- ഖത്തറിലെ റാസ് ലഫാൻ ഗ്യാസ് ഹബ്ബിൽ വൻ സ്ഫോടനം; 18 പേരെ കാണാതായി, 54 പേർക്ക് പരിക്ക്
- ഇൻഡസ് നദീജല വിഷയത്തിൽ ഇന്ത്യക്കെതിരെ വീണ്ടും പാകിസ്താന്റെ മുന്നറിയിപ്പ്; ജലസുരക്ഷയ്ക്ക് ഭീഷണിയായാൽ യുദ്ധം അനിവാര്യമെന്ന് പ്രതിരോധമന്ത്രി
- ഗണിതവേഗത്തിൽ ലോകറെക്കോർഡ് നേടിയ മെഹ്ഫിൽ സുൽത്താനെ മുഹറഖ് മലയാളി സമാജം ആദരിച്ചു
- ബഹ്റൈൻ ഇന്റർനാഷണൽ സർക്യൂട്ടിൽ അഹമ്മദ് അൽതാജർക്ക് പുതിയ ചുമതല
- കേരളത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് ശക്തമായ അടിത്തറയാകുന്ന ബജറ്റ്: ഡോ. വർഗീസ് കുര്യൻ
- APAB വനിതാസംഗമം; പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
- കുടുംബ സൗഹൃദ വേദി പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു
- ബ്ലഡ് ഡോണേഴ്സ് കേരള ബഹ്റൈൻ ചാപ്റ്റർ ലോക രക്തദാത ദിനം ആഘോഷിച്ചു
Author: News Desk
ചെന്നൈ: തമിഴ് ചലച്ചിത്ര നിര്‍മ്മാതാവ് വി. സ്വാമിനാഥന്‍ (67) കൊവിഡ് ബാധിച്ച് മരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തമിഴ്‌നാട്ടിലെ പ്രശസ്ത പ്രൊഡക്ഷന്‍ ഹൗസായ ലക്ഷ്മി മൂവി മേക്കേഴ്‌സിന്റെ ഉടമകളില്‍ ഒരാളായിരുന്നു സ്വാമിനാഥന്‍. ലളിതയാണ് ഭാര്യ. അശോക്, നടന്‍ അശ്വിന്‍ എന്നിവരാണ് മക്കള്‍. https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE
കൊല്ലം: 15 കോടി ചെലവഴിച്ച് ലുലു ഗ്രൂപ്പ് ഗാന്ധിഭവനിലെ അഗതികൾക്കായി നിർമ്മിച്ചുനൽകുന്ന മന്ദിരം ഈ വർഷം തന്നെ ഉദ്ഘാടനംചെയ്യും. പത്തനാപുരം ഗാന്ധിഭവനിൽ ഭിന്നശേഷിക്കാർ, കിടപ്പിലായവർ, കൈക്കുഞ്ഞ് മുതൽ വയോജനങ്ങൾ ഉൾപ്പെടെ 1000 അഗതികളും ഇരുന്നൂറിലധികം പരിചാരകരുണ്ട്. ഗാന്ധിഭവൻ സന്ദർശിക്കാനെത്തുന്നവർ നൽകുന്ന സഹായങ്ങളാണ് പ്രധാന വരുമാനമാർഗം. ആഹാരവും ചികിത്സയും സേവനപ്രവർത്തകരുടെ ഓണറേറിയവും ദൈനംദിന ചെലവുകളുമടക്കം പ്രതിദിനം മൂന്നുലക്ഷം രൂപയോളം ചെലവുവരുന്നുണ്ട്. കോവിഡ് വ്യാപനമായതോടെ സഹായങ്ങൾ പരിമിതപ്പെട്ടു. ഇതു ഗാന്ധിഭവനെ വലിയ പ്രതിസന്ധിയിലാക്കി. രണ്ട് കോടിയോളം കടബാദ്ധ്യതയുണ്ട് നിലവിൽ.ഈ സാഹചര്യത്തിലാണ് ഗാന്ധിഭവന് സഹായമായി എം.എ യൂസഫലി 40 ലക്ഷം കൈമാറിയത് കൂടാതെ ഏപ്രിലിൽ 25 ലക്ഷം രൂപയും ഗാന്ധിഭവന് നൽകിയിരുന്നു. https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE ജാതിമത ഭേദമെന്യേ ഇത്തരത്തിലുള്ള നന്മ നിറഞ്ഞ ജീവകാരുണ്യ പ്രവര്‍ത്തനങ്ങൾ കൊണ്ടാണ് എം.എ യൂസഫലിയെന്ന ബിസിനസ്സ്കാരനെ ഏറ്റവും മികച്ച മനുഷ്യത്വമുള്ള മലയാളിയായി കണക്കാക്കുന്നതും, മറ്റ് ബസ്സിനസ്സ്കാരിൽ നിന്നും വ്യത്യസ്തനാക്കുന്നതും. റിപ്പോർട്ട്: സേതുരാജ് കടയ്ക്കൽ
മഴക്കെടുതി; നാശനഷ്ടം പരിഹരിക്കാന്‍ പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് പ്രധാനമന്ത്രിയോട് സര്‍ക്കാര്‍
ന്യൂഡല്‍ഹി: കേരളത്തില്‍ കനത്ത മഴമൂലം ഉണ്ടായ നാശനഷ്ടം മറികടക്കാന്‍ പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് പ്രധാനമന്ത്രിയോട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു. പ്രളയ സാഹചര്യം അവലോകനം ചെയ്യാന്‍ രൂക്ഷമായ മഴക്കെടുതി നേരിട്ട സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി വിളിച്ച യോഗത്തിലാണ് പിണറായി വിജയന്‍ ഈ ആവശ്യം ഉന്നയിച്ചത്. യോഗത്തില്‍ കാലവര്‍ഷത്തെ തുടര്‍ന്ന് ഉണ്ടായ നാശ നഷ്ടങ്ങളും രക്ഷാ പ്രവര്‍ത്തനങ്ങളും പുനരധിവാസവും മുഖ്യമന്ത്രി വിശദീകരിച്ചു. അതേസമയം, നാശനഷ്ടങ്ങള്‍ സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സഹായം നല്‍കാമെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു. മുഖ്യമന്ത്രിക്ക് പുറമെ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരനും, ആരോഗ്യ മന്ത്രി കെകെ ശൈലജയും ചീഫ് സെക്രട്ടറി ബിശ്വാസ് മേത്തയും യോഗത്തില്‍ പങ്കെടുത്തു. കേരളത്തിന് പുറമെ, കര്‍ണാടക, മഹാരാഷ്ട്ര, ഉത്തര്‍ പ്രദേശ്, ബിഹാര്‍, അസം സംസ്ഥാനങ്ങളും യോഗത്തില്‍ പങ്കെടുത്തു. https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE
ഷൊര്‍ണൂര്‍: ലോഡ്ജില്‍നിന്ന് അനാശാസ്യപ്രവര്‍ത്തനത്തിന് അറസ്റ്റിലായ അസം സ്വദേശിനിയായ 35കാരിക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ വ്യാഴാഴ്ച രാത്രി കുളപ്പുള്ളി മേഘ ലോഡ്ജില്‍നിന്ന് അറസ്റ്റ് ചെയ്ത സ്ത്രീക്കാണ് രോഗം സ്ഥിരീകരിച്ചത്. അസം സ്വദേശിനികളായ രണ്ട് സ്ത്രീകളുള്‍പ്പെടെ 10 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. റിമാന്‍ഡ് ചെയ്ത പത്തുപേരും റിമാന്‍ഡില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. സ്ത്രീകള്‍ കണ്ണൂരിലും പുരുഷന്മാര്‍ ആലത്തൂര്‍ ജയിലിലുമാണ് കഴിയുന്നതെന്ന് പോലീസ് അറിയിച്ചു. അസം സ്വദേശികളുള്‍പ്പെടെ നാല് സ്ത്രീകളെയും നാല് പുരുഷന്മാരെയും ലോഡ്ജ് ഉടമയെയും മാനേജരെയും സംഭവത്തില്‍ അറസ്റ്റ് ചെയ്തിരുന്നു. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നായിരുന്നു പരിശോധന. രോഗം സ്ഥിരീകരിച്ചതോടെ ഇവരെ ആശുപത്രിയിലേക്ക് മാറ്റുമെന്ന് പോലീസ് പറഞ്ഞു. നിരീക്ഷണകേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന ലോഡ്ജിലാണ് അനാശാസ്യപ്രവര്‍ത്തനം നടത്തിയിരുന്നതെന്ന് പോലീസ് പറയുന്നു. ഇവിടെയെത്തിയ സ്ത്രീക്ക് രോഗം സ്ഥിരീകരിച്ചതോടെ ലോഡ്ജില്‍ അണുനശീകരണം നടത്തും. https://chat.whatsapp.com/KTsrRfgm6MxIG71y6rYB8X
ന്യൂഡൽഹി: പ്രവാസി ലീഗൽ സെൽ ബഹറിൻ കൺട്രിഹെഡ് ആയി സുധീർ തിരുനിലത്തിനു നിയമനം. പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ പത്തു വർഷത്തിലേറെയായി ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടനയാണ് പ്രവാസി ലീഗൽ സെൽ. കോവിടുകാലത്തുപോലും നിരവധി ഇടപെടലുകൾ സുപ്രീം കോടതിയിലും ഹൈകോടതികളിലും മറ്റും പ്രവാസി ലീഗൽ സെൽ നടത്തിയിരുന്നു. കഴിഞ്ഞ ഇരുപത്തൊന്പതു വർഷത്തോളമായി ബഹറിനിൽ താമസിക്കുന്ന സുധീർ തിരുനിലത് സാമൂഹിക സാംസ്കാരിക മേഖലകളിൽ സുപരിചിതനാണ്. വിവിധ സംഘടനകളുടെ ഭാരവാഹിത്വം വഹിച്ചിട്ടുള്ള സുധീർ തിരുനിലത് സാധാരണക്കാരുടെയും മറ്റും വിവിധ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും കോവിടിന്റെ സമയത്തുപോലും നിരവധി ആളുകളെ നാട്ടിലെത്തിക്കുന്നതിലും സഹായിച്ചിട്ടുണ്ട്. ബഹറിൻ കൺട്രിഹെഡ് ആയി സുധീർ തിരുനിലത്തിന്റെ നിയമനം ഈ മേഖലയിൽ ഉള്ള പ്രവാസികൾക്ക് ഏറെ സഹായകരമാകുമെന്ന് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രെസിഡന്റ്റ് അഡ്വ. ജോസ് എബ്രഹാം പറഞ്ഞു. പ്രവാസി ലീഗൽ സെലിന്റെ ബഹറിൻ കോർഡിനേറ്ററായി അമൽദേവും പ്രവർത്തിച്ചുവരുന്നു. സ്റ്റാർവിഷൻന്യൂസ് വാട്സ് അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കാണുന്ന…
മാധ്യമ പ്രവർത്തകർക്കെതിരെ സൈബർ ആക്രമണം. കർശന നടപടി ആവശ്യപ്പെട്ട് കേരള പത്ര പ്രവർത്തക യൂണിയൻ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി.
തിരുവനന്തപുരം: സാമൂഹ്യ മാധ്യമങ്ങളിലൂടെ മാധ്യമ പ്രവർത്തകരെ ആക്രമിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കേരളം പത്ര പ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഏഷ്യാനെറ്റ് ന്യൂസ് റീജിയണൽ എഡിറ്റർ ആർ അജയഘോഷിനും ബ്യൂറോ ചീഫ് കെ ജി കമലേഷിനും ജയ്‌ഹിന്ദ് ടി വി യിലെ പ്രമീള ഗോവിന്ദിനും എതിരെയാണ് ആക്രമണം നടന്നത്. നിരവധി മാധ്യമ പ്രവർത്തകർക്കെതിരെ ഇത്തരത്തിൽ പ്രചരണം നടക്കുന്നു. സ്വതന്ത്രമാധ്യമ പ്രവർത്തനത്തിനെതിരായ കയ്യേറ്റമാണിത്. ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പത്ര പ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ല കമ്മിറ്റി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി. https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE
പുതുച്ചേരി: പുതുച്ചേരി കൃഷി മന്ത്രി ആര്‍ കമലകണ്ണന് കൊവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ ജവഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജേറ്റ് മെഡിക്കല്‍ റിസര്‍ച്ച് സെന്ററില്‍ പ്രവേശിപ്പിച്ചു.നേരത്തെ, കൊവിഡ് സ്ഥിരീകരിച്ച കാരക്കല്‍ കളക്ടര്‍ അര്‍ജുന്‍ ശര്‍മയുമായി മന്ത്രി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, കര്‍ണാടക മുഖ്യമന്ത്രി യെദിയൂരപ്പ പുതിയ കൊവിഡ് പരിശോധന ഫലം നെഗറ്റീവായി. ഇതേതുടര്‍ന്ന് അദ്ദേഹം ആശുപത്രി വിട്ടു.ഓഗസ്റ്റ് ആദ്യവാരമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE
മലപ്പുറം: പെരിന്തല്‍മണ്ണ ബെവ്‌കോ ഔട്ട്‌ലെറ്റിലെ 11 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. നേരത്തെ ഇവിടത്തെ സെക്യൂരിറ്റി ജീവനക്കാരന് കോവിഡ് പോസിറ്റീവ് ആയിരുന്നു.ഇതേ തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്നവര്‍ക്കാണ് ഇപ്പോള്‍ കോവിഡ് സ്ഥിരീകരിച്ചത്. സെക്യൂരിറ്റി ജീവനക്കാരന് കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ഔട്ട്‌ലെറ്റും പരിസരങ്ങളും അണുമുക്തമാക്കിയിരുന്നു. നിലവില്‍ മറ്റ് ഔട്ട്‌ലെറ്റുകളില്‍ നിന്നുള്ള 5 ജീവനക്കാരെ ഇവിടേക്ക് നിയോഗിച്ചിട്ടുണ്ട്. ഔട്ട്‌ലെറ്റ് അടച്ചിടേണ്ട സാഹചര്യം ഇല്ലെന്ന് അധികൃതര്‍ അറിയിച്ചു. കോവിഡ് സ്ഥിരീകരിച്ചവര്‍ ക്വാറന്റൈനില്‍ പോകുന്നതിന്റെ തലേന്ന് അങ്ങാടിപ്പുറത്തെ ഡിപ്പോയിലും ബന്ധപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവിടെയുള്ള 3 പേരോടും ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ന്യൂസ് ഡസ്ക് സ്റ്റാർ വിഷൻ കൊച്ചി https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE
മനാമ: ബഹറിനിൽ യുണൈറ്റഡ് അറബ് എമിറേറ്റ്സ് ആസ്ഥാനമായുള്ള ജി42 ഹെൽത്ത് കെയറുമായി സഹകരിച്ച് കോവിഡ് വാക്സിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ ട്രയൽ ആരംഭിച്ചു. രാജ്യത്തുടനീളമുള്ള 6000 സന്നദ്ധ സേവകരെയാണ് ഇതിനായി തിരഞ്ഞെടുക്കുന്നത്. സാധ്യതയുള്ള വാക്സിനുകൾ ലോകാരോഗ്യ സംഘടനകൾ ലിസ്റ്റ് ചെയ്തിട്ടുണ്ട്. മാനദണ്ഡങ്ങൾ പാലിക്കുന്ന സന്നദ്ധപ്രവർത്തകരിൽ അബുദാബി ആസ്ഥാനമായുള്ള ജി42 ഹെൽത്ത് കെയർ വികസിപ്പിച്ചെടുത്ത വാക്സിൻ ഉപയോഗിച്ച് ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്തുന്നത്. ചൈനയിലുടനീളം ഒന്നാം ഘട്ടവും രണ്ടാം ഘട്ടവുമായ ക്ലിനിക്കൽ പരീക്ഷണങ്ങൾ വിജയിച്ചതിനെത്തുടർന്ന് മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് ദേശീയ ആരോഗ്യ നിയന്ത്രണ അതോറിറ്റി (എൻഎച്ച്‌ആർഎ) അംഗീകാരം നൽകിയിട്ടുണ്ട്. മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ 18 വയസ്സിന് മുകളിലുള്ള സന്നദ്ധപ്രവർത്തകരിലാണ് നടത്തുക.
കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടെ മലയാളത്തില്‍ വീണ്ടും ഓണ്‍ലൈന്‍ റിലീസ്. ടൊവിനോ ചിത്രം കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്‌തേക്കും. ഓണ്‍ലൈന്‍ റിലീസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ചിത്രത്തിന്റെ നിര്‍മാതാവ് ആന്റോ ജോസഫ് വിവിധ സംഘടനകള്‍ക്ക് കത്ത് നല്‍കി. വിജയബാബു നിർമിച്ച സൂഫിയും സുജാതയ്ക്കും പിന്നാലെയാണ് മലയാളത്തിലെ രണ്ടാമത്തെ ഒടിടി റിലീസിനായി ടൊവിനോ ചിത്രം കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് ഒരുങ്ങുന്നത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തിയറ്ററുകള്‍ 150 ദിവസമായി അടഞ്ഞുകിടക്കുകയാണ്. ഈ സാഹചര്യത്തില്‍ തിയറ്ററുകള്‍ തുറക്കുന്നതുവരെ കാത്തിരിക്കാനാവില്ലെന്ന് അറിയിച്ചാണ് ഒടിടി റിലീസിന് അനുമതി നല്‍കണമെന്ന് അറിയിച്ച് നിര്‍മാതാവ് കത്ത് നല്‍കിയിരിക്കുന്നത്.
