Author: News Desk

മമ്മൂട്ടിയുടെ ജന്മദിനത്തില്‍ ബര്‍ത്ത് ഡേ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ കഴിയത്തിനാല്‍ വാവിട്ട് കരഞ്ഞ് സോഷ്യല്‍ മീഡിയയില്‍ താരമായി മാറിയ കുഞ്ഞ് ആരാധികയാണ് പീലിമോള്‍. എന്നാല്‍ നാല് ദിവസം പിന്നിടുമ്പോള്‍ സ്വന്തം ജന്മദിനത്തില്‍ സന്തോഷം കൊണ്ട് വീര്‍പ്പുമുട്ടുകയാണ് പീലി. ജന്മദിനത്തില്‍ പീലിയെ തേടിയത്തിയത് ഇഷ്ടതാരം മമ്മൂക്കയുടെ വക അത്യഗ്രന്‍ സമ്മാനങ്ങള്‍.കൂടെ ‘ഹാപ്പി ബര്‍ത്ത്‌ഡേയ് പീലിമോള്‍, വിത്ത് ലവ് മമ്മൂട്ടി’ എന്നെഴുതിയ കേക്കും. https://youtu.be/JcKvg7mGNss വീട്ടുകാര്‍ വാങ്ങിയ കേക്ക് മാറ്റി വച്ച്, മമ്മൂക്ക സമ്മാനിച്ച കേക്ക് മുറിച്ചായിരുന്നു പിന്നെ പീലിയുടെ പിറന്നാള്‍ ആഘോഷം. കേക്കു മുറിച്ചതിനു ശേഷം താരം തന്നെ പീലിക്ക് ആശംസയുമായി വിഡിയോ കോളിലെത്തി. മമ്മൂട്ടിയുടെ ജന്മദിനത്തില്‍ മാതാപിതാക്കള്‍ തന്നെ കൂട്ടാതെ ബര്‍ത്ത് ഡേ പാര്‍ട്ടിക്ക് പോയെന്ന് തെറ്റ് ധരിച്ചായിരുന്നു പീലി പിണങ്ങി കരച്ചില്‍. പീലിയുടെ വിഡിയോ പിന്നീട് മമ്മൂട്ടിയടക്കം പങ്ക് വെച്ചിരുന്നു.

Read More

ന്യൂഡല്‍ഹി : പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധത്തിന്റെ മറവില്‍ ഡല്‍ഹിയില്‍ നടന്ന കലാപത്തിന്റെ ഗൂഢോലചനയിൽ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സ്വരാജ് അഭിയാന്‍ നേതാവ് യോഗേന്ദ്ര യാദവ്, എന്നിവര്‍ക്കും പങ്കുള്ളതായി ഡല്‍ഹി പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിൽ. സീതാറാം യെച്ചൂരിക്കും യോഗേന്ദ്രയാദവിനും പുറമേ സാമ്പത്തിക വിദഗ്ധ ജയതി ഘോഷ്, ഡല്‍ഹി സര്‍വ്വകലാശാല പ്രൊഫസറും ആക്ടിവിസ്റ്റുമായ അപൂര്‍വ്വാനന്ദ്, ഡോക്യുമെന്ററി നിര്‍മ്മാതാവ് രാഹുല്‍ റോയ് എന്നിവരെയും അനുബന്ധ കുറ്റപത്രത്തില്‍ പോലീസ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേസില്‍ അറസ്റ്റിലായ പിന്‍ജ്ര തോഡ് സംഘടനയിലെ മൂന്ന് വിദ്യാര്‍ത്ഥികളാണ് സീതാറാം യെച്ചൂരിയുടേതുള്‍പ്പെടെയുള്ളവരുടെ പേരുകള്‍ വെളിപ്പെടുത്തിയിരിക്കുന്നത് എന്നാണ് വിവരം. പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധത്തില്‍ ഏതറ്റംവരെയും പോകാന്‍ ഇവര്‍ പ്രതിഷേധക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഇതിന് പുറമേ പൗരത്വ ഭേദഗതി നിയമം മുസ്ലീങ്ങള്‍ക്കെതിരാണ് എന്ന തരത്തില്‍ വ്യാപക പ്രചാരണം നടത്തി കേന്ദ്ര സര്‍ക്കാരിന്റെ വ്യാപക പ്രചാരണം നടത്തി സമൂഹത്തില്‍ വിദ്വേഷമുണ്ടാക്കാന്‍ ശ്രമിച്ചതായുംപോലീസ് കുറ്റപത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

Read More

മനാമ: ബഹറിനിൽ കഴിഞ്ഞ രണ്ടാഴ്ചയായി കോവിഡ് -19 കേസുകളുടെ എണ്ണം വർദ്ധിച്ചതായി കൊറോണ വൈറസിനെ നേരിടാനുള്ള ദേശീയ മെഡിക്കൽ ടാസ്‌ക്ഫോഴ്സ് വ്യക്തമാക്കി. അഷൂറ അവധി ദിവസങ്ങളിൽ ആരോഗ്യ മന്ത്രാലയത്തിന്റെ കോവിഡ് മുൻകരുതൽ നടപടികളും മാർഗനിർദേശങ്ങളും പാലിക്കാത്തതിനാലാണ് കോവിഡ് കേസുകളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായത്. അഷൂറ അവധി ദിവസങ്ങളിൽ സാമൂഹികവും മതപരവുമായ ഒത്തുചേരലുകൾ വർദ്ധിച്ചതുമൂലമാണ് കോവിഡ് കേസുകളുടെ വർദ്ധനവുണ്ടായതെന്ന് ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾ വെളിപ്പെടുത്തുന്നതായി ടാസ്ക്ഫോഴ്സ് അറിയിച്ചു. രോഗം പിടിപെട്ട ബഹ്‌റൈൻ പൗരന്മാരുടെ ശതമാനം ഈദ് അൽ ഫിത്തർ അവധിക്കാലത്തേക്കാൾ ഇരട്ടിയിലധികമാണെന്ന് ടാസ്‌ക്ഫോഴ്സ് അഭിപ്രായപ്പെട്ടു. ഈദ് അൽ ഫിത്തർ അവധിക്ക് രണ്ടാഴ്ച കഴിഞ്ഞപ്പോൾ, സജീവമായ കേസുകൾ 5,568 ൽ എത്തിയെന്നും അതിൽ 37% കേസുകൾ ബഹ്‌റൈൻ പൗരന്മാരാണെന്നും ടാസ്ക്ഫോഴ്സ് വ്യക്തമാക്കി. എന്നാൽ അഷുറ അവധി കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞപ്പോൾ സജീവമായ കേസുകൾ 7,451 ൽ എത്തി. ഇതിൽ 82% കേസുകളും ബഹ്‌റൈൻ പൗരന്മാരാണ്. രണ്ട് സാഹചര്യങ്ങൾക്കിടയിലും നിലവിലുള്ള കേസുകളുടെ 34% വർദ്ധനവാണ് കാണിക്കുന്നത്. കാരണം അഷൂറ…

Read More

മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (“ഐസി‌ആർ‌എഫ്”) ഇരുനൂറോളം തൊഴിലാളികൾക്ക് കുപ്പി വെള്ളവും പഴങ്ങളും, ബിസ്കറ്റും വിതരണം ചെയ്തു. സീഫിലെ കോർട്ട് യാർഡ് പ്രോജെക്ട് സനാബിസിൽ ഉള്ള ദാനാ മാൾ പ്രോജെക്ട് എന്നീ രണ്ട് സൈറ്റുകളിൽ വെച്ച് നടന്നു. കോവിഡ് -19 സമയത്ത് സുരക്ഷിതമായി തുടരാൻ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് വിശദീകരിക്കുന്ന ഫ്ലൈയറുകൾക്കൊപ്പം ഐസിആർഎഫ് വോളന്റിയർമാർ ഫെയ്സ് മാസ്കുകളും ആൻറി ബാക്ടീരിയൽ സോപ്പുകളും വിതരണം ചെയ്തിട്ടുണ്ട്. Also Read-  കരിപ്പൂർ അപകടം: എയർഇന്ത്യയ്ക്ക് 374 കോടി രൂപ നഷ്ടപരിഹാരം ലഭിക്കും ഇത്തരം പ്രവർത്തനത്തിന്റെ അടിസ്ഥാന ലക്ഷ്യം തൊഴിലാളികളെ കുടി വെള്ളത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പഠിപ്പിക്കുകയും വേനൽക്കാലത്ത് എങ്ങനെ ആരോഗ്യവാനായിരിക്കണമെന്ന് അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ്. വേനൽക്കാലത്തെ ചൂടിൽ അധ്വാനിക്കുന്നവർ ഏറ്റവും കൂടുതൽ ബാധിക്കപ്പെടുന്നവർ ആയതിനാൽ വിവിധ വർക്ക് സൈറ്റുകളിൽ സെപ്തംബര്‍ മാസം അവസാനം വരെ ഈ പ്രതിവാര പരിപാടി തുടരാൻ ഐസി‌ആർ‌എഫ് ഉദ്ദേശിക്കുന്നു.ഐ.സി.ആർ.എഫ് തേർസ്റ്റ് ഖൊഞ്ചേഴ്സ് കൺവീനർ സുധീർ തിരുനിലത്ത്, ഐ.സി.ആർ.എഫ്.വോളന്റീർസ് സുനിൽ…

Read More

ഉത്തർപ്രദേശ് : ഇഷ്ടമില്ലാത്തയാളെ വിവാഹം കഴിച്ചതിന് മകൾക്കും മകളുടെ ഭർത്താവിനു നേർക്കും വെടിയുതിർത്ത് ഉത്തർപ്രദേശ് സ്വദേശി. പരുക്കേറ്റ ഭാര്യയും ഭർത്താവും ആശുപത്രിയില്‍ ചികിത്സയിലാണ്. ഉത്തർപ്രദേശിലെ രാംപൂർ ജില്ലയിലുള്ള സൈദ്നഗറിലാണ് സംഭവം നടന്നത്. സംഭവത്തിൽ പൊലീസ് കേസെടുത്തു. ===================================================           Also Read- നടി മിയ ജോർജ് വിവാഹിതയായി =================================================== സെപ്തംബർ ആദ്യം സൈദ്നഗറിൽ പ്രശാന്ത് കുമാർ എന്നയാൾ ഉത്തരാഖണ്ഡിലെ കാശിപൂരിലുള്ള ഒരു യുവതിയെ വിവാഹം കഴിച്ചു. യുവതിയുടെ കുടുംബം വിവാഹത്തിന് എതിരായിരുന്നു. ആദ്യ അന്വേഷണത്തിൽ, യുവതിയുടെ പിതാവ് മകനെയും ഭർത്താവിനെയും വെടിവെച്ച് കൈയ്ക്ക് മുകളിൽ പരുക്കേല്പിച്ചു. ഡോക്ടർ ഇരുവരെയും ജില്ലാ ആശുപത്രിയിൽ നിന്ന് മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ എഫ്ഐആർ തയ്യാറാക്കി അന്വേഷണം ആരംഭിച്ചു.

Read More

ന്യൂഡൽഹി: കഴിഞ്ഞ മാസം കോഴിക്കോട് വിമാനത്താവളത്തിൽ ഉണ്ടായ അപകടത്തിൽ ദുബായ്-കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് 374 കോടി രൂപ ലഭിക്കുമെന്ന് ഇൻഷുറൻസ് അധികൃതർ അറിയിച്ചു. വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തതാണ് ഇക്കാര്യം.വിമാനത്തിനുണ്ടായ നാശനഷ്ടം കണക്കിലെടുത്ത് എയർ ഇന്ത്യ എക്സ്പ്രസിന് നൽകേണ്ട മൊത്തം ക്ലെയിം തുക ഏകദേശം 374 കോടി രൂപയാണ്. വിമാനം 370 കോടി രൂപയ്ക്ക് ഇൻഷൂർ ചെയ്തിട്ടുണ്ട്. അപകടത്തിൽ വിമാനത്തിന് പൂർണ നാശനഷ്ടമുണ്ടായതിനാൽ ഇൻഷുറൻസ് തുടകം മൊത്തം നൽകപ്പെടും. ഇതു കൂടാതെ നാലുകോടി രൂപ അധികമായും അനുവദിക്കും .

Read More

കൊഹിമ: അരുണാചൽ പ്രദേശിലെ അപ്പർ സുബാൻസിരിയിലെ മക്മോഹൻ ലൈനിനടുത്ത് ചൈനയിലെ പീപ്പിൾസ് ലിബറേഷൻ ആർമി (പി‌എൽ‌എ) തട്ടിക്കൊണ്ടുപോയ അഞ്ച് യുവാക്കളെ ശനിയാഴ്ച 1000 കിലോമീറ്റർ അകലെയുള്ള അഞ്ജാവ് ജില്ലയിൽ വിട്ടയച്ചു. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം യുവാക്കളെ പി‌എൽ‌എ ഇന്ത്യൻ സൈന്യത്തിന് കൈമാറിയതായി തേജ്പൂർ ആസ്ഥാനമായുള്ള പ്രതിരോധ വക്താവ് ലഫ്റ്റനന്റ് കേണൽ ഹർഷ് വാർധൻ പാണ്ഡെ പറഞ്ഞു. “കോവിഡ് -19 പ്രോട്ടോക്കോളുകൾ പ്രകാരം ഇവരെല്ലാം ഇപ്പോൾ 14 ദിവസത്തേക്ക് ക്വറന്‍റീനിലാണ്. അതിനുശേഷം അവരുടെ കുടുംബാംഗങ്ങൾക്ക് കൈമാറുകയും ചെയ്യും, ”പ്രതിരോധ വക്താവ് പറഞ്ഞു.

Read More

എറണാകുളം: നടി മിയ ജോർജ് വിവാഹിതയായി. വ്യവസായിയായ ആഷ്‌വിൻ ഫിലിപ്പാണ് വരൻ. എറണാകുളം സെയിന്റ് മേരീസ് ബസലിക്കയിലായിരുന്നു വിവാഹ ചടങ്ങ് നടന്നത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങൾ ഒഴിവാക്കിയ ചടങ്ങിൽ ഇരുവരുടെയും അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. Also Read- ഇഷ്ടമില്ലാത്തയാളെ വിവാഹം കഴിച്ചതിന് മകൾക്കും മകളുടെ ഭർത്താവിനു നേർക്കും വെടിയുതിർത്ത് പിതാവ് മെയ് മുപ്പതിനായിരുന്നു മിയയും ആഷ്‌വിനും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്. പാലാ സെന്റ് തോമസ് കത്തീഡ്രലിൽ വച്ച് കഴിഞ്ഞ മാസാം മനസമ്മതവും നടന്നിരുന്നു. മനസമ്മത ചടങ്ങിലും അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മാത്രമായിരുന്നു ക്ഷണം.

Read More

തിരുവനന്തപുരം:  ബിഡിജെഎസില്‍ നിന്നും പുറത്താക്കിയ സുഭാഷ് വാസുവിനെ സ്പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തു നിന്നും നീക്കി. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയമാണ് സുഭാഷ് വാസുവിനെ സ്പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തു നിന്നും നീക്കി ഉത്തരവിറക്കിയത്. മൈക്രോഫിനാന്‍സ് ഇടപാടുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി നടേശനുമായി ഇടഞ്ഞതിനെത്തുടര്‍ന്ന് സുഭാഷ് വാസുവിനെ പുറത്താക്കാന്‍ ബിഡിജെഎസ് ബിജെപിക്ക് കത്ത് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ഗോപകുമാറിന്റെ പേരാണ് പാര്‍ട്ടി പകരം നിര്‍ദേശിച്ചിട്ടുള്ളത്.

Read More

തിരുവനന്തപുരം: വേളിക്കായലോരത്ത് ഇനി പുകയില്ലാത്ത കൽക്കരി ട്രെയിനോടും. സൗരോർജ്ജത്തിലാണ് മിനിയേച്ചർ ട്രെയിൻ സർവീസ്. രണ്ട് കിലോമീറ്ററാണ് ഒരു ട്രിപ്പിന്റെ ദൈർഘ്യം. വേളി ടൂറിസം വില്ലേജ് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായാണ് മിനിയേച്ചർ ട്രെയിൻ സർവീസ് തുടങ്ങുന്നത്. കുട്ടികളെ ആകർഷിക്കാനായാണ് കൗതുകം നിറയ്ക്കുന്ന പുതുസംരംഭമെന്ന് പരീക്ഷണ യാത്രയും അനുബന്ധ സൗകര്യങ്ങളും വിലയിരുത്തിയ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി. സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ തന്നെ ആദ്യ ട്രെയിൻ സർവീസ് ഒരു മാസത്തിനകം പ്രവർത്തന സജ്ജമാകും. ബംഗലുരുവിൽ നിന്നാണ് മൂന്ന് കോച്ചുകളും എഞ്ചിനും എത്തിച്ചത്. രണ്ട് ജീവനക്കാരടക്കം 48 പേർക്ക് സഞ്ചരിക്കാം. സ്റ്റേഷൻ ഉൾപ്പടെ സൗരോർജ്ജത്തിലാണ് പ്രവർത്തിക്കുക. ഒമ്പത് കോടി രൂപയുടെ പദ്ധതിയാണിതെന്നും മന്ത്രി വ്യക്തമാക്കി. ടൂറിസം സെക്രട്ടറി റാണി ജോർജ്ജും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

Read More