തിരുവനന്തപുരം: ചലച്ചിത്ര താരം അനില്‍ മുരളി അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 200 ല്‍ അധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. വില്ലന്‍ കഥാപാത്രങ്ങളിലൂടെയാണ് അദ്ദേഹം പ്രേക്ഷക ശ്രദ്ധ നേടിയത്. 1993 ല്‍ കന്യാകുമാരിയില്‍ ഒരു കവിത എന്ന സിനിമയിലൂടെയാണ് അദ്ദേഹം അഭിനയ രംഗത്തെത്തിയത്.
വാല്‍ക്കണ്ണാടി, ബാബാ കല്യാണി, റണ്‍ ബേബി റണ്‍, അണ്ണന് തമ്പി, ലയണ്‍, പുത്തന്‍ പണം, പോക്കിരി രാജാ, അയാളും ഞാനും തമ്മില്‍, ഇയ്യോബിന്റെ പുസ്തകം, ജോസഫ്, ഫോറന്‍സിക്, ഡബിള്‍ ബാരല്‍, കെ എല്‍ 10 പത്ത്, നസ്രാണി, പുതിയ മുഖം, സിറ്റി ഓഫ് ഗോഡ്, മാണിക്യക്കല്ല്, വെള്ളരിപ്രാവിന്റെ ചാങ്ങാതി, കളക്ടര്‍, അസുരവിത്ത്, കര്‍മ്മ യോദ്ധാ, ആമേന്‍ എന്നിവയാണ് പ്രധാന ചിത്രങ്ങള്‍.