- ഉമ്മൻചാണ്ടിയുടെ പേരിൽ സത്യപ്രതിജ്ഞ; വടക്കഞ്ചേരി പഞ്ചായത്ത് അംഗത്തിന്റെ സത്യപ്രതിജ്ഞ അസാധുവാക്കി ഹൈക്കോടതി
- വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ്: സംസ്ഥാനവ്യാപക പ്രതിഷേധവുമായി ഡിവൈഎഫ്ഐ, വിവിധ ജില്ലകളിൽ സംഘർഷം
- കേരളം ലഹരിമുക്തമാകണം: അയൽ സംസ്ഥാനങ്ങളോട് സംയുക്ത നീക്കത്തിന് മുഖ്യമന്ത്രി
- മോദിയെയും അമിത് ഷായെയും കൈകൂപ്പി അഭിവാദ്യം ചെയ്ത് മമ്മൂട്ടി; പത്മഭൂഷൺ ഏറ്റുവാങ്ങി
- സംഘടനാ ദൗർബല്യമാണ് തിരിച്ചടിക്ക് കാരണം; നേതാക്കളുടെ പെരുമാറ്റവും സംസാരശൈലിയും മാറണമെന്ന് കെ.കെ. ശൈലജ
- ബഹ്റൈനിനോടുള്ള സ്നേഹാദരങ്ങളുമായി ഗുരുദേവ സോഷ്യൽ സൊസൈറ്റി ലോയൽറ്റി പ്ലഡ്ജ് സംഘടിപ്പിച്ചു
- വിശ്വകലക്ക് പുതിയ നേതൃത്വം; പ്രവർത്തനോദ്ഘാടനം ജൂൺ 26ന്
- കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്റൈന്‍ പുതിയ നേതൃത്വം
Author: News Desk
ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയാണ് രഘുവംശ പ്രസാദ് അന്തരിച്ചത്. ഒരാഴ്ച്ചയായി ഡല്‍ഹി എയിംസില്‍ ചികിത്സയിലായിരുന്നു. ആര്‍ജെഡി സ്ഥാപക നേതാവ് കൂടിയായിരുന്ന രഘുവംശ് പ്രസാദ് കഴിഞ്ഞ ദിവസമാണ് പാര്‍ട്ടി വിട്ടതായി ലാലു പ്രസാദ് യാദവിന് തുറന്ന കത്തെഴുതി അറിയിച്ചത്. രാഷ്ട്രപതി രാംനാഥ് കോവിന്ദും രഘുവംശ് പ്രസാദിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി രഘുവംശ് പ്രസാദിന്റെ നിര്യാണത്തില്‍ അനുശോചനം അറിയിച്ചു.
ന്യൂഡൽഹി: വിമാന യാത്രക്കിടയില്‍ ഫോട്ടോഗ്രഫി അനുവദിച്ചാല്‍ വിമാന കമ്പനികള്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍(ഡിജിസിഎ).ബോളിവുഡ് താരം കങ്കണ റണാവിത്തിന്റെ ഛണ്ഡിഗഡ്മുംബൈ വിനമാനയാത്രക്കിടെ നിയമങ്ങള്‍ ലംഘിക്കപ്പെട്ട സാഹചര്യത്തിലാണ് മുന്നറിയിപ്പ്.പ്രത്യേക അനുമതിയില്ലാത്ത ആര്‍ക്കും വിമാനത്തിനുള്ളില്‍ ഫോട്ടോയെടുക്കാന്‍ അനുവാദമില്ലെന്ന് ഡിജിസിഎ വ്യക്തമാക്കി. വിമാന കമ്പനികള്‍ നിയമം ലംഘിച്ചാല്‍ ആ റൂട്ടില്‍ അവര്‍ക്ക് രണ്ടാഴ്ച വിലക്ക് ഏര്‍പ്പെടുത്തും. നിയമലംഘനത്തില്‍ വിമാനകമ്ബനി നടപടി സ്വീകരിച്ചുവെന്ന് ബോധ്യപ്പെട്ടാല്‍ മാത്രമേ ഇതേ റൂട്ടില്‍ വീണ്ടും സര്‍വീസ് നടത്താന്‍ അനുവദിക്കുകയുള്ളുവെന്നും ഡിജിസിഎ പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കി.
ലൈഫ് മിഷന്‍ ആരോപണം – ക്വാറന്റൈന്‍ ലംഘിച്ച് ഇ.പി ജയരാജന്റെ ഭാര്യ ബാങ്കിലെത്തി ലോക്കര്‍ തുറന്നു
കണ്ണൂര്‍: ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു കോടി രൂപ ഇ.പി. ജയരാജന്റെ മകന്‍ കൈപ്പറ്റിയന്ന ആരോപണത്തിനിടെ മന്ത്രിയുടെ ഭാര്യയുടെ ലോക്കര്‍ തുറക്കല്‍ വിവാദമായിട്ടുണ്ട്.ക്വാറന്റൈന്‍ കാലവധി അവസാനിക്കുന്നതിനു മുന്‍പ് തന്നെ ഇ.പി ജയരാജന്റെ ഭാര്യ ഇന്ദിര കേരള ബാങ്ക് കണ്ണൂര്‍ ജില്ലാ മെയിന്‍ ബ്രാഞ്ച് സന്ദര്‍ശിക്കുകയായിരുന്നു. ബാങ്കിലെ മാനേജര്‍ കൂടിയായ ഇവര്‍ ലോക്കര്‍ തുറക്കുന്നതിനും മറ്റ് ഇടപാടുകള്‍ക്കുമായാണ് ബാങ്കിലെത്തിയത് എന്നാണ് ആരോപണം. രോഗബാധിതനായ ധനമന്ത്രി തോമസ് ഐസക്കിന്റെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടതിനെത്തുടര്‍ന്നാണ് മന്ത്രിയും ഭാര്യയും നിരീക്ഷണത്തില്‍ പോയത്.
ഇന്ത്യയിൽ 24 മണിക്കൂറിനുള്ളില്‍ 94,409 പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചു; രോഗബാധിതർ 47 ലക്ഷം പിന്നിട്ടു
ന്യൂഡൽഹി: ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 94,409 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 47 ലക്ഷം പിന്നിട്ടിരിക്കുകയാണ്. രാജ്യത്ത് ഇതുവരെയുള്ള ആകെ കോവിഡ് ബാധിതർ 47,54,356 പേരാണ്. 1,108 പേരാണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്. രാജ്യത്തെ ആകെ മരണം 78,614 ആയി ഉയർന്നിട്ടുണ്ട്. നിലവില്‍ 1.65 ശതമാനമാണ് ഇന്ത്യയുടെ മരണനിരക്ക്. ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 77,868 പേരാണ് രാജ്യത്ത് രോഗമുക്തി നേടിയത്. രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 37 ലക്ഷം പിന്നിട്ടു. ഇതുവരെ 37,02,595 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തി നിരക്ക് 77.88 ശതമാനമായി. നിലവിൽ രാജ്യത്ത് 9,73,147 പേരാണ് ചികിത്സയിലുള്ളത്. ഇന്ത്യയിൽ രോഗബാധിതരിൽ 20.47 ശതമാനം പേർ ഇപ്പോഴും ചികിത്സയിലാണ്. പ്രതിദിന കൊറോണ പരിശോധനകളുടെ എണ്ണം രാജ്യം വർദ്ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം 10,71,702 പേർക്കാണ് പരിശോധന നടത്തിയത്.
മനാമ: ബഹ്‌റൈനിൽ പുതുതായി 747 കോവിഡ് കേസുകൾ സ്‌ഥിരീകരിച്ചു. ഇതിൽ 109 പേർ പ്രവാസി തൊഴിലാളികളാണ്. 633 പുതിയ കേസുകൾ സമ്പർക്കം മൂലമാണ് രോഗബാധിതരായത്.5 പേർ യാത്രയുമായി ബന്ധപ്പെട്ടും രോഗബാധിതരായി. രാജ്യത്തെ മൊത്തം കോവിഡ് ബാധിതർ 59,586 പേരാണ്. കോവിഡിൽ നിന്ന് പുതുതായി രോഗമുക്തി നേടിയവർ 416 ആണ്. ഇതോടെ മൊത്തം രോഗമുക്തി നേടിയവർ 53,192 ആയി വർദ്ധിച്ചു. രോഗമുക്തി നിരക്ക് 89.27 ശതമാനമാണ്. നിലവിൽ രാജ്യത്തിന്റെ വിവിധയിടങ്ങളിലായി ചികിത്സയിലുള്ളത് 6,183 പേരാണ്. ഇവരിൽ 26 പേരുടെ നില ഗുരുതരമായും 6,157 പേരുടെ നില തൃപ്തികരമായും തുടരുന്നു. ബഹ്‌റൈനിൽ രോഗബാധിതരിൽ 10.38 ശതമാനം പേർ ഇപ്പോൾ ചികിത്സയിലുണ്ട്. രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 211 ആയി ഉയർന്നു. മരണനിരക്ക് 0.35 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 9,977 പേർക്കാണ് രാജ്യത്ത് പരിശോധന നടത്തിയത്. ഇതുവരെ 12,40,204 പേരെയാണ് കോവിഡ് പരിശോധനയ്ക്കു വിധേയമാക്കിയിട്ടുള്ളത്.
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തതില്‍ നുണകളും കെട്ടുകഥകളും പറയുന്നവരോട് നിജസ്ഥിതി വെളിപ്പെടുത്താന്‍ മനസില്ലെന്ന് ജലീല്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ജലീലിന്റെ പ്രതികരണം. ജലീലിൻറെ കുറിപ്പ് ഇങ്ങനെ …. അങ്ങാടിയിൽ തോററതിന് അമ്മയോട് ———————————————————————– കല്ലുവെച്ച നുണകളും കെട്ടുകഥകളും യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ ഓരോ ദിവസവും വിളമ്പുന്നവരോട് കാര്യങ്ങളുടെ നിജസ്ഥിതി വെളിപ്പെടുത്താൻ എനിക്കു മനസ്സില്ല. മറച്ചുവെക്കേണ്ടത് മറച്ചു വെച്ചും പറയേണ്ടത് പറയേണ്ടവരോട് പറഞ്ഞുമാണ് എല്ലാ ധർമ്മയുദ്ധങ്ങളും വിജയിച്ചിട്ടുള്ളത്. എഴുതേണ്ടവർക്ക് ഇല്ലാ കഥകൾ എഴുതാം. പറയേണ്ടവർക്ക് അപവാദങ്ങൾ പ്രചരിപ്പിക്കാം. അതുകൊണ്ടൊന്നും പകലിനെ ഇരുട്ടാക്കാനാവില്ല കൂട്ടരേ. ഞങ്ങളറിയാതെ ഇവിടെ ഒരു ഈച്ച പാറില്ല എന്ന് അഹങ്കരിച്ചവരുടെ തലക്കേറ്റ പ്രഹരത്തിൻ്റ ആഘാതം അവർക്ക് ജീവനുള്ളേടത്തോളം മറക്കാനാവില്ല. പല വാർത്താ മാധ്യമങ്ങളും നൽകുന്ന വാർത്തകളുടെ പൊള്ളത്തരം ജനങ്ങളെ ബോധ്യപ്പെടുത്തലായിരുന്നു ലക്ഷ്യം. അത് നടന്നു. അത് നടത്തി. അങ്ങാടിയിൽ തോറ്റതിന് അമ്മയോട് പകതീർക്കുന്നവർ എക്കാലത്തുമുണ്ടായിട്ടുണ്ട്. ഇപ്പോഴും അത് തുടരുന്നു. 😀😀😀
മസ്കറ്റ് : ഒമാനില്‍ കെട്ടിടം തകര്‍ന്നുവീണ് കണ്ണൂര്‍ ജോസ്ഗിരിയില്‍ സ്ഥിര താമസമാക്കിയ തമിഴ്‌നാട് സ്വദേശി ദാസൻ മരണപ്പെട്ടു. ശനിയാഴ്ച പുലർച്ചെ അഞ്ച് മണിക്കായിരുന്നു അപകടം. മലയാളിയായ . പയ്യന്നൂര്‍ കവ്വായി സ്വദേശി സദാനന്ദന്‍ പരിക്കേറ്റ് ആശുപത്രിയിലാണ്. ഇരുവരും ഒമാന്‍ ഫ്ലവർ മില്ലില്‍ ജോലിക്കാരായിരുന്നു.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽനിന്നുള്ള ഗൾഫ് എയർ സർവീസ് ഈ മാസം 14 മുതൽ
മനാമ: കൊറോണയെ തുടർന്ന് നിർത്തിവച്ചിരുന്ന ഗൾഫ് എയറിന്റെ സർവിസുകൾ പുനരാംഭിക്കുന്നു. ഇതിന്റെ ഭാഗമായി ആദ്യം തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നുള്ള ഗൾഫ് എയർ സർവീസ് ഈ മാസം 14 മുതൽ തുടങ്ങുമെന്ന് ഗൾഫ് എയർ വാർത്താകുറിപ്പിൽ അറിയിച്ചു. ഇന്ത്യയും ബഹ്റൈനും തമ്മിൽ ഒപ്പുവെച്ച എയർ ബബ്ൾ കരാറിൻറെ അടിസ്ഥാനത്തിലാണ് സർവീസ് ആരംഭിക്കുന്നത്. ബഹ്‌റൈനിൽ എത്തുന്നവർ സ്വന്തം ചെലവിൽ (60 ബഹ്‌റൈൻ ദിനാർ) പി.സി.ആർ ടെസ്റ്റിന് വിധേയരാകണം. ഉടൻതന്നെ ഇന്ത്യയിലെ മറ്റ് വിവിധ നഗരങ്ങളിൽനിന്നും സർവീസ് ആരംഭിക്കുമെന്ന് ഗൾഫ് എയർ അറിയിച്ചു.
ന്യൂഡല്‍ഹി : വൈദ്യപരിശോധയുടെ ഭാഗമായി കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയും മകൻ രാഹുല്‍ ഗാന്ധിയും അമേരിക്കയിലേക്ക് പോകുന്നു. കൊറോണയുടെ പശ്ചാത്തലത്തില്‍ സോണിയാ ഗാന്ധിയുടെ വൈദ്യ പരിശോധനകള്‍ വൈകിയിരുന്നു. കൂടാതെ ജൂലൈ മാസത്തില്‍ വൈദ്യ പരിശോധകളുടെ ഭാഗമായി സോണിയ ഗാന്ധിയെ ശ്രീ ഗംഗാ റാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രണ്ടാഴ്ചയോളം ഇരുവരും അമേരിക്കയില്‍ തുടരുന്നതിനാൽ വരുന്ന പാര്‍ലമെന്റ് മണ്‍സൂണ്‍ സെഷനില്‍ ഇവർ പങ്കെടുക്കില്ല.
ടെഹ്‌റാന്‍ : ആഗോള തലത്തില്‍ ഉയർന്ന പ്രതിഷേധങ്ങളെ അവഗണിച്ച് അന്താരാഷ്ട്ര ഗുസ്തി താരം നവീദ് അഫ്കാരിയുടെ വധ ശിക്ഷ ഇറാന്‍ നടപ്പിലാക്കി. ശിറാസിലെ അദലെബാദ് ജയിലിലാണ് ഇന്ന് വധശിക്ഷ നടപ്പിലാക്കിയത്. 2018 ല്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥനെ താന്‍ വധിച്ചെന്ന് അഫ്കാരി കുറ്റസമ്മതം നടത്തുന്ന ദൃശ്യങ്ങള്‍ ഇറാന്‍ ടെലിവിഷനിലൂടെ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ വധശിക്ഷയ്ക്ക് വിധിച്ചത്. അഫ്കാരിയുടെ സഹോദരങ്ങള്‍ക്ക് തടവ് ശിക്ഷയും വിധിച്ചിട്ടുണ്ട്.
