടത്തിലേക്ക് ആകര്‍ഷിക്കുന്നുണ്ട്. വിരാട് കോലിയേയും തമന്ന ഭാട്ടിയയേയും പോലുള്ള താരങ്ങളെ ഉപയോഗിച്ച് യുവാക്കളെ ബ്രെയിന്‍ വാഷ് ചെയ്യുകയും, അവരെ ചൂതാട്ടത്തിന് പ്രേരിപ്പിക്കുകയുമാണ്. ആയതിനാല്‍ ഈ രണ്ട് താരങ്ങളേയും അറസ്റ്റ് ചെയ്യണമെന്നാണ് ആവശ്യം. ഹര്‍ജി വാദം കേള്‍ക്കുന്നതിനായി ചൊവ്വാഴ്ചത്തേക്ക് മാറ്റി. ഇത്തരം ആപ്പുകളെ നിരോധിക്കാന്‍ കോടതി ഉത്തരവിടണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
മനാമ: കോവിഡ് പകർച്ചവ്യാധിയുടെ ഏറ്റവും പ്രയാസമേറിയ ഭാഗങ്ങളിലൊന്നാണ് സാമൂഹിക അകലം പാലിക്കൽ നടപടികൾ മൂലം പ്രായമായ ബന്ധുക്കളെ സന്ദർശിക്കുന്നതിനോ ആശ്വസിപ്പിക്കുന്നതിനോ അനുവദിക്കുന്നില്ല എന്നത്. എന്നാൽ നേരിട്ടുള്ള സമ്പർക്കം കൂടാതെ വ്യക്തികളെ ആലിംഗനം ചെയ്യാൻ ആരോഗ്യ പ്രവർത്തകർക്ക് അവസരമൊരുക്കിയിരിക്കുകയാണ് ബഹ്‌റൈൻ ആരോഗ്യമന്ത്രാലയം. https://youtu.be/FQpFjMMVU50 കോവിഡ് വ്യാപനത്തെ തുടർന്ന് 6 മാസത്തോളമായി പ്രിയപ്പെട്ടവരിൽ നിന്നും അകന്ന് നിൽക്കുന്ന ആരോഗ്യ പ്രവർത്തകർക്കാണ് അവരുടെ പ്രിയപ്പെട്ടവരെ കണ്ടുമുട്ടുന്നതിനും ആലിംഗനം ചെയ്യുന്നതിനുമുള്ള അവസരമൊരുക്കിയത്. ഇവർക്കായി ഒരു ”ഹഗ് കർട്ടൻ” സജ്ജമാക്കിയാണ് മന്ത്രാലയം പെരുന്നാൾ സമ്മാനമൊരുക്കിയത്. രാജ്യത്തെ കോവിഡ് -19 പകർച്ചവ്യാധിയെ പരാജയപ്പെടുത്താൻ ആരോഗ്യ പ്രവർത്തകർ മാസങ്ങളോളം അശ്രാന്തമായി പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഏറ്റവും വിഷമഘട്ടത്തിൽ നിൽക്കുന്ന ഈ സമയത്ത് മാന്ത്രാലയമൊരുക്കിയ ഈദ് സമ്മാനം ആരോഗ്യപ്രവർത്തകരിൽ ആശ്ചര്യവും സന്തോഷവും പകർന്നു നൽകുന്നു.
ഛണ്ഡിഗഡ്: പഞ്ചാബിൽ വിഷമദ്യം കഴിച്ചു മരിച്ചവരുടെ എണ്ണം 38 ആയി. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ എട്ടുപേർ അറസ്റ്റിലായി. സംഭവത്തിൽ മുഖ്യമന്ത്രി അമരീന്ദർ സിംഗ് മജിസ്ട്രേറ്റ് അന്വേഷണത്തിന് ഉത്തരവിട്ടു. പഞ്ചാബിലെ അമൃത്സർ, ബാടാല, ടാൻ തരൺ എന്നീ ജില്ലകളിലാണ് വിഷമമദ്യം കഴിച്ചു മരണമുണ്ടായത്. ടാൻ തരണിൽ 13 പേരും അമൃത് സറിൽ 11 പേരും ബാടാലയിൽ എട്ടുപേരുമാണ് വിഷമദ്യം കഴിച്ച് മരിച്ചത്.
മനാമ: ചെമ്മീൻ നിരോധനം നാളെ മുതൽ നീക്കുമെന്ന് കൃഷി, മുനിസിപ്പാലിറ്റി അഫയേഴ്‌സ്, നഗര ആസൂത്രണ മന്ത്രാലയത്തിലെ കാർഷിക, സമുദ്ര വിഭവ വകുപ്പ് അറിയിച്ചു. മുനിസിപ്പാലിറ്റി അഫയേഴ്‌സ്, നഗര ആസൂത്രണ മന്ത്രി എസ്സാം ബിൻ അബ്ദുള്ള ഖലീഫ് പുറപ്പെടുവിച്ച ഉത്തരവ് 18/2020 പ്രകാരം ഫെബ്രുവരി ഒന്ന് മുതൽ ജൂലൈ 31 വരെ ഏർപ്പെടുത്തിയ ആറുമാസത്തെ വിലക്കാണ് പിൻവലിക്കുന്നത്. രാജ്യത്ത് സമുദ്രവിഭവങ്ങൾ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആറുമാസക്കാലത്തേക്കു ചെമ്മീൻ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.
