- ഖത്തറിലെ റാസ് ലഫാൻ ഗ്യാസ് ഹബ്ബിൽ വൻ സ്ഫോടനം; 18 പേരെ കാണാതായി, 54 പേർക്ക് പരിക്ക്
- ഇൻഡസ് നദീജല വിഷയത്തിൽ ഇന്ത്യക്കെതിരെ വീണ്ടും പാകിസ്താന്റെ മുന്നറിയിപ്പ്; ജലസുരക്ഷയ്ക്ക് ഭീഷണിയായാൽ യുദ്ധം അനിവാര്യമെന്ന് പ്രതിരോധമന്ത്രി
- ഗണിതവേഗത്തിൽ ലോകറെക്കോർഡ് നേടിയ മെഹ്ഫിൽ സുൽത്താനെ മുഹറഖ് മലയാളി സമാജം ആദരിച്ചു
- ബഹ്റൈൻ ഇന്റർനാഷണൽ സർക്യൂട്ടിൽ അഹമ്മദ് അൽതാജർക്ക് പുതിയ ചുമതല
- കേരളത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് ശക്തമായ അടിത്തറയാകുന്ന ബജറ്റ്: ഡോ. വർഗീസ് കുര്യൻ
- APAB വനിതാസംഗമം; പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
- കുടുംബ സൗഹൃദ വേദി പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു
- ബ്ലഡ് ഡോണേഴ്സ് കേരള ബഹ്റൈൻ ചാപ്റ്റർ ലോക രക്തദാത ദിനം ആഘോഷിച്ചു
Author: News Desk
രാജ്യത്തെ കൊവിഡ് സാഹചര്യം ചർച്ച ചെയ്യാൻ പ്രധാനമന്ത്രി വിളിച്ച യോഗം ഇന്ന്. ആന്ധ്ര പ്രദേശ്, കർണ്ണാടക, തമിഴ്‌നാട്, വെസ്റ്റ് ബംഗാൾ, മഹാരാഷ്ട്ര, പഞ്ചാബ്, ബിഹാർ, ഗുജറാത്ത്, തെലങ്കാന, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമാരാണ് യോഗത്തിൽ പങ്കെടുക്കുക. യോഗത്തിൽ കേരളത്തെ ഉൾപ്പെടുത്തിയിട്ടില്ല.കൊവിഡ് സാഹചര്യം വിലയിരുത്തുന്നതിന്റെ ഭാഗമായി ഏഴാം തവണയാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് മഹാരാഷ്ട്രയിലാണ്. മഹാരാഷ്ട്ര കഴിഞ്ഞാൽ തമിഴ്‌നാടും ആന്ധ്രപ്രദേശുമാണ് കൊവിഡ് രൂക്ഷമായി ബാധിച്ചിരിക്കുന്ന മറ്റ് രണ്ട് സംസ്ഥാനങ്ങൾ. തമിഴ്‌നാട്ടിൽ ആകെ കൊവിഡ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷം കടന്നു.അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ 53,601 പേർക്കeണ് പുതിയതായി രേഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 22,68,675 ആയി ഉയർന്നു. ഡൽഹിയിൽ പ്രതിദിന കേസുകൾ കുറഞ്ഞു. രോഗമുക്തി നിരക്ക് 90.09 ശതമാനമായി ഉയർന്നു. ആൻഡമാൻ നിക്കോബാർ ദ്വീപിൽ ഒരാഴ്ചത്തേക്ക് കൂടി ലോക്ക്ഡൗൺ നീട്ടി. രാജ്യത്ത് 24 മണിക്കൂറിനിടെ 47,746 പേർ…
ശബരിമല ഒഴികെയുള്ള എല്ലാക്ഷേത്രങ്ങളിലും ചിങ്ങം 1 ന് വിശേഷാല്‍ ഗണപതിഹോമം നടത്തും; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്
തിരുവനന്തപുരം : തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ശബരിമല ഒഴികെയുള്ള എല്ലാക്ഷേത്രങ്ങളിലും പുതുവര്‍ഷദിനമായ ചിങ്ങം 1 ന് (ആഗസ്റ്റ്17) വിശേഷാല്‍ ഗണപതിഹോമം നടത്താന്‍ ബോര്‍ഡ് യോഗ തീരുമാനം.ക്ഷേത്ര അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍മാരും സബ്ഗ്രൂപ്പ് ഓഫീസര്‍മാരും ഇതുസംബന്ധിച്ച തയ്യാറെടുപ്പുകള്‍ കാലെ കൂട്ടി നടത്തണമെന്ന് ബോര്‍ഡ് നിര്‍ദ്ദേശിച്ചു.കൂടാതെ മേല്‍ പറഞ്ഞ ഉദ്ദ്യോഗസ്ഥര്‍ വിശേഷാല്‍ ഗണപതിഹോമം സംബന്ധിച്ച് ഉപദേശകസമിതിയുടെ സഹകരണത്തോടെ ഭക്തജനങ്ങളെ വിവരം അറിയിക്കേണ്ടതാണെന്നും ബോര്‍ഡ് ഉത്തരവിട്ടു.എല്ലാ ദേവസ്വങ്ങളിലും ചടങ്ങ് കൃത്യമായി നടക്കുന്നുണ്ടെന്ന് ബന്ധപ്പെട്ട ഗ്രൂപ്പ് അസിസ്റ്റന്റ് ദേവസ്വംകമ്മീഷണര്‍മാര്‍ ഉറപ്പുവരുത്തണമെന്നും ബോര്‍ഡ് ഉത്തരവില്‍ പറയുന്നു https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE
വാഷിംഗ്ടണ്‍: പ്രസിഡന്റ് ട്രംപിന്റെ പ്രതിദിന വാര്‍ത്താ സമ്മേളനം നടക്കുന്നതിനിടെയാണ് വൈറ്റ്ഹൗസിന് പുറത്തുള്ള റോഡില്‍ വെടിവെപ്പുണ്ടായത്. ഒറ്റയ്‌ക്കെത്തിയ അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവെച്ചുവീഴ്ത്തിയെന്നും നില ഗുരുതരമാണെന്നും പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു. പരിക്കേറ്റ ഒരു സുരക്ഷാ ഉദ്യോഗസ്ഥനേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. https://twitter.com/i/status/1292946721509715968 വൈറ്റ്ഹൗസിന്റെ സുരക്ഷയില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥരായ ആര്‍ക്കും വെടിയേറ്റിട്ടില്ലെന്നും പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു. അമേരിക്കയുടെ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു. സംഭവം നടന്ന ഉടനെ പ്രസിഡന്റിനെ സുരക്ഷിത ഇടത്തേയ്ക്ക് മാറ്റി. സ്റ്റാർവിഷൻ വാട്സ് അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ടു കോവിഡ് മരണങ്ങള്‍ കൂടി. ഇന്ന് മരിച്ചത് എറണാകുളം, വയനാട് സ്വദേശികളാണ് . കോവിഡ് പൊസിറ്റീവായി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ആലുവ വട്ടപ്പറമ്പ് ചെട്ടിക്കുളം മുളന്താന്‍ എം.ഡി ദേവസി മരിച്ചു. 75 വയസ്സായിരുന്നു. പ്രമേഹവും രക്തസമ്മര്‍ദ്ദവും ഉണ്ടായിരുന്നു. ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്ന് ആലുവ ജില്ലാ ആശുപത്രിയില്‍ നിന്നും കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക്മാറ്റുകയായിരുന്നു. ഐ.സി യുവില്‍ ചികിത്സയിലിരിക്കെ ഇന്നു രാവിലെ മരണപ്പെട്ടു. വയനാട് കാരക്കാമല സ്വദേശി എറമ്പയില്‍ മൊയ്തുവും കോവിഡ്ബാധിച്ച് മരിച്ചു. 59 വയസ്സായിരുന്നു. മാനന്തവാടി ജില്ല ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. കിഡ്നി ലിവര്‍ സംബന്ധമായ അസുഖത്തിന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സക്ക് പോയപ്പോഴാണ് രോഗം ബാധിച്ചത്.
മനാമ :ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ കുരുന്നുകളുടെ കൂട്ടമായ മലർവാടി 5 മുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾക്കായി സ്വാതന്ത്ര്യ ദിനത്തോ ടനുബന്ധിച്ച് ഓഗസ്റ്റ് 14 ന് വൈകിട്ട് 7 മണിക്ക് ഓൺ ലൈൻ പരിപാടികൾ സംഘടിപ്പിക്കുന്നു. ‘സ്‌നേഹോത്സവം 2020’ എന്ന തലക്കെട്ടിൽ മുഹറഖ, മനാമ, റിഫ എന്നീ മൂന്ന് ഏരിയകളിലായി കൊണ്ട് കുട്ടികളുടെ കലാ വൈജ്ഞാനിക കഴിവുകളെ വളർത്താനുതകുന്ന പരിപാടികളാണ് സംഘടിപ്പിക്കുന്നത്. ഗാനം, പ്രസംഗം, കവിത, കഥ, മോണോ ആകട് , വീഡിയോ പ്രദർശനം, പ്രഛന്നവേഷം , തുടങ്ങി ആകർഷണീയവും വൈവിധ്യങ്ങളുമായ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. പ്രോഗ്രാം വിജയത്തിന്നായി സോന സക്കറിയയെ കൺവീനറായി തെരഞ്ഞെടുത്തു. https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE
കൊറോണ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി ശബരിമല പടി ചവിട്ടാം – ദര്‍ശനം വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ
തിരുവനന്തപുരം: കര്‍ശനമായ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ശബരിമല തീര്‍ത്ഥാടനം നടത്തുന്നതിന് തീരുമാനിച്ചതായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തീര്‍ത്ഥാടകര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുമെന്നും, ശബരിമല ദര്‍ശനം വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ നിയന്ത്രിക്കുമെന്നും മന്ത്രി വ്യക്തമാക്കി. തീര്‍ത്ഥാടനത്തിന്റെ മുന്നൊരുക്കങ്ങളെക്കുറിച്ച് ആലോചിക്കാന്‍ ദേവസ്വം മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല ഓണ്‍ലൈന്‍ യോഗത്തിലാണ് ഈ തീരുമാനം. https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE നിലയ്ക്കലില്‍ കൊവിഡ് ചികിത്സയ്‌ക്കെടുത്തിരിക്കുന്ന കെട്ടിടങ്ങള്‍ ജില്ലാ ഭരണകൂടം തീര്‍ത്ഥാടന കാലത്തിന് മുന്‍പായി ഒഴിഞ്ഞു നല്‍കണം. കടകളുടെ ലേലം കുറയുകയാണെങ്കില്‍ കണ്‍സ്യൂമര്‍ഫെഡ് പോലുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സേവനം ലഭ്യമാക്കും.
ദില്ലി: കൊവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉടൻ തുറക്കാനിടയില്ല. നിലവിലെ സാഹചര്യം അനുകൂലമല്ലെന്നാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വിലയിരുത്തൽ. ഇന്നലെ ചേർന്ന യോഗമാണ് വിലയിരുത്തൽ നടത്തിയത്. ഈ അക്കാദമിക വർഷത്തെ സീറോ അക്കാദമിക് ഇയർ ആയി പരിഗണിക്കാനും ആലോചനയുണ്ട്. രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 223 ലക്ഷത്തിലേക്ക് അടുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 53,601 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 22,68,675 ആയി. https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE 871 കൊവിഡ് മരണങ്ങൾ കൂടി സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഇതോടെ ഔദ്യോഗിക കണക്കനുസരിച്ച് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 45,257 ആയി. 1.99 ശതമാനമാണ് മരണ നിരക്കെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ഇത് വരെ 15,83,489 പേർ കൊവിഡ് മുക്തി നേടിയെന്നാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്. 69.33 ശതമാനമാണ് രോഗമുക്തി നിരക്ക്. തമിഴ്നാട്ടിൽ ആകെ രോഗബാധിതരുടെ എണ്ണം മൂന്നു ലക്ഷം കടന്നു. പുതിയ രോഗികളില്‍ 80…
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങളുടെ ലാന്‍ഡിങ്ങിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ഡി.ജി.സി.എ.യാണ് ഇതുസംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയത്. ഇതിനെ തുടര്‍ന്ന് ജിദ്ദയില്‍ നിന്ന് എത്തേണ്ടിയിരുന്ന സൗദി എയര്‍ലൈന്‍സ് വിമാനം നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പുനഃക്രമീകരിച്ചു. എയര്‍ ഇന്ത്യ ജംബോ സര്‍വീസും താല്‍കാലികമായി പിന്‍വലിച്ചിട്ടുണ്ട്. എയര്‍ ഇന്ത്യ, ഇത്തിഹാദ്, സൗദി എയര്‍, ഖത്തര്‍ എയര്‍വേസ് എന്നിവര്‍ക്കാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്ക് അനുമതി ലഭിച്ചത്. നിലവില്‍ സൗദി എയര്‍ലൈന്‍സ് മാത്രമാണ് വലിയ വിമാനങ്ങളുടെ സര്‍വീസ് നടത്തുന്നത്. തീരുമാനം നടപ്പാകുന്നതോടെ കരിപ്പൂര്‍ വിമാനത്താവളത്തിന്റെ നിലനില്‍പ്പ് ചോദ്യംചെയ്യുന്ന തരത്തില്‍ വലിയ വിമാനങ്ങള്‍ക്ക് കളംവിടേണ്ടിവരുമെന്ന് ആശങ്കയുണ്ട്. https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE
ഹൃദയ ശസ്ത്രക്രിയക്കായി കുഞ്ഞിനെ നാട്ടിൽ എത്തിച്ചും, സൗജന്യ ചികിത്സയും ഒരുക്കി സാമൂഹികപ്രവർത്തകനായ അമൽദേവ്
മനാമ: ജൂലൈ 28 ചൊവ്വാഴ്ച ആണ് ബഹ്‌റൈനിലെ സാമൂഹിക പ്രവർത്തകനായ അമല്ദേവിന് ബഹ്‌റൈനിൽ ജോലി ചെയ്യുന്ന ഇടുക്കി സ്വദേശിയായ ഒരു വ്യക്തിയുടെ ഫോൺ കോൾ വരുന്നത്. അദ്ദേഹത്തിന്റെ ഭാര്യ ജൂലൈ 27 തിങ്കളാഴ്ച്ച ഒരു പെൺ കുഞ്ഞിന് ജന്മം നൽകിയെന്നും എന്നാൽ കുട്ടിക്ക് ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ ഉള്ളതിനാൽ ജീവൻ നിലനിർത്തണമെങ്കിൽ അടിയന്തിര ശസ്ത്രക്രിയ ആവശ്യമാണെന്നും ഈ ശസ്ത്രക്രിയ ബഹ്‌റൈനിൽ ലഭ്യമല്ല എന്നും ഡോക്ടർമാർ അറിയിച്ചതായും എത്രയും വേഗം കുഞ്ഞിനെ നാട്ടിൽ എത്തിച്ചു തൻറെ കുഞ്ഞിൻറെ ജീവൻ രക്ഷിക്കാൻ ആയി എന്നെ സഹായിക്കണം എന്നുമായിരുന്നു ആ പിതാവിൻറെ നിസ്സഹായതയോടെ ഉള്ള അപേക്ഷ. ഏതാനും മാസങ്ങൾക്ക് മുന്നേ സമാനമായ ഒരു കേസിൽ ഇതേ ആശുപത്രിയിൽ നിന്നും ഒരു കുഞ്ഞിനെ അടിയന്തിരമായി നാട്ടിൽ എത്തിക്കാൻ അമൽദേവ് നടത്തിയ ഇടപെടലുകൾ വിജയം കണ്ടതിൻറെ അടിസ്ഥാനത്തിലാണ് സൽമാനിയ ഹോസ്പിറ്റലിലെ ജീവനക്കാർ എത്രയും വേഗം അമലിനെ ബന്ധപ്പെടാൻ ഈ കുടുംബത്തോട് നിർദ്ദേശിച്ചത്. കുഞ്ഞിനെ നാട്ടിൽ എത്തിക്കാൻ വേണ്ടുന്ന എല്ലാ…
മനാമ : പടവ് കുടുംബ വേദി ഓൺലൈൻ സംഗമം നടത്തിപ്രശസ്ത പിന്നണി ഗായകൻ അഫ്സൽ പരിപാടി ഉദ്ഘാടനം ചെയ്തു. ഫാദർ ഡോക്ടർ. ഡേവിസ് ചിറമേൽ “പ്രവാസത്തിലെ പ്രതിസന്ധികൾ അതിജീവനവും പ്രതീക്ഷകളും ” എന്നെ വിഷയത്തെ ആസ്പദമാക്കി സംസാരിച്ചു.ബഹ്‌റൈനിലെ പ്രമുഖ സാമൂഹിക പ്രവർത്തകരായ ബഷീർ അമ്പലായി, kT സലീം, ഷാനവാസ്, സയീദ് റമദാൻ നദവി, നിസാർ കൊല്ലം,നിയാസ് ആലുവ, എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. പടവിന്റെ പ്രവർത്തനങ്ങൾ അനുമോദിച്ചു കൊണ്ട് ദുബൈയിൽ നിന്നും അബ്ദുൽ ബഷീർ, നജീബ് ഒളിയത്, അറാഫത്ത് യൂ കെ, എന്നിവരും സംസാരിച്ചു. തുടർന്ന് നടന്ന സംഗീത നിശയിൽ ജൂനിയർ മഹ്ബൂക്, ഗീത് മെഹബൂബ്, നിദാൽ ഷംസ്, ബൈജു മാത്യു, ശിൽപ, ഗോപിക ഗണേഷ്,അബ്ദുൽ ദുബായ്, ഹന്ന മേരി എന്നിവർ ഗാനങ്ങൾ ആലപിച്ചു.സുനിൽ ബാബു, മുസ്തഫ പട്ടാമ്പി, ഷംസ് കൊച്ചിൻ, സഹൽ തൊടുപുഴ, ഉമ്മർ പാനായിക്കുളം, ഹക്കിം പാലക്കാട്, റാസിൻ, നിയാസ് ആലുവ, അഷ്‌റഫ് വടകര , അബ്ദുൽ സലാം,…
