- ഖത്തറിലെ റാസ് ലഫാൻ ഗ്യാസ് ഹബ്ബിൽ വൻ സ്ഫോടനം; 18 പേരെ കാണാതായി, 54 പേർക്ക് പരിക്ക്
- ഇൻഡസ് നദീജല വിഷയത്തിൽ ഇന്ത്യക്കെതിരെ വീണ്ടും പാകിസ്താന്റെ മുന്നറിയിപ്പ്; ജലസുരക്ഷയ്ക്ക് ഭീഷണിയായാൽ യുദ്ധം അനിവാര്യമെന്ന് പ്രതിരോധമന്ത്രി
- ഗണിതവേഗത്തിൽ ലോകറെക്കോർഡ് നേടിയ മെഹ്ഫിൽ സുൽത്താനെ മുഹറഖ് മലയാളി സമാജം ആദരിച്ചു
- ബഹ്റൈൻ ഇന്റർനാഷണൽ സർക്യൂട്ടിൽ അഹമ്മദ് അൽതാജർക്ക് പുതിയ ചുമതല
- കേരളത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് ശക്തമായ അടിത്തറയാകുന്ന ബജറ്റ്: ഡോ. വർഗീസ് കുര്യൻ
- APAB വനിതാസംഗമം; പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
- കുടുംബ സൗഹൃദ വേദി പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു
- ബ്ലഡ് ഡോണേഴ്സ് കേരള ബഹ്റൈൻ ചാപ്റ്റർ ലോക രക്തദാത ദിനം ആഘോഷിച്ചു
Author: News Desk
മോസ്‌കോ: . ലോകത്തെ ആദ്യ അംഗീകൃത കൊറോണ വാക്‌സിന് ‘സ്പുട്‌നിക് വി’ എന്ന് പേരിട്ട് റഷ്യ . ലോകത്തിലെ ആദ്യ കൃത്രിമ ഉപഗ്രഹത്തെ സ്മരിച്ചു കൊണ്ടാണ് വാക്‌സിന് സ്പുട്‌നിക് വി എന്ന പേര് നല്‍കിയിരിക്കുന്നത്.വാക്‌സിന് ഇതിനോടകം തന്നെ 20 രാജ്യങ്ങളില്‍ നിന്നായി 100 കോടി ഡോസുകളുടെ ഓര്‍ഡര്‍ ലഭിച്ചതായി റഷ്യന്‍ ഡയറക്ട് ഇന്‍വസ്റ്റ്‌മെന്റ് ഫണ്ട് മേധാവി കിറില്‍ ദിമിത്രിയേവ് അറിയിച്ചു. പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ ഔദ്യോഗികമായി വാക്‌സിന്‍ പുറത്തിറക്കിയതിനു പിന്നാലെയാണ് ദിമിത്രിയേവ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടത്. ലോകത്ത് കൊറോണ വൈറസ് പിടിമുറുക്കുന്ന സാഹചര്യത്തിലാണ് റഷ്യ നിര്‍ണ്ണായക കണ്ടുപിടിത്തം നടത്തിയിരിക്കുന്നത്. വികസിപ്പിച്ചെടുത്ത വാക്സിന്‍ ആരോഗ്യപ്രവര്‍ത്തകര്‍, അദ്ധ്യാപകര്‍, പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന മറ്റുള്ളവര്‍ എന്നിവര്‍ക്കാണ് ആദ്യം നല്‍കിയത്. ഇവരില്‍ വാക്സിന്‍ ഫലപ്രദമാണെന്ന് കണ്ടെത്തിയിരുന്നു. തന്റെ പെണ്‍മക്കളില്‍ ഒരാള്‍ക്ക് വാക്സിന്‍ നല്‍കിയിരുന്നതായി പുടിന്‍ തന്നെ അറിയിക്കുകയും ചെയ്തു. https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE
നിലയ്ക്കല്‍-പമ്പ റോഡിലെ ചാലക്കയത്തിനും അട്ടത്തോടിനും ഇടയിലുള്ള പ്ലാന്തോട്ടില്‍ റോഡ് ഇടിഞ്ഞുതാണ നാറ്റ്പാക്കിൻറെ സംഘവും സ്ഥലം സന്ദര്‍ശിച്ചു.60 മീറ്ററോളം റോഡ് ഇടിഞ്ഞുതാണിട്ടുണ്ട്. റോഡിന്റെ മുക്കാല്‍ പങ്കും ഇടിഞ്ഞിരിക്കുകയാണ്. റോഡിനു കുറുകേ ഒന്നര അടിയോളം താഴ്ന്നിട്ടുണ്ട്. പൊതുമരാമത്ത് നിരത്ത് വിഭാഗം ചീഫ് എഞ്ചിനീയറുടെ നേതൃത്വത്തിലുള്ള സംഘവും നാറ്റ്പാക്കിന്റെ സംഘവും സ്ഥിതിഗതികള്‍ വിലയിരുത്തി.വരും ദിവസത്തില്‍ സെസിലെ(സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ്) ഉദ്യോഗസ്ഥരും പരിശോധന നടത്തും.എന്തെങ്കിലും ഭൂപ്രകൃതിയുടെ കാരണം കൊണ്ടാണോ സാധാരണ മണ്ണിടിച്ചില്‍ മാത്രമാണോ എന്ന് പരിശോധിക്കും. സാധാരണ മണ്ണിടിച്ചിലാണെങ്കില്‍ അവ ഉടന്‍ പരിഹരിക്കാനും അല്ലാത്തവയാണെങ്കില്‍ ദീര്‍ഘകാലത്തിലേക്കുള്ള പരിഹാര നടപടികളുമാണ് ആലോചിക്കുന്നത്. ഇതിന്റെ റിപ്പോര്‍ട്ട് ഇന്ന് സമർപ്പിക്കും. റിപ്പോർട്ട് കൃഷ്ണ പ്രസാദ് സ്റ്റാർവിഷൻ ന്യൂസ് https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE
തിരുവനന്തപുരം ∙ സംസ്ഥാനത്ത് ചൊവ്വാഴ്ച 1417 പേർക്കു കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രോഗമുക്തി 1426 പേർക്ക്. അഞ്ച് മരണം റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരം വർക്കല സ്വദേശി ചെല്ലയ്യ (68), കണ്ണൂർ കോളയാട് കുമ്പ മാറാടി (75), തിരുവനന്തപുരം വലിയതുറ മണിയൻ (80), എറണാകുളം ചെല്ലാനം സ്വദേശി റീത്ത ചാൾസ് (87), തിരുവനന്തപുരം വെള്ളനാട് സ്വദേശി പ്രേമ (52) എന്നിവരാണു മരിച്ചത്. 1242 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം. അതിൽ ഉറവിടം അറിയാത്തത് 105 പേർ. വിദേശത്ത് നിന്ന് എത്തിയവർ 62, മറ്റു സംസ്ഥാനങ്ങളിൽ വന്നവർ 72. ആരോഗ്യപ്രവർത്തകർ 36. പോസിറ്റീവ് ആയവർ, ജില്ല തിരിച്ച് തിരുവനന്തപുരം 291, കൊല്ലം 25, ആലപ്പുഴ 146, പത്തനംതിട്ട 20, കോട്ടയം 24, ഇടുക്കി 4, എറണാകുളം 133, തൃശൂർ 32, പാലക്കാട് 141, മലപ്പുറം 242, കോഴിക്കോട് 158 വയനാട് 18, കണ്ണൂർ 30, കാസർകോട് 147. https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE
പാലക്കാട്. ജില്ലയില്‍ കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ സ്ഥിതി ഗുരുതരമെന്ന് മന്ത്രി എ കെ ബാലന്‍. നിലവില്‍ സാമൂഹ്യ വ്യാപനത്തിൽ എത്തിയില്ലെങ്കിലും രണ്ട് ക്ലസ്റ്റര്‍ കൂടി രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് മന്ത്രി പറഞ്ഞു.പുതുനഗരം,കോങ്ങാട് എന്നിവിടങ്ങളിലാണ് ക്ലസ്റ്റര്‍ രൂപപ്പെടാന്‍ സാധ്യത.ഇവിടങ്ങളിലെ ഉറവിടമറിയാത്ത രോഗബാധിതരും സമ്പര്‍ക്ക വ്യാപനവും കൂടുതലാണ്.പട്ടാമ്പിയിലെ നിയന്ത്രണങ്ങള്‍ നിലവില്‍ പൂര്‍ണ്ണമായി ഒഴിവാക്കാനാകാത്ത സ്ഥിതിയാണെന്നും പണിമുടക്കില്‍ നിന്ന് വ്യാപാരികള്‍ പിന്മാറണമെന്നും മന്ത്രി പറഞ്ഞു.പാലക്കാട് കളക്ടർറേറ്റ് കോൺഫറൻസ് ഹോളിൽ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. എ കെ ബാലൻ.
പാരമ്പര്യസ്വത്തില്‍ പെണ്‍മക്കള്‍ക്ക് തുല്യ അവകാശമെന്ന് സുപ്രീംകോടതി വിധിച്ചു. ഹിന്ദുക്കളുടെ കുടുംബ സ്വത്തില്‍ പെണ്‍മക്കള്‍ക്കും തുല്യാവകാശം നല്‍കുന്ന, 2005ലെ ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമത്തിന് മുന്‍കാല പ്രാബല്യമുണ്ടെന്നും സുപ്രിം കോടതി വ്യക്തമാക്കി. നിയമ ഭേദഗതി നിലവില്‍ വന്ന 2005ല്‍ ജീവിച്ചിരിപ്പില്ലാത്ത പിതാക്കന്മാരുടെ മക്കള്‍ക്കും തുല്യസ്വത്തിന് അവകാശമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കി.പെണ്‍മക്കള്‍ക്ക് കുടുംബ സ്വത്തില്‍ അവകാശം നല്‍കുന്ന നിയമ ഭേദഗതി, അവര്‍ എന്നു ജനിച്ചു എന്നതു പരിഗണിക്കാതെ തന്നെ എല്ലാവര്‍ക്കും ബാധകമാണെന്ന് സുപ്രിം കോടതി വ്യക്തമാക്കി. നേരത്തെ സമാനമായ കേസ് ഡല്‍ഹി ഹൈക്കോടതി പരിഗണിച്ചിരുന്നു. https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE
ന്യൂഡല്‍ഹി : കോവിഡ് സ്ഥിരീകരിച്ച മുന്‍ രാഷ്ടപ്രതി പ്രണാബ് മുഖര്‍ജിയുടെ നില മസ്തിഷ്ക ശസ്ത്രക്രിയയ്ക്കു ശേഷം ഗുരുതരമായി തുടരുന്നു. ന്യൂഡൽഹിയിലെ ആർമി റിസർച്ച് ആൻഡ് റഫറൽ ഹോസ്പിറ്റലിൽ തിങ്കളാഴ്ച പ്രവേശിപ്പിക്കപ്പെട്ട മുൻ രാഷ്ട്രപതി വെന്റിലേറ്ററിൽ കഴിയുകയാണ്. 2020 ഓഗസ്റ്റ് 10 നാണ് മുഖര്‍ജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ തലച്ചോറില്‍ രക്തം കട്ടപിടിച്ചതായി കണ്ടെത്തി. അതിനിടെ കോവിഡ് സ്ഥിരീകരിച്ച അദ്ദേഹത്തെ അടിയന്തിര ജീവന്‍ രക്ഷാ ശാസ്ത്രകീയയ്ക്ക് വിധേയനാക്കുകയായിരുന്നു. https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE
ലൈഫ് പദ്ധതിയില്‍ നിന്ന് എങ്ങനെ സ്വപ്‌ന സുരേഷിന് ഒരു കോടി രൂപ കമ്മീഷന്‍ ലഭിച്ചു എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം: കെ.സുരേന്ദ്രന്‍.
കൊച്ചി :ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് വിദേശ സന്നദ്ധ സംഘടനയായ റെഡ് ക്രസന്റുമായി സര്‍ക്കാര്‍ നടത്തിയത് ചാരിറ്റി പ്രവര്‍ത്തനമാണോ അതല്ല മറ്റെന്തെങ്കിലും ധാരണയാണോയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയില്‍ നിന്ന് എങ്ങനെയാണ് സ്വര്‍ണ കള്ളക്കടത്ത് കേസ് പ്രതിയായ സ്വപ്‌ന സുരേഷിന് ഒരു കോടി രൂപ കമ്മീഷന്‍ ലഭിക്കുക.വിദേശ രാജ്യത്തുള്ള സന്നദ്ധ സംഘടന ഇരുപത് കോടി രൂപ ചാരിറ്റിയായി നല്‍കിയെന്നാണ് പറയുന്നത്. ആ സഹായത്തില്‍ നിന്നാണ് ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും സ്വപ്‌നയും ചേര്‍ന്ന് വാങ്ങിയിരിക്കുന്നത്. ചാരിറ്റിയില്‍ എവിടെയാണ് കമ്മീഷന്‍. റെഡ്ക്രസന്റുമായുള്ള ധാരണാ പത്രത്തില്‍ എന്താണ് പറഞ്ഞിട്ടുള്ളതെന്നും ധാരണാ പത്രത്തിലെ വിശദാംശങ്ങള്‍ വ്യക്തമാക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണമെന്നും സുരേന്ദ്രന്‍ കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുഖ്യമന്ത്രി ഇതുമായി ബന്ധപ്പെട്ട് ധാരണയുണ്ടാക്കാന്‍ വിദേശ യാത്ര നടത്തുന്നതിന് മുമ്പെ ശിവശങ്കറും സ്വപ്‌നയും വിദേശത്ത് എത്തിയിരുന്നു. അവിടെ എന്താണ് നടന്നത്. എന്തിനാണ് വലിയൊരു ഡീല്‍ നടത്തുമ്പോള്‍ താല്‍ക്കാലിക ജീവനക്കാരിയെ ശിവശങ്കര്‍ കൂടെ കൂട്ടിയത്.…
കോവിഡിനെ ചെറുക്കുന്നതിനായി മാസ്‌ക് എല്ലാ രാജ്യങ്ങളും തന്നെ നിര്‍ബന്ധമാക്കിയിരിക്കുകയാണ്. എല്ലാവരുടെയും ജീവിത ശൈലിയില്‍ തന്നെ മാസ്‌കും ഇടം പിടിച്ചു കഴിഞ്ഞു.എന്നാല്‍ ഇപ്പോള്‍ ഒരു സ്വര്‍ണ മാസ്‌ക് ആണ് വിപണിയില്‍ വൈറലാകുന്നത്. സ്വര്‍ണ കൊണ്ടുള്ള മാസ്‌കാണ് ഇസ്രായേലിലെ ഒരു ജ്വല്ലറി ഒരുക്കിയിരിക്കുന്നത്. ഏകദേശം 11 കോടി രൂപയാണ് മാസ്‌കിന്റെ വില. സ്വര്‍ണത്തില്‍ പണിത് രത്‌നം പതിപ്പിച്ചാണ് മാസ്‌ക് എത്തുന്നത്. എന്നാല്‍ ഈ മാസ്‌ക് ആരാണ് വാങ്ങുന്നത് എന്ന വിവരം ജ്വല്ലറി പുറത്ത് വിട്ടിട്ടില്ല. അമേരിക്ക കേന്ദ്രീകരിച്ചുള്ള ഒരു ചൈനീസ് ബിസിനസുകാരനാണ് മാസ്‌ക് വാങ്ങുന്നതെന്നാണ് സൂചന. 18 കാരറ്റ് വൈറ്റ് ഗോള്‍ഡാണ് മാസ്‌ക് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്. കൂടാതെ വെളുത്തതും കറുത്തതുമായ 3600 രത്‌നങ്ങളും മാസ്‌കില്‍ പതിപ്പിക്കും. എന്‍ 99 ഫില്‍റ്ററുകളും മാസ്‌കില്‍ ഉപയോഗിക്കും. ഈ വര്‍ഷം അവസാനത്തോടെ മാസ്‌കിന്റെ പണി പൂര്‍ത്തിയാകും.പണി പൂര്‍ത്തിയാകുന്നതോടെ ലോകത്തെ ഏറ്റവും വിലയേറിയ മാസ്‌ക് ഈ സ്വര്‍ണ മാസ്‌ക് ആകും. …
ഉത്തര്‍പ്രദേശില്‍ ബി ജെ പി നേതാവിനെ അക്രമികള്‍ വെടിവച്ചുകൊന്നു. ഇന്നുരാവിലെയായിരുന്നു സംഭവം. പാര്‍ട്ടി ബാഗ്പത് മുന്‍ ജില്ലാ പ്രസിഡന്റ് സഞ്ജയ് ഖോഖറിനെയാണ് അജ്ഞാതരായ അക്രമികള്‍ പ്രഭാത സവാരിക്കിടെ സ്വന്തം കൃഷിയിടത്തില്‍വച്ച് വെടിവച്ചുകൊന്നത്.വെടിയൊച്ച കേട്ടെത്തിയ സമീപവാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്. പൊലീസ് എത്തിയപ്പോഴേക്കും അദ്ദേഹം മരിച്ചിരുന്നു. മൂന്നുപേരാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. അക്രമികള്‍ക്കുവേണ്ടി തെരച്ചില്‍ ആരംഭിച്ചു. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. സഭവത്തെക്കുറിച്ച് അന്വേഷിച്ച് എത്രയും പെട്ടെന്ന് റിപ്പോര്‍ട്ട് നല്‍കാനും പ്രതികളെ ഉടന്‍ അറസ്റ്റുചെയ്യാനും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു. https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE
ഡല്‍ഹി എയിംസില്‍ മെഡിക്കല്‍ വിദ്യാര്‍ഥി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊടുക്കി. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. ബംഗളുരു സ്വദേശിയായ യുവാവ് 2018 ബാച്ച് എം ബി ബി എസ് വിദ്യാര്‍ഥിയാണ്. എയിംസിലെ മനോരോഗ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന യുവാവ് വാര്‍ഡില്‍നിന്ന് ചാടിപ്പോകുകയായിരുന്നു. വൈകുന്നേരത്തോടെ ഹോസ്റ്റല്‍ കെട്ടിടത്തിനു മുകളില്‍ കയറി ചാടുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ വിദ്യാര്‍ഥിയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE
