- ഉമ്മൻചാണ്ടിയുടെ പേരിൽ സത്യപ്രതിജ്ഞ; വടക്കഞ്ചേരി പഞ്ചായത്ത് അംഗത്തിന്റെ സത്യപ്രതിജ്ഞ അസാധുവാക്കി ഹൈക്കോടതി
- വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ്: സംസ്ഥാനവ്യാപക പ്രതിഷേധവുമായി ഡിവൈഎഫ്ഐ, വിവിധ ജില്ലകളിൽ സംഘർഷം
- കേരളം ലഹരിമുക്തമാകണം: അയൽ സംസ്ഥാനങ്ങളോട് സംയുക്ത നീക്കത്തിന് മുഖ്യമന്ത്രി
- മോദിയെയും അമിത് ഷായെയും കൈകൂപ്പി അഭിവാദ്യം ചെയ്ത് മമ്മൂട്ടി; പത്മഭൂഷൺ ഏറ്റുവാങ്ങി
- സംഘടനാ ദൗർബല്യമാണ് തിരിച്ചടിക്ക് കാരണം; നേതാക്കളുടെ പെരുമാറ്റവും സംസാരശൈലിയും മാറണമെന്ന് കെ.കെ. ശൈലജ
- ബഹ്റൈനിനോടുള്ള സ്നേഹാദരങ്ങളുമായി ഗുരുദേവ സോഷ്യൽ സൊസൈറ്റി ലോയൽറ്റി പ്ലഡ്ജ് സംഘടിപ്പിച്ചു
- വിശ്വകലക്ക് പുതിയ നേതൃത്വം; പ്രവർത്തനോദ്ഘാടനം ജൂൺ 26ന്
- കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്റൈന്‍ പുതിയ നേതൃത്വം
Author: News Desk
മനാമ: ദാറുൽ ഈമാൻ കേരള വിഭാഗം ‘ഇന്ത്യൻ മുസ്‌ലിംങ്ങൾ: പ്രശ്‌നങ്ങൾ പ്രതീക്ഷകൾ’ എന്ന വിഷയത്തിൽ സംവേദന സദസ്സ് സംഘടിപ്പിച്ചു. പ്രമുഖ പണ്ഡിതനും കുവൈറ്റിലെ സാമൂഹിക പ്രവർത്തകനുമായ സക്കീർ ഹുസൈൻ തുവ്വൂർ പരിപാടി ഉദ്‌ഘാടനം ചെയ്‌തു. സമകാലിക സാഹചര്യത്തിൽ യോജിക്കാവുന്ന മേഖലകളിൽ യോജിച്ചും മതേതര മുന്നണികളെ ശക്തിപ്പെടുത്തിയും വിദ്യാഭ്യാസ മേഖലയിൽ കരുത്ത് നേടിയും മുന്നോട്ട് പോകേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തുടർന്ന് നടന്ന ചർച്ചയിൽ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് അബ്ദു റസാഖ് കൊടുവള്ളി , ഹംസ മേപ്പാടി, സിയാദ് ഏഴംകുളം, റഷീദ് മാഹി, ലത്തീഫ് ആയഞ്ചേരി, ജയ്ഫർ മൈദാനി , നിസാർ കൊല്ലം, റഫീഖ് അബ്ദുല്ല എന്നിവർ സംസാരിച്ചു. സഈദ് റമദാൻ നദ്‌വി ചർച്ച ക്രോഡീകരണം നടത്തി. ദാറുൽ ഈമാൻ കേരള വിഭാഗം പ്രസിഡന്റ് ജമാൽ നദ് വി അധ്യക്ഷത വഹിച്ച പരിപാടിയിൽ ജന. സെക്രട്ടറി എം.എം സുബൈർ സ്വാഗതവും പ്രോഗ്രാം കൺവീനർ സി.എം മുഹമ്മദലി നന്ദിയും പറഞ്ഞു. എ.എം ഷാനവാസ് പരിപാടി നിയന്ത്രിച്ചു.
കര്‍ശന നിയന്ത്രണങ്ങളോടെ നീറ്റ് പരീക്ഷ ആരംഭിച്ചു; കേരളത്തില്‍ 12 ജില്ലകളിലായി 1,15,959 പേരാണ് പരീക്ഷ എഴുതുന്നത്
തിരുവനന്തപുരം: കര്‍ശന നിയന്ത്രണങ്ങളോടെ ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് ആരംഭിച്ചു. ഉച്ചയ്ക്ക് രണ്ട് മണിക്ക് ആരംഭിച്ച പരീക്ഷ അഞ്ച് മണിക്ക് അവസാനിക്കും. രാജ്യത്താകെ 15.97 ലക്ഷം വിദ്യാര്‍ത്ഥികളാണ് രജിസ്റ്റര്‍ചെയ്തിരിക്കുന്നത്. കേരളത്തില്‍ 12 ജില്ലകളിലായി 322 പരീക്ഷാകേന്ദ്രങ്ങളിലായി 1,15,959 പേരാണ് പരീക്ഷ എഴുതുന്നത്. കര്‍ശന പരിശോധകള്‍ക്ക് ശേഷമാണ് വിദ്യാര്‍ത്ഥികളെ പരീക്ഷാ ഹാളുകളിലേക്ക് പ്രവേശിപ്പിച്ചത്. സാമൂഹ്യ അകലം ഉറപ്പാക്കിയായിരുന്നു പരിശോധന. പരീക്ഷാ ഹാളുകളും പരിസരവും നേരത്തേ അണുവിമുക്തമാക്കിയിരുന്നു. വിദ്യാര്‍ത്ഥികളും കൂടെ എത്തുന്ന രക്ഷിതാക്കളും നിയന്ത്രണങ്ങളും മുന്‍കരുതലുകളും കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ നേരത്തേ തന്നെ അറിയിച്ചിരുന്നു. വിദ്യാര്‍ത്ഥികള്‍ മാസ്ക്,ഗ്ളൗസ്, സാനിറ്റൈസര്‍ തുടങ്ങിയ പ്രതിരോധമാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും ഇവപരീക്ഷാ കേന്ദ്രങ്ങളില്‍ ഉപേക്ഷിക്കാന്‍ പാടില്ലെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കിയിരുന്നു.
എറണാകുളം: അങ്കമാലിയില്‍ അടഞ്ഞു കിടന്ന ഹോട്ടലില്‍ നിന്ന് അജ്ഞാത മൃതദേഹം കണ്ടെത്തി. ഹോട്ടലിന്‍റെ പിറകില്‍ അഴുകിയ നിലയിലായിരുന്നു മൃതദേഹം. നവീകരണത്തിനായി എത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. മൃതദേഹത്തിന് 6 ദിവസത്തെ പഴക്കമുണ്ടെന്നാണ് നിഗമനം. മോഷണശ്രമത്തിനിടെ ഷോക്കേറ്റ് മരിച്ചതാകാമെന്നും സംശയമുണ്ട്. കഴിഞ്ഞ 6 മാസമായി ഹോട്ടല്‍ അടച്ചിട്ടിരിക്കുകയായിരുന്നു.
കണ്ണൂർ: പിണറായി വിജന്‍ സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന് കോണ്‍ഗ്രസ് എംഎല്‍എ ഷാഫി പറമ്പില്‍. ഓരോ മണിക്കൂറിലും പുതിയ തട്ടിപ്പുവിവരങ്ങളാണ് പുറത്തു വരുന്നത്. കൊള്ളക്കാരുടെ ഭരണം അവസാനിക്കാന്‍ സമയമായി. ഭരിക്കാനുള്ള ഇവരുടെ ആവേശം പാവങ്ങള്‍ക്ക് വീട് ഉണ്ടാക്കാന്‍ വേണ്ടി അല്ല, സ്വന്തം അണ്ണാക്കിലേക്ക് എന്തെങ്കിലും വെക്കാന്‍ കിട്ടുമോ എന്ന അന്വേഷണം ആയിരുന്നു എന്നും എംഎല്‍എ ആരോപിച്ചു. സിപിഎം സ്വന്തമായി ഒരു ലോക്കറും മരുന്ന് കമ്പനിയും തുടങ്ങുന്നത് നന്നായിരിക്കും. ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് മകന് കമ്മീഷന്‍ ലഭിച്ചത് മന്ത്രി ജയരാജന്‍ അറിയാതെയായിരിക്കില്ല. പണം വാങ്ങിയത് മന്ത്രിക്ക് വേണ്ടി തന്നെയാണ്. കോവിഡ് നിരീക്ഷണത്തില്‍ ഇരിക്കെ ജയരാജന്റെ ഭാര്യ ബാങ്കില്‍ പോയി ലോക്കറില്‍ നിന്ന് എടുത്തു മാറ്റിയത് എന്താണ്. കൊള്ള സംഘങ്ങളുടെ അവൈലബിള്‍ പോളിറ്റ് ബ്യുറോ ആണ് ഇപ്പോള്‍ കേരളം ഭരിക്കുന്നത്. പതിവ് പോലെ മടിയില്‍ കനമില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. മന്ത്രി കെ ടി ജലീല്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ മാധ്യമ പ്രവര്‍ത്തകരെ ആക്ഷേപിക്കുന്നത് ചോദ്യം ചെയ്യലിന്…
ഹൈദരാബാദ്: ബാഹുബലി എന്ന ചിത്രത്തിലൂടെ സൗത്ത് ഇന്ത്യൻ സിനിമ സിനിമ ലോകത്ത് ശ്രദ്ധേയമായ താരമാണ് പ്രഭാസ്. രാജമൗലി സംവിധാനം ചെയ്ത ബാഹുബലി എന്ന ചിത്രത്തിലൂടെ പാൻ ഇന്ത്യൻ സ്റ്റാറായി മാറുകയായിരുന്നു. അടുത്തിടെ തന്റെ ജിം ട്രെയിനറായ ലക്ഷ്മണ റെഡ്‌ഡിയ്ക്ക് പ്രഭാസ് എസ്.യു.വി സമ്മാനിച്ചത് വാർത്തകളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. പ്രഭാസിന്റെ മറ്റൊരു പ്രവർത്തിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. 1650 ഏക്കര്‍ കാട് ദത്തെടുത്തിയിരിക്കുകയാണ് ബാഹുബലി നായകൻ പ്രഭാസ്. ഹൈദരാബാദിലെ ഖാസിപ്പള്ളി അര്‍ബന്‍ ഫോറസ്റ്റ് ആണ് ഗ്രീന്‍ ചാലഞ്ചിന്റെ ഭാഗമായി ദത്തെടുത്തത്. ആദ്യ ഗഡു എന്ന രീതിയിൽ നടൻ പ്രഭാസ് 2 കോടി രൂപ കൈമാറുകയും ചെയ്തു. ടിആര്‍എസ് രജ്യസഭാ എം പി ജെ സന്തോഷിന്റെ നേതൃത്വത്തിലുള്ള ഗ്രീന്‍ ചാലഞ്ചിന്റെ ഭാഗമാവുകയായിരുന്നു താരം. അർബൻ ഫോറെസ്റ്റ് പാർക്ക് ഒരുക്കുന്നതിന്റെ തറക്കല്ലിടൽ വനം പരിസ്ഥിതി മന്ത്രി അല്ലോല ഇന്ദ്രകരണ്‍ റെഡ്ഡി നിര്‍വഹിച്ചു. 1650 ഏക്കറിന് പ്രത്യക തരം വേലി ഒരുക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.…
വടക്കഞ്ചേരി: സാംസ്കാരിക വകുപ്പിന്റെ ആഭിമുഖ്യത്തിൽ വടക്കഞ്ചേരിയിൽ ആരംഭിക്കുന്ന സംസ്ഥാനത്തെ ആദ്യ “നാട്ടരങ്ങ് ” ന്റെ ഉദ്ഘാടനം പട്ടികജാതി-പട്ടികവർഗ്ഗ- പിന്നാക്കക്ഷേമ – നിയമ- സാംസ്കാരിക- പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി എ.കെ ബാലൻ മിഴാവ് കൊട്ടി നിർവ്വഹിച്ചു. ഗ്രാമീണ മേഖലകളിലും ചെറുപട്ടണങ്ങളിലും കലാ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് അനുയോജ്യമായ പൊതു വേദികളുടെ അഭാവത്തിന് പരിഹാരമായാണ് നാട്ടരങ്ങ് സ്ഥാപിക്കുന്നത്. തിരുവനന്തപുരം മാനവീയം വീഥിയുടെ മാതൃകയില്‍ ഗതാഗതത്തിന് തടസ്സമാകാത്ത വിധം നിര്‍മിക്കുന്ന നാട്ടരങ്ങ് കലാ-സാസ്‌കാരിക രംഗത്തിന് മുതല്‍ക്കൂട്ടാണെന്ന് മന്ത്രി പറഞ്ഞു. എം.എൽ.എയുടെ 2017 -2018 വർഷത്തെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് വടക്കഞ്ചേരി ബസ് സ്റ്റാൻഡിൽ നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും മന്ത്രി നിർവ്വഹിച്ചു. കോവിഡ് മാനദ്ദണ്ഡങ്ങൾ പാലിച്ച് നടന്ന പരിപാടിയില്‍ വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത പോള്‍സണ്‍ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി, ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ ചാമുണ്ണി, വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കുമാരന്‍, വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ്…
പ്രളയം ദുരിതം വിതച്ച ആലപ്പുഴ -എറണാകുളം നിവാസികൾക്ക് നന്മ ഫൗണ്ടേഷനും ക്രെഡായിയും ചേർന്നു പുനർനിർമ്മിക്കുന്ന നന്മ ഭവനങ്ങളുടെ ആദ്യ ഘട്ടം പൂർത്തിയായതിനോടനുബന്ധിച്ചുള്ള പ്രഖ്യാപനവും രണ്ടാം ഘട്ടത്തിന്റെ ഉദ്ഘാടനവും ഓൺലൈനിൽ സംഘടിപ്പിച്ച പ്രത്യേക ചടങ്ങിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫ് അലി നിർവഹിച്ചു. നന്മ ഭാവന ങ്ങളുടെ ഭാഗമായി 25 വീടുകൾ നിർമിച്ചു നൽകുന്നതിനുള്ള പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു. പോലീസ് ഐ ജി പി വിജയൻ ഐ പി എസ് മുഖ്യ പ്രഭാഷണം നടത്തി. നന്മ ഫൗണ്ടേഷൻ ആലപ്പുഴയുടെ ചെയർമാൻ തോമസ് ജോസഫ് ആദ്ധ്യക്ഷത വഹിച്ചു. മുൻ അംബാസഡർ ശ്രീകുമാർ മേനോൻ, ബി പി സി എൽ കൊച്ചി എക്സിക്യൂട്ടീവ് ഡയറക്ടർ മുരളി മാധവൻ, ജിയോജിത് ഫിനാൻഷ്യൽ സർവീസെസ് എം ഡി സി ജെ ജോർജ്, ക്രെഡായ് പാസ്ററ് പ്രസിഡന്റ് പോൾ രാജ് ജോസഫ് എന്നിവർ സംസാരിച്ചു. നന്മ ഫൗണ്ടേഷന്റെ ജില്ലാ തല പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നവരും അമേരിക്ക,…
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യം. ഇതുമായി ബന്ധപ്പെട്ട് പ്രൊസിക്യൂഷൻ വിചാരണ കോടതിയെ സമീപിച്ചു. ദിലീപ് സാക്ഷികളെ സ്വാധീനിക്കുന്നു എന്നാണ് പ്രോസിക്യൂഷന്റെ ആരോപണം. ഹർജി ചൊവ്വാഴ്ച കോടതി പരിഗണിക്കുമെന്നാണ് കോടതി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കേസിന്‍റെ വിചാരണ നടപടികൾ നീണ്ട നാളുകള്‍ക്ക് ശേഷം ജൂൺ അവസാന വാരമാണ് വീണ്ടും ആരംഭിച്ചത്. കോവിഡ് വ്യാപനം കാരണം കോടതി നടപടികൾ നിർത്തിവെച്ചതാണ് വിചാരണ വൈകാന്‍ കാരണം. കേസില്‍ വിചാരണ നടപടി പൂർത്തിയാക്കാൻ 6 മാസം സമയം കൂടി അനുവദിക്കണമെന്ന് പ്രത്യേക വിചാരണ കോടതി ജഡ്ജി സുപ്രീംകോടതിയോട് ആവശ്യപ്പെട്ടിരുന്നു. നിലവില്‍ കേസിന്റെ രഹസ്യവിചാരണ കൊച്ചി പ്രത്യേക കോടതിയിൽ നടക്കുകയാണ്. .
അമേരിക്കയുടെ പശ്ചിമതീരത്ത് തീപിടുത്തം: 28 പേർ കൊല്ലപ്പെടുകയും നിരവധി പേരെ കാണാതാവുകയും ചെയ്തു
അമേരിക്കയുടെ പശ്ചിമതീരത്ത് അതിഭയങ്കരമായ കാട്ടുതീ പടർന്നു പിടിച്ചു. പ്രദേശം മാരകമായ പുകപടലംകൊണ്ട് നിറഞ്ഞിരിക്കുകയാണ്. തീപിടുത്തത്തിൽ ഡസൻ കണക്കിനാളുകളെ കാണാതായിട്ടുണ്ട്. 28 പേർ മരണപ്പെട്ടു. ആയിരക്കണക്കിന് ആളുകൾ ദുരിതത്തിലായിട്ടുണ്ട്. ഓഗസ്റ്റ് പകുതി മുതൽ അമേരിക്കയുടെ പശ്ചിമതീരത്തുള്ള മൂന്ന് സംസ്ഥാനങ്ങളിൽ പടർന്ന കാട്ടുതീയിൽ കാലിഫോർണിയയിൽ 19 പേർ ഉൾപ്പെടെ ഇതുവരെ 28 പേർ മരിച്ചു. നാഷണൽ ഇന്ററാജൻസി ഫയർ സെന്ററിന്റെ കണക്കനുസരിച്ച് അമേരിക്കയുടെ പടിഞ്ഞാറ് ഭാഗത്ത് 97 വലിയ തീപിടുത്തങ്ങൾ ശനിയാഴ്ച കത്തിക്കൊണ്ടിരിക്കുന്നുണ്ട്. ഐഡഹോയിൽ 12 ഉം മൊണ്ടാനയിൽ 9 ഉം തീപിടുത്തങ്ങൾ ഇതിൽ ഉൾപ്പെടുന്നു. കാലിഫോർണിയ, ഒറിഗോൺ, വാഷിംഗ്ടൺ, ഐഡഹോ എന്നിവിടങ്ങളിൽ ശനിയാഴ്ച അനാരോഗ്യകരമായ പുക വായുവിൽ ഉണ്ടാക്കുന്നുണ്ടെന്നും ഫെഡറൽ വായു ഗുണനിലവാര മോണിറ്ററുകൾ മുന്നറിയിപ്പ് നൽകുന്നുണ്ട് – പുക ശ്വസിക്കുന്നത് ആളുകളെ രോഗിയാക്കാനും മറ്റു രോഗങ്ങളിലേക്ക് നയിക്കുവാനും സാധ്യതയുണ്ടെന്ന് ഡോക്ടർമാർ പറയുന്നു.
മലയാളത്തിന്‍റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ വൈവിധ്യമാര്‍ന്ന വേഷങ്ങളിലൂടെ ശ്രദ്ധേയനായ സൗബിന്‍ ഷാഹിറും ആദ്യമായി ഒരു ചിത്രത്തില്‍ നായികാ നായകന്‍മാരെയെത്തുന്നു. മലയാളത്തിലെ ആദ്യ അനിമേഷന്‍ സിനിമയായ സ്വാമി അയ്യപ്പന്റെ സംവിധായകന്‍ മഹേഷ് വെട്ടിയാര്‍ ഒരുക്കുന്ന ‘വെള്ളരിക്കാ പട്ടണം’ എന്ന ചിത്രത്തിലാണ് കേന്ദ്രകഥാപാത്രങ്ങളായി ഇരുവരും ഒന്നിക്കുന്നത്. കുടുംബ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തിന്‍റെ കാരിക്കേച്ചര്‍ സ്വഭാവത്തിലുള്ള ആദ്യ പോസ്റ്റര്‍ മഞ്ജുവും സൗബിനും പങ്കു വച്ചിട്ടുണ്ട്. അങ്കം വെട്ടാന്‍ വായുവില്‍ ഉയര്‍ന്ന് പൊങ്ങിനില്‍ക്കുന്ന മഞ്ജുവും അതിനെ തടുക്കുന്ന സൗബിനുമാണ് പോസ്റ്ററില്‍. ഈ സിനിമയുടെ സംവിധായകനെയും തിരക്കഥാകൃത്തിനെയും വര്‍ഷങ്ങളായി പരിചയമുണ്ട്. രസകരമായ കഥയും മുഹൂര്‍ത്തങ്ങളുമാണ് അവര്‍ സൃഷ്ടിച്ചിരിക്കുന്നത്’ എന്നാണ് ചിത്രത്തെക്കുറിച്ച് മഞ്ജുവിന്‍റെ വാക്കുകള്‍. ‘ഒരു കാര്‍ യാത്രക്കിടെയാണ് ഈ സിനിമയുടെ കഥകേള്‍ക്കുന്നത്. പെട്ടെന്ന് തന്നെ ഇഷ്ടമായി. ഞാന്‍ ഇതുവരെ ചെയ്തവയില്‍ നിന്നെല്ലാം വ്യത്യസ്തനാണ് ഇതിലെ കഥാപാത്രം.
