- ‘അമ്മ’യിൽ നാടകീയ സംഭവവികാസങ്ങൾ; ഭരണസമിതി കൂട്ടരാജി, പുതിയ അഡ്ഹോക്ക് കമ്മിറ്റി
- വീടിന് തീകൊളുത്തിയ കേസിൽ അഞ്ച് വർഷം തടവും 300 BD പിഴയും വിധിച്ചു
- രാമക്ഷേത്രത്തിലെ സാമ്പത്തിക ക്രമക്കേട് ആരോപണം; 60 കിലോ വെള്ളി കാണാതായതിൽ ദുരൂഹത, അന്വേഷണത്തിന് തിരിച്ചടി
- ഓമല്ലൂർ വൃദ്ധസദനത്തിന്റെ അംഗീകാരം റദ്ദാക്കാൻ നടപടി; പ്രാർത്ഥനാ കേന്ദ്രത്തിന് മുന്നിൽ ബിജെപി പ്രതിഷേധം
- ബഹ്‌റൈൻ സെന്റ് പീറ്റേഴ്സ് ഇടവകയിൽ മനോഷ് കോരയ്ക്ക് ഹൃദ്യമായ യാത്രയയപ്പ്
- കെപിഎഫ് ഒളിമ്പ്യൻ ടി. അബ്ദുൽ റഹ്മാൻ എവർ റോളിംഗ് ട്രോഫി അൽ കേരളാവി എഫ്.സിക്ക്
- ബഹ്‌റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം വിദ്യ ജ്യോതി 2026 അവാർഡ് ദാനം സംഘടിപ്പിച്ചു
- ബഹ്‌റൈൻ പ്രതിഭ പപ്പൻ ചിരന്തന അന്താരാഷ്ട്ര നാടക രചന അവാർഡ് 2025′ രാജ്മോഹന്‍ നീലേശ്വരത്തിന്
Author: News Desk
മനാമ: ബഹറിനിൽ ഈദ് അവധി ദിനങ്ങളിൽ എല്ലാവരുടേയും സുരക്ഷയ്ക്കായി ഗതാഗത നിയമങ്ങൾ പാലിക്കണമെന്നും കൂടുതൽ ജാഗ്രത ഉണ്ടായിരിക്കണമെന്നും ട്രാഫിക് ഡയറക്ടർ ജനറൽ ഷെയ്ഖ് അബ്ദുൾ റഹ്മാൻ ബിൻ അബ്ദുൽ വഹാബ് അൽ ഖലീഫ അറിയിച്ചു. കൊറോണ വൈറസിനെതിരായ മുൻകരുതൽ നടപടികളുടെ ഭാഗമായി സൈക്കിൾ യാത്രക്കാരും മോട്ടോർ സൈക്കിൾ യാത്രക്കാരും തമ്മിൽ സാമൂഹിക അകലം പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സുരക്ഷാ ഉറപ്പ് വരുത്തുന്നതിനായി വാഹനമോടിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും തെറ്റായ രീതികൾ ഒഴിവാക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. ♦ ബഹറിനിൽ ഈദ് അവധിദിനങ്ങൾപ്രഖ്യാപിച്ചു ♦ ബലിപെരുന്നാൾ അവധി ദിനങ്ങളിലെ ആരോഗ്യ കേന്ദ്രങ്ങളുടെ സമയക്രമങ്ങൾ പ്രഖ്യാപിച്ചു എല്ലാ പ്രധാന റോഡുകളിലും പട്രോളിംഗ് വിന്യസിക്കുന്നതുൾപ്പെടെ സമഗ്രമായ ഗതാഗത പദ്ധതിയിലൂടെ പെരുന്നാൾ സമയത്ത് സുഗമമായ ഗതാഗതം ഉറപ്പാക്കാൻ എല്ലാ നടപടികളും സ്വീകരിച്ചതായി ട്രാഫിക് ഡയറക്ടർ ജനറൽ ഷെയ്ഖ് അബ്ദുൾറഹ്മാൻ ബിൻ അബ്ദുൽ വഹാബ് അൽ ഖലീഫ അറിയിച്ചു.
മനാമ: ബഹറിനിൽ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അടച്ചിട്ടിരിക്കുന്ന റെസ്റ്റോറന്റുകളും ഷീശ കഫേകളും സെപ്റ്റംബറിൽ വീണ്ടും തുറന്നു പ്രവർത്തനമാരംഭിക്കും. ഘട്ടം ഘട്ടമായാണ് വിവിധ സ്‌ഥാപനങ്ങൾ തുറക്കുന്നത്. സെപ്റ്റംബർ 3 മുതൽ റെസ്റ്റോറന്റുകളിലും കഫേകളിലും ഔട്ട്‌ഡോർ ഡൈനിംഗ് അനുവദിക്കുമെന്നും സെപ്റ്റംബർ 24 മുതൽ ഷീശ, ഡൈൻ-ഇൻ സേവനങ്ങൾ അനുവദിക്കുമെന്നും സർക്കാർ എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു. ജിംസ്, സ്റ്റേഡിയങ്ങൾ, നീന്തൽക്കുളങ്ങൾ എന്നിവ ഓഗസ്റ്റ് 6 മുതലും റെസ്റ്റോറന്റുകളിലും കഫേകളിലും ഔട്ട്‌ഡോർ ഡൈനിംഗ്, പരിശീലന സ്ഥാപനങ്ങൾ എന്നിവ സെപ്റ്റംബർ 3 മുതലും റെസ്റ്റോറന്റുകളിലും കഫേകളിലുമുള്ള എല്ലാ ആന്തരികവും ബാഹ്യവുമായ സേവനങ്ങൾ സെപ്റ്റംബർ 24 മുതലും ആരംഭിക്കും. ഫോർ സ്റ്റാർ, ഫൈവ് സ്റ്റാർ ഹോട്ടലുകളിലെ റസ്റ്റോറൻറുകളും ബഹ്‌റൈൻ ടൂറിസം ആൻറ് എക്സിബിഷൻസ് അതോറിറ്റിയുടെ അംഗീകാരമുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ റസ്റ്റോറൻറുകളും ക്രമേണ തുറക്കാൻ അനുമതി നൽകാനും തീരുമാനിച്ചു. 20 പേരിൽ കവിയാത്ത പരിപാടികൾക്ക് ബുക്കിങ് അനുവദിക്കും. എന്നാൽ ഒരു സമയം ഒരു പരിപാടി മാത്രമേ അനുവദിക്കുകയുള്ളൂ. തുറക്കാൻ അനുമതി നൽകിയ…
കെയ്റൊ: പ്രമുഖ റീട്ടെയിൽ ഗ്രൂപ്പായ ലുലുവിൻ്റെ 190-മത് ഹൈപ്പർമാർക്കറ്റ് ഈജിപ്തിൽ പ്രവർത്തനമാരംഭിച്ചു. തലസ്ഥാന നഗരിയായ കെയ്റോവിലെ ഹെലിയൊപൊളിസിലാണ് പുതിയ ഹൈപ്പർമാർക്കറ്റ്. ഈജിപ്ത് ആഭ്യന്തര വ്യാപാര-സപ്ലൈ വകുപ്പ് മന്ത്രി ഡോക്ടർ അലി മൊസെൽഹി ഉദ്ഘാടനം നിർവ്വഹിച്ചു. ആഭ്യന്തര വ്യാപാര ഉപമന്ത്രി ഡോക്ടർ ഇബ്രാഹിം അഷ് മാവി, യു.എ.ഇ. കാര്യാലയം ഫസ്റ്റ് സെക്രട്ടറി റാഷിദ് അബ്ദുള്ള അൽ സോയ്, ഇന്ത്യൻ എംബസ്സി സെക്കൻ്റ് സെക്രട്ടറി നഹാസ് അലി എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി, മറ്റ് ഉന്നത ലുലു ഗ്രുപ്പ് പ്രതിനിധികൾ എന്നിവർ വീഡിയോ കോൺ ഫറൺസിലൂടെ ചടങ്ങ് വീക്ഷിച്ചു. https://youtu.be/XvkOz4ke3ow അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഈജിപ്തിൽ 10 ഹൈപ്പർമാർക്കറ്റുകളും 4 മിനി മാർക്കറ്റുകളും.തുറക്കുമെന്ന് എം.എ.യൂസഫലി പറഞ്ഞു. ഈജിപ്ത് ആഭ്യന്തര വ്യാപാര-സപ്ലൈ വകുപ്പ്മായി കഴിഞ്ഞ വർഷം ഉണ്ടാക്കിയ കരാർ പ്രകാരം നാല് ഹൈപ്പർമാർക്കറ്റുകൾ ഈജിപ്ത് സർക്കാരുമായി ചേർന്നാണ് പണിതുയർത്തുന്നത്. ഹൈപ്പർമാർക്കറ്റുകൾ പൂർണ്ണമായും പ്രവർത്തനമാകുന്നതോടെ എണ്ണായിരത്തോളം പേർക്ക് ജോലി നൽകുവാൻ സാധിക്കും. നിക്ഷേപകർക്ക്…
ഫ്ലോറിഡ : അമേരിക്കയിൽ സൗത്ത് ഫ്ലോറിഡയിൽ കോട്ടയം പിറവം സ്വദേശിനി മെറിൻ ജോയിയെ ഭർത്താവ് ഫിലിപ്പ് മാത്യു 17 തവണ കുത്തിയ ശേഷം കാർ കയറ്റിക്കൊന്നു. ഇയാളെ പോലീസ് പിടികൂടി. കുറെ നാളുകളായി യുവതിയും ഭർത്താവും പിരിഞ്ഞു താമസിക്കുകയായിരുന്നു. മെറിൻ ജോലി ചെയ്യുന്ന കോറൽ സ്പ്രിംഗ്‌സിലെ ഹോസ്പിറ്റലിൽ നിന്നും ജോലി രാജിവെച്ച് താമ്പായിലേക്ക് താമസം മാറ്റാൻ ഇരിക്കുമ്പോഴാണ് അതിദാരുണമായ അന്ത്യം സംഭവിച്ചത്. സാമ്പത്തിക ഇടപാടുകളിൽ വന്ന സംശയമാണ് കൊലക്ക് കാരണമെന്നാണ് സൂചന. മെറിൻ ജോലി കഴിഞ്ഞ് മടങ്ങവെ കാർ പാർക്ക് ചെയ്തിരുന്ന സ്ഥലത്ത് കാത്തു നിന്ന ഭർത്താവ് പതിനേഴു വട്ടം കത്തി ഉപയോഗിച്ച് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. അവശയായി നിലത്തു വീണ മെറിന്റെ ശരീരത്തിലൂടെ പ്രതി വാഹനമോടിച്ച് കയറ്റുകയും ചെയ്തു.
മനാമ: 35 വർഷത്തെ പ്രവാസ ജീവിതത്തിന് ശേഷം നാട്ടിലേക്ക് മടങ്ങിയ മുനീർ കൂരന് അൽ ഫുർഖാൻ ഗോൾഡൻ ഡെയ്‌സ് വാട്സ്ആപ് കൂട്ടായ്‌മ യാത്രയയപ്പ് നൽകി. സിത്ര പാർക്കിൽ നടന്ന ചടങ്ങിൽ ഹംസ കെ. ഹമദ്, രിസാൽ പുന്നോൽ, ഫിറോസ് ഒതായി, സക്കീർ ഹുസൈൻ, കെ. മുഹമ്മദ്, ലത്തീഫ് സി.എം., ബിർഷാദ് ഗനി, സലാം ബേപ്പൂർ, ലത്തീഫ് അളിയമ്പത്ത്, തൗസീഫ് അഷറഫ് എന്നിവർ പങ്കെടുത്തു. സൈഫുല്ല ഖാസിം മുനീറിനുള്ള ഉപഹാരം നൽകി. തുടർന്ന് രാത്രി നടന്ന യോഗത്തിൽ യാഖൂബ് ഈസാ അദ്ധ്യക്ഷം വഹിച്ചു. ഹംസ കൊയിലാണ്ടി, റസാഖ് സൂപ്പർ, അസീസ് നിലമ്പൂർ, റഷീദ് മാഹി, ഇക്ബാൽ പയ്യന്നൂർ എന്നിവർ കൂരന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ബഹ്‌റൈൻ അൽ ഫുർഖാൻ സെന്റർ പ്രവർത്തനങ്ങളിൽ തുടക്കം മുതലേ സജീവമായിരുന്ന അദ്ദേഹം ബഹ്‌റൈൻ യൂണിവേഴ്സിറ്റി ജീവനക്കാരനായിരുന്നു. ആശംസകൾക്ക്മു ശേഷം മുനീർ കൂരൻ മറുപടി പ്രസംഗം നടത്തി. രിസാൽ പുന്നോൽ യോഗം നിയന്ത്രിച്ചു.
മനാമ : ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ കലാസാഹിത്യ വിഭാഗം വനിതകൾക്കായി ബലി പെരുന്നോനാളിനോടനുബന്ധിച്ച് ‘ഈദ് ഹാർമണി’ എന്ന പേരിൽ സൗഹൃദ സംഗമവും കലാ സന്ധ്യയും ഒരുക്കുന്നു. ആഗസ്റ്റ് മൂന്നിന് മുഹറഖ്, മനാമ, റിഫ എന്നീ ഏരിയകളിലായി നടക്കുന്ന പരിപാടി കലാസാഹിത്യ രംഗത്തെ പ്രമുഖർ ഉദ്ഘാടനം ചെയ്യുമെന്ന് കലാസാഹിത്യ വേദി കൺവീനർ ഹസീബ ഇർഷാദ് അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക് 3566 9526 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
സാന്‍ഫ്രാന്‍സിസ്‌കോ: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഗൂഗിള്‍ ജീവനക്കാര്‍ക്ക് 2021 ജൂലൈ വരെ വര്‍ക്ക് ഫ്രം ഹോം അനുവദിച്ചു. കൊറോണ വൈറസ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജോലിസ്ഥലത്തേക്ക് തിരികെ പ്രവേശിക്കുന്നതില്‍ ജീവനക്കാര്‍ക്ക് ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കമ്പനിയുടെ മുന്‍കരുതല്‍ നടപടി. ജനുവരി അവസാനം വരെയായിരുന്നു നേരത്തെ ഗൂഗിള്‍ വര്‍ക്ക് ഫ്രം ഹോം അനുവദിച്ചിരുന്നത്. ഓഫീസില്‍ വരേണ്ട ആവശ്യമില്ലാത്ത ചുമതലകളിലുള്ളവര്‍ക്കാണ് വര്‍ക്ക് ഫ്രം ഹോമില്‍ തുടരാന്‍ ഗൂഗിള്‍ അനുവാദം നല്‍കിയിരിക്കുന്നത്. രണ്ടു ലക്ഷത്തോളം ഗൂഗിള്‍ ജീവനക്കാര്‍ ഇത് വഴി വര്‍ക്ക് ഫ്രം ഹോമില്‍ തുടരും.
മനാമ: കോസ്റ്റ് ഗാർഡ് കമാൻഡർ മേജർ ജനറൽ അല സിയാദിയെ യുഎസ് കോസ്റ്റ് ഗാർഡ് പട്രോളിംഗ് ഫോഴ്സിന്റെ തെക്ക് പടിഞ്ഞാറൻ ഏഷ്യയുടെ പുതിയ കമാൻഡർ വില്ലി കാർമൈക്കൽ സ്വീകരിച്ചു. മേജർ ജനറൽ അല സിയാദി അതിഥിയെ സ്വാഗതം ചെയ്യുകയും പുതിയ നിയമനങ്ങളിൽ അദ്ദേഹത്തിന് ആശംസകൾ നേരുകയും ചെയ്തു. പൊതു താൽപ്പര്യമുള്ള വിഷയങ്ങൾ ഇരുപക്ഷവും അവലോകനം ചെയ്തു.
മനാമ : ഐമാക് ബഹ്‌റൈൻ മീഡിയ സിറ്റിയിൽ കുട്ടികൾക്കായി ഓൺലൈൻ റെഗുലർ ക്ലാസുകൾ ആഗസ്റ്റ് 3 -ന് ആരംഭിക്കുന്നു. ഐമാക് ബഹ്‌റൈൻ മീഡിയ സിറ്റി എന്ന പേരിൽ പുതിയ ഹൈടെക് സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഇവിടെ പരിശീലനം നേടുന്ന കുട്ടികൾക്കു വൈവിധ്യങ്ങളായ അവസരങ്ങൾ ലഭിക്കും. മലയാളത്തിലെ ഏറ്റവും പ്രേക്ഷകരുള്ള ഫ്ലേവേഴ്സ് ടി വി, 24 ന്യുസ് എന്നി ചാനലുകളുടെയും , കേരളത്തിലെ ഏറ്റവും ശ്രദ്ദേയ കാലക്ഷേത്രമായ കൊച്ചിൻ കലാഭവന്റെ ബഹ്‌റൈനിലെ അംഗീകൃത ഫ്രാഞ്ചൈസി ഐമാക് -ന് മാത്രമാണ് ഉള്ളത്. കലാഭവന്റെ നേതൃത്വത്തിൽ പ്രമുഖരായ അധ്യാപകരും കലാകാരന്മാരും കുട്ടികൾക്കു ഇടവേളകളിൽ ക്‌ളാസുകൾ നൽകുമെന്ന് ചെയർമാനും മാനേജിങ് ഡയറക്ക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് അറിയിച്ചു. ഐമാക് ബഹറിനിൽ കഴിഞ്ഞ പത്ത് വർഷത്തോളമായി കുട്ടികൾക്ക് വേണ്ടി കലാരംഗത്ത് നിറഞ്ഞു നിൽക്കുന്ന ഏറ്റവും വലിയ നൃത്ത സംഗീത കലാകേന്ദ്രമാണ്. ഈയൊരു അടച്ചിടൽ കാലത്ത് പഠനത്തിന്റെ യാന്ത്രികമായ എല്ലാത്തരം വിരസതകളും ഒഴിവാക്കാൻ സർഗാത്മക പ്രവർത്തനങ്ങൾ കുട്ടികൾക്കൊരു മുതൽക്കൂട്ടാകും എന്ന ലക്ഷ്യത്തിലാണ് റെഗുലർ ക്‌ളാസുകൾ നടത്തുന്നതെന്നും, എല്ലാ ക്‌ളാസ്…
പട്‌ന: ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സുശാന്തിന്റെ പിതാവ് കെ കെ സിംഗ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിൽ മുന്‍ കാമുകി റിയാ ചക്രബര്‍ത്തിക്കെതിരെ കേസെടുത്തു. സുശാന്തില്‍ നിന്നും റിയ പണം കൈക്കലാക്കിയിരുന്നുവെന്നും സുശാന്തിന്റെ ആത്മഹത്യയ്ക്ക് കാരണക്കാരി റിയയാണെന്നും പരാതിയില്‍ ആരോപിക്കുന്നു. ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് റിയയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്. മരണവുമായി ബന്ധപ്പെട്ട് നേരത്തെ റിയാ ചക്രബര്‍ത്തിയെ മുംബൈ പോലീസ് ചോദ്യം ചെയ്തിരുന്നു. സുശാന്തുമായി വിവാഹം തീരുമാനിച്ചിരുന്നുവെന്നും ലോക്ക് ഡൗണ്‍ കാലത്ത് സുശാന്തിന്റെ ഫ്ളാറ്റിലാണു താമസിച്ചിരുന്നതെന്നും റിയ മുംബൈ പൊലീസിനോട് വ്യക്തമാക്കിയിരുന്നു.
