- ‘അമ്മ’യിൽ നാടകീയ സംഭവവികാസങ്ങൾ; ഭരണസമിതി കൂട്ടരാജി, പുതിയ അഡ്ഹോക്ക് കമ്മിറ്റി
- വീടിന് തീകൊളുത്തിയ കേസിൽ അഞ്ച് വർഷം തടവും 300 BD പിഴയും വിധിച്ചു
- രാമക്ഷേത്രത്തിലെ സാമ്പത്തിക ക്രമക്കേട് ആരോപണം; 60 കിലോ വെള്ളി കാണാതായതിൽ ദുരൂഹത, അന്വേഷണത്തിന് തിരിച്ചടി
- ഓമല്ലൂർ വൃദ്ധസദനത്തിന്റെ അംഗീകാരം റദ്ദാക്കാൻ നടപടി; പ്രാർത്ഥനാ കേന്ദ്രത്തിന് മുന്നിൽ ബിജെപി പ്രതിഷേധം
- ബഹ്റൈൻ സെന്റ് പീറ്റേഴ്സ് ഇടവകയിൽ മനോഷ് കോരയ്ക്ക് ഹൃദ്യമായ യാത്രയയപ്പ്
- കെപിഎഫ് ഒളിമ്പ്യൻ ടി. അബ്ദുൽ റഹ്മാൻ എവർ റോളിംഗ് ട്രോഫി അൽ കേരളാവി എഫ്.സിക്ക്
- ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം വിദ്യ ജ്യോതി 2026 അവാർഡ് ദാനം സംഘടിപ്പിച്ചു
- ബഹ്റൈൻ പ്രതിഭ പപ്പൻ ചിരന്തന അന്താരാഷ്ട്ര നാടക രചന അവാർഡ് 2025′ രാജ്മോഹന്‍ നീലേശ്വരത്തിന്
Author: News Desk
മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മകന് കൊറോണ സ്ഥിരീകരിച്ചു. പിസിആര്‍ പരിശോധനയിലാണ് മന്ത്രിയുടെ മകന് കൊറോണ സ്ഥിരീകരിച്ചത്. മന്ത്രിയുടെ സ്റ്റാഫ് അംഗത്തിന് നേരത്തെ കൊറോണ സ്ഥിരീകരിച്ചിരുന്നു. കടകംപള്ളി സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
മനാമ: കോവിഡിനെ തുടര്‍ന്ന് ബഹ്റൈന്‍ റോയൽ ഹുമാനിറ്റേറിയൻ ഫൗണ്ടേഷൻ ചെയർമാനും ഹ്യൂമാനിറ്റേറിയൻ വർക്ക് ആന്റ് യൂത്ത് അഫയേഴ്സ് പ്രതിനിധിയുമായ ഷെയ്ഖ് നാസ്സർ ബിൻ ഹമദ് അൽ ഖലീഫ പ്രഖ്യാപിച്ച ‘ഫീനാ ഖൈർ’ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ക്യാപിറ്റൽ ഗവർണറേറ്റിന്റെ ആഭിമുഖ്യത്തിൽ ഈദിനോടനുബന്ധിച്ചു ഭക്ഷണ കിറ്റുകള്‍ ബഹ്റൈൻ കെഎംസിസിക്ക് കൈമാറി. ക്യാപിറ്റൽ ഗവർണറേറ്റിലെ സ്ട്രാറ്റജിക് പ്ലാനിങ് ആൻഡ് പ്രോജെക്ട്സ് മാനേജ് മെന്റ് ഭാരവാഹികളില്‍ നിന്ന് ബഹ്റൈൻ കെഎംസിസിക്ക് ഭാരവാഹികൾ ഭക്ഷണ കിറ്റുകള്‍ ഏറ്റുവാങ്ങി. അതോടൊപ്പം വിവിധ ഭാഗങ്ങളിൽ നോമ്പ് എടുത്ത അർഹതപ്പെട്ടവർക്കുള്ള ലൈവ് ഭക്ഷണകിറ്റുകളും ക്യാപിറ്റൽ ഗവർണറേറ്റ് സെന്റർ ഫോർ ചാരിറ്റി ഹെഡ് യൂസഫ് ലോറി ബഹ്‌റൈൻ കെഎംസിസി സെക്രട്ടറി എ പി ഫൈസലിന് കൈമാറി, കെഎംസിസി ഹെല്പ് ഡസ്ക് മെമ്പർ റിയാസ് ഓമാനൂർ പങ്കെടുത്തു. ചടങ്ങിൽ വൺ ബഹ്റൈൻ ഗ്രൂപ്പ് എംഡി ആന്റണി പൗലോസ് നേതൃത്വം നൽകി.
മനാമ: സേവനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി നാഷണൽ, പാസ്‌പോർട്ട്, റെസിഡൻസ് അഫയേഴ്സ് (എൻപിആർഎ) നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായി, അതിന്റെ ഇ-വിസ വെബ്‌സൈറ്റ് www.evisa.gov.bh നവീകരിച്ചു. ബഹ്‌റൈനിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്നവർ വെബ്‌സൈറ്റ് വഴി വിസയ്ക്ക് അപേക്ഷിക്കണമെന്ന് എൻപിആർഎ വ്യക്തമാക്കി.
ഛത്തിസ്ഗഢ്: പഞ്ചാബിലെ വിവിധ ജില്ലകളില്‍ വിഷമദ്യം കഴിച്ച് 21 പേര്‍ മരിച്ചു. അമൃത്സര്‍, ബറ്റാല,തന്‍ താരന്‍ എന്നീ ജില്ലകളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. മുച്ചാല്‍ ഗ്രാമത്തിലെ ചിലര്‍ വീടുകളില്‍ മദ്യം അനധികൃതമായി ഉണ്ടാക്കുന്നുണ്ടെന്ന് ഗ്രാമവാസികള്‍ പറയുന്നു. സംഭവത്തില്‍ മുച്ചാല്‍ ഗ്രാമവാസിയായ ബല്‍വീന്ദര്‍ കൗറിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ഉത്തരവിട്ടു.
തിരുവനന്തപുരം: പ്രമുഖ ഹൈപ്പെർമാർക്കെറ്റ് ഗ്രൂപ്പ് ആയ ലുലു ഗ്രൂപ്പ് കേരളത്തിൽ പുതിയതായി 5 ഹൈപ്പർ മാർക്കറ്റുകൾ കൂടി ആരംഭിക്കും. തിരുവനന്തപുരം ലുലു മാളിന് പുറമെയാണ് 5 ഹൈപ്പെർമാർക്കറ്റുകൾ കൂടി ആരംഭിക്കുന്നത്. ഇതിലൂടെ ആയിരക്കണക്കിന് തൊഴിലവസരങ്ങളായിരിക്കും സൃഷ്ടിക്കുക.
മനാമ: കോവിഡിനെ തുടര്‍ന്ന് ബഹ്റൈന്‍ റോയൽ ഹുമാനിറ്റേറിയൻ ഫൗണ്ടേഷൻ ചെയർമാനും ഹ്യൂമാനിറ്റേറിയൻ വർക്ക് ആന്റ് യൂത്ത് അഫയേഴ്സ് പ്രതിനിധിയുമായ ഷെയ്ഖ് നാസ്സർ ബിൻ ഹമദ് അൽ ഖലീഫ പ്രഖ്യാപിച്ച ‘ഫീനാ ഖൈർ’ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ക്യാപിറ്റൽ ഗവർണറേറ്റിന്റെ ആഭിമുഖ്യത്തിൽ ഈദിനോടനുബന്ധിച്ചു ഭക്ഷണ കിറ്റുകള്‍ സമസ്ത ബഹ്റൈന്‍ കൈമാറി. ക്യാപിറ്റൽ ഗവർണറേറ്റിലെ സ്ട്രാറ്റജിക് പ്ലാനിങ് ആൻഡ് പ്രോജെക്ട്സ് മാനേജ് മെന്റ് ഭാരവാഹികളില്‍ നിന്ന് സമസ്ത ബഹ്റൈന്‍ ഭാരവാഹികൾ ഭക്ഷണ കിറ്റുകള്‍ ഏറ്റുവാങ്ങി. അതോടൊപ്പം വിവിധ ഭാഗങ്ങളിൽ നോമ്പ് എടുത്ത അർഹതപ്പെട്ടവർക്കുള്ള ലൈവ് ഭക്ഷണകിറ്റുകളും ക്യാപിറ്റൽ ഗവർണറേറ്റ് സെന്റർ ഫോർ ചാരിറ്റി ഹെഡ് യൂസഫ് ലോറി കൈമാറി. ചടങ്ങിന് വൺ ബഹ്റൈൻ ഗ്രൂപ്പ് എം.ഡി ആന്റണി പൗലോസ് നേതൃത്വം നൽകി.
മനാമ: ബഹ്‌റൈനില്‍ നിന്നുള്ള ഐ.സി.എഫിന്റെ മൂന്നാമത് ചാർട്ടേർഡ് വിമാനം 172 യാത്രക്കാരുമായി കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തി. ജോലി നഷ്ടപ്പെട്ടവര്‍ 35, ജോലി കുറവായതിന്റെ പേരില്‍ നാട്ടിലേക്ക് പോകുന്നവര്‍ 40, വിസിറ്റ് വിസയില്‍ വന്ന് കുടുങ്ങിപ്പോയവര്‍ 9, വീട്ടിലെ അടിയന്തിര ആവശ്യങ്ങള്‍ക്ക് പോകുന്ന 42 പേര്‍, ചികിത്സാര്‍ത്ഥം പോകുന്ന 20 പേര്‍, സ്ത്രീകളും കുട്ടികളുമടക്കം 26 എന്നിങ്ങനെയാണ് ഫ്‌ളൈറ്റിലെ യാത്രക്കാര്‍. 20 ശതമാനം പേര്‍ക്ക് 20 മുതല്‍ 100 ശതമാനം വരെ ടിക്കറ്റ് നിരക്കില്‍ ഇളവ് അനുവദിച്ച് കൊടുത്തിരുന്നു. ബഹ്‌റൈൻ എക്സ്പ്രസ്സ് & ടൂർ ട്രാവല്‍സിന്റെ സഹകരണത്തോടെയാണ് ഫ്ലൈറ്റ് ചാര്‍ട്ടർ ചെയ്തിരുന്നത്. ജോലിയും ശമ്പളവുമില്ലാതെ റൂമുകളില്‍ കഴിയേണ്ടി വന്ന നിരവധി പേർക്ക് സമാശ്വാസമാകാന്‍ ഐ.സി.എഫിന് സാധിച്ചിട്ടുണ്ട്. സാധാരണക്കാരന് താങ്ങാനാകുന്ന ഏറ്റവും കുറഞ്ഞ നിരക്കാണ് ടിക്കറ്റിന് ഈടാക്കിയിട്ടുള്ളത്. ഐ.സി.എഫിന്റെ സ്‌നേഹ സമ്മാനമായി മുഴുവന്‍ യാത്രക്കാര്‍ക്കും ഭക്ഷണക്കിറ്റുകളും നൽകി. വി. പി. കെ. അബൂബക്കർ ഹാജി, എം. സി. അബ്ദുൽ കരീം, ഉസ്മാൻ സഖാഫി, റഫീഖ്…
മനാമ: കോടതി വിധി ലഭിച്ചതും , പിഴ അടക്കാത്തതും സാമ്പത്തിക പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്നവരുമായ ബഹ്‌റൈൻ പൗരന്മാരെ സഹായിക്കാൻ ഹ്യൂമാനിറ്റേറിയൻ വർക്ക് ആന്റ് യൂത്ത് അഫയേഴ്സ് പ്രതിനിധിയും, ദേശീയ സുരക്ഷാ ഉപദേഷ്ടാവും റോയൽ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാനുമായ ഷെയ്ഖ് നാസ്സർ ബിൻ ഹമദ് അൽ ഖലീഫ നിർദ്ദേശം നൽകി. “ഫീന ഖൈർ” കാമ്പയിന്റെ ഏകോപന, തുടർ സമിതിക്കാണ് ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയത്. പദ്ധതിയുടെ ഭാഗമായി ആഭ്യന്തര മന്ത്രാലയത്തിന്റെയും നീതിന്യായ മന്ത്രാലയത്തിന്റെയും ഇസ്ലാമിക് അഫയേഴ്‌സ് ആൻഡ് എൻഡോവ്‌മെന്റിന്റെയും സഹകരണത്തോടെ പിന്തുണ നൽകും.“ഫെയ്ൽ ഖൈർ” പ്രചാരണ അപേക്ഷയിൽ ആഭ്യന്തര മന്ത്രാലയം പ്രസിദ്ധീകരിച്ച പട്ടികയിൽ ഉൾപ്പെട്ട നിരവധി കുറ്റവാളികളുടെ കടങ്ങളും പിഴയും അടയ്ക്കാൻ ഷെയ്ഖ് നാസർ നിർദ്ദേശം നൽകി. കുറ്റവാളികളുടെ കടങ്ങളും പിഴയും അടയ്ക്കാൻ ഇത് രണ്ടാം തവണയാണ് ഷെയ്ഖ് ഉത്തരവിടുന്നത്. സാമ്പത്തിക ഞെരുക്കവും കഷ്ടപ്പാടും അനുഭവിക്കുന്നവർക്ക് പണം സംഭാവന ചെയ്യാൻ ആളുകളെ പ്രാപ്തരാക്കുന്നതിനായി ആഭ്യന്തര മന്ത്രാലയം ആരംഭിച്ചതാണ് ‘ഫീൽ ഖൈർ’…
ന്യൂഡല്‍ഹി : കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സോണിയയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ആരോഗ്യപരിശോധനകള്‍ക്കായാണ് ഡല്‍ഹിയിലെ ശ്രീ ഗംഗ റാം ആശുപത്രിയാണ് സോണിയയെ പ്രവേശിപ്പിച്ചിരിക്കുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 506 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 375 പേർ സമ്പര്‍ക്കം വഴിയാണ് രോഗ ബാധിതരായത്. തൃശ്ശൂരില്‍ 83 പേര്‍ക്കും, തിരുവനന്തപുരത്ത് 70 പേര്‍ക്കും, പത്തനംതിട്ടയില്‍ 59 പേര്‍ക്കും, കോഴിക്കോട് 42 പേര്‍ക്കും, കണ്ണൂരില്‍ 39 പേര്‍ക്കും, എറണാകുളത്ത് 34 പേര്‍ക്കും, മലപ്പുറത്ത് 32 പേര്‍ക്കും, കോട്ടയത്ത് 29 പേര്‍ക്കും, കാസര്‍കോട് 28 പേര്‍ക്കും കൊല്ലത്ത് 22 പേര്‍ക്കും ഇടുക്കിയില്‍ ആറ് പേര്‍ക്കും, പാലക്കാട് നാല് പേര്‍ക്കും, വയനാട് മൂന്ന് പേര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. വിദേശത്തു നിന്നും എത്തിയ 31 പേര്‍ക്കും, ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തി 40 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 29 പേരുടെ ഉറവിടം വ്യക്തമല്ല. സംസ്ഥാനത്ത് ഇന്ന് കൊവിഡ് മൂലം രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട് പള്ളിക്കണ്ടി സ്വദേശി ആലിക്കോയ, എറണാകുളം വാഴക്കുളം സ്വദേശി ബീപാത്തു എന്നിവരാണ് മരിച്ചത്. 794 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 220, കൊല്ലം…
