Author: News Desk

ലോകം ഏറെ പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ഈ കാലഘട്ടത്തിൽ പ്രവാചകൻ പറഞ്ഞ പോലെ നിങ്ങൾ മരണത്തെ തേടി നടക്കരുത്. അതുകൊണ്ട് മാസ്‌ക് ധരിച്ചും ഗ്ലൗസ് ഇട്ടും സാമൂഹിക അകലം പാലിച്ച് നമ്മൾ നമ്മയെയും സമൂഹത്തെയും സംരക്ഷിക്കണമെന്ന് പത്മശ്രീ എം.എ. യൂസഫലി ഈദ് സന്ദേശത്തിൽ ഓർമ്മപ്പെടുത്തി. https://www.youtube.com/watch?v=6-WpZKDkvCA മനുഷ്യരാശിക്ക് വന്ന ഈ മഹാമാരിയിൽ നിന്നും എല്ലാവരേയും രക്ഷപ്പെടുത്തണമെന്നും അള്ളാഹുവിനോടും ദൈവത്തിനോടും പ്രാർത്ഥിക്കുന്നതായും എല്ലാവർക്കും സ്നേഹത്തോടെയുള്ള ഈദ് ആശംസകളും അദ്ദേഹം നേർന്നു.

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 903 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 213 പേര്‍ക്കാണ് രോഗബാധ. മലപ്പുറം ജില്ലയില്‍ 87 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 84 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 83 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ 67 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 54 പേര്‍ക്കും, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍ 49 പേര്‍ക്കുവീതവും, വയനാട് ജില്ലയിൽ 43 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ 42 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 38 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ 34 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ 31 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 29 പേര്‍ക്കുമാണ് ഇന്ന് കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചത്. കോവിഡ് 19 സ്ഥിരീകരിച്ച് മലപ്പുറം ജില്ലയില്‍ ചികിത്സയിലായിരുന്ന കുട്ടി ഹസ്സന്‍ (67) മരണമടഞ്ഞു. ഇതോടെ മരണ സംഖ്യ 68 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 90 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 71 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 706 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.…

Read More

തിരുവനന്തപുരം: മാനസിക സമ്മര്‍ദ്ദം ഒവിവാക്കാനാണ് സ്വര്‍ണ്ണക്കടത്തു കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ സ്വപ്‌നയുടെ ഫ്ലാറ്റിൽ പോയതെന്ന് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ എന്‍ ഐഎയോട് വെളിപ്പെടുത്തി. ജോലി കഴിഞ്ഞ് പലപ്പോഴും അര്‍ദ്ധരാത്രിയോടെയാണ് ഓഫീസില്‍ നിന്ന് ഇറങ്ങിയിരുന്നത്. ഇക്കാരണത്താലാണ് സെക്രട്ടറിയേറ്റിനടുത്ത് ഫ്ളാറ്റ് എടുത്തത്. സ്വപനയുടെ ഫ്ളാറ്റിൽ വെച്ച് നടന്ന മദ്യസത്ക്കാരം ആസ്വദിച്ചതോടെയാണ് താന്‍ അവിടുത്തെ നിത്യസന്ദര്‍ശകനായതെന്നും സന്ദീപ് ഉള്‍പ്പെടെയുള്ള പ്രതികളെ പരിചയപ്പെട്ടതും ശിവശങ്കര്‍ എന്‍ഐഎയോട് വെളിപ്പെടുത്തി.

Read More

കുവൈറ്റ് സിറ്റി: 2020-2021 കാലയളവിൽ സ്വകാര്യ സ്കൂളുകളുടെ അക്കാദമിക് ഫീസ് 25 ശതമാനം കുറയ്ക്കുന്നതായി കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. വിദ്യാർത്ഥികൾക്ക് സാധാരണഗതിയിൽ സ്കൂളിലേക്ക് മടങ്ങിവരുന്നതുവരെ ഓൺലൈൻ സ്കൂളിംഗ് വിദ്യാഭ്യാസ രീതി ഏർപ്പെടുത്തണമെന്നും വിദ്യാഭ്യാസ മന്ത്രി ഡോ. സൗദ് അൽ ഹർബി പറഞ്ഞു.

Read More

മനാമ: വോയ്സ് ഓഫ് മാമ്പ റിയ ട്രാവെൽസുമായി സഹകരിച്ച് ചാർട്ടർ ചെയ്യുന്ന ഗൾഫ് എയർ വിമാനത്തിന്റെ ആദ്യ ടിക്കറ്റ് വിതരണം നടന്നു. ആദ്യ ടിക്കറ്റ് പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ, വോയിസ് ഓഫ് മാമ്പ മെമ്പർ മുഹമ്മദ് ഷാനിദിന് നൽകിക്കൊണ്ട് നിർവ്വഹിച്ചു. സിറാജ് മഹമൂദ് ,ശറഫുദ്ധീൻ ,റഊഫ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Read More

മനാമ: മെഡിക്കൽ അധികൃതർ തീരുമാനിച്ച പ്രകാരം വൈറസ് ബാധിതരുടെ എണ്ണം കുറയ്ക്കുന്നതുവരെ പള്ളികളിൽ പ്രാർത്ഥനയും കൂട്ട പ്രാർത്ഥനയും താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് സുപ്രീം കൗൺസിൽ ഫോർ ഇസ്ലാമിക് അഫയേഴ്സ് (എസ്‌സി‌ഐ‌എ) അറിയിച്ചു. ജനങ്ങൾ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും അവരുടെ കുടുംബങ്ങൾക്കും രാജ്യത്തിനും വേണ്ടി ആരോഗ്യ നടപടികൾ ഗൗരവമായി കാണണമെന്നും കൗൺസിൽ വ്യക്തമാക്കി. പകർച്ചവ്യാധിയെ അതിജീവിക്കാനും ഈദ് അൽ ഫിത്തറിൽ നടന്ന സമ്മേളനങ്ങൾ ആവർത്തിക്കാതിരിക്കാനും ശ്രദ്ധിക്കണമെന്ന് കൗൺസിൽ കൂട്ടിച്ചേർത്തു. ജനങ്ങളുടെ നിരുത്തരവാദിത്വപരമായ പെരുമാറ്റം വൈറസ് ബാധിതരുടെയും മരണങ്ങളുടെയും എണ്ണം വർദ്ധിപ്പിക്കുന്നതിന് കാരണമായിട്ടുണ്ട്.

Read More

മലപ്പുറം: കൊറോണ ആശുപത്രിയില്‍ താല്‍ക്കാലിക ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങിയതായി പരാതി. മഞ്ചേരി മെഡിക്കല്‍ കോളേജിലാണ് പണമില്ലാത്തതിനാല്‍ താല്‍ക്കാലിക ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങിയത്. ശുചീകരണ തൊഴിലാളികളും നഴ്‌സുമാരും സുരക്ഷാ ജീവനക്കാരുമടക്കമുള്ള താല്‍ക്കാലിക ജീവനക്കാരാണ് ശമ്പളമില്ലാതെ ദുരിതത്തിലായത്. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ഹോസ്പിറ്റല്‍ മാനോജ് കമ്മിറ്റി കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ച 526 ജീവനക്കാര്‍ക്കാണ് ശമ്പളം മുടങ്ങിയത്. ശമ്പളം കിട്ടിയില്ലെങ്കില്‍ ജോലി നിര്‍ത്തിവെച്ചുള്ള സമരവുമായി മുന്നോട്ടു പോകുമെന്ന് ജീവനക്കാര്‍ അറിയിച്ചു.

Read More

മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ് പുത്തിന്റെ മരണത്തിൽ എഫ്‌ഐആർ എടുക്കാൻ പോലും മുംബൈ പൊലീസ് തയാറായില്ലെന്ന് സുശാന്തിന്റെ പിതാവ് കെ കെ സിങ്ങിന്റെ അഭിഭാഷകൻ വികാസ് സിംഗ് പറഞ്ഞു. കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാത്ത മുംബൈ പോലീസ് അന്തരിച്ച നടന്റെ കുടുംബത്തിന് മേൽ സമ്മർദ്ദം ചെലുത്തുകയാണെന്ന് മുൻ അഡീഷണൽ സോളിസിറ്റർ ജനറലും സുശാന്തിന്റെ പിതാവ് കൃഷ്ണ കുമാർ സിങ്ങിന്റെ അഭിഭാഷകനുമായ വികാസ് സിംഗ് അവകാശപ്പെട്ടു. കേസിൽ ചില വലിയ പ്രൊഡക്ഷൻ ഹൗ‌സുകളുടെ പേര് നൽകാൻ മുംബൈ പോലീസ് സുശാന്തിന്റെ കുടുംബത്തെ നിര്ബന്ധിക്കുന്നതായും അദ്ദേഹം ആരോപിച്ചു. അന്വേഷണം മറ്റൊരു വഴിക്കാണ് കൊണ്ടുപോകുന്നത്. പ്രൊഡക്ഷൻ ഹൗ‌സുകളുടെ പങ്കിനെക്കുറിച്ചു പറയാൻ പ്രത്യക്ഷമായി തെളിവുകളൊന്നും തങ്ങളുടെ പക്കൽ ഒന്നുമില്ല. റിയ ചക്രവർത്തിയെ അറസ്റ്റ് ചെയ്യുമെന്നാണ് കുടുംബം പ്രതീക്ഷിക്കുന്നതെന്നും സുഷാന്തിന്റെ കുടുംബത്തിന് നടനിലേക്കുള്ള അടുപ്പം നഷ്ടപ്പെട്ടതായി റിയ ഉറപ്പാക്കിയപ്പോഴാണ് കുറ്റകൃത്യം ആരംഭിച്ചതെന്ന് അഭിഭാഷകൻ പറഞ്ഞു.

Read More

അംബാല: റഫാൽ യുദ്ധ വിമാനങ്ങൾ ഇന്ത്യൻ വ്യോമാതിർത്തിയിലെത്തി. വിമാനങ്ങളെ സമുദ്രാതിര്‍ത്തിയില്‍ നാവിക സേന സ്വാഗതം ചെയ്തു. ഹരിയാനയിലെ അമ്പാല വ്യോമസേനാ താവളത്തിലാണ് പറന്നിറങ്ങുക. ആദ്യഘട്ടത്തിൽ അഞ്ചു റഫാൽ യുദ്ധവിമാനങ്ങളാണ് ഇന്ത്യയിലെത്തുന്നത്. റാഫേലിന് അകമ്പടിയായി സുഖോയ് വിമാനങ്ങളും ഉണ്ട്. തിങ്കളാഴ്ച ഫ്രാൻസിലെ ഡസ്സോൾട്ട് ഏവിയേഷൻ ഫെസിലിറ്റിയിൽ നിന്ന് പുറപ്പെട്ട അഞ്ച് വിമാനങ്ങൾ പിന്നീട് അബുദാബിയിൽ ഇറങ്ങുകയും അവിടെ നിന്ന് ഇന്ധനം നിറച്ച ശേഷം ചൊവ്വാഴ്ച യാത്ര പുനരാരംഭിക്കുകയും ചെയ്തു. ആകാശത്ത് വച്ച് ഇന്ധനം നിറക്കാനുള്ള ഫ്രഞ്ച് ടാങ്കർ വിമാനവും ഇവയ്‌ക്കൊപ്പമുണ്ട്. ഈ 5 വിമാനങ്ങളിൽ 3 എണ്ണം സിംഗിൾ സീറ്റുള്ളതും , 2 എണ്ണം ഇരട്ട സീറ്റുള്ളതുമാണ്. 7000 കിലോമീറ്റർ താണ്ടിയാണ് റഫാൽ എത്തുന്നത്.

Read More

മനാമ: എഫ്.ഡി.പി.എം ഫെലോഷിപ്പിന്റെ ആറാം പതിപ്പിനുള്ള രജിസ്ട്രേഷൻ കാലയളവ് അവസാനിക്കുന്നതോടെ ആറാം ബാച്ച് സ്ഥാനാർത്ഥികളെ സ്വീകരിക്കാൻ ഒന്നാം ഉപപ്രധാനമന്ത്രിയുടെ (ഒ‌ഡി‌പി‌എം) ഫെലോഷിപ്പ് പ്രോഗ്രാമിന്റെ സംഘാടകർ ഒരുങ്ങുന്നു. അപേക്ഷകർക്ക് ഓഗസ്റ്റ് 2 വരെ ഒന്നാം ഉപപ്രധാനമന്ത്രിയുടെ ഓഫീസിന്റെ വെബ്‌സൈറ്റ് http://www.fdpm.gov.bh/fellowship വഴി അപേക്ഷിക്കാം. രാജ്യത്തിന്റെ ഭാവി നേതാക്കളെ പിന്തുണയ്ക്കുക, പരിശീലിപ്പിക്കുക, നിക്ഷേപിക്കുക എന്നിവയിലൂടെ സർക്കാർ പ്രകടനം കൂടുതൽ മെച്ചപ്പെടുത്തുകയെന്ന കിരീടാവകാശിയുടെ കാഴ്ചപ്പാട് എത്തിക്കാൻ എഫ്.ഡി.പി.എം ഫെലോഷിപ്പ് സഹായിക്കുന്നു. അഭിമാനകരമായ ഒരു വർഷത്തെ സമഗ്ര പരിപാടി യുവ സർക്കാർ നേതാക്കൾക്ക് നേതൃത്വം, ഗവേഷണ രീതികൾ, നയ വിശകലനം എന്നിവയിൽ വിപുലമായ പരിശീലനം നൽകുന്നു. ഒപ്പം മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരുമായി സംവദിക്കാനുള്ള അവസരവും നൽകുന്നു.

Read More