- ഉമ്മൻചാണ്ടിയുടെ പേരിൽ സത്യപ്രതിജ്ഞ; വടക്കഞ്ചേരി പഞ്ചായത്ത് അംഗത്തിന്റെ സത്യപ്രതിജ്ഞ അസാധുവാക്കി ഹൈക്കോടതി
- വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ്: സംസ്ഥാനവ്യാപക പ്രതിഷേധവുമായി ഡിവൈഎഫ്ഐ, വിവിധ ജില്ലകളിൽ സംഘർഷം
- കേരളം ലഹരിമുക്തമാകണം: അയൽ സംസ്ഥാനങ്ങളോട് സംയുക്ത നീക്കത്തിന് മുഖ്യമന്ത്രി
- മോദിയെയും അമിത് ഷായെയും കൈകൂപ്പി അഭിവാദ്യം ചെയ്ത് മമ്മൂട്ടി; പത്മഭൂഷൺ ഏറ്റുവാങ്ങി
- സംഘടനാ ദൗർബല്യമാണ് തിരിച്ചടിക്ക് കാരണം; നേതാക്കളുടെ പെരുമാറ്റവും സംസാരശൈലിയും മാറണമെന്ന് കെ.കെ. ശൈലജ
- ബഹ്റൈനിനോടുള്ള സ്നേഹാദരങ്ങളുമായി ഗുരുദേവ സോഷ്യൽ സൊസൈറ്റി ലോയൽറ്റി പ്ലഡ്ജ് സംഘടിപ്പിച്ചു
- വിശ്വകലക്ക് പുതിയ നേതൃത്വം; പ്രവർത്തനോദ്ഘാടനം ജൂൺ 26ന്
- കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്റൈന്‍ പുതിയ നേതൃത്വം
Author: News Desk
കണ്ണൂർ: വിദേശത്തു നിന്നെത്തി ക്വറന്‍റീനിൽ കഴിയുകയായിരുന്ന യുവാവ് മരിച്ച നിലയിൽ. കുഞ്ഞിമംഗലം കണ്ടൻകുളങ്ങര സ്വദേശി ടി.വി.ശരത്തിനെ (30) ആണ് ടോയ്ലറ്റിനുള്ളിൽ കഴുത്തറിച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്. കുവൈറ്റിൽ എഞ്ചിനിയറായ ശരത് കഴിഞ്ഞ മാസം അവസാനത്തോടെയാണ് നാട്ടിലെത്തിയത്. വന്ന ദിവസം മുതൽ കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് വീടിന് സമീപത്തായുള്ള ഔട്ട്ഹൗസില്‍ ക്വറന്‍റീനിൽ കഴിയുകയായിരുന്നു. ഇന്ന് രാവിലെ ബന്ധു ഭക്ഷണവുമായെത്തി വിളിച്ചപ്പോൾ പ്രതികരണം ഒന്നും ഉണ്ടായില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കഴുത്തുമുറിച്ച് മരിച്ച നിലയിൽ ശരത്തിനെ കണ്ടെത്തിയത്. ഒരു കത്രികയും സമീപത്ത് നിന്നു ലഭിച്ചിട്ടുണ്ട്. മാനസിക സമ്മർദ്ദത്തെ തുടർന്ന് ജീവനൊടുക്കിയതാണെന്ന് സൂചന നൽകുന്ന ആത്മഹത്യ കുറിപ്പും കണ്ടെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്. മൃതദേഹം പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റി.
കൊച്ചി : ബെംഗളൂരു മയക്കുമരുന്ന് കേസ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടേറ്റും അന്വേഷിക്കും. കേസിലെ പ്രതികളായ സിനിമാ മേഖലയിലുള്ളവരുടെയും വ്യവസായികളുടെയും കണക്കില്‍പെടാത്ത പണം ലഹരികടത്തിനായി ഉപയോഗിച്ചിട്ടുണ്ടെന്ന നിഗമനത്തിലാണ് കേസടുക്കാനുള്ള ബെംഗളൂരു ഇഡിയുടെ തീരുമാനം. അതേസമയം കേസിലെ പ്രതികൾ കേരളത്തില്‍നിന്നും ലഹരിവസ്തുക്കൾ കടത്തിയിട്ടുണ്ടെന്ന് വ്യക്തമായ സാഹചര്യത്തില്‍ അന്വേഷണം കേരളത്തിലേക്കും വ്യാപിപ്പിക്കാനൊരുങ്ങുകയാണ് എന്‍സിബി. ദക്ഷിണേന്ത്യയിലെ മുന്‍നിര നടിമാരെ കൂടാതെ വ്യവസായികളും സിനിമാ നിർമാതാക്കളും ബെംഗളൂരു മയക്കുമരുന്ന് കേസില്‍ പ്രതികളാണ്. കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ കഴിഞ്ഞ ദിവസം ഇഡി ശേഖരിച്ചിരുന്നു. കേസിലെ പ്രതികളില്‍ ചിലർ കണക്കില്‍പെടാത്ത പണം ലഹരികടത്തിനായി ഉപയോഗിച്ചെന്നാണ് ഇഡിയുടെ പരിശോധനയില്‍ വ്യക്തമായത്. ഈ സാഹചര്യത്തില്‍ ഇവർക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താനാണ് തീരുമാനം. ഉടന്‍ എഫ്ഐആർ രജിസ്റ്റർ ചെയ്യും. പ്രതികളെയും പ്രതികളുമായി സംശയകരമായ സാമ്പത്തിക ഇടപാടുകൾ നടത്തിയവരെയും ചോദ്യം ചെയ്യും. ആസ്തികൾ കണ്ടുകെട്ടുന്നതടക്കമുള്ള നടപടികളിലേക്കും കടക്കും. അതേസമയം അനൂപിനെയും റിജേഷിനെയും കൂടാതെ സിസിബിയുടെ പിടിയിലായ മലയാളി നിയാസ് മുഹമ്മദും പ്രതീക് ഷെട്ടിയും കേരളത്തില‍്‍നിന്നടക്കം മയക്കുമരുന്നെത്തിച്ച് നഗരത്തില്‍ വിതരണം…
പത്തനംതിട്ട: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസ് അന്വേഷണം പുതിയ തലത്തിലേക്ക്. എൽഎൽപി വഴി സ്വീകരിച്ച നിക്ഷേപ തുക പ്രതികള്‍ വകമാറ്റിയത് വായ്പയുടെ പേരിലാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. നിക്ഷേപകരുടെ പണം നിയമപരമായാണ് വിവിധ അക്കൗണ്ടുകളിലേക്ക് മാറ്റിയിട്ടുള്ളത്.വായ്പ എടുത്തിരിക്കുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ പോലീസ് ശേഖരിച്ച് കഴിഞ്ഞു. ഉടമകള്‍ക്കെതിരെ നിക്ഷേപ സംരക്ഷണ നിയമത്തിലെ വകുപ്പുകളടക്കം ചുമത്തിയിട്ടുണ്ട്. നിക്ഷേപകരുടെ പണം വായ്പയാക്കി മാറ്റിയതിനെ കുറിച്ചാണ് നിലവിൽ അന്വേഷണം നടക്കുന്നത്. ഉടമകളുമായി അടുത്ത ബന്ധമുള്ള തൃശൂർ സ്വദേശിയാണ് പോപുലർ ഫിനാൻസിന് ഇത് സംബന്ധിച്ച ഉപദേശം നൽകിയതെന്നാണ് വിവരം. അതേസമയം, വകയാറിലെ പോപ്പുലര്‍ ഫിനാന്‍സ് ആസ്ഥാനത്തെത്തി ജീവനക്കാരെ ജില്ലാ പോലീസ് മേധാവി കെജി സൈമൺ ചോദ്യം ചെയ്തിരുന്നു.
മനാമ : ദീർഘകാലം ബഹ്റൈനിൽ പ്രവാസിയായ മലയാളി ഹൃദയാഘാതത്തെത്തുടർന്ന് നാട്ടിൽ മരണപെട്ടു .കണ്ണൂർ വളപട്ടണം സ്വദേശി പി .എം ഷഹീദ് (69) ആണ് മരിച്ചത് .രണ്ടാഴ്ച മുമ്പ് നാട്ടിൽ പോയ ഇദ്ദേഹം കണ്ണൂർ ധർമ്മശാലയിലെ ഹോട്ടലിൽ ക്വാറൻറീൻ പൂർത്തിയാക്കി വെള്ളിയാഴ്ച രാവിലെ വളപട്ടണത്തെ വീട്ടിൽ എത്തി .വൈകുന്നേരം വീട്ടുകാർക്കൊപ്പം ഇരിക്കുമ്പോൾ കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു ഭാര്യ : റസിയ .മക്കൾ – നജിത ,നാസിയ ,നബീലു
ഡൽഹി : പെരിയ ഇരട്ടക്കൊലപാതക കേസിൽ അപ്പീൽ നൽകി സർക്കാർ. സിബിഐ അന്വേഷണം ശരിവച്ച ഹൈക്കോടതി ഇത്തരവിനെതിരെ സുപ്രിം കോടതിയിൽ അപ്പീൽ നൽകിയിരിക്കുകയാണ് സംസ്ഥാന സർക്കാർ. ഇത് സംബന്ധിച്ച് ആഭ്യന്തര വകുപ്പ് നേരത്തെ നിയമോപദേശം തേടിയിരുന്നു.കുറ്റപത്രം നിലനിർത്തിയതിനാൽ സാധ്യതയുണ്ടെന്ന് പൊലീസ് പറയുന്നു. കേസ് ഡയറി ഇതുവരെ കൈമാറിയില്ല. ഡിവിഷൻ ബെഞ്ച് ഉത്തരവിന് ശേഷവും കേസ് ഡയറി സിബിഐക്ക് കൈമാറാതിരിക്കുകയാണ് ക്രൈംബ്രാഞ്ച്. രേഖകൾ അവശ്യപ്പെട്ട് സിബിഐ നാല് തവണ കത്ത് നൽകിയിരുന്നു.
സിനിമാ സീരിയല്‍ നടിമാരുടെ മോര്‍ഫ് ചെയ്ത ദൃശ്യങ്ങളും ചിത്രങ്ങളും അശ്ലീല വെബ്‌സൈറ്റില്‍- യുവാവ് അറസ്റ്റില്‍
തിരുവനന്തപുരം: മലയാള സിനിമാസീരിയല്‍ നടിമാരുടെയും വനിതാ അവതാരകരുടെയും മോര്‍ഫ് ചെയ്ത ദൃശ്യങ്ങളും ചിത്രങ്ങളും അശ്ലീല വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്ത് പണം സമ്പാദിച്ച യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. നെടുമങ്ങാട് കരിപ്പൂര് മല്ലമ്പ്രക്കോണം ഷീജാ ഭവനില്‍ സൂരജ് ദിനേഷ്(25) ആണ് അറസ്റ്റിലായത്. സിനിമാസീരിയല്‍അവതാരക രംഗത്തെ 33 യുവതികളുടെ ചിത്രങ്ങളും ദൃശ്യങ്ങളും ഇയാള്‍ മോര്‍ഫ് ചെയ്തതായി കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇവ അശ്‌ളീല വെബ്‌സൈറ്റില്‍ നല്‍കിയ ശേഷം ഈ ദൃശ്യങ്ങള്‍ കാണുന്നവരില്‍നിന്നു പ്രതി പണവും കൈപ്പറ്റിയിരുന്നു. ഏഴാം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള ഇയാള്‍ നന്നായി ഇംഗ്ലീഷ് സംസാരിച്ചാണ് കരാര്‍ ഉറപ്പിക്കുന്നത്. വട്ടിയൂര്‍ക്കാവ് സ്വദേശിനിയുടെ പരാതിയെത്തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പൊലീസ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
തിരുവനന്തപുരം: മദ്യവിൽപനയിൽ നിയന്ത്രണം ഏർപ്പെടുത്തി ബീവറേജസ് കോർപറേഷൻ പുതിയ സർക്കുലർ പുറത്തിറക്കി. ബെവ് ക്യു ആപ്പ് വഴി നൽകുന്ന ടോക്കണിന് ആനുപാതികമായി മാത്രം ബാറുകൾക്കും ഔട്ട്ലെറ്റുകൾക്കും മദ്യം നൽകിയാൽ മതിയെന്നാണ് സർക്കുലറിൽ പറയുന്നത്. നിർദേശം മദ്യവിൽപനയെ ബാധിക്കുമെന്ന് ജീവനക്കാർ ചൂണ്ടിക്കാണിക്കുന്നു. ടോക്കൺ ഇല്ലാത്തവർക്കും മദ്യം നൽകി യഥേഷ്ടം കച്ചവടം നടത്തുന്ന ബാറുകളെ നിയന്ത്രിക്കാനാണ് പുതിയ സർക്കുലർ.ഇനി മുതൽ മദ്യവിൽപന ശാലകൾക്കും ബാറുകൾക്കും അതത് ദിവസത്തെ ടോക്കണിന് ആനുപാതികമായി മദ്യം വിതരണം ചെയ്യണമെന്നാണ് സർക്കുലർ. ഇത് നടപ്പാക്കാൻ വെയർഹൗസ് മാനേജർമാർക്ക് കർശന നിർദേശമാണ് നൽകിയിരിക്കുന്നത്. ബീവറേജസ് കോർപറേഷൻ എം.ഡി പുറത്തിറക്കിയ ഉത്തരവ് നിലവിൽ വന്നു.
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ കെടി ജലീലിനെയും ബിനീഷ് കോടിയേരിയെയും ചോദ്യം ചെയ്തതോടെ കേസിൽ നിർണായക അന്വേഷണ ഘട്ടത്തിലേയ്ക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കടന്നു. ഇരുവരിൽ നിന്നും പ്രാഥമിക വിവരങ്ങൾ മാത്രമാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തേടിയട്ടുള്ളത്. മന്ത്രി ജലീലിനേയും, ബിനീഷിനേയും വീണ്ടും ചോദ്യം ചെയ്യാൻ അന്വേഷണസംഘം വിളിപ്പിക്കും. മത ഗ്രന്ഥങ്ങൾ എടപ്പാളിലേയ്ക്ക് കൊണ്ടുപോകുന്നതിനിടെ സി-ഡാക്കിന്റെ വാഹനത്തിലെ ജിപിഎസ് അപ്രത്യക്ഷമായതിൽ ദുരൂഹത നിലനിൽക്കുന്നതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സംശയിക്കുന്നു. ഇക്കാര്യത്തിൽ മന്ത്രിക്ക് കൃത്യമായ മറുപടി നൽകാൻ കഴിഞ്ഞിട്ടില്ല. ഇതിൽ വ്യക്തത വരുത്തിയ ശേഷമാവും ജലീലിനെ വീണ്ടും ചോദ്യം ചെയ്യുക.
വാഷിംഗ്ടൺ: പ്രസിഡന്റ് ഡൊണാൾഡ് ട്രംപും അദ്ദേഹത്തിന്റെ ഭരണകൂടവും നടത്തിയ നയതന്ത്ര നീക്കത്തിന്റെ ഭാഗമായി ഇസ്രയേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കാൻ സമ്മതിക്കുന്ന ഏറ്റവും പുതിയ അറബ് രാജ്യമായി ബഹ്‌റൈൻ മാറി. ഓഗസ്റ്റ് 13 ന് യുഎഇ, യുഎസ്, ഇസ്രായേൽ എന്നിവരുമായി ഉണ്ടായ ചരിത്രപരമായ കരാറിനെ തുടർന്നാണ് ഏറ്റവും പുതിയ നീക്കം. https://twitter.com/realDonaldTrump/status/1304464923469193217?s=20 ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ എന്നിവരുമായി മൂന്ന് തവണ നടത്തിയ ഫോൺ കോളിനെ തുടർന്നാണ് ട്രംപ് കരാർ പ്രഖ്യാപിച്ചത്. മൂന്ന് നേതാക്കളും കരാർ സാക്ഷ്യപ്പെടുത്തി ആറ് ഖണ്ഡിക സംയുക്ത പ്രസ്താവന ഇറക്കി. സെപ്റ്റംബർ 15 ന് വൈറ്റ് ഹൗസിൽ നടക്കുന്ന ചടങ്ങിൽ ഇസ്രയേലുമായുള്ള കരാർ ഔപചാരികമാക്കാൻ ബഹ്‌റൈൻ സമ്മതിച്ചിട്ടുണ്ട്, ഓഗസ്റ്റ് മധ്യത്തിൽ പ്രഖ്യാപിച്ച ഇസ്രയേലുമായുള്ള സ്വന്തം കരാറിൽ യുണൈറ്റഡ് അറബ് എമിറേറ്റ്സും ഒപ്പുവെക്കും.
മനാമ: സുപ്രഭാതം ദിനപത്രം ബഹ്റൈന്‍ തല വരിചേര്‍ക്കല്‍ കാംപയിന് തുടക്കമായി. മനാമയിലെ സമസ്ത ബഹ്റൈന്‍ കേന്ദ്ര ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സമസ്ത ബഹ്റൈന്‍ റൈയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡന്‍റ് ഹംസ അന്‍വരി മോളൂര്‍ സുപ്രഭാതം ഗവേണിംഗ് ബോഡി അംഗം കൂടിയായ അബ്ദുല്‍ ഹമീദ് വില്യാപ്പള്ളിയെ വരിചേര്‍ത്താണ് കാംപയിൻ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. ഇതോടനുബന്ധിച്ച് നേരത്തെ ഓണ്‍ലൈനില്‍ നടന്ന പ്രവര്‍ത്തകസമിതിയോഗം സമസ്ത ബഹ്റൈന്‍ പ്രസിഡന്‍റ് സയ്യിദ് ഫഖ്റുദ്ധീന്‍ കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ആക്ടിങ് സെക്രട്ടറി എസ്.എം അബ്ദുല്‍ വാഹിദ് അധ്യക്ഷത വഹിച്ചു. സമസ്ത ബഹ്റൈന്‍ കേന്ദ്ര-ഏരിയാ കമ്മറ്റി ഭാരവാഹികളും വിവിധ പോഷക സംഘടനാ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു. കാംപയിന്‍ ഭാഗമായി ബഹ്റൈനിലെ മുഴുവൻ ഏരിയകളിലും വരിക്കാരെ ചേര്‍ക്കാനുള്ള വിപുലമായ പദ്ധതികളാണ് യോഗം ആസൂത്രണം ചെയ്‌തിരിക്കുന്നത്. വ്യാപകമായ പ്രചാരണം നടത്തി പ്രവാസികളുടെയും ബന്ധുക്കളുടെയും വീടുകളിൽ സുപ്രഭാതം പത്രം ഉറപ്പ് വരുത്തുന്നതിനോടൊപ്പം നാട്ടില്‍ വരിക്കാരായവരെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കും പൊതുസ്ഥലങ്ങളിലേക്കും പത്രം സ്പോണ്‍സര്‍ ചെയ്യിപ്പിക്കാനും ശ്രമം…
